Friday, November 16, 2007

സീരിയലുകളില്‍ എത്ര മീരമാരുണ്ട്‌?

സീരിയലുകളില്‍ എത്ര മീരമാരുണ്ട്‌ എന്ന വിഷയത്തില്‍ ഗവേഷണം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ചാനലുകാരെങ്കിലും ഇതു ശ്രദ്ധിക്കണ്ടതാണ്‌. കാരണം സീരിയല്‍ കാഴ്‌ചക്കാര്‍ക്ക്‌ ഇതൊരു ബുദ്ധിമുട്ടാണ്‌. കഷ്ടകാലത്തിന്‌ കറണ്ടെങ്ങാന്‍ പോയാല്‍ ആ നേരത്ത്‌ കണ്ട സൂഹൃത്തിനോടൊ ബന്ധുവിനോടോ 'മീരയ്‌ക്കെന്തു പറ്റി?' എന്നു കഥയറിയാന്‍ ചോദിച്ചു പോയാല്‍ കുടുങ്ങി.

ഏതു മീര?
'മാധവത്തിലെ, കല്ല്യാണിയിലെ, മനപ്പൊരുത്തത്തിലെ...ഏതു മീര..?'
കാഴ്‌ചക്കാരെ ഇങ്ങനെ കഷ്ടപ്പെടുത്തരുതെ...

ഒരു പേരിലെന്തിരിക്കുന്നു എന്നു ചോദിച്ചേക്കാം. പേരിലെന്തെങ്കിലുമൊക്കെ ഉണ്ടാവാതെ തരമില്ലല്ലോ.
സീരിയല്‍ എഴുത്തുകാര്‍ക്ക്‌ മൊത്തത്തില്‍ മീര മാനിയ പിടിപെട്ടിട്ടുണ്ടെന്നു തോന്നുന്നു. എന്തുകൊണ്ടാണ്‌ എല്ലാവര്‍ക്കും 'മീര 'എന്ന പേരിനോട്‌ ഇത്രകമ്പം എന്നാണ്‌ മനസ്സിലാവാത്തത്‌.
സീരിയല്‍ കാണുന്ന ശീലം എനിക്കില്ല. പക്ഷേ വിരുന്നുകാര്‍ സീരിയല്‍ ഭ്രമക്കാരാണെങ്കില്‍ ചിലപ്പോള്‍ അവര്‍ക്കൊപ്പം കുറച്ചുസമയം ഇരുന്നേക്കാം. അല്ലെങ്കില്‍ മറ്റു ജോലികള്‍ക്കിടയിലൂടെ കേട്ടേക്കാം. അത്രമാത്രം.
'മീരാ മാനിയ' മുമ്പ്‌ കണ്ടത്‌ സുസ്‌മേഷിന്റെ കഥകളിലായിരുന്നു. ഏതു സ്‌ത്രീ കഥാപാത്രത്തിനും പേര്‌ 'മീര'. ഒരു കഥയുടെ പേരു തന്നെ 'ഞാന്‍ മീര'. മികച്ച കഥകളിലൊന്നായ ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോകത്തിലും ഡോ. മീര. അംശത്തിലെ വിരുന്നുകാര്‍, തേര്‌ തെളിക്കുന്ന പാര്‍ത്ഥന്‍, വ്യായാമ സ്ഥലങ്ങള്‍...തുടങ്ങിയ കഥകളിലും മീരയെ
കാണാം.
ലോകത്ത്‌ വേറൊരു പേരില്ലേ ? എന്ന്‌ കഥാകൃത്തിനോട്‌ ചോദിച്ചിട്ടുണ്ട്‌.
മീര കഥാകൃത്തിന്റെ ജീവിതത്തോട്‌ അത്രയ്‌ക്ക്‌ അടുത്തു നിന്നിരുന്നു. പ്രണയിനി. കാലംകൊണ്ട്‌ മറ്റൊരു ചന്ദ്രികയായവള്‍. ഇവിടെ സുസ്‌മേഷിനോട്‌ പൊറുക്കാം. കഥകള്‍ മാറുന്നെങ്കിലും കഥാപാത്ര0 മാറുന്നില്ലെന്നതുകൊണ്ട്‌.

പക്ഷേ സീരിയലുകളുടെ സ്ഥിതി ഇതാണോ?

വൈകിട്ട്‌ ആറരമുതല്‍ എട്ടുമണി വരെ സംപ്രേക്ഷണം ചെയ്യുന്ന കല്ല്യാണി, മാധവം, മനപ്പൊരുത്തം മൂന്നു സീരിയലുകളിലെയും പ്രധാന കഥാപാത്രങ്ങള്‍ മീര.
തിരക്കഥ, സംവിധാനം, നിര്‍മ്മാണം എല്ലാം വേറെ വേറെ ആളുകള്‍. മൂന്നും സൂര്യ ടിവിയില്‍ അടുത്തടുത്ത്‌ വരുന്ന സീരിയലുകള്‍. ഇനി മറ്റു ചാനലുകളില്‍ എത്ര മീരമാരുണ്ടെന്നറിയില്ല. സൂര്യയില്‍ എട്ടുമണിക്കു ശേഷവും... സീരിയലുകളില്‍ എത്ര മീരമാരുണ്ട്‌ എന്ന വിഷയത്തില്‍ ഗവേഷണം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ചാനലുകാരെങ്കിലും ഇതു ശ്രദ്ധിക്കണ്ടതാണ്‌. കാരണം സീരിയല്‍ കാഴ്‌ചക്കാര്‍ക്ക്‌ ഇതൊരു ബുദ്ധിമുട്ടാണ്‌. കഷ്ടകാലത്തിന്‌ കറണ്ടെങ്ങാന്‍ പോയാല്‍ ആ നേരത്ത്‌ കണ്ട സൂഹൃത്തിനോടൊ ബന്ധുവിനോടോ 'മീരയ്‌ക്കെന്തു പറ്റി?' എന്നു കഥയറിയാന്‍ ചോദിച്ചു പോയാല്‍ കുടുങ്ങി.

ഏതു മീര?
'മാധവത്തിലെ, കല്ല്യാണിയിലെ, മനപ്പൊരുത്തത്തിലെ...ഏതു മീര..?'
കാഴ്‌ചക്കാരെ ഇങ്ങനെ കഷ്ടപ്പെടുത്തരുതെ...
എന്തുകൊണ്ട്‌ മീര എന്ന പേര്‌ ഇത്രത്തോളം ഇഷ്ടപ്പെടുന്നു?
ലോകത്ത്‌ വേറെ പേരുകളില്ലേ?
ഓ..ഒരു പേരിലെന്തിരിക്കുന്നു .അല്ലേ...കഥയിലല്ലേ കാര്യം.

8 comments:

Myna said...

സീരിയലുകളില്‍ എത്ര മീരമാരുണ്ട്‌ എന്ന വിഷയത്തില്‍ ഗവേഷണം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ചാനലുകാരെങ്കിലും ഇതു ശ്രദ്ധിക്കണ്ടതാണ്‌. കാരണം സീരിയല്‍ കാഴ്‌ചക്കാര്‍ക്ക്‌ ഇതൊരു ബുദ്ധിമുട്ടാണ്‌. കഷ്ടകാലത്തിന്‌ കറണ്ടെങ്ങാന്‍ പോയാല്‍ ആ നേരത്ത്‌ കണ്ട സൂഹൃത്തിനോടൊ ബന്ധുവിനോടോ 'മീരയ്‌ക്കെന്തു പറ്റി?' എന്നു കഥയറിയാന്‍ ചോദിച്ചു പോയാല്‍ കുടുങ്ങി.

ഏതു മീര?
'മാധവത്തിലെ, കല്ല്യാണിയിലെ, മനപ്പൊരുത്തത്തിലെ...ഏതു മീര..?'
കാഴ്‌ചക്കാരെ ഇങ്ങനെ കഷ്ടപ്പെടുത്തരുതെ...

ദിലീപ് വിശ്വനാഥ് said...

ഇതൊക്കെ ഇരുന്നു കാണാന്‍ പോയിട്ടല്ലേ ഈ പൊല്ലാപ്പൊക്കെ? കണ്ടില്ലെങ്കില്‍ കുഴപ്പമൊന്നും ഇല്ലല്ലോ. ഇവിടെയാര്‍ക്കാ മീരമാരെ എണ്ണാന്‍ സമയം?

യാരിദ്‌|~|Yarid said...

അതാണു സത്യം. ഇമ്മാതിരി ചവറുകളിരിന്നു കാണാന്‍ പോയിട്ടല്ലെ. കാണാതിരുന്നാല്‍ വ്വേറെ പ്രശ്നങ്ങളൊന്നുമില്ലല്ലൊ. അല്ലെങ്കില്‍ തന്നെ ആറ്ക്കാണിതിനു സമയം..

Meenakshi said...

ഇതൊക്കെ നോക്കി ജീവിതം പാഴാക്കാതെ വല്ല വാര്‍ത്താചാനലുകളും കാണാന്‍ ശ്രമിക്ക്‌

പ്രയാസി said...

പാവം..! അല്ല കഷ്ടം..!

ഞാനെന്തായാലും ഭാഗ്യവാന്‍ ഇതൊന്നും കാണേണ്ടി വരുന്നില്ലല്ലൊ!?

Unknown said...

സീരിയലുകള്‍ കാണുന്ന സ്വഭാവം ഇല്ലാത്തതുകൊണ്ടു ഇത്തരം റ്റെന്‍ഷന്‍സ് ഇല്ല....പക്ഷേ പണ്ടത്തെ നാട്ടിന്‍പുറങ്ങളിലെ പരദൂഷണം കമ്മറ്റി മെമ്പേഴ്സിനും ,ഇന്നത്തെ മെഗാസീരിയല്‍-കോമഡി പ്രോഗ്രാം ആരാധകര്‍ക്കും, ടെന്‍ഷനടി,ഡിപ്രഷന്‍ തുടങ്ങിയ മനോവ്യാധികളും.അതില്‍ നിന്നുളവാകുന്ന ശാരീരികാസ്വാസ്ഥ്യങ്ങളും തീരെക്കുറവെന്ന് മനഃശാസ്ത്രപക്ഷം...

ഹരിയണ്ണന്‍@Hariyannan said...

ഹരിഹരന്റെ സിനിമകളിലും ഈ മാനിയയുണ്ട്.
എത്രയോ കഥാപാത്രങ്ങള്‍ ‘ഹരി’യാണ്.
സര്‍ഗം,അമൃതം ഗമയ..അങ്ങനെ കുറേ..
ചിലപ്പോള്‍ ആത്മകഥാംശമുള്ള രചനകളാവാമെന്നതിനെക്കാള്‍ അദ്ദേഹത്തോടും നമുക്ക് ക്ഷമിക്കാം.
പക്ഷേ..ഈ സീരിയലുകള്‍!!

Myna said...

പ്രിയ വാല്‍മീകി, വഴിപോക്കന്‍, meenakshi, പ്രയാസി നിങ്ങളെല്ലാവരും കൂടി എന്നെ സീരിയല്‍ ഭ്രാന്തി ആക്കി കളഞ്ഞോ എന്നൊരു സംശയം. കമന്റുകള്‍ വായിക്കുമ്പോള്‍ അങ്ങനെ തോന്നുന്നു. മീനാക്ഷി പറഞ്ഞതുപോലെ വാര്‍ത്താചാനലുകളും കാണ്‌ എന്നു പറഞ്ഞാല്‍ പറഞ്ഞതു തന്നെ തന്നെയും പിന്നെയും പറഞ്ഞുകൊണ്ടിരിക്കുക. (ഈ വാര്‍ത്ത ചാനലുകള്‍ മാത്രം കാണുന്നതും ഒരു തരം ഭ്രാന്താണ്‌.) ഭര്‍ത്താവിന്‌ വാര്‍ത്താചാനലുകള്‍, മകള്‍ക്ക്‌ അനിമല്‍ പ്ലാനറ്റോ, കാര്‍ട്ടൂണോ ഇതിനിടയില്‍ വല്ലപ്പോഴും കാണാത്ത കാണാന്‍ ആഗ്രഹിക്കുന്ന സിനിമകള്‍ ഏഷ്യാനെറ്റ്‌ പ്ലസിലോ, കിരണിലോ വരുമ്പോള്‍ ആ ആഗ്രഹം ഉള്ളിലൊതുക്കി ടി. വി അവര്‍ക്കായി വിട്ടുകൊടുത്ത്‌ വല്ല പുസ്‌തകമോ, ബാറ്ററി റേഡിയോയിലോ അഭയം കണ്ടെത്തുകയാണ്‌ പതിവ്‌. ഇതിനിടയില്‍ സീരിയല്‍ നിവര്‍ത്തികേടുകൊണ്ട്‌ കാണുകയോ കേള്‍ക്കുകയോ ചെയ്യുകയാണ്‌ . മാസത്തില്‍ ഒന്നോ രണ്ടോ ദിവസം.
സീരിയല്‍ കാണുന്ന ശീലം എനിക്കില്ല. പക്ഷേ വിരുന്നുകാര്‍ സീരിയല്‍ ഭ്രമക്കാരാണെങ്കില്‍ ചിലപ്പോള്‍ അവര്‍ക്കൊപ്പം കുറച്ചുസമയം ഇരുന്നേക്കാം. അല്ലെങ്കില്‍ മറ്റു ജോലികള്‍ക്കിടയിലൂടെ കേട്ടേക്കാം. അത്രമാത്രം.

ഇന്നലെ ഇങ്ങനെ അബദ്ധത്തില്‍ ആറര മുതല്‍ എട്ടുമണി വരെ കണ്ടും കേട്ടും പോയതാണ്‌ പോസ്‌റ്റിനു പ്രേരണയായത്‌. മീര എന്ന പേര്‌ ഒന്നര മണിക്കൂറിനുള്ളില്‍ പലവട്ടം കേട്ടപ്പോള്‍ സംശയം. സീരിയലൂകളുടെ ദൈര്‍ഘ്യം അരമണിക്കൂറില്‍ നിന്ന്‌‌ ഒന്നരമണിക്കൂറാക്കിയോ എന്ന്‌.

വ്യത്യസ്‌ത അഭിപ്രായങ്ങളെഴുതിയ ആഗ്നേയയ്‌ക്കും, ഹരിയണ്ണനും വ്യത്യസ്‌തമായ നന്ദി.