Sunday, November 18, 2007
സര്‍പ്പഗന്ധി (അമല്‍പ്പൊരി)
ബ്ലോഗിന്റെ പേരുകൂടിയായ സര്‍പ്പഗന്ധി എന്ന പേര് ധ്വനിപ്പിക്കുന്നത് പലതാണ്. അതു കൊണ്ടു തന്നെ ഈ സസ്യത്തെക്കുറിച്ച് നിരവധി കെട്ടുകഥകളും നിലവിലുണ്ട്. പേരുകേള്‍ക്കുമ്പോള്‍ സര്‍പ്പവുമായി ബന്ധമുണ്ടാവാം എന്നു തോന്നിയേക്കാം. എന്നാല്‍ കാര്യമായ ബന്ധമില്ലെന്നു പറയാം.
കുടുംബം അപോസൈനസീ
ശാസ്‌ത്രനാമം Rauwolfia serpntina
ഒരു മീറ്ററില്‍ താഴെ പൊക്കമുള്ള കുറ്റച്ചെടിയാണ് സര്‍പ്പഗന്ധി. കേരളത്തിലടക്കം ഇന്ത്യയില്‍ മിക്ക സ്ഥലങ്ങളിലും കാട്ടുചെടിയായി വളരുന്നു.
ഇല വെള്ളത്തിലിട്ടു വേകുമ്പോള്‍ പാമ്പിന്റെ ഗന്ധമുണ്ടാവുന്നതാണ് ഈ പേരു വരാന്‍ കാരണമെന്നു ചില പുസ്‌തകങ്ങളില്‍ കാണുന്നു. ആരാണ് പാമ്പിന്‍രെ ഗന്ധമറിഞ്ഞവര്‍. ഗന്ധമറിഞ്ഞ് പാമ്പാണെന്നു തിരിച്ചറിയാനാവുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്കു മുമ്പില്‍ ഈ കഥയ്‌ക്ക് പ്രാധാന്യമില്ലാതാവുന്നു.
മറ്റൊന്ന് പാമ്പിനേ പോലെയാണത്രേ വേര്. അതുകൊണ്ടാവാം ഈ പേരുവന്നതെന്ന്.
മറ്റൊന്ന് പേരിനൊപ്പം സര്‍പ്പമുള്ളതുകൊണ്ട് ചില കൊച്ചു പുസ്‌തകങ്ങളില്‍ വേര് അരച്ചുകുടിച്ചാല്‍ സര്‍പ്പവിഷം ശമിക്കും എന്ന് എഴുതി കാണുന്നു.
സര്‍പ്പവിഷത്തിനുള്ള ആയൂര്‍വേദ ചികിത്സയില്‍ മരുന്നു കൂട്ടുകളില്‍ ചേര്‍ക്കുന്നുണ്ട്. എന്നാല്‍ വിഷചികിത്സയില്‍ പ്രാധാന്യമുള്ള ഔഷധമല്ല സര്‍പ്പഗന്ധി .
രക്താദി സമ്മര്‍ദത്തിനും ഉറക്കത്തിനും ഉപയോഗിക്കുന്ന ഔഷധമാണ് സര്‍പ്പഗന്ധി.
പാമ്പുകടിയേല്‍ക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം കുറയുകയാണ് ചെയ്യാറ്. ആയൂര്‍വേദചികിത്സയില്‍ ഉറക്കം ചി്‌ലപ്പോള്‍ നിഷിദ്ധവുമാണ്. അതുകൊണ്ടൊക്കെ സര്‍പ്പ ചികിത്സയില്‍ ദോഷകരമായി ബാധിക്കുകയാണ് ചെയ്യുക.
രക്തസമ്മര്‍ദ്ദം കുറക്കുകയും, തലച്ചോറിലെ നാഡികളെ ഉദ്ദീപിപ്പിച്ച ഉറക്കും നല്‍കുകയുമാണ് ഈ സസ്യം ചെയ്യുന്നത്.
വേരാണ് ഔഷധയോഗ്യം.
ആയുര്‍വേദ കഷായങ്ങളായ രാസ്‌നാദി കഷായം, രാസ്‌നേരണ്‌ഠാദി കഷായം എന്നിവയിലെ പ്രധാന ചേരുവയാണ് സര്‍പ്പഗന്ധി. ഈ കഷായങ്ങള്‍ നിശ്ചിത അളവില്‍ പതിവായി കഴിച്ചാല്‍ രക്താദി സമ്മര്‍ദ്ദം നിയന്ത്രിക്കാം. ഉറക്കമുണ്ടാവുകയും ചെയ്യും.
ആധുനിക ചികിത്സാ ശാസ്‌ത്രത്തില്‍ രക്തസമ്മര്‍ദ്ദത്തിനുള്ള സിദ്ധൗഷധമായ സെര്‍പ്പാസില്‍ ഗുളിക സര്‍പ്പഗന്ധി വേരില്‍ നിന്നാണ് നിര്‍മിക്കുന്നത്.
ബ്ലോഗിന് സര്‍പ്പഗന്ധി എന്ന പേര് കണ്ടപ്പോള്‍ ഒരാള്‍ ഇങ്ങനെയാണ് എഴുതിയത്.
'Sarpagandhi, truly!!! Sarpagandhi is one of the most romantic words available in the Malayalam language, right!!...........'
അതേ സര്‍പ്പഗന്ധി എന്ന പേരിന് ഏതു കാല്‌പനികാര്‍ത്ഥവും നമുക്കു നല്‌കാം. ഏതു തരത്തിലും.
Labels:
ഔഷധ സസ്യങ്ങള്‍
Subscribe to:
Post Comments (Atom)
12 comments:
ബ്ലോഗിന്റെ പേരുകൂടിയായ സര്‍പ്പഗന്ധി എന്ന പേര് ധ്വനിപ്പിക്കുന്നത് പലതാണ്. അതു കൊണ്ടു തന്നെ ഈ സസ്യത്തെക്കുറിച്ച് നിരവധി കെട്ടുകഥകളും നിലവിലുണ്ട്. പേരുകേള്‍ക്കുമ്പോള്‍ സര്‍പ്പവുമായി ബന്ധമുണ്ടാവാം എന്നു തോന്നിയേക്കാം. എന്നാല്‍ കാര്യമായ ബന്ധമില്ലെന്നു പറയാം. ഇല വെള്ളത്തിലിട്ടു വേകുമ്പോള്‍ പാമ്പിന്റെ ഗന്ധമുണ്ടാവുന്നതാണ് ഈ പേരു വരാന്‍ കാരണമെന്നു ചില പുസ്‌തകങ്ങളില്‍ കാണുന്നു. ആരാണ് പാമ്പിന്‍രെ ഗന്ധമറിഞ്ഞവര്‍. ഗന്ധമറിഞ്ഞ് പാമ്പാണെന്നു തിരിച്ചറിയാനാവുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്കു മുമ്പില്‍ ഈ കഥയ്‌ക്ക് പ്രാധാന്യമില്ലാതാവുന്നു.
മറ്റൊന്ന് പാമ്പിന്റെ പാമ്പിനേ പോലെയാണത്രേ വേര്. അതുകൊണ്ടാവാം ഈ പേരുവന്നതെന്ന്.
നന്ദി വിവരങ്ങള്‍ക്ക്..
arivu thannathinu thanks
അല്ല, ബ്ലോഗിന് ഈ പേരിടാന്‍ കാരണം ഈ സര്‍പ്പഗന്ധിയാണോ അതോ അദ്ദേഹം പറഞ്ഞതാണോ.?
എന്തായാലും ഈ പുതിയ അറിവു നല്‍കിയതിന് നന്ദി
വളരെ നല്ല വിവരണം. നന്ദി.
നല്ല വിവരണം...സര്‍പ്പഗന്ധി വേലിയില്‍ പിടിപ്പിച്ചാല്‍ തൊടിയില്‍ സര്‍പ്പശല്യം ഉണ്ടാകില്ലെന്നും എവിടെയോ വായിച്ചിട്ടുണ്ട്....ഒരു പാടു കേട്ടിട്ടുണ്ടെങ്കിലും ഇതിന്റെ ചിത്രം കാണുന്നതാദ്യമായിട്ടാണ്...
വിജ്ഞാനപ്രദമായ ലേഖനം, ഇത്തരം പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
(ഈ ബ്ലോഗിലെ ആദ്യ പോസ്റ്റ് ഇതാവണമായിരുന്നു!!!)
നല്ല പോസ്റ്റ്
ഫസല്, മൂര്‍ത്തീ,നജീം,വാത്മീകി,ആഗ്നേയ, ശ്രീഹരി അഭിപ്രായങ്ങള്]ക്ക് നന്ദി. കണ്ണൂരാനേ ആദ്യ പോസ്റ്റായി ഇടണമെന്നുണ്ടായിരുന്നു. പക്ഷേ ഇപ്പോഴാണ് സാധിച്ചത്.
അതോ അദ്ദേഹം പറഞ്ഞതാണോ.? എന്ന ചോദ്യമുണ്ടല്ലോ അദ്ദേഹം പറഞ്ഞതുകൊണ്ടാണ് ഇപ്പോഴെങ്കിലും എഴുതാന്‍ സാധിച്ചത്
ഡോക്ടർ ഹരീന്ദ്രൻ നായരുടെ ജീവനം പരിപാടി ദ൪ശിച്ചാൽ കിട്ടുന്ന പോലെയുള്ള വായനാനുഭവം. കൈരളിച്ചാനലിലെ ജീവനം പരിപാടിക്കൊരു പാരയാണല്ലോയിത് [ചുമ്മാ പറഞ്ഞതാ! ടോ! ]
വൈവിധ്യമുള്ള ചിന്തകൾ....വിഷചികിത്സ..മരുന്നുചെടികൾ...ഇന്ന് ആർക്കും അറിയാത്ത കുറെ കാര്യങ്ങൾ..ഒരു വഴികാട്ടി തന്നെ...
njan oru unani doctor aanu....
vilappetta e vivarangal ente research n oru muthalkoottaanu..
nandhi....
Post a Comment