Sunday, July 20, 2008

ആരാണ് വ്യഭിചാരി? / 'ബ്ലൂ' ടൂത്ത്

ഇന്നലെ എന്നെ ആകെ ആശയക്കുഴപ്പത്തിലാക്കിയ ഒരു സംഭവമുണ്ടായി. ബ്ലൂടുത്ത്‌‌ വഴി ഒരു മൊബൈലില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട കമിതാക്കളുടെ ഫോണ്‍ സംഭാഷണമായിരുന്നു അത്‌. ഭര്‍ത്താവ്‌ ഗള്‍ഫിലായ ഒരു കാമുകിയും, ഭാര്യയുമൊത്ത് നാട്ടില്‍ ജീവിക്കുന്ന കാമുകനുമാണ്‌ കഥാപാത്രങ്ങള്‍. ഒന്നുകില്‍ ഇവരറിയാതെ ആരോ ഫോണ്‍ ചോര്‍ത്തിയിരിക്കുന്നു. അല്ലെങ്കില്‍ ഇവരിലൊരാള്‍ റിക്കോര്‍ഡ്‌ ചെയ്‌തിരിക്കുന്നു. ഏതായാലും ബ്ലൂടുത്ത്‌ വഴി പടര്‍ന്നുകൊണ്ടിരിക്കുകയാണ്‌ ഇവരുടെ സല്ലാപം. ബ്ലൂടൂത്ത്‌ വഴി ഇപ്പോള്‍ കന്യാസ്‌ത്രീയും ഡ്രൈവറും കോളേജുവിദ്യാര്‍ത്ഥികളായ പ്രണയിനികളുമൊക്കെ വീഡിയോ ക്ലിപ്പുകള്‍ പ്രചരിക്കുന്നു. (അറിഞ്ഞതെത്രയോ തുച്ഛം..അറിയാനെത്രയോ ബാക്കി).
ഇവിടെ സദാചാരം പഠിപ്പിക്കലല്ല എന്റെ ഉദ്ദേശ്യം. ന്യായീകരിക്കലുമല്ല.
സ്‌ത്രീയായാലും പുരുഷനായാലും ഒരാള്‍ മറ്റേയാളെ അങ്ങേയറ്റം വിശ്വസിക്കുന്നുണ്ട്‌. ഏതായാലും ആ വിശ്വാസത്തിനേറ്റ മുറിവാണ്‌ ഓരോരുത്തരുടേയും മൊബൈല്‍ ഫോണ്‍വഴി പടര്‍ന്നു കൊണ്ടിരിക്കുന്നത്‌.

രണ്ടു വ്യക്തികള്‍ക്കിടയിലുള്ള രഹസ്യമാണ്‌ ചോര്‍ന്നു പോകുന്നത്‌. ഇവിടെ കാമുകികാമുകന്മാരാവാം.
ഭാര്യഭര്‍ത്താക്കന്മാര്‍ക്കിടയിലേക്ക്‌, അവരുടെ കിടപ്പറകളില്‍ ഒളികാമറകളുമായി ആരെങ്കിലും പതുങ്ങി ഇരിക്കുന്നില്ലെന്ന്‌ എങ്ങനെ ഉറപ്പിക്കും?
വിവരസാങ്കേതികവിദ്യ എന്തിനുവേണ്ടിയാണ്‌?
എന്റെ സഹപ്രവര്‍ത്തകയോട്‌ ഞാനിതു പറയുമ്പോള്‍ അവര്‍ വികാരാധീനയായി. തന്റെ മകള്‍ക്ക്‌ ഒരിക്കലും ഒരു മൊബൈല്‍ വാങ്ങികൊടുക്കില്ല എന്ന്‌ ആ അമ്മ പറയുന്നു. വ്യക്തിപരമായ അഭിപ്രായമാണ്‌. എങ്കിലും അവര്‍ വാങ്ങികൊടുത്തില്ലെങ്കിലും കൂട്ടുകാരിയുടെ കൈയ്യിലെ മൊബൈലായാലും മതി ഈ ദൃശ്യങ്ങള്‍ കാണാന്‍..കേള്‍ക്കാന്‍ എന്നവര്‍ മറക്കുന്നെങ്കിലും. കൊച്ചുകുട്ടികളുടെ കൈയ്യില്‍വരെ മൊബൈലുള്ള കാലമാണ്‌...

ഒരു മൊബൈല്‍ ഫോണില്‍ നിന്ന്‌ മറ്റൊന്നിലേക്ക്‌ പടരുന്ന കമിതാക്കളുടെ ഫോണ്‍ സംഭാഷണം കേട്ട്‌ ആനന്ദിക്കുകയാണ്‌ ചുറ്റുമുള്ളവര്‍. നമ്മുടെ കൂട്ടത്തിലെ ആരുടെയെങ്കിലും മക്കളുടേയോ ബന്ധുക്കളുടേയോ കൂട്ടുകാരുടേയോ പ്രണയരംഗങ്ങളും വഴിവിട്ട ഏതെങ്കിലും ബന്ധങ്ങളുമാണ് ഇങ്ങനെ പകര്‍ത്തപ്പെട്ട് പ്രചരിപ്പിക്കുന്നതെങ്കിലോ?‍.
ചിലരോട്‌ ഞാന്‍ ചോദിച്ചും അല്ലാതെയും മനസ്സിലാക്കിയത്‌- അവര്‍ ഇവിടെ ഇതിനെ ഒരു സദാചാരപ്രശ്‌നമായിട്ടല്ല കാണുന്നത്‌,മറിച്ച് ആനന്ദമായിട്ടാണ് എന്നതാണ്‌.
കുടുംബം, കുട്ടികള്‍, ബന്ധുക്കള്‍, അയല്‍വാസികള്‍ എല്ലാമുള്ളവരാണ്‌ കമിതാക്കള്‍. ഈ ഫോണ്‍ സംഭാഷണം അവരിലേക്കാണ്‌ ചെന്നെത്തുന്നതെങ്കിലോ? പിന്നീടുണ്ടാവുക എന്തായിരിക്കും എന്നോര്‍ത്ത്‌ എനിക്ക്‌ സൈ്വര്യം നശിച്ചു. ഇപ്പോള്‍ തന്നെ എന്തായിരിക്കാം അവരുടെ അവസ്ഥ. ആ സ്‌ത്രീയെക്കുറിച്ച്‌ വല്ലാതെ ആലോചിച്ചു. ഈ ബന്ധം അവര്‍ക്കാവശ്യമായിരുന്നിരിക്കാം. പക്ഷേ അത്‌ ആരുമറിയാത്ത ഒരു രഹസ്യമാക്കാനല്ലേ അവരാഗ്രഹിച്ചിരിക്കുക. അവരൊരിക്കലും ഇത്‌ ലോകമറിയണമെന്ന്‌ ആഗ്രഹിച്ചിരിക്കില്ല. നമ്മുടെ വിചാരലോകം വിശാലമൊന്നുമല്ല. പുരുഷന്റെ തെറ്റിനെ ന്യായീകരിക്കപ്പെടുകയും സ്‌ത്രീയുടേത്‌ അപരാധവുമാവും. ഇവിടെ സഹിക്കേണ്ടിവരുന്നത്‌ സ്‌ത്രീ തന്നെയായിരിക്കും.
ഇവര്‍ മാത്രമല്ല ഇവരുടെ അടുപ്പമുള്ളവര്‍ കാണുമ്പോഴുള്ള /കേള്‍ക്കുമ്പോഴുള്ള അവസ്ഥകൂടി ആലോചിച്ചു നോക്കൂ ....

അതെന്തുമാകട്ടെ ഇവിടെ പ്രശ്‌നം പടര്‍ന്നു പിടിക്കുന്ന രോഗമാണ്‌. ഒളിഞ്ഞുനോട്ടം. അന്യന്റെ സ്വകാര്യതയിലേക്ക്‌ കടന്നുകയറല്‍..പോരാത്തതിന്‌ താന്‍ കണ്ടുകഴിഞ്ഞത്‌/കേട്ടത്‌
അടുത്തയാള്‍ക്ക്‌ കൈമാറുന്നു. അവരും ആനന്ദിക്കുന്നു...
ഒരാളെങ്കിലും ആദ്യത്തെ രണ്ടുപേരെക്കുറിച്ചോ അവരുടെ ചുറ്റുപാടിനെയോ ചിന്തിച്ചിരിക്കുമോ?....
എനിക്ക് ഒരു സംശയമേ ഉള്ളൂ ‘ആരാണ് വ്യഭിചാരി?’

100 comments:

Myna said...

കമിതാക്കളുടെ ഫോണ്‍ സംഭാഷണം കേട്ട്‌ ആനന്ദിക്കുകയാണ്‌ ചുറ്റുമുള്ളവര്‍. അങ്ങേയറ്റം സദാചാരവാദികളുമുണ്ട്‌ ഇക്കൂട്ടത്തില്‍. നമ്മുടെ കൂട്ടത്തില്‍, ബന്ധുക്കളില്‍, കൂട്ടുകാരില്‍ ആരെങ്കിലുമാണ്‌ പ്രണയത്തിലോ രുചിക്കാത്ത ഏതെങ്കിലും ബന്ധത്തിലോ പെടുന്നതെങ്കില്‍ ഇവരിറങ്ങും അവരെ നേര്‍വഴിക്കു നടത്താന്‍. മറുവശത്ത്‌ ഒരു മൊബൈല്‍ ഫോണില്‍ നിന്ന്‌ മറ്റൊന്നിലേക്ക്‌ പടരുന്ന ഈ ആനന്ദത്തെ ആസ്വദിക്കുന്നു.
സദാചാരത്തേക്കുറിച്ച്‌ നീണ്ട പ്രസംഗങ്ങള്‍ നടത്തുന്ന ഈ സംഭാഷണം കേട്ട
ചിലരോട്‌ ഞാന്‍ ചോദിച്ചും അല്ലാതെയും മനസ്സിലാക്കിയത്‌ അവര്‍ ഇവിടെ ഇതിനെ ഒരു സദാചാരപ്രശ്‌നമായിട്ടല്ല കാണുന്നത്‌ ആനന്ദത്തെയാണ്‌ എന്നതാണ്‌.

ഗിരീഷ്‌ എ എസ്‌ said...

കഴിഞ്ഞ കുറെ നാളുകളായി ഇത്തരത്തിലുള്ള സംഭവങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിരുന്നു...പ്രധാനമായും ബ്ലൂടൂത്ത്‌ വഴി പരക്കുന്ന അശ്ലീലസംഭാഷണങ്ങളും ക്ലിപ്പിംഗുകളും തന്നെ...
അതില്‍ പ്രധാനപ്പെട്ടവയില്‍ ചിലത്‌ മൈന സൂചിപ്പിച്ചിട്ടുള്ളവയിലൊന്നായ കന്യാസ്‌ത്രീയുടേതായിരുന്നു..ആലുവയിലെ ഒരു റിസപ്‌ഷനിറ്റായ അവരുടെ കഥ ചില മാസികകളും വിശദമായി റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു..അതിന്‌ ശേഷം സീരിയല്‍ വില്ലത്തിയുടെ നഗ്നമേനി നാടാകെ ബ്ലൂത്ത്‌ വഴി പറന്നെത്തി. ഇതുരണ്ടും പൊതുവെ എല്ലാവരിലേക്കും അതിവേഗം പറന്നെത്തിയതുമായ രണ്ട്‌ ക്ലിപ്പിംഗുകളായിരുന്നെങ്കില്‍ കോളജ്‌ വിദ്യാര്‍ഥികളുടെ ക്ലിപ്പിംഗുകളും ഇപ്പോള്‍ സുലഭമായി പറന്നുകൊണ്ടിരിക്കുന്നു..
കാമുകീകാമുകന്മാരായി ചുറ്റിതിരിയുന്നതിനിടയില്‍ സംഭവിച്ചുപോകുന്ന തെറ്റുകള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്നത്‌ ഇന്ന്‌ സര്‍വസാധാരണമാണ്‌..പലപ്പോഴും അതിന്റെ സീരിയസ്സ്‌നസിനെ കുറിച്ച്‌ ബോധവതികളാവാന്‍ പെണ്‍കുട്ടികള്‍ തയ്യാറാവുന്നില്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം..
ഇല ചെന്ന്‌ മുള്ളില്‍ വീണാലും......................
എന്ന പഴചൊല്ലാണ്‌ ഇവിടെ അര്‍ത്ഥവത്തായിട്ടുള്ളത്‌...

്‌അശ്ലീലസംഭാഷണങ്ങളെ പറ്റി പറയുകയാണെങ്കില്‍ ഫോണ്‍സംസാരത്തിനിടയില്‍ എന്തിനാണ്‌ ഇത്തരം രീതിയിലേക്ക്‌ സംസാരം വഴിമാറ്റി കൊണ്ടുപോകുമ്പോള്‍ പെണ്‍കുട്ടികള്‍ നിന്നുകൊടുക്കുന്നു എന്നൊരു മറുചോദ്യമുന്നയിക്കേണ്ടതായി വരുന്നു...
പൊതുവെ ആണ്‍കുട്ടികള്‍ മറ്റു സുഹൃത്തുക്കള്‍ക്കിടയില്‍ മെയിനാവാന്‍ വേണ്ടിയാണ്‌ ഇത്തരം ചതികള്‍ക്ക്‌ ഒരുങ്ങിപുറപ്പെടുന്നത്‌..

വളരെ സീരിയസായി ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയമാണിതെന്ന കാര്യത്തില്‍ സംശയമില്ല..വര്‍ധിച്ചുവരുന്ന ആത്മഹത്യക്കും ദുരൂഹമരണങ്ങള്‍ക്കും പിന്നില്‍ ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ ്‌അവശേഷിക്കുന്നുണ്ട്‌..
അതിലേക്ക്‌ ഇത്തരം സംഭവങ്ങള്‍ കൂട്ടിയിണക്കുമ്പോള്‍ പുതിയ ചില കാര്യങ്ങള്‍ കൂടി വെളിപ്പെടുമെന്നതില്‍ സംശയമില്ല....(ഇത്‌ പറയാന്‍ കാരണം അടുത്തിടെ നടന്ന ചില മരണങ്ങളിലെ നിഗൂഡതകള്‍ കണ്ടപ്പോള്‍)

നല്ല പോസ്‌റ്റ്‌
ആശംസകള്‍....

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മലയാളിയുടെ കപട സദാചാരത്തിന്റെ മറ്റൊരു മുഖമാണിത് വെളിവാക്കുന്നത്.പകല്‍ സദാചാരം പ്രസംഗിയ്ക്കുകയും രാത്രി നീലപ്പടങ്ങളില്‍ രമിയ്ക്കുകയും ചെയ്യുന്ന അതേ മലയാളി...ഒളിഞ്ഞു നോട്ടം അവന്റെ മറ്റൊരു പ്രത്യേകതയാണ്.ചെറുപ്പം മുതലേ വികാരങ്ങളെ അടിച്ചമര്‍ത്തി വയ്ക്കാന്‍ സമൂഹം കല്‍‌പ്പിയ്ക്കുന്നു..എങ്ങനെ അടിച്ചമര്‍ത്താന്‍? അങ്ങനെ നാടു മുഴുവന്‍ ഋഷ്യശ്രംഘന്മാരും ഋഷ്യശ്രംഘമാരും ഉണ്ടാകുന്നു.വൈശാലിയെ കാണുമ്പോള്‍,അന്നു വരെ ഉണ്ടാകാത്ത ഹൃദയത്തുടിപ്പുകള്‍ ഉണ്ടാകുന്നു...ഇതു നമ്മുടെ നാടിന്റെ ശാപം.ഇക്കിളിയുടെ ലോകത്തു ജീവിയ്ക്കാന്‍ വിധിക്കപ്പെട്ടവരായി നാം മാറുന്നു.അതിന്റെ ഒരു ചെറിയ ഉദാഹരണം മാത്രമാണിത്.ആണിനും പെണ്ണിനും ശരിയായ ലൈംഗിക വിദ്യാഭ്യാസവും ലൈംഗിക സ്വാതന്ത്യവും നല്‍‌കാതെ നമ്മുടെ സമൂഹം രക്ഷപെടില്ല..ഈ വിഷയം ഒരു പൊതു ചര്‍ച്ചയ്ക്കു വിധേയമാക്കിയ മൈന പ്രത്യേകം അഭിനന്ദനമര്‍‌ഹിയ്ക്കുന്നു!!!

അനില്‍@ബ്ലോഗ് // anil said...

മൈന,
പലയാവര്‍ത്തി വായിച്ചു.
സംശയം മാറുന്നില്ല.സമൂഹത്തില്‍ തെറ്റുചെയ്യുന്ന രണ്ടാളുകളുടെ കാര്യമാണു പറഞ്ഞു തുടങ്ങിയത്.
അതിനെ ന്യായീകരിക്കയാണൊ?
അവരുടെ സംഭാഷണങ്ങള്‍ മറ്റുള്ളവര്‍ കേള്‍ക്കുന്നതു മാത്രമാണൊ തെറ്റു?
ഇരുട്ടിന്റെ മറവില്‍ എന്തുമാവാം എന്നാണൊ?
ഇതു പുത്തന്‍ യുഗമാണു, സ്വകാര്യതകള്‍ കുറഞ്ഞുവരുന്നു, എത്ര ശ്രമിച്ചാലും അതിനി പൂര്‍വസ്ഥിതിയിലാവുകയുമില്ല.
കന്യാസ്ത്രീ ചെയ്തതാണൊ തെറ്റു, അതൊ അതു കാമെറയില്‍ പകര്‍ത്തിയതൊ?
ആരാണു വ്യഭിചാരി?!!

ചാണക്യന്‍ said...

'ആരാണ്‌ വ്യഭിചാരി?'

വ്യഭിചരിക്കുന്ന ആരോ.. അവനോ അവളോ ആണ് വ്യഭിചാരി...
വ്യഭിചാരത്തെ ആര് നിര്‍വചിക്കും?
അവനോ അവളോ....?

Unknown said...

ഗള്‍ഫു നാടുകളിലാണ് ഇത്തരം ക്ലിപ്പുകള്‍ നാട്ടിലേക്കാള്‍ കൂടുതല്‍ പ്രചരിക്കുന്നതെന്ന് തോന്നുന്നു.
പലതിലും സംഭാഷണത്തിന്‍റെ ഒരറ്റത്ത് ഗള്‍ഫുകാരന്‍റെ ഭാര്യയാണെന്നതാണ് കൗതുകകരം. ആരാന്‍റെ ഭാര്യയും അവളുടെ കാമുകനുമെന്ന മട്ടിലാണ് ഓരോരുത്തരും ഇത് ആസ്വദിക്കുന്നതും കൈമാറുന്നതും. സ്വന്തം ഭാര്യ നാട്ടില്‍ ഒറ്റക്കാണെന്ന യാഥാര്‍ഥ്യം ഇവര്‍ മറക്കുന്നു. ഒരു ദിവസം സൗണ്ട് ക്ലിപ്പായോ വീഡിയോ ക്ലിപ്പായോ തനിക്കു വേണ്ടപ്പെട്ട ഒരാളുടെ ദൗര്‍ബല്യം ഇതുപോലെ മമൊബൈലില്‍ വന്നു പെടണം -അങ്ങിനെ സംഭവിക്കുന്പോള്‍ മാത്രമേ കണ്ണുകള്‍ തുറക്കൂ...

അജ്ഞാതന്‍ said...

സ്വന്തം ഭാര്യയെ / ഭർത്താവിനെ ചതിച്ചല്ലെ അവർ മറ്റുള്ളവരോട് ഇത്തരത്തിൽ സലപിക്കുന്നത്....ഇത്തരം ചെറ്റകൾ കാണിക്കുകയും പറയുകയും ചെയുന്ന പേക്കുത്തുകൾ ഫോണിലൂടെ സമൂഹത്തിന്റെ മുന്നിൽ എത്തുമ്പോൾ അപമാനിതരാവുന്ന അവരുടെ ഭർത്താവിന്റെ മക്കളുടെ കുടുബത്തിന്റെ അവസ്ഥയെ പറ്റി നിങ്ങൾക്കൊന്നും പറയാനില്ലെ?

പുരോഗമനം പറഞ്ഞു നടക്കുന്ന ഇന്നത്തെ സമൂഹം അപ്പോഴും പ്രസംഗിക്കുന്നത് ആ വ്യഭിചാരികളെ പറ്റിയാണ്....

സ്വന്തം അമ്മയുടെ/ഭാര്യയുടെ/അനിയത്തിയുടെ/ചേച്ചിയുടെ/മകളുടെ തുണിയില്ലാത്ത വീഡിയോ ക്ലിപ്പുകൾ ലോകം മുഴുവൻ ഫോണിലൂടെയും ഇന്റെർനെറ്റിലൂടെയും സമൂഹത്തിന്റെ മുന്നിൽ അപമാനിക്കപ്പെടുന്ന അചഛന്റെ/ഭർത്താവിന്റെ/സഹോദരന്റെ/മകന്റെ വേദന കാണാൻ നിങ്ങൾക്കു കണ്ണുകളില്ലെ...

Anonymous said...

ജനങ്ങള്‍ ഇങ്ങനെയാണ്..

ചിലര്‍ കമ്മ്യൂണിറ്റി ഫോറങ്ങളില്‍ നിന്നും മറ്റു സൈറ്റുകളില്‍ നിന്നുമൊക്കെ കോപ്പിറൈറ്റഡ് mp3 കള്‍ ഡൌണ്‍ലോട് ചെയ്യും..ഉപയോഗിക്കും.. പക്ഷെ ബ്ലോഗില്‍ നിന്ന് വല്ലതും കട്ടാല്‍ ഉടനെ കരിവാരും...

ചിലര്‍ ഉപയോഗിക്കുന്നത് മുഴുവന്‍ പൈറൈറ്റഡ് സോഫ്റ്റ്വെയറുകളും, ക്രാക്ട് , പാച്ട്.. ഓപ്പറേറ്റിങ്ങ് സിസ്റ്റം ഒക്കെ ആകും.. പക്ഷെ ഈ കൂട്ടരും കരിവാരുന്നവരാണ്..

ചിലരുടെ കമ്പ്യൂട്ടറില്‍ മുഴുവന്‍ അശ്ലീല വീഡിയോ ക്ലിപ്പുകളും, MMS, XXX CLips, JPEG.. ഒക്കെ ആകും ഉള്ളത്.. പക്ഷെ പത്രത്തില്‍ ‘അശ്ലീല സീഡീയുമായി യുവാവ് പിടിയില്‍’ എന്ന വാര്‍ത്ത വായിച്ച് ഈ കൂട്ടര്‍ പറയും..ച്ഛെ...വൃത്തികെട്ടവന്‍..കശ്മലന്‍...

ഇതാണ് ലോകം..!!!

സലാഹുദ്ദീന്‍ said...

മൈനയെ പോലുള്ളവര്‍ ഇതും ഒരു പുരോഗമനത്തിന്റെ ഭാഗമായി കണക്കാക്കിയാല്‍ പോരെ. എല്ലാം പുരോഗമനത്തിനാണെന്ന് പറഞ്ഞ് സമൂഹത്തിന്റെ ഉള്ള സദാചാരം കൂടി നശിപ്പിക്കാന്‍ നടക്കുന്നവര്‍ ഇപ്പോള്‍ മുതലക്കണ്ണീരൊഴുക്കുന്നതിലാ അത്ഭുതം.

ആണുങ്ങള്‍ക്ക് മാത്രമല്ല പെണ്ണുങ്ങള്‍ക്കും നോട്ടങ്ങളുണ്ടെന്ന് പറഞ്ഞ് പുരോഗന പ്രസംഗം നടത്തിയിട്ട് വളരെ കുറച്ച് മാത്രമേ ആ‍്യുള്ളൂ.ഇതും ഒരു പുരോഗമനമായിട്ട് തന്നെ കൂട്ടുന്നതാ നല്ലത്.

സമൂഹത്തെ ഇത്തരം പുഴുക്കുത്തുകളെയാണ് താങ്കളെ പോലുള്ള പുരോഗമനവാദികള്‍ പ്രോത്സാഹിപ്പിച്ച് കൊണ്ടിരിക്കുന്നത് എന്ന് പറയാതെ വയ്യ.


എന്ത് പ്രചോദനമാണ് ഇത്തരക്കാരെ അവരുടെ പ്രവര്‍ത്തനങ്ങളില്‍ പുറകോട്ടടിപ്പിക്കുന്നതിന്ന് താങ്കളെ പോലുള്ളവര്‍ക്ക് നല്‍കാനുള്ളത്?

Vishnuprasad R (Elf) said...

ആ ഓഡിയോ ക്ലിപ്പ് ഒറിജിനലാണെന്നാണോ വിചാരിച്ചിരിക്കുന്നെ? ചില സോഫ്റ്റ്വേറുകളുടെ സഹായത്താല്‍ ചില ഞെരമ്പുരോഗികള്‍ പടച്ചുവിടുന്ന നമ്പറുകളാണത്.ഇതിന്റെ കൂടെ ഏകദേശം 12 ക്ലിപ്പുകള്‍ ഇറങ്ങിയിരുന്നു.പലതും വ്യാജമാണെന്ന് കേട്ടാല്‍ തന്നെ മനസിലാകും.
ഇപ്പൊ ഇതൊക്കെയല്ലേ ട്രന്‍ഡ്.

അറിയതെ ചിത്രീകരിക്കപ്പെടുന്ന ക്ലിപ്പുകള്‍ വളരെ കുറവാണ്.ആ കന്യാസ്ത്രീയുടെ അറിവോടെ തന്നെയാണ് ആ ക്ലിപ് റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്.അത് മറ്റുള്ളവരെ കാണിക്കാനല്ലതെ പിന്നെ പുഴുങ്ങിത്തിന്നാനാണെന്ന് അവര്‍ കരുതിയോ. മാനം മര്യാദയ്ക്ക് ജീവിക്കുന്നവന്റെ സ്വകാര്യതയിലേക്ക് ആരും ഒളിഞ്ഞുനോക്കുന്നില്ല.

മൊബിലുകളോ ഇന്റെര്‍നെറ്റോ നിരോധിച്ചാലൊന്നും ഇതിനു പരിഹാരമാകില്ല.അതിന് ശരിയായ ലൈംഗിക വിദ്യാഭ്യാവും(ഓ! അത് നമ്മുടെ ഭാരതീയ സംസ്കാരത്തിന് ചേര്‍ന്നതല്ലല്ലോ.എന്‍.സി.ആര്‍.ടി ഒരു പുസ്തകം കൊണ്ടു വന്നപ്പോഴേക്കും എന്തായിരുന്നു പുകില്) അതോടൊപ്പം കടുത്ത നിയമങ്ങളും കൂടിയേ തീരൂ.

riyaz ahamed said...

പ്രണയവും കാമവുമെല്ലാം ഇല്ലാത്തവര്‍ക്ക് അസാധാരണത്വമുണ്ട്. അബ്‌നോര്‍മല്‍ എന്നുപറയും. പൊതു സമൂഹത്തിന്റെ തെറ്റും ശരികളും വ്യക്തിപരമായ പല കാര്യങ്ങളിലും സംഘട്ടനങ്ങള്‍ ഉണ്ടാക്കുന്നതു കൊണ്ടാണു ഇത്തരം കാര്യങ്ങളില്‍ പലരും രഹസ്യങ്ങള്‍ സൂക്ഷിക്കുന്നത്. പൂര്‍ണ്ണമായും തുറന്നു വെക്കപ്പെട്ട വ്യക്തിത്വം വളരെ ദുര്‍ബലമാണു.

തീര്‍ത്തും വ്യക്തിപരമായ അത്തരം കാര്യങ്ങളിലേക്ക് അക്രമാസക്തമായ കടന്നു കയറ്റം നടത്തുന്നത് തല്ലുകൊള്ളിത്തരവും ക്രിമിനല്‍ പരിപാടിയുമാണു. അത് ചെയ്യുന്നവര്‍ക്ക്‌ പൊതു സമൂഹത്തിന്റെ ശരികളെക്കുറിച്ച് പറയാന്‍ അവകാശമില്ല.

സുബീഷ് ചൂലൂര്‍ said...

നന്നായിരിക്കുന്നു

ഗുപ്തന്‍ said...

ഡോണ്‍ പറഞ്ഞ സാധ്യത ഉണ്ടെന്ന് തോന്നുന്നു.. പിന്നെ കാശുകൊടുത്താല്‍ എഴുതിക്കൊടുക്കുന്ന ചില ഡയലോഗുകള്‍ ഇങ്ങനെ വായിക്കാന്‍ ലൈംഗികത്തൊഴീലാളികള്‍ ഒക്കെ തയ്യാറാവുകയും ചെയ്തേക്കാം.ഗള്‍ഫ്കാരന്റെഭാര്യ എന്ന മിത്തിനെ ചൂഷണം ചെയ്യുന്ന ഞരമ്പുരോഗികള്‍ ആവാം ഇതിനു പിന്നില്‍. കേള്‍ക്കുന്ന ക്ലിപ്പിംഗ് എല്ലാം ഒറിജിനല്‍ ആണെന്ന് കരുതേണ്ട.

എന്കിലും വ്യക്തികളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുകയും അത് വെബില്‍ എത്തിച്ച് ആത്മനിര്‍വൃതിയടയുകയും ചെയ്യുന്ന പ്രവണത ഏറിവരികയാണ്.

മുകളില്‍ കമന്റിട്ട ചിലരുടെയെങ്കിലും പോലുള്ള യാഥാസ്ഥിത്തിക നാട്യങ്ങള്‍ ഈ ശവംതീനികള്‍ക്ക് മറയാവുകയും ചെയ്യും. വികാരങ്ങള്‍ അടിച്ചമര്‍ത്തുക - നിയമങ്ങളുടെമറപിടിച്ച് സ്വന്തം ശരീരത്തിന്റ് പരമാവധി സുഖത്തിനായി അമര്‍ത്തിപ്പിടിച്ച വികാരത്തെ ചാനലൈസ് ചെയ്യുക- പിന്നെ മറ്റുള്ളവരുടെ സ്വകാര്യജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കി മടിക്കുത്തിപൊത്തിപ്പിടിച്ച് മുഖം ചുളീച്ചുകാട്ടുക : ഇത് യാഥാസ്ഥിതിക ധാര്‍മികതയുടെ കാവല്‍ക്കാര്‍ നൂറ്റാണ്ടുകളായി നടത്തിവന്ന ജീവിതക്രമമാണ്. നടുവഴിയില്‍ വച്ച് എന്നെങ്കിലും ഉടുമുണ്ടുരിഞ്ഞുപോകുന്നതുവരെ അവര്‍ അതു ചെയ്തുകൊണ്ടേയിരിക്കും.

siva // ശിവ said...

വ്യഭിചരിക്കാം...അത് മറ്റാരും അറിയരുത്...എന്ന് പറയുന്നതിലെ ഒഔചിത്യം എന്ത്...

കന്യാസ്ത്രീയ്ക്ക് അങ്ങനെയൊക്കെ ചെയ്യാം എങ്കില്‍ അത് കാണുന്നതിലും വേറൊരാള്‍ക്ക് അത് അയച്ചു കൊടുക്കുന്നതിലും എന്താ തെറ്റ്...

ഗള്‍ഫിലുള്ളയാളുടെ ഭാര്യയുമായി ഒരാള്‍ക്ക് അവിഹിതമായി അശ്ലീലമായി സംസാരിക്കാമെങ്കില്‍ അത് കേള്‍ക്കാന്‍ അവള്‍ തയ്യാറാകുമെങ്കില്‍ അത് വേറൊരാള്‍ കൂടി കേള്‍ക്കുന്നതില്‍ എന്താ തെറ്റ്...

കാമുകീ കാമുക ബന്ധം ആത്മാര്‍ത്ഥമാണെങ്കില്‍ അതില്‍ ഇത്തരം തെറ്റൊന്നും വരില്ല...അല്ലാതെ വരുമ്പോള്‍ ഇങ്ങനെ ചില മോശം സംഭവം ഉണ്ടാകുന്നു...അവര്‍ക്ക് അതിന് സമ്മതവുമാണ്...പിന്നെ നാം എന്തിനു വിലപിക്കണം...

പെണ്ണിന് ഒന്നും അറിയില്ല...പറ്റിയത് അബദ്ധമാണെന്നൊക്കെ പറയും...ഏതു പെണ്ണിനാണ് ഇതൊക്കെ അറിയാത്തത്...

ഇനി ഒരു കാര്യം...പുറത്ത് പോകുമ്പോള്‍ ലോഡ്ജിലൊക്കെ തങ്ങേണ്ടി വരുമ്പോള്‍ എന്തു വിശ്വസിച്ച് അവിടെ താമസിക്കും...ഏന്തു ധൈര്യത്തില്‍ അവിടുത്തെ ബാത് റൂം ഉപയോഗിക്കും എന്ന വ്യാകുലതിലുള്ളൊരു പോസ്റ്റ് കുറച്ച് നാള്‍ മുമ്പ് കണ്ടിരുന്നു...അങ്ങനെ വഞ്ചിക്കപ്പെട്ടാല്‍ അതില്‍ നമുക്ക് വിഷമിക്കാം...പ്രതികരിക്കാം...


ദയവായി ശ്രദ്ധിക്കൂ: ഇത് ഇവിടെ എഴുതിയ ലേഖനത്തിനുള്ള എന്റെ മറുപടിയാണ്...

സസ്നേഹം,

ശിവ.

Hariraj M.R. ഹരിരാജ് എം. ആര്‍. said...

അന്യന്റെ മുറ്റത്തെ അഴുക്ക് ഇപ്പോഴും നമ്മുക്കൊരു കാഴ്ച വസ്തു തന്നെയാ... അല്ലേ? “അവരതു വൃത്തിയാക്കാത്തതല്ലേ കുറ്റം. നമ്മള്‍ കാണുന്നതാണോ” എന്ന ന്യായീകരണത്തിനു പിന്നില്‍ നാം അത് ആസ്വദിക്കുന്നതിനുള്ള കുറ്റബോധം തന്നെ. അതാസ്വദിക്കാന്‍ ആളുള്ള കാലം വരെ വിശ്വാസങ്ങള്‍ തകര്‍ക്കപ്പെടുകയും ബ്ലൂട്ടൂത്തും മറ്റ് ടൂത്തുകളും പ്രവര്‍ത്തിക്കയും ചെയ്യും.

चेगुवेरा ചെഗുവേര said...

സദാചാരം വിളമ്പുന്ന ചില സമുദായ സ്നേഹികള്‍ക്ക് ചില പര്യായ പദങ്ങളുണ്ട് കാന്തപുരം, ബിന്‍ലാദന്‍ ഇതൊക്കെ.കുഞ്ഞാലിക്കുട്ടിമാര്‍ക്കെതിരെ ഇവര്‍ ഒന്നും പറയില്ല. സമുദായത്തെ ഉദ്ദരിക്കാന്‍ നടക്കുന്നവനാണല്ലോ കുഞ്ഞാലിക്കുട്ടി.ക്ഷേമ പ്രവര്‍ത്തനത്തിനിടയില്‍ പാവപ്പെട്ട റജീനമാരുടെ അടിപാവാട ഒന്നു പൊക്കിനോക്കും. ആ ഒളിഞ്ഞു നോട്ടം എയറില്‍ വിട്ടത് സമുദായ സ്നേഹികളും മുനീറും സ്പോണ്‍സറ് ചെയ്ത ഇന്‍ഡ്യാവിഷനും. പടച്ചോന്‍ ആരെ സപ്പോര്‍ട്ട് ചെയ്യും?
ചാ‍നല്‍ വഴി ഒളിഞ്ഞു നോക്കിയ മുനീറിനെയോ? കുഞ്ഞാലിക്കുട്ടീയെയോ?
ഒരു വിഷയം അവതരിപ്പിക്കുംപ്പോള്‍ വറ്ഗ്ഗീയ തീവ്രവാദികളെപ്പോലെ കമന്റുന്നവരോട് സഹതാപമുണ്ട്.
കേരളത്തിലെ കുറ്റവാളികളില്‍ ഭൂരിഭാഗം എണ്ണവും സദാചാരം വിളമ്പുന്ന ഒരു സമുദായത്തിലുള്ളവരാണ്. വിദേശ പണം കൊണ്ട് മുക്കിനു മുക്കിനു പള്ളിപണിതുയര്‍ത്തിയാല്‍ സമുദായം നന്നാവൂല..വാതിലും ജനലും അടച്ചുപൂട്ടിയാല്‍ എങ്ങനെയാണു മനസ്സിലും ചിന്തയിലും വെളിച്ചം കയറുക. ഇത് ഭൂ ലോകത്തെ ബിന്‍ലാദനുള്ള മറുപടിയാണ്.
നൂണ്‍ ഷോ എ പടങ്ങള്‍ കണ്ടിരുന്ന ഇപ്പോള്‍ എ സൈറ്റില്‍ നിരന്തരം പോകുന്ന ഞാനും ഒരു മുനീറാണ്. എന്നാല്‍ കുഞ്ഞാലിക്കുട്ടിയല്ല. അതുകൊണ്ട് മൈനയുടെ പോസ്റ്റ്നെ അനുകൂലിക്കുന്നും എതിര്‍ക്കുന്നുമില്ല. ആസ്വദിക്കുന്നു.വിഷയം ദ്രൌപദി പെണ്ണ് പറഞ്ഞപോലെ ചര്‍ച്ചയാവേണ്ടതാണ്.

കുഞ്ഞന്‍ said...

മൈനാ...

ഒന്നു റിവൈന്റ് ചെയ്യെട്ടെ..

മൈന പറയുന്നു ഇത് ബ്ലൂടൂത്ത് വഴി കേട്ടതാണെന്ന്. ബ്ലൂടൂത്ത് എന്ന സാങ്കേതിക വിദ്യയില്‍ രണ്ടു മൊബൈലുകള്‍ തമ്മിലുള്ള ഫയലുകള്‍ കൈമാറ്റ പ്രക്രിയയാണ്. അതിനാല്‍ അയക്കുന്നയാളിന്റെയും സ്വീകരിക്കുന്നയാളിന്റെയും അറിവും സമ്മതവും വേണം. എന്നാല്‍ എസ് എം എസിന്റെ കാര്യത്തില്‍ ഒരാള്‍ മാത്രം വിചാരിച്ചാല്‍ മതിയാകും...സംഗതി ഇങ്ങനെയെന്നിരിക്കെ അറിഞ്ഞുകൊണ്ട് ബ്ലൂടൂത്ത് വഴി എന്തിനു മൈന അതു കേട്ടു..? മൈന അത് കേട്ടിട്ട് സഹപ്രവര്‍ത്തകരോട് പറഞ്ഞു ( പറഞ്ഞു എന്നു മാത്രം കരുതുന്നു ) എന്തിന്..? അതേ വികാരത്തോടു കൂടിയല്ല മറ്റുള്ളവര്‍ ചെയ്തതെന്ന് മൈനക്കെങ്ങിനെ ഉറപ്പിച്ചു പറയാന്‍ പറ്റും..?

ഈ വരികള്‍ വെറും പൊള്ളയാണ്..“ കമിതാക്കളുടെ ഫോണ്‍ സംഭാഷണം കേട്ട്‌ ആനന്ദിക്കുകയാണ്‌ ചുറ്റുമുള്ളവര്‍. അങ്ങേയറ്റം സദാചാരവാദികളുമുണ്ട്‌ ഇക്കൂട്ടത്തില്‍..... സദാചാരത്തേക്കുറിച്ച്‌ നീണ്ട പ്രസംഗങ്ങള്‍ നടത്തുന്ന ഈ സംഭാഷണം കേട്ട
ചിലരോട്‌ ഞാന്‍ ചോദിച്ചും അല്ലാതെയും മനസ്സിലാക്കിയത്‌ അവര്‍ ഇവിടെ ഇതിനെ ഒരു സദാചാരപ്രശ്‌നമായിട്ടല്ല കാണുന്നത്‌ ആനന്ദത്തെയാണ്‌ എന്നതാണ്‌......അതെന്തുമാകട്ടെ ഇവിടെ പ്രശ്‌നം പടര്‍ന്നു പിടിക്കുന്ന രോഗമാണ്‌. ഒളിഞ്ഞുനോട്ടം. അന്യന്റെ സ്വകാര്യതയിലേക്ക്‌ കടന്നുകയറല്‍..പോരാത്തതിന്‌ താന്‍ കണ്ടുകഴിഞ്ഞത്‌/കേട്ടത്‌
അടുത്തയാള്‍ക്ക്‌ കൈമാറുന്നു. അവരും ആനന്ദിക്കുന്നു...


എന്റെ സംശയത്തിന് മറുപടി പറയൂ..എന്തിനു മൈന അറിഞ്ഞുകൊണ്ട് ഈ സംഭാഷണം കേട്ടൂ.? ഇനി കേട്ടാല്‍ത്തന്നെ എന്തിനു സഹപ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്തു..? മൈനയുടെ അതെ കാഴ്ചപ്പാടിലാണ് മറ്റുള്ളവരും ചെയ്തെങ്കിലൊ..? അല്ലെങ്കില്‍ എന്തടിസ്ഥാനത്തില്‍ അത് മനസ്സിലാക്കി..?

മൈനക്ക് ഉറപ്പിച്ചു പറയാമൊ ഈ ബ്ലൂടൂത്ത് സംഭാഷണം മൈന വേറെ ആര്‍ക്കും പകര്‍ന്നു കൊടുത്തിട്ടില്ലാ/കേള്‍പ്പിച്ചില്ലാന്ന്..?

ബാക്കി പോസ്റ്റിനെപറ്റിയുള്ള അഭിപ്രായം പിന്നെ..

സലാഹുദ്ദീന്‍ said...

പ്രിയ കുഞ്ഞന്‍ പറഞ്ഞത് ശരിയാണ്. ബ്ലൂ ടൂത്ത് കണക്ഷന് രണ്ട് സൈഡില്‍ നിന്നും കണഫര്‍മേഷന്‍ ആവശ്യമാന്നിരിക്കെ അത് കേള്‍ക്കുന്നവര്‍ മന പൂര്‍വ്വം തന്നെയാണ് കേള്‍ക്കുന്നത്.

ഇത് കേള്‍ക്കുകയും ആസ്വദിച്ച ശേഷം ഇവിടെ പോസ്റ്റിടുകയും ചെയ്ത മൈനക്ക് ആകെ ഒരു സംശയമെ ബാക്കിയുള്ളൂ... ആരാ ഇതില്‍ വ്യഭിചാരി ?
രണ്ടു പേരും പുരോഗമന ആശയക്കാരാണെന്നാ എന്റെ അഭ്പ്രായം

ഇതിന്റെയൊക്കെ ആകെ പരിഹാരം പാശ്ചാത്യ സ്റ്റൈലിലുള്ള ലൈംഗിക വിദ്യാഭ്യാസമാണെന്ന് കരുതുന്ന, അധോഗതിയെ പുരോഗതതിയായി കണക്കാക്കുന്ന, ചിലരെയോര്‍ത്ത് സഹതപിക്കുകയല്ലാതെ വേറെ വഴിയില്ല തന്നെ!

ശെഫി said...

സുനിൽ പറഞതിനോട് യോജിക്കുന്നു. നമ്മുടെ കപടസദാചാരത്തിന്റെ മുഖമാണിത്, അവർ ചെയ്യുന്നത് തെറ്റ് തന്നെ, പക്ഷെ അത് ആസ്വദിക്കുന്നത്,
മുൻപ് ഇത്തരത്തിൽ പടർന്ന ഒരു സ്കൂൾ കുട്ടിയുടെ ക്ലിപ്പ്പ്പിംഗ് കേട്ട്, അവൾക്ക് പിന്നിടെതു സംഭൈച്ചു എന്നത് ഒരു പാട് കാലം അലട്ടിയിരുന്ന്നു..
പീഡനത്തിനരയായ പെൺകുട്ടികളെ പോലും കുറ്റ്പെടുത്തുന്ന സമൂഹമാണ് നമ്മുടേതെന്നോർക്ക്kഉക

അടകോടന്‍ said...

മലയാളികളെ മാത്രം പഴി പറയാതെ..
ഇതൊരാഗോളപ്രതിഭാസം .
മനസ്സിലാരോടെങ്കിലും വിദ്വേഷമുണ്‍ടെങ്കില്‍ പഴുത് കിട്ടുമ്പോള്‍ മൊത്തം കുത്തിക്കേറ്റി മാന്തിപ്പൊളിച്ച് കലിപ്പ് തീര്‍ക്കും നമ്മള്‍ .
നമുക്ക് ചുറ്റുമുള്ള, സത്യമെന്നുറപ്പുറപ്പുള്ളവ നാം വിചാരിച്ചാല്‍ മാറ്റിയെടുക്കാം .

വിചാരം said...

കുഞ്ഞന്‍ പറഞ്ഞതിന്റെ അടിയിലൊരു ഒപ്പ് എന്റേതും . വ്യക്തമായ മറുപടി മൈന പറയേണ്ടിരിക്കുന്നു.
സദാചാരം എന്നാല്‍ എന്ത് ?

ഈ മൊബൈലും ബ്ലൂടൂത്തും ഇല്ലാത്ത കാലത്തും ഒത്തിരി ചന്തുമാര്‍ നമ്മുക്കിടയിലുണ്ടായിട്ടുണ്ട്.

വിവാഹത്തിന് മുന്‍പ് സെക്സ് ചെയ്യാത്ത ആണും പെണ്ണും ഇന്ന് വിരളമായികൊണ്ടിരിക്കുന്നു ഇത് ഇന്നത്തെ മാത്രം പ്രശ്നമല്ല ഇതൊരു പാശ്ചാത്ത്യ സംസ്കാരത്തിന്റെ പ്രശനവും അല്ല ഇതൊരു ആഗോള പ്രശ്നമാണ്.

ഒരാണ് വിവാഹത്തിന് മുന്‍പ് സെക്സില്‍ ഏര്‍പ്പെട്ടുണ്ടെങ്കില്‍ അതും വിവാഹം കഴിക്കാത്ത ഒരു പെണ്ണുമായി ആണെങ്കില്‍ പിന്നെ താന്‍ കെട്ടാന്‍ പോകുന്ന പെണ്ണിന്റെ കന്യാകത്വം നഷ്ടപ്പെടാന്‍ പാടില്ലാന്ന് ശഠിയ്ക്കുന്നത് ശരിയല്ല.

വിവാഹ ശേഷം സ്വന്തം ഭാര്യ മറ്റൊരു പുരുഷന്റെ കൂടെ കിടക്കപ്പറ പങ്കിടുന്നുവെങ്കില്‍ അതില്‍ തെറ്റുക്കാരന്‍ പെണ്ണിനേക്കാള്‍ പിരുഷന്‍ തന്നെ, അവള്‍ക്ക് വേണ്ടത് അവന്‍ കൊടുക്കുന്നുണ്ടാവില്ല(നേരെ മറിച്ചും ).

മാഷ്മാരെ തേങ്ങാപിണ്ണാക്കും ഹല്‍‌വയും മാത്രം കൊടുത്താല്‍ പോരാ രതിയില്‍ സംതൃപ്തിവരുവോളം ബന്ധപ്പെടുകയും വേണം ആണ് പെണ്ണിനും പെണ്ണ് ആണിനും, പലതരത്തിലുള്ള രതി ആഗ്രഹിയ്ക്കുന്നവരുണ്ട് സ്ത്രീയും പുരുഷനും അത് പരസ്പരം മനസ്സിലാക്കി ചെയ്യുക അല്ലെങ്കില്‍ അത് ചെയ്യുന്നവര്‍ കാമുക രൂപത്തിലും അയല്‍‌വാസി കോലത്തിലും വരും വീണ്ടും ആ അവസരം കിട്ടാനും തന്റെ മേലില്‍ ഭാവിയിലൊരു പ്രശ്നം ഇല്ലാതിരിക്കാനും ഇതിലാരെങ്കിലും ഒരാള്‍ ഇതുപോലെ ബൊബൈല്‍ ഫോണ്‍ വഴി സംഗതി ഷൂട്ട് ചെയ്യും. (അതിങ്ങനെ മറ്റുള്ളവരും ആസ്വദിയ്ക്കുന്ന നിലവാരത്തിലെത്തുകയും ചെയ്യും).

രതി എന്നു കേട്ടാല്‍ ഹാലിളകുന്നവരോട് .. അല്ല ഇത് മറച്ചു വെയ്ക്കേണ്ട ഒന്നാണോ ? ഇവിടെ സദാചാര സീമകള്‍ ലംഘിച്ചൂന്ന് പറയുന്നു. അതിന് കാരണക്കാര്‍ ആരെല്ലാമാണ് ഞാനും മൈനയും എല്ലാം അടങ്ങുന്ന സമൂഹം തന്നെ കുഞ്ഞന്‍ ചോദിച്ചത് പോലെ ... എന്തിനിതൊക്കെ കേള്‍ക്കാനും കാണാനും നിന്നു കൊടുകുന്നു .. നാട്ടാരെ... നാട്ടാരെ ഇതാ കേള്‍ക്കൂ കാണൂ കാമകേളികള്‍ .. ഫ്രീയായി ഫ്രീയായി എന്നൊരാള്‍ പറയുമ്പോള്‍ കരണകുറ്റിയ്കൊന്ന് ഇട്ടു കൊടുക്കേണ്ട സ്ഥാനത്ത് അത് കണ്ടിട്ട് .. എന്റെമ്മച്ചിയേ സദാചാരം കൂപ്പു കുത്തി നിലത്ത് വീണു, കേരള ജനതയുടെ മാനം കപ്പല്‍ കയറി പകരം പാശ്ചാത്ത്യരുടെ മാനം കോഴിക്കോട് കപ്പലില്‍ വന്നു , എന്റെ മകള്‍ക്ക് ഞാന്‍ ഫോണ്‍ വാങ്ങി കൊടിക്കില്ല എന്നൊക്കെ വിളിച്ചു കൂവുന്നതിലെന്ത അര്‍ത്ഥമുള്ളത്.. ഹെലോ ... നിങ്ങള്‍ വാങ്ങി കൊടുക്കേണ്ട കാണണമെന്നാഗ്രഹമുള്ളവര്‍ അത് കാണും .. എന്നെ പോലെയും മൈനയെ പോലെ ആളുകള്‍ ഉള്ളിടത്തോളം ഇതല്ലാം ഇനി വരും അത് ഡൂപ്ലിയായാലും ഒറിജിനലായാലും.

പറയാതെ വയ്യ. said...

പ്രിയ മൈന,
എത്രയോ നാളായി സുഹൃദ് വേദികളിലൊക്കെ ഞാന്‍ ഉന്നയിച്ചു വരാറുള്ള ഒരു സംശയം ‌താങ്കള്‍ ഒരു ലേഖനമായെഴുതി കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നി. മലയാളി പൊതുവേ ഒരു വോയറിസ്റ്റാണു.ഒളിഞു നോട്ടാക്കാരന്‍.അന്യന്റെ സ്വകാര്യതയിലൊളിഞു നോക്കി അതില്‍ അനല്പമായ ആനന്ദം കണ്ടെത്തുന്ന മനോരോഗത്തിനടിമ.പരസ്യമായി സദാചാരത്തിന്റെ ഗീര്‍വ്വാണ പ്രസംഗമടിക്കുകയും സ്വകാര്യമായി തലയില്‍ മുണ്ടിട്ടു എന്തു വൃത്തികേടുകളും കാണിക്കാന്‍ മടിയില്ലാതിരിക്കുകയും ചെയ്യുന്ന ഒരു തരം വിചിത്ര ജീവി.പ്രണയം, ലൈംഗികത തുടങിയ കാര്യങളിലെല്ലാം ഫ്യൂഡല്‍ സദാചാര ധാര്‍മ്മികതയുടെ അഴുകിയ ചിന്തകളും പേറി ഉത്തരാധുനികനായി ജീവിക്കാന്‍ ശ്രമിയ്ക്കുന്ന മലയാളി, അവന്റെ സര്‍വ്വ കാപട്യങളെയും മറികടക്കുന്നത് ഒളിഞു നോട്ടം വഴി ലഭിയ്ക്കുന്ന താല്‍ക്കാലിക സംപ്തൃതി വഴിയാണു.തികച്ചും സ്വകാര്യവും രണ്ടു പേര്‍ക്കിടയില്‍ പരസ്പര വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്നതുമായൊരു ബന്ധത്തെ അതിലൊരാള്‍ മറ്റെയാളറിയാതെ പകര്‍ത്തുകയും ആ കാഴ്ച/കേഴ്വി കണ്ടും കേട്ടും ഒരു സമൂഹമൊന്നാകെ സ്വകാര്യമായി ആനന്ദിക്കുകയും, സംഭവത്തില്‍ ഉള്‍പ്പെട്ട ഇര (പെണ്ണ്) യ്ക്കെതിരായ വ്യാവഹാരിക ആണ്‍ ചിന്തയുടെ/കാഴ്ചയുടെ ആശയങള്‍ ഇതിന്റെയെല്ലാം വെളിച്ചത്തില്‍ ഒന്നു കൂടി ഉറപ്പിയ്ക്കുകയും ചെയ്യുന്ന തീര്‍ത്തും വ്യാജവും കൃത്രിമവും അകം പൊള്ളയുമായൊരു സമൂഹമായി കേരളീയ സമൂഹം മാറിക്കഴിഞിരിക്കുന്നു.ഇവിടെ മതങള്‍ സജീവമാണു.അവര്‍ മൊത്തമായും ചില്ലറയായും ധാര്‍മ്മിക സദാചാര മൂല്യങള്‍ വിപണനം ചെയ്യുന്നുണ്‍ട്.രാഷ്ട്രീയ പാര്‍ട്ടികള്‍ സജീവമാണു,യുവജനസംഘടനകള്‍ സജീവമാണു.ഒരുപാടൊരുപാട് സംഘങള്‍ ഉറക്കമൊഴിച്ചു 'കാവലിരിക്കുന്നുണ്ട്' മലയാളിയെ ഉദ്ധരിക്കാന്‍.എന്നിട്ടും നാം എന്തേ ഇങിനെ എന്നാണെങ്കില്‍, നാം ഒരോരുത്തരും ഒരല്പം സത്യസന്ധരാവുക എന്നതു മാത്രമേ ഇതിനു പോം വഴിയുള്ളു എന്നു തോന്നുന്നു.

ജയചന്ദ്രന്‍ നെരുവമ്പ്രം.

ടോട്ടോചാന്‍ said...

ഈ വ്യഭിചാരം എന്ന വാക്ക് അതൊന്നു വിശദീകരിക്കാമോ? എന്താണതിന്‍റെ അര്‍ത്ഥം?
അത് നിര്‍വ്വചിക്കൂ ആദ്യം..

പിന്നെ ഒന്നറിയാം...
യുണിസെഫിന്‍റെ വിദ്യാഭ്യസപുസ്തകം കത്തിച്ച്,
ലൈംഗിക വിദ്യാഭ്യാസത്തെ എതിര്‍ത്ത്,
നാലാം ക്ളാസില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു ബഞ്ചിലിരുന്നാല്‍ 6 മാസം കഴിയുമ്പോള്‍ ടീച്ചര്‍ സമാധാനം പറയുമോ എന്ന് ചോദിക്കുന്നവര്‍
അവര്‍ സദാ"ചാരം" വാരുന്നവരാണ്.

മനുഷ്യരെ ആണായും പെണ്ണായും കാണാനേ നമുക്ക് കഴിയുന്നുള്ളൂ...
ആണിനേയും പെണ്ണിനേയും മനുഷ്യരായിക്കാണുന്ന സമൂഹത്തിലേ
ലിംഗവിവേചനം ഇല്ലാതാവൂ...
അവിടെയേ ലൈംഗികഅതിക്രമങ്ങള്‍ ഇല്ലാതാവൂ...


നല്ല പോസ്റ്റ് മൈന...

Anonymous said...

"സദാചാരം വിളമ്പുന്ന ചില സമുദായ സ്നേഹികള്‍ക്ക് ചില പര്യായ പദങ്ങളുണ്ട് കാന്തപുരം, ബിന്‍ലാദന്‍ ഇതൊക്കെ"

bin laden is a terrorist agreed.. how come u compare kanthapuram and binladen... u stupid...

shame that u took the name of a great man..(che)..

dnt spoil che's name.. aanungal ku edukkan ulla name aanu athu not for anonies like u...

ടോട്ടോചാന്‍ said...

ഇവിടെ മനുഷ്യരില്ല...
ആണും പെണ്ണുമേയുള്ളൂ......


എന്നു മാറും ഈ ക്രൂരത?

വിചാരം said...

ഈ വ്യഭിചാരം എന്ന വാക്ക് അതൊന്നു വിശദീകരിക്കാമോ? എന്താണതിന്‍റെ അര്‍ത്ഥം?
അത് നിര്‍വ്വചിക്കൂ ആദ്യം..

പ്രിയ ടോട്ടോചാന്‍ (edukeralam) ...
എനിക്കറിയാവുന്ന നിര്‍വ്വചനം. പ്രത്യുത്പാദനത്തിനായി മനുഷ്യരില്‍ ഉള്ള ലൈംഗീകാവയവങ്ങളെ ധനത്തിനോ സ്വന്തം സ്വാര്‍ത്ഥ താല്‍‌പര്യങ്ങള്‍ക്കോ ദുരുപയോഗം ചെയ്യുന്നതിനെ വ്യഭിചാരം എന്നു പറയാം.

Aluvavala said...

പ്രിയപ്പെട്ട മൈന!

അന്യന്റെ രഹസ്യം ചോര്‍ത്തുക എന്ന അപരാധം തെറ്റാണെന്നു വിളിച്ചു പറയാന്‍ മറ്റൊരു മഹാപരാധത്തെ ന്യായീകരിക്കുന്നതെന്തിനാണ്? സ്വന്തം ജീവിത പങ്കാളിയെ വഞ്ചിക്കുകയും അവരുടെ അഭിമാനത്തിന്റെ ശിരസ്സില്‍‍ കയറിയിരുന്നു കാഷ്ടിക്കുകയു ചെയ്ത കാമുകീ കാമുകന്‍‌മാര്‍ പാപികളാണെന്ന് സമ്മതിച്ചുകൊണ്ടുതന്നെ കള്ളക്യാമറക്കണ്ണുകളുടെയും കള്ളിച്ചെവികളുടെയും അപരാധം ചൂണ്ടിക്കാണിക്കാമായിരുന്നല്ലോ? കഞ്ചാവു കച്ചവടക്കാരും ഉപഭോക്താക്കളും തെറ്റുകാരാണെന്നു പറയാന്‍ കഞ്ചാവു കൃഷിക്കാരെ ന്യായീകരിക്കുന്നത് വിഢ്ഢിത്തമല്ലേ?

സമൂഹ നന്മക്ക് ക്യാമറക്കാരും ശബ്ദലേഖകരും മാത്രം ധര്‍മ്മം പാലിച്ചാല്‍ പോരല്ലോ, എഴുത്തുകാരും പാലിക്കണ്ടേ മൈനേ സാമൂഹ്യധര്‍മ്മം...!

സസ്നേഹം,
ആലുവവാല.

അജ്ഞാതന്‍ said...

പ്രിയ ടോട്ടോചാന്‍

"മനുഷ്യരെ ആണായും പെണ്ണായും കാണാനേ നമുക്ക് കഴിയുന്നുള്ളൂ...
ആണിനേയും പെണ്ണിനേയും മനുഷ്യരായിക്കാണുന്ന സമൂഹത്തിലേ
ലിംഗവിവേചനം ഇല്ലാതാവൂ...
അവിടെയേ ലൈംഗികഅതിക്രമങ്ങള്‍ ഇല്ലാതാവൂ..."


ഇതൊന്നു വിശദീകരിച്ചു തരാമോ??പെണ്ണിനെ വെറും ഉപഭോഗ വസ്തുവായി കാണുന്നതിനെ ആണോ ഇന്നത്തെ സദാചാരം എന്നു പറയുന്നത്?മനുഷ്യനിലെ ആണിനും പെണ്ണിനും പല രൂപങ്ങൾ ഉണ്ട്..അതു മനസില്ലാക്കാത്തതാണ് ഇന്നത്തെ പ്രശ്നം.പെണ്ണിനു അമ്മ സഹോദരി ഭാര്യ എന്നിങ്ങനെ പല അർത്ഥങ്ങൾ ഉണ്ട്

ചേട്ടൻ ഇൻസെസ്റ്റ്[incest] എന്നു കേട്ടിട്ടുണ്ടോ? മനുഷ്യൻ വല്ലാതെ പുരോഗമിച്ചപ്പോൾ sex ൽ ഉണ്ടാ‍യ ഒരു പുതിയ കേറ്റഗെറിയാ.....സ്വന്തം അച്ഛൻ/അമ്മ/സഹോദരൻ/സഹോദരി തുടങ്ങിയവരുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്ന “incest കഥകൾ“ വായിക്കുന്ന പുരോഗമനക്കാർ ഇന്നു നമ്മുടെ കേരളത്തിൽ ഉണ്ട്.എട്ടാം ക്ലാസിൽ നിന്നു തന്നെ ഈ കഥകൾ വായിച്ചു സ്വന്തം ചേട്ടന്റെ ഭാര്യ കുളിക്കുന്നിടത്തേക്കു എത്തിച്ചു നോക്കിയത് വളരെ അഭിമാനത്തോടെ കൂട്ടുക്കാരോട് പറഞ്ഞ ഒരുത്തനെ[ഇവനും പുരോഗമനവാദിയാണോ എന്തോ!] കോളേജിൽ വച്ചു അറിയാം.

ഒ ടോ: ടോട്ടോചായോ പണ്ടത്തെ കാലം ഒന്നുമല്ല ഇത്...ചേട്ടനു ലൈംഗീകതയിൽ വല്ല സംശയം ഉണ്ടെങ്കിൽ അഞ്ചിലോ ആറിലോ പഠിക്കുന്ന പിള്ളേരോട് ചോദിച്ചാ‍ മതി അവർ പറഞ്ഞു തരും...

അജ്ഞാതന്‍ said...

"തികച്ചും സ്വകാര്യവും രണ്ടു പേര്‍ക്കിടയില്‍ പരസ്പര വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്നതുമായൊരു ബന്ധത്തെ അതിലൊരാള്‍ മറ്റെയാളറിയാതെ പകര്‍ത്തുകയും ആ കാഴ്ച/കേഴ്വി കണ്ടും കേട്ടും ഒരു
സമൂഹമൊന്നാകെ സ്വകാര്യമായി ആനന്ദിക്കുകയും, സംഭവത്തില്‍
ഉള്‍പ്പെട്ട ഇര (പെണ്ണ്) യ്ക്കെതിരായ വ്യാവഹാരിക ആണ്‍ ചിന്തയുടെ/കാഴ്ചയുടെ ആശയങള്‍ ഇതിന്റെയെല്ലാം വെളിച്ചത്തില്‍ ഒന്നു
കൂടി ഉറപ്പിയ്ക്കുകയും ചെയ്യുന്ന തീര്‍ത്തും വ്യാജവും കൃത്രിമവും അകം പൊള്ളയുമായൊരു സമൂഹമായി കേരളീയ സമൂഹം മാറിക്കഴിഞിരിക്കുന്നു"


മുകളിൽ കമന്റിയ മാന്യ സുഹ്രത്തുക്കളെ ചില സംശയം....

#തികച്ചും സ്വകാര്യമായ ഈ ബന്ധം എന്തിന്റെ അടിസ്ഥാനത്തിലാണ്
മൊബൈലിൽ പകർത്തുന്നത് ?

#ജാരന്മാരുടെ കൂടെ കിടക്ക പങ്കു വയ്ക്കുന്ന ഭാര്യ/ഭർത്താവ് അവരുടെ ഇണകളെ വഞ്ചിക്കുന്നതിനെ പറ്റി നിങ്ങൾക്കു ഒന്നും പറയാനില്ലെ ?

#പുരോഗമന ചിന്താ ഗതി എന്നു പറഞ്ഞാൽ വിദേശ രാജ്യങ്ങളെ പോലെ “Single Mom" [കല്യാണം കഴിക്കാതെ കുട്ടിയുള്ള അമ്മ] ആവണം നമ്മുടെ സമൂഹത്തിലെ പെൺക്കുട്ടികൾ എന്നു ചിന്തിക്കുന്നതാണോ?

#സ്വന്തം മകളോ അനിയത്തിയോ “തന്തയില്ലാത്ത ഒരു കൊച്ചിനെ”വയറ്റിൽ ചുമന്നോണ്ട് വന്നാൽ അതിനെയും പുരോഗമനം എന്നു പറയുമോ നിങ്ങൾ ?

ലൈംഗീകത അടിച്ചമർത്തപെടേണ്ട ഒന്നല്ല....സ്വന്തം ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്..പക്ഷെ തിരഞ്ഞെടുക്കുമ്പോൾ വഞ്ചിതരാവാതെ നോക്കുക...

സഹോദരിമാരോട് ....

സ്വന്തം ഭർത്താവിനെ വഞ്ചിക്കണോ അതൊ രഹസ്യ കാമുകനെ വഞ്ചിക്കണോ എന്നു സ്വയം തീരുമാനിക്കുക.ഭർത്താവിന്റെ അടുക്കൽ
കിട്ടാത്ത “സുഖം” തേടി അന്യന്റെ അടുത്തു പോവുമ്പോൾ ആ വിശ്വസ്തനായ രഹസ്യ കാമുകൻ നിങ്ങളുടെ നേരെ മൊബൈൽ കാമറ ഓൺ ചെയ്യുമ്പോൾ ഓർക്കുക നിങ്ങളെ ആ കേമറക്കണ്ണിലൂടെ കാണുന്നത് പോവുന്നത് ഒരായിരം പേരാണ്..


ചില പുരോഗമന ചിന്താഗതിക്കാരായ ചേച്ചിമാർ നിങ്ങൾ കാമുകനുമായി പങ്കു വച്ച ആ മധുര നിമിഷങ്ങൾ ബ്ലൂ ടൂത്ത് വഴി സെന്റ് ചെയ്ത് മൊബൈലിൽ കാണുകയും അതിനെ പറ്റി സഹ പ്രവർത്തകരോട് “അവരുടെ സങ്കടം !“[എന്തിനെ പറ്റിയുള്ള സങ്കടം ആണന്നു ചോദിക്കരുത്..എനിക്കറിയില്ല !!] പറയുകയും നിങ്ങളുടെ ഗതിക്കേടിനെ
പറ്റി പറഞ്ഞു മുതല കണ്ണിർ ഒഴുക്കുകയും ചെയും...പക്ഷെ ഇവിടെ പുരോഗമനം പ്രസംഗിക്കുന്ന ഒരു ചേട്ടനും ചേച്ചിയും ഉണ്ടാവില്ല നിങ്ങളുടെ കൂടെ ..അപമാനം നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും മാത്രം..

ഗുപ്തന്‍ said...

ഓഫ്: അജ്ഞാതോ

ഈ ഇന്‍സെസ്റ്റ് എന്നുപറയുന്നത് പുതിയ കാറ്റഗറി ഒന്നും അല്ലട്ടാ..വളരെ പഴയതാ.. പരിശുദ്ധ കുറാനില്‍ അത് നിരോധിക്കപ്പെട്ടതിന്റെ കാരണം തന്നെ അറേബ്യയിലെ നൊമാഡിക് ട്രൈബുകള്‍ക്കിടയില്‍ അത്തരം സംഭവങ്ങള്‍ ധാരാളം ഉണ്ടായിരുന്നതുകൊണ്ടാണ്. ഇല്ലാത്ത ഒന്നിനെ നിരോധിക്കാന്‍ അള്ളാ പോലും മെനക്കെടൂല്ലട്ടാ..

പിന്നെ ചരിത്രത്തിലാണെങ്കില്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ സ്വന്തം മകളെ പരിണയിച്ചു എന്ന ചരിത്രമെഴുതിച്ചേര്‍ത്തത് -ശരിയായിട്ടാണെങ്കിലും തെറ്റായിട്ടാണെങ്കിലും - അദ്ദേഹത്തിന്റെ മകന്‍ ഔറംഗസീബ് തന്നെയാണേ... ഇവര്‍ക്കൊക്കെ ഇതൊക്കെ അറിയാമായിരുന്നു എന്ന് ചുരുക്കം.

ഒള്ളതു പറഞ്ഞാല്‍ പിന്നെ... ദത്തുപുത്രന്റെ ഭാര്യയെ കല്യാണം കഴിക്കുന്നതും അതൊക്കെ തന്നെയാണ്. പണ്ടേ നടപ്പുള്ള സംഗതികള്‍.

Anonymous said...

ഓഫ്: guptho...

sreekrishnas main hobby is to watch the kuliseen of gopikas..sitting on the tree,,, then hiding their dress... its another type of sexual entertainment..

sreekirshna married 100008 girls..

better u read all these first..

വിചാരം said...

ഗുപ്തനും സഫീലും, കൊള്ളാം ഇതുവരെ പരസ്പരം വര്‍ഗ്ഗീയ ചിന്താഗതിക്കാര്‍ പോരടിയ്ക്കുന്നത് ഞാന്‍ കണ്ടിട്ടില്ല ഏതായാലും നന്നായി .

ഗുപ്തന്‍ said...
This comment has been removed by the author.
ഗുപ്തന്‍ said...

വിചാരമേ ആ ലേബല്‍ അങ്ങ് കയ്യിലിരിക്കട്ടെ

മൈനയുടെ പോലെയുള്ള ‘പുരോഗമനചിന്ത’ കൊണ്ട്ടാണ് സമൂഹത്തില്‍ കുഴപ്പങ്ങള്‍ ഉണ്ടാകുന്നതെന്ന് അജ്ഞാതന്‍ പലതവണ ആവര്‍ത്തിച്ച ആരോപണത്തിനൂള്ള മറുപടിയേ ഞാന്‍ പറഞ്ഞുള്ളൂ. പുരോഗമിക്കുന്നതിനുമുന്‍പേ ഉള്ള യാഥാസ്ഥിതിക സമൂഹവും അത്ര മെച്ചമൊന്നും ആയിരുന്നില്ല എന്ന്.

പുതിയ സോഷ്യല്‍ ഇഷ്യൂസ് ഉണ്ടാകുമ്പോള്‍ അതെല്ലാം പുരോഗതിയുടെ തലയില്‍ വച്ചുകെട്ടിയാണ് കുട്ടികള്‍ക്ക് ശാസ്ത്രീയ വിദ്യാഭ്യാസം നിഷേധിച്ചും അറിവില്ലായ്മയാണ് നിഷ്കളങ്കത എന്ന അബദ്ധസിദ്ധാന്തം പ്രചരിപ്പിച്ചും തലമുറകളെ തളച്ചിടാന്‍ എല്ലാ മതങ്ങളും ശ്രമിച്ചിട്ടുള്ളത്. അത് പഴയഹിന്ദു തറവാടുകളിലും ക്രിസ്ത്യാനികളുടെ ഇടയിലും മുസ്ലിമുകളൂടെ ഇടയിലും ഉണ്ടായിട്ടുണ്ട്.

(ഈ പ്രതിസന്ധി ഇന്നത്തെ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന സമുദായം ഏതെന്നറിയാന്‍ വിചാരത്തിന്റെ തന്നെ പഴയപോസ്റ്റുകള്‍ തന്നെ മറിച്ചുനോക്കിയാല്‍ മതി. മറന്നുപോയിട്ടുണ്ടെങ്കില്‍.)

ഇവിടെ ഞാന്‍ പറഞ്ഞ ഉദാഹരണത്തില്‍ എളുപ്പം വര്‍ഗീയത കണ്ടുപിടിക്കാന്‍ മെനക്കെട്ട ബുദ്ധികൊള്ളാം. യാഥാസ്ഥിതിക മുസ്ലിമിനോട് മറുപടി പറയാന്‍ അയാളുടെ പശ്ചാത്തലത്തില്‍ നിന്നുള്ള കാര്യങ്ങള്‍ കണ്ടെത്തുകയേ ഞാന്‍ ചെയ്തുള്ളൂ. ഇഷ്ടമുള്ള രീതിയില്‍ വ്യാഖ്യാനിക്കാം.

വിചാരം said...

ഗുപ്താ ഞാനത് കയ്യില്‍ വെച്ചു.
ഒരു കാര്യം ഗുപ്തന്‍ തന്നെ മനസ്സില്ലാക്കൂ .. താങ്കള്‍ അവരെ പറ്റി പറഞ്ഞു അവര്‍ ശ്രീ കൃഷ്ണനനെയും അപ്പോള്‍ ഞങ്ങളെന്താ കരുതുക ?

ഗുപ്തന്‍ said...

താങ്കള്‍ക്ക് ഉണ്ടെന്ന് കരുതപ്പെട്ടിരുന്ന യുക്തിബോധം എവിടെയെന്ന് ചെറിയൊരല്‍ഭുതം.

ഇന്‍സെസ്റ്റ് പുരോഗമനചിന്താഗതി കൊണ്ട്യുണ്ടായതാണെന്ന് ഒരു ഹിന്ദു പറഞ്ഞാല്‍ ഒരു പക്ഷെ പുരാണത്തില്‍ അതിനു പറയാവുന്ന് ഉദാഹരണങ്ങള്‍ ഉണ്ടായെന്ന് വരാം. (ശീകൃഷ്ണന്‍ പതിനായിരത്തെട്ട് കെട്ടിയതുമായി ഇന്‍സെസ്റ്റിനു ബന്ധമില്ലെങ്കിലും അതിനു പറ്റിയ ഉദഹരണങ്ങള്‍ പലതുണ്ട്. ബ്രഹ്മാവിന്റെ കഥയില്‍ ഉള്‍പടെ.)ഇന്‍സെസ്റ്റ് പുതിയ തലമുറയിലെ കണ്ടുപിടുത്തമാണെന്ന് ഒരു ക്രിസ്ത്യാനി പറഞ്ഞാല്‍ ബൈബിളിലും ഉണ്ട് ഇന്‍സെസ്റ്റിന്റെ കഥകള്‍ : ലോത്ത് അബ്സലോം തുടങ്ങിയ കഥാപാത്രങ്ങളില്‍.

ഏതുദാഹരണം പറയുന്നു എന്നത് ആളിനെ ആശ്രയിച്ചാണിരിക്കുന്നത്.

ഏത് പറഞ്ഞാലും പറയാനുള്ളത് ഇതാണ്. അഗമ്യഗമനവും (ഇന്‍സെസ്റ്റ്) അതുപോലെയുള്ള ലൈംഗിക അതിക്രമങ്ങളും ഉണ്ടാകുന്നതിന് പുരോഗതിയുമായിട്ടോ പുരോഗമന മനോഭാവവുമായിട്ടോ ബന്ധമൊന്നുമില്ല.

ഇക്കാര്യത്തില്‍ വാദപ്രതിവാദം നടത്തി ഈ പോസ്റ്റ് വഴിതെറ്റിക്കരുത് എന്ന് അപേക്ഷ. എനിക്ക് പറയാനുള്ളത് പറഞ്ഞുകഴിഞ്ഞു.

udayips said...

നിങ്ങള്‍ക് ആരെയും വ്യഭിചാരി എന്ന് വിളിക്കാന്‍ അവകസമില്ല.അവര്‍ ഇല്ലയിരുന്നെകില്‍ ഈ സമുഹത്തിന്റെ മൃങത്രുശ്നയെ അറ്റ് ഈടുവങ്ങുംയിരുന്നു
വിടെ സ്വതന്ത്രമായ സദാചാര ബോധമാണ് വേണ്ടെത്.മേല്പറഞ്ഞ കാര്യങ്ങ ളുള്ളിലോതികിയതും ചിന്ഞുനരുന്നതുമായ മലയാളിയുടെ സ്ടച്ചരബോട്ത്തിന്റെ ഉല്പന്നമാണ്.ഫ്രോയിഡ് നിങ്ങള്‍ പറയുന്നത്നു സാരി-സ്സ്‌ാണ് എല്ലാത്തിന്റെയും അന്തസത്ത.ആരോഗ്യപരമായി അതിനെ ഉപയോഗിക്കു

ടോട്ടോചാന്‍ said...

പ്രിയ അജ്ഞാതന്‍,

താങ്കള്‍ ഞാന്‍ പറഞ്ഞതിനല്ല മറുപടി പറഞ്ഞിട്ടുള്ളത്. താങ്കള്‍ മറ്റെന്തൊക്കയോ ആണ് പറയുന്നത്.
ആണിനേയും പെണ്ണിനേയും മനുഷ്യരായി കാണണം എന്നു പറഞ്ഞതിന് താങ്കള്‍ പറഞ്ഞ ഉത്തരങ്ങളും അഭിപ്രായങ്ങളും വിഷയവുമായി യോജിക്കുന്നില്ല.
താങ്കളുടെ പൊതു അഭിപ്രായമായി മാത്രമേ അതിനെ കാണാന്‍ കഴിയൂ....

ബഷീർ said...

വ്യഭിചാരം എന്നതിന്റെ നിര്‍വചനം അന്വഷിച്ചിറങ്ങിയിരിക്കുന്ന സ്വന്തം മനസ്സാക്ഷിയോടു ചൊദിയ്ക്കുക..

ഇതും മൈനയ്ക്ക്‌ പുരോഗമനത്തിന്റെ പട്ടികയില്‍ എന്ത്‌ കൊണ്ട്‌ ഉള്‍പ്പെടുത്തിക്കൂടാ ?

കപട സദാചാര വാദികളെ തോത്പിക്കാന്‍ ഇതിലും വലിയ ഒരു ആയുധമുണ്ടോ ?

താങ്കളുടെ ഈ പോസ്റ്റിലെ വരികള്‍ തികച്ചു കാപട്യത്തിന്റെ കറുത്ത സത്യം വെളുപ്പിച്ച്‌ കാണിക്കുന്നു.. തുടരുക...

ബഷീർ said...

>> കമിതാക്കളുടെ ഫോണ്‍ സംഭാഷണം കേട്ട്‌ ആനന്ദിക്കുകയാണ്‌ ചുറ്റുമുള്ളവര്‍. അങ്ങേയറ്റം സദാചാരവാദികളുമുണ്ട്‌ ഇക്കൂട്ടത്തില്‍ <<<

???മൈനയും ?

പറയാതെ വയ്യ. said...

പെണ്ണിന്റെ നിഴലു കണ്ടാല്‍ കോണകമൂര്‍ന്നു വീഴുന്ന (വി.കെ.എന്നി നോട് കടപ്പാട്) അജ്ഞാതന്മാര്‍ ഇതും ഇതിലപ്പുറവും പറയും.ഇവരുടെയൊക്കെ സ്വകാര്യ മനസ്സിനെ വായിക്കാന്‍ വല്ല സം വിധാനവുമുണ്ടായാല്‍ അപ്പോഴറിയാം അളിഞു നാറുന്ന മാനസിക വ്യഭിചാരത്തിന്റെ അട്ടിപ്പേറുകള്‍ എത്രയെന്ന്.താരതമ്യേന സത്യസന്ധതയോടെ കാര്യങളെ കാണാന്‍ ശ്രമിയ്ക്കുന്നു എന്നതു മാത്രമാണു "പുരോഗമന' വാദികളുടെ ഒരേ ഒരു കുഴപ്പം.

ജയചന്ദ്രന്‍ നെരുവമ്പ്രം.

വിചാരം said...

അഞ്ജാതാ ഒരു ചോദ്യം ഇതുവരെ താന്‍ വ്യഭിചരിച്ചിട്ടില്ലാന്ന് ഇടതെ നെഞ്ചില്‍ കൈവെച്ചു പറയാനാവുമോ ? ( ഈ സ്വയംഭോഗവും വ്യഭിചാരമാണ് )

chithrakaran:ചിത്രകാരന്‍ said...

നമ്മള്‍ ആരാണെന്നും,നമ്മുടെ ലക്ഷ്യമെന്താണെന്നും അറിയാത്ത കാലത്തോളം കയ്യില്‍ കിട്ടിയ സാങ്കേതിക വിദ്യയുടെ ഉപയോഗമറിയാതെ, ദുരുപയോഗം ചെയ്യപ്പെടുന്നത് സ്വാഭാവികം.
മധുരം ചേര്‍ത്ത വാക്കുകള്‍ക്കു പിന്നില്‍ ചതിയും വഞ്ചനയും ഒളിഞ്ഞിരിക്കുന്നുണ്ടെന്നും,സമൂഹം സാംസ്കാരികമായി ഉയര്‍ന്നിട്ടില്ലെന്നും രക്ഷിതാക്കള്‍ മക്കളെ ബോധ്യപ്പെടുത്തുക. അതേ രക്ഷയുള്ളു.നല്ല സ്നേഹ ബന്ധങ്ങള്‍ നിലവിലുള്ള കുടുംബങ്ങളില്‍ നിന്നും വഞ്ചനയുടെ വണ്ടിക്കു തലവെക്കാന്‍ ആളെ കിട്ടില്ല. കുടുംബങ്ങളുടെ സ്നേഹ കെട്ടുറപ്പില്ലായ്മ സമൂഹത്തിന്റെ താളപ്പിശകായി,വഞ്ചനയായും,ചൂഷണമായും പ്രകടമാകുംബോള്‍ തുറന്ന ചര്‍ച്ചകളിലൂടെ പൊതുജനശ്രദ്ധയാകര്‍ഷിക്കുക എന്നതു നല്ല കാര്യം തന്നെ. അല്ലാതെ, ഈ സാമൂഹ്യാപചയത്തിലെ കുറ്റവാളി ആരാണെന്നു വിധിപറയുന്നതില്‍ കാര്യമൊന്നുമില്ല.

പപ്പൂസ് said...

യെന്‍റമ്മോ, എന്തൊരു ചോദ്യം!

കൂടെക്കിടക്കാന്‍ താല്പര്യമുള്ള പെണ്ണുണ്ടെങ്കില്‍, എനിക്കും കൂടെ താല്പര്യമുള്ള കേസാണെങ്കില്‍ വിളിച്ചു കിടത്തും. അവക്കു വിഷമമില്ലെങ്കില്‍ എനിക്കും കൂടെ തോന്നിയാല്‍ കാമറായിലും പകര്‍ത്തും. വേറാള് കിടന്നതു നെറ്റിലോ ഫോണിലോ കിട്ടിയാല്‍, കാണാന്‍ തോന്നിയാല്‍ കാണും. കണ്ണിറുക്കിക്കാണിച്ച് ’അശ്ലീലം’ കലര്‍ന്ന വഷളച്ചിരിയും ചിരിക്കും. അതോടെ അതു മറക്കുകയും ചെയ്യും.

കാമം കാമം കാമേ....യ്‍ന്നോ, സദാചാരം സദാചാരം സദാചാ......രേയ്‍ന്നോ സദാ അമറിക്കൊണ്ടിരിക്കാന്‍ മാത്രം വയ്യ, സോറി. അതു കൂടാണ്ടേം ഏര്‍പ്പാടുകളുണ്ടല്ലോ.

ഹല്ല പിന്നെ! തൊടരുത്, കാണരുത്, മിണ്ടരുത് എന്നൊക്കെ പറഞ്ഞ് വല്യ സംഭവമാക്കി വച്ചിരിക്കുകയല്ലേ. സമൂഹം അംഗീകരിച്ച് ചെയ്യുകയാണെങ്കില്‍ ദൈവികം, അല്ലെങ്കില്‍ മഹാവൃത്തിക്കേട്... ശ്ശീ...!!

മൈന ഉദ്ദേശിച്ചത് മനസ്സിലായി എന്നതു കൊണ്ട് പോസ്റ്റിന്‍റെ ഉദ്ദേശ്യത്തെ വാഴ്‍ത്തുന്നു. ലൂപ് ഹോള്‍സ് വിട്ടത് മന:പൂര്‍വ്വമോ?

സസ്നേഹം, ഒരു സദാ-സാദാ വ്യഭിചാരി.

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

മൈനാ....
തീര്‍ത്തും വികലമായ
അഭിപ്രായങ്ങളാണ്‌
നിങ്ങള്‍ വച്ചുപുലര്‍ത്തുന്നതെന്ന്‌..
തോന്നിപ്പോവുന്നു..
ഈ പോസ്റ്റ്‌ വായിക്കുമ്പോള്‍...
ഭര്‍ത്താവിനെ വഞ്ചിക്കുന്ന ഭാര്യയും
ഭാര്യയെ വഞ്ചിക്കുന്ന ഭര്‍ത്താവും
ഒരേ കുറ്റമാണ്‌ ചെയ്യുന്നത്‌..
"ഒരുളുപ്പുമില്ലാതെ
ബോയ്‌ ഫ്രണ്ടിന്റെ കൂടെ
കണ്ടിടത്തൊക്കെ കറങ്ങിനടന്ന്‌..
അമേരിക്കല്‍ സ്റ്റെയിലില്‍
കന്വകാത്വമെന്ന പ്രയോഗത്തെ പോലും
വ്യഭിചരിച്ചു നടക്കുന്ന
എത്രയോ പെണ്‍കൊടിമാര്‍ വിലസുന്ന
നാടാണ്‌ നമ്മുടെ ഈ കൊച്ചുകേരളം...
ഇവര്‍ക്ക്‌ കാമുകന്റെ കൂടെ
രാസലീലകളാടുന്നതില്‍
യാതൊരു മനസാക്ഷിക്കുത്തുമില്ല...
ഇവരുടെ പേക്കൂത്തുകള്‍..
മറ്റാരെങ്കിലുമോ..അല്ലെങ്കില്‍
കാമുകന്‍ തന്നെയോ...
മൊബെയിലിലോ മറ്റി പകര്‍ത്തിയാലാണ്‌..
പ്രശ്നം...അത്‌ മറ്റുള്ളവര്‍
കണ്ടാല്‍ മാത്രമാണ്‌.. പ്രശ്നം...
ഇതെല്ലാം കഴിഞ്ഞ്‌
മറ്റൊരുത്തന്റെ മുമ്പില്‍ പോയി
കഴുത്തുനീട്ടി താന്‍
അനാഘ്രാതകുസുമമാണെന്ന
മട്ടില്‍ നില്‍ക്കുവാനും
സദാചാരത്തെ പറ്റി വാതോരാതെ
സംസാരിക്കുകയും ചെയ്യുന്നതിലും
യാതൊരു പ്രശ്നവുമില്ല..."

മറ്റാരും കണ്ടെത്താത്ത
ഒരു രഹസ്യസ്ഥലവും..
സമയവും സൗകര്യവും
ലഭിച്ചാല്‍ ഏത്‌ പെണ്ണും
കയറുപൊട്ടിക്കുമെന്ന്‌...
ഇവിടുത്തെ പല പെണ്ണുങ്ങള്‍ തന്നെ
തെളിയിച്ചുകൊണ്ടിരിക്കുകയാണ്‌...
കന്യാസ്ത്രീയുടെ
കേളികള്‍ പകര്‍ത്തിയാലാണ്‌ പ്രശ്നം..
തിരുവസ്ത്രമണിഞ്ഞ്‌ നടത്തുന്ന
അവിശുദ്ധ 'കുര്‍ബാനകള്‍ക്ക്‌'
യാതൊരു പ്രശ്നവുമില്ല...

ഇവിടെ വിശ്വാസത്തെ പ്പറ്റി
പരാമര്‍ശിക്കാന്‍ പോലും
പല സ്ത്രീകള്‍ക്കും അര്‍ഹതയില്ല...
കാരണം അപഥസഞ്ചാരം
നടത്തണമെന്ന്‌ വാശിപിടിച്ചപോലെയാണ്‌..
ഏറെപ്പേരുടെയും പെരുമാറ്റമെന്നത്‌..
ബ്ലൂടൂത്തില്‍ പ്രചരിക്കുന്ന
ക്ലിപ്പുകള്‍ തെളിയിക്കുന്നു.

അതുകൊണ്ട്‌...
പുരുഷനൊപ്പം.തന്നെ
പങ്കിടാം...
അത്തരത്തിലുള്ള
കാമുകിയ്ക്കും,
വീട്ടമ്മയ്ക്കും,
സ്ത്രീകള്‍ക്കും..
വ്യഭിചാരി എന്ന
വിശേഷണത്തിന്റെ
പകുതി ക്രെഡിറ്റ്‌..

യാരിദ്‌|~|Yarid said...

നമ്മള്‍ ഇതെല്ലാം കാണും,പ്രവര്‍ത്തിക്കും ഒളിഞ്ഞിരുന്നു ആസ്വദിക്കും. രാത്രിയാകുമ്പോള്‍ തലയില്‍ തോര്‍ത്തുമിട്ടു ഇറങ്ങും. മറ്റാരും അറിയില്ലെങ്കില്‍ പൂച്ച കണ്ണടച്ചു ഇരുട്ടാക്കുന്നതു പോലെ എന്തും ചെയ്യും, കൂട്ടത്തില്‍ സദാചാരവും ഘോരഘോരം പ്രസംഗിക്കും. സദാചാരത്തിന്റെ വക്താവായി എല്ലായിടത്തും പാറിപ്പറന്നു നടക്കും. മഹദ് വചനങ്ങളുദ്ധരിക്കും...!

പക്ഷെ ഒന്നും അതിനെക്കുറിച്ച് എഴുതാന്‍ പാടില്ല, എഴുതിയാല്‍ ലോകത്തിന്റെ മേല്‍ക്കൂര ഇടിഞ്ഞു വീഴും.കാരണം സദാചാരമെന്നു പറയുന്നതു മണ്ണാങ്കട്ടയാണല്ലൊ..!

കൂട്ടത്തില്‍..

ഏറ്റവും കൂടുതല്‍ സദാചാരം പറയുന്നവനെ സുക്ഷിക്കണം. അവനൊ/അവളൊ ആയിരിക്കും ഏറ്റവും അപകടകാരി...!

പാപം ചെയ്യാത്തവന്‍ കല്ലെറിയട്ടെ..!

നല്ല പോസ്റ്റ് മൈന...!

Unknown said...

ഞാനൊരു ബ്ലോഗറല്ല. എന്നാല്‍ അഗ്രിഗേറ്ററുകളില്‍ വന്ന്‌ സ്ഥിരമായി ബ്ലോഗുകള്‍ വായിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒരാളാണ്‌. അതിന്റെ നര്‍മവും ഗൗരവവും ഒക്കെ എനിക്കിഷ്‌ടമാണ്‌. ചിലരുടെ ബ്ലോഗുകള്‍ ആഴ്‌ചയിലൊരിക്കലോ രണ്ടാഴ്‌ചയിലൊരിക്കലോ ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്‌ത്‌ പുതിയ പോസ്റ്റുണ്ടോ എന്ന്‌ തപ്പി നോക്കുന്നതും എന്റെ വിനോദമാണ്‌. പക്ഷേ, കമന്റിടുന്ന സ്വഭാവം എനിക്കില്ല.

ഇപ്പോള്‍ മൈനയുടെ ആരാണ്‌ വ്യഭിചാരി എന്ന പോസ്റ്റിനെച്ചൊല്ലി നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട്‌ ചില കാര്യങ്ങള്‍ പറയട്ടെ..

വ്യഭിചരിച്ചവരോ അതുമായി ബന്ധപ്പെട്ട അശ്ലീല ക്ലിപ്പുകള്‍ ആസ്വദിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരോ, ആരാണ്‌ വ്യഭിചാരിയെന്നതാണ്‌ ചോദ്യം. ഉത്തരം ഞാന്‍ ആദ്യമേ പറയട്ടെ, രണ്ടു കൂട്ടരും വ്യഭിചാരികള്‍ തന്നെ. എന്നാല്‍ സദാചാരം നടിക്കുന്ന രണ്ടാമത്തെ കൂട്ടരുടേതാണ്‌ വലിയ കുറ്റം. ഇത്‌ ആസ്വദിക്കുന്നുവെന്ന്‌ മാത്രമല്ല, രണ്ട്‌ വ്യക്തികളുടെ സ്വകാര്യതയില്‍ കടന്നാക്രമണം നടത്തുക കൂടിയാണ്‌ ഇക്കൂട്ടര്‍ ചെയ്യുന്നത്‌.

മൈന ഉദ്ദേശിച്ചതും ചര്‍ച്ച പോകുന്നതും പല വഴികളിലൂടെയാണെന്ന്‌ തോന്നുന്നു. അതില്‍ വര്‍ഗ്ഗീയം വരെ കടന്നു വന്നിരിക്കുന്നു. ബൂലോഗ വാസികള്‍ കുറേക്കൂടി ഉല്‍ബുദ്ധരാണെന്ന എന്റെ ധാരണ ഇവിടെ തെറ്റുന്നു.

ലൈംഗികത അല്ലെങ്കില്‍ രതി ഏറ്റവും രഹസ്യമായ ഒന്നാണ്‌. അത്‌ പരസ്യമാകുമ്പോള്‍ മൃഗവും നമ്മളും തമ്മില്‍ എന്തു വ്യത്യാസം. മൃഗങ്ങളില്‍ പോലും പൂച്ചകളെ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? പൂച്ചകളുടെ ലൈംഗിക വേഴ്‌ച അപൂര്‍വമായേ നമ്മുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകുകയുള്ളൂ. കാരണം അവ പലപ്പോഴും ഇക്കാര്യത്തില്‍ സ്വകാര്യത സൂക്ഷിക്കുന്നു എന്നുവേണം കരുതാന്‍.
പട്ടികള്‍ക്കും കോഴികള്‍ക്കുമൊന്നും ഇക്കാര്യത്തില്‍ യാതൊരു വകതിരിവുമില്ല.

ലൈംഗികത -അത്‌ അവിഹിതമാണെങ്കില്‍ പോലും രഹസ്യമായി തന്നെ നടക്കണം. അത്‌ രണ്ട്‌ വ്യക്തികള്‍ക്കിടയിലെ മാത്രം പ്രശ്‌നമാണ്‌. അതില്‍ ഭാര്യയോ ഭര്‍ത്താവോ വഞ്ചിക്കപ്പെടുന്നുണ്ടെങ്കില്‍ അത്‌ അവരുടെ ഇണകളുടെ മാത്രം പ്രശ്‌നമായി കാണണം.

അവിഹിതമായി ചെയ്യുന്നു എന്ന പേരിലാണ്‌ നമ്മള്‍ ഇത്‌ പരസ്യമാക്കുവാനും അവരെ നാണം കെടുത്താനും മുന്നിട്ടിറങ്ങുന്നതെങ്കില്‍, രണ്ട്‌ പേരുടേയും മറുപാതിയില്‍ ഓരോ ഭാര്യയും ഭര്‍ത്താവും വേറെയുണ്ടാകും. അവരുടെ കുട്ടികളോ മാതാപിതാക്കളോ വേറെയുണ്ടാകും. അവരെ കൂടി ശിക്ഷിക്കാന്‍ നമുക്ക്‌ അധികാരമുണ്ടോ?

ഈയിടെ തിരുവനന്തപുരത്തെ ഒരു സീനിയര്‍ ഉദ്യോഗസ്ഥനെ ഗസ്റ്റ്‌ ഹൗസില്‍ വെച്ച്‌ ഒരു സ്‌ത്രീയോടൊപ്പം പിടിച്ച വാര്‍ത്ത ചാനലുകളും പത്രങ്ങളും എത്ര ആഘോഷമായാണ്‌ കൊണ്ടാടിയത്‌. ഒരു പുരുഷനും സ്‌ത്രീയും പരസ്‌പര സമ്മത പ്രകാരം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ചാല്‍ അതില്‍ നിമയത്തിന്‌ ഒന്നും ചെയ്യാനില്ല. എന്നിട്ടും രണ്ട്‌ വ്യക്തികളുടെ സ്വകാര്യത ഇങ്ങിനെ പൊതുജനങ്ങളുടെ മുന്നിലെത്തിക്കാന്‍ മാധ്യമ പ്രഭൃതികള്‍ക്ക്‌ ആരാണ്‌ അധികാരം നല്‍കിയത്‌.

മൈന ഉദ്ദേശിച്ച വിഷയവും ഇതാണെന്ന്‌ തോന്നുന്നു. രണ്ട്‌ വ്യക്തികളുടെ സ്വകാര്യ നിമിഷങ്ങള്‍ റെക്കോര്‍ഡ്‌ ചെയ്യുകയും നാട്ടിലാകെ വിതരണം ചെയ്യുകയും ചെയ്യുന്നവരെ എന്തു വിളിയ്‌ക്കും? സദാചാര വാദികളെന്നോ വ്യഭിചാരികളെന്നോ? ഇസ്‌ലാമിനെതിരെ എന്തൊക്കെ ആക്ഷേപമുണ്ടെങ്കിലും വ്യഭിചാരത്തിന്റെ കാര്യത്തില്‍ അതിനൊരു പ്ലസ്‌ പോയന്റുണ്ട്‌. നാല്‌ സാക്ഷികള്‍ ഉണ്ടെങ്കിലല്ലാതെ ശരീഅത്തില്‍ ആ കേസിന്‌ നിലനില്‍പും ശിക്ഷയുമില്ല. ഇത്‌ ശരിയായൊരു ന്യായമാണ്‌. വ്യഭിചാരക്കുറ്റം അങ്ങിനെ എളുപ്പം ഒരാളുടെ പേരില്‍ ആരോപിക്കാന്‍ പാടില്ല.

ആണും പെണ്ണും ഒരുമിച്ച്‌ ജോലി ചെയ്യുന്ന തൊഴിലിടങ്ങളില്‍ അശ്ലീല ക്ലിപ്പുകള്‍ ബ്ലൂ ടൂത്ത്‌ വഴി കൈമാറുകയും പരസ്യമായി കേട്ട്‌ ആനന്ദിക്കുകയും ചെയ്യുമ്പോള്‍ അവിടെയുള്ള സ്‌ത്രീകളുടെ കാര്യം ആലോചിച്ചു നോക്കൂ. അമ്മയും പെങ്ങന്മാരുമുള്ളവര്‍ക്കേ ഈ വേദന മനസ്സിലാക്കാന്‍ സാധിക്കൂ. വിവാഹിതര്‍ വ്യഭിചരിക്കുമ്പോള്‍ ഒരു ഭാര്യയോ ഒരു ഭര്‍ത്താവോ വഞ്ചിക്കപ്പെടുന്നുണ്ടെന്ന്‌ തീര്‍ച്ച. അവിവാഹിതര്‍ വ്യഭിചരിക്കുമ്പോള്‍ ഭാവിയില്‍ ഒരു വരനോ വധുവോ വഞ്ചിക്കപ്പെട്ടേക്കുമെന്നും തീര്‍ച്ച. പക്ഷേ, ഈ വ്യഭിചാരങ്ങളുടെ റെക്കോര്‍ഡുകള്‍ കാണുകയും കൈമാറുകയും പരസ്യമായി ആസ്വദിക്കുകയും ചെയ്യുന്ന നമ്മളേയും വ്യഭിചാരികള്‍ എന്നു തന്നെ വിളിക്കണം. അതാണ്‌ മൈന ഉദ്ദേശിച്ചതെന്ന്‌ കരുതുന്നു.

മൈനയുടെ പോസ്റ്റ്‌ പോലും ചില ഞരമ്പു രോഗികള്‍ ദുരുപയോഗം ചെയ്യുന്നു. ബ്ലോഗുലകത്തെ ചില പുരുഷ കേസരികള്‍ ചില പെണ്‍ ബ്ലോഗര്‍മാര്‍ക്ക്‌ ഇതിന്റെ ലിങ്ക്‌ ഫോര്‍വേഡ്‌ ചെയ്യുന്നു. നോക്കണേ കാര്യങ്ങളുടെ ഒരു പോക്ക്‌.

മൈന ക്ഷമിക്കണം -ഇവിടെ വന്ന്‌ ഇത്രയും വലിയരു കമന്റ്‌ പോസ്റ്റിയതില്‍.

പുട്ടാലു said...

മുംതാസ്‌ പറഞ്ഞതെത്ര ശരി. പൂച്ചയുടെ പരിപാടികള്‍ കാണാന്‍ കഴിയില്ല
അത്രക്ക്‌ പെര്‍ഫെക്ട്‌ ആണ്‌ അവരുടെ ഭാര്യ-ഭര്‍ത്തൃ, കാമുകി-കാമുക
സ്‌നേഹം.അതില്‍ യാതൊരു വിധ ചതിക്കും സ്ഥാനമില്ല.

മാത്രമല്ല ഒരുകാര്യം വ്യക്തവുമാണ്‌. സദാചാരബോധമുള്ള ഒരു ബോഗ്‌സ്‌നേഹിയാണീ കമന്റ്‌്‌ എഴുതിയിരിക്കുന്നത്‌. കാരണം വായിച്ചപ്പോള്‍ 'ഫയറി'ന്റെ ഒരു സ്ഥിരം വായനക്കാരി/ക്കാരന്‍ ആയി തോന്നി.

poor-me/പാവം-ഞാന്‍ said...

Dear friends,
this is the story of a murder of right to privacy. keep aside the right and wrong but revealing the personal talk in public is nothing but cheating.people think its agrt thing to switch on the speaker phone while travelling by train and speaking to there close ones.Its awrong whether its done by man /woman.do not just tell woman is snow like and man is *** like.blame the culprit irrespective of sex.

കണ്ണൂരാന്‍ - KANNURAN said...
This comment has been removed by the author.
കണ്ണൂരാന്‍ - KANNURAN said...

ct 50

ടി.സി.രാജേഷ്‌ said...

വഴി തെറ്റി ഇതിലെ വന്നു പോയതാ, ക്ഷെമിക്കണെ... ഞാൻ ഈ നാട്ടുകാരനേ അല്ലേയ്....

Unknown said...

പെണ്ണുങ്ങളുടെ കുളിസീന്‍ മൊബൈല്‍ ക്യമറയില്‍ പകര്‍ത്തിയ വിരുതന്‍ കാസര്‍കോട്ട് പോലീസ് പിടിയിലായിരിക്കുന്നു.
പതിനാറ് സ്ത്രീകളുടെ ക്ലിപ്പിംഗ്സാണ് ഇയാളുടെ കയ്യിലുണ്ടായിരുന്നത്.

ഇവ എത്ര പേരുടെ കൈകളിലെത്തിയിരിക്കും -ബ്ലൂ ടൂത്ത് വഴി.

ഇതു കണ്ടാസ്വദീക്കിന്‍ കൂട്ടരെ. നമ്മുടെ അമ്മയുടേയോ പെങ്ങളുടേയോ ഭാര്യയുടേയോ മകളുടേയോ ഒരു ക്ലിപ്പ് കിട്ടുന്നതുവരെ നമുക്ക് ഈ ആസ്വാദനം തുടരാം.

ഹ ഹ ഹ ഹ ഹ ഹ

Unknown said...

എന്തിന് ഇന്ന് കുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് തെറ്റായ മാര്‍ഗ്ഗങ്ങള്‍ക്കാണ്.
അശീലചിത്രങ്ങള്‍ കാണാനും അശ്ലീല കമന്റുകള്‍
അയ്ക്കാനും അവര്‍ താലപര്യം കാട്ടുന്നു.
കുട്ടികള്‍ക്ക് ആവശ്യനുസരണം സെക്സ് ക്ലിപ്പുകള്‍
കിട്ടുന്ന ഇടങ്ങള്‍ ധാരാളം.ഏതാനും വര്‍ഷം മുമ്പ്
ഒരു നമ്മള്‍ തമ്മില്‍ എന്ന പരിപ്പാടിയില്‍ ഒരു ചെറുപ്പക്കാരനെ കാണിക്കുകയുണ്ടായി.അദേത്തിന്റെ ബിസിനസ്സ്
പ്രമുഖമായ വനിത കോളെജുകളുടെ മുന്നില്‍ പോയി കാണാന്‍ കൊള്ളാവുന്ന കുട്ടികളുടെ ഫോട്ടോ എടുത്ത് സൈറ്റുകളില് മോര്‍ഫിങ്ങ് നടത്തി കയറ്റി വിടുകയാണ്.
ആ നമ്മള് തമ്മിലില് ഒരാള് ചോദിച്ചു.ഇതൊക്കെ ചെയ്യാന് നിങ്ങള്‍ക്ക് നാണമില്ലെ
ഒന്നു ചീഞ്ഞാലെ മറ്റൊന്നിന് വളമാകു. ആ ചെറുപ്പകാരന്റെ വാചകം അതായിരുന്നു.
അതാണ് ലോകം,അതാണ് നമ്മുടെ കേരളം.

Unknown said...

പ്രിയ മൈന,
പോസ്റ്റും,കമന്‍റുകളും വായിച്ചപ്പോള്‍ എനിക്ക് തോന്നിയ ചില കാര്യങ്ങള്‍.
ഈ പോസ്റ്റിലെ ചര്‍ച്ച നിങ്ങള്‍ ഉദ്ദേശിച്ചതില്‍ നിന്നും വഴിമാറി സഞ്ചരിക്കാനുള്ള
പ്രധാന കാരണം.നിങ്ങള്‍ പരാമര്‍ശിച്ച ഈ വീഡിയോ ക്ലിപ്പിലെ കാഥാപാത്രങ്ങള്‍ വിവാഹിതരായി പോയി എന്നുള്ളതാണ് .അതു കൊണ്ട് തന്നെ അവരുടെ ഇണകളെ വഞ്ചിക്കുന്നതിനെ കുറിച്ചും, അതിലുള്ള സദാചാരത്തെ കുറിച്ചു മൊക്കെയായി പ്രതികരണങ്ങള്‍.
അന്യരുടെ സ്വകാര്യതങ്ങള്‍ പകര്‍ത്തുന്നതും,അത് പ്രചരിപ്പിക്കുന്നതിലും,
അത് തങ്ങളുടേ വേണ്ടപെട്ടവരും,പരിചയക്കാരും അറിയുമ്പോഴുണ്ടാവുന്ന ഇരകളുടെ
അവസ്ഥയും ചര്‍ച്ച ചെയ്യപെടാതെ പോയി.

ഭൂമിപുത്രി said...

താന്‍ ജീവിയ്ക്കുന്ന സമൂഹത്തിലെ ചില പ്രശ്നനങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്ന മൈനയെപ്പോലെയുള്ള ഒരാള്‍ക്ക്,ഈപ്പറഞ്ഞ social malady യെപ്പറ്റി ആധികാരികമായിവിടെ എഴുതാന്‍ കഴിഞ്ഞത്,അത് നേരിട്ട്കണ്ട് മനസ്സിലാക്കിയതുകൊണ്ടാണ്‍.
സംശയലേശമില്ല്ലാതെ വിരല്‍
ചൂണ്ടാ‍ന്‍,സ്വയം സാക്ഷിയാകേണ്ടിവരും പലപ്പോഴും.
മൈന എന്തിനിതു കണ്ടു എന്നചോദ്യത്തിന്‍ എനിയ്ക്ക്തോന്നിയ ഉത്തരം!

അനാഗതശ്മശ്രു said...

ഇതില്‍ ആദ്യം ഗുപ്തന്‍ പറഞ്ഞതു പോലെ എഴുതിക്കൊടുത്ത ഡയലോഗുകള്‍ പറഞ്ഞു റികോര്‍ ഡ് ചെയ്തതും ആവാം ..
ഞാന്‍ ഇതു പറയുന്നതിനൊരു കാരണം ...
ബി എസ് എന്‍ എല്‍ കസ്റ്റമര്‍ കെയറില്റ്ക്കു വിളിക്കുന്ന ഒരു നമ്പൂതിരി ഭാഷണം കുറെ നാള്‍ മൊബിലിലും നെറ്റിലും പ്രചരിച്ചില്ലേ?
അതു പഠിച്ചു പറഞ്ഞ പട്ടാമ്പിക്കാരനെ എനിക്കറിയാവുന്നതു കൊണ്ടാണു..
കാണുന്നതും കേള്ക്കുന്നതും ഈ ഐ റ്റി യുഗത്തില്‍ എളുപ്പം വിശ്വസിക്കണ്ടാ..

ഇട്ടിമാളു അഗ്നിമിത്ര said...

ഇവിടെ ആരൊ കാന്തപുരം എന്ന മഹത്‌വ്യക്തിയെ കുറിച്ച് പറഞ്ഞിരിക്കുന്നു...

കഴിയുമെങ്കില്‍ ഡിസിബുക്സ് ഇറക്കുന്ന പച്ചകുതിര മാഗസിന്റെ പുതിയ ലക്കം വായിക്കുക.. അതില്‍ ഈ കാന്തപുരത്തെ ഡോ. അസീസ് തരുവണ ഇന്റര്‍വ്യു ചെയ്യുന്നുണ്ട്..

വളരെ രസകരമായ വചനങ്ങള്‍ പലതുമുണ്ട്.. ഇപ്പോള്‍ പകലാണെന്ന് എല്ലാരും പറഞ്ഞാലും "ഞാന്‍ പറയുന്നു ഇപ്പോള്‍ രാത്രിയാണ്.. അതെ രാത്രിയാണ്" എന്ന മട്ടില്‍.. എല്ലായ്പ്പോഴും ഇയാള്‍ ഇങ്ങനെയാണൊ പറയുന്നെ എന്നറിയില്ല.. ആദ്യായിട്ടാണെ വായിക്കാന്‍ ഒരു അവസരം കിട്ടിയത്..


എന്തെ ഇപ്പൊ ഇത് ഇവിടെ പറയാന്‍ എന്നു ചോദിച്ചാല്‍.. അതിലൊരു ചോദ്യം ബഹുഭാര്യാത്വത്തെ കുറിച്ചാണ്.. ഉത്തരം ഇങ്ങ്നേയും

ഭാര്യയുടെ ഗര്‍ഭകാലത്ത് (10മാസം) പുരുഷന് അവളുമായി ലൈഗികബന്ധത്തില്‍ എര്‍പ്പെടാന്‍ കഴിയില്ല.. ആ ഘട്ടത്തില്‍ പുരുഷനു ലൈഗികമോഹമുണ്ടാവുകയ്യും സഹിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാവുകയും ചെയ്താല്‍ അവനു വ്യഭിചാരത്തിനു പോകുന്നതിനെക്കാല്‍ നല്ലത് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യുന്നതാണ്.. (കാരണങ്ങ്നള്‍ ഇനിയും നിരത്തിയിട്ടുണ്ട്)

ഒരു സ്ത്രീക്ക് ഒരു പുരുഷന്‍ പോരായെന്ന പ്രശ്നമുണ്ടായാല്‍ ഇതെ മാനദണ്ഡമനുസരിച്ച് ബഹുഭര്‍ത്തൃത്വമായിക്കൂടെ എന്നതായിരുന്നു അടുത്ത ചോദ്യം..

ഉത്തരം : ബഹുഭര്‍ത്തൃത്വം ആയിക്കൂട.. ഇസ്ലാം അത് അനുവദിക്കുന്നുമില്ല. ഒന്നാമതാaയി പുരുഷന്‍ പ്രസവിക്കാറില്ല,, പെണ്ണിന് ഒപ്പം എന്നും പുരുഷനുണ്ടാവും.. അതുകൊണ്ട് സ്ത്രീക്കും ആയിക്കൂടെ എന്ന് ചോദിക്കുന്നത് ശരിയല്ല.. കുടുംബഘടനക്ക് യോജിച്ചതുമല്ല ആ രീതീ..

മാതൃഭൂമിയില്‍ വന്ന മൈനയുടെയുടെ ലേഖനവും ആ ചര്‍ച്ചയില്‍ വന്നിരുന്നു.. പെണ്ണ് ആണിനെ നോക്കുകയും അഭിപ്രായം പറയുകയുമൊക്കെ ചെയ്യുന്നതതിനെ കുറിച്ച്.. അങ്ങ്നേ ഒക്കെ പറയാതിരിക്കാനാണെന്ന് പെണ്ണുങ്ങള്‍ പൊതുകാര്യങ്ങളില്‍ ഇടപ്പെട്ട് വരരുതെന്ന് പറയുന്നത്..

ഒരു നോട്ടവും അഭിപ്രായവും പോലും ഇത്രയും പ്രശ്നമാണെങ്കില്‍ എന്തിനാണ് ദൈവം ഈ ചിന്തകളും വികാരങ്ങളുമായി പെണ്ണിനെ സൃഷ്റ്റിച്ചെ.. അതൊ ദൈവം ഇതിലും സംവരണം നടത്തിയിരുന്നൊ....

Unknown said...

മൈന ആരെയാണ്‌ പേടിക്കുന്നത്‌

ആരാണു വ്യഭിചാരി?എന്നപേരില്‍ എഴുതിയ പോസ്‌റ്റ്‌ തലക്കെട്ടടക്കം എഡിറ്റ്‌ മൈന ചെയ്‌തിരിക്കുന്നു. ഒരു കുഞ്ഞന്റെയോ സലാഹുദീന്റെയോ ചോദ്യങ്ങള്‍ക്കുമുമ്പ്‌ല്‍ പതറേണ്ട വ്യക്കിത്വമേ മൈനക്കുള്ളോ?

ആ ഓഡിയോ ക്ലിപ്പുകേട്ട്‌ ഇക്കിളികൊണ്ടിട്ടല്ല മൈന ഈ പോസ്‌റ്റ്‌ എഴുതിയതെന്ന്‌ ആര്‍ക്കാണ്‌ മനസ്സിലാവാത്തത്‌? രഹസ്യമായ ഒളിഞ്ഞുനോട്ടങ്ങളെ പരസ്യവിചാരണക്കുവെയ്‌ക്കുകയല്ലേ മൈന ചെയ്‌തത്‌. ആരാണ്‌ വ്യഭിചാരി എന്നാല്‍ ആഭിചാരത്തിന്‌ നിരക്കാത്തത്‌ ചെയ്യുന്നവര്‍ എന്നാണ്‌ ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്‌. പോസ്‌റ്റ്‌ കണ്ടന്റ്‌ അടക്കം മൈന
എഡിറ്റ്‌ ചെയ്‌തു കളഞ്ഞല്ലോ. കഷ്ടം!
കുഞ്ഞന്‍ ചോദിച്ചതുപോലെ ഞാനും ചില ചോദ്യങ്ങള്‍ ചോദിക്കട്ടെ
1.എന്തിനിത്‌ തലക്കെട്ടടക്കം എഡിറ്റ്‌ ചെയ്‌തു?
2.ആരെയാണ്‌ മൈന ഭയക്കുന്നത്‌?
3. മൈനയുടെ സ്ഥിരം വായനക്കാര്‍ക്ക്‌ മൈനയെ അറിയില്ലെന്നു വിചാരിക്കുന്നുണ്ടോ?
4.മൈനയുടെ ഉദ്ദേശശുദ്ധി മനസ്സിലായില്ലന്നാണോ..
5.ആദ്യത്തെ പോസ്‌റ്റിന്‌ എഡിറ്റ്‌ ചെയ്യാന്‍ എന്തായിരുന്നു അതിന്‌ കുറവ്‌?
6.എല്ലാവരുടേയും ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയാനും നേരെയാക്കാനും മൈനക്കാവുമോ?
പട്ടികള്‍ കുരക്കും...
തിരിച്ചു കുരക്കാനാവുമോ?
7.അവനവന്‍ പ്രസധകനെന്ന ബ്ലോഗുസാദ്ധ്യതകളില്‍ നിന്നും എന്തിനു പിന്തുരുഞ്ഞോടുന്നു. എഡിറ്ററും പബ്ലിഷറും സലാഹുദീനും കുഞ്ഞനുമൊക്കെയാണോ?
8.ഒരു സ്‌തരീ എന്ന നിലയില്‍ മൈനക്ക്‌ ഭീഷണിയുണ്ടോ?
9.എന്തിനു കടുംപാതകം ചെയ്‌തു?
ഈ ചോദ്യങ്ങള്‍ക്കുകൂടി ഉത്തരം തരിക.
കമന്റ്‌ മോഡറേഷന്‍ ആക്കിയല്ലേ..എങ്കില്‍ മൈന ഓര്‍ക്കുക ഈ കമന്റ്‌ കൊടുത്തില്ലെങ്കില്‍ പുതിയൊരു ബ്ലോഗില്‍ ഞാനിതു കൊടുക്കും. അല്ലെങ്കില്‍ വേറെ അനോണി ബ്ലോഗുകളില്‍ ‌കമന്റും.
ഉത്തരം പറയണം മൈന...
rajesh

ഇട്ടിമാളു അഗ്നിമിത്ര said...

എന്തിനാ ആ ടൈറ്റില്‍ മാറ്റിയെ.. അതന്നെ ആരുന്നു യോജിച്ചത്..

പിന്നെ ആ റെക്കോദിങ് കേട്ടുവൊ ഇല്ലയൊ എന്നതല്ല.. അതു പറഞ്ഞതാണ് പ്രശ്നമെംങ്കില്‍.. അതന്നെ അല്ലെ ഈ ബഹളം .. എങ്ങിനെ കേട്ടു എന്നതല്ലല്ലൊ എന്തു കേട്ടു എന്നതല്ലെ...

വിഷമിക്കരുത്.. ആരും എഴുതാന്‍ ധൈര്യപ്പെടാത്തത് എഴുതുന്നതുകൊണ്ടല്ലെ.. ഇവരൊക്കെ വാലുപൊക്കുന്നത്.. ഇതന്നെയാണ് എഴുതിക്കാതിരിക്കാന്‍ അവര്‍ കാണുന്ന് വഴിയും.. അരുത് മൈന.. വിട്ടുകൊറ്റുക്കരുത്.. ഇതൊരു പുരുഷനാണ് എഴുതിയിരുന്നതെങ്കില്‍ ഇതൊരു ചര്‍ച്ചയായെനെ.. ഒരിക്കലൌം എഴുതിയ ആളുറ്റെ നേരെ തിരിയുമായിരുന്നില്ല.. പിന്നെ അവിടെയും പെണ്ണിനെ തന്നെ പഴിക്കും.. അതു വേറെ കാര്യം

വിചാരം said...

മൈന
ഒരഭിപ്രായം പറഞ്ഞാല്‍ അതിലുറച്ച് നിന്നുകൊണ്ടു തന്നെ എന്താണോ പറയാനാഗ്രഹിച്ചത് അതുറക്കെ പറയുക ഇവിടെ കുഞ്ഞനായാലും സലാഹുദ്ദീനോ അഞ്ജാതനോ മൈനയുടെ ശത്രുക്കളല്ല ഈ വിഷയത്തില്‍ ചില എതിര്‍പ്പുകള്‍ അത് തികച്ചും സ്വാഭാവികം അവരുന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് (ഞാനോ ചോദിയ്ക്കുന്ന) മൌനം പാലിക്കുകയും തലകെട്ടു മാറ്റുകയും ചെയ്താല്‍ എന്താണൊ മൈന ഇവിടെ പറയാനാഗ്രഹിച്ചത് അതിന് പ്രസക്തിയില്ലാനും എതിരഭിപ്രായമുള്ളവര്‍ പറഞ്ഞതാണ് ശരിയെന്ന നിലപാടായിരിക്കും നിലവില്‍ വരിക. ഇവിടെ ആരും വ്യക്തിലധിഷ്ടിതമായ വിരോധം വെച്ചു പുലര്‍ത്തുന്നവരല്ല മറിച്ച് വിഷയത്തിലധിഷ്ടിതമായ അഭിപ്രായം വിത്യാസമുള്ളവരാണ്, ഇന്നെതിര്‍ക്കുന്നവര്‍ നാളെ മറ്റൊരു അഭിപ്രായം പറഞ്ഞാല്‍ അനുകൂലിച്ചെന്നു വരാം . ഇവിടെ ഇന്നനുകൂലിച്ചവര്‍ അവിടെ എതിര്‍ത്തെന്നും വരാം അതല്ലേ ചര്‍ച്ച.
മത വീക്ഷണങ്ങള്‍ക്ക് വ്യഭിചാരത്തിന് വ്യക്തമായ ധാരണ ഉണ്ടന്നാരോ പറഞ്ഞു അതില്ലാന്ന് ഞാന്‍ പറയുന്നു.

Unknown said...

ഇട്ടിമാളു, കലക്കി. നൂറു മാര്‍ക്ക്. കാന്തപുരത്തിന്‍റെ വാക്കുകള്‍ കുറച്ചു പേരില്‍ കൂടി എത്തിച്ചല്ലോ.

എന്താണ് അദ്ദേഹം പറഞ്ഞുവെച്ചത്? ഗര്‍ഭ കാലത്തെ ലൈംഗികതയെക്കുറിച്ച് അദ്ദേഹത്തിന് സ്വന്തം ഭാര്യയോടെങ്കിലും ചോദിക്കാമായിരുന്നില്ലേ?

രണ്ടും മൂന്നും കൊല്ലം മുന്പ് ഭര്‍ത്താക്കന്മാരെ പിരിഞ്ഞിരിയ്ക്കുന്ന എന്നോപ്പോലുള്ള ഗള്‍ഫുകാരുടെ ഭാര്യമാരുടെ സ്ഥിതി അദ്ദേഹം ആലോചിച്ചിട്ടുണ്ടോ? അവിടെ വേവുന്ന ചൂടില്‍ ഉരുകിക്കഴിയുന്ന ഭര്‍ത്താക്കന്മാരുടെ കാര്യം അദ്ദേഹം ആലോചിച്ചിട്ടുണ്ടോ.

ഇസ്ലാമിന്‍റെ പേരില്‍ ഇത്രയും മനുഷ്യത്വരഹിതമായി സംസാരിക്കാന്‍ കാന്തപുരത്തെ പോലെ ഒരു പണ്ഡിതന് എങ്ങിനെ സാധിച്ചു?

മൈന പോസ്റ്റ് തിരുത്തേണ്ടിയിരുന്നില്ലെന്ന പക്ഷക്കാരിയാണ് ഞാനും.

ചാണക്യന്‍ said...

പോസ്റ്റ് തിരുത്തിയതിനും കമന്റ് മോഡറേഷനും എതിരെ പ്രതിഷേധിക്കുന്നു.........

चेगुवेरा ചെഗുവേര said...

കാന്തപുരത്തെ ഗ്രേറ്റ് എന്നുയര്‍ത്തിയ shafeel ഇട്ടിമാളുവിന്റെ കമന്റ് വായിക്കണം.പച്ചകുതിരയും വായിക്കണം. സലാവുദ്ദീന്‍ തങ്ങളും അതു വായിച്ചാല്‍ കൊള്ളാം..സലാവുദ്ദീന്‍ ഇതിലെ വിഷയ പ്രതികരണങ്ങളേക്കാളുപരി മൈനയോടുള്ള അസഹിഷ്ണുതയാണ് കമന്റില്‍ കാണിച്ചത്.
പി.ഇ.ഉഷയെ അപമാനിച്ചവനെതിരെ പോലീസും കോടതിയും നിയമപരമായി കേസെടുത്തു. എന്നാല്‍ അപമാനിതയായ ഉഷയെക്കുറിച്ച് അപവാദം പറഞ്ഞു നടന്ന പ്രകാശനെയാണ് സംസ്കാരിക കേരളം വിചാരണ ചെയ്തത്. ഇക്കാരണത്താല്‍ പ്രകാശനെ യൂണിവേഴ്സിറ്റി സസ്പെണ്ട് ചെയ്യുകയും ചെയ്തു.

OAB/ഒഎബി said...

മൈനക്കുള്ള കമന്റുകള്‍ ഒരു ഭാഗത്ത് നടക്കട്ടെ.
എനിക്ക് മുംതാസിനോടും പുട്ടാലുവിനോടും ഒരു സ്വകാര്യം പറയാനുണ്ട്.
പൂച്ചകള്‍ ...അത് അപൂറ്വമല്ല. നിങ്ങള്‍ കണ്ടിട്ടില്ലെങ്കില്‍ അതു പറ.
ഇവിടെ അതു തടഞ്ഞിട്ട് വഴി നടാക്കാന്‍ മേല.
വേണമെങ്കില്‍ ഒരു നൂറ് ക്ലിപ്പ്...?

കുഞ്ഞന്‍ said...

മൈനാ..
ആദ്യമെ പറയട്ടെ ഞാനൊരു സ്ത്രീപക്ഷക്കാരനൊ പുരുഷ പക്ഷക്കാരനൊ അല്ല.. കാണുന്ന കാര്യം എന്റെ കാഴ്ചപ്പാടില്‍ ഞാന്‍ അഭിപ്രായം പറയുന്നു..അവിടെ വ്യക്തികളെ നോക്കുന്നേയില്ല.
ഈ പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ വച്ച് ആരാണ് വ്യഭിചാരി എന്നു ചോദിച്ചാല്‍ രണ്ടു പേരുമാണ് ആദ്യത്തെ വ്യഭിചാരികള്‍ (കാമുകനും കാമുകിയും )
ഇനി ഇത്തരം രംഗങ്ങള്‍ എന്തുകൊണ്ട് കേള്‍ക്കുന്നു കാണുന്നു എന്നു ചോദിച്ചാല്‍,കാണാത്തത് കേള്‍ക്കാത്തത് എന്താണെന്നറിയാനുള്ള ജിജ്ഞാസ. ഒരു സിനിമയില്‍ ജഗതിയുടെ ഒരു കഥാപാത്രം പറയുന്നുണ്ട് എനിക്ക് കല്യാണം കഴിക്കാന്‍ പറ്റില്ലാന്ന് എന്തുകൊണ്ടെന്നു ചോദിക്കുമ്പോള്‍ പറയുന്ന ഉത്തരം മര്‍മ്മാണി വൈദ്ധ്യനായ ഞാന്‍ ഭാര്യയുടെ ശരീരത്തില്‍ എവിടെ സ്പര്‍ശിക്കും എല്ലായിടവും മര്‍മ്മമല്ലെ..!

ഇതു പറയുവാന്‍ കാരണം ഏതൊരു മനുഷ്യനും പുറത്തുകാണിക്കാന്‍ മടിക്കുന്ന വികാരങ്ങളുണ്ട് സാഹചര്യങ്ങള്‍ അനുകൂലമായാല്‍ അതു പുറത്തു ചാടും. അവിടെ സദാചാരത്തിനൊന്നു പ്രസക്തിയില്ല. അതുകൊണ്ടാണല്ലൊ പിതാവ് മകളെ പ്രാപിക്കുന്നത്. പക്ഷെ ഒന്നു നിരീക്ഷിച്ചാല്‍ മാതാവ് മകനെ പ്രാപിക്കുന്നില്ല, അങ്ങിനെയൊരു വാര്‍ത്ത ഞാന്‍ കേട്ടിട്ടില്ല. എന്നാല്‍ മകളെ കൂട്ടിക്കൊടുക്കാന്‍ അമ്മക്കു മടിയില്ലതാനും..!

കണ്‍ക്ലൂഷനായി പറയുന്നു എല്ലാ ഭാരതീയനും എന്റെ സഹോദരി സഹോദരന്മാരാണ് അതിലൊരു സഹോദരിയെ ഞാനങ്ങ് കെട്ടി..!

ഓ.ടോ. മൈനയുടെ വീക്ഷണത്തില്‍ കണ്ട കാര്യം മൈന എഴുതുന്നു. ആ എഴുതുന്നത് ശരിയാണ് എന്നതോന്നലുണ്ടെങ്കില്‍ മറ്റുള്ളവരുടെ താളത്തില്‍ തുള്ളരുത്.

മാവേലി കേരളം said...

പ്രിയ മൈനേ

പല അഭിപ്രായങ്ങളുണ്ടാകാന്‍ വഴിയുള്ള ഇതുപോലെയുള്ള പോസ്റ്റുകള്‍ എഴുതുമ്പോള്‍ പ്രതികൂലവും അനുകൂലവുമായ അഭിപ്രായങ്ങളെ ഒരുപോലെ നേരിടാന്‍ കഴിയണം. അല്ലങ്കിലങ്ങനെയുള്ള വിഷയങ്ങള്‍ തിരഞ്ഞെടുക്കരുത്.

പിന്നെ മലയാളം ബ്ലോഗില്‍ ഓബ്ജെക്റ്റീവായ കമന്റെഴുത്തില്ല എന്ന് ഇതുവരെയും മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലേ?

കുഞ്ഞന്റെ ഒബ്സെര്‍വേഷനോടുള്ള മറുപടി എന്താണെന്നു വച്ചാല്‍,investigative journalism എന്നൊന്നുണ്ട്. വിവാദപരമായ കാര്യങ്ങള്‍/ സംഭവങ്ങള്‍ ഇവയേക്കുരിച്ചൊക്കെ എഴുതൂന്നതിനു മുന്‍പ് അവയേക്കുറീ‍ച്ച് നേരിട്ട അന്വേഷിച്ചെട്ടെഴുതുന്ന രീതി. ഉദ്.വേശ്യകളെക്കുറിച്ചെഴുതുന്നതിന് വേശ്യകളുടെ ഇടയില്‍ ‍ പോയി അവരെക്കുറിച്ചന്വേഷിക്കുക. അങ്ങനെ പോയിട്ടു വന്ന ഒരു ജേരണ്‍ലിസ്റ്റിനോട് നിങ്ങള്‍ അവിടെ പോയപ്പോള്‍ വേശ്യയായില്ലേ എന്നു ചോദിക്കുന്നതു പോലയേ മൈന ആ ക്ലീപ്പുകളില്‍ ആനദിച്ചില്ലേ എന്നു ചോദിക്കുന്നതിന്നര്‍ഥമുള്ളു.

ഇന്വെസ്റ്റിഗേറ്റീവ് ജേര്‍ണലിസത്തേക്കുറിച്ച് കുഞ്ഞനറിയീല്ല എന്ന ധാരണയൊന്നും എനിക്കില്ല.

പിന്നെ മൈനയുടെ പോസ്റ്റിന്റെ ആദ്യത്തെ ഹെഡിങ്ങിലേക്കു തിരിച്ചു പോകുമെന്നു പ്രതീക്ഷിക്ക്കുന്നു. അതു ശരിയോ തെറ്റോ ആയിട്ടല്ല. മൈനയുടെ ചിന്തയുടെ തനതാവിഷ്കാരമായിരുന്നു ആദ്യത്തെ ഹെഡിങ്. രണ്ടാമത്തെ ഹെഡിങ്ങിലേക്ക് എന്തിനു മാറി എന്നുള്ളതിനു മൈനയുടെ വായനക്കാര്‍ക്കു മൈന വിശദീകരണം കൊടുത്തിട്ടില്ല.

നാ‍ളെയിനി വേറൊരാളു വേറൊരഭിപ്രായം പറഞ്ഞാല്‍ ഇനിയും തലേക്കെട്ടു മാറ്റുമോ?

ബ്ലോഗില്‍ ഒരു പോസ്റ്റിടുന്ന ആളിന് ധാരാളം ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. അവര്‍ പ്രസാദ്ധകനും എഡിറ്ററും ഒക്കെയാണ്‍്. ഒരു മീഡിയയില്‍ വരുന്ന വര്‍ത്തയുടെ തലക്കെട്ട് അല്ലെങ്കില്‍ അതിന്റെ തനി രൂപം വായനക്കാരോടറിയിക്കാതെ അതിന്റെ എഡിറ്റര്‍ മാറ്റാറുണ്ടോ?


അതുപോലെ ആദ്യം മുതല്‍ അവസാനം വരെ തന്റെ ബ്ലോഗിന്റെ കണ്‍സ്റ്റ്രക്റ്റീവ് മോഡരേറ്റരാകണം.കമന്റ് പോസ്റ്റിന്റെ പ്രധാനപ്പെട്ട ഒരു ഭാഗമാണെങ്കിലും കമന്റെഴുതുന്നവര്‍ തന്റ് പോസ്റ്റീന്റെ ഗതി നിയന്തിക്കുന്ന അവസരം ഉണ്ടാക്കാതെ നോക്കണം.

ഏതു സാഹചര്യത്തേറ്റും നേരിടാന്‍ നല്ല ചങ്കൂറ്റമില്ലെങ്കില്‍ ഇത്തരം പോസ്റ്റുകള്‍ക്കു പോകരുത്.

ഇനിയും പോസ്റ്റിന്റെ വിഷയത്തേക്കുറിച്ചു പറഞ്ഞാല്‍, രണ്ടു കൂട്ടരും വ്യഭിചാരികളാണ്‍്.
ഭര്‍ത്താവിനെ ഇഷ്ടമല്ലെങ്കില്‍ വാതുറന്നു പറയുക, ബന്ധം ഉപേക്കിക്കുക, അല്ലെങ്കില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുക, അല്ലാതെ കാമുകന്റെ പുറകെ പോകുന്നത് വ്യഭിചാരമാ‍ണ്‍്. പിന്നെ അവിഹിതങ്ങളുടെ ക്ലിപ്പും കൊണ്ടു നടക്കുന്നത് mentally sick ആണ്‍് അതു കണ്ട് ആനദിക്കുന്നവരും.

കാവാലം ജയകൃഷ്ണന്‍ said...

എല്ലാം വായിച്ചു.

വേറൊള്ളവന്‍റെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കുവാനുള്ള മനുഷ്യന്‍റെ അടങ്ങാത്ത ആസക്തിയാണ് ഇന്നു കാണുന്ന സിനിമകളുടെയും, സീരിയലുകളുടെയും വരെ വിജയത്തിന്‍റെ അടിസ്ഥാനമെന്നിരിക്കെ, പ്രദര്‍ശിപ്പിച്ചാല്‍ കാണാത്തവരായി വളരെ ചുരുക്കം ആളുകള്‍ മാത്രമേ ഉണ്ടാകൂ. അതല്ലെങ്കില്‍ ഇതിന്‍റെയൊക്കെ നിസ്സാരത (കേവലം മണിക്കൂറുകള്‍ ജീവനോടെയാണെങ്കിലും മണ്ണിനടിയില്‍ കിടന്നാല്‍ ചീഞ്ഞു പോകുന്ന വെറും മാംസം മാത്രമാണ് ശരീരമെന്ന സത്യം) തിരിച്ചറിഞ്ഞവര്‍ക്ക് ചിലപ്പോള്‍ താത്പര്യം തോന്നില്ല. അതിനെ തിരിച്ചറിവിലൂടെ നേടിയ പക്വത എന്നു പറയും.

ഇത്തരം കാമകേളീപ്രദര്‍ശനങ്ങളെ അനുകൂലിക്കുന്നവരോട്‌ ഒരു ചോദ്യം: ഒരു നാല്‍ക്കവലയില്‍ സ്വന്തം ധര്‍മ്മപത്നിയോടൊപ്പമാണെങ്കിലും രതിക്രീഡയില്‍ ഏര്‍പ്പെടാന്‍ താങ്കള്‍ക്കു ധൈര്യമുണ്ടോ?.
പ്രതികൂലിക്കുന്നവരോട്‌: താങ്കള്‍ ഒരിക്കല്‍ പോലും വ്യഭിചരിച്ചിട്ടില്ലാത്ത ആളാണോ?. (വ്യഭിചാരം എന്ന് ഇവിടെ ഞാന്‍ ഉദ്ദേശിച്ചത്‌: 1.പരസ്ത്രീഗമനം, 2. അന്യന്‍റെ ഭാര്യയെയോ, കന്യകയെയോ, തുടങ്ങി സ്വന്തം ഭാര്യ (ഭര്‍ത്താവ്‌) അല്ലാതെ ഏതൊരു സ്ത്രീയെയും ആസക്തിയോടെ നോക്കുകയോ, ചിന്തിക്കുകയോ, സ്വപ്നം കാണുകയോ ചെയ്യുക, നീലച്ചിത്രം കാണുക, അശ്ലീല പുസ്തകങ്ങള്‍ വായിക്കുക തുടങ്ങിയവ.)
അതെ എന്നാണുത്തരമെങ്കില്‍ ആ ഉത്തരം പറയുന്നവരോട്‌ ഈയുള്ളവന്‍ അനുകൂലിക്കുഇന്നു. അവര്‍ ഇവിടെ അഭിപ്രായം പറയാന്‍ സര്‍വഥാ യോഗ്യന്മാരാണ്. അല്ല എന്നാണുത്തരമെങ്കില്‍ ഒരു മറുചോദ്യം: വേറേ പണിയൊന്നുമില്ലേ???

പിന്നെ, കാന്തപുരം, ബിന്‍ലാദന്‍, ശ്രീകൃഷ്ണന്‍ ഇങ്ങനെ ഒരേ സീരീസില്‍ പരാമര്‍ശിക്കപ്പെട്ട മൂന്നു പേരെക്കുറിച്ച്.

കാന്തപുരം കേവലം ഒരു മനുഷ്യന്‍ മാത്രമാണ്. ഒരു പുരാണത്തിന്‍റെയോ സംസ്കാരത്തിന്‍റെയോ വക്താവോ, സ്ഥാപകനോ (പ്രവാചകനെപ്പോലെ), ഔണ്യ പുരാണ പരിവേഷമുള്ള കഥാപാത്രമോ ഒന്നുമല്ല. അതു പോലെ തന്നെ നെഗറ്റീവ്‌ തലത്തില്‍ മാത്രം വിലയിരുത്തപ്പെടേണ്ട ബിന്‍ ലാദനും. (ഒരു ഇസ്ലാമെന്നു പോലും ബിന്‍ലാദനെ വിളിക്കണമെങ്കില്‍ ‘ഇസ്ലാം’ എന്ന മഹനീയ പദത്തിന്‍റെ അര്‍ത്ഥവും, കുറഞ്ഞ പക്ഷം പരിശുദ്ധ ഖുര്‍ ആന്‍റെ വ്യാഖ്യാനമെങ്കിലും വായിച്ചു നോക്കണം. അപ്പോള്‍ പിടി കിട്ടും കാര്യം. (ഇവിടെ മതപരമായ ലക്ഷ്യങ്ങളോടെ വ്യക്തികളുടെ പേര് ഉപയോഗിച്ചതു തന്നെ വളരെ മോശമായിപ്പോയി).
ശ്രീകൃഷ്ണനെക്കുറിച്ച്‌ എന്തറിഞ്ഞിട്ടാണ് പതിനായിരത്തി എട്ടിന്‍റെ കണക്കു നിരത്തി യുദ്ധം പ്രഖ്യാപിച്ചതെന്ന് അങ്ങോട്ട്‌ മനസ്സിലാകുന്നില്ല. (പതിനാറായിരത്തി എട്ടിന്‍റെ സ്ഥാനത്ത്‌ പതിനായിരത്തി എട്ട് എന്നു പറഞ്ഞതുകൊണ്ടു തന്നെ പ്രസ്തുത വിഷയത്തിലുള്ള ‘പിടിപാട്‌‘ ഊഹിക്കാന്‍ കഴിഞ്ഞു.) ശ്രീകൃഷ്ണനെക്കുറിച്ച്‌ താങ്കള്‍ക്ക്‌ എന്തറിയാം?. ഭാഗവതം വായിച്ചിട്ടുണ്ടോ നിങ്ങള്‍?. രാസക്രീഡ അടക്കം ഭാഗവതത്തില്‍ വിവരിച്ചിട്ടുള്ള ഓരോ കാര്യങ്ങളിലും അടങ്ങിയിരിക്കുന്ന വേദാന്തസത്തയെക്കുറിച്ച്‌ ആരെങ്കിലും പറഞ്ഞെങ്കിലും ഉള്ള അറിവുണ്ടോ?. കുറഞ്ഞ പക്ഷം ഗോപസ്ത്രീകളുടെ ഉടുതുണി അടിച്ചോണ്ടു പോവുകയും, കുളിസീന്‍ കാണുകയും എന്ന്‌ ആക്ഷേപിച്ചപ്പോള്‍ അതേ കൃഷ്ണന്‍ തന്നെയാണ് ഭഗവദ്‌ ഗീത എന്ന ഉത്കൃഷ്ടവും, പ്രൌഢവുമായ തന്‍റെ വേദാന്ത വ്യാഖ്യാനത്തിലൂടെ - ഇന്നത്തെ മാനേജ്‌മെന്‍റ്‌ സയന്‍സും, സൈക്കോളജിയും വരെ ഗീതയില്‍ പൂര്‍ണ്ണതയില്‍ പ്രകാശിക്കുന്നത്‌ ഡോ. എന്‍. ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. - ബോഗാത്മക ചിന്തയെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞത്‌ എന്ന സത്യം താങ്കള്‍ക്ക് അറിവില്ലാത്തതോ അതോ വാദിക്കാന്‍ വേണ്ടി ചുമ്മാ എടുത്തങ്ങു കാച്ചിയെന്നേയുള്ളോ?. രാസക്രീഡാരംഗം ഭാഗവതത്തില്‍ വിവരിക്കുന്നിടത്ത്‌ ഇടയില്‍ കൃഷ്ണന്‍ അപ്രത്യക്ഷനാവുകയും, ഗോപികമാരെല്ലാം (ഒരവസരത്തില്‍ രാധ പോലും) ദുഃഖാര്‍ത്തരായി കരയുകയും ചെയ്യുന്ന ഒരു രംഗവും വിവരിക്കുന്നുണ്ട്‌. അതിന്‍റെ കാരണമറിയണമെങ്കില്‍ ആ രംഗം കിട്ടുമെങ്കില്‍ (വായിച്ചാല്‍ മനസ്സിലാവുമെങ്കില്‍) എടുത്തൊന്നു വായിക്കാനപേക്ഷ. വൈദിക ക്രിയകളുടെ കാര്യത്തിലാണെങ്കിലും വൈഷ്ണവസമ്പ്രദായം ഏറ്റവും ശക്തമായി നിഷേധിച്ചിട്ടുള്ളതും, പഞ്ചമഹാപാപങളില്‍ ഒന്നായി പരിഗണിച്ചിട്ടുള്ളതുമായ ഒരു ഇടപാടാണ് പരസ്ത്രീഗമനം അഥവാ വ്യഭിചാരം.

പ്രേമവും പ്രണയവും കാമവും ഒരേ കണ്ണു കൊണ്ടു കാണാന്‍ വിധിക്കപ്പെട്ടവരോട്‌ എന്തു തന്നെ പറഞ്ഞിട്ടും കാര്യമില്ല. എങ്കിലും പറയുകയാണ് ഇതു മൂന്നും മൂന്ന്‌. ഗോപികമാര്‍ക്ക്‌ കൃഷ്ണനോട് തോന്നിയത്‌ പ്രേമം. (പ്രേമം = നിര്‍വ്യാജവും, നിസ്വാര്‍ത്ഥവുമായ ഭക്തി), പുരുഷന് അല്ലെങ്കില്‍ സ്ത്രീയ്ക്ക്‌ എതിര്‍ലിംഗത്തില്‍ പെട്ടവരോട്‌ തോന്നുന്ന വികാരം പ്രണയം. അതില്‍ കാമത്തിന്‍റെയും, സ്വാര്‍ത്ഥതയുടെയും സ്വാധീനവും, ഏറ്റക്കുറച്ചിലുകളും വ്യക്തമായി ദര്‍ശിക്കുവാന്‍ കഴിയും., ശരീരത്തിന് ശരീരത്തോടു തോന്നുന്ന ഭോഗാത്മകമായ -രതി എന്ന താത്പര്യവും, പര്യവസാനവും മാത്രമുള്ള(അതല്ലെങ്കില്‍ ക്രോധമോ, നാശമോ ആകാം)- ആസക്തിയത്രേ കാമം. മൂന്നിനെയും കൂടി ഒരു നുകത്തില്‍ കെട്ടാന്‍ നോക്കല്ലേ. മൂന്നും മൂന്നു തന്നെ. ഇതില്‍ പ്രേമമായിരുന്നു ഗോപികമാര്‍ക്ക്‌ കൃഷ്ണനോടുണ്ടായിരുന്നതെന്ന്‌ വളരെ വ്യക്തമായും, ആവര്‍ത്തിച്ചും ഭാഗവതം മൂലഗ്രന്ഥം മുതല്‍ തുടര്‍ന്നു വന്നിട്ടുള്ള എല്ലാ വ്യാഖ്യാനങ്ങളിലും പറഞ്ഞിട്ടുള്ളപ്പോള്‍ അതിനെ തല തിരിച്ചു ചിന്തിക്കാനും, കാണാനും, പ്രചരിപ്പിക്കാനും ശ്രമിക്കുന്ന സ്വന്തം വ്യക്തിവവകല്യത്തിനും പറ്റിയ മരുന്നും, ചികിത്സയും, ഉപദേശങ്ങളും ഗീതയിലും, ഭാഗവതത്തിലും ഉണ്ട്‌. വായിച്ചു നന്നാവുക, വളരുക.

“മാംസനിബദ്ധമല്ല രാഗം !”


ജയകൃഷ്ണന്‍ കാവാലം

Myna said...

മോഡറേഷന്‍ വെച്ചിരിക്കുന്നത്‌ ചുമ്മാതെയല്ല AK. കാന്തപുരമല്ല ഇവിടെ വിഷയം. അതുകൊണ്ടാ...പിന്നെ തലക്കെട്ടും കണ്ടന്റും എഡിറ്റ്‌ ചെയ്‌തത്‌ വേറൊന്നുകൊണ്ടുമല്ല തലക്കെട്ട്‌ മാത്രം വായിച്ച്‌ കമന്റുന്നത്‌ കണ്ടിട്ടാ...ആരൊക്കെയോ ഞാന്‍ പുരോഗമനക്കാരിയാണെന്നു പറഞ്ഞു....അത്തരം വാക്കുകളൊന്നും ഉപയോഗിക്കല്ലേ...എനിക്കു തോന്നുന്നത്‌ ഞാന്‍ പറയുന്നു....ആരെയും പേടിച്ചിട്ടല്ല. പേടിയില്ലെന്നുമല്ല അതിനര്‍ത്ഥം. എന്തും എഴുതാമെന്നുമല്ല. എന്റെ ശരികള്‍..യോജിക്കാം. വിയോജിക്കാം. പക്ഷേ വിഷയം മാറിപ്പോകരുത്‌. മുഴുവന്‍ വായിക്കാതെയുമാകരുതെന്നുമാത്രം. മുമ്പും പല പോസ്‌റ്റുകളിലും അഭ്യര്‍ത്ഥിച്ചിട്ടുള്ളതാ..എന്നിട്ടും വിഷയത്തില്‍ നിന്നും മാറിപ്പോകുകയും കമന്‍റിടുന്നവര്‍ തമ്മില്‍ തല്ലും...അതു വേണ്ടെന്നു വെച്ചിട്ടാ....

ചാണക്യന്‍ said...

ഈ മറുപടി അല്പം കൂടെ നേരത്തെ ആകാമയിരുന്നു. എങ്കില്‍ മോഡറേഷന്റെയും, തിരുത്തലിന്റെയും ആവശ്യം വരില്ലായിരുന്നു.
എന്തായാലും നന്നായി വൈകിയെങ്കിലും.....

Myna said...

ജയകൃഷ്‌ണന്‍ കാവാലം
-പിന്നെ, കാന്തപുരം, ബിന്‍ലാദന്‍, ശ്രീകൃഷ്ണന്‍ ഇങ്ങനെ ഒരേ സീരീസില്‍ പരാമര്‍ശിക്കപ്പെട്ട മൂന്നു പേരെക്കുറിച്ച്-
അവിടം മുതല്‍ വേണ്ടായിരുന്നു. അതിനു മുമ്പുള്ള ഭാഗമാണ്‌ എനിക്കാവാശ്യം. ബാക്കി വേറെവിടെങ്കിലും കൊടുക്കാമായിരുന്നു. എഡിറ്റുചെയ്യാന്‍ നിവൃത്തിയില്ലാത്തതോണ്ട്‌ കൊടുത്താതാ..മോഡറേഷനെ എനിക്കു പറ്റു...
പിന്നെ AK എനിക്കു ചില വിശേഷണങ്ങോടുകൂടിയാ കമന്‍റിട്ടത്‌..കമന്റുകൂട്ടലല്ല ഈ പോസ്‌റ്റിന്റെ ഉദ്ദേശ്യം...അതു കൊണ്ടാട്ടോ..Shabeel ലിനും ...വാശിതീര്‍ക്കലല്ല പകരം ആരോഗ്യപരമായ അഭിപ്രായങ്ങളാണ്‌ ആവശ്യം.
thank u 4 all

Myna said...

ശരിയായിരുന്നു ചാണക്യന്‍. എന്തു ചെയ്യാനാ..കുറച്ചുസമയം മാത്രം നെററിനുമുന്നില്‍ ചെലവഴിക്കാനുള്ളു..പിന്നെന്തുചെയ്യും? ഇനി ശ്രദ്ധിക്കാം. നന്ദി.

കാവാലം ജയകൃഷ്ണന്‍ said...

അത്‌ അസ്ഥാനത്തല്ലായിരുന്നു എന്ന് വിശ്വസിക്കുന്നു മൈന. കാരണം, ധാരാളം പേര്‍ സത്യമറിയാതെ പരസ്പരം കരി വാരി പൂശുന്നതു കാണുന്നു. ഹിന്ദുക്കളും, മുസ്ലീങ്ങളും ക്രിസ്ത്യാനിയും ഒറ്റക്കൊര്റ്റക്കു പോരടിക്കുന്നു എന്നല്ല ഇതു മൂന്നുമല്ലാത്ത ചിലര്‍ ഈ പേരുകള്‍ പറഞ്ഞു തമ്മില്‍ തല്ലുകയാണ്. എന്തിനാണത്‌? എനിക്കു മൂന്നു മതങ്ങളോടും തുല്യ ആദരവാണ്. ഒരണു പോലും ഏറ്റക്കുറച്ചിലുകളില്ല. കൃഷ്ണനെ പറഞ്ഞാലും, ക്രിസ്തുവിനെ പറഞ്ഞാലും, നബി തിരുമേനിയെ പറഞ്ഞാലും പറയുന്നത്‌ അന്യായമെന്നു തോന്നിയാല്‍ പ്രതികരിക്കാതെ വയ്യ.

ഇവിടെ ഇതു പറഞ്ഞത്‌ - ഹിന്ദുക്കളടക്കമുള്ള ഒരു വിഭാഗത്തിന്‍റെ കൃഷ്ണനും ഗോപികമാരുമായുള്ള പ്രേമത്തേക്കുറിച്ചുള്ള കാഴ്ചപ്പാട്‌ തെറ്റാണ്. അത്‌ ഒരളവെങ്കിലും മാറുന്നെങ്കില്‍ നല്ലതല്ലേ എന്നു കരുതി.

ഈ കമന്‍റ്‌ പോസ്റ്റ്‌ ചെയ്യണമെന്നു തന്നെയില്ല. ഇതു ഞാന്‍ മൈനയുടെ അഭിപ്രായത്തിനു വ്യക്തിപരമായി നല്‍കുന്ന മറുപടി മാത്രമാണ്.

നന്ദി. ആശംസകള്‍

ജയകൃഷ്ണന്‍ കാവാലം

Anonymous said...
This comment has been removed by a blog administrator.
Anonymous said...

പെണ്‍ബുദ്ധി പിന്‍ ബുദ്ധി

ഇപ്പോള്‍ മനസ്സിലായല്ലോ

Myna said...

ഇതാണോ ആണത്തം?
ആരാണ്‌ വ്യഭിചാരി? എന്നപേരില്‍ ഞാന്‍ കൊടുത്ത പോസ്‌റ്റിന്‌ AK എന്നൊരു ബ്ലോഗര്‍ കമന്റിട്ടു. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അതു വെളിച്ചം കണ്ടില്ല. കാരണം കമന്റ്‌കള്‍ പോസ്‌റ്റിലെ വിഷയത്തില്‍ നിന്ന്‌ വ്യതിചലിച്ച്‌ പോകുന്നതുകണ്ടപ്പോള്‍ കമന്റ്‌ മോഡറേഷന്‍ കൊടുക്കുകയും പോസ്‌റ്റില്‍ ചില തിരുത്തലുകള്‍ വരുത്തുകയും ചെയ്‌തു. അതിനു ശേഷമാണ്‌ AK യുടെ കമന്റു വന്നത്‌. അത്‌ അങ്ങേയറ്റം എന്നെയും ഇട്ടിമാളുവിനെയും മുംതാസിനെയും ചീത്തവിളിച്ചുകൊണ്ടുള്ളതും കാന്തപുരത്തെ അടുത്തറിയാന്‍ ചില സൈറ്റുകളിലേക്കുള്ള ലിങ്കും ഇംഗ്ലീഷിലുള്ള വലിയൊരു മാറ്ററുമായിരുന്നു. കമന്റ്‌ മോഡറേഷന്‍ വെറുതെ വെച്ചതല്ലാത്തതുകൊണ്ട്‌ അത്‌ Reject ചെയ്‌തു.
അതിനുള്ള പ്രതികരണമാണ്‌ ഇത്‌.
പുതിയ പോസ്‌റ്റ്‌ കാണുക

ചാണക്യന്‍ said...

ak/എ കെ,

‘കൊടുത്തില്ലെങ്കിലും എനിക്കൊരു മൈ. ഇല്ല ( മൈനയും ഇല്ല )

നിനക്ക്‌ നല്ലത്‌ ആ പഴയ നോട്ടം തന്നെ (ആണുങ്ങളുടെത്‌ നോക്കല്‍ )'
ഇങ്ങനെയൊരു കമന്റ് ഏതെങ്കിലും ആണുങ്ങളുടെ പോസ്റ്റില്‍ ഇട്ട് നോക്കുക, അപ്പോഴറിയാം.....
ഒരു പോസ്റ്റ് വായിച്ച് അഭിപ്രായം രേഖപ്പെടുത്താമെന്നല്ലാതെ പോസ്റ്റ് എഴുതിയ ആളിനെ വ്യക്തിഹത്യ ചെയ്യുന്നത് നല്ല കീഴ്വഴക്കമല്ല. ak/എ കെ പരാക്രമം സ്ത്രീകളോടല്ല;
താങ്കളുടെ സദാചാരം ഇത്രയ്ക്ക് തരം താഴുന്നുവെങ്കില്‍ അതിന്റെ ഉത്തരവാദികള്‍ താങ്കളുടെ മാതാപിതാക്കളാണെന്ന് സമ്മതിക്കാനുള്ള ആര്‍ജവം താങ്കള്‍ കാണിക്കുമോ?

വിചാരം said...

ചാണക്ക്യന്‍ ഇത്തിരി നേര്‍മ്മയോടെ പറഞ്ഞു എന്നാല്‍ എന്നെ അതിന് കിട്ടില്ല
എഡാ... ഏക്കെ തന്റെയീ മൈ ..പുരാണം തന്റെ സംസ്ക്കാരമാണ് വിളിച്ചു കൂവുന്നത്, അതും ഒരു സ്ത്രീയോട് ആണുങ്ങളെ വിലകളയാന്‍ നടയ്ക്കുന്ന നായിന്റെ മോന്‍ .. എടാ പന്നി നിന്നെ പോലുള്ളവരാണ് ഈ ബൂലോകത്തിന്റെ നിലവാരത്തെ ഇല്ലാതാക്കുന്നത് മാപ്പ് പറയടാ മൈനയോട് , അതാണടാ ആണത്തം അഭിപ്രായം അത് തനിക്കിഷ്ടമുള്ളത് പറ അതൊക്കെ സ്വാഭാവികം അല്ലാതെ ഒരു സ്ത്രീയെ തെറി വിളിച്ച് തന്റെ വിശ്വാസത്തെ പോലും നീ കളങ്കപ്പെടുത്തി .(എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട് .. തത്ക്കാലം നിര്‍ത്തുന്നു)

അങ്കിള്‍ said...

പോസ്റ്റ് നേരത്തേ കണ്ടെങ്കിലും കമന്റ് അവസാനമാകാമെന്നു കരുതി.

വിവാഹം കഴിഞ്ഞ ആ കമിതാക്കളെ മൈന ന്യായീകരിച്ച് കണ്ടതില്‍ ദുഃഖം തോന്നുന്നു.

ധാരാളം പേര്‍ മൈനയോട് യോജിപ്പുള്ളതായിട്ടും കണ്ടു. അവരോടൊന്നു ചോദിച്ചുകൊള്ളട്ടേ:
മതിയായ കാരണങ്ങള്‍കൊണ്ട് ഭാര്യയേയും മക്കളേയും നാട്ടില്‍ വിട്ടേച്ച് വരാന്‍ നിര്‍ബന്ധിതരായവര്‍ ചിലരെങ്കിലും നിങ്ങളുടെയിടയിലില്ലേ?. അവര്‍ സ്വന്തം ഭാര്യയും കാമുകനുമായുള്ള കിടപ്പറരംഗങ്ങള്‍ ബ്ലൂടൂത്ത് വഴി കാണാനിടയായാല്‍, നിങ്ങള്‍ക്ക് ആ രംഗങ്ങള്‍ പകര്‍ത്തിയവനോടായിരിക്കുമോ ദേഷ്യക്കൂടുതല്‍?

മനഃസാ‍ക്ഷിക്കനുസരിച്ചാകണമായിരുന്നു ഈ പോസ്റ്റില്‍ കമന്റിടാന്‍. പ്രത്യേകിച്ചും പ്രവാസികളായ മലയാളി ബ്ലോഗര്‍മാരില്‍ ഭൂരിഭാഗത്തിന്റേയും കുടുമ്പം നാട്ടിലാണെന്നോര്‍ക്കണം. ഈ പോസ്റ്റ് അവരെ നടുക്കും. ഒഴിവാക്കണമായിരുന്നു ഈ പോസ്റ്റ്.

chithrakaran ചിത്രകാരന്‍ said...

ഈ പോസ്റ്റ് ഇപ്പോഴാണ് കാര്യമായി വായിച്ചത്.
മൈനയുടെ സ്ത്രീ-പുരുഷ രാഷ്ട്രീയത്തില്‍ കാര്യമായ തെറ്റു കടന്നുകൂടിയിട്ടുണ്ട്. സ്ത്രീയുടെ വിഷമം മാത്രമേ വിഷമമാകുന്നുള്ളു എന്ന മുന്‍‌വിധിയാണ് ഈ പോസ്റ്റിന്റെ നെടുംതൂണായി നില്‍ക്കുന്നത്. വിശ്വാസ വഞ്ചന നടത്തിയാലും സ്ത്രീ ആശ്വസിപ്പിക്കപ്പെടണമെന്ന ആഗ്രഹം ആരോഗ്യകരമല്ല.

ഗുപ്തന്‍ said...

വിവാഹത്തെ നിഷേധിക്കുകയോ വ്യഭിചാരത്തിന് സ്തുതിപാടുകയോ ആയിരുന്നില്ല ഈ പോസ്റ്റിന്റെ ഉദ്ദേശ്യം എന്ന് ശ്രദ്ധിക്കുമല്ലോ. രണ്ടുപേരുടെ സ്വകാര്യനിമിഷങ്ങളെ -അവര്‍ ചെയ്യുന്നത് തെറ്റോ ശരിയോ ആകട്ടെ- അവരിലൊരാളോ മൂന്നാമതൊരാളോ അവരിരുവരുടെയും (ഒരാളുടെയെങ്കിലും) അറിവും സമ്മതവും ഇല്ലാതെ പകര്‍ത്തിയെടുക്കുന്നതും ചില ഒളിഞ്ഞുനോട്ടക്കാരുടെ ലൈംഗികാസ്വാദനത്തീനായി പങ്കുവയ്ക്കുന്നതുമാണ് മൈന ഈ പോസ്റ്റില്‍ ചോദ്യം ചെയ്യുന്നത്.

ഇരയാകുന്നവരുടെ (അവര്‍ ചെയ്യുന്നത് വ്യഭിചാരമാണെന്കില്‍ കൂടി) ധാര്‍മ്മികതയെക്കാള്‍ അധഃപതിച്ച ധാര്‍മ്മികതയാണ് ഈ ഒളിഞ്ഞുനോട്ടക്കാരുടേതെന്ന് സൂചിപ്പിക്കുകയേ മൈന ചെയ്യുന്നുള്ളൂ.

പരസ്ത്രീഗമനമോ പരപുരുഷബന്ധമോ പാപമാണെന്ന് വാദിക്കുന്നവര്‍ക്കും മനസ്സിലാവുന്ന കാര്യമാണിത്. തെറ്റ് എന്ന് നിങ്ങള്‍ വിധിക്കുന്ന കാര്യത്തില്‍ തന്നെ പലരെയും തളച്ചിടാനും ഒളിഞ്ഞുനോട്ടം ഒരു പകര്‍ച്ചവ്യാധിയായി മാറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലെ മനോരോഗികള്‍ക്ക് ലൈംഗികോല്ലാസം ഉണ്ടാക്കാനുമേ ഇത്തരം പ്രവണതകള്‍ സഹായിക്കൂ എന്ന് മനസ്സിലാക്കുക.

ഗുപ്തന്‍ said...

ചിത്രകാരനോട്:

“വിശ്വാസ വഞ്ചന നടത്തിയാലും സ്ത്രീ ആശ്വസിപ്പിക്കപ്പെടണമെന്ന ആഗ്രഹം ആരോഗ്യകരമല്ല.”

റ്റെലഫോണില്‍ ഒരുസ്ത്രീയും പുരുഷനും സംസാരിക്കുകയും ഇരുവരൌം പരസ്പരമല്ലാതെ വിവാഹിതരും ആണെങ്കില്‍ വിശ്വാസവഞ്ചന നടത്തുന്നത് സ്ത്രീ മാത്രമാണല്ലേ. സ്തുതി!

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

മൊബൈല്‍ ക്ലിപ്പികളില്‍ / ബ്ലൂടൂത്തുകളില്‍ പരമമായി സംഭവിക്കുന്നത് വിശ്വാസലംഘനം തന്നെയാണ്.

കന്യാസ്ത്രീയിലെ കന്യ വെട്ടിക്കളഞ്ഞാല്‍ അവരും ഒരു സ്ത്രീ തന്നെയാണ്. ചോരയും നീരുമുള്ള വികാരങ്ങളുള്ള ഒരു മനുഷ്യജീവി.
ആ ക്ലിപ്പിങ് തേടിപ്പിടിച്ചു കണ്ട വ്യഭിചാരികളില്‍ ഒരുവനാണു ഞാന്‍.

നട്ടെല്ലില്ലാത്ത ആ ഡ്രൈവര്‍, തന്നെ വിശ്വസിച്ച ആ സ്ത്രീയെ ചതിക്കുകയായിരുന്നു. ഒരിക്കലും ചങ്കുറപ്പുള്ള ഒരാണ്‍കുട്ടിയും ചെയ്യാന്‍പാടില്ലാത്തത്. അതു കന്യാസ്ത്രീയാവട്ടെ, സ്കൂള്‍ കുട്ടിയാവട്ടെ, തേവിടിശ്ശിയാവട്ടെ.

അവന്‍ സ്വന്തം ഭാര്യയേയും ഇതുപോലെ ചതിക്കും. സ്വന്തം മോള്‍ടെ നഗ്നത പോലും മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്ന ‘കേരളീയആണത്തം’ വിദൂരത്തല്ല.

കുഞ്ഞന്‍ said...

ഗുപ്തന്‍ ജീ..

ചിത്രകാരന്‍ മാഷ് പറഞ്ഞത് ശരിയല്ലെ.. ഗുപ്തന്‍ജീ സ്തുതി എന്തിനുപയോഗിച്ചു..? ഒന്നു വ്യക്തമാക്കമൊ..?

Anonymous said...

as i dont want to hurt anybody , i am deleting my comments.. but i strongly dis agree with MAINA's attitude .. thank you

and if MAINA would not like to abuse Islam and Muslim let her delete the untruthful commnents of itti,mumthaz etc

ഗുപ്തന്‍ said...

ഈ കുഞ്ഞനെക്കൊണ്ട് ജയിച്ചു! (ഇനി അത് തോറ്റു എന്നല്ലേ എന്നു ചോദിച്ചോണ്ടുവരണം!)

ചിത്രകാരന്‍ പറഞ്ഞത് ശരിയല്ല എന്നും അത് ശരിയല്ല എന്നാണ് ഞാന്‍ പറഞ്ഞത് എന്നും മനസ്സിലായെങ്കില്‍ സ്തുതി എന്തിനാണെന്നും കുഞ്ഞനുമനസ്സിലായിക്കാണും :)

Nachiketh said...

സദാചാരം പോലും....
ഒരു എം.ടി കഥാപാത്രത്തിന്റെ ഡയലോഗ്
മനസ്സു കൊണ്ടെങ്കിലും വേലിചാടാത്ത എത്രപേരുണ്ടിവടെ ?

usmaan dubai said...

ബ്ളൂലോകര്‍ക്ക്‌ ആദ്യം തന്നെ എന്നെ ഒന്ന്‌ പരിചയപെടുത്തുന്നു. ഉസ്മാന്‍ ദുബായ്‌. എണ്റ്റെ ഇഷ്ട വിഷയങ്ങള്‍ സിനിമ/സംഗീതവുമാണ്‌. ഇഷ്ട വിഷയങ്ങളില്‍ നിന്ന്മാറി ഞാനും ചിലപ്പോള്‍ ഒരു ഒളിഞ്ഞ്നോട്ടകാരനാവാറുണ്ട്‌. അത്തരം ഒളിഞ്ഞ്നോട്ടമാണ്‌ എന്നെ ഇവിടെ എത്തിച്ചേരാനിടയാക്കിയത്‌. മൈന എന്ന കളിക്ക്‌ നേരെ ഒരു വേടന്‍ അമ്പുകള്‍ എയ്യുന്നു. ആരെടാ.........ഞാനെടാാാാാാ...എന്ന വാദപ്രതിവാദങ്ങള്‍. ആരാണ്‌ വ്യഭിചാരി?പുരാണങ്ങളില്‍ നിന്നും വ്യഭിചാരി എന്ന വാക്കിന്‌ അര്‍ത്ഥം കാണാന്‍ ചിലര്‍ ശ്രമിക്കുന്നു. എന്തിന്‌ നാം അത്രയും പുറകിലോട്ട്‌ പോവണം? 2008 ലെ സൂപ്പര്‍ സ്റ്റാര്‍ സന്തോഷ്‌ മാധവനെ 100 % വ്യഭിചാരി എന്ന്‌ വിളിക്കാമോ?സന്തോഷ്‌ മാധവന്‍ സി. ഡി പടിച്ചിട്ടുണ്ട്‌ പക്ഷെ അത്‌ നാട്ട്കാരെ മുഴുവനും കാണിക്കാതെ ലോക്കറില്‍ ഭദ്രമായി സൂക്ഷിച്ച്‌ വെച്ചു. ഗൂഗിളില്‍ രണ്ടാഴ്ച സന്തോഷ്‌ മാധവന്‍ സി.ഡിയുണ്ടോ സന്തോഷ്‌ മാധവന്‍ സി.ഡിയുണ്ടോ എന്ന്‌ തപ്പി തപ്പി തളര്‍ന്നവരുണ്ടിവിടെ. ഈ വര്‍ഷത്തെ സുപ്പര്‍ ഡയലോഗാണ്‌ സന്തോഷ്‌ മാധവന്‍ പോലീസിനോട്‌ പറഞ്ഞത്‌ "രണ്ട്‌ വര്‍ഷം കൂടികഴിഞ്ഞിരുന്നെങ്കില്‍ എന്നെ നിങ്ങള്‍ക്ക്‌ തൊടാന്‍ കിട്ടില്ല" ശരിയല്ലേ.... മാധവനും ഒരു അമൃതാനന്ദമയിയോ/സായി ബാബയോ/രവിശങ്കറോ ആയിട്ടുണ്ടാവും!!! സി.ഡി കിട്ടാത്തവന്‍മാര്‍ കോടതിയോട്‌ പറയുന്നു "സി. ഡി പുറത്തിറക്കാത്ത കുറ്റത്തിന്‌ പ്രത്യേക ശിക്ഷ നല്‍കണം മാധവന്‌ "ഭര്‍ത്താവിണ്റ്റെ കാമഭ്രാന്തിന്‌ വീട്ട്‌വേലക്കാരിയെ കൂട്ടികൊടുക്കുന്ന ഭാര്യ 2008 ഉണ്ടായി. വ്യഭിചാരം ചെയ്ത ഭര്‍ത്താവിനേക്കാള്‍ ആ പദവി ഭാര്യക്ക്‌ നല്‍കാം. മകളെ വ്യഭിചാരം ചെയ്ത്‌ നാട്ട്കാര്‍ക്ക്‌ വ്യഭിചാരത്തിന്‌ വാടകയ്ക്ക്‌ വിട്ട്‌ കൊടുക്കുന്ന അച്ഛന്‍മാര്‍ കേരളത്തില്‍ തലപൊക്കി നടക്കുന്നു. ആരാണിവിടെ വ്യഭിചാരി?നാല്‌ പെണ്‍മക്കളുളള അച്ഛന്‍ തണ്റ്റെ വീട്ടില്‍ വെളളം കുടിക്കാനെത്തിയ ഒന്‍മ്പത്‌ വയസുകാരിയെ പീഠിപ്പിച്ച്‌ കൊന്നു. ഈ അച്ഛന്‍ എങ്ങനെ നാല്‌ പെണ്‍മക്കള്‍ക്ക്‌ ജന്‍മം നല്‍കി. വേറൊരു അച്ഛന്‍ ഭാര്യയെയും നാല്‌ മക്കളെയും കൊന്ന്‌ കുഴിച്ച്മൂടുന്നു. മൂത്തമകളെ ലൈംഗികയായി പീഠിപ്പിക്കാന്‍ മറന്നില്ല ഈ അച്ഛനും. പളളിയിലെ അച്ഛന്‍മാര്‍ കന്യാസ്ത്രീയെ പീഠിപ്പിച്ച്‌ കൊന്ന്‌ കിണറ്റിലിടുന്നു. ഇതിനിടയില്‍ കന്യാസ്ത്രീയാവാന്‍ ആള്‍ക്കാരെ കിട്ടുന്നില്ലെന്ന്‌ പരാതി. അച്ഛന്‍മാരുടെ നേതാവ്‌ മാര്‍ക്ക്‌ ചെയ്ത പാപ്പ നാടുനീളെ പളളിയിലെ അച്ഛന്‍മാരുടെ പീഠനത്തിനിരയായവരോട്‌ മാപ്പ്‌ പറയുന്നു. കന്യാസ്ത്രീയെ മൊബൈലില്‍ നിന്ന്‌ ചാനല്‍/സൈക്കള്‍ ട്യൂബ്‌/വാല്‍ ട്യൂബ്‌/യൂ ട്യൂബ്‌ വഴി പറത്തിവിട്ടവനെ വിളിക്കരുത്‌ വ്യഭിചാരി എന്ന്‌. മന്ത്രവും തന്ത്രവുമറിയാത്തവന്‍ ഫ്ളാറ്റുകളില്‍ പുതിയ വ്യഭിചാരതന്ത്രങ്ങള്‍ മെനയുന്നു. മന്ത്രവും തന്ത്രമറിയാത്തവനെ തന്ത്രിയാക്കുന്ന ദേവസ്വം ബോര്‍ഡിനെ എന്ത്‌വിളിക്കും. മന്ത്രി പറയുന്നൂ എനിക്ക്‌ തന്ത്രിയോട്‌ ബഹുമാനം തോന്നു..... എല്ലാം തുറന്ന്‌ പറഞ്ഞല്ലോ
കുഞ്ഞാലികുട്ടിമാര്‍ റെജീനമാരെ പീഠിപ്പിക്കുമ്പോള്‍ അത്‌ ഐസ്ക്രീം വാണിഭമായി ഓടിമറയുന്ന വാര്‍ത്തകളാവുന്നു. മറിച്ച്‌ കുഞ്ഞാലികുട്ടിമാര്‍ ശ്രീദേവിമാരെ പീഠിപ്പിക്കുമ്പോള്‍ മതം എന്ന കളര്‍ വെളളത്തില്‍ കലക്കി മീന്‍ പിടിക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയം.
പണ്ടെങ്ങേ ശവക്കല്ലറയിലെ ശവത്തെ പീഠിപ്പിച്ചവര്‍ക്കാണ്‌ ഇവിടെ സദാചാരബോധമുളളത്‌. വ്യഭിചാരി എന്നവാക്കിനെ സെക്കെണ്റ്റില്‍ പുതിയ അര്‍ത്ഥതലങ്ങളിലേക്ക്‌ നീക്കുന്ന ഒരു സമൂഹം. നാട്‌ പുരോഗമിക്കുന്നില്ലെന്ന്‌ ഇനിയാരും പറയരുത്‌. ഭരണ രാഷ്ട്രീയ പുരോഗതിയേക്കാള്‍ വലുതാണ്‌ സാമഹിക പുരോഗതി . മൈനേ ബാങ്കിലെ കാല്‍ക്കുലേറ്ററില്‍ പൂജ്യത്തിന്‌ പോയണ്റ്റിനപ്പുറവും ഇപ്പുറവും നില്‍ക്കുമ്പോഴുളള വില വ്യഭിചാരിക്കുണ്ടോ? അമ്പും വില്ലുമായി വരുന്നവരോട്‌ മലയാളത്തില്‍ ഇനിയും അക്ഷരങ്ങള്‍ ബാക്കിയുണ്ട്‌. .

poor-me/പാവം-ഞാന്‍ said...

going to stone ? ... whom? just a minute!
you just think . w..h.at you are pelting it at you only! I am confused.

manu paingalam said...

ഇതു പോലുള്ള 'നീല-പല്ലുകള്‍' ഞാനും കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതിലെ സദാചാര മൂല്യത്തെക്കുറിച്ചൊന്നും ചിന്തിക്കാന്‍ മിനക്കെട്ടിട്ടില്ല... ചതികള്‍ക്ക് പിന്നില്‍ കൂടുതലും പുരുഷന്മാര്‍ തന്നെയാണ്. സാഡിസ്റ്റ് ചിന്തയാണ്‌ അവരെ അതിനു പ്രേരിപ്പിക്കുന്നത്. ആലുവയിലെ ഒരു ഹോസ്പിറ്റലിലെ ഡ്രൈവറും റിസപ്ഷനിസ്റ്റായ കന്യാസ്ത്രീയും തെളിവുകളായി നമുക്കു മുന്പില്‍ നില്ക്കുന്നു....
പിന്നെ, മൈന എന്തിനിതു കണ്ടു, കേട്ടു എന്നു ചോദിക്കുന്നവരോട്...
സന്തോഷ് മാധവന്റെ ലീലാവിലാസങ്ങള്‍ അതില്‍ പങ്കാളിയായവരെ തിരിച്ചറിയുന്നതിനു നിയമസഭാ സാമാജികര്‍ക്കു മുന്പില്‍ പ്രദര്‍ശിപ്പിക്കണമെന്നു ഒരു എം.എല്‍.എ ആവശ്യപ്പെട്ടതു അരിഞ്ഞിട്ടുണ്ടൊ?
അതിന്റെ അര്‍ത്ഥം അവര്‍ക്കു അതു കണ്ട് ആസ്വദിക്കാനാണെന്നാണോ...?

Unknown said...

മൈന ഇട്ട പോസ്റ്റെവിടെല്? പിന്നീട് വന്ന ചര്‍ച്ച (കമന്‍റുകള്‍ )എവിടെ?
ഇടക്കാലത്ത് ഈ വഴി വരാന്‍ സാധിച്ചില്ല. എന്നേയും എ.കെ ചീത്ത പറഞ്ഞുവെന്ന് കേട്ടു. കാന്തപുരത്തിന്‍റെ കാര്യത്തിലാകുമെന്ന് കരുതുന്നു.

അതു കൊണ്ട് ഈ കമന്‍റുകൂടി സഹിക്കുക -
ഒരു പണ്ഡിതനെന്ന നിലയില്‍ കാന്തപുരത്തെ ഞാന്‍ ആദരിക്കുന്നു. അദ്ദേഹം, പക്ഷേ ഇസ്ലാമിന്‍റെ അവസാന വാക്കല്ല.

പെണ്ണുങ്ങളെ കുറിച്ച് അദ്ദേഹം പച്ചക്കുതിയില്‍ പറഞ്ഞ വാക്കുകള്‍ എന്നെ വേദനിപ്പിച്ചു, ഞെട്ടിച്ചു.
അതുകൊണ്ടാണ് ഇട്ടിമാളുവിന്‍റെ കമന്‍റിനെ പിന്താങ്ങിയത്.

മാത്രമല്ല, എന്‍റെ വീടിനടുത്ത് എപ്പോഴും കാന്തപുരത്തെ ശപിച്ചു കൊണ്ടിരിക്കുന്ന ഒരു ഹജ്ജുമ്മയുണ്ട്. കാരണം പറയാം. അവര്‍ ഹജിന് പോയത് കാന്തപുരത്തിന്‍റെ ഹജ് ഗ്രൂപ്പിലായിരുന്നു. സംഘത്തിലെ ഒരു പെണ്ണിനെപ്പോലും അദ്ദേഹം മക്കയിലേയും മദീനയിലേയും വിശുദ്ധ പള്ളികളില്‍ വെച്ച് ഒരു നേരം പോലും നമസ്കരിക്കാന്‍ അനുവദിച്ചില്ലത്രേ. ലോകത്തിന്‍റെ നാനാ ഭാഗങ്ങളില്‍ നിന്നും വന്ന, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നു പോലും വന്ന സ്ത്രീകള്‍‍ ഹറം പള്ളികളില്‍ നമസ്കരിക്കുന്പോള്‍, കേരളത്തില്‍ നിന്ന് കാന്തപുരത്തിന്‍റെ ഹജ് സംഘത്തില്‍ പോയവര്‍ക്ക് മാത്രം അതിന് സ്വാതന്ത്ര്യമില്ല.

ബാങ്ക് കൊടുക്കുന്പോള്‍ ആട്ടിന്‍ പറ്റങ്ങളെ പോലെ മുസ്ലിയാര്‍മാര്‍ സ്ത്രീകളെ ഹറമുകളില്‍ നിന്ന് താമസ സ്ഥലത്തേക്ക് ആട്ടിപ്പായിക്കുകയായിരുന്നുവത്രെ.

കേരളത്തില്‍ നിന്നുള്ള മറ്റേ സുന്നികള്‍ഉള്‍പ്പെടെ എല്ലാവരും ഹറമില്‍ നമസ്കരിക്കും. മറ്റ് രാജ്യക്കാരൊക്കെ നമസ്കരിക്കും. അതിനെ ആരും തടയുന്നില്ല. ബാങ്ക് കൊടുക്കുന്പോള്‍ എല്ലാ സ്ത്രീകളും ഹറമിലേക്ക് വരുന്പോള്‍ ഞങ്ങള്‍ മാത്രം ഹറമില്‍ നിന്ന് വിഷമത്തോടെ റൂമിലേക്ക് പോവുകയായിരുന്നുവെന്ന് എന്‍റെ അയല്‍വാസിയായ ഹാജ്ജുമ്മ പറയുന്നു.

അപ്പോള്‍ മറ്റു പെണ്ണുങ്ങളെ ചൂണ്ടി അവരൊക്കെ നമസ്കരിക്കുന്നത് കണ്ടില്ലേ എന്ന് ചോദിച്ചപ്പോള്‍ ഇത് നമ്മുടെ ഉസ്താദിന്‍റെ ഗ്രൂപ്പാണ്, അദ്ദേഹത്തിന്‍റെ നിര്‍ദേശം ലംഘിക്കാന്‍ പാടില്ലെന്ന് മോല്യാര്‍മാര്‍ മറുപടി പറയും.

ഇന്നും ആ ഹജ്ജുമ്മ ഇത് പറഞ്ഞ് കണ്ണീര്‍ വാര്‍ക്കും. മക്കയിലും മദീനയിലും ചെന്നിട്ട് അവിടുത്തെ പള്ളികളില്‍ നിന്ന് നമസ്കരിക്കാന്‍ കഴിയാതെ തിരിച്ചു പോരേണ്ടി വന്ന ഒരു മുസ്ലിം പെണ്ണിന്‍റെ വേദന കാണണമെങ്കില്‍ ഈ ഹജ്ജുമ്മെയ വന്നു കാണുക. അവര്‍ ഇടക്ക ചോദിക്കും ഈ ഉസ്താദെന്താ പടച്ചോനേക്കാള്‍ വലിയവനാണോ..

ഇസ്ലാം സ്ത്രീകള്‍ക്ക് അനുവദിച്ച സ്വാതന്ത്ര്യം പോലും കാന്തപുരം സ്ത്രീകള്‍ക്ക് നിഷേധിക്കുന്നു.
അപ്പോള്‍ പിന്നെ അദ്ദേഹത്തിന്‍റെ അനുയായിയായി നടിക്കുന്ന എ.കെ, താങ്കള്‍ മൈനയെപ്പോലൊരു സ്ത്രീയുടെ നേരെ അനാവശ്യ പദങ്ങള്‍ പ്രയോഗിച്ചതില്‍ അല്‍ഭുമില്ല.

മസ്ജിദുല്‍ ഹറാമില്‍ നമസ്കരിക്കാന്‍ അനുവദിക്കാതെ ഹജിനു പോയ സ്ത്രീകളെ തിരിച്ചു കൊണ്ടു വന്ന താങ്കളുടെ ഉസ്താദുമാര്‍ ചെയ്തതില്‍ വലിയൊരു പാതകമായി മൈനക്കെതിരെ താങ്കള്‍ ഉപയോഗിക്കുന്ന പദത്തെ ഞാന്‍ കാണുന്നില്ല.

ലകും ദീനുകും വലിയ ദീന്‍ എന്ന ഖുര്‍ആന്‍ വാക്യത്തെയെങ്കില്‍ വിമര്‍ശന ശാസ്ത്രത്തില്‍ ഉള്‍ക്കൊള്ളാന്‍ കാന്തപുരത്തിന്‍റെ ശിഷ്യന്‍ തയാറാകണമായിരുന്നു.

കൂടുതലൊന്നും പറയുന്നില്ല.

എന്‍.ബി. -മൈന, ഈ കമന്‍റ് വൈകിയപ്പോയതില്‍ ക്ഷമിക്കണം. ഞാന്‍ വല്ലപ്പോഴും ബ്ലോഗ് വായിക്കുന്ന ഒരു ബ്ലോഗ് വായനക്കാരി മാത്രമാണ്..

absolute_void(); said...

വായിക്കാന്‍ വളരെ താമസിച്ചു. നല്ലതു്. ഇവിടുത്തെ പുലയാട്ടൊക്കെ ഒന്നടങ്ങിയല്ലോ. ഈ വിഷയവുമായി ബന്ധപ്പെട്ടു് എന്നെ ആകര്‍ഷിച്ച മറ്റു രണ്ടുപോസ്റ്റുകള്‍ കൂടിയുണ്ടു്. ഒന്നു് രാജീവ് ചേലനാട്ടിന്റെ. രണ്ടു് മോഹന്‍ പുത്തന്‍ചിറയുടെ.

ഇതിനോടൊപ്പം കൃഷ്ണ തൃഷ്ണയുടെ നീലച്ചിത്രങ്ങളെക്കുറിച്ചുള്ള പോസ്റ്റും ചേര്‍ത്തുവായിക്കണം. മൂന്നും കമന്റുകള്‍ സഹിതം തന്നെ വായിക്കേണ്ടവയാണു്.

ലൈംഗികത സംബന്ധിച്ച എന്റെ അഭിപ്രായം ഇവിടെയും ഇവിടെയുമായി പറഞ്ഞിട്ടുണ്ടു്. ഇവിടം ഒരു പരസ്യപ്പലകയാകുന്നെങ്കില്‍ ക്ഷമ. പരാതിയുള്ള പക്ഷം മേലില്‍ അങ്ങനെ ചെയില്ല.

Praveen payyanur said...

സദാചാര വാദികളോട് ഒരുവാക്ക് -

അമൃതാനന്ദമയി ഭക്ത്തരെ കെട്ടിപ്പിടിച്ചു സ്വയം വികാര ശമനം വരുത്തുന്നത് എങ്ങിനെ വിലയിരുത്തും.

കുട്ടികളില്ലത്താവര്‍ക്ക് സായിബാബ കുട്ടികളെ ഉണ്ടാക്കിക്കൊടുക്കുന്നതും ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ്‌.

ഇതിന്റെ തുടര്‍ച്ചയായി വരുന്നതാണ് ഇന്നത്തെ വിഷയം.

വിചാരം said...
This comment has been removed by a blog administrator.
വിചാരം said...

പത്തുവയസ്സുക്കാരിയെ

അനില്‍@ബ്ലോഗ് // anil said...

മൈന,
ഇപ്പോള്‍ കമന്റ് മോഡറേഷന്‍ ഇല്ലെ?
ഈ നൊണ്‍സെന്‍സ് കമന്റുകള്‍ എന്തിനിടുന്നു.

കമന്റ് ഓപ്ഷന്‍ തന്നെ ഡിസേബിള്‍ ചെയ്യണ്ട സമയമായെന്നു തൊന്നുന്നു. ഗോഷ്ടികള്‍ കാട്ടേണ്ടവര്‍ സ്വന്തമായി പൊസ്റ്റിട്ടു നടത്തട്ടെ.

Myna said...

ഈ പ്രദേശത്തേക്കു വന്നിട്ട്‌ കുറേ ദിവസമായി അനില്‍, ശ്രദ്ധയില്‍പ്പെടുത്തിയ യാരിദിനും നന്ദി. വിഷയത്തില്‍ നിന്ന്‌ വഴിവിട്ടുപോകുന്നു

PIN said...

ഇതാണ്‌ നമ്മൾ മലയാളികളുടെ കുഴപ്പം. മറ്റുള്ളവരുടെ ആവശ്യമില്ലാത്ത കാര്യങ്ങളിൽ അനാവശ്യമായി ഇടപെടും...അത്‌ പറ്റുന്ന രീതിയിൽ എല്ലാം പ്രചരിപ്പിക്കും... എന്നാൽ മറ്റുള്ളവർക്ക്‌ എന്തെങ്കിലും പ്രയോജനമുള്ള കാര്യമാണെങ്കിലോ ആരും തിരിഞ്ഞു നോക്കത്തുപോലുമില്ല...എത്രയോ പേർ പട്ടിണികൊണ്ടും, രോഗം കൊണ്ടും വലയുന്നു... ആരെങ്കിലും അത്‌ ചർച്ചാവിഷയമാക്കി അവർക്ക്‌ എന്തെങ്കിലും ചെയ്തു കൊടുക്കുമോ???

അപ്പോൾ ഇതിന്റെ ഒക്കെ പിന്നിൽ ഒരു entertainment മനോഭാവമാണ്‌ ഉള്ളത്‌ എന്നുതോന്നുന്നു...

onlooker said...

Innu ellaavarkkum thatttanulla oru panthaanu Muslimngal. What is the reality?

No body minds that is the fact?

At the same time all criticise islamic countries for not allowing nudism and homosexuality. Those countries who says as islamic laws themselves have the worst law against homosexuality, sexism etc... But now some body wants to prove. One mahan said in islam they can marry 4, Christianity don't allow it? Can you prove? Is there any bar mentioned in your books? Do you know the christianity was allowing polygamy so far.

Let us see what is old testment says about polygammy.

In Exodus 21:10, a man can marry an infinite amount of women without any limits to how many he can marry.

In 2 Samuel 5:13; 1 Chronicles 3:1-9, 14:3, King David had six wives and numerous concubines.

In 1 Kings 11:3, King Solomon had 700 wives and 300 concubines.

In 2 Chronicles 11:21, King Solomon's son Rehoboam had 18 wives and 60 concubines.

In Deuteronomy 21:15 "If a man has two wives, and he loves one but not the other, and both bear him sons...."And what jesus says... Jesus said: "Do not think that I have come to abolish the Law (the Old Testament) or the Prophets; I have not come to abolish them but to fulfill them. I tell you the truth, until heaven and earth disappear, not the smallest letter, not the least stroke or a pen, will by any means disappear from the Law (the Old Testament) until everything is accomplished. (Matthew 5:17-18)"


Can you quote anything from bible that is against poligamy?

And now, Why islam supports polygammy and not supports polygyny?

As like any other relegion In Islam, Man is the protector. He is the leader,ruler and the driver of the family. If he can take care of more than one, he can marry upto 4. With One condition, Man has to do everything that they can do to make all of them equal, spend equal amounts of time and money on each one of them.

Unknown said...

വ്യഭിചാരിയെ ത്തിരഞ്ഞു തിരഞ്ഞു ഒടുവില്‍ കമന്റ് അയക്കുന്നവരൊക്കെ വാക്കുകളിലൂടെ യെങ്കിലും വ്യഭിചാരികളാകുന്ന കാഴ്ചയാണു മൈനയുടെ ബ്ലോഗു കൊണ്ടുണ്ടായ ഒരു ഫലം എന്നു തോന്നുന്നു ഇത്രയും കമ്മന്റുകള്‍ വായിച്ചിട്ടു.സമൂഹത്തിനു ഒരു നന്മയും ഇല്ലാത്ത വാചക ക്കസര്‍ത്തുകള്‍ മാത്രമായി കമന്റുകള്‍ അധപ്പതിച്ചു തുടങ്ങുമ്പോഴെങ്കിലും ചറ്ച്ച അവസാനിപ്പിക്കാന്‍ മൈന മുതിരുകയാണെങ്കില്‍ അതല്ലേ മൈനേ നമുക്കു ഗുണകരം??