Tuesday, November 13, 2007

കാമുകിമാരെപ്പോലെ ധൈര്യപൂര്‍വ്വം ഇറങ്ങിപ്പോകുന്ന പുസത്‌കങ്ങള്‍.

കാമുകിമാരെപ്പോലെ ഇറങ്ങിപ്പോകുന്ന പുസ്‌തകങ്ങള്‍ ചിലപ്പോള്‍ മടങ്ങി വരുന്നത്‌ അഭിസാരികമാരെപ്പോലെ ആയിരിക്കും.
പലതരം വിയര്‍പ്പുകളേറ്റ്‌, ശ്വാസങ്ങളേറ്റ്‌, ചെളിപിടിച്ചതും ചിലപ്പോള്‍ സുഗന്ധം പരത്തുന്ന വിരലുകളുടെ ലാളനകളേറ്റ്‌, പിന്നിയും കീറിയും തുന്നലുകളെല്ലാം വിട്ട്‌...അവള്‍ കടന്നു വരുന്നു....വീണ്ടും ഇറങ്ങിപ്പോകാന്‍...


പുസ്‌തകങ്ങളെ അലമാറികളില്‍ അടച്ചിടാമെന്ന്‌ വ്യാമോഹിക്കുകയേ വേണ്ട. അവസാനം വീട്ടില്‍നിന്ന്‌ കാമുകിമാരെപ്പോലെ ധൈര്യപൂര്‍വ്വം ഇറങ്ങിവരും. വാസ്‌തവത്തില്‍ പുസ്‌തകങ്ങള്‍ക്ക്‌ സ്വന്തം വീടുകളേ ഇല്ല. വീടുകളും പുസ്‌തകശാലകളും അവയുടെ ഇടത്താവളങ്ങള്‍ മാത്രമാണ്‌. ഒരുനാള്‍ വീട്ടില്‍ കയറി വരുന്ന സന്ദര്‍ശകന്റെ കൂടെ അവ സ്ഥലം വിടും, നാടുചുറ്റും.

മാതൃഭൂമി ബുക്‌സ്‌ ജേണലില്‍ എ. സഹദേവന്‍ എഴുതിയ വരികളാണിത്‌. വായനയെക്കുറിച്ച്‌, പുസ്‌തകങ്ങളെക്കുറിച്ച്‌ ഇത്ര മനോഹരമായ കുറിപ്പ്‌ അടുത്തെങ്ങും വായിച്ചിട്ടില്ല.

പുസ്‌തകങ്ങള്‍ വിലകൊടുത്തു വാങ്ങിയാലും പലപ്പോഴും നമ്മുടെ അലമാരയിലുണ്ടാവില്ല. പകരം സുഹൃത്തിന്റെ മറ്റൊരു പുസ്‌തകം നമ്മുടെ ശേഖരത്തില്‍ സ്ഥാനം പിടിക്കുകയും ചെയ്യും.

എഴുത്ത്‌, വായന, ആസ്വാദനം എന്നിവയുടെ ലോകം പര്‍വതങ്ങളും താഴ്‌വരകളും ജലരാശിയും ആകാശവും ജീവനും നിറഞ്ഞുനില്‍ക്കുന്ന വിശാലമായ ഭൂവിഭാഗം പോലെയാണ്‌.
രണ്ടിനും സാമ്യങ്ങളുണ്ട്‌ അതിരുകളില്ലാത്ത ഇടങ്ങളാണ്‌. ആര്‍ക്കും എവിടെനിന്നും എങ്ങനെയും പ്രവേശിക്കാം. വലിയൊരു മരച്ചോട്ടിലിരിക്കാം-പുസ്‌തകം തരുന്ന ചങ്ങാത്തത്തിന്റെ പ്രതീകമായി അതിനെ എണ്ണുക. ഒരു ചെറു ചെടി നട്ടുപിടിപ്പിക്കാം. ഒരാശയം മുളപ്പിച്ചെടുക്കുന്നതിന്‌ തുല്യമായി അതിനെ കാണുക. ഇനി അതുമല്ലെങ്കില്‍ അവിടെയൊക്കെ ചുറ്റിനടന്ന്‌ കണ്ട്‌ ആസ്വദിക്കുന്നതില്‍നിന്ന്‌ ആരു്‌ നമ്മളെ തടയാന്‍?


പുസ്‌തകം തൊട്ടുനോക്കുകയോ!
അങ്ങനെയൊരു കാഴ്‌ചപ്പാട്‌. തൊട്ടുകഴിഞ്ഞാല്‍ തുറന്നുനോക്കാതിരിക്കുമോ? ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയായിരുന്ന ആര്‍തര്‍ ബാല്‍ഫൗര്‍ (1902) വായനയുടെ സര്‍വസാധാരണമായ രസം എന്തെന്ന്‌ പറഞ്ഞത്‌ കേള്‍ക്കാം.
"പുതിയ ഒരു പുസ്‌തകം കിട്ടിയാല്‍ പേജുകള്‍ പടപടാന്ന്‌ മറിച്ച്‌ ഒന്ന്‌ രിടത്ത്‌ കണ്ണോടിച്ച്‌ ഓട്ടപ്രദക്ഷിണ വിദ്യ നടത്താത്ത വായനക്കാരന്‍ പുസ്‌തകത്തിന്റെ രസമറിയുന്നില്ല'.
ശരിയാണ്‌. അലസമായി പേജുകള്‍ മറിച്ചുനോക്കി, മടിയില്‍ തുറന്ന്‌വെച്ച്‌ കണ്ണടച്ച്‌ മയങ്ങി, ഞെട്ടിയുണര്‍ന്ന്‌ മാറ്റിവെച്ച്‌.... പിന്നെപ്പോഴോ ആണ്‌ യഥാര്‍ത്ഥത്തില്‍ ആദ്യാക്ഷരംതൊട്ടുള്ള വായന. ആരും സമ്പൂര്‍ണമായി പെട്ടെന്ന്‌ പുതുപുസ്‌തകങ്ങളിലേക്ക്‌ കടന്നുചെല്ലുന്നില്ല. കടന്നാലോ?


ശരിയാണ്‌ പുസ്‌തകങ്ങള്‍ ഇങ്ങനെയൊക്കെയാണ്‌ വായനക്കാരുടെ ‍ജീവിതത്തില്‍ .
ഡോ. എം. എം. ബഷീര്‍ പറഞ്ഞിട്ടുണ്ട്‌ എതു പുതിയ പുസ്‌തകം കൈയ്യലെത്തിയാലും അതൊന്ന്‌ വിടര്‍ത്തി മുഖത്തോടടുപ്പിച്ച്‌ പുതുമണം ആവോളം ആവാഹിച്ചെടുക്കുമത്രേ അദ്ദേഹം. നമുക്കു വായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ആ പുതുമയെ സ്വീകരിക്കുന്നതിലൊരു ആനന്ദമുണ്ട്‌. അനിര്‍വചനീയമായ ആനന്ദം.

മറന്നുവെച്ച പുസ്‌തകം എന്നൊന്നുണ്ടോ എന്നും
പ്രസക്തമായ ചോദ്യമായി ഇപ്പോള്‍ മുന്നില്‍ വരുന്നു. വായനയുടെ ഇടവേളകളില്‍ പുസ്‌തകം അതിന്റെ സ്ഥാനങ്ങള്‍ സ്വയം കെത്തുകയാണ്‌. അലമാറകളില്‍നിന്ന്‌ പുറത്തുവരുന്ന പുസ്‌തകങ്ങള്‍ സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ചുതുടങ്ങുകയാണ്‌. അവ എവിടേയും സ്ഥാനം പിടിക്കും. ജനല്‍പ്പിടിയില്‍, ചാരുപടിയില്‍, കട്ടിളപ്പടിയില്‍, ഊഞ്ഞാല്‍പ്പലകയില്‍, അടുക്കളയില്‍.
ചെവി മടങ്ങിയ കാവല്‍നായയെപ്പോലെ താളിന്റെ കോണ്‌ മടങ്ങി, ചാഞ്ഞോ, ചെരിഞ്ഞോ കമിഴ്‌ന്നോ മലര്‍ന്നോ ചാരുകസേരച്ചോട്ടില്‍ പുസ്‌തകം കാത്തുകിടക്കും.
ടി.വി.യാണ്‌ ഇനി താരം എന്ന്‌ പറഞ്ഞ മാര്‍ഷല്‍ മക്‌ലൂഹനെ പരിഹസിച്ചുകൊണ്ട്‌ പുസ്‌തകം ടെലിവിഷന്‌ മേലെയും കയറി ഇരിപ്പുറപ്പിക്കും


കാമുകിയെപ്പോലെ ഇറങ്ങിപ്പോകുകയും ചെയ്യും.

എങ്കിലും സഹദേവന്‍ സര്‍ എഴുതാത്ത ഒന്നു കുറിക്കട്ടെ കാമുകിമാരെപ്പോലെ ഇറങ്ങിപ്പോകുന്ന പുസ്‌തകങ്ങള്‍ ചിലപ്പോള്‍ മടങ്ങി വരുന്നത്‌ അഭിസാരികമാരെപ്പോലെ ആയിരിക്കും.

പലതരം വിയര്‍പ്പുകളേറ്റ്‌, ശ്വാസങ്ങളേറ്റ്‌, ചെളിപിടിച്ചതും ചിലപ്പോള്‍ സുഗന്ധം പരത്തുന്ന വിരലുകളുടെ ലാളനകളേറ്റ്‌, പിന്നിയും കീറിയും തുന്നലുകളെല്ലാം വിട്ട്‌...അവള്‍ കടന്നു വരുന്നു....വീണ്ടും ഇറങ്ങിപ്പോകാന്‍...

എ. സഹദേവന്റെ ലേഖനം

ഇവിടെ‍ വായിക്കാം

10 comments:

Myna said...

കാമുകിമാരെപ്പോലെ ഇറങ്ങിപ്പോകുന്ന പുസ്‌തകങ്ങള്‍ ചിലപ്പോള്‍ മടങ്ങി വരുന്നത്‌ അഭിസാരികമാരെപ്പോലെ ആയിരിക്കും.
പലതരം വിയര്‍പ്പുകളേറ്റ്‌, ശ്വാസങ്ങളേറ്റ്‌, ചെളിപിടിച്ചതും ചിലപ്പോള്‍ സുഗന്ധം പരത്തുന്ന വിരലുകളുടെ ലാളനകളേറ്റ്‌, പിന്നിയും കീറിയും തുന്നലുകളെല്ലാം വിട്ട്‌...അവള്‍ കടന്നു വരുന്നു....വീണ്ടും ഇറങ്ങിപ്പോകാന്‍...

കണ്ണൂരാന്‍ - KANNURAN said...

നല്ല ഉപമ... പലപ്പോഴും പുസ്തകങ്ങള്‍ തിരികെ എത്താറില്ലെന്നുള്ളതാണ് വാസ്തവം.

ശാലിനി said...

"കണ്ണൂരാന്‍ - KANNURAN said...
നല്ല ഉപമ... പലപ്പോഴും പുസ്തകങ്ങള്‍ തിരികെ എത്താറില്ലെന്നുള്ളതാണ് വാസ്തവം."

സത്യം. വന്നാല്‍ തന്നേയും അത് മൈന പറഞ്ഞതുപോലെയാവും.

deepdowne said...

എനിക്ക്� ബുക്��ഷല്�ഫില്ല. പുസ്തകങ്ങള്� സൂക്ഷിച്ചുവെക്കാറില്ല. അവയെ ഞാന്� അഴിച്ചുവിട്ടു. എന്റെ ബുക്��ഷല്�ഫ്� bookcrossing.com -ലാണ്� :)

മാവേലി കേരളം said...

പൊന്നു പോലെ സൂക്ഷിച്ചു വയ്ക്കുന്ന പുസ്തകങ്ങള്‍ വാങ്ങിച്ചുകൊണ്ടു പോയി ഒരു പരുവമാക്കി തിരിച്ചു കൊണ്ടുവരുന്നവരോടുള്ള പ്രതിഷേധം കൂടിയല്ലേ മൈനയുടെ ഈ കാഴച്ചപാട്. എങ്കില്‍ ഞാനും കൂടെ നില്‍ക്കുന്നു.

ദിലീപ് വിശ്വനാഥ് said...

വളരെ നല്ല ഒരു കുറിപ്പ്.

സഹയാത്രികന്‍ said...

നല്ല ലേഖനം...

വാങ്ങികൊണ്ട് പോകുന്ന പുസ്തകങ്ങള്‍ പലപ്പോഴും തിരിച്ചു കിട്ടിയിരുന്നില്ല... പിന്നെ പിന്നെ കൊടുക്കാതായി... ഒരു തരം സ്വാര്‍ത്ഥത എന്നു വേണേല്‍ പറയാം... അതിലുപരി പ്രിയപ്പെട്ടവ നഷ്‌ടപ്പെടുത്താനുള്ള മനസ്സില്ലായ്മ എന്ന് പറയുന്നതാകും ശരി.

വേണു venu said...

ശരിയാണു്. പുസ്തകങ്ങള്‍‍ ഒരു പ്രതിഭാസം തന്നെ ആണു്.
പക്ഷേ ഇന്നു മാറ്റങ്ങളിങ്ങനെയും ആയി.
ഈ ലേഖനം 13നും 14നും എനിക്കു വായിക്കാന്‍‍ കഴിഞ്ഞില്ല. പക്ഷേ ഒന്നു മണത്തു നോക്കിയിട്ടു്...
ചെവി മടക്കി, കാവല്‍നായയെപ്പോലെ താളിന്റെ കോണ്‌ മടക്കി, ചാഞ്ഞോ, ചെരിഞ്ഞോ കമിഴ്‌ന്നോ മലര്‍ന്നോ ചാരുകസേരച്ചോട്ടില്‍ പുസ്‌തകം കാത്തുകിടത്തി.
പിന്നെ വായിക്കാനായി ഫേവറേറ്റെന്ന ഷെല്‍ഫില്‍‍ വച്ചു. ഇന്നു വായിച്ചു.
ഓ.ടോ.
വായിക്കാന്‍‍ കൊടുക്കുന്ന ഒരു പുസ്തകവും പിന്നെ വീട്ടില്‍ തിരിച്ചു വരാറില്ല. അനുഭവം.:)

അനില്‍ ഐക്കര said...

വായിക്കാന്‍ കൊടുക്കുന്ന പുസ്തകം എന്ന തിരെ നിസ്സ്സാരമായ വിഷയത്തെ ഇതുപോലെ ഒരു ബ്ലോഗനയ്ക്കുതകുന്ന വിഷയമാക്കി മാറ്റുക എന്നതു തീരെ ചെറിയ ഒരു കാര്യമല്ല. കൂടുതല്‍ എഴുതണം.
മൈനയുടെ വരികള്‍ക്ക്‌ ഒരു ആകര്‍ഷണീയത ഉള്ളത്‌ അവയുടെ അന്തരാര്‍ത്ഥ ശേഷി എന്നതാണ്‌.തീര്‍ച്ചയായും അഭിനന്ദനാര്‍ഹമാണ്‌

rashid said...

pusthakangal thirichethunnath enikk oru apoorvva kazhcha mathramaanu