
ഇന്നലെ മുസ്‌തഫയെ പോയി കണ്ടതോടെ എങ്ങനെയാണ് മുസ്‌തഫയെ രക്ഷിക്കുക എന്ന ചിന്തമാത്രമായി. മുസ്‌തഫ അയച്ച കത്തില്‍ പ്രയാസങ്ങളോ ആവശ്യങ്ങളോ ഒന്നുമില്ലായിരുന്നു. ഫോണില്‍ സംസാരിക്കുമ്പോഴും എന്തെങ്കിലും സഹായിക്കൂ എന്നും പറഞ്ഞിട്ടില്ലായിരുന്നു. വാടക വീട്ടിലാണെന്നറിയാമായിരുന്നു.
പക്ഷേ, ഇപ്പോള്‍ വാടകവീടും നഷ്ടപ്പെട്ടു. ഭാര്യവീട്ടിലെ കൊച്ചുമുറിയിലാണിപ്പോള്‍. അവിടെയാണെങ്കില്‍ ഭര്‍ത്താവുപേക്ഷിച്ച അനിയത്തിയും മക്കളും വിവാഹപ്രായമെത്തിയ രണ്ടനിയത്തിമാര്‍....ഉമ്മയും സഹോദന്മാരും..എല്ലാവരും ഒരു കൊച്ചുവീട്ടില്‍..അവിടെ എത്രനാളാണ്? മുസ്‌തഫക്കാണെങ്കില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കാന്‍പോലുമാവില്ല. ബെഡ്‌സോറുള്ളതുകൊണ്ട് വീല്‍ചെയറില്‍ ഇരിക്കാനാവില്ല.
എന്നാലും മുസ്‌തഫ സന്തോഷവാനാണ്. അത്മധൈര്യമുണ്ട്. എന്തിനോടും പ്രതികരിക്കാനുള്ള മനസ്സുണ്ട്.

കിടപ്പിലായതില്‍പിന്നെ വായിച്ചു തീര്‍ത്ത പുസ്‌തകങ്ങളുടെ പേരും മറ്റും ഡയറിയിലെഴുതിവെച്ചിട്ടുണ്.
ഇതിലധികവും നോവലുകളാണ്. മുസ്‌തഫ എന്തും വായിക്കും.
ഡ്രൈവിംഗ് ജോലിയുമായി ആന്ധ്രയിലായിരുന്നപ്പോഴാണ് വായന തുടങ്ങിയതെന്ന് മുസ്‌തഫ പറഞ്ഞു. അന്നവിടെ ഹിന്ദിയും തെലുങ്കും കേട്ടുമടുക്കുമ്പോള്‍ , മലയാളം പറയാനാകാതെ വിഷമിക്കുമ്പോള്‍ മംഗളവും മനോരമയും വായിച്ചു തുടങ്ങിയതാണ്.നാട്ടിലെത്തിയപ്പോള്‍ അതിനോടുള്ള താതപര്യം കുറഞ്ഞു. പിന്നെ പുസ്‌തകങ്ങള്‍ വിലകൊടുത്തു വാങ്ങി വായിക്കാന്‍ തുടങ്ങുകയായിരുന്നു.
ഉറക്കം വരാതിരിക്കുമ്പോള്‍ രാത്രി ഒരുമണിക്കുമൊക്കെ വായിച്ചുകൊണ്ടു കിടക്കുമെന്ന് ഭാര്യ സുലൈഖ പറഞ്ഞു. വായനയും റേഡിയോ കേള്‍ക്കലുമാണ് നേരമ്പോക്ക്.
അമൃത ചാനല്‍ കഴിഞ്ഞാഴ്‌ച മുസ്‌തഫക്കടുത്ത് പോയിരുന്നു. മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ മുസ്‌തഫക്കൊരു പുസ്‌തകമെന്ന പോസ്‌റ്റ് ബ്ലോഗനയില്‍ വന്നു. ഒരുപാട് പേര്‍ വിളിച്ചു പുസ്‌തകം എത്തിക്കാമെന്നും മറ്റുസഹായങ്ങള്‍ ചെയ്യാമെന്നു പലരും പറഞ്ഞിട്ടുണ്ട്. പക്ഷേ, എതിരന്റെ പണവും കുറച്ചു പുസ്‌തകവുമല്ലാതെ ഒന്നും ഇതുവരെ കിട്ടിയിട്ടില്ല.
ടിവിക്കാരെയും ബ്ലോഗനയുമൊക്കെ വന്നപ്പോള്‍ ചില കൈപ്പേറിയ അനുഭവങ്ങളുണ്ടായിട്ടുണ്ട് മുസ്‌തഫക്ക്. അതിലൊന് ചില അഭിപ്രായ പ്രകടനങ്ങളാണ്.
ടിവി ദൈവല്ല, മാതൃഭൂമി ദൈവല്ല നീ പടച്ചോനോട് പ്രാര്‍ത്ഥിക്കുകയാണ് വേണ്ടതെന്ന് ചിലര്‍ പറഞ്ഞു. (സങ്കടങ്ങളുടെ കെട്ടഴിച്ചുവിട്ട് ടിവിക്കാരോടും പത്രക്കാരോടും എരക്കുകയാണെന്ന്)
ശരിയാണ് ഇവരൊന്നും ദൈവമല്ല. പക്ഷേ , ദൈവം ഒന്നും മേലേന്ന് താഴോട്ടിറക്കി തരില്ലെന്നും ദൈവം ഏതു വേഷത്തിലാണ് എത്തുന്നതെന്ന് അറിയില്ലെന്നും മുസ്‌തഫ വിശ്വസിക്കുന്നു.
ബ്ലോഗന വായിച്ച ഒരു കണ്ണൂര്‍ സ്വദേശി ഒന്നര മണിക്കൂറോളമാണ് ഫോണില്‍ സംസാരിച്ചത്.
ആദ്യത്തെ ചോദ്യമിതായിരുന്നു
'നീ X ഓ Y ഓ'
...Xലും Y ലുമല്ല ഏതാ കൂടുതല്‍ നല്ലതെന്നു ചോദിച്ചപ്പോള്‍
'നിനക്ക് Y ല്‍ നിന്നു കൂടെ' എന്നായി. ഏതായാലും സംസാരിച്ച് സംസാരിച്ച് അവസാനം വിളിച്ചയാള്‍ പറഞ്ഞത് നിന്റെ മനസ്സെടുക്കാന്‍ ചോദിച്ചതാണെന്നായിരുന്നു.(Xഉം Y ഉം നിറവും ഭൂതകാലവുമൊക്കെ എന്തിനന്വേഷിക്കുന്നു. ഇതൊരു മനുഷ്യനാണ് എന്ന തിരിച്ചറിവ് എന്നുണ്ടാവും? )
ഇപ്പോള് വീടുവെച്ചുകൊടുക്കാം എന്നൊക്കെ ചില സംഘടനകള്‍ പറയുന്നുണ്ട് പക്ഷേ, പുസ്‌തകവായന പാടില്ല, ടിവി കാണാന്‍ പാടില്ല, സമുദായത്തിലുള്ളവരാല്ലാതെ മറ്റാരും വന്നു കാണാന്‍ പാടില്ല, സംസാരിക്കാന്‍ പാടില്ല....തുടങ്ങിയ നിബന്ധനകള്‍..എന്നാല്‍ ഇതെല്ലാം പാലിക്കാം കാലകാലം നോക്കുമോ എന്നു ചോദിച്ചാല്‍ അതിന് ഉറപ്പൊന്നുമില്ലതാനും.
നിബന്ധനകള്‍ പറഞ്ഞവരോട് മുസ്‌തഫ പറഞ്ഞു നിങ്ങള്‍ വെച്ചു തരുന്ന വീടിനേക്കാള്‍ നല്ലത് റോഡുസൈഡില്‍ കിടക്കുന്നതാണെന്ന്. അവിടെയാവുമ്പോള്‍ ആര്‍ക്കും വരാം. കാണാം. സംസാരിക്കാം...വായിക്കാം...
ഞാനെത്തുമ്പോള്‍ മുന്നൂറാന്‍ അവിടെയുണ്ടായിരുന്നു. അവിടെ നിന്ന് ഞങ്ങള്‍ പെയിന്‍ & പാലിയേറ്റീവ് കെയര്‍ യൂണിറ്റിലെ അഷ്‌റഫ് സാറിനെയും അഫ്‌സലിനെയും കണ്ടു. കഴിഞ്ഞ മൂന്നു വര്‍ഷമായി അവരാണ് മുസ്‌തഫയുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്. ഒരു വാടകവീട് കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോള്‍. ലൈന്‍വീടുകളൊക്കെ കിട്ടാനുണ്ട് പക്ഷേ, പുറത്തായിരിക്കും ടോയലെറ്റ്...
നട്ടെല്ലിന് ക്ഷതം പറ്റി പെയിന്‍ & പാലിയേറ്റീവ് ക്ലിനിക്കിന്റെ സംരക്ഷണയില്‍ 22 ണ്ടോളം പേരുണ്ട്. അവരില്‍ മുസ്‌തഫക്കുമാത്രമാണ് സ്വന്തമായി വീടും സഹായിക്കാനാരുമില്ലാത്തത്. എക്കാലവും വാടകവീടിനെ ആശ്രയിക്കുക ബുദ്ധിമുട്ടാണ്.
തല്‌ക്കാലം വാടകവീടിനൊരു സ്‌പോണ്‍സറെ കണ്ടെത്തുകയാണ് ആവശ്യമെന്ന് അഷ്‌റഫ് സര്‍ പറഞ്ഞു.ഇപ്പോള്‍ ഒരു സംഘടന അരിയും സാധനങ്ങളും വാങ്ങിക്കൊടുക്കുന്നുണ്ട്.

പുസ്‌തകങ്ങള്‍ കൊടുത്തുമാത്രമല്ല, എല്ലാത്തരത്തിലും നമുക്ക് മുസ്‌തഫയെ സഹായിക്കാനാവണം. ഒന്നു രണ്ടുപേര്‍ കോഡിനേറ്റു ചെയ്യാന്‍ വേണം. കോഴിക്കോടുള്ള ആരെങ്കിലുമൊക്കെ സ്വമേധയാ മുന്നോട്ടു വന്നാല്‍ നന്നായിരുന്നു. സഹായത്തിന് ഞാനെപ്പോഴുമുണ്ടാവും.
പരിചയക്കാരോടുകൂടി മുസ്‌തഫയെ സഹായിക്കാന്‍ പറയുക. വലിയ വലിയ സഹായമൊന്നും വേണ്ട...പറ്റുന്നതുപോലെ, ബുദ്ധിമുട്ടില്ലാതെ...
സ്‌കൂളിലെ കുട്ടികള്‍ മിഠായി വാങ്ങാന്‍ കരുതിവെക്കുന്ന ഒന്നും രണ്ടും രൂപ മാസത്തില്‍ ശേഖരിക്കുന്നതാണ് ഏറ്റവും വലിയ ഫണ്ടായി മാറുന്നതെന്ന് അഷ്‌റഫ് സാര്‍ പറഞ്ഞതോര്‍മിക്കുന്നു.
അതുപോലെ നമ്മളെല്ലാവരും കൂടി കൊച്ചു കൊച്ചു സഹായങ്ങള്‍ ചെയ്‌ത് അതൊരു വലിയ സഹായമാക്കിക്കൂടെ? മുസ്‌തഫ സഹായി നിധി എന്ന പേരിലോ മറ്റോ ഒരു അക്കൗണ്ട് തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചുകൂടെ? നിരക്ഷരനും കുറമാനും മുന്നൂറാനും ഏറനാടനും മാണിക്യവും അചിന്ത്യയും കൈതമുള്ളും മനുവും ജ്യോതിയും എല്ലാരുമെല്ലാരും .....
മുസ്‌തഫയെപ്പോലെ അല്ലെങ്കില്‍ ഇതിലും വലിയ പ്രയാസത്തിലുള്ളവര്‍ വേറെയുമുണ്ടാവാം. പക്ഷേ നമ്മുടെ മുന്നില്‍ മുസ്‌തഫയാണിപ്പോഴുള്ളത്...
A യുംBയും X ഉംY ഉം കൊടിയുടെ നിറമോ ഒന്നും നോക്കാതെ സഹജീവി എന്ന നിലയില്‍ മാത്രം നമുക്കൊന്ന് പരിശ്രമിച്ചാലോ?
78 comments:
നല്ലത് മൈനാ, എന്ത് ചെയ്യാന്‍ കഴിയുമെന്ന് വ്യക്തമായ ഒരു രൂപം ഉണ്ടാകുകയാണ് ഇപ്പോള്‍ ആവശ്യം. അതിനു അനുസരിച്ചാവം കാര്യങ്ങള്‍.. (കൊടിയും സമുദായക്കാരെയും പറയുന്നത് നോക്കണ്ട. നമുക്കെന്തു ചെയ്യാന്‍ കഴിയുമെന്ന് മാത്രം.. അത്ര മാത്രം)
മുസ്‌തഫയെപ്പോലെ അല്ലെങ്കില്‍ ഇതിലും വലിയ പ്രയാസത്തിലുള്ളവര്‍ വേറെയുമുണ്ടാവാം. പക്ഷേ നമ്മുടെ മുന്നില്‍ മുസ്‌തഫയാണിപ്പോഴുള്ളത്...
A യുംBയും X ഉംY ഉം കൊടിയുടെ നിറമോ ഒന്നും നോക്കാതെ സഹജീവി എന്ന നിലയില്‍ മാത്രം നമുക്കൊന്ന് പരിശ്രമിച്ചാലോ?
മൈനാ.....
മൈന, ഈ പോസ്റ്റ് കണ്ടു. എന്താണ് അദ്ദേഹത്തിനു വേണ്ടി ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് ഈ പോസ്റ്റില്‍ കൂടി അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
tracking..
എല്ലാ ജില്ലകളിലും ഒരാള്‍ പണം ശേഖരിക്കാന്‍ മുന്‍കൈയ്യെടുക്കണം.
കോഴിക്കോട് മൈന തന്നെ അത് ചെയ്യൂ.
എറണാകുളത്ത് മുരളീകൃഷ്ണ ചെയ്യട്ടെ.
തൃശൂരില്‍ അചിന്ത്യാമ്മയോട് ചോദിച്ച് നോക്കാം. ഇത്തരം കാര്യങ്ങള്‍ വളരെ ഫലപ്രദമായി ചെയ്ത് പരിചയമുള്ള ആളാണ് അചിന്ത്യാമ്മ.
മറ്റ് ജില്ലകളില്‍ ആരെങ്കിലുമൊക്കെ സ്വയം മുന്നോട്ട് വരൂ.
യു.എ.ഇ.യില്‍ കുറുമാന്‍/ശശിയേട്ടന്‍/ഏറനാടന്‍(ബൂലോക കാരുണ്യം) ചെയ്യുമല്ലോ ?
പിന്നീട് നമുക്കിത് മുഴുവനും ഒരുമിച്ചാക്കി മുസ്തഫയിലേക്കെത്തിക്കാം.
ഒരുപാട് സമയമെടുക്കാന്‍ സാദ്ധ്യതയുള്ള ഒരു സംരംഭമാണിത്. സമയമെടുത്തോട്ടെ. ലക്ഷ്യമാണ് പ്രധാനം.
എന്റെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ കൂടുതല്‍ സഹായമെത്തിക്കാമെന്ന് ഏറ്റിട്ടുണ്ട്. ചിലര്‍ക്ക് അത് നേരിട്ട് കൊണ്ടുപോയി കൊടുക്കണമെന്നും ഉണ്ട്. അത്തരത്തില്‍ താല്‍പ്പര്യമുള്ളവര്‍ അതുപോലെയും ചെയ്യട്ടെ. സഹായങ്ങള്‍ മുസ്തഫയിലേക്ക് എത്തുക എന്നതാണ് പ്രധാനം.
മുരളിക വീണ്ടും മുസ്തഫയെ വിളിച്ച് വിവരങ്ങള്‍ തിരക്കുമല്ലോ ?
അമൃതാ ടീവിയില്‍ കൂടെ വരുന്നതോടെ പുറം ലോകത്തുനിന്ന് കൂടുതല്‍ സഹായങ്ങളും എത്തുമെന്ന് കരുതാം.
ഈ അവസ്ഥയിലും ഒരാളെ സമുദായവല്‍ക്കരിച്ച് സഹായിക്കാന്‍ നോക്കുന്നവര്‍ക്കിടയിലാണല്ലോ ജീവിക്കുന്നതെന്നുള്ളത് വല്ലാത്ത ആശങ്ക ഉളവാക്കുന്നു.
എന്തായാലും അത്തരത്തിലുള്ള X,Y തരം തിരിച്ച് നോക്കുന്നവര്‍ ഉണ്ടാക്കിക്കൊടുക്കുന്ന വീടിനേക്കാള്‍ റോഡ് സൈഡാണ് ഭേദമെന്ന് മുസ്തഫ പറഞ്ഞതുകൊണ്ട് മുസ്തഫയ്‌ക്ക് വേണ്ടിയുള്ള ഈ ശ്രമത്തില്‍ മുന്നോട്ട് തന്നെ പോകാന്‍തന്നെയാണ് എന്റെ തീരുമാനം. അങ്ങനെ പറഞ്ഞതിലൂടെ മുസ്തഫ തന്റെ വ്യക്തിത്ത്വം എടുത്തുകാണിച്ചിരിക്കുന്നു. പ്രൌഡ് ഓഫ് യൂ മുസ്തഫാ.
സമുദായത്തിന്റേയും, കൊടിയുടെ നിറത്തിന്റേയും പക്ഷം ചേര്‍ന്നല്ല്ലാതെ മനുഷ്യനെ മനുഷ്യനായി മാത്രം കാണാന്‍ കഴിയുന്ന ഒരു കാലം ഉണ്ടാകും. ഇല്ലെങ്കില്‍ ഉണ്ടാക്കണം. അതിനുവേണ്ടിയുള്ള ഒരു ശ്രമം കൂടിയായി മാറട്ടെ ഇത്.
@ പ്രിയാ - പണം മുസ്തഫയ്ക്ക് എത്തിച്ചുകൊടുക്കണമെങ്കില്‍ മൈനയുടെ ആദ്യത്തെ ‘മുസ്തഫയ്ക്ക് ഒരു പുസ്തകം’ എന്ന പോസ്റ്റ് വായിക്കൂ.അവിടെ മുസ്തഫയുടെ ഭാര്യയുടെ അക്കൌണ്ട് നമ്പര്‍ ഉണ്ട്. അതല്ല ഇവിടെപ്പറഞ്ഞതുപോലെ എല്ലാവരുടേയും പണം ഒരുമിച്ച് സമാഹരിച്ച് അയക്കുന്നതിനോടാണ് താല്‍പ്പര്യമെങ്കില്‍ മൈനയുടെ ബാങ്ക് അക്കൌണ്ടിലേക്ക് പണം അയക്കൂ.
@ മൈന - ഈ ആവശ്യത്തിലേക്ക് മൈനയുടെ അക്കൌണ്ട് നമ്പര്‍ ഇവിടെ കൊടുക്കൂ. അതല്ല മുസ്തഫയുടെ പേരില്‍ മൈനയുടെ ബാങ്കില്‍ ഒരു അക്കൌണ്ട് തുറക്കാന്‍ പറ്റുമെങ്കില്‍ അങ്ങിനെ ചെയ്തതിന് ശേഷം അതറിയിക്കൂ.
ഈ പോസ്റ്റിന്റെ ലിങ്കും എല്ലാവരും പരിചയമുള്ളവര്‍ക്കൊക്കെ അയച്ച് കൊടുക്കൂ.
അശരണരായവരെ സംരക്ഷിക്കണമെന്ന് അനുശാസിക്കുന്ന സമുദായത്തിന്റെ പ്രതിനിധികളെന്ന് സ്വയം അവകാശപ്പെടുന്നവരുടെ വായ അടപ്പിക്കുന്ന രീതിയില്‍ മറുപടി കൊടുത്ത ശയ്യാവലംബിയായ പ്രിയസഹോദരന്‍ മുസ്തഫയോടുള്ള ബഹുമാനം ഒന്നൂടെ വര്‍ദ്ധിച്ചു.
ശരീരം കൊണ്ട് തളര്‍ന്നെങ്കിലും മനസ്സ് ആര്‍ക്കും അടിയറ വെയ്ക്കില്ല എന്ന നിലപാട് പ്രശംസനിയം തന്നെ.
ആവശ്യമുള്ളപ്പോള്‍ തിരിഞ്ഞുനോക്കാത്ത ഇവരൊക്കെ കടന്നല്‍ കൂടുപോലെ ഇളകിവന്ന് വീട് വെയ്ക്കാം എന്നാല്‍ പട്ടാളച്ചിട്ടയിലും വലിയ നിയമക്കുരുക്ക് പാലിക്കണം എന്നൊക്കെ പറയുന്നത് കേട്ട് ശരിക്കും പുച്ഛമാണ് തോന്നുന്നത്. അവര്‍ക്ക് ദൈവം നല്ലബുദ്ധി കൊടുത്തിരുന്നെങ്കില്‍..
അല്‍പം മുന്‍പ് നിരക്ഷരന്‍ ഇംഗ്ലണ്ടില്‍ നിന്നും വിളിച്ച് ഏറെനേരം ചര്‍ച്ച ചെയ്തിരുന്നു. സാമ്പത്തികസഹായം ചെയ്യാന്‍ ഉദ്ധ്യേശിക്കുന്നവര്‍ ഓരോരുത്തര്‍ വെവ്വേറെ സംഖ്യ പലപ്പോഴായി അയച്ചുകൊടുക്കുന്നതിലും നല്ലത്, ഓരോരോ പ്രദേശങ്ങളിലുള്ള സുഹൃത്തുക്കള്‍ പണം സ്വരുക്കൂട്ടി ഒരുമിച്ച് അയച്ചുകൊടുക്കന്നതാണ് ബുദ്ധിയെന്ന അഭിപ്രായമാണ് നിരക്ഷരനും എനിക്കും ഉള്ളത്.
ബ്ലോഗ് എന്ന മാധ്യമം വഴി ലോകത്തിലെ നാനാഭാഗത്തുമുള്ള എത്രയധികം സഹൃദയര്‍ പരിചയമായി സുഹൃത്തുക്കളായി മാറിയിരിക്കുന്നു. ബ്ലോഗ് ഉപയോഗിക്കാത്ത ആള്‍ അല്ലെങ്കിലും മുസ്തഫ ഇന്ന് നമ്മുടെയെല്ലാം സ്നേഹിതന്‍ ആയിരിക്കുന്നു. വായനയില്‍ അതീവതല്‍പരനായിട്ടുള്ള വിധിയുടെ വൈപരീതത്തിന് അടിമപ്പെട്ട് സ്വസമുദായ, കൊടിനിറങ്ങളുടെ കൂരമ്പുകള്‍, നിയമാവലികള്‍ സധൈര്യം നേരിട്ട ഈ മനുഷ്യസ്നേഹിക്ക് വേണ്ടി നമുക്ക് കൈകോര്‍ക്കാം, ഒരു ചെറുസഹായമെങ്കിലും അവനാല്‍ സാധിക്കുന്ന തരത്തില്‍ എത്തിച്ചുകൊടുക്കാന്‍ കഴിഞ്ഞെങ്കില്‍ അതാവാം നൂറുകണക്കിന് ആരാധനാലയങ്ങളിലെ നേര്‍ച്ചപ്പെട്ടിയില്‍ നിക്ഷേപിക്കുന്നതിനേക്കാളും പുണ്യം കിട്ടുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.
മൈന പറഞ്ഞതുപോലെ, ഇങ്ങനെ കഷ്‌ടപ്പെടുന്ന എത്രയോ ആളുകള്‍ ഉണ്ടെങ്കിലും ഇന്ന് നമ്മുടെ മുന്നിലുള്ളത് മുസ്തഫയാണ്. ജാതിയുടേയോ സമുദായത്തിന്റേയോ വിശ്വാസപ്രമാണങ്ങളുടേയോ കൊടിനിറത്തിന്റേയോ അളവുകോല്‍ ഒന്നുമില്ലാതെ, സഹജീവി മനോഭാവം മാത്രം ഉയര്‍ത്തിപ്പിടിച്ച് നമുക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കണം, അതിന് ശ്രമിക്കാം.
എല്ലാവരും കൂടി ഒരു തീരുമാനമെടുക്കൂ. എന്നാലാകും വിധം ഞാനും സഹായിക്കാം.
മുസ്തഫയ്ക്ക് കുറച്ചു പുസ്തകം നേരിട്ടു എത്തിക്കാന്‍ ഏര്‍പ്പാടു ചെയ്തിട്ടുണ്ട്..
സുഷുമ്ന നാഡിയിൽ ഉണ്ടാകുന്ന മുറിവുകൾ മൂലം തളർന്നവർക്കായി കേരളത്തിൽ ഒരു റിസർച്ച് നടക്കുന്നതായി എവിടെയോ ഈയിടെ വായിച്ചിരുന്നു. ക്ലിനിക്കൽ ട്രയൽ വരെ എത്ത്Aറാവുന്നു എന്നാണ് കണ്ടത്. ആരെങ്കിലും അതേപ്പറ്റി കൂടുതൽ അറിയുന്നവരോട് അന്വേഷിക്കുക.
പിന്നെ സങ്കുചിതമായി മാത്രം ചിന്തിക്കുന്നവർ ഒരുപാടു പേരുണ്ട്. അവരെ അവഗണിക്കുക മാത്രം പോംവഴി.
മൈനയുടെ ലേഖനങ്ങൾ മുൻപേ കാണാറുണ്ട്. ബ്ലോഗു കാണിച്ചു തന്നത് മാതൃഭൂമി.
തിരുവല്ലഭൻ
മൈന, കഴിയുന്ന സഹായം ചെയ്യുവാന്‍ ആഗ്രഹിക്കുന്നു. ഒരു ബാങ്ക് അക്കൌണ്ട് തുടങ്ങുകയാണെങ്കില്‍ നന്നായിരിക്കും. ബൂലോകകാരുണ്യത്തില്‍ കൂടി പരമാവധി തുക സ്വരൂപിക്കാന്‍ ശ്രമിക്കാം.
കഴിയുന്ന എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു
മൈന,
ആദ്യം ബാങ്ക് എക്കൌണ്ട് തുറക്കു.
ഇന്നലെ ഏറനാടന്‍ വിളിച്ചിരുന്നു.
- അപ്പു, കുറു, കൈപ്സ്, അഗ്രു, അങ്ങനെ എല്ലാരും കൂടെ ഒന്നാലോചിക്കട്ടെ, എന്ത് ചെയ്യാന്‍ പറ്റുമെന്ന്.
ഒരു ബാങ്ക് അക്കൗണ്ട് തുറക്കാം. ഒരു സുഹൃത്ത് ആറുമാസത്തെ വാടക(2000) തരാമെന്നു പറഞ്ഞിട്ടുണ്ട്. ആ തുക വാടകയിലേക്ക് മാറ്റുന്നതിലും നല്ലത് വീടിനു വേണ്ടി ഉപയോഗിക്കുന്നതല്ലേ നല്ലത് എന്ന് തോന്നുന്നു. ഞാന്‍ ബാങ്കിലാണ് ജോലി ചെയ്യുന്നതെങ്കിലും ഞങ്ങളുടെ ബാങ്കില്‍ കോര്‍ ബാങ്കിംഗ്, ഓണ്‍ലൈന്‍ ബാങ്കിംഗ് സൗകര്യമില്ല. എന്നാല്‍ Speed Clearing സംവിധാനമുണ്ട്. വിദേശത്തു നിന്നുള്ള ഡ്രാഫ്‌റ്റുകളും മറ്റും രണ്ടുദിവസംകൊണ്ട് Clear ചെയ്‌തു കിട്ടും. ഇവിടെ അക്കൗണ്ട് എടുക്കണോ ഏതെങ്കിലും Nationalised Bank ല്‍ അക്കൗണ്ട് തുടങ്ങണോ എന്നു പറയൂ
മൈന, ഏതുബാങ്കിലായാലും ഗള്‍ഫില്‍ നിന്ന് എളുപ്പത്തില്‍ പൈസ അയയ്ക്കാനുള്ള സംവിധാനം എക്സ്പ്രസ് മണി, സ്പീഡ് ക്യാഷ് തുടങ്ങിയ സംവിധാനങ്ങളാണ്. അങ്ങനെയാണ് ഇവിടെനിന്ന് സാധാരണയായി പൈസ അയക്കാറ്. (സര്‍വ്വീസ് ചാര്‍ജ്ജ് അല്പം കൂടുതലാണെങ്കിലും)
Signed...
മൈന,
- കാര്യമായിത്തന്നെ എടുക്കുന്നൂ, ഈ വിഷയം.
എപ്പോഴാണ് സൌകര്യമായി സംസാരിക്കാന്‍ കഴിയുക?
അപ്പുവിനേയോ(050-55970920 അഗ്രജനേയൊ (050-050-6754125) എന്നേയോ (050-4521274) വിളിക്കൂ..
പിന്നെ ഇതിനുവേണ്ടിയുണ്ടാക്കിയ ഗ്രൂപ്പില്‍ നിന്ന് മൈനക്ക് ഒരു ‘ഇന്‍വൈറ്റ്’ അയക്കുന്നു. ഡിസ്കഷന്‍സ് എല്ലാം നാം മാത്രമറിഞ്ഞാല്‍ മതിയല്ലോ?
എന്റെ നാട്ടുകാരി ലക്ഷ്മി (യു.കെ.) എന്ന ബ്ലോഗറും അവരുടെ വീട്ടില്‍ പണം കൊടുക്കാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. അത് ഞാന്‍ തന്നെ പോയി വാങ്ങേണ്ടി വരും.
പിന്നെ ബഹറിനില്‍ നിന്ന് സജി(അച്ചായന്‍) പണം അയക്കുന്നുണ്ടെന്ന് സ്ക്രാപ്പിട്ടിരുന്നു.
ഹരീഷ് തൊടുപുഴ(ബ്ലോഗര്‍) പണം എത്തിക്കാമെന്ന് ഏറ്റിട്ടുണ്ട്. അതും മുരളികയുടെ കയ്യില്‍ കൊടുക്കാനാണ് പറഞ്ഞത്.
ഇനിയും വരട്ടെ ഒറ്റയ്ക്കും കൂട്ടായിട്ടുമുള്ള സഹായങ്ങള്‍.
എന്റെ വിഹിതവും മുരളിയുടെ കൈയ്യില്‍ എത്തിച്ചേക്കാം. ഞാന്‍ നാട്ടിലെത്താന്‍ ഇനിയും ഒരുമാസം എടുക്കും. അതിനുമുന്‍പ് ആവശ്യമാണെന്ന് വന്നാല്‍ പണമെത്തിക്കാന്‍ മറ്റ് ഏര്‍പ്പാടുകള്‍ ചെയ്യാം.
അപ്പു പറഞ്ഞതുപോലെ മൈനയുടെ ബാങ്കില്‍ത്തന്നെ അക്കൌണ്ട് തുടങ്ങിയാല്‍ മതിയെന്നാണ് എന്റേയും അഭിപ്രായം. ഒന്നോ രണ്ടോ ദിവസം വൈകിയാലും മൈന അവിടുള്ളതുകൊണ്ട് ട്രാക്കിങ്ങ് എളുപ്പമായിരിക്കുമല്ലോ ?
മുരളിയുടെ കൈയ്യില്‍ എത്തുന്ന പണമൊക്കെ പിന്നീട് ആ അക്കൌണ്ടിലേക്ക് അയച്ച് അവിടെത്തന്നെ സമാഹരിക്കാം.
കിട്ടുന്ന പണമൊക്കെ വാടകയിലേക്ക് മാറ്റുന്നതിലും നല്ലത് വീടിനുവേണ്ടി വകകൊള്ളിക്കുന്നതുതന്നെ.സ്ഥിരം വീട് എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സമയമെടുക്കും. അതുവരെ മുസ്തഫയ്ക്ക് ഭാര്യവീട്ടില്‍ തങ്ങുന്നതിന് ബുദ്ധിമുണ്ടുണ്ടോ എന്ന് അന്വേഷിക്കണം.
ഒരു ബാങ്ക് a/c hdfc യിലോ icici ലോ തുടങ്ങു മൈന..അതാകുമ്പോള്‍ എല്ലാം എളുപ്പമല്ലേ ?
ഇത്ര ബുദ്ധിമുട്ടുണ്ടോ? എല്ലാവരും അവരവരെ കൊണ്ടാകുന്ന രീതിയില്‍ സഹായിക്കില്ലേ
എന്നിട്ട് അക്കൌണ്ട് നമ്പര്‍ തരു ....
oh maina go ahead with your misson.I came to know mustafa's story from mathrubhumi weekly.After that till today I am following your blog.Let us make 'misson mustafa' a success.
മൈന ഉമൈബാന്‍ & സുലൈഖ എന്ന ജോയിന്റ് അക്കൗണ്ടില്‍ തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. സുലൈഖ മുസ്‌തഫയുടെ ഭാര്യയാണ്. എന്റെ മാത്രം പേരിലാവുന്നതിലും withdrawal കാര്യങ്ങളില്‍ ഒരാളെക്കൂടി ഉള്‍പ്പെടുത്തുന്നതാണ് നല്ലതെന്നു തോന്നുന്നു.
SB V A/C No.15
myna Umaiban & Sulaikha
(Mustafakkoru Veedu)
Calicut Co-Op Urban Bank, Kallai Road, Calicut -2
ഈ വിലാസത്തില്‍ പണമയക്കാം. ചെക്കായോ ഡ്രാഫ്‌റ്റായോ എങ്ങനെ വേണമെങ്കിലും. Western Union വഴി അയക്കുന്നെങ്കില്‍ അങ്ങനെ...പക്ഷേ, Western Union വഴിയാണെങ്കില്‍ 16 നു ശേഷം മാത്രം മതി. 11 മുതല്‍ 16 വരെ ഞാന്‍ അവധിയിലാണ്
ഈ കൂട്ടായ്മയില്‍ ഞാനും പങ്കുചേരുന്നു.
നന്മകള്‍ ഉണ്ടാകട്ടെ.
ഇന്നു പത്തുമണിക്ക് അമൃത ടി വിയുടെ ടോപ്‌ടെനില്‍ മുസ്‌തഫയെ കാണാം. ഇനി ഒന്നരമണിക്കൂര്‍ മാത്രം
മുസ്തഫയെ സഹായിക്കാന്‍ താല്‍പ്പര്യമുള്ള സൗദി അറേബിയയിലെ സുഹ്ര്‍ത്തുക്കള്‍ അടിയന്തിരമായി എന്‍റെ E mail വിലാത്തില്‍ കത്ത് അയക്കുകയോ 0551930709 ഈ നമ്പരില്‍ വിളിക്കുകയോ ചെയ്യുക
കിരുവനന്തപുരത്തുകാര്‍ താല്പര്യമുള്ളവര്‍ എന്നെ ബന്ധപ്പെടുക. നമുക്കും നമ്മളാലാവുന്ന സഹായം ചെയ്യാം.
ഫോണ്‍ 9495983033
welldone maina by opening a bank a/c you had done a great thing.
നീരു പറഞ്ഞതനുസരിച്ച് ബ്ലോഗര്‍ ഹരീഷ് തൊടുപുഴ എന്നെ വിളിച്ചിരുന്നു. അടുത്ത ദിവസങ്ങളില്‍ വന്നു കാണും എന്നാണ് പറഞ്ഞത്.... വിശദമായി അതിനു ശേഷം പറയാം.
കഴിഞ്ഞ ദിവസം അബുദാബിയില്‍ വെച്ച് ബ്ലോഗ് സ്നേഹിതരായ അനില്‍ശ്രീയേയും കിച്ചുചേച്ചിയേയും കാണുകയും മുസ്തഫയുടെ കാര്യം ചര്‍ച്ചചെയ്യുകയുമുണ്ടായി.
യൂയേയീക്കാരെല്ലാം അഗ്രജന്‍, അപ്പു, കൈതമുള്ള് (ശശിയേട്ടന്‍) എന്നിവരുമായി കോര്‍ഡിനേറ്റ് ചെയ്ത് സഹായസഹകരണങ്ങള്‍ അയച്ചുകൊടുക്കുക. ഇതിനുവേണ്ടി ബൂലോഗകാരുണ്യം ബ്ലോഗ് സജ്ജീകരിച്ചുവെച്ചിട്ടുണ്ടല്ലോ.
ഇന്നലെ എനിക്ക് ബ്ലോഗില്‍ വരുവാന്‍ സാധിച്ചില്ല. ഒരു ദിവസം കൊണ്ട് ഇത്രയൊക്കെ ചെയ്യുവാനും പിന്തുണയും മൈനയ്ക്കും മറ്റു സുഹൃത്തുക്കള്‍ക്കും കഴിഞ്ഞുവെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ട്.
ബൂലോഗത്തിന്റെ മാന്ത്രിക കരങ്ങള്‍ അതിരുകളില്ലാതെ ഭൂലോകത്തിന്റെ ചുറ്റുഭാഗത്തുനിന്നും അശരണരായ നല്ലവരായ മനുഷ്യര്‍ക്ക് സഹായകരമാകട്ടെ, അതിന് മുസ്തഫയുടെ കാര്യത്തിലൂടെ തുടക്കമായതില്‍ വാര്‍ത്ത കൊടുത്ത മാതൃഭൂമി, അമൃതാ ടിവി എന്നിവര്‍ക്കും ബ്ലോഗര്‍ക്കും നന്ദി, പ്രത്യേകിച്ച് മൈന ഉമൈബാന്...
സൌദിയില്‍ നിന്നും ഒരു സുഹൃത്ത് വിളിച്ച് സഹകരണം അറിയിച്ചിട്ടുണ്ട്. അവരുടെ മലയാളി കൂട്ടം വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട് എന്നും, കഴിയുന്നത് ചെയ്യാമെന്നും പറഞ്ഞിട്ടുണ്ട്.
മുസ്‌തഫയെപ്പോലെ അല്ലെങ്കില്‍ ഇതിലും വലിയ പ്രയാസത്തിലുള്ളവര്‍ വേറെയുമുണ്ടാവാം. പക്ഷേ നമ്മുടെ മുന്നില്‍ മുസ്‌തഫയാണിപ്പോഴുള്ളത്...
A യുംBയും X ഉംY ഉം കൊടിയുടെ നിറമോ ഒന്നും നോക്കാതെ സഹജീവി എന്ന നിലയില്‍ മാത്രം നമുക്കൊന്ന് പരിശ്രമിച്ചാലോ?
പരിശ്രമിക്കാം..
പക്ഷെ,
മുസ്തഫ....!
ഇതൊരു ആഘോഷമാക്കണോ...
മുസ്‌തഫയെപ്പോലെ അല്ലെങ്കില്‍ ഇതിലും വലിയ പ്രയാസത്തിലുള്ളവര്‍ വേറെയുമുണ്ടാവാം. പക്ഷേ നമ്മുടെ മുന്നില്‍ മുസ്‌തഫയാണിപ്പോഴുള്ളത്...
A യുംBയും X ഉംY ഉം കൊടിയുടെ നിറമോ ഒന്നും നോക്കാതെ സഹജീവി എന്ന നിലയില്‍ മാത്രം നമുക്കൊന്ന് പരിശ്രമിച്ചാലോ?
പരിശ്രമിക്കാം..
പക്ഷെ,
മുസ്തഫ....!
ഇതൊരു ആഘോഷമാക്കണോ...
മൈനാ
നമുക്കിനി ഈ വിഷയം ഇവിടെ കമന്റുകളായി ചര്‍ച്ച ചെയ്യേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം.
ബൂലോക കാരുണ്യത്തിന്റെ നേതൃത്ത്വത്തില്‍ ഒരു ഗ്രൂപ്പ് മെയില്‍ തുടങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞല്ലോ ? അതുവഴിപോരേ ചര്‍ച്ചകളും അഭിപ്രായങ്ങളും തീരുമാനങ്ങളുമെല്ലാം?
സഹൃദയരായ, നമുക്കറിയിക്കാന്‍ പറ്റുന്ന എല്ലാവരും ഇതിനകം അറിഞ്ഞുകഴിഞ്ഞിട്ടുണ്ട്. അവര്‍ സഹായങ്ങള്‍ എത്തിക്കാനുള്ള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. അതൊക്കെ കോര്‍ഡിനേറ്റ് ചെയ്യാന്‍ നമുക്ക് എല്ലാവര്‍ക്കും ഉള്ള ഇ-മെയില്‍ ഐ.ഡികള്‍ ധാരാളമല്ലേ ?
തുറന്നുള്ള ചര്‍ച്ചകള്‍ ഒഴിവാക്കുന്നത് നന്നായിരിക്കില്ലേ ?
ഞാന്‍ ഈ പറഞ്ഞതിനെപ്പറ്റിയുള്ള മറ്റ് അഭിപ്രായങ്ങള്‍ പോലും ഇവിടെ പറയേണ്ട, ഇതിവിടത്തെ അവസാനത്തെ കമന്റാകട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
നമുക്കൊരു ലക്ഷ്യമുണ്ട്.അതെന്താണെന്ന് എല്ലാവര്‍ക്കും ഇതിനകം അറിയാം. അതിലേക്ക് മാത്രമാകട്ടെ നമ്മുടെ ശ്രദ്ധ.
മെയ് 3 ന് വടകര ശിൽപ ശാലയിൽ പങ്കെടു
ക്കാനും ശിൽപശാല വിജയിപ്പിക്കാനും താങ്കളെ താൽപര്യപൂർവ്വം ക്ഷണിക്കുകയാണ്. തീർച്ചയായും പങ്കെടുക്കുമല്ലോ.
മാത്രുഭൂമിയിൽ നിന്നാണ് മുസ്തഫയുടെ വിവരങ്ങൾ അറിഞ്ഞത്.എന്നാലാവുന്ന സഹായം ഞാൻ മുസ്തഫയുടെ SBT A/C ലെക്ക് അയച്ചു കൊടുക്കുന്നുണ്ട്.പോസ്റ്റിന്റെ ലിങ്ക് പരിചയമുള്ളവര്‍ക്കൊക്കെ അയച്ച് കൊടുത്തിട്ടുണ്ട്.ലക്ഷ്യം നിറവേറ്റാൻ എല്ലാവർക്കും കൂടി പരിശ്രമിക്കാം....
പ്രിയപ്പെട്ട മൈന,
മുസ്തഫയുടെ നിസ്സഹായജീവിതത്തെ പൊതുബോധമണ്ഡലത്തില്‍ പരിചയപ്പെടുത്തിയതിന് നന്ദി. ആകാശദൂരങ്ങള്‍ക്കപ്പുറത്ത് അറേബ്യയുടെ സൌദിരാജ്യത്താണ് തൊഴിലെടുത്ത് ഞാനുംകുടുംബവും കഴിയുന്നത്. മാത്ര്ഭൂമിയിലെ ബ്ലോഗനയിലാണ് മുസ്തവയുടെ ജീവിതം കണ്ടത്. മാത്ര്ഭൂമി ഇവിടെ കിട്ടുമ്പോള്‍ രണ്ടാഴ്ച കഴിയും. മിനിഞ്ഞാന്ന് മുസ്തഫാലക്കം കിട്ടി. ആഴ്ചകള്‍ക്കു മുമ്പ് ഞാനായിരുന്നു ഇസ്രയെ കുറിച്ച് മാഥ്ര്ഭൂമിയീല്‍ എഴുതിയത്. മൈന സര്‍പ്പഗന്ധിയില്‍ നിന്നെടുത്ത മുസ്തഫയെ ഞാന്‍ എന്റെ ചങ്ങാതികള്‍ക്ക് കൈമാറുകയുണ്ടായി. അതോടെ പലരും വിളിച്ച് സഹായ സന്നദ്ധത അറിയിച്ചു. എല്ലാവാര്‍ക്കും വേണ്ടത് ആദ്യമായി മുസ്തഫയ്യെ ബന്ധപ്പെടലാണ്. അതിനാല്‍ മുസ്തഫയെ ബന്ധപ്പെടാനുള്ള നമ്പര്‍ ലഭിക്കാന്‍ ആഗ്രഹമുണ്ട്. അതോടൊപ്പം മൈനയുടെ നമ്പറും കുറിച്ചാല്‍ നന്നായിരിക്കും. രണ്ടു വര്‍ഷം മുമ്പ് ഒലീവ് എന്റെ പുസ്തകം ഇറക്കിയിരുന്നു. ചെറുകഥാസമാഹാരം. ‘ദേഹവിരുന്ന്‘.
ഞാന്‍ റിയാദില്‍ യാര ഇന്റര്‍നാഷണല്‍ സ്കൂളില്‍ സാമൂഹ്യശാസ്ത്ര വിഭാഗം തലവനായി തൊഴില്‍ ചെയ്യുന്നു. ഭാര്യയും പ്രസ്തുത വിഭാഗത്തില്‍ അധ്യാപികയാണ്. രണ്ടു ആണ്‍മക്കള്‍.
നന്ദി.
സ്നേഹം.
ഫൈസല്‍
ബീന
അമല്‍ അഖില്‍.
amalakhil.blogspot.com
amalakhil99@yahoo.com
ഫൈസല്‍
മൈനയുടെ മുന്‍പുള്ള കമന്റില്‍ അക്കൌണ്ട് നമ്പറും മറ്റും എഴുതിയിട്ടുണ്ട്. അത് ഞാന്‍ ഇവിടെ പേസ്റ്റ് ചെയ്യുന്നു.
“മൈന ഉമൈബാന്‍ & സുലൈഖ എന്ന ജോയിന്റ് അക്കൗണ്ടില്‍ തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. സുലൈഖ മുസ്‌തഫയുടെ ഭാര്യയാണ്. എന്റെ മാത്രം പേരിലാവുന്നതിലും withdrawal കാര്യങ്ങളില്‍ ഒരാളെക്കൂടി ഉള്‍പ്പെടുത്തുന്നതാണ് നല്ലതെന്നു തോന്നുന്നു.
SB V A/C No.15
myna Umaiban & Sulaikha
(Mustafakkoru Veedu)
Calicut Co-Op Urban Bank, Kallai Road, Calicut -2
ഈ വിലാസത്തില്‍ പണമയക്കാം. ചെക്കായോ ഡ്രാഫ്‌റ്റായോ എങ്ങനെ വേണമെങ്കിലും. Western Union വഴി അയക്കുന്നെങ്കില്‍ അങ്ങനെ.“
മുസ്‌തഫയെ സഹായിക്കുന്നതിന് വേണ്ടി ബൂലോഗകാരുണ്യത്തിന്റെ നിര്‍ദ്ദേശപ്രകാരം തുടങ്ങിയ SB A/C 15 (Calcut Co-Operative Urban Bank, Kallai Road, Kozhikode)ലേക്ക് ആദ്യത്തെ സഹായമെത്തി. മുസ്ഥഫയെ സഹായിക്കാന്‍ കാണിച്ച നല്ല മനസ്സിന് നന്ദി.
അച്ചായന്‍ അയച്ച ചെക്ക് കിട്ടി. സഹായത്തിന് , നല്ല മനസ്സിന് നന്ദി.
I want to give my contribution to Mr. Mustafa. Kindly provide me account details so that I can transfer my contribution through online transfer. I am unable to transfer it to co-operative bank account through online transfer.
I want to give my contribution to Mr. Mustafa. Kindly provide me account details so that I can transfer my contribution through online transfer. I am unable to transfer it to co-operative bank account through online transfer.
പ്രമോദ് നായര്‍ - ഓണ്‍ലൈന്‍ ട്രാന്‍സ്‌ഫര്‍ പറ്റില്ലെങ്കില്‍ ഒരു ഡി.ഡി. അയക്കാന്‍ പറ്റുമോ ?
താങ്കള്‍ എവിടെയാണുള്ളത് ? കേരളത്തില്‍ എവിടെയാണെങ്കിലും നേരിട്ട് പണം കളക്‍ട് ചെയ്യാന്നുള്ള ഏര്‍പ്പാടുണ്ടാക്കാം. അല്ല പ്രവാസിയാണെങ്കിലും അത് സാദ്ധ്യമാണ്. ദയവായി ഡീറ്റെയിത്സ് തരൂ. മെയില്‍ ഐ.ഡി.യോ ഫോണ്‍ നമ്പറോ തന്നാലും മതി. സാങ്കേതിക കാരണങ്ങളോ അതല്ലാതെയുള്ള മറ്റെന്തെങ്കിലും കാരണമോ കൊണ്ട് മുസ്തഫയ്ക്ക് കിട്ടേണ്ടതായിട്ടുള്ള ഒരു പൈസപോലും നഷ്ടപ്പെടുത്താന്‍ പാടില്ല നമുക്ക്.
Hello....I am in Riyadh. If you give me a SBI, Federal Bank or any other nationalised bank account, I can transfer online. ICICI, CItibank or HDFC etc are also fine.
pramodvr.in@gmail.com ( + 966 557100118 )
Thanks
ഞാനുമുണ്ട് ഒപ്പം... മുരളിയുമായി ബന്ധപ്പെടുന്നതാവും സൌകര്യമെന്നു കരുതുന്നു...
മുസ്തഫയെ സഹായിക്കാന്‍ എല്ലാ ബ്ലോഗര്‍മാര്‍ക്കും ഒത്തൊരുമിക്കാം. കൊടിയുടേയും ജാതിയുടെയും നിറം നോക്കി മനുഷ്യനെ തരംതിരിക്കുന്ന വ്യവസ്ഥിതിയെ തള്ളിമാറ്റി സന്മനസ്സുള്ളവരുമായി ചേര്‍ന്ന് ഈ കാരുണ്യപ്രവര്ത്തനത്തിനുവേണ്ടി പ്രയത്നിക്കാം.
എന്റെ എളിയ എന്നാലാവുന്ന സഹായം അന്ല്കുവാന്‍ എനിക്കും തല്പര്യന്‍ഉണ്ടേ ദയവാസി അക്കൌണ്ട് ഹോല്ടെരുടെ പേരും അക്കൌണ്ട് നമ്പറും നല്‍കുക ആണെങ്ങില്‍ ഞാന്‍ അതില്‍ അമ്മൌന്റ്റ് ട്രാന്‍സ്ഫര്‍ ച്യ്യമായിരുന്നു അതാണെ കൂടുതല്‍ എളുപ്പം ..
എന്നും ഒരു സഹായത്തിനായി കാതെ നില്‍ക്കാതെ മുസ്ടഫച്കായി നമുക്കെ എന്തെ ചെയ്യാന്‍ പറ്റും ഐ മീന്‍ ... മുസ്ടഫച്കെ ഒരു സ്ഥിര വരുമാനം കിട്ടാവുന്ന രീതിയില്‍ നമുക്കെ എന്തെങ്ങിലിന്‍ ചെയ്യാന്‍ പറ്റുമോ??
പ്രിയ മനു,
Online transfer മാത്രമേ സാധിക്കൂ എങ്കില്‍ ഈ അക്കൗണ്ട് നമ്പറിലേക്ക് Transfer ചെയ്യുക.
10902100013809
പി. ടി. മുഹമ്മദ് സാദിക്കിന്റെ(munnooran blogspot.com) പേരില്‍ ഫെഡറല്‍ ബാങ്ക്, മുക്കം ശാഖയിലെ നമ്പറാണിത്. ഓണ്‍ലൈന്‍ ട്രാന്‍സഫറിന് ആര്‍ക്കും ഈ അക്കൗണ്ട് ഉപയോഗിക്കാം.
പ്രമോദിന് സഹായത്തിന് , നന്ദി.
dear myna
മുസ്തഫയുടെ സഹായ ഫണ്ടിലെക്കായി ഞാൻ ഇന്നലെ താഴെ പറയുന്ന a/c ലെക്ക് കുറച്ചു രൂപ അയച്ചിട്ടുണ്ട്.a/c address ശരിയാണോ?.
SB A/C No.15
myna Umaiban & Sulaikha
Calicut Co-Op Urban Bank, Kallai Road, Calicut -2
ബ്ലൊഗ്ഗിൽ SB എന്നതിനു ശേഷം V എന്നൊരു അക്ഷരം കൂടി ഉണ്ടായിരുന്നു.
ഇവിടെ നിന്നും urban bank ലെക്കു നേരിട്ട് അയക്കാൻ സൌകര്യം ഇല്ലാ.uae exchange കാർ SBT kallai branch ലെക്കാണ് അയക്കുക,2-3 ദിവസം കഴിഞ്ഞാൽ നിങ്ങളുടെ a/c എത്തിചേരുമെന്ന് പ്രതീക്ഷിക്കുന്നു. പണം എത്തിചേർന്നാൽ ദയവായി അറിയിക്കണം.മുസ്തഫക്കു വേണ്ടി ബ്ലൊഗ്ഗേസ് നാടത്തുന്ന പ്രവർത്തനങ്ങളിൽ ഞാനും ചെരുന്നു.എന്നെ കൊണ്ടാവുന്ന, എന്റെ പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് ഇനിയും സാമ്പത്തിക സഹായം മേൽ പറഞ്ഞ a/c ലെക്ക് അയക്കൻ ശ്രമിക്കും തീർച്ച.
ഞാൻ താങ്കൾക്ക് ഒരു മെയിൽ അയച്ചിരുന്നു,പക്ഷെ അതേപോലെ തന്നെ തിരിച്ചു വന്നു.
വളരെ സന്തോഷം ജുജൂസ്. അക്കൗണ്ടില്‍ കാഷ് എത്തിയാല്‍ ഉടന്‍ അറിയിക്കാം.
നന്മ നേരുന്നു.
ബ്ളോഗര്‍ താരതമ്മ്യേനെ പ്രസിദ്ധയായിട്ടുംഈ ബ്ളോഗിന്‍ അര്‍ഹിക്കുന്ന വായനക്കാരുണ്ടായിരുന്നില്ല. ബ്ളോഗര്‍ വായനക്കാരുമായി ഇടപഴകാത്തതു കൂടി കൊണ്ടാകാം. ചില ലക്കങളില്‍ വായനക്കാരുടെ പ്രതീക്ഷക്കൊത്ത് ഉയരാത്തതു കൂടിക്കൊണ്ടാകാം(ഫാസിലില്‍ നിന്നെന്ന പോലെ ആളുകള്- താങ്കളില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ടാകാം). പക്ഷെ മുസ്തഫയേക്കുറിച്ച് എഴുതിയതോടെ ബ്ളോഗുകൊണ്ട് തമാശ കളിക്കപ്പുറമ്- പ്രയോജനമുണ്ട് എന്നു മനസ്സിലായി. വേണ്ടത് കഴിവനുസരിച്ചു ചെയ്യാം. ബാങ്കില്‍ ജോലി ചെയ്യുന്ന താങ്കള്‍ സാങ്കേതിക സഹായവും/കൊഡിനഷനും ചെയ്യുമ്പോള്‍ നല്ല ഉദ്ദേശത്തൊടെ ചെയ്യുന്ന ഈ പ്രവൃത്തിക്കു നാളെ ആരും താങ്കളുടെ നേരെ കൈ ചൂണ്ടാത്ത മാതിരി പണമിടപാടില്‍ മുസ്തഫയുടെ കുടുംബത്തേയും വിശ്വസ്തരുമ്- പരിചയ സമ്പത്തും ഉള്ള ആരെയെങ്കിലും ഉള്‍കൊള്ളിക്കുക. കണക്കുകള്‍ സഹായിക്കുന്നവരെ അറിയിക്കാനായി നെറ്റിലിടുക. താങ്കളുടെ ഈ സംരമ്-ഭതിനു ഈശ്വരാനുഗ്രഹമുണ്ടാകട്ടേ! ഇതു വിജയിക്കുമ്പോള്‍ ഈ ബ്ളോഗിന്‍റ്റെ പതിവു വായനക്കാരനായ ഞാനും താങ്കളോടൊപ്പം സന്തോഷിക്കും.
ബ്ളോഗര്‍ താരതമ്മ്യേനെ പ്രസിദ്ധയായിട്ടുംഈ ബ്ളോഗിന്‍ അര്‍ഹിക്കുന്ന വായനക്കാരുണ്ടായിരുന്നില്ല. ബ്ളോഗര്‍ വായനക്കാരുമായി ഇടപഴകാത്തതു കൂടി കൊണ്ടാകാം. ചില ലക്കങളില്‍ വായനക്കാരുടെ പ്രതീക്ഷക്കൊത്ത് ഉയരാത്തതു കൂടിക്കൊണ്ടാകാം(ഫാസിലില്‍ നിന്നെന്ന പോലെ ആളുകള്- താങ്കളില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ടാകാം). പക്ഷെ മുസ്തഫയേക്കുറിച്ച് എഴുതിയതോടെ ബ്ളോഗുകൊണ്ട് തമാശ കളിക്കപ്പുറമ്- പ്രയോജനമുണ്ട് എന്നു മനസ്സിലായി. വേണ്ടത് കഴിവനുസരിച്ചു ചെയ്യാം. ബാങ്കില്‍ ജോലി ചെയ്യുന്ന താങ്കള്‍ സാങ്കേതിക സഹായവും/കൊഡിനഷനും ചെയ്യുമ്പോള്‍ നല്ല ഉദ്ദേശത്തൊടെ ചെയ്യുന്ന ഈ പ്രവൃത്തിക്കു നാളെ ആരും താങ്കളുടെ നേരെ കൈ ചൂണ്ടാത്ത മാതിരി പണമിടപാടില്‍ മുസ്തഫയുടെ കുടുംബത്തേയും വിശ്വസ്തരുമ്- പരിചയ സമ്പത്തും ഉള്ള ആരെയെങ്കിലും ഉള്‍കൊള്ളിക്കുക. കണക്കുകള്‍ സഹായിക്കുന്നവരെ അറിയിക്കാനായി നെറ്റിലിടുക. താങ്കളുടെ ഈ സംരമ്-ഭതിനു ഈശ്വരാനുഗ്രഹമുണ്ടാകട്ടേ! ഇതു വിജയിക്കുമ്പോള്‍ ഈ ബ്ളോഗിന്‍റ്റെ പതിവു വായനക്കാരനായ ഞാനും താങ്കളോടൊപ്പം സന്തോഷിക്കും.
>>>കണക്കുകള്‍ സഹായിക്കുന്നവരെ അറിയിക്കാനായി നെറ്റിലിടുക<<<
പാവം ഞാന്‍,
താങ്കളുടെ അഭിപ്രായത്തോട് യോജിക്കാനവില്ല. വലത് കൈ കൊണ്ട് കൊടുക്കുന്നത് ഇടതു കൈ അറിയരുതെന്നാനെന്‍റ്റെ പക്ഷം , ഇതൊക്കെ ഒരു വിശ്വാസത്തിന്‍റ്റെ പ്രശ്നമാണ് ചുരുങ്ങിയതെനിക്കെങ്കിലും.
ഇന്നലെ ജൂജൂവിന്റെ സഹായമെത്തി. തറവാടി പറഞ്ഞതുപോലെ സഹായിക്കുന്നവരെ അറയിക്കാനായി കണക്കുകള്‍ നല്‌കാം. പക്ഷേ, ഒരാള്‍ ഇത്ര തന്നു എന്നു കൊടുക്കേണ്ട എന്നാണ് കരുതുന്നത്. SB V A/ C No. 15 ലേക്ക് ഇതുവരെ 11050 രൂപ ലഭിച്ചിട്ടുണ്ട്. സഹായം അക്കൗണ്ടില്‍ എത്തുമ്പോള്‍ അയച്ചവര്‍ക്ക് മെയില്‍ അയക്കുന്നുണ്ട്. ഇവിടെ കമന്റിടുന്നുമുണ്ട്. ഓരോരുത്തരും തരുന്നത് പ്രത്യകമായി കൊടുക്കണോ? അറിയിക്കൂ
ടാര്‍ജെറ്റ് എത്രെയെന്നും, മൊത്തം എത്ര ആയെന്നും മാത്രം പറയുന്നതാവും ഭംഗി. ഒരോരുത്തരും അയക്കുന്നതു അവരവരുടെ കഴിവിനും, സാഹചര്യങ്ങള്‍ക്കും അനുസരിച്ചല്ലേ? അതുകൊണ്ട് അതു പരസ്യപ്പെടുത്തുന്നത് നന്നല്ല. പക്ഷേ, പ്രോപ്പര്‍ ആയി കണക്കു സൂക്ഷിക്കുക.. ദാറ്റ്സ് ഇറ്റ്!
അച്ചായന്‍
മൈനെ..എസ്. ബി. ഐ അകൌന്ടില്‍് നിന്നും ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ആയി എങ്ങനെ നിങ്ങളുടെ അകൌന്റിലേക്ക് പണം മാറ്റം എന്നതിനെ പറ്റി ഒരു നിര്‍ദേശം തന്നാല്‍ നന്നായിരുന്നു. അതിനു പറ്റിയ അകൌന്റ്റ് നമ്പര്‍ ഏതാണ് ?
തറവാടിജി,
ഈ സംരംഭക ഒരു പക്ഷെ ഇത്തരം സംരംഭത്തില്- ആദ്യമായിട്ടാകാം .. നമ്മള്‍ സത്യ സന്ധമായി ചെയ്യുക മാത്രമല്ല നമ്മള്‍ക്ക് സത്യ സന്ധമാണെന്നു ബോധിപ്പിക്കേണ്ട ചുമതലയും പണംപിരിക്കുമ്പോള്‍ ഉണ്ട്. പിന്നെ പണം തരാത്തവര്‍ആയിരിക്കും ചിലപ്പോള്‍ ആരോപണം ഉന്നയിക്കാന്‍ ആദ്യമായി മുന്നോട്ട് വരുന്നതു്. തറവാടിജി പറഞതു പോലെ വ്യക്തികളുടെ സ്വകാര്യത സൂക്ഷിക്കാന്‍ കിട്ടിയ തിയതി /ചെക്ക് നംബര്‍ amount ഈത്തരത്തില്‍ എഴുതിയാല്‍ അയച്ചവരും മൈനാജിയും ഈശ്വരനും മത്രമേ അറിയുകയുള്ളൂ...ഞാന്‍ എഴുതിയതു ബ്ലോഗ്ഗറുടെയും/ ഈ സംരംഭത്തിന്റെയും ഇഷറ്റപ്പെടുന്നതു കൊണ്ടുമാത്രമാണൂ
തറവാടിയോടും അച്ചായനോടും യോജിക്കുന്നു..“വലത് കൈ കൊണ്ട് കൊടുക്കുന്നത് ഇടതു കൈ അറിയരുത്”.
ചർച്ച വഴിതിരിഞ്ഞു പോകാതെ നമ്മുടെ ലക്ഷ്യത്തിനായി പ്രവർത്തിക്കുക
Dear filmppokal,
സുഹൃത്തിന്റെ ഫെഡറല്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ തരാം. അതിലേക്ക് online transfer ചെയ്‌തോളൂ. മുഹമ്മദ് സാദിക്കിന്റെ അക്കൗണ്ടാണിത്.(മുന്നൂറാന്‍-munnaran.blogspot.com)
വിദേശത്തുള്ളവര്‍ ഈ നമ്പറിലും 10902100013809
കേരളത്തിലുള്ളവര്‍ അക്കൗണ്ട് നമ്പറിലും
10904100001990
ഓണ്‍ലൈന്‍ ട്രാന്‍സഫര്‍ ചെയ്യുക.
athe, inni aarum parayilla blogezhutth verum thamaashayanennu....ee sambharabatthinu eela vidha aashamsakalum neurnnu......Dear friend, please check this details; Mrs. Sulaika Musthafa, A/c No. 67080912142, SBT Cherukara Branch, Malappuram......ente oru friend ee accountilekku kurachu panam ayachu......
ഇന്ന് വല്ല്യമ്മായിയുടെ ചെക്ക് Clear ചെയ്‌ത് കിട്ടി. കവറിനു പുറത്ത് പേരോ അഡ്രസോ ഇല്ലായിരുന്നതുകൊണ്ട് വിഷമിച്ചു, ആളെ കണ്ടു പിടിക്കാന്‍. പകരം മറ്രൊരു വാക്കില്ലാത്തതുകൊണ്ട് ക്ഷമിക്കുക. നന്ദി.
പ്രിയമുള്ള സുഹൃത്തുക്കളേ..
മുസ്തഫയ്ക്ക് സഹായമെത്തിക്കാനുള്ളവര്‍
SB V A/C No.15
myna Umaiban & Sulaikha
(Mustafakkoru Veedu)
Calicut Co-Op Urban Bank, Kallai Road, Calicut -2
അയച്ചാല്‍ മതിയല്ലോ അല്ലേ? അതോ വേറെ ഏതെങ്കിലും എക്കൗണ്ട് ഉണ്ടോ? കമന്റുകളില്‍ ഫെഡറല്‍ ബാങ്ക് ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ നമ്പര്‍ കൊടുത്തതും കണ്ടു. എന്റെ വിഹിതം ഞാന്‍ ഇന്ന് അയക്കാന്‍ ഉദ്ധ്യേശിക്കുന്നു.
ഏറനാടന്‍
പ്രിയ ഏറനാടന്‍,
sb v 15 എന്ന അക്കൗണ്ടിലേക്ക് അയച്ചാല്‍ മതി. അങ്ങനെ അയക്കാന്‍ ബുദ്ധിമുട്ടുള്ള, ഓണ്‍ലൈന്‍ വഴി മാത്രം ട്രാന്‍സ്‌ഫര്‍ ചെയ്യണമെന്നുള്ളവര്‍ക്കാണ് സാദിക്കിന്റെ ഫെഡറല്‍ ബാങ്ക് അക്കൗണ്ട് നല്‍കിയത്. ഏതു സൗകര്യവും ഉപയോഗപ്പെടുത്താം. പക്ഷേ, അയക്കുമ്പോള്‍ ഏതിലേക്കാണെന്ന് മെയില്‍ അയക്കുകയോ കമന്റിടുകയോ ചെയ്‌താല്‍ നന്നായിരുന്നു
പ്രിയപ്പെട്ട മൈന, മുസ്തഫ, പിന്നെ ചങ്ങാതിമാര്‍,
സുഖമായിരിക്കട്ടെ.
മുസ്തഫയുമായി മൂന്നു തവണ സംസാരിച്ചിരുന്നു. ശരീരത്തിന്റെ പ്രയാസങ്ങളെ അതിജയിക്കുന്ന നിശ്ചയ ശക്തി അദ്ദേഹത്തിന്റെ വാക്കുകളില്‍ സ്ഫുരിച്ചു. അത് നമുക്കും പ്രത്യാശ നല്‍കുന്നു. വിധിയെന്ന് സൌകര്യത്തിനു നാം വിളിക്കുന്ന സാഹചര്യങ്ങളുടെ താഡനമേല്‍ക്കുമ്പോള്‍ സഹജീവികള്‍ സുരക്ഷയുടെ വലയം തീര്‍ക്കുന്നത് ജൈവസഹജമാണെങ്കിലും മനുഷ്യരില്‍ അതിന്റെ നീതിരേഖ പലപ്പോഴും വക്രിച്ചു പോകാറുണ്ട്. ഇവിടെ മുസ്തഫയ്ക്ക് ഒരു സഹായത്തിനായി ഞാന്‍ എന്റെ ചങ്ങാതിമാരെ സമീപിച്ചപ്പോള്‍ തികഞ്ഞ പ്രതീക്ഷയായിരുന്നു. അത് അസ്ഥാനത്താവുകയും ചെയ്തില്ല. കഴിഞ്ഞ ദിവസം മൈനയുടെയും മുസ്തഫയുടെ പത്നി സുലൈഖയുടെയും അക്കൌണണ്ട് നമ്പറില്‍ കാലിക്കറ്റ് കോ-അര്‍ബന്‍ ബാങ്കിലേക്ക് 15605.00 രൂപയുടെ ഡ്രാഫ്റ്റ് എടുത്തു. ഇന്ന് അത് ഒരു ചങ്ങാതി വഴി മൈനയുടെ ബാങ്ക് അഡ്രസില്‍ കൊടുത്തയച്ചിട്ടുണ്ട്. എന്റെ ചങ്ങാതിമാര്‍ എന്നതിനപ്പുറത്ത് മുസ്തഫയുടെ അഭ്യുതയകാംഷികള്‍ എന്നതാണ് ഈ ശ്രമത്തില്‍ സഹകരിച്ചവര്‍ക്ക് ചേരുന്ന വിശേഷണം. കൂടുതലൊന്നുമില്ല. എല്ലാവര്‍ക്കും നന്മ വരട്ടെ. പ്രാര്‍ത്ഥനകള്‍ക്കപ്പുറത്ത് പ്രവ്ര്‌ത്തിയുടെ ഒരു പദം നമുക്ക് കണ്ടെത്തുന്നു. പ്രാര്‍ത്ഥന ശാന്തി തരുന്നെങ്കില്‍ അതും നന്നു എന്നു മാത്രം. മുസ്തഫയ്ക്ക് ഒരു വീടുണ്ടാകുന്നത്, അവിടെ അദ്ദേഹത്തിന്റെ കുടുംബം മനുഷ്യസ്നേഹത്തോടെ, വായനയുടെ മധുരവും എരിവും നുണഞ്ഞ് കാഴ്ചമാധ്യമങ്ങളിലെ നന്മകള്‍ കണ്ട് കഴിയുന്നത് നമുക്ക് കാണണം.
പരിശ്രമിക്കുന്ന എല്ലാവര്‍ക്കും നന്നി. എളിയ തോതിലാണെങ്കിലും എനിയ്ക്കും എന്റെ ചങ്ങാതിമാര്‍ക്കും മുസ്തഫയെ സഹായിക്കാന്‍ അവസരം തന്ന മൈന, മാത്ര്ര്ഭൂമി എന്നിവര്‍ക്കും നന്ദി. പലപ്പോഴും നിരര്‍ത്ഥകവും ഉപരിപ്ലവവുമാകുന്ന, സ്വന്തം ഐഡന്റിറ്റി ഒരു തമാശപ്പേരില്‍ മറച്ചുവെക്കുന്ന ബ്ലോഗെഴുത്തിനെ സാര്‍ത്ഥകമാക്കുന്ന മൈനയെ,സാദിക്കിനെ, ഏറനാടനെയെല്ലം പോലുള്ള എല്ലാവര്‍ക്കും നന്ദി.
ഫൈസല്‍
സൌകര്യപ്പെടുമ്പോള്‍ മാത്രം വരിക, അഭിപ്രായപ്പെടുക:
amalakhil.blogspot.com
ഫൈസല്‍ അയച്ച ഡ്രാഫ്‌റ്റ് കൈപ്പറ്റി. ഫൈസലിനും സുഹൃത്തുക്കള്‍ക്കും നന്ദി
മുസ്തഫയെ സഹായിക്കുന്നതിലേക്കായി ഞാനും എന്നെക്കൊണ്ടാവുന്ന രീതിയില്‍ ചെറിയ തുക 10902100013809 എന്ന അകൌന്ടിലേക്ക് അയച്ചിട്ടുണ്ട്. കിട്ടിയാല്‍ അറിയിക്കണം. പ്ലീസ്.
ഫിലിം പൂക്കള്‍, എന്റെ എക്കൗണ്ടില്‍ ഇന്ന് ഒരു സംഖ്യ വന്നിട്ടുണ്ട്.
അത് താങ്കളുടേത് തന്നെയാകുമെന്ന് കരുതുന്നു.
10902100013809 എന്ന അകൌന്ടിലേക്ക് പണമയക്കുന്നവര്‍ ഒരു മെയില്‍ അയച്ച് വിവരം അറിയിക്കാന്‍ അപേക്ഷ.
എന്നാല്‍ പണമെത്തുന്ന വിവരം കൃത്യമായി അറിയിക്കാമായിരുന്നു.
എന്റെ മെയില്‍ ഐഡി.. ptsadik@gmail.com
തൊടുപുഴയില്‍ വെച്ച് ഇക്കഴിഞ്ഞ 24ന് നടത്തിയ ബ്ലോഗ് മീറ്റില്‍ മുസ്തഫയ്ക്ക് വേണ്ടി
ചാണക്യന്‍, കാപ്പിലാന്‍, ഹരീഷ് തൊടുപുഴ, എഴുത്തുകാരി, പാവത്താന്‍, എന്നിവര്‍ സഹായങ്ങള്‍ എന്നെ ഏല്‍പ്പിക്കുകയുണ്ടായി.
അതുകൂടാതെ ബ്ലോഗര്‍ പിരിക്കുട്ടിയുടെ കയ്യില്‍ നിന്ന് പണം ഞാന്‍ കൈപ്പറ്റി. യു.കെ. പ്രവാസിയായ ലക്ഷ്മി എന്ന ബ്ലോഗറുടെ ചെറായിയിലെ വീട്ടില്‍ നിന്ന് പണം കൈപ്പറ്റി.
കൂടാതെ എന്റെ സഹപ്രവര്‍ത്തകനായ നിഷാദിന്റെ സഹായവും കൈപ്പറ്റി.
ഇത്രയും പണത്തോടൊപ്പം എന്റെ ചെറിയൊരു തുകയും ചേര്‍ത്ത് മുരളീകൃഷ്ണ മാലോത്തിനെ ഏല്‍പ്പിച്ചിട്ടുണ്ട്. സമയക്കുറവുകൊണ്ടാണ് മുരളിയെ ബുദ്ധിമുട്ടിക്കേണ്ടി വന്നത്. മുരളി അക്കൌണ്ടിലേക്ക് പണം അയക്കുന്നതാണ്.
ഇന്ന് അബുദാബിയില്‍ വെച്ച് എന്റെ മറ്റൊരു സഹപ്രവര്‍ത്തകനായ തന്‍സീര്‍ ഒരു ചെക്ക് മുസ്തഫയ്ക്ക് വേണ്ടി എന്റെ കയ്യില്‍ ഏല്‍പ്പിച്ചിട്ടുണ്ട്.
അത് ഉടനെ മൈനയ്ക്ക് അയച്ച് തരാം.
കൂടാതെ റീനി മമ്പടം എന്ന അമേരിക്കന്‍ പ്രവാസിയും എഴുത്തുകാരിയുമായ ബ്ലോഗര്‍ ചെക്ക് തയ്യാറാക്കി വെച്ചിട്ടുണ്ട് എന്ന് മെയിലിലൂടെ അറിയിച്ചിരുന്നു.
എല്ലാ സഹൃദയര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. വാക്കുകള്‍ ഈ അവസരത്തില്‍ അതിന്റെ കര്‍മ്മം ശരിയായി നിര്‍വ്വഹിക്കുന്നതില്‍ പരാജയപ്പെടുന്നുണ്ട്.
എല്ലാവരേയും സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ.
ഇന്ന് മുരളീകൃഷ്‌ണ നേരിട്ട് വന്ന് ഒരു തുക എന്നെ ഏല്‌പിച്ചിട്ടുണ്ട്. തൊടുപുഴയില്‍ വെച്ച് കണ്ടുമുട്ടിയ ബ്ലോഗര്‍മാര്‍ മുസ്‌തഫക്കു നല്‍കിയത്.
പീരിക്കുട്ടിക്ക്, ലക്ഷ്‌മിക്ക്, ഹരീഷിന്, പാവത്താന്, എഴുത്തുകാരിക്ക്, കാപ്പിലാന്, ചാണക്യന്, പിന്നെ നിരക്ഷരനും സുഹൃത്ത് നിഷാദിനും എല്ലാവര്‍ക്കും നന്ദി. മുന്‍ കമന്റില്‍ നിരക്ഷരന്‍ പറഞ്ഞതുപോലെ വാക്കുകള്‍ അതിന്റെ കര്‍മ്മം നിര്‍വ്വഹിക്കുന്നതില്‍ പരാജയപ്പെടുന്നു.
മാണിക്യം ചേച്ചി മുസ്‌തഫയുടെ sbt അക്കൗണ്ടിലേക്ക് പണം അയച്ചിട്ടുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.
പകരം മറ്റൊരു വാക്കില്ലാത്തതുകൊണ്ട് നന്ദി ഒരിക്കല്‍കൂടി.
പ്രിയ മൈനേ...
മുസ്തഫയെ ഇന്നലെ കണ്ടു,നമ്മുടെ മുസ്തഫയും തന്‍റെ കയ്യും കാലുമായ് മുസ്തഫയെ നല്ല ക്ഷമയോടെ സഹിച്ച് പരിപാലിച്ചു പോരുന്ന പ്രിയപ്പെട്ടവ്ളെയും ജെ ഡി റ്റി ഇഖറാ ആശുപത്ത്രിയിലെ 410 ലാണു ചെന്നു കണ്ടത്.നീണ്ടകാലമായി സഹിച്ചു കൊണ്ടിരിക്കുന്ന ബെഡ്സോര്‍ ചികിത്സാര്‍തഃമാണു ഇവിടെ അഡ്മിറ്റായിരിക്കുന്നത്.കുറച്ചു നാള്‍ വേണ്ടിവരും ചികിത്സ,ആശ്വാസം ലഭിക്കാന്‍ നമുക്കൊന്നായ് സര്‍വ്വേശ്വരനോട് പ്രാര്‍തഃടിക്കാം.ആശുപ്ത്രിയും പേരുപറയാനിഷ്ടപ്പെടാത്ത ചിലനല്ല മനുഷ്യന്മാരും മുസ്തഫയുടെ ചികിത്സ ഏറ്റെടുത്തു.കൂടെ ഉറച്ച നട്ടെല്ലുമായ് എന്തിനും റെഡിയായി നമ്മുടെ കളന്തോട് സിധ്ധിഖ് ഉണ്ട് എന്നത് മുസ്തഫ്ക്ക് വലിയ ആശ്വാസം തന്നെ.ഇങ്ങിനെയുള്ള മഹാസേവകര്‍ നമ്മോടൊപ്പ്മുണ്ട് എന്നത് ഈയുള്ളവനടക്കമുള്ള നട്ടെല്ല് തകര്‍ന്ന് കിടക്കുന്നവര്‍ക്ക് കാരുണ്യത്തിന്‍റെ ചിറകോ ചിറാതോ ആയി പെയ്തിറങ്ങുന്നല്ലോ!അത് വറ്റാതെ അനുസ്യൂതമൊഴുകീടട്ടെ...കിടന്ന് കൊണ്ടാണിത്രയും ചെയ്തത്...ഇനിയും നീട്ടിക്കൂട...
ഇന്നലെയാണ് മുസ്തഫയെപ്പറ്റി നാട്ടിലെ ഒരു സുഹൃത്ത് പറഞ്ഞു അറിഞ്ഞത്......... അവിചാരിതമായി മൈനയുടെ പോസ്റ്റും കണ്ടു ഇന്ന്. എന്‍റെ വീടിനടുത്തുള്ള പ്രദേശമായിട്ടും ഞാന്‍ അറിയാതെ പോയതില്‍ ലജ്ഞ തോന്നുന്നു.... കുറച്ചു മുന്‍പ് ഈ നമ്പരില്‍ വിളിച്ചു മുസ്തഫയുമായി സംസാരിച്ചു.... operation കഴിഞ്ഞു വിശ്രമിക്കുകയാനെന്നരിയാന്‍ കഴിഞ്ഞു... ഒരുദിവസം വീട്ടില്‍ പോകനമെന്നുന്ദ്....
myna thanks for sharing the information.....
പിന്നെ എന്‍റെ ഭാഗത്ത് നിന്നും എന്ത് സഹായം വേണമെങ്കിലും അറിയിക്കുക (i am very close to the place where Musthafa is staying now in a rented house (Chamapparamb near Kottapuram- less than two Kms from my home)...
.........
see,nothing is impossible
മൈനാ ബ്ലോഗ് വായിച്ചു. ലേഖനങ്ങള്‍ അനുബന്ധ വിഷയങ്ങള്‍ എല്ലാം ഭംഗിയായിട്ടുണ്ട്. തുടര്‍ന്നും വായിക്കാം. എന്റെ ബ്ലോഗ്- കുപ്പായം പറ്റുമെങ്കില്‍ വായിക്കാന്‍ നോക്കുകമല്ലോ.
Post a Comment