Sunday, March 30, 2008

ലേഡീസ്‌ ലേഡീസ്‌ ഒണ്‍ലി

...അവര്‍ പാടി, നൃത്തം ചെയ്‌‌തു. ഉറക്കെ കൂവി. ആര്‍ത്തു വിളിച്ചു....
കൂയ്‌....

കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലെ പെണ്‍കുട്ടികള്‍ കഴിഞ്ഞ ദിവസം ആണ്‍കുട്ടികളെ പുറത്താക്കി ആ ദിവസം ആനന്ദപൂര്‍ണ്ണമാക്കി. വനിതാദിനം ആഘോഷിക്കുകയായിരുന്നു അവര്‍.
മാര്‍ച്ച്‌ എട്ടിനാണ്‌ വനിതാദിനമെങ്കിലും ആഘോഷിച്ചത്‌ 27 ന്‌. കാരണം അന്നാണ്‌ സൗകര്യമൊത്തത്‌. പിറ്റേന്നു മുതല്‍ കോളേജിന്‌ അവധി തുടങ്ങുകയും.

കര്‍ട്ടന്‍ വലിക്കാന്‍ മുതല്‍ സ്‌റ്റേജ്‌ ഡെക്കറേഷന്‍ വരെ പെണ്‍കുട്ടികള്‍...അവിടെ അതി
ഥിയായി എത്തിയതാണ്‌ ഈയുള്ളവള്‍. ഒരുപാട്‌ ആശങ്കകളോടെയാണ്‌ വനിതാദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പോയത്‌.

വനിതാദിനം കഴിഞ്ഞുപോയിട്ടും എന്തിനാണ്‌ ആഘോഷം?
പെട്ടെന്ന്‌ ആഘോഷിക്കണമെന്ന്‌ തോന്നാനെന്താണ്‌?
ആണ്‍കുട്ടികളെ ഒരാളെയും പരിസരത്തുകൂടി അടുപ്പിക്കാതെ മാറ്റി നിര്‍ത്തുന്നതെന്തിനാണ്‌?
ആഘോഷം കൊണ്ട്‌ ഇവരെന്താണ്‌ ഉദ്ദേശിക്കുന്നത്‌?
ഇങ്ങനെ പലവിധ ചിന്തകളും...

ഓഡിറ്റോറിയത്തിനകത്തോ പരിസരത്തെ ഒറ്റ ആണ്‍തരിയെയും കാണാനായില്ല.
വിമന്‍സ്‌ കോളേജല്ലാത്തതുകൊണ്ട്‌ പെണ്‍കുട്ടികള്‍ തനിച്ച്‌ ആഘോഷം നടത്താന്‍ മാത്രം തന്റേടം എങ്ങനെ അവര്‍ക്കു വന്നു? ആണ്‍കുട്ടികള്‍ക്ക്‌ പ്രതിഷേധമില്ലേ?

ഇതൊക്കെ തന്നെയായിരുന്നു എനിക്കവരോട്‌ ചോദിക്കാന്‍ തോന്നിയതും.

ആണ്‍കുട്ടികളോട്‌ പ്രത്യേകിച്ച്‌ വാശിയോ ദേഷ്യമോ ഒന്നുമില്ല. പക്ഷേ അവന്മാരെ പരിസരത്തടുപ്പിക്കല്ലത്രേ. അതിനു ഒരു കാരണം വേണമല്ലോ..ചിലരോട്‌ പ്രതിഷേധമുണ്ട്‌..
പെണ്‍കുട്ടികള്‍ പരിപാടികള്‍ അവതരിപ്പിച്ചാലും അവരെ കാണാനെങ്കിലും അനുവദിച്ചുകൂടെ..
ഇല്ല..അനുവദിക്കില്ല.

മെഡിക്കല്‍ കോളേജിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഇങ്ങനെ വനിതകള്‍മാത്രം പങ്കെടുത്തുകൊണ്ട്‌ ഒരാഘോഷം. അതും പെട്ടെന്ന്‌ തയ്യാറാക്കിയതും. അധ്യാപികമാര്‍ക്കും ആശങ്കകളുണ്ടായിരുന്നു.
അതുകൊണ്ടാണ്‌ അവരിലൊരാള്‍ പറഞ്ഞത്‌
ഗള്‍ഫില്‍ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും വെവ്വേറെ ആഘോഷങ്ങളാണ്‌. ആ ആഘോഷങ്ങളില്‍ പങ്കെടുക്കുമ്പോഴറിയാം...ആഘോഷാവസരങ്ങളില്‍ അവരുടേതായ ലോകത്തെത്തുമ്പോള്‍ അവര്‍ മേല്‍ വസ്‌ത്രങ്ങള്‍ അഴിച്ചെറിയും. പലപ്പോഴും സഭ്യതയുടെ അതിരുകള്‍ ലംഘിക്കപ്പെടും...അങ്ങനെ വല്ലതുമാണോ നിങ്ങളും ഉദ്ദേശിക്കുന്നതെന്ന്‌്‌ അവര്‍ ചോദിച്ചു.

അങ്ങനെ പെണ്‍കുട്ടുകള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം പരിപാടിയുടെ ആവശ്യമെന്താണ്‌ അവരെക്കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ നടത്താവുന്നതല്ലേ ഇത്‌. വനിതാദിനത്തിന്റെ പ്രാധാന്യം പെണ്‍കുട്ടികള്‍ മാത്രം അറിഞ്ഞാല്‍ മതിയോ?

പക്ഷേ ഇതിനു മറുപടി കൊടുത്തില്ല ആരും. ഈ ആഘോഷം അവിസ്‌മരണീയമായിരിക്കും എന്നു മാത്രം പറഞ്ഞു.

സഫയുടെ കഥക്‌്‌, നയനയുടേയും ആതിരയുടേയും നൃത്തം, ഒരു ക്ലാസിലെ എല്ലാകുട്ടികളും പങ്കെടുത്തുകൊണ്ട്‌ ഫാഷന്‍ ഷോ, ഡോ. ഗീതയുടെ സിത്താര്‍, മുംതാസിന്റെ ഏകാഭിനയം, പിന്നെ പാട്ടുകള്‍, അങ്ങനെ അങ്ങനെ....മ്യൂസിക്കല്‍ ചെയറിന്‌ അവര്‍ ക്ഷണിച്ചപ്പോള്‍ മാറി നില്‌ക്കാന്‍ തോന്നിയില്ല.

കറണ്ടു പോയപ്പോള്‍, വേദിയില്‍ പരിപാടി തുടങ്ങാന്‍ വൈകുമ്പോള്‍ അവര്‍ ആര്‍ത്തു കൂവി.
" ആണ്‍കുട്ടികള്‍കൂടിയുള്ള പരിപാടികള്‍ക്ക്‌ ഇവര്‍ കൂവാറുണ്ടോ?" റിസാനയോട്‌ ചോദിച്ചു.
"ഇല്ല..ആരും മിണ്ടില്ല.."
അവരുണ്ടെങ്കില്‍ പല പെണ്‍കുട്ടികളും ഒരു പരിപാടിക്കും കൂടില്ല. അതു മാറ്റാനും കൂടിയാണ്‌ ഈ ആഘോഷം. പെണ്‍കുട്ടികളുടെ കഴിവുകള്‍ അവരുടെ അസാന്നിദ്ധ്യത്തിലെങ്കിലും പുറത്തു വരണം.

കൂവലെങ്കിലും...
ഏതായാലും ആണ്‍കുട്ടികളുടെ പിന്തുണ (യൂണിയന്‍)പിന്നിലുണ്ടെന്ന്‌ പ്രഫുല്ലയാണ്‌ പറഞ്ഞത്‌. ഉദ്ദേശ്യം മുകളില്‍ പറഞ്ഞതുതന്നെ.
വനിതാകോളേജല്ലാത്ത സ്ഥിതിക്ക്‌ പെണ്‍കുട്ടികള്‍ മാത്രം ആരുടേയും പിന്തുണയില്ലാതെ ഇങ്ങനൊരു ആഘോഷം നടത്താന്‍ ്‌ സാധിക്കില്ലെന്നത്‌ സത്യം മാത്രം.

ഏതായാലും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആശംസകള്‍. പിന്തുണ നല്‌കിയവര്‍ക്കും. കൂവി തെളിഞ്ഞെങ്കില്‍ അടുത്തവര്‍ഷം ആണ്‍കുട്ടികളെക്കൂടി ഉള്‍പ്പെടുത്തി ഒരുമിച്ച്‌ കൂവണമെന്ന എളിയ അഭ്യര്‍ത്ഥനയും.

കൂവലിനെക്കുറിച്ച്‌ മുമ്പൊരു പോസ്‌റ്റ്‌ കൊടുത്തത്‌ ഇവിടെ

26 comments:

മൈന said...

...അവര്‍ പാടി, നൃത്തം ചെയ്‌‌തു. ഉറക്കെ കൂവി. ആര്‍ത്തു വിളിച്ചു....
കൂയ്‌....

കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലെ പെണ്‍കുട്ടികള്‍ കഴിഞ്ഞ ദിവസം ആണ്‍കുട്ടികളെ പുറത്താക്കി ആ ദിവസം ആനന്ദപൂര്‍ണ്ണമാക്കി.

കണ്ണൂരാന്‍ - KANNURAN said...

അടുത്ത വര്‍ഷം ആണ്‍‌കുട്ടികളെ വിളിക്കണമെന്നു പറഞ്ഞത് പാരയായല്ലോ.. ഒരു ദിവസം അവര്‍ക്കായി മാത്രം ഇരിക്കട്ടെ.. പെണ്‍കുട്ടികള്‍ മാത്രം ആഘോഷിക്കട്ടെ ക്യാമ്പസില്‍..

നാസ് said...

ആണ്‍കുട്ടികളുടെ നടുക്ക് ഇരുന്ന്‍ കൂവാന്‍ പറ്റണം ചേച്ചി പുതിയ തലമുറക്ക്...നമ്മള്‍ ആരെയാണ്‌ പേടിക്കുന്നത് ...ഈ സമൂത്തെയോ അതോ ഇവിടുത്തെ അലിഖിത നിയമങ്ങളെയോ....

ആഷ | Asha said...

മൈനേ, ഇതു വായിച്ചപ്പോ ആദ്യം മനസ്സില്‍ ഓടിയെത്തിയത് ഈ പോസ്റ്റാണ്
http://dpk-drishtidosham.blogspot.com/2008/03/blog-post_12.html
കൂടെ പഠിക്കുന്ന ആണ്‍കുട്ടികളെ പുറത്താക്കി വേണോ വനിതാദിനമെന്ന് എനിക്കും സംശയം.

ഗുപ്തന്‍ said...

കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂയ്........കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍യ്.......കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂയ്........


കൂവാന്‍ ആണ്‍കുട്ടികള്‍ക്ക് അവിടെ ചാന്സ് കൊടുക്കാത്തതുകൊണ്ട് ഇവിടെ കൂവിയെക്കാന്നു വിചാരിച്ചതാ...


നല്ലപോസ്റ്റ്. അവസാനത്തെ നിരീക്ഷണവും ശരി. കാണികളായിട്ടുമാത്രം (കൂവാന്‍ മാത്രം ഹഹഹ)ആണ്‍കുട്ടികളെ ഉള്‍പെടുത്തിയാല്‍ മതിയാവും.

ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...

ഭാഗ്യം മെഡിക്കല്‍ കോളേജില്‍ അഡ്‌മിറ്റായ ആണ്‍ രോഗികളെ പിടിച്ച് പുറത്താക്കാത്തത്!! നല്ല ദിനം തന്നെയിത്!

ആലുവവാല said...

ഒരാണ്‍ തരിപോലും പങ്കെടുക്കാതെ ലേഡീസ് മാത്രം പങ്കെടുത്ത് കൊണ്ട് ഒരു കല്യാണം, ഒരു പ്രസവം, ഒരു കുടുംബം, ഒരു സാധാരണ പ്രേമം ഇവയില്‍ ഏതെങ്കിലും ഒന്നു നടത്തിക്കാണിച്ചു തന്നാല്‍ പെണ്ണുങ്ങള്‍ മാത്രമുള്ള, അല്ലെങ്കില്‍ പെണ്ണീന് ആണിനു തുല്യം സ്ഥാനമുള്ള ഒരു ലോകത്തിനു വേണ്ടി ഞാനും വാദിക്കാം. ഇങ്ങേ അറ്റത്തേക്കു വന്നാല്‍, ആണുങ്ങള്‍ ഓടിക്കുന്ന ലേഡീസ് ഒണ്‍ലി ബസ്സിലും ട്രെയിനിലും പെണ്ണുങ്ങള്‍ യാത്ര ചെയ്യുന്ന കാലത്തോളം പെണ്‍‌വീരവാദം കേള്‍ക്കുമ്പോള്‍ ഞാന്‍ ചിരിക്കും..!

ഒരിക്കലും ആണിനു തുല്യമല്ല പെണ്ണീന്റെ സ്ഥാനം എന്നത്കൊണ്ടാണത്. പുരുഷനേക്കാള്‍ എത്രയോ മടങ്ങ് മഹനീയമായ സ്ഥാനങ്ങളൂം, ഉത്തരവാദിത്തങ്ങളും വഹിക്കുന്ന, സ്ത്രീയുടെ വിലയിടിക്കുന്നതാണ് ഈ തുല്യതാ വാദങ്ങള്‍ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഒറ്റക്ക് ഒരു പരിപാടി നടത്തിയത് കൊണ്ട് അവര്‍ എന്തു നേടി? അല്ലെങ്കില്‍ എന്തു നേടും? തിരിച്ച് ചെന്നു കയറുന്നത് ഭര്‍ത്താവിന്റെ കരവലയത്തിലേക്കോ, അച്ഛന്റെ ഗൗരവമുള്ള വത്സല്യത്തിലേക്കോ, മകന്റെ ഓമനത്വത്തിലേക്കോ അല്ലേ? അതല്ലേ അവള്‍ ഏറ്റവും കൊതിക്കുന്നതും? ഇതൊക്കെ നിഷേധിക്കാന്‍ സ്ത്രീയായിരിക്കുന്ന കാലത്തോളം ഏതു സ്ത്രീക്ക് കഴിയും? മൈനക്കു കഴിയുമോ?

ഇത് ആരെയും വേദനിപ്പിക്കാനോ, സുഖിപ്പിക്കാനോ എഴുതിയതല്ല..! എന്റെ അഭിപ്രായം മാത്രം..അബദ്ധമായേക്കാം....!

സ്നേഹപൂര്‍‌വം.
ആലുവവാല.

ചീടാപ്പി said...

കൂവല്‍ ഒരു പ്രതിഷേതം എന്ന നിലക്ക്‌ പെണ്‍കുട്ടികള്‍ കൂവിതോല്‍പ്പിക്കുകയല്ല ചെയ്യുന്നത്‌ മറിച്ച്‌ കടിച്ചമര്‍ത്തിയ വികാരങ്ങളെ പുറം തള്ളുകയാണ്‌. കെട്ടിയിട്ട പട്ടിയെ തല്ലാനെ നമുക്കാവൂ...

Salim Cheruvadi said...

സംഗതി ഗംഭീരമായി ..
ഒറ്റക്കൊന്നു കൂടാനും കൂട്ടത്തിലൊന്നു
കൂവാനും കൊതിക്കാത്തവര്‍ ആരുണ്ടു ?
അതിന്നപ്പുറം ഇതിലൊന്നും ഇല്ലെന്നു നിനച്ചു
നോക്കൂ ..

മൈന said...

പ്രിയ ആലുവവാല,
പോസ്‌റ്റ്‌ മുഴുവന്‍ വായിച്ചില്ലേ എന്നൊരു സംശയം..പെണ്‍കുട്ടികള്‍ ഒറ്റയ്‌ക്കു നടത്തിയെങ്കിലും ഇതില്‍ ആണ്‍കുട്ടികളുടെ പിന്തുണയുണ്ടായിരുന്നു. അവരും സംഘാടനം പഠിക്കട്ടെ എന്ന സത്‌ബുദ്ധി. പുരുഷനെ നിഷേധിക്കലാണ്‌ സ്‌ത്രീസ്വാതന്ത്യം എന്ന്‌ എനിക്കു തോന്നിയിട്ടില്ല. ശാരീരകമായും മാനസീകമായും പുരുഷനാണ്‌ ബലവാന്‍ എന്ന്‌ പലര്‍ക്കും തോന്നലുണ്ട്‌. അതു സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യും. സ്‌ത്രീയുടെ മഹനീയ സ്ഥാനങ്ങളെക്കുറിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ചും പറഞ്ഞ്‌ കൊതിപ്പിക്കല്ലേ...സ്‌ത്രീ അടിച്ചമര്‍ത്തപ്പെടുന്നു എവിടെയും എന്നത്‌ നഗ്ന സത്യം മാത്രമാണ്‌. ചീടാപ്പി പറഞ്ഞതുപോലെ കൂവല്‍ ഒരു പ്രതിഷേധം എന്ന നിലക്ക്‌ പെണ്‍കുട്ടികള്‍ കൂവിതോല്‍പ്പിക്കുകയല്ല ചെയ്യുന്നത്‌ മറിച്ച്‌ കടിച്ചമര്‍ത്തിയ വികാരങ്ങളെ പുറം തള്ളുകയാണ്‌...

പിന്നെ സ്‌ത്രീ ബസ്സോടിക്കണമെങ്കിലും ട്രെയിനോടിക്കണമെങ്കിലും സ്‌ത്‌രീയുടെ മഹനീയ സ്ഥാനവും ഉത്തരവാദിത്തവും പറഞ്ഞ്‌ അകത്തിരുത്താതെ പുറത്തേക്കിറക്കണം....അതിനു മനസ്സുണ്ടാവാതെ പെണ്‍വീരവാദം കേട്ട്‌ ചിരിക്കാനല്ലേ അറിയൂ...
പിന്നെ എനിക്കവിടെ നിന്നു കിട്ടിയത്‌ കുറച്ചുകൂടി ആത്മവിശ്വാസമാണ്‌. ഒന്നും ചെയ്യാന്‍ പറ്റാത്തവര്‍ക്ക്‌ കൂവനെങ്കിലും കഴിഞ്ഞു. അതാണ്‌ നേടിയത്‌

Sebin Abraham Jacob said...

കൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂയ്!

ഈ കൂവല്‍ ആലുവവാലയ്ക്ക്.

കഴിഞ്ഞ പോസ്റ്റിലെ കമന്റില്‍ കണ്ട ആലുവവാല കൂടുതല്‍ കൂടുതല്‍ തെളിച്ചപ്പെടുകയാണല്ലോ. സ്ത്രീവിരോധമാണു് ട്രേഡ് മാര്‍ക്ക്, അല്ലേ?

മൈന,
നല്ല പോസ്റ്റ്.

ഭൂമിപുത്രി said...

എന്റെയൊരു നിരീക്ഷണമാണ്‍-ഞാന്‍ ഡിഗ്രിയ്ക്ക് വനിതാകോളെജിലും,
പിജിയ്ക്ക് കോഎഡിലുമായിരുന്നു.
കുറെവറ്ഷംമുന്‍പാണ്‍-രണ്ടാമത്തെയിടത്തു
ചെന്നു ചേറ്ന്നപ്പോള്‍,വനിതകള്‍
മാത്രമുള്ളയിടത്തുനിന്നു പഠിച്ചിറങ്ങിയവറ്ക്കുള്ള ആത്മവിശ്വാസം
കോഎഡിലെ പെണ്‍കുട്ടികള്‍ക്കില്ലാ
യെന്നതു ആപ്രായത്തില്‍പ്പോലും എന്റ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
കോളെജിലെ കാര്യങ്ങളെല്ലാം തനിയേനടത്താനുള്ള തന്റേടം,ഒതുങ്ങിയും പതുങ്ങിയും നടക്കേണ്ടാത്ത അന്തരീക്ഷം,സ്വയം പ്രകാശിപ്പിയ്ക്കാനുള്ള പൂറ്ണ്ണ സ്വാതന്ത്ര്യം..അങ്ങിനെ പലതും കരുപ്പിടിപ്പിയ്ക്കുന്ന വ്യക്ത്വിത്തവുമായാണവറ് വനിതാകോളെജില്‍നിന്നും പുറത്തേയ്ക്കിറങ്ങുന്നതു.

ആരോഗ്യകരമായ സ്ത്രീ-പുരുഷ ബന്ധങ്ങള്‍ക്കു കോഎഡ്യുക്കേഷന്‍ തന്നെയാണ്‍ നല്ലതെന്നു വിശ്വസിയ്ക്കുമ്പോഴും,മേല്‍പ്പറഞ്ഞ കാര്യം അതിനൊരു contradiction ആയി എന്റെ മനസ്സിലുണ്ടായിരുന്നു..
ഇപ്പോഴുമുണ്ട്.

പിന്നെ കുറെക്കാലം കഴിഞ്ഞ്,ഒരിയ്ക്കല്‍ ഒരു മനശ്ശാസ്ത്രജ്ഞന്റെ പ്രഭാഷണം കേള്‍ക്കാനിടയായി.അദ്ദ്യേഹം പറഞ്ഞ ഒരു കാര്യവും മറ്റൊരു contradictionആയി.
പെണ്‍കുട്ടികള്‍ മാത്രമുള്ളയിടത്തുനിന്നു പഠിച്ചുപരീക്ഷയെഴുതുന്നവരാണ്‍,
കോഎഡിലെ പെണ്‍കുട്ടികളെക്കാളും
നല്ല പ്രകടനം കാഴ്ച്ച വെയ്ക്കാറെന്ന
കൌതുകകരമായ ഒരു വസ്തുത!

ഇതിന്റെയൊരു കാരണമെന്താകാം?

പുരുഷാധിഷ്ഠിത മൂല്ല്യങ്ങള്‍ നിലനില്‍ക്കുന്ന ഒരു സമൂഹത്തിലെ പൊതുവേ റിപ്രസിവ് ആയ ഒരു അന്തരീക്ഷത്തില്‍ പെണ്‍കുട്ടിയുടെ
വ്യക്ത്വിത്തം പൂറ്ണ്ണമായി വികസിയ്ക്കണമെങ്കില്‍,
അവള്‍ക്ക് സ്വതന്ത്രമായി വളരാനും മൂവ് ചെയ്യാനും പറ്റിയ ഒരിടം-അതത്യാവശ്യമാണ്‍ എന്നതല്ലെ?

നമ്മുടെ കൊച്ചു കേരളം said...

ഇതു വായിച്ചപ്പോള്‍ എനിക്കു തോന്നിയത് കോഴിക്കോട്ടുള്ള‌ പെണ്ണുങ്ങള്‍ കോട്ടയത്തുള്ള പെണ്ണുങ്ങളെ കണ്ടു പഠിക്കണം അവിടുത്തെ പെണ്‍കുട്ടികള്‍ അവരുടെ കോളേജില്‍ വച്ചല്ലെ വനിതാദിനം ആഘോഷിച്ചത് .2008 മാര്‍ച്ച് 9-ആം തിയതിയിലെ കോട്ടയത്തെ ഒരു പ്രമുഖ ദിനപ്പത്രത്തിലെ 3-ആം പേജിലെ തലക്കെട്ട് ഇപ്രകാരമായിരുന്നു “ഇരുട്ടിനെ വെല്ലുവിളിച്ച് വനിതകള്‍ നഗരരാത്രി സ്വന്തമാക്കി” വനിതാദിനത്തോട് അനുബന്ധിച്ച് രാത്രിയിലും സ്വതന്ത്രമായി സഞരിക്കാനുള്ള അവകാശത്തിനായി വിവിധ വനിതാ സംഘടനകളുടെ ആഭിമുഖ്യത്തില്‍ കോട്ടയത്തു നടന്ന സമരത്തിന്റെ വാര്‍ത്തയുടെ ഹെഡ്ഡിങ്ങ് ആയിരുന്നു അത്.കോട്ടയത്തിന്റെ ഇന്നലത്തെ രാത്രിയും നഗരവീഥികളും അവര്‍ സ്വന്തമാക്കി വൈകിട്ട് ആറു മണിക്ക് ഗാന്ധിസ്ക്യയറില്‍ നിന്നു തുടക്കം പിന്നെ വിവിധ വഴികളിലൂടെ സ്വാതന്ത്രത്തൊടെ സഞ്ചാരം ഇടയ്ക്കിടെ തെരുവു നാടകങ്ങളിലൂടെ തങ്ങളുടെ ആശയങ്ങളുടെ പ്രചരണം ഒടുവില്‍ പന്ത്രണ്ടു മണിയോടെ ഒത്തു ചേര്‍ന്ന് ഒറ്റക്കും കൂട്ടായും സ്വന്തം താമസസ്ഥലങ്ങളിലേക്ക് മടക്കം.വേറിട്ടൊരു സ്വാതന്ത്ര പ്രഖ്യാപനമായിരുന്നു അത് ഇരുട്ടിനെ അവര്‍ക്ക് ഭയമില്ലായിരുന്നു രാത്രിയായാല്‍ നഗരപാതകള്‍ പുരുഷന്മാരുടെ കുത്തകയാണന്ന പരമ്പരാഗത ചിന്താഗതി ഇന്നലെ ഒരു ദിവസത്തേക്കെങ്ങിലും മാറ്റിവയ്ക്കപ്പെട്ടു.സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്രത്തിനായി വനിതാ സംഘടനകള്‍ നടത്തിയ സമരം കോട്ടയത്തിന്റെ നഗരവീഥികള്‍ നിറഞ്ഞ മനസ്സോടെയാണ് സ്യീകരിച്ചത് .നഗരത്തിന്റെ രാത്രികള്‍‌ പുരുഷന്മാ‍രുടെ കുത്തകയല്ല എന്നു വിളിച്ചറിയിക്കുന്ന സമരമുറ അവതരിപ്പിച്ചത് വനിത സംഘടനകളുടെ കൂട്ടായ്മയായിരുന്നു ഫെമിനിസ്റ്റ് കേരള നെറ്റ്വര്‍ക്കിന്റെ സമ്മേളനത്തില്‍ രൂപം കൊണ്ട ആശയം യാഥാര്‍ഥ്യമാക്കിയത് കോട്ടയം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇകല്‍,പഞ്ച്മി,ദലിത് വിമന്‍സ് കളക്‍ടീവ്,സഹയാത്രിക,കേരളസ്ത്രീവേദി,സഹജ,വിമന്‍സ് എസ്റ്റേറ്റ് എന്നീ സംഘടനകള്‍ ചേര്‍ന്നാണ്.ഏതായാലും സംസ്ഥാനത്ത് തന്നെ ആദ്യമായി നടന്ന ഇത്തരമൊരു രാത്രി സ്വന്തമാക്കല്‍ കോട്ടയം നഗരത്തിനു വേറിട്ട ഒരനുഭവമായി........

പിന്നെ ആലുവവാല സഹോദരാ നിങ്ങളുടെ കാഴച്ചപ്പാടുകള്‍ മാറേണ്ട സമയമായി.

അനില്‍ ഐക്കര said...

സ്ത്രീകള്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക്‌ പിന്നിലും പുരുഷന്മാരുടെ സഹായമുണ്ടാവുമെന്നതില്‍ അഭിമാനം കൊള്ളുക മാത്രമാണ്‌ ആലുവവാല ചെയ്യുന്നത്‌. അദ്ദേഹം സ്ത്രീ വിരുദ്ധനൊന്നുമല്ല എന്നു തോന്നുന്നു.അല്‍പം ആണ്‍ അഭിമാനി.ഇത്‌ എല്ലാ പുരുഷന്മാരിലും ഉള്ളതു തന്നെ.

പിന്നെ സഹജീവിബോധവും സ്ത്രീകളോട്‌ ചില പരുഷവ്യക്തിത്വങ്ങള്‍ കാണിയ്ക്കുന്ന ക്രൂരതകളും കാണുമ്പോള്‍ വികാരപരമായും വിചാരപരമായും അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗമായ സ്ത്രീകളുടെ നിലപാടുകളോട്‌ ചിലര്‍ കൂടുതല്‍ സഹിഷ്ണുത കാണിയ്ക്കുന്നു.

ഈ തരം സഹിഷ്ണുതകളെ മുതലെടുക്കുന്നു ചില സ്ത്രീകളും, സ്ത്രീ വാദികളും ഉണ്ട്‌. അവരെ ആലുവ വാല ചോദിച്ചതു പോലുള്ള ചോദ്യങ്ങള്‍ കൊണ്ട്‌ നേരിടാമെന്നു മാത്രം.

മൈനയുടേത്‌ അങ്ങനെയുള്ള തീവ്ര സ്ത്രീവാദമല്ല. മുന്‍പൊരു ടോപിക്കില്‍ മൈനയുടെ വാദങ്ങളെ തെറ്റായി ധരിച്ചതുമാണ്‌. പുരുഷന്മാരെ അംഗീകരിക്കുന്ന മൈന ചിലപ്പോള്‍ ഇതിനായി സ്ത്രീ പക്ഷ വാദികളെ ഇകഴ്ത്താനും മടിയ്കില്ലേ എന്ന് അന്നു തോന്നിയിരുന്നു.
കോട്ടയത്തെ പരിപാടി ഞാനും കണ്ടതാണ്‌. ഒരു വനിതാദിനത്തില്‍ കുറെ വനിതകള്‍ രാത്രിയില്‍ ഇറങ്ങി നടന്നാല്‍ തീരുന്നതാണോ പ്രശ്നങ്ങള്‍?ഇവരുടെയെല്ലാം കൂടെ ഓരോ ജീപ്പില്‍ പോലീസുമുണ്ടായിരുന്നു. എന്തിനായിരുനു അത്‌?
ഉത്തരേന്ത്യയില്‍ ഏതു രാത്രിയിലും പെണ്ണിന്‌ സ്വതന്ത്രമായി വഴിയേ നടക്കാം. ആ സംസ്കാരമെങ്കിലും നമ്മുടെ നാട്ടില്‍ ഇനി എന്നെങ്കിലും ഉണ്ടാകുമോ? അതിനു പെണ്ണുങ്ങള്‍ തന്നെ വിചാരിച്ചാല്‍ പോരാ. സംസ്കാരമുള്ള ആണുങ്ങള്‍ ഉണ്ടാവണം.

സ്ത്രീശക്തി സമാജ്‌ എന്ന സംഘടനയും ഒരു പരിപാടി വനിതാദിനത്തില്‍ സംഘടിപ്പിച്ചു.ആരെയും വിളിച്ചു കാണിച്ചു കൊടുക്കുവാനായിരുനില്ല,മറിച്ച്‌ ഒരു പത്തു സ്ത്രീകള്‍ക്ക്‌ ദിനം തോറും ഇരുന്നൂരു രൂപയോളം വരുമാനമുണ്ടാക്കാവുന്ന ഒരു കോട്ടണ്‍ വേസ്റ്റ്‌ നിര്‍മ്മാണ യൂണിറ്റ്‌ തുടങ്ങി. ആരും അറിഞ്ഞില്ല സംഭവം, പക്ഷേ ആ ദിനത്തില്‍ തുടങ്ങിയ ഏറ്റവും ക്രിയാത്മകമായ കാര്യമായിരുന്നു ഇത്‌. ആണുങ്ങള്‍,പെണ്ണുങ്ങള്‍ എന്ന ഭേദമില്ലാതെയാണ്‌ ഈ സംഘടന പ്രവര്‍ത്തിച്ചത്‌.അതാണ്‌ വേണ്ടതെന്നും ശരിയായ കാഴ്ചപ്പാടെന്നും എനിക്കു തോന്നുന്നു. മൈനയുടെ സന്ദേശവും അതു തന്നെ എന്നും കരുതുന്നു.

കൊച്ചുത്രേസ്യ said...

മൈനാ നല്ല പോസ്റ്റ്‌.

ആണ്‍കുട്ടികളില്‍ നിന്നും മാറി നിന്ന്‌ സ്വാതന്ത്ര്യപ്രകടനം നടത്തുന്നത്‌ ഒരു തരം ഭീരുത്വമാണ്‌-തന്നെക്കാള്‍ ശോഭിച്ചേക്കാമെന്നു തോന്നുന്ന ഒരാളെ ഒഴിവാക്കിനിര്‍ത്തി ആളാകുന്ന ടൈപ്പ്‌ കേമത്തം. അവരോടൊപ്പം തന്നെ നിന്ന്‌ കഴിവുതെളിയിക്കുകയാണ്‌ വേണ്ടതെന്നാണ്‌ എന്റെ അഭിപ്രായം..

ഭൂമിപുത്രീ, വനിതാകോളേജിലെ കുട്ടികള്‍ക്ക്‌ കൂടുതല്‍ സ്വയംപര്യാപ്തതയുണ്ടെന്ന നിരീക്ഷണത്തെ പറ്റി ചെറിയ സംശയം. വനിതകള്‍ മാത്രമുള്ള ഒരു കോളെജില്‍ അവര്‍ കാണിക്കുന്ന സ്വാതന്ത്ര്യവും തന്റേടവും മിക്സഡ്‌ കോളേജില്‍ വന്നുകഴിഞ്ഞിട്ടും അവര്‍ കാണിക്കാറുണ്ടോ? ഞാനുദ്ദേശിച്ചത്‌ ആ കുട്ടികള്‍ടെ individual developement അല്ല social interaction ആണ്‌. (സംശയം മാത്രമാണ്‌..ഇതു വരെ വനിതാകോളേജില്‍ പഠിക്കാന്‍ അവസരം കിട്ടിയിട്ടില്ല. പഠിച്ച സ്ഥലത്തെല്ലാം പെണ്‍കുട്ടികള്‍ ന്യൂനപക്ഷമായിരുന്നു..ഒന്നു-രണ്ടിടത്ത്‌ ഞാനൊരു പെണ്‍കുട്ടി മാത്രവും)

ആലുവവാല said...

ഒന്നും ചെയ്യാന്‍ പറ്റാത്തവരല്ല പെണ്ണുങ്ങള്‍. ആണുങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്യാന്‍ പറ്റാത്തവരാണ് എന്നതാണ് ശരി. അത് പോലെ തന്നെയാണ് ആണുങ്ങളുടെ കാര്യവും, അവര്‍ക്ക് പെണ്ണുങ്ങള്‍ ചെയ്യുന്നതെല്ലാം ചെയ്യാന്‍ ഒരുകാലത്തും കഴിയില്ല. പെണ്ണുങ്ങള്‍ ചെയ്യുന്നതെല്ലാം ഞങ്ങള്‍ക്കും ചെയ്യണം എന്ന വാശിയുമായി ആണുങ്ങള്‍ രംഗത്ത് വന്നാല്‍ അതെത്ര മാത്രം മൗഢ്യമാണൊ അത്രത്തോളം തന്നെ മൗഢ്യമാണ് ആണുങ്ങള്‍ ചെയ്യുന്നതെല്ലാം ചെയ്യണം എന്ന വാശിയില്‍ പെണ്ണുങ്ങള്‍ രംഗത്ത് വരുന്നതും.

സ്ത്രീക്ക് ആണിനേക്കാള്‍ മഹോന്നതമായ ഉത്തരവാദിത്തങ്ങള്‍ സൃഷ്ടാവ് തന്നെ നല്‍കിയിട്ടുണ്ട് എന്ന് ഞാന്‍ പറഞ്ഞത് കാപട്യമോ സുഖിപ്പിക്കാനോ അല്ല, എല്ലാവര്‍ക്കും അറിയുന്ന പരമസത്യമാണത്? ഈ ഉത്തരവാദിത്തങ്ങളുടെ മഹത്വം മനസ്സിലാക്കാതെ ആണുങ്ങള്‍ ഓടിക്കുന്ന പോലെ ട്രാന്‍സ്പോര്‍ട്ട് ബസ് ഓടിച്ചാലേ പെണ്ണീന് സമൂഹത്തില്‍ സ്ഥാനമുള്ളു എന്ന വാദം ബാലിശമാണ്. അത്തരം പണികള്‍ ചെയ്യാന്‍ സ്ത്രീ തയ്യാറുണ്ടെങ്കില്‍, അത് സമൂഹം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അതിനുള്ള അവസരം അവള്‍ക്ക് നല്‍കാന്‍ ഞാനും സമരം ചെയ്യാം.

അനില്‍ ഐക്കര പറഞ്ഞത് പോലെ സ്ത്രീവിരുദ്ധനല്ല ആലുവവാല. സ്ത്രീകളോട് സഹിഷ്ണുത കാണിക്കണം എന്ന പക്ഷക്കാരനുമാണ്. സ്ത്രീപക്ഷവാദത്തിന്റെ പേരില്‍ മുതലെടുപ്പ് നടത്തുന്നവരോട് പ്രതിഷേധമുണ്ട് എന്നു മാത്രം. എന്റെ കാഴ്ച്ചപ്പാടുകള്‍ മനപ്പൂര്‍‌വം ഞാന്‍ ഉണ്ടാക്കിയെടുത്ത് വാശിയോടെ ചുമന്നു നടക്കുന്നതല്ല. തെറ്റാണ് എന്ന് ബോധ്യപ്പെട്ടാല്‍ അത് മാറ്റാന്‍ സദാ തയ്യാറുമാണ്.

ഒരു കൂവലിനും ഒരാളെയും തോല്പ്പിക്കാനാവില്ല. മൈന പറഞ്ഞത്പോലെ അത് വികാരങ്ങളുടെ പുറന്തള്ളല്‍ ആണ്, പക്ഷെ 'ദുര്‍ബലരുടെ' എന്നു കൂടി ഞാന്‍ അതോടൊപ്പം ചേര്‍ക്കും. കൂവലിന്റെ മനശ്ശാസ്ത്രം അറിയുന്നത്കൊണ്ട് ചേര്‍ത്തതാണത്. കൂവല്‍, കൂവുന്നവര്‍ക്ക് അത്മസംതൃപ്തി നല്‍കും എന്നത് തീര്‍ച്ചയാണ്. ഇവിടെ സെബിനും ആ സംതൃപ്തി കിട്ടിക്കാണണം..!

ഭൂമിപുത്രി said...

അതേ ത്രേസ്യക്കുട്ടി,മിക്സ്ഡ് കോളെജിലെത്തിക്കഴിഞ്ഞുള്ള വനിതാകോളെജ് പ്രോഡക്റ്റുകളുടെ , ആത്മവിശ്വാസം പ്രകടമാക്കുന്ന പെരുമാറ്റം തന്നെയാണ്‍ ഞാന്‍ പറഞ്ഞതു. ആത്മവിശ്വാസം എന്നത് ആ വാക്കിന്റെ അറ്ത്ഥത്തില്‍ തന്നെയെടുക്കുക-Nothing more nothing less.

പേണ്ണിന്റെ സ്വതന്ത്രമായ വ്യക്തിത്വവികാസം,സ്വത്വപ്രകാശനം ഒക്കെ സ്ത്രീയും പുരുഷനും സഹവറ്ത്തിയ്ക്കുന്ന ഒരു ചുറ്റുപാടില്‍ പലപ്പോഴും(if not always)അസാദ്ധ്യമാകുന്നുവെന്നതു കഷ്ട്ടമാണ്‍.
ഒരു സമൂഹത്തിന്റെ സാംസ്കാരിക നിലവാരത്തിന്റെ index കൂടിയാണതു

ഭൂമിപുത്രി said...

ഇന്റാക്ക്ഷ്നെപറ്റി പറയാന്‍ വിട്ടുപോയി-എന്റെ തന്നെ കാര്യം പറഞ്ഞാല്‍ മതിയല്ലൊ,
പെണ്‍സുഹൃത്തുകളോട് പെരുമാറുന്ന അതേ അനായാസതയോട്കൂടി ആണ്‍കുട്ടികളോട് പെരുമാറാന്‍ ഒരു പ്രശ്നവും തോന്നിയില്ല കോഎഡില്‍
ചെന്നപ്പോള്‍.
മറ്റൊരു വ്യത്യാസം തോന്നിയതു,
അദ്ധ്യാപകരെന്തെങ്കിലും ചോദിച്ചാല്‍,
അവിടെത്തന്നെ പഠിച്ചപെണ്‍കുട്ടികള്‍,
ആണ്‍കുട്ടികളുടെ വശത്തേയ്ക്ക് നോക്കും-അവറ് പറഞ്ഞോട്ടെയെന്ന മട്ടില്‍-ചാടിക്കേറി ഉത്തരം പറയുക പല്‍പ്പോഴും ഞാനാകും :))
so much for interaction

യാരിദ്‌|~|Yarid said...

കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂയ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്....

ഞാന്‍ കൂവി പ്രതിക്ഷേധിച്ചിരിക്കുന്നു, പണ്ട് ഹരികുമാറിന്റെ ബ്ലോഗില്‍ പോയി ഇരുട്ടില്‍ കുവിയതു പോലെയല്ല, ഇതു സ്റ്റേജില്‍ വ്ന്നു കൂവിയിരിക്കുന്നു.. ആരെങ്കിലും കൂടെയുണ്ടേങ്കില്‍ ഇനിയും ഉച്ചത്തില്‍ കൂവാന്‍ തയാറാണ്. ആരുണ്ട് കൂടെക്കൂവാന്‍....ഒന്നിച്ചു കൂവുന്നതല്ല്ലെ കൂടുറ്റല്‍ നല്ലത്..;)

നല്ല പോസ്റ്റ് മൈന...:)

Anil said...

ഇതു കൂടി വായിക്കൂ

http://www.puzha.com/puzha/magazine/html/essay1_apr3_08.html

Anil said...

ക്ഷമിക്കണം മുകളിലെ ലിങ്ക് പൂര്‍ണമല്ല ഇവിടെ ക്ലിക്ക് ചെയ്യുക

ഹരീഷ് തൊടുപുഴ said...

പ്രിയപ്പെട്ട നാസ്,
നാസ് എഴുതിയ കമെന്റ്സ് വായിച്ചു. ഒരു സംശയം. ഈ നിയമങ്ങളെയോന്നും ഓര്‍ത്ത് പേടിക്കെണ്ട യാതൊരു ആവശ്യവുമില്ല. എങ്കിലും പുതിയ തലമുറയ്ക്ക് , സ്വന്തം വീട്ടില്‍ അച്ച്നമ്മസഹോദരീസഹോദരന്മാരുടെ കൂടെ ഇരുന്ന് കൂവാന്‍ ഉള്ള ചങ്കുറപ്പ് ഉണ്ടകുമൊ?????????

മൈനായ്ക്ക്,
ഇന്നീ കാണുന്ന കുട്ടി ടൊക്ടര്‍ മാര്‍ നാളെ ഉത്തരവാദിത്തമുള്ള വല്യ ടോക്ടര്‍ മാരാകും. അന്ന് രോഗികളായ ആണുങ്ങളെ പരിശോധിക്കില്ല എന്നു പറയുമൊ ആവോ??

പിന്നെ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഒരു ചോദ്യം:
നമ്മളില്‍ ആര്‍ക്കു കഴിയും എതിര്‍ലിംഗത്തില്‍ പെട്ട ഒരാളില്ലാതെ ജീവിക്കാന്‍?? നമ്മള്‍ക്ക് ആവശ്യമില്ലെങ്കില്‍ കൂടി , നമ്മളെ ആവശ്യമുള്ള അച്ചനൊ, അമ്മയൊ, സഹോദരനൊ, സഹോദരിയൊ ഉണ്ടവില്ലേ?? അവര്‍ക്കു നേരെ മുഖം തിരിഞ്ഞു നില്‍ക്കാന്‍ എനിക്കോ, നിങ്ങല്‍ക്കോ സാധിക്കുമോ?? പറയൂ....

nizamudheen said...

ente ayalathe... koottukareee..... ethra kalamayi nammal samsarichittu alleee.?? sughanlleee.??? njna kure prashnangalil ayirunnuu. ennal orikkalum njna marannirunilla tttoo.... BARZA njna vayichuu. MATHRUBHUMIYILE ABHIMUGHAVUM vayichu.... ellam ulkkollan avunnillaa......... but vyathyasthamayi chindhikkan prerippichuu... the type of islamic feminism... so all the bestt.....

onlooker said...

The problem i can see with mina and the like, that they never had a good relation ship with men. Man is not something to be feared. It is true that socity is male oriented. The physical and mental difference made the male a higher stand from women. Emotinally both are paraspara poorakangal.

You might never felt the mother's relationship with child. You know, when i have worries or hardships i calls my mother than my father and i enjoy that consolation than anything. Similarly from my wife. But as a man for my wife am a protector and also advicer. Our roles are different, but we need each other. That the man knows and those so called feminist doesn't knows.

Now i can see a lot of support for you even from males. Don't think these are unconditional. The reason for their support is you are in an interesting platform - the anti muslim

onlooker said...
This comment has been removed by the author.
onlooker said...

I never read anybody saying that man doesn't need ladies. Why these thought comes only in some ladies. Probabily inferiority complex