ആനന്ദമാര്ഗ്ഗം വായിക്കുമ്പോള്‍ എന്ന പേരില്‍ മുമ്പ് എഴുതിയ പോസ്റ്റ് വായിച്ചവര്‍( കേരളത്തിനു പുറത്തുള്ള ബ്ലോഗനക്കാര്) കമന്റായും സ്ക്രാപ്പായും മെയിലായും ആ കഥ വായിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സ്കാന്‍ ചെയ്ത് അയക്കുന്നതിനോ ബ്ലോഗില്‍ കൊടുക്കുന്നതിനോ എനിക്ക് പരിമികളുണ്ടായിരുന്നു. അതിനൊരു പരിഹാരമായി ഇപ്പോള്‍
കണ്ണൂരാന്റെ
സഹായത്തോടെ ആ കഥ കൊടുക്കുന്നു. കഥാകൃത്തിന്റെ അനുമതിയോടെയും.
വലുതായി വായിക്കാന്‍ പേജില്‍ Double click ചെയ്യുക





20 comments:
ആനന്ദമാര്ഗ്ഗം വായിക്കുമ്പോള്‍ എന്ന പേരില്‍ മുമ്പ് എഴുതിയ പോസ്റ്റ് വായിച്ചവര്‍( കേരളത്തിനു പുറത്തുള്ള ബ്ലാഗനക്കാര്) കമന്റായും സ്ക്രാപ്പായും മെയിലായും ആ കഥ വായിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സ്കാന്‍ ചെയ്ത് അയക്കുന്നതിനോ ബ്ലോഗില്‍ കൊടുക്കുന്നതിനോ എനിക്ക് പരിമികളുണ്ടായിരുന്നു. അതിനൊരു പരിഹാരമായി ഇപ്പോള്‍ കണ്ണൂരാന്റെ
സഹായത്തോടെ ആ കഥ കൊടുക്കുന്നു. കഥാകൃത്തിന്റെ അനുമതിയോടെയും.
Drastic experience
Thank you
മൈനേ എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് അറിയില്ല. ഇത്ര നല്ലയൊരു കഥ പരിചയപ്പെടുത്തിയതിനും, പിന്നെ ഇപ്പോള്‍ ഇതു വായിക്കാന്‍ തന്നതിനും. കണ്ണൂരാനും നന്ദി.
ആദ്യമായിട്ടണെന്ന് തോന്നുന്നു ഉണ്ണിയെന്ന കഥാകൃത്തിന്റെ കഥ വായിക്കുന്നത്. നേരത്തേ വായിക്കാതിരുന്നതില്‍ നഷ്ടബോധം തോന്നുന്നു.
എത്ര നന്നായാണ് ഉണ്ണി ആ സ്ത്രീകളെ അവതരിപ്പിച്ചിരിക്കുന്നത്. ആ ടീച്ചര്‍മാര്‍ക്കൊപ്പം ഞാനും പോയി ഒരു യാത്ര, ചിരിച്ചും കരഞ്ഞും. ഉണ്ണീ, അഭിനന്ദനങ്ങള്‍.
മൈനേ ഇനിയും ഇതുപോലെയുള്ള കഥകളെ പരിചയപ്പെടുത്തണേ. എഴുതിയിട്ടോന്നും എനിക്ക് മതിയാവുന്നില്ല.
നന്ദി
ൈത്തരമൊരു അനുഭവമില്ലെങ്കിലും മനസ്സില്‍ കൊണ്ടു ഒരോരുത്തരുടേയും കഥ,ആ വീണ്ടു കീറിയ ജീവിതങ്ങള്‍.
ഇനി മുതല്‍ നമുക്ക് ചിലതൊക്കെ വേണമെങ്കിലോ??
നന്ദി മൈനാ
Thanks a lot for posting this!
ഈ കഥ പോസ്റ്റു ചെയ്തതിനു വളരെ നന്ദി മൈന & കണ്ണൂരാന്‍.
എത്ര ശക്തമായ പ്രമേയം. ഹാറ്റ്സ് ഓഫ് ടു ഉണ്ണി .
Thank you !
നല്ലൊരു വായനാനുഭവം തന്ന കഥ, നന്ദി :)
nannayi
maraviyilekku uliyitta ormakalee pidichunarthiyathinu nanni
visalamanasinu nanni
asamsakal
പറഞ്ഞുകേട്ടിടത്തോളം മഹത്തായ കഥ എന്ന് തോന്നിയില്ല. നല്ല കഥ. പക്ഷേ വളരെ റെലവന്റ് ആയ വിഷയമാണ്. വളരെ വളരെ പ്രസക്തിയുള്ള വിഷയം. അതുകൊണ്ട് ഇത്രത്തോളം ശ്രദ്ധകിട്ടിയത് ന്യായം തന്നെ.
ഇത് ഇവിടെ കൊണ്ടുവന്നതിനു നന്ദി. :)
ഈ കഥ മാതൃഭൂമിയില്‍ വായിച്ചപ്പോള്‍ തന്നെ ഒരു നവ്യാനുഭൂതി ലഭിച്ചിരുന്നു.”ആനന്ദമാര്‍ഗം” വെറുമൊരു ടൂറിന്റെ കഥമാത്രമല്ല, സ്ത്രീകളൂടെ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ ഉത്തമോദാഹരണം കൂടിയാണ്.അതിനു ഉണ്ണി പശ്ചാത്തലമാക്കിയിട്ടുള്ള വിദ്യാലയ അന്തരീക്ഷം തികച്ചും അനുയോജ്യമായി.എന്റെ കുട്ടിക്കാലങ്ങളില്‍ നേരിട്ടു കണ്ടു പരിചയമുള്ള സ്റ്റാഫ് റൂമുകളും അവിടെ മേശയില്‍ ചാരി കിടക്കുന്ന അദ്ധ്യാപികമാരും..എല്ലാം എല്ലാം...തികഞ്ഞ തന്മയത്ത്വത്തോടെ വര്‍ണ്ണിച്ചിരിയ്ക്കുന്നു.
40 കള്‍ പിന്നിട്ടു കഴിഞ്ഞ സ്ത്രീകളുടെ ജീവിതം നിരീക്ഷിക്കുന്ന ഒരാള്‍ക്കു കാണാവുന്ന ചില കാര്യങ്ങളുണ്ട്, പ്രത്യേകിച്ചു ഒരു നല്ല സുഹൃത്ത് ബന്ധം പോലും ഇല്ലാതെ, എല്ലാം മന്സ്സില് കൊണ്ടു നടക്കേണ്ടിവരുന്ന ദൈന്യത.മനസ്സു തുറന്ന് ഒന്നു ചിരിക്കാനോ,സംസാരിക്കാനോ പോലും സാധിയ്ക്കാത്ത അവസ്ഥ.ഈ കഥയിലെ കഥാപാത്രങ്ങള്‍ ലൈഗികത നിറഞ്ഞ സംഭാഷണങ്ങളിലൂടെ നടത്തുന്ന പ്രഖ്യാപനവും മറ്റൊന്നല്ല, അടിച്ചമര്‍ത്തപ്പെട്ടു പോകുന്ന ലൈംഗിക സ്വാതന്ത്ര്യം.അതവര് ആസ്വദിക്കുന്നു, വേണ്ടു വോളം..
കഥ വായിച്ചതിനു ശേഷം കഥാകാരനുമായി സംസാരിച്ചപ്പോള്‍ ഈ നിരീക്ഷണങ്ങള്‍ ഒക്കെ ശരി വയ്ക്കുകയും ചെയ്തിരുന്നു.
അടുത്തകാലത്തു വായിച്ച മനോഹരമായ കഥ.
ഇതു ബ്ലോഗില്‍ അവതരിപ്പിച്ചതിനു മൈനയ്ക്കും നന്ദി.
മാതൃഭൂമിയെത്തി, ‘ആനന്ദമാര്ഗ്ഗം’ ഈ ആഴ്ച്ച വായിച്ചതേയുള്ളു.
തുറന്ന് സംസാരിക്കാന്‍ കൂടി അനുവാദവും അവസരവും ലഭിക്കാത്ത ,പലതും നിരാകരിക്കപ്പെട്ട, ഒരു പ്രായത്തിനപ്പുറമുള്ള സ്ര്തീകളുടെമേല് സമൂഹം വച്ചിരിക്കുന്ന മൂടി എടുത്തുമാറ്റിയിരിക്കുന്നു കഥാകൃത്ത്.
മാതൃഭൂമി ജനുവരി ആറിന്റെ ലക്കത്തില്‍, ഉണ്ണി ആര് ന്റെ ‘എന്റെയാണെ
ന്റെയാണീക്കൊമ്പനാനകള്’ എന്നൊരു നല്ല കഥയുണ്ട്.
ഞാന്‍ ഏറെക്കാലമായി കഥകള്‍ വായിക്കാറില്ലായിരുന്നു;അവ കാണുക മാത്രമേ ഉണ്ടായിരുന്നുള്ളൂ.കവിതകളും അങ്ങനെ തന്നെ.എന്തുകൊണ്ടെന്നാല്‍, കാമ്പില്ലാത്തവ വായിച്ച് ആയുസ്സ് പാഴാക്കാതിരിക്കാനുള്ള മുന്‍ കരുതലായിരുന്നു അതു.പേരിലെ പ്രത്യേകതകാരണമാണു ഉണ്ണിയുടെ കഥ വായിച്ചത്.ഇത് കാലാതിവര്‍ത്തിയായ കഥയാണെന്നു സഹപ്രവര്‍ത്തകനായ പി ഉദയഭാനുവിനോടു പറഞ്ഞിരുന്നു.ഈ കഥയിലേക്ക് ബ്ലോഗര്‍മാരുടെ ശ്രദ്ധ ക്ഷണിച്ചതിനു നന്ദി.
നല്ല കഥ.
നന്ദി മൈന. മികച്ചൊരു വായനാനുഭവം നഷ്ടമാകുമായിരുന്നു.
വീണ്ടും നന്ദി
ആനന്ദമാര്ഗ്ഗം വായിച്ചിരുന്നു. ഈ കുറിപ്പും കണ്ടിട്ട് കുറേ നാളായി. ഈ ബ്ലൊഗിങ് ഏര്പ്പാടൂം ആനന്ദമാര്ഗ്ഗാമാണെയ്.വല്ലപ്പോഴുമെ നേരം ഒത്തുകിട്ടു.
ആ കഥ ചിന്തിപ്പിക്കുന്നതാണ്. പക്ഷെ (പുരുഷ)നിര്‍മ്മിതമായ ചിന്തകള്‍ക്കപ്പുറം ഒരു പഴുതില്ലാ എന്നു ധ്വനിപ്പിക്കുന്നില്ലെ? അഥവാ അങിനെ ഒന്നുണ്ടോ എന്നു ചോദിക്കുന്നതെങ്കിലും ഉണ്ടോ കുറഞ്ഞപക്ഷം? ഹാസ്യതിന്റെ മേമ്പൊടിയില്‍ നിസ്സഹായാവസ്ഥയുമായിട്ട് പൊരുത്തപ്പെടാന്‍ ഒരു ശ്രമം.ഒന്നും മാറില്ലാ എന്ന തോന്നലാണ് കഥ എന്നില്‍ ബാക്കി വച്ചത്. ആലിസ് വാക്കറിന്റെ കളര്‍ പര്‍പ്പള്‍ ഇതേ സാഹചര്യങ്ങളില്‍ നിന്ന് മുക്തി നേടി സ്വപ്നവിഹായസ്സിന്റെ ഒരു കീറു കാണിച്ചുതന്നിരുന്നു. ഇസം ആയി ചുരുങ്ങാത്ത ആ അനന്തതയും ഈ കഥയില്‍ കണ്ടില്ല, ആദ്യത്തെ വായനയില്‍ സാഹചര്യത്തിലെ പുതുമ ഇഷ്ടപ്പെട്ടെങ്കിലും.
ഉണ്ണിയുടെ കഥകള്‍ എപ്പോഴും ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍ .ദുര്ഗ്രതയില്ലാത്ത വായന എപ്പോശും തരുകയും കൃത്യമായ ആശയം ഉണ്ടായിരിക്കുകയും ചെയ്യുന്നതായതുകൊണ്ടായിരിക്കാം അത്. ആനന്ദമാര്ഗ്ഗത്തേക്കാള് എനിക്ക് അദ്ദേഹത്തിന്റെ മറ്റു പല കഥകളും ഇഷ്ടമായിട്ടുണ്ട്.
Awesome story.. Nice presentation ..
വായിച്ചു!
.......
താങ്ക്സ്!
Post a Comment