Saturday, March 8, 2008

വനിതാദിനം ആവശ്യമോ?

യത്ര നാര്യസ്‌തു പൂജ്യന്തേ, രമന്തേ തത്ര ദേവത (എവിടെ നാരിമാര്‍ പൂജിക്കപ്പെടുന്നുവോ അവിടെ ദേവതമാര്‍ രമിക്കുന്നു-മനുസ്‌മൃതി)

വനിതകള്‍ക്ക്‌ വേണ്ടി ഇങ്ങനെ ഒരു ദിനം വേണോ? ഒരു ആചാരവും ആഘോഷവും ആയാല്‍ സ്‌ത്രീകള്‍ക്ക്‌ ലഭിക്കേണ്ടതൊക്കെ ലഭിക്കുമോ?
ഒരു തിരിഞ്ഞുനോട്ടം നടന്നേക്കാം. അല്ലാതെന്ത്‌?....ഇന്നോര്‍ക്കും നാളെ മറക്കും. ഒരിടത്ത്‌ ആഘോഷം നടക്കുമ്പോള്‍ മറുവശത്ത്‌ ഈ നിമിഷത്തിലും അവള്‍ ആക്രമിക്കപ്പെടുന്നു. കബളിപ്പിക്കപ്പെടുന്നു.

ഇന്നലെ വനിതാദിനത്തില്‍ കേട്ട ചില വാക്കുകള്‍ തികട്ടി വരുന്നു. ഉന്നതപദവിയിലിരിക്കുന്ന ഒരു വനിതയുമായുള്ള ടിവി അഭിമുഖത്തിലെ വരികള്‍...അവര്‍ വേശ്യകളെക്കുറിച്ച്‌ പറയുകയായിരുന്നു. വേശ്യ, വേശ്യ എന്ന്‌ എടുത്തെടുത്തു പറഞ്ഞു. വിരോധവും അമര്‍ഷവും ദേഷ്യവുമൊക്കെ ആ വാക്കുകളില്‍ നിറഞ്ഞു നിന്നു.(മുഖത്തും) വേശ്യാവൃത്തി ഇല്ലാതാക്കാന്‍ ബോധവത്‌ക്കരണമാണ്‌ ആവശ്യമെന്നും അതെങ്ങനെയെന്നും അവര്‍ വിവരിച്ചു.
ആത്മീയാവബോധം സ്‌ത്രീകളില്‍ സൃഷ്ടിക്കുകയും സന്മാര്‍ഗ്ഗപാഠങ്ങള്‍ പഠിപ്പിക്കുകയും ചെയ്യുക.
വഞ്ചനയിലും കബളിപ്പിക്കപ്പെടലുകളിലും ചുവന്ന തെരുവുകളിലെത്തുന്ന പല സ്‌ത്രീകളും അന്നന്നത്തെ ഭക്ഷണത്തിന്‌ വേണ്ടി ലൈഗീംകതൊഴില്‍ സ്വീകരിക്കുന്നതോ ആനന്ദത്തിനുവേണ്ടി തെരുവിലല്ലാതെ, മുഖംമൂടി അണിഞ്ഞ്‌ നടക്കുന്നവരെയോ സദാചാരം പഠിപ്പിക്കേണ്ടത്‌. (ഇവിടെ സദാചാരം പഠിപ്പിക്കുകയല്ല എന്റെ ഉദ്ദേശം-)
വനിതാദിനത്തിന്റെ ആഘോഷത്തിമിര്‍പ്പിലും എത്രയോ സ്‌ത്രീകള്‍ കരയുന്നു. അമ്മമാര്‍, ഭാര്യമാര്‍, മക്കള്‍...ചോരയില്‍ കുളിച്ച ശവശരീരങ്ങള്‍ കണ്ട്‌.
അവരെ വിശ്വസിച്ച്‌ ഒരു ദിവസം പിറന്ന നാടും വീടും എല്ലാമുപേക്ഷിച്ചിറങ്ങി വന്ന പെണ്‍കുട്ടികള്‍ ആരോടു സങ്കടം പറയും?

വിവാഹം കഴിച്ചത്‌ അബദ്ധമായെന്ന്‌ പറയുന്ന ഒരുപാടു പുരുഷന്മാരെ കണ്ടിട്ടുണ്ട്‌.
വിവാഹം അബദ്ധമാവുകയാണെങ്കില്‍ എന്തിനാണ്‌ ഈ ഏര്‍പ്പാടിന്‌ നില്‍ക്കുന്നത്‌?
കുറച്ചുദിവസം മുമ്പ്‌ കേട്ട കാര്യം ഓര്‍മ വരുന്നു. അടുത്തു വിവാഹം കഴിഞ്ഞ പയ്യന്‍ ഭാര്യമായി പിണങ്ങി. ഒത്തുതീര്‍പ്പിന്‌ വന്നവരോട്‌ അവന്‍ പറഞ്ഞത്‌ 50 രൂപ കൊടുത്താല്‍ പെണ്ണിനെ കിട്ടുമെന്നാണ്‌.

സ്‌ത്രീകള്‍ക്ക്‌ പൊതുവായ ചില കുറ്റങ്ങള്‍ നിരത്താറുണ്ട്‌
പൊങ്ങച്ചം, ഏഷണി, പരദൂഷണം....
ഇവരെ ഏഷണിക്കാരികളാക്കുന്നതില്‍ ആരാണ്‌ ഉത്തരവാദി
അവരല്ല തീര്‍ച്ച. സമൂഹം അങ്ങനെ ആക്കുകയല്ലേ...
കലകളില്‍ പാചകം..
സ്വാതന്ത്ര്യം അയല്‍മുറ്റത്തെ ഏഷണി...

സ്‌ത്രീകള്‍ക്ക്‌ സ്‌ത്രീകളില്‍ നിന്നു തന്നെയാണ്‌ പീഡനം ഏറ്റുവാങ്ങേണ്ടിവരുന്നതെന്ന്‌ വാദിച്ചേക്കാം. അടിച്ചമര്‍ത്തപ്പെടുന്ന സ്‌ത്രീയുടെ സ്വാതന്ത്ര്യം, ശക്തിം അല്ലേ പിന്നീട്‌ മോശമായരൂപത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌. വീട്ടിനുള്ളില്‍ തന്നെ.
പലര്‍ക്കും സ്‌ത്രീ ഒരു ശരീരമാണ്‌. ഏതുതരത്തിലും ഉപയോഗിക്കാവുന്ന ശരീരം മാത്രം.
അവളുടെ മനസ്സിനെ, സങ്കടങ്ങളെ, സന്തോഷത്തെ സ്വാതന്ത്ര്യത്തെ സ്വീകരിക്കാന്‍ തയ്യാറുള്ള എത്രപേരുണ്ട്‌
എന്നിരുന്നാലും അവള്‍ എപ്പോഴും നിങ്ങളെ ഓര്‍ത്തുകൊണ്ടിരിക്കുന്നു. നിങ്ങള്‍ക്കുവേണ്ടി ജീവിക്കുന്നു.
പുരുഷന്‍ സങ്കടം വരുമ്പോള്‍ മദ്യം കുടിക്കുന്നു. സ്‌ത്രീയാണെങ്കില്‍ കണ്ണീരുകുടിക്കുന്നു. ഇതാണ്‌ സ്‌ത്രീയും പുരുഷനും തമ്മിലുള്ള വ്യത്യാസം.

ഒരു കാലത്ത്‌ എന്റെ സങ്കടങ്ങളെ, സന്തോഷത്തെ ചേര്‍ത്തു പിടിച്ച്‌ ആശ്വസിപ്പിച്ച അമ്പിളിചേച്ചിക്ക്‌ ഈ പോസ്‌റ്റ്‌ സമര്‍പ്പിക്കുന്നു.

19 comments:

Myna said...

വിവാഹം കഴിച്ചത്‌ അബദ്ധമായെന്ന്‌ പറയുന്ന ഒരുപാടു പുരുഷന്മാരെ കണ്ടിട്ടുണ്ട്‌.
വിവാഹം അബദ്ധമാവുകയാണെങ്കില്‍ എന്തിനാണ്‌ ഈ ഏര്‍പ്പാടിന്‌ നില്‍ക്കുന്നത്‌?
കുറച്ചുദിവസം മുമ്പ്‌ കേട്ട കാര്യം ഓര്‍മ വരുന്നു. അടുത്തു വിവാഹം കഴിഞ്ഞ പയ്യന്‍ ഭാര്യമായി പിണങ്ങി. ഒത്തുതീര്‍പ്പിന്‌ വന്നവരോട്‌ അവന്‍ പറഞ്ഞത്‌ 50 രൂപ കൊടുത്താല്‍ പെണ്ണിനെ കിട്ടുമെന്നാണ്‌

സുല്‍ |Sul said...

എല്ലാ ദിനാചരണങ്ങളും ഒരു ആഘോഷമല്ലേ ഇക്കാലത്ത്. വില്പനയുടെ പുതിയ തന്ത്രങ്ങള്‍ മെനയുന്നവരുടെ ആവശ്യം...
അതിനിടയില്‍ ഇതും ആവശ്യം.
നല്ല ലേഖനം.

-സുല്‍

പ്രിയ said...

ഈ ദിവസം ആരറിയുന്നു? എന്തായാലും അറിയേണ്ട വനിതകള് അറിയുന്നില്ല, അറിയാന് അവസരം കൊടുക്കുന്നില്ല, അല്ല , അറിഞ്ഞിട്ടൊരു കാര്യവും ഇല്ല. ഒരു ശിശുദിനം കൊണ്ടു ഇന്ത്യയില് കുഞ്ഞുങ്ങള്ക്ക് ഒരു നേട്ടവും ഇല്ല. അത് പോലെ തന്നെ ഒന്നിതും.

മലമൂട്ടില്‍ മത്തായി said...

In this very busy modern life, it is good to have a day which is dedicated to women. Atleast it is a day for folks to sit back and remember the women in their life. And that includes not only wives, daughters, mothers alone but also others as well (teachers, ex-girlfriends,colleauges).

Aluvavala said...

നല്ല ലേഖനം. സ്ത്രീയായാലും പുരുഷനായാലും ഓരോ വ്യക്തിയുടെയും വഴിതെളിയലും വഴിതെറ്റലും അധികവും വ്യക്തിഗുണങ്ങളുടെ അടിസ്ഥാനത്തിലാണെന്നാണ് എന്റെ ഒരു തോന്നല്‍. ഗതികേടിനു വേശ്യാവൃത്തി തിരഞ്ഞെടുത്തവര്‍ എന്തേ കൂലിപ്പണി/തൂപ്പുപണി/വീട്ടുപണി/വീടുപണീ/കൊയ്ത്തുപണി തിരഞ്ഞെടുത്തില്ല!?

Unknown said...

ഗതികേടിനു വേശ്യാവൃത്തി തിരഞ്ഞെടുത്തവര്‍ എന്തേ കൂലിപ്പണി/തൂപ്പുപണി/വീട്ടുപണി/വീടുപണീ/കൊയ്ത്തുപണി തിരഞ്ഞെടുത്തില്ല!?

ആലുവവാലാ....

ടിവി അഭിമുഖത്തിലെ വനിതയു അതേസ്വരം.

എം.എച്ച്.സഹീര്‍ said...

സ്ത്രീ അമ്മയണ്,ഭാര്യയാണ`...കുറെ പഴഞ്ച്ന്‍ ചൊല്ലുകള്‍ പോട്ടെ അതെക്കെ,
സ്ത്രീ സ്നേഹമാണ്,സാന്ത്വനമാണ്,സമാധനമാണ്,ചിലപ്പോഴെങ്കിലും അവള്‍ അഗ്നിയാണ`.അത് വേണ്‍ദതാണ്.
പക്ഷെ ഇവിടെ ഒരു സ്തി ടിവിയില്‍ കരയുന്നത് കണ്ടു മക്കളെ വളര്‍ത്താന്‍ പാങ്ങില്ലാതെ വേശ്യാവൃത്തിയ്ക്ക് ഇറങ്ങിയെന്ന് എന്തെരു വിരോധാഭാസം സംസകാരിക കേരളത്തില്‍ വേറെ തെഴില്‍ ഇല്ലെ..ഛെ... സ്തീ സ്നേഹിക്കുന്നവര്‍ക്കുള്ള എല്ലാ അഭിമാനവും പോയി
ഇങ്ങെനെയെക്കയാണ് നമ്മുടെ സ്ത്രീകള്‍ എന്തു ചെയ്യാം

“ സ്തീയെ ഒര്‍മ്മിക്കാന്‍ ദിവസം വേണ്ട് മാം ആ സ്നെഹം മാത്ര്ം മതി...“

എസ്.കെ (ശ്രീ) said...

മൈനേ,...ലേഖനം വായിച്ചു... നന്നായിറ്റുണ്ട്.. വനിതാദിനം ആചരിയ്ക്കേണ്ട ഒന്നല്ലെന്നുതന്നെയാണ് അഭിപ്രായം..!
അവസരംകിട്ടിയാല്‍ സ്ത്രീയെക്കുറിച്ചും,അവളുടെ പ്രശ്നങ്ങളെക്കുറിച്ചും കവലപ്രസംഗം നടത്താനും അഭിമുഖപ്രഹസനങ്ങളില്‍ സഹതാപപ്രദര്‍ശനം നടത്താനും ഒത്തിരിയാളുകളുണ്ട്...അതില്‍ സ്ത്രീരത്നങ്ങളും പെടുന്നല്ലോ എന്നോര്‍ക്കുമ്പോള്‍ സങ്കടവും തോന്നാറുണ്ട്..

കാലം ഏറെ പുരോഗമിച്ചെങ്കിലും ഇന്നും സമൂഹത്തിന്റെ ഉന്നതതലങ്ങളിലെത്തിയ സ്ത്രീകള്‍ പോലും പലയിടങ്ങളിലും അവഹേളിയ്ക്കപ്പെടുന്നുണ്ട്. കേരളം പോലുള്ള സാക്ഷരതയുടെ കൊടുമുടിയിലെത്തിയെന്നു വാനോളം വീമ്പിളക്കുന സംസ്ഥാനത്ത് എത്രയോ സ്ത്രീകള്‍ അപമാനിയ്ക്കപ്പെടുന്നു??
സാംസ്കാരികമേഖലയിലെ വളര്‍ച്ചയൊന്നും ഇത്തരത്തിലുള്ള മൂല്യച്യുതിയെ തെല്ലും കുറച്ചിട്ടില്ലെന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തി തീരെയില്ല...തൊഴില്‍മേഖലയില്‍, വിദ്യാഭ്യാസമേഖലയില്‍.. രാഷ്ട്രീയത്തില്‍, കലാരംഗങ്ങളില്‍..എവിടെയും ഈ അവഗണനയും,അവഹേളനവും തുടരുന്നു...
ഒരു വനിതാകമ്മീഷനോ, അല്ലെങ്കില്‍ ആചരിയ്ക്കാന്‍ ഒരു വനിതാദിനമോ ഉണ്ടെങ്കില്‍ ഈ പ്രശ്നങ്ങള്‍ തീരുമോ???

ഒന്നു ചോദിച്ചോട്ടെ..! എന്തുകൊണ്ട് സ്ത്രീകള്‍ പലമേഖലകളിലും ഒറ്റപ്പെടുന്നു???പലരീതിയില്‍ വേദനിപ്പിയ്ക്കപ്പെടുന്നു???

ശരിയായ ഒത്തൊരുമയില്ലെന്നത് ഒരു പ്രധാനഘടകം തന്നെയാണ്. എവിടെയെങ്കിലും സ്ത്രീയ്ക്ക് അവളുടെ അഭിമാനത്തിന്‍ കോട്ടംതട്ടുന്ന സംഭവം ഉണ്ടായാല്‍ അതില്‍ ഒറ്റക്കെട്ടായുള്ള നിലപാടുകള്‍ എടുത്ത ചരിത്രം കാണിച്ചുതരാനാവുമോ?
നൂറുസംഘടനകള്‍, പലവിധ നിറങ്ങളാല്‍ വേര്‍തിരിയ്ക്കപ്പെട്ട രാഷ്ട്രീയസംഘടനകളുടെ കീഴില്‍ പെട്ടുഴലുന്ന സ്ത്രീകളെയാണ് കാണാന്‍ സാധിയ്ക്കുക!അവര്‍ പരസ്പരം ആശയസംവാദങ്ങളുയര്‍ത്തി ചേരിതിരിഞ്ഞുനില്‍ക്കുമ്പോള്‍ ആര്‍ക്കും അവരെ അബലകളാക്കാം...അശരണരാക്കാം....

സ്ത്രീയ്ക്കു ശക്തിയില്ലെന്നു പറയുന്നവരോടു എന്താണു പറയേണ്ടത്???
ഇന്ദിരാപ്രിയദര്‍ശിനിയും, മതര്‍ തെരേസയും, മാതാ അമൃതാനന്ദമയിയും, ബേനസീര്‍ ഭൂട്ടോയുമെല്ലാം നമ്മുടെമുമ്പില്‍ കാണിച്ചുതന്നിട്ടുള്ളതല്ലേ?
പക്ഷേ അവരെല്ലാം ചില സംവിധാനങ്ങളുടെ പിന്തുണ നേടിയവരായിരുന്നു എന്നു വാദിയ്ക്കാം..ആ സംവിധാനം അഥവാ സംഘടിതശക്തി എന്തുകൊണ്ടു സ്ത്രീകള്‍ക്കു നേടാനാവുന്നില്ല...???
തിരെഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയം നൊക്കാതെ തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി വോട്ടു ചെയ്യുന്ന എത്ര സ്ത്രീകളുണ്ട്???
അങ്ങിനെ ചെയ്തിരുന്നെങ്കില്‍ നിയമസഭ സ്ത്രീകളുടേതായി മാറിയേനേ..എന്തുകൊണ്ടു സാധിയ്ക്കുന്നില്ല???

ഇത് സംഭവിയ്ക്കുന്നത് മുന്‍‌കാലഘട്ടത്തില്‍ പുരുഷനേയും, സ്ത്രീയേയും വേര്‍തിരിച്ചു കാട്ടിയുള്ള ചില ആചാരങ്ങളായിരുന്നെന്നു പറയാം....
എല്ലാകാലവും സ്ത്രീയ്ക്ക് പുരുഷ്ന്റെ തണല്‍ ആവശ്യമാണ് എന്ന മിഥ്യാധാരണ ആവശ്യമില്ലാതെ നമ്മുടെ സംസ്കാരത്തില്‍ അടിച്ചേല്‍പ്പിച്ചു എന്നതാവും ശരി..
എല്ലാകാലവും സ്ത്രീയ്ക്ക് പുരുഷ്ന്റെ തണല്‍ ആവശ്യമാണ്..ശരിയാണ് അതേ പോലെ പുരുഷനും സ്ത്രീയുടെ തണല്‍ ആവശ്യമാണ് എന്നാണെന്റെ വാദം...

വിവാഹം കഴിച്ചതേ അബദ്ധമായിപ്പോയി എന്ന് വ്യക്തമായ കാരണങ്ങളൊന്നും കൂടാതെ തമാശയ്ക്കുപോലും പറയുന്നത് ഏറ്റവും വലിയ ക്രൂരതയായിക്കാണണം. സ്ത്രീയുടെ വില മനസ്സിലാവാത്തവനേ ഇതു പറയൂ!
പത്തുമാസം സ്വന്തം ഉദരത്തില്‍ ചുമന്ന്, നൊന്തു പ്രസവിച്ച് മുലപ്പാലൂട്ടി വളര്‍ത്തി അവനെ അവനാക്കുന്നത് സ്ത്രീയാണ്..
ഒരു കുടുംബത്തിലെ എല്ലാ ചുമതലകളും നിര്‍വ്വഹിച്ച്, ഭര്‍ത്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കി, അതു കഴിഞ്ഞ് ഓഫീസ്ജോലിയും ചെയ്തുവന്ന് പിന്നെയും കടമകളിലെയ്ക്കുതിരിയുന്ന സ്ത്രീയെ എന്തു പറഞ്ഞാണ് അഭിനന്ദിയ്ക്കുക?

ഏഷണിപറയുന്നവര്‍ സ്ത്രീകള്‍! പരദൂഷണക്കാരികള്‍ സ്ത്രീകള്‍! പൊങ്ങച്ചക്കാരികള്‍ സ്ത്രീകള്‍!...ഇതും അവര്‍ ചുമക്കണം...ബാലിശമായ ആരോപണങ്ങള്‍ എന്നല്ലാതെയെന്തു പറയാന്‍!(ചിരി വരുന്നു....)
ഏറ്റവും വലിയ ഏഷണിക്കാരനായി പുരാണത്തില്‍ പോലും ചിത്രീകരിച്ചിരിയ്ക്കുന്നത് നാരദമഹര്‍ഷിയേയും, തമ്മിലടിപ്പിക്കുന്നവനായി ശകുനിയേയുമൊക്കെയാണ്....അവര്‍ ചെയ്തത്രയുമൊന്നും ഇവരാരും ചെയ്യുന്നുമില്ല..ദേവന്മാരേയും, അസുരന്മാരേയും തമ്മിലടിപ്പിച്ച്(കാര്യമെന്തുമാവട്ടെ!) രസം കൊള്ളുന്ന, നാരദരും, മഹാഭാരതയുദ്ധത്തിനു വഴിയൊരുക്കിയ ശകുനിയുമൊന്നും ആകുന്നില്ലല്ലോ ഇവര്‍ ആരാ ഏഷണി പറയാത്തത്???കുറച്ചെല്ലാം നാം പലരും കെട്ടിയുണ്ടാക്കുന്ന കഥകളാണ്...മേല്‍പ്പറഞ്ഞ സ്വഭാവവിശേഷങ്ങള്‍ സ്ത്രീയിലും, പുരുഷനിലും തുല്യം തന്നെയാണ്...

ഇരുട്ടില്‍ നഗരത്തിന്റെ ആളൊഴിഞ്ഞ ഇടവഴികളില്‍ നേര്‍ക്കുനേര്‍ ഒരുപെണ്ണിനെ കണ്ടാല്‍ അവളില്‍ തന്റെ കൂടെപ്പിറന്ന സഹോദരിയെയും, നൊന്തുപെറ്റ അമ്മയേയുമൊക്കെ കാണാനുള്ള ബോധം പുരുഷനില്‍ വരുമ്പോഴാണ് അവന്‍ യഥാര്‍ത്ഥത്തില്‍ മനുഷ്യകുലത്തില്പിറന്നെന്നു പറയാനാവൂ....
ലോകത്തെവിടെയായാലും സ്ത്രീയ്ക്കുണ്ടാവുന്ന വേദന അതു പുഷന്റേതുമാണെന്നവന്‍ ചിന്തിയ്ക്കണം...സ്ത്രീ തിരിച്ചും.....

കപടരാഷ്ട്രീയമുഖം‌മൂടികള്‍ക്കു കീഴ്പ്പെടാതെ സ്വന്തം അസ്ഥിത്വം വെളിപ്പെടുത്താനും കാത്തുസൂക്ഷിയ്ക്കാനും ഒത്തൊരുമയോടുകൂടി മുന്നേറാനും എന്നു സ്ത്രീയ്ക്കു കഴിയുന്നു അന്നേ അവളില്‍നിന്നും അടിമത്തത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയാനവള്‍ക്കു സാധിയ്ക്കൂ.......

ലോകവനിതാദിനമാചരിച്ചതുകൊണ്ടൊന്നും ഇതു നേടാനാവില്ല...ഒത്തൊരുമയാണാവശ്യം...
ഒരു സഹോദരന്‍

(എഴുതിയതല്‍പ്പം നീണ്ടുപോയെങ്കില്‍ ക്ഷമിയ്ക്കുക!)

Aluvavala said...

ഏതാവശ്യത്തിനു വേണ്ടിയാണെങ്കിലും വേശ്യവൃത്തി ന്യായീകരിക്കാവതല്ല. വിശക്കുന്ന കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ എല്ലാ അമ്മമാരും ഈ പണീ തുടങ്ങുന്നതിനെക്കുറിച്ച് എന്താണഭിപ്രായം? ദുര്‍മാര്‍ഗ്ഗത്തിലൂടെ സമ്പാദിച്ച ഒരു തരി പോലും തന്റെ മക്കള്‍ അവരുടെ പിഞ്ചു ശരീരത്തിലേക്ക് കടിച്ചിറക്കരുത് എന്ന നിര്‍ബന്ധമുള്ള, മക്കളെ വേശ്യയുടെ മക്കളേ എന്നു സമൂഹം വിളിക്കരുതെന്നാശിക്കുന്ന, സ്നേഹമുള്ള ഒരമ്മയും 'മക്കള്‍ക്ക് വേണ്ടി' ഈ പണീ ചെയ്യില്ല.
പിന്നെയോ? അവര്‍ക്കുതന്നെ സുഭിക്ഷമായി, 'മേലനങ്ങാതെ' ജീവിക്കാനും, അര്‍മാദിക്കാനും വേണ്ടി തന്നെയാണ് ഈ പണീ തിരഞ്ഞെടുത്തത്; അതിന് മക്കളെ മറയാക്കുന്നു!
രാവിലെ മുതല്‍ വയലിലും, വെയിലിലും, കൊട്ടയും ചട്ടിയും ചുമന്നു വൈകീട്ട് വീട്ടിലെത്തി കുട്ടികള്‍ക്ക് കഞ്ഞിയും ചമ്മന്തിയും വച്ച് കൊടുക്കുന്ന അമ്മമാര്‍ വിഢികളാണെന്നോ?
അവര്‍ക്കെന്താ വേശ്യാപ്പണിക്കുള്ള "ടുള്‍സ്" ഇല്ലെന്നുണ്ടോ? അല്ല! അവര്‍ അമ്മയാണ്, ഭാര്യയാണ്, സ്ത്രീയാണ്.
മറ്റൊരാളൂടെ മുന്നില്‍ മാനം ലേലം ചെയ്യുന്നത് അമ്മയല്ലാതാകുമ്പോളാണ്, ഭാര്യയല്ലാതാകുമ്പോളാണ്, സ്ത്രീക്ക് ശ്രീത്വം ഇല്ലാതാകുമ്പോളാണ്!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

വനിതാ ദിനം എന്നല്ല , ഇത്തരം എല്ലാ ദിനാചരണങ്ങളും വെറും പ്രഹസനമായി മാറിക്കഴിഞ്ഞിരിയ്ക്കുന്നതിനാല്‍ ഞാന്‍ ഇത്തരം ദിവസങ്ങള്‍ ശ്രദ്ധിയ്കാറുപോലുമില്ല.ഇത്തവണ തന്നെ തിരുവനന്തപുരത്തു അര്‍ദ്ധരാത്രി നടന്ന സാംസ്ക്രാരിക “പ്രകടനങ്ങള്‍” എല്ലാവരും ടി.വിയിലൂടെ കണ്ടു കഴിഞ്ഞല്ലോ.

എനിയ്ക്കു തോന്നുന്നതു സ്ത്രീ വിമോചനം എന്നതു നമ്മൂടെ സാമൂഹിക വ്യവസ്ഥയുമായി കെട്ടുപിണഞ്ഞു കിടക്കുന്ന ഒന്നാണെന്നാണ്.നിലവിലുള്ള സാമൂഹിക ക്രമം മാറാതെ സ്ത്രീകള്‍ക്കു വേണ്ടിയുള്ള ഏതു “വിലാപ”വും വെറും ജലരേഖയായി മാത്രമേ പരിണമിയ്ക്കുകയുള്ളൂ.അതുവരെ നമുക്കു ദിനങ്ങളും,പ്രകടനങ്ങളും, സെമിനാറുകളുമായി കഴിഞ്ഞുകൂടാം.

Salim Cheruvadi said...

"പുരുഷന്‍ സങ്കടം വരുമ്പോള്‍ മദ്യം കുടിക്കുന്നു. സ്‌ത്രീയാണെങ്കില്‍ കണ്ണീരുകുടിക്കുന്നു. ഇതാണ്‌ സ്‌ത്രീയും പുരുഷനും തമ്മിലുള്ള വ്യത്യാസം"

മയ്നാ ഉമയ്ബാന്‍ ..

50 രൂപക്കു പെണ്ണു കിട്ടുമെന്നു പറഞ്ഞ പയ്യനില്‍ നിന്നും ഏറെയൊന്നും അകലെയല്ലാതാവുന്നു എഴുത്തു കാരി.വിമര്‍ശനങളില്‍ വല്ലാത്ത എടുത്തു ചാട്ടം ‌-വായനക്കാര്‍ക്കു മടുപ്പുന്ടാക്കരുതെന്നു വിനയപൂര്‍വം .....

Myna said...

പ്രിയ സലീം താങ്ങളുടെ Comment നെ ആദരിക്കുന്നു. അതു വല്ലാത്ത എടുത്തുചാട്ടം എന്ന്‌ സമ്മതിക്കുന്നു. വിമര്‍നങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കാം.
ആലുവാവാലാക്കുള്ള മറുപടി റഫീക്ക്‌ നല്‌കി. എന്നിരുന്നാലും അമ്മയ്‌ക്ക്‌ വേശ്യയാവാന്‍ പാടില്ല. ആ പണം കൊണ്ട്‌ മക്കളെ വളര്‍ത്താന്‍ പാടില്ല. എന്നാല്‍ അച്ഛന്‌ എന്തുമാവാമെന്നാണോ? ഒരു വേശ്യ ഉണ്ടാവുന്നത്‌ ആവശ്യക്കാരുണ്ടായിട്ടാണെന്ന്‌ മറക്കാതിരിക്കുക സുഹൃത്തെ...അവരെ വിളിക്കേണ്ട പേര്‌ നിഘണ്ടുവിലെങ്ങും കണ്ടില്ല. പണ്ടേ ശീലമായിപ്പോയി. ഈ ആവശ്യക്കാര്‍ കത്തനാരോ സന്യാസി ്‌ല്ലെന്നും ഓര്‍ക്കുക.
ഞാന്‍ ശ്രീയോട്‌ പറയാനുള്ളത്‌ നീണ്ടുപോയതില്‍ ഖേദിക്കാനില്ലെന്നാണ്‌. കാര്യമുണ്ടെങ്കില്‍ നീണ്ടുപോകുന്നതിനെന്ത
പ്രിയ, സുല്‍, സഹീര്‍, സുനില്‍, noti എല്ലാവര്‍ക്കും നന്ദി.

അനില്‍ ഐക്കര said...

അതു പറയരുത്‌ മൈനാ..
ഈയുള്ളവന്‍ വനിതാവകാശ സംരക്ഷണങ്ങള്‍ക്ക്‌ വേണ്ടിക്കൂടി പ്രവൃത്തിച്ചു വരുന്ന ആളായതു കൊണ്ട്‌ നിസ്സംശയം പറയട്ടെ, ഇവിടെ സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ല.

ഗാര്‍ഹിക പീഡന നിയമം വന്നതിനു ശേഷം ഏറ്റവും അധികം കേസുകള്‍ കേരളത്തിലാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്‌. കൂടുതല്‍ വിവരങ്ങള്‍ മന്ദാരം കമ്മ്യൂണിറ്റിയില്‍ ചേര്‍ത്തിട്ടുള്ളത്‌ ശ്രദ്ധിക്കുമല്ലോ.

സ്ത്രീകള്‍പുരുഷന്മാരെ തകര്‍ത്തു കളയുന്ന അനുഭവങ്ങള്‍ ധാരാളം കണ്ടിരിക്കുന്നു.ഇവയിലെല്ലാം ആണുങ്ങള്‍ കൂടുതല്‍ സാത്വികരായിരിക്കുന്നത്‌ കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളാണ്‌. കോടതികള്‍ പൊതുവേ സ്ത്രീകള്‍ക്ക്‌ അനുകൂല നിലപാടുകള്‍ സ്വീകരിക്കുന്നത്‌ കൊണ്ട്‌ മാത്രം വല്ലാതെ വിഷമിക്കുന്ന പുരുഷന്മാരെ കണ്ടിട്ടുണ്ട്‌. വിട്ടുവീഴ്ചകള്‍ നടത്തി നടത്തി, സ്വജീവിതം ഹോമിക്കുന്ന അനുഭങ്ങളും പല പുരുഷന്മാര്‍ക്കും ഉണ്ട്‌.

എന്നാല്‍ ഇവയെക്കാള്‍ ഉപരി സ്ത്രീകള്‍ സഹിക്കുന്ന കാര്യങ്ങള്‍ ഒന്നു വേറെ തന്നെ ആണ്‌. എത്രയോ സ്ത്രീകള്‍ സ്വജീവിതത്തിലെ സ്വകാര്യ സന്തോഷങ്ങള്‍ പോലും വേണ്ട എന്നു വച്ച്‌ ഒതുങ്ങിക്കൂടുന്നു. എന്നിട്ടും എല്ലാ കുറ്റവും അവരുടെ മേല്‍ ചാരി അവരെ പീഡിപ്പിക്കുന്ന എത്രയോ സംഭവങ്ങള്‍ അറിയാം.

ഈയിടെ നടന്ന ഒരു കേസില്‍ നോക്കൂ, ഒരു പുരുഷനാവശ്യമായ കരുത്തില്ലാഞ്ഞിട്ടു കൂടി അയാളെ ഒനും മിണ്ടാതെ രണ്ടു കൊല്ലം സഹിച്ച ഒരു സ്ത്രീയ്ക്കു വേണ്ടിയാണ്‌ ഹര്‍ജി നല്‍കിയത്‌. അതും ഹര്‍ജിയില്‍ ഇക്കാര്യം പറയരുതേ എന്ന് ആ കുട്ടി പ്രത്യേകമാവശ്യപ്പെടുകയും ചെയ്തു. ഈ ജീവിതം കൊണ്ട്‌ ആ കുട്ടി തൃപ്തിപ്പെടുമായിരുന്നു, എന്നാല്‍ മദ്യവും സംശയരോഗവും കൂടി മറിച്ചൊരു തിരുമാനത്തിന്‌ അവളെ പ്രേരിപ്പിച്ചു.

ഗള്‍ഫില്‍ വിസാകാലാവധി തീര്‍ന്നതിനു ശേഷം ഭാര്യയെ ജയിലില്‍ പോകുന്നതിനു വരെ വഴിയൊരുക്കിയ ഭര്‍ത്താവിനെ ഇവിടെ കാണാം. ഭാര്യയെ സംശയിച്ച്‌ ഭാര്യയ്ക്ക്‌ കൊടുക്കുന്ന ഓരോ രൂപയ്ക്കും രസീതു സൂക്ഷിയ്ക്കുന്ന ഭര്‍ത്താവിനെയും അറിയാം. ഭാര്യയോടൊപ്പം രണ്ടോ അതിലധികമോ "ഭാര്യമാരെ" സൂക്ഷിയ്ക്കുന്ന(മറിച്ചില്ലെന്നല്ല)ഭര്‍ത്താക്കന്മാരെയും അറിയാം. കിടപ്പുമുറിയില്‍ തീര്‍ത്തും അരോചകവും ഭീതിജനകവുമായ വിധത്തില്‍ പെരുമാറി ഭാര്യയ്ക്ക്‌ യതൊരു മാന്യതയും കൊടുക്കാത്ത ഭര്‍ത്താക്കന്മാരെ അറിയാം.

സദാസമയവും മദ്യത്തിനു കീഴ്പെട്ട്‌ കുടുംബത്തെപ്പറ്റി യാതൊരു ബോധവും ഇല്ലാതെ കഴിയുന്ന എത്രയോ ഭര്‍ത്താക്കന്മാര്‍ ഉണ്ട്‌..

ശ്രീ എന്ന സുഹൃത്ത്‌ മുകളില്‍ പറഞ്ഞതു പോലെ ഒരു ശക്തയായ വ്യക്തിത്വമായി മാറുവാന്‍സ്ത്രീയ്ക്ക്‌ എന്തുകൊണ്ട്‌ കഴിയുന്നില്ല എന്നതിനുള്ള ഉത്തരം പലപ്പോഴും അവളുടെ പുരുഷന്‍ തന്നെ ആയിരിക്കും. അതും ഒരു സന്തുഷ്ട കുടുംബത്തിന്റെ മുഖം മൂടിയിട്ട കുടുംബത്തില്‍ പോലും പുരുഷന്‍ അവളെ അകാരണമായി നിയന്ത്രിക്കുന്നു.

പിന്നെന്താ മൈന ഇങ്ങനെയൊക്കെ?ഒരു പുരുഷന്‍ എന്ന നിലയില്‍ ഞാനും കൈയടിച്ചു പോകുന്ന കാര്യങ്ങളാണ്‌ മൈന പറയുന്നത്‌. എന്നാല്‍ അങ്ങനെ ആയാല്‍ പോരല്ലോ.

ഈ വനിതാ സ്വാതന്ത്ര്യദിനത്തിലും ചൂടു കൊണ്ടുരുകുന്ന സ്വന്തം ശരീരത്തെ കറുത്ത പര്‍ദ്ദ കൊണ്ട്‌ പുതച്ച്‌ വിയര്‍ത്തു തളരുന്ന വനിതകള്‍ക്ക്‌ ഞാന്‍ ഈ വരികള്‍ സമര്‍പ്പിക്കുന്നു. അവര്‍ക്ക്‌ വേണ്ടി ഒരു ദിനം ഉണ്ടാകട്ടെ...

അനില്‍ ഐക്കര said...

മൈനയുടെ വനിതാദിനം വേണോ എന്ന ചോദ്യത്തിനു മറുപടിയായിട്ടാണ്‌ മുകളിലുള്ള കമന്റ്‌ നല്‍കിയത്‌.എന്നാല്‍ അതു പോസ്റ്റ്‌ ചെയ്ത സമയം തന്നെ മൈന ഒരു കമന്റ്‌ ഇട്ടു കഴിഞ്ഞു. അതുകൊണ്ട്‌ ഒരു കണ്‍ഫ്യൂഷന്‍ ഉണ്ടായേക്കാം.ക്ഷമിക്കുമല്ലോ..

Aluvavala said...

പ്രിയപ്പെട്ട മൈന,
എന്റെ വിമര്‍ശനങ്ങള്‍ കണുമ്പോള്‍, ഞാന്‍ താങ്കളെ ശത്രുഭാവത്തിലാണ് കാണുന്നതെന്നു തെറ്റിദ്ധരിക്കരുതേ..!
സര്‍പ്പഗന്ധിയോളം, ശക്തമായ വിഷയങ്ങളും വിഭാഗങ്ങളും ശ്രദ്ധേയമായി കൈകാര്യം ചെയ്യുന്ന വേറെ ബ്ലോഗുകള്‍ ഉണ്ടോ എന്നറിയില്ല; ഞാന്‍ കണ്ടിട്ടില്ല. ചില വിഷയങ്ങളില്‍ എന്റെ അഭിപ്രായങ്ങള്‍ മൈനയുടേതില്‍നിന്ന് ഭിന്നമാകുമ്പോള്‍ അതു സൂചിപ്പിക്കുന്നു എന്നുമാത്രം.

വേശ്യ ഉണ്ടാകുന്നത് ആവശ്യക്കാര്‍ ഉണ്ടായിട്ടാണെന്നത് ശരിതന്നെയാണ്. ഇവിടെ ഞാന്‍ ഒരുകാര്യം ശ്രദ്ധിച്ചത് 'വേശ്യാടനക്കാരായ' പുരുഷന്മാരെ വിളിക്കാനുള്ള വാക്കുതേടി ഡിക്ഷ്ണറി പരതുമ്പോഴും മൈന വേശ്യകളെ പട്ടിണിനീര്‍ തളിച്ച് മഹത്വവല്‍ക്കരിക്കുകയാണ്. ദുര്‍ഗമനം നടത്തുന്ന 'അച്ഛനേയും' 'അമ്മയേയും' ഒരേകണ്ണുകൊണ്ട് കാണാന്‍ അനുവദിക്കാത്തത് മൈനയുടെ സ്ത്രീപക്ഷചിന്തകൊണ്ടാകണം!

ഡിക്ഷ്ണറി, ദു:സ്ത്രീക്ക് വേശ്യ എന്ന പദം നല്‍കിയപ്പോള്‍, ദു:പുരുഷനെ അറപ്പുകൊണ്ട് അവഗണിച്ചതാകണം! അവന് ഉചിതമായ പദം കണ്ടെത്താന്‍ ലോകം ഇത്രയൊന്നും നാറിയാല്‍ പോര!

Anil said...

ഒരു മോഷ്ട്ടവിനു എപ്പോഴും മറ്റുള്ളവര് തന്റെ വസ്തുക്കള് മോഷ്ട്ടിക്കും എന്ന ഭയം ആയിരിക്കും , കാരണം അയാളുടെ ധാരണ എല്ലാവരും അയാളെപ്പോലെ മോഷ്ട്ടിക്കുന്ന സ്വഭാവം ഉള്ളവരാനെന്നാണ് .

രണ്ടു വര്ഷം മുന്പ് ഞാന് പരിചയപ്പെട്ട ഒരാള് പറഞ്ഞത് ഈ ലോകത്തിലെ ഏതു സ്ത്രീയും അവന് രണ്ടു ദിവസം സംസാരിക്കാന് അവസരം കിട്ടിയാല് അവന് കീഴ്പ്പെടും എന്നാണ്

ഒരു അക്രമി എപ്പോഴും ആയുധവുമായി നടക്കുന്നു
അവന് മറ്റുള്ളവരെല്ലാം ആക്രമണ സ്വഭാവം ഉള്ളവരാണ്

ഒരു മനുഷ്യ സ്നേഹി എല്ലാവരിലും നല്ലവരെ മാത്രമേ കാണു

നമ്മുടെ ഒരു പൊതു സ്വഭാവമല്ലേ ഇത്
പരിചയം ഇല്ലാത്ത ഒരാള്ക്ക് നാം നമ്മുടെ സ്വഭാവം നല്കി ചിന്തിക്കുന്നു

sex workers ന്റെ കാര്യത്തിലും മൈന പറഞ്ഞതുപോലെ മുഖം മൂടിയനിഞ്ഞു ആന്ദത്തിനു വേണ്ടി നടക്കുന്നവര് അവരെ തന്നെയാണ് ഈ സ്ത്രീകളില് കാണുന്നത് അതുകൊണ്ടുതന്നെ ഈ സ്ത്രീകള് ഈ കപട സദാചാര ക്കാരുടെ മുന്പില് മറ്റാരേക്കാളും തെറ്റ് കാരാണ്

എന്നാല് മനുഷ്യ സ്നേഹി കള്ക്കാവട്ടെ ഈ സ്ത്രീകള് സഹതാപവും പരിഗണനയും അര്ഹിക്കുന്നവരാകുന്നു, അവരുടെ തെറ്റുകള് മനുഷ്യ സഹജവും.

ഒന്ന് മനസിലാക്കാന് ശ്രമിച്ചാല് വളരെ സങ്കീര്ണമായ മാനസിക പ്രശ്നങ്ങളാണ് ഇവര്ക്ക് ഉള്ളതെന്ന് കാണാം. എനിക്ക് പരിചയം ഉള്ള ഒരു സ്ത്രീയുടെ കാര്യം പറയാം
അന്തസും, സ്നേഹവും ഉള്ള ഭര്ത്താവ് , sukhamaaya ജീവിതം , ഹൈ സ്കൂളില് പഠിക്കുന്ന രണ്ടു കുട്ടികള് അങ്ങനെ ഒരു നല്ല വീട്ടമ്മ
പക്ഷേ ഒരുപാട് "പയ്യന് " മാരുമായി അവര് ബന്ധം പുലര്ത്തുന്നു


ഏതു പ്രതി ബന്ധ ത്തിലും മുണ്ട് മുറുക്കിയുടുത്തു hard work ഉം ആത്മ വിശ്വാസവും മാത്രം കൈമുതലാക്കി വളരെ മാന്യമായി ജീവിക്കുന്ന സഹോദരി മാരുമായി താരതമ്യം ചെയ്യുമ്പോള് ആരുടെ നോട്ടത്തിലും അവര് ഒരു മോശം സ്ത്രീയല്ലേ ?

എന്നാല് കുട്ടിക്കാലത്ത് കുടുംബതില്നിന്നും അവര്ക്ക് ലഭിച്ച മാനസിക സന്ഖര്ഷങ്ങള്, സ്വന്തം പ്രണയം നിഷേദിച്ചു വീട്ടുകാര് നിര്ബന്ധിച്ചു നടത്തിയ വിവാഹം . അങ്ങിനെ ജീവിതം മുഴുവന് തോല്വികള് ഏറ്റു വാങ്ങിയ അവര് പ്രതികാരം ചെയ്യാന് തിരഞ്ഞെടുത്ത വഴിയായിരുന്നു അതു
മൈന യുടെ വാക്കുകളില് അടിച്ചമര്ത്തപ്പെടുന്ന സ്ത്രീ സ്വാതന്ദ്ര്യം
അതു അവരുടെ നാശ ത്തി ലേക്ക് ആണെങ്ങിലും ആ ജീവിതം അവര് ആസ്വദിക്കുന്നു .

ഇങ്ങനെ എല്ലാര്ക്കും കാണും ഓരോ കഥകള് എങ്ങിലും സാഹചര്യങ്ങളാണ് മനുഷ്യനെ പൂര്ണമായും നിര്ണയിക്കുന്നത് എന്ന് ഞാന് കരുതുന്നില്ല
അങ്ങിനെ ആണെങ്കില് ഒരു വീട്ടിലെ എല്ലാ കുട്ടികള്ക്കും ഒരേ സ്വഭാവം ഉണ്ടാവേണ്ടതല്ലേ


അടിച്ചമര്ത്തപ്പെട്ട സ്വാതന്ത്ര്യം എല്ലാവര്ക്കും ഉണ്ട്
അതു മറികടക്കാന് എന്തെല്ലാം നല്ല വഴികള് ഉണ്ട്

പല പ്രശസ്ത കലാ കാരന് മാരുടെയും കലാ കാരികളുടെയും ജീവിതം പരിശോദിച്ചാല് എല്ലാര്ക്കും ഇത് പോലെ സ്വകാര്യ ദുഃഖങ്ങള് ഉണ്ടായിരുന്നതായി കാണാം എന്നാല് അവര് അവരുടെ അടിച്ചമര്ത്തപ്പെട്ട ഊര്ജത്തെ positive ആയി ഉപയോഗിച്ചു

പൂര്ണ സ്വതന്ദ്രന് ആയാലെ ഒരാളുടെ സ്വഭാവം പൂര്ണമായി മനസിലാകൂ എന്ന് ഓഷോ പറഞ്ഞു കേട്ടിട്ടുണ്ട്
സ്വാതന്ത്രം ഇല്ലാതെപ്പോള് എല്ലാവരും പവമായിരിക്കും

പൂച്ചയുടെ വായിലിരിക്കുന്ന എലിയെ നോക്കൂ പാവം തോന്നും
എന്നാല് നമുക്ക് പൂച്ച കളെ ക്കാള് ശല്യം സ്വാതന്ത്ര്യം ഉള്ള എലികലാണ്

"പലര്ക്കും സ്ത്രീ ഒരു ശരീരമാണ്. ഏതുതരത്തിലും ഉപയോഗിക്കാവുന്ന ശരീരം മാത്രം.
അവളുടെ മനസ്സിനെ, സങ്കടങ്ങളെ, സന്തോഷത്തെ സ്വാതന്ത്ര്യത്തെ സ്വീകരിക്കാന് തയ്യാറുള്ള എത്രപേരുണ്ട്
എന്നിരുന്നാലും അവള് എപ്പോഴും നിങ്ങളെ ഓര്ത്തുകൊണ്ടിരിക്കുന്നു. നിങ്ങള്ക്കുവേണ്ടി ജീവിക്കുന്നു.
പുരുഷന് സങ്കടം വരുമ്പോള് മദ്യം കുടിക്കുന്നു. സ്ത്രീയാണെങ്കില് കണ്ണീരുകുടിക്കുന്നു. ഇതാണ് സ്ത്രീയും പുരുഷനും തമ്മിലുള്ള വ്യത്യാസം." എന്ന് പറഞ്ഞത് കൊണ്ടാണ് ഇതെഴുതിയത്

ശാലിനി said...

മൈനേ ലേഖനം നന്നായി. അഭിനന്ദനങ്ങള്‍.

Anil said...

"രണ്ടു വര്ഷം മുന്പ് ഞാന് പരിചയപ്പെട്ട ഒരാള് പറഞ്ഞത് ഈ ലോകത്തിലെ ഏതു സ്ത്രീയും അവന് രണ്ടു ദിവസം സംസാരിക്കാന് അവസരം കിട്ടിയാല് അവന് കീഴ്പ്പെടും എന്നാണ്". - അനില്‍, അവന്‍ ശരിക്കുമുള്ള സ്ത്രീകളെ പരിചയപ്പെട്ടുകാണില്ല. പിന്നെ നല്ല ഡോക്ടറ്മാരേയും.

എവിടെ വനിതകളെകുറിച്ചു സംസാരിച്ചാലും അവിടെല്ലാം വേശ്യാവൃത്തി എന്നവാക്കുമായി വന്ന് സദാചാരം പറയുന്നവരോട് എനിക്ക് അവജ്ഞ തോന്നാറുണ്ട്. നിങ്ങള്‍ക്ക് കിട്ടുന്ന ജീവിത സാഹചര്യങ്ങളാവില്ല എല്ലാവര്‍ക്കും എന്ന് ഇവരൊക്കെ എന്നു തിരിച്ചറിയുമോ ആവോ?

സ്ത്രീ തന്നെതന്നെ തിരിച്ചറിയുക.എല്ലാവരേയും പോലെ ഞാനും ഈ ഭൂമിയുടെ അവകാശിയാണെന്നും. ആരും പൂജിക്കാന്‍ വേണ്ടി കാത്തുനില്ക്കാതെ അവനവന് ലഭിക്കേണ്ടത് നേടിയെടുക്കുക.

Salim Cheruvadi said...

ദുഖം വരുംബോള്‍ മാത്രം കുടിച്ചു ശോകഗാനം പാടുന്ന ആണുങ്ങളെ ഞാന്‍ സിനിമയിലേ കണ്ടിട്ടുള്ളൂ.ദുഖം വന്നാല്‍ കുടിക്കാനുള്ള ലൈസന്‍സ് എഴുത്തു കാരും ഗസല്‍ ഗായഗരുമൊക്കെ വേണ്ടത്ര വിതരണം ചെയ്തതാണല്ലോ ..
വേശ്യാവ്ര്ത്തിയും അതെ ! പട്ടിണി മാറ്റാനോ മക്കളെ പോറ്റാനോ മാത്രമായി രംഗത്തു വന്നവര്‍ വിരളം.എക്കോ സിസ്റ്റത്തില്‍ പായലും പൂപ്പലുമെന്ന പൊലെ എന്തൊക്കെയൊ ധര്‍മ്മങ്ങള്‍ സമൂഹതില്‍ അവര്‍ക്കുമില്ലെന്നു വരുമോ?
കാര്യ്മറിയാതെ വിമര്‍ശിക്കുന്നവര്‍ ഇവരെ വാര്‍ത്ത സമൂഹതില്‍ താനുമൊരു അംഗമാണെന്നെങ്കിലും ഓര്‍ത്തെങ്കില്‍ !!
സൂര്യനെല്ലി പെണ്‍കുട്ടിയെക്കുരിച്ചു “ഒരു പെണ്ണിന്നു നാല്പതു പേരെ അഡ്ജസ്ടു ചെയ്യാനാവുമോ“ എന്നു പുരുഷ ഓഫീസര്‍മാര്‍ക്കു മുന്നില്‍ വളിപ്പടിച്ച സ്ത്രീ സംരക്ഷകരല്ലേ നമുക്കുള്ളതു !!!

Anil said...

ശാലിനീ ഞാന്‍ അവനെ support ചെയ്തു പറഞ്ഞതല്ല
ഓരോരുത്തരും അവരിലൂടെയാണ് മറ്റുള്ളവരെ കാണുന്നതെന്നാണ് ഞാന്‍ mean ചെയ്തത്