മിക്ക ആയൂര്‍വ്വേദ ഉത്പന്നങ്ങളുടെ കവറിനു മുകളിലും അവയില്‍ അടങ്ങിയിരിക്കുന്ന ഔഷധങ്ങളുടെ പേര് നല്‍കാറുണ്ട്. അതു പലപ്പോഴും സംസ്‌കൃതത്തിലാവും. അല്ലെങ്കില്‍ botanical name. കേരളത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന (നാടന്‍ വൈദ്യന്മാരടക്കം) മരുന്നുകള്‍ നാനാഭാഷകള്‍ സംസാരിക്കുന്ന ഇന്ത്യയെയാണോ കേരളത്തെയാണോ പ്രതിനിധീകരിക്കുന്നത്? ഇന്ത്യയെ എന്നാണെങ്കില്‍ സംസ്‌കൃതനാമങ്ങളെ അംഗീകരിച്ചേ പറ്റൂ. പക്ഷേ, ചില മരുന്നു പായ്ക്കറ്റിനകത്ത് വിവിധ ഭാഷകളില്‍ അവയുടെ ഉപയോഗക്രമവും അടങ്ങിയിരിക്കുന്ന ഔഷധങ്ങളുടെ പേരുകളും അളവും കൊടുക്കാറുണ്ട്.. എന്നാല്‍, അവിടെ ഉദാഹരണത്തിന് മലയാളത്തില്‍ സംസകൃതനാമങ്ങള്‍ കൊടുക്കുകയാണ് ചെയ്യാറ്.
ഏതൊക്കെ മരുന്നാണ് ചേര്‍ന്നിരിക്കുന്നത് എന്ന് പച്ച മലയാളത്തിലറിഞ്ഞാല്‍ അറിയുന്നവരെല്ലാം മരുന്നുകമ്പനികള്‍ തുടങ്ങുമെന്നാണോ? അല്ലെങ്കില്‍ സ്വന്തമാവശ്യത്തിനെങ്കിലും ഉണ്ടാക്കുമെന്നാണോ? ഇക്കാലത്ത് യഥാര്‍ത്ഥ പേര് (മലയാളം) അറിഞ്ഞാല്‍ എത്രപേര്‍ക്ക് ചുക്കേത് ചുണ്ണാമ്പേത് എന്നറിയുമോ?
മറ്റൊന്ന് ഈ ഇന്റര്‍നെറ്റ് യുഗത്തില്‍ ഏതുപേരില്‍ അറിയപ്പെട്ടാലും പ്രാദേശികനാമം തിരിച്ചറിയാന്‍ നെറ്റിലൊന്ന് വീശുകയേ വേണ്ടൂ..
കഴിഞ്ഞ ദിവസം ശ്രദ്ധയില്‍പെട്ട രണ്ട് എണ്ണകളില്‍ അടങ്ങിയിരിക്കുന്ന ഔഷധങ്ങളും അവയുടെ വിലവിവരവും ചേര്‍ക്കുന്നു.
നീലിഭൃംഗാദി തൈലം 100 ml 53 രൂപ
ഔഷധങ്ങള്‍
കവറിനു പുറത്ത് ഔഷധനാമം ഇംഗ്ലീഷില്‍ എന്നാല്‍ സംസ്‌കൃതം
Neelidalam
bhringaraja
indravalli samoolam
Amalakiphalam
yashtimadhu
gunjabeejam
karpura
kerathailam
keraksheeram
ksheeram
mahishaksheeram
ഇവയൊന്ന് മലയാളത്തിലാക്കിയാലോ
നീലയമരിയില
കയ്യൂന്നി (കൈയ്യുണ്യം)
ഉഴിഞ്ഞ
നെല്ലിക്ക
ഇരട്ടിമധുരം
കുന്നിക്കുരു
കര്‍പ്പൂരം
വെളിച്ചെണ്ണ
തേങ്ങാപ്പാല്‍
പശുവിന്‍ പാല്‍
എരുമപ്പാല്‍
എവിടെയും പരസ്യത്തിന്റെ പ്രളയവുമായി നമ്മുടെ താരങ്ങളായ താരങ്ങളെല്ലാം അണിനിരക്കുന്ന ഇന്ദുലേഖ Bringha complete hair care oil
100 ml വില 423/-രൂപ
ഔഷധങ്ങള്‍
Nalikera
svetakutaja
Bringaraja
Amrita
Amalaki
Kaidarya
Yashti
kshiram
Nimba
Brahmi
Kerathailam
Karpura
kumari
Draksha
ഇവയൊന്ന് മലയാളീകരിക്കാം
തേങ്ങ
svetha kutaja എന്നാണോ svethagunja എന്നാണോ എന്നു സംശയമുണ്ട്. svethagunja ആവാനാണ്്് സാധ്യത. കുടജ എന്നാല്‍ കുടകപ്പാലയും ഗുഞ്ജ എന്നാല്‍ കുന്നിയുമാണ്. നീലിഭൃഗാദി തൈലത്തിലെ ഉള്ളടക്കം വെച്ചു നോക്കുമ്പോള്‍ വെള്ള കുന്നിക്കുരു ആകാനാണ് സാധ്യത
കയ്യൂന്നി
അമൃത്
നെല്ലിക്ക
കറിവേപ്പ്
ഇരട്ടിമധുരം
പശുവിന്‍പാല്‍
ആര്യവേപ്പ്
ബ്ര്്ഹ്മി
വെളിച്ചെണ്ണ
കര്‍പ്പൂരം
കറ്റാര്‍വാഴ
മുന്തിരി
423 രൂപയിലേക്കെത്തിച്ചത് ഇതില്‍ ഏത് ഔഷധമാണോ എന്തോ?
പരസ്യം, താരങ്ങള്‍ എന്നിവയ്ക്കല്ലേ 400 രൂപയും കൊടുത്തത്?
വേണമെങ്കില്‍ ഇവയുടെ അല്ലറചില്ലറ അളവുകളും നിര്‍മ്മാണരീതിയും അറിയുന്നവര്‍ക്ക് ഈ പരസ്യകമ്പനികളുടെ മരുന്നുണ്ടാക്കാം എന്നു സാരം
13 comments:
മിക്ക ആയൂര്‍വ്വേദ ഉത്പന്നങ്ങളുടെ കവറിനു മുകളിലും അവയില്‍ അടങ്ങിയിരിക്കുന്ന ഔഷധങ്ങളുടെ പേര് നല്‍കാറുണ്ട്. അതു പലപ്പോഴും സംസ്‌കൃതത്തിലാവും. അല്ലെങ്കില്‍ botanical name. കേരളത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന (നാടന്‍ വൈദ്യന്മാരടക്കം) മരുന്നുകള്‍ നാനാഭാഷകള്‍ സംസാരിക്കുന്ന ഇന്ത്യയെയാണോ കേരളത്തെയാണോ പ്രതിനിധീകരിക്കുന്നത്? ഇന്ത്യയെ എന്നാണെങ്കില്‍ സംസ്‌കൃതനാമങ്ങളെ അംഗീകരിച്ചേ പറ്റൂ. പക്ഷേ, ചില മരുന്നു പായ്ക്കറ്റിനകത്ത് വിവിധ ഭാഷകളില്‍ അവയുടെ ഉപയോഗക്രമവും അടങ്ങിയിരിക്കുന്ന ഔഷധങ്ങളുടെ പേരുകളും അളവും കൊടുക്കാറുണ്ട്.. എന്നാല്‍, അവിടെ ഉദാഹരണത്തിന് മലയാളത്തില്‍ സംസകൃതനാമങ്ങള്‍ കൊടുക്കുകയാണ് ചെയ്യാറ്.
മലയാളത്തിൽ എഴുതിയാൽ അത് മലയാളികൾക്ക് മാത്രമേ മനസ്സിലാവുകയുള്ളൂ. സംസ്കൃതം ആണെങ്കിൽ ആയുർവ്വേദം പഠിച്ചിട്ടുള്ളവർക്കെല്ലാം മനസ്സിലാകും. അഷ്ടാംഗഹൃദയം ഉൾപ്പെടെയുള്ള മിക്ക ഗ്രന്ഥങ്ങളും സംസ്കൃതത്തിലായതിനാൽ ഇന്ത്യയിലെ ആയുർവ്വേദ ചികിത്സകർക്കെല്ലാം ഈ സംസ്കൃത പേരുകൾ പരിചിതമായിരിക്കില്ലേ ? മംഗ്ലീഷ് പോലെ ഇത് സംസ്കൃതം ഇംഗ്ലീഷിൽ എഴുതിയിരിക്കുന്നുവെങ്കിലും വായിച്ചെടുക്കാമല്ലോ.
പ്രാദേശികഭാഷ, സംസ്കൃതം, ഇംഗ്ലീഷ് ഈ മൂന്നുഭാഷയിലും എഴുതാൻ കഴിഞ്ഞാൽ നന്നായിരിക്കും.
പണ്ട് പാൽക്കഞ്ഞി കുടിച്ചിരുന്ന മല്ലൂസ് അടക്കം ഇപ്പോൾ ഏറ്റവും കൂടുതൽ യൂറോപ്പിൽ വിറ്റുപോകുന്ന (500ഗ്രാമിന് 3 പൌണ്ട്/240 രൂപ)‘വോൾ ഗ്രെയിൻസ് റൈസ് കോൺഫ്ലേക്സ്’(നമ്മുടെ മട്ടനെല്ലിൻ അവിൽ)ഒരു കോപ്പ പാലിൽ ഇട്ട് കഴിച്ചശേഷം ഏറ്റവും വിറ്റമിൻസ് അടങ്ങിയ ബ്രേക്ക്ഫാസ്റ്റാ ഇന്ന് കഴിച്ചതെന്ന് വീമ്പിളക്കാറുണ്ട്..!
svetakutaja എന്നാൽ Wrightia tinctoria എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന സസ്യം (മരം തന്നെ)ആണെന്നു തോന്നുന്നു - ഈ ലിങ്കുകൾ കാണുക. http://ayurvedicmedicinalplants.com/plants/832.html http://en.wikipedia.org/wiki/Wrightia_tinctoria. ഒരു തരം പാല തന്നെ - Dandappala, Ayyappala, Vettupala എന്നിങ്ങനെ പേരുകൾ ഉണ്ടെന്നു ആദ്യത്തെ ലിങ്കിൽ കാണുന്നു.
ഈ പറഞ്ഞിരിക്കുന്ന എണ്ണകളുടെ എല്ലാം എണ്ണ, വെളിച്ചെണ്ണ തന്നെയാണ്.സാധാരണ വെളിച്ചെണ്ണ അല്ല, വെര്‍ജിന്‍ വെളിച്ചെണ്ണ ആണ്..ഈ പറഞ്ഞ മരുന്നുകള്‍ ഒന്നും ചേര്‍ക്കാതെ തന്നെ , പച്ച തേങ്ങയില്‍ നിന്നും ഉണ്ടാക്കുന്ന വെര്‍ജിന്‍ വെളിച്ചെണ്ണ ഒരു സിദ്ധൌഷധം തന്നെ ആണ്..തലയില്‍ തേയ്ക്കാന്‍ മാത്രം അല്ല ഉള്ളില്‍ കഴിക്കാനും..പിന്നെ കടിച്ചാല്‍ പൊട്ടാത്ത പേരുള്ള നാല് മരുന്നെന്കിലും ചേര്‍ത്ത്, സൂപര്‍ താരത്തെ കാണിച്ചാലേ ഇത് വില്‍ക്കാന്‍ കഴിയൂ...അതാണ് സത്യം..
പൂത്ത കാശ് കയ്യിൽ ഉള്ള വിഡ്ഢികൾ അല്ലാതെ ആരെങ്കിലും ഇതിനൊക്കെ പോകുമോ?
"പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും"
എന്നൊരു പഴമൊഴി ഉണ്ട്. അപ്പോള് ആ ചെട്ടിയുടെ കയ്യിലെ കാശ് കളയിക്കുവാൻ ദൈവം കണ്ട വഴി ആയിരിക്കും.
വാങ്ങി തേക്കട്ടെന്നെ
ഹരികൃഷ്ണന്‍ വെട്ടുപാലയാണ് ശ്വേതകുടജ എന്നറിഞ്ഞതില്‍ സന്തോഷം. തമിഴ്‌നാട്ടില്‍ ധാരാളമുണ്ട്. ചര്‍മ്മരോഗങ്ങള്‍ക്ക് ഉത്തമം. ഇപ്പോള്‍ തന്നെ നോക്കു മലയാളം പേരു കിട്ടിയപ്പോള്‍ സുപരിചിതമാണ് ആ മരം.
ഹരിനാഥ്, ഷാനവാസ്, ഇന്‍ഡ്യാഹെറിറ്റേജ്...നമ്മള്‍ ഓരോ ദിവസവും വിഡ്ഢികളായിക്കൊണ്ടിരിക്കുന്നു. നന്ദി
അതിപരിചയം മലയാളികളിലെങ്കിലും അവജ്ഞ ജനിപ്പിക്കും എന്ന് നന്നായറിയുന്നവരാണ് കച്ചവടക്കാര്‍. തിലകാഷ്ഠമഹിഷബന്ധനത്തെ വിഷയമാക്കി തെനാലിരാമന്‍ ചര്‍ച്ച നടത്തിയതൊക്കെ അവര്‍ ശ്രദ്ധിച്ചിട്ടുണ്ടാവും.ആഷാമേനോന്‍ സഞ്ചാര സാഹിത്യമെഴുതുന്നതുപോലെ സംസ്കൃതപ്പേരുകള്‍ വാരിക്കോരിച്ചൊരിഞ്ഞ് അവര്‍ നമ്മളെ വിഡ്ഢികളാക്കുന്നു
ഇന്ദുലേഖ ഫെയര്‍നെസ് ക്രീം ഉപയോഗിക്കുന്നവര്‍ താരങ്ങള്‍ മാത്രമല്ല, സാധാരണക്കാരാണ് അതിന്റെ ഏറ്റവും വലിയ ഉപഭോക്താക്കള്‍ എന്ന് തോന്നുന്നു. ഒരു ഫാര്‍മസിസ്റ്റായ എന്റെ ഭാര്യ വര്‍ക്ക് ചെയ്യുന്ന നാട്ടിലെ (ശുദ്ധ ഗ്രാമം) മെഡിക്കല്‍ സ്റ്റോറില്‍ ഇത് തേടിയെത്തുന്ന ആവശ്യക്കാര്‍ ഏറെയെന്നാണ് പറയപ്പെടുന്നത്. ഇവരുടെയൊക്കെ മുഖകാന്തി വര്‍ദ്ധിച്ചിട്ടുണ്ടോ എന്നത് അറിയില്ല. പഴ്സിന്റെ കനം കുറഞ്ഞിട്ടുണ്ടാകും എന്നതില്‍ തര്‍ക്കമില്ല.
:-)
മനോരാജ്, താരങ്ങള്‍ ഇതുപയോഗിക്കുന്നുണ്ടോ എന്ന് ഒരുറപ്പുമില്ല. പക്ഷേ, പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നു. അതുകണ്ട് സാധാരണക്കാര്‍ മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍ കീശ കാലിയാക്കുന്നു. ശരിക്കു പറഞ്ഞാല്‍ ഈ സാധാരണക്കാരാണ് താരത്തിന് പ്രതിഫലം കൊടുക്കുന്നത്. കമ്പനികളെ തഴച്ചുവളരാന്‍ അനുവദിക്കുന്നതും. മുമ്പ് സഞ്ജയന്‍ രുദ്രാക്ഷമാഹാത്മ്യത്തെക്കുറിച്ചെഴുതിയിട്ടുണ്ട്. അത്രയേയുള്ളു ഈ മരുന്നുകളുടേയും കാര്യം.
ഉൽപ്പന്നങ്ങളുടെ ഗുണത്തെക്കുറിച്ചും ഫലത്തെക്കുറിച്ചും അമിത അവകാശവാദം ഉന്നയിക്കുന്നതിനെ തടയാൻ വല്ല നിയമവുമുണ്ടോ എന്തോ! പരസ്യത്തിന്റെ സാദ്ധ്യത ഉപയോഗിച്ച് പകൽക്കൊള്ള നടത്തുന്നതിനു സാമൂഹിക അംഗീകാരം കൈവരുക എന്നത് അപകടകരമായ അവസ്ഥ തന്നെ.
ചിന്തോദ്ദീപകമായ ലേഖനം.
Post a Comment