Thursday, July 24, 2008

ഇതാണോ ആണത്തം?

ആരാണ്‌ വ്യഭിചാരി? എന്നപേരില്‍ ഞാന്‍ കൊടുത്ത പോസ്‌റ്റിന്‌ AK എന്നൊരു ബ്ലോഗര്‍ കമന്റിട്ടു. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അതു വെളിച്ചം കണ്ടില്ല. കാരണം കമന്റ്‌കള്‍ പോസ്‌റ്റിലെ വിഷയത്തില്‍ നിന്ന്‌ വ്യതിചലിച്ച്‌ പോകുന്നതുകണ്ടപ്പോള്‍ കമന്റ്‌ മോഡറേഷന്‍ കൊടുക്കുകയും പോസ്‌റ്റില്‍ ചില തിരുത്തലുകള്‍ വരുത്തുകയും ചെയ്‌തു. അതിനു ശേഷമാണ്‌ AK യുടെ കമന്റു വന്നത്‌. അത്‌ അങ്ങേയറ്റം എന്നെയും ഇട്ടിമാളുവിനെയും മുംതാസിനെയും ചീത്തവിളിച്ചുകൊണ്ടുള്ളതും കാന്തപുരത്തെ അടുത്തറിയാന്‍ ചില സൈറ്റുകളിലേക്കുള്ള ലിങ്കും ഇംഗ്ലീഷിലുള്ള വലിയൊരു മാറ്ററുമായിരുന്നു. കമന്റ്‌ മോഡറേഷന്‍ വെറുതെ വെച്ചതല്ലാത്തതുകൊണ്ട്‌ അത്‌ Reject ചെയ്‌തു.
അതിനുള്ള പ്രതികരണമാണ്‌ ഇത്‌.
AK Said:
എന്തേ ഇപ്പോള്‍ ഇങ്ങിനെ ഒരു മനം മാറ്റം ?
വിഷയത്തില്‍ നിന്ന് വ്യതിചലിച്ച്‌ ഇട്ടിയും പൊട്ടിയും പൊട്ടനും കാന്തപുരത്തിനെതിരെയും ഇസ്ലാമിനെതിരെയും നുണപ്രചാരണം നടത്തിയപ്പോള്‍ മൈന അത്‌ ആസ്വസിച്ച്‌ ( ബ്ലൂടൂത്ത്‌ ആസ്വദിച്ച പോലെ ) വികാരവതിയായി പോസ്റ്റിയിരുന്നല്ലോ ..എന്തേ മൈനക്ക്‌ അത്‌ ഡിലിറ്റ്‌ ചെയ്യാമായിരുന്നില്ലേ ? ഇപ്പോള്‍ കൗണ്ടര്‍ ആര്‍ഗ്യൂമന്റ്‌ വന്നപ്പോള്‍ അത്‌ അങ്ങട്‌ ദഹിക്കുന്നില്ല അല്ലേ.. സൂക്കേട്‌ നമുക്കറിയാം. അതിനു മരുന്നില്ല.. അല്ലാഹു നല്ല ബുദ്ധി തരട്ടെ

ഞാന്‍ എഴ്തിയ മറുപടി മൈന ( ?) എഡിറ്റ്‌ കൊടുത്തില്ല..
ഇതും കൊടുക്കുമുമെന്ന് തോന്നുന്നില്ല.. ഇനി കൊടുത്തില്ലെങ്കിലും എനിക്കൊരു മൈ. ഇല്ല ( മൈനയും ഇല്ല )

നിനക്ക്‌ നല്ലത്‌ ആ പഴയ നോട്ടം തന്നെ (ആണുങ്ങളുടെത്‌ നോക്കല്‍ )

ഞാനടുത്തറിയുന്ന ഇസ്ലാം സഹിഷ്‌ണുതയുടേയും സ്‌നേഹത്തിന്റെയും മതമാണ്‌. ഞാനൊരിക്കലും ഇസ്ലാമിനെ വിമര്‍ശിച്ചിട്ടില്ല. എന്നാല്‍ ഇതാണ്‌ ഇസ്ലാം എന്നു കാണിക്കാന്‍ വരുന്ന ചിലതിനോട്‌ കലഹിച്ചിട്ടുണ്ട്‌. കാന്തപുരത്തെയോ മറ്റേതെങ്കിലും മതനേതാക്കളെ ഞാന്‍ വിമര്‍ശിച്ചിട്ടില്ല. ജയകൃഷ്‌ണന്‍ കാവാലം ഒരു കമന്റിട്ടത്‌ തന്നെ ആദ്യഭാഗത്തോടുമാത്രമേ എനിക്ക്‌ യോജിപ്പുള്ളു എന്നും മറുപടി കൊടുത്തിരുന്നു

ഇവിടെ AK യുടെ കമന്റിനോടുള്ള പ്രതികരണമാണ്‌ ആവശ്യപ്പെടുന്നത്‌. അല്ലാതെ ഇസ്ലാം വിമര്‍ശനമല്ലെന്ന്‌ പറയട്ടെ.
ഒരു പോസ്‌റ്റിനോടുള്ള അസഹിഷ്‌ണുത ക്രിയാത്മകമായ വിമര്‍ശനമാണെങ്കില്‍ അത്‌ ബൂലോഗത്തെ കൂട്ടയ്‌മയെയും ആശയസംവാദങ്ങളെയും ആരോഗ്യകരമാക്കുകയുള്ളു. അതല്ലാതെ അന്ധമായ മതഭ്രാന്തും അസഹിഷ്‌ണുതയും വ്യക്തിവിദ്വേഷവും തീര്‍ക്കാന്‍ പെണ്ണിനോട്‌ 'മൈ' പ്രയോഗം നടത്തുകയാണോ വേണ്ടത്‌?
സര്‍വ്വശക്തനും കരുണാനിധിയുമായ അള്ളാഹുവിന്റെ മുമ്പില്‍ ഖുര്‍-ആന്‍ സൂക്തങ്ങള്‍ ഉരുവിട്ട്‌ കുമ്പിടുന്ന യഥാര്‍ത്ഥ മുസ്ലീമിന്റെ നാവിലും വിരല്‍ തുമ്പിലും എങ്ങനെയാണ്‌ 'മൈ'പ്രയോഗം വരുന്നത്?
ബൂലോഗത്തെ ആണുങ്ങളില്‍ ഇയാള്‍ക്കിടമുണ്ടോ?

70 comments:

Myna said...

ഇതാണോ ആണത്തം?
ആരാണ്‌ വ്യഭിചാരി? എന്നപേരില്‍ ഞാന്‍ കൊടുത്ത പോസ്‌റ്റിന്‌ AK എന്നൊരു ബ്ലോഗര്‍ കമന്റിട്ടു. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അതു വെളിച്ചം കണ്ടില്ല. കാരണം കമന്റ്‌കള്‍ പോസ്‌റ്റിലെ വിഷയത്തില്‍ നിന്ന്‌ വ്യതിചലിച്ച്‌ പോകുന്നതുകണ്ടപ്പോള്‍ കമന്റ്‌ മോഡറേഷന്‍ കൊടുക്കുകയും പോസ്‌റ്റില്‍ ചില തിരുത്തലുകള്‍ വരുത്തുകയും ചെയ്‌തു. അതിനു ശേഷമാണ്‌ AK യുടെ കമന്റു വന്നത്‌. അത്‌ അങ്ങേയറ്റം എന്നെയും ഇട്ടിമാളുവിനെയും മുംതാസിനെയും ചീത്തവിളിച്ചുകൊണ്ടുള്ളതും കാന്തപുരത്തെ അടുത്തറിയാന്‍ ചില സൈറ്റുകളിലേക്കുള്ള ലിങ്കും ഇംഗ്ലീഷിലുള്ള വലിയൊരു മാറ്ററുമായിരുന്നു. കമന്റ്‌ മോഡറേഷന്‍ വെറുതെ വെച്ചതല്ലാത്തതുകൊണ്ട്‌ അത്‌ Reject ചെയ്‌തു.
അതിനുള്ള പ്രതികരണമാണ്‌ ഇത്‌.

കണ്ണൂരാന്‍ - KANNURAN said...

ഈ എ.കെ. ആണുമല്ല, പെണ്ണുമല്ല. വെറുതെ അയാളെ ആണെന്ന് വിളിച്ച് ആണ്‍‌വര്‍ഗ്ഗത്തിനു തന്നെ പേരു ദോഷം വരുത്താതെ. സത്യം തുറന്നു പറയുന്നവര്‍ക്കെതിരെ ഇത്തരം രണ്ടും കെട്ടവര്‍ പലതും പറയും. അതിനെതിരെ പ്രതികരിക്കേണ്ട കാര്യം തന്നെയില്ല.

കമന്റ് മോഡറേഷന്‍ വച്ചിട്ടും അതു പ്രസിദ്ധീകരിച്ചത് മൂലം ഇത്തരകാരുടെ മുഖം മൂടി ഊരാന്‍ കഴിഞ്ഞു. തന്റെ ബ്ലോഗിലെ ശല്യക്കാര്‍ക്കെതിരെ ദൈവ വചനത്തെ കൂട്ടു പിടിച്ച് മറുപടി പറഞ്ഞ ഈ മാന്യന്റെ മാന്യതെ ഇപ്പോള്‍ എവിടെപോയി. കഷ്ടം.

ഇന്നെന്റെ ശ്രദ്ധയില്‍ പെട്ടൊരു ഇതാ സൈറ്റാണിത്. ഇവിടെയും റെസ്പോണ്‍സിബിള്‍ കമന്റുകളാണാവശ്യം, അല്ലാതെ ഇത്തരം പ്രതികരണങ്ങളല്ല. എന്റെ ബ്ലോഗിലും ഞാനതിന്റെ ലോഗോ പതിപ്പിച്ചിട്ടുണ്ട്. മൈനയുടെ ബ്ലോഗിലും അതിടൂ.. സ്വാതന്ത്ര്യം എന്നാല്‍ എന്തും പറയാമെന്നല്ലല്ലോ??

യാരിദ്‌|~|Yarid said...

മലയാ‍ളം ബ്ലോഗില്‍ ആശയപരമായി ഒരുപാടു അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട്. പക്ഷെ അവരൊന്നും തന്നെ ഇത്തരത്തിലുള്ള ആഭാസത്തരം ആരെയും കുറിച്ചു എഴുതിയിട്ടില്ല. ബ്ലോഗുകളിലെഴുതുന്നതിനെ ആശയപരമായി നേരിടുന്നതിനു പകരം അവഹേളിക്കുകയും തെറി വിളിക്കുക്കയും ചെയ്യുന്ന നിങ്ങളെ എന്തു പറയാന്‍ ആണു എ കെ. ആശയത്തെ ആശയം കൊണ്ട് നേരിടണം. അല്ലാതെ സ്തീകളോടു മിസ് ബിഹേവ് ചെയ്യുന്നതല്ല ആണത്തം!

മിസ്റ്റര്‍ എ കെ താങ്കളുടെ നിലവാരം എന്താണെന്നു ഇതോടുകൂടി വെളിപ്പെട്ടു. ഇതാണൊ ഹേ താങ്കള്‍ പറയുന്ന ഇസ്ലാം മത സാഹോദര്യം? ഇതാണൊ താങ്കളെ ഇസ്ലാം മതം പഠിപ്പിച്ചതു? ഇതാണൊ താങ്കള്‍ നാഴികക്കു നാല്പത് വട്ടം പുകഴ്ത്തിപ്പറയുന്ന കാന്തപുരം സാഹിബ് താങ്കളെ പഠിപ്പിച്ചതു. ഇങ്ങനെ സ്ത്രീകളെ തെറിവിളിക്കുകയും അവരെ അവഹേളിക്കുകയും ചെയ്യാനാണൊ മിസ്റ്റര്‍ എ കെ ഇസ്ലാം മതം താങ്കളെ പഠിപ്പിച്ചതു. നാലാംകിട തെമ്മാടികള്‍ പോലും ഇത്തരത്തില്‍ ഒരു സ്ത്രീയൊട് പരസ്യമായി പെരുമാറുകയില്ല. അല്പമെങ്കിലും നാണവും സ്വബോധവുമുള്ള ആരും തന്നെ ഇത്തരത്തില്‍ ഒരാളോടും പെരുമാറുകയില്ല. ഷെയിം ഓണ്‍ യു മിസ്റ്റര്‍ എ കെ ...!തന്നെ ആഭാസനെന്നു വിളിച്ചാല്‍ ആഭാസന്മാര്‍ പോയി തൂങ്ങിച്ചാകും..അപമാനം കൊണ്ട്!

നിങ്ങളെ പോലുള്ള കൃമികീടങ്ങള്‍ ആണ് ഇസ്‌ലാമിനെയും മറ്റുള്ളവരെയും ലോകത്തിന്റെ മുന്നില്‍ നാണം കെടുത്തുന്നതു..!

കുറെ കൂട്ടുകാരുമുണ്ടായിരുന്നല്ലൊ, അവരു കൂടെ പറയട്ടെ , ഇങ്ങനെയൊക്കെപ്പറയാനാണൊ ഇസ്ലാം അവരെ പഠിപ്പിച്ചതെന്നു..!

യാരിദ്‌|~|Yarid said...
This comment has been removed by the author.
चेगुवेरा ചെഗുവേര said...

AK യുടെ ബ്ലോഗിലേക്ക് ഇവിടെ ക്ലിക്കുക. സലാം പറഞ്ഞ് വായിച്ചു തുടങ്ങുക.

lost world said...

ഇത്തരത്തിലുള്ള കമന്റ് ഒരു സൈബര്‍ കുറ്റക്രൃത്യത്തിന്റെ പരിധിയില്‍ വരുമോ?
വരുമെങ്കില്‍ നിയമപരമായി നേരിടാന്‍ നോക്കണം.

Unknown said...

മാന്യ ദേഹം ചെഗുവേര

യുടെ ബ്ലോഗില്‍ കൊടുത്ത കമന്റ്‌ നോക്ക്‌. മൈന മുന്‍ പോസ്‌റ്റില്‍ മോഡറേഷന്‍ വഴി ഒഴിവാക്കിയതാവണം ഇത്‌.

ak said

ഒന്നുകില്‍ കാന്തപുരത്തിന്റെ നെഞ്ചത്ത്‌ അല്ലെങ്കില്‍ മുസ്ലിംങ്ങളുടെ പുറത്ത്‌..

ഒരു പെമ്പറന്നോത്തി വല്ലോനെയും / വല്ലതും നോക്കിയിരിക്കുന്നതും അത്‌ ഭയങ്കര പുരോഗമനമായും കരുതുന്ന ചില ചീഞ്ഞ ചിന്താഗതിക്കാര്‍ ഇപ്പോള്‍ ആ പെണ്ണുമ്പിള്ളയുടെ ഒരു ലീലാവിലാസം ( വ്യഭ്യചാരങ്ങള്‍ ഫോണില്‍ ഇട്ട്‌ കണ്ട്‌ രസിച്ചതിനു ശേഷം .. അയ്യോ അവിഹിതം ) അതിനെ ന്യായീകരിക്കാന്‍ വേറെ കുറെ അവന്മാരും അവളുമാരും..


അതിനിടയിലും തനി സ്വഭാവം പുറത്ത്‌ വരുന്നു. ഏത്‌. ഇസ്ലാമിനോടും മുസ്ലിംങ്ങളോടുമുള്ള വിരോധം

അതാ വരുന്നു ഒരു ഇട്ടി യും മുംതാസും അങ്ങിനെ കുറെ വിരകള്‍.. പേരു കൊണ്ട്‌ വിത്യാസമുണ്ടെങ്കിലും ഫലത്തില്‍ എല്ലാം തഥൈവ..

കാന്തപുരത്തിന്റെ ഒരു ഇന്റര്‍വ്യൂവിന്റെ വാലും തലയും കളഞ്ഞ്‌ ..അതോ സ്വന്തമായി പടച്ചുണ്ടാക്കിയതോ ആയ ചില വാചകങ്ങളുമായി ഒരുത്തി.. അതിനെ കയ്യടിച്ച്‌ കൊണ്ട്‌ വേറെ ഒരുത്തി..പിന്നെ അതിനെ പിന്താങ്ങിക്കൊണ്ട്‌ വേറെ ഒരു നം പുസകം



പിന്നെ കാന്തപുരത്തിനെ കുതിരകയറുന്നവര്‍ അദ്ധേഹത്തെ കുറിച്ച്‌ അല്‍പമെങ്കിലും പഠിക്കുന്നത്‌ നല്ലതാണു ............

lost world said...

പച്ചക്കുതിരയിലെ അഭിമുഖം യൂണികോഡിലാക്കി ബ്ലോഗില്‍ ഇടണം.കാന്തപുരത്തെ കുറിച്ച് എക്കാലത്തും ഓര്‍മിക്കാനും പഠിക്കാനും വിലയിരുത്താനും അത് ഉതകും.

യാരിദ്‌|~|Yarid said...

ഇവിടെ കാന്തപുരമൊ മതമൊ ഒന്നുമല്ല വിഷയം. കാന്തപുരത്തിനെ ഇവിടെ വലിച്ചിഴക്കേണ്ട കാര്യവുമില്ല, ഏതെങ്കിലും ഒരുത്തന്‍ എന്തെങ്കിലും പറഞ്ഞതിനു മറ്റുള്ളവരെ കുറ്റം പറയേണ്ട കാര്യമില്ല, പകരം എ കെ ചെയ്ത ആഭാ‍സത്തരത്തിനെതിരെയാണ് പ്രതികരിക്കേണ്ടതു...!

Myna said...

അതേ, യാരിദ്‌ പറഞ്ഞതുപോലെ ഇവിടെ കാന്തപുരമൊ മതമൊ ഒന്നുമല്ല പ്രശ്‌നം. ak യുടെ തോന്ന്യാസത്തെയാണ്‌ എതിര്‍ക്കേണ്ടത്‌. മനുവിന്റെ കമന്റില്‍ AKപറഞ്ഞഭാഗം കൂടി കൂട്ടി വായിക്കുക

വെള്ളെഴുത്ത് said...

നിലവില്‍ ആണത്തവുമായും (എന്തൊരു വികലമായ സങ്കല്പം) മതവുമായും ഇതിനു നല്ല ബന്ധമുണ്ട്. ഇതാണ് നമ്മുടെ ആണത്തം, ഇതാണ് നാം മതമെന്നു പറഞ്ഞ് കൊണ്ടു നടക്കുന്നത്. പേരുകള്‍ക്ക് മാത്രമെ മാറ്റമുള്ളൂ. മറ്റെന്ത്? മൈന ചോദിക്കേണ്ടിയിരുന്നത്, ആശയപരമല്ലാത്ത ഒരു സംവാദത്തിനായി കേവലവികാരവുമായി മുന്നോട്ടു വരുന്ന ആളിനെ ഗൌരവത്തോടെ പരിഗണിക്കേണ്ടതുണ്ടോ എന്നാണ്. ഇല്ല എന്നു തന്നെയാണ് ഉറച്ച ഉത്തരം.

d said...

എന്തായാലും ഇതിന്റെ പേര് ആണത്തം എന്നല്ല. തല്ലുകൊള്ളിത്തരം, ആഭാസത്തരം. അല്ലാതെ മറ്റെന്ത്? സ്വന്തം വിവരക്കേടും വില കുറഞ്ഞ ചിന്താഗതികളുമൊക്കെ പ്രദര്‍ശിപ്പിക്കാന്‍ പറ്റിയ ഒരവസരം കിട്ടിയപ്പോള്‍ അതിനെ ഉപയോഗിച്ചു.
ഇതിനൊക്കെ അതിനു തക്ക പ്രാധാന്യം കൊടുത്താല്‍ പോരേ?

ഗുപ്തന്‍ said...

ആണത്തവും (ആണ്‍ ഷോവനിസം എന്ന അര്‍ത്ഥത്തില്‍) മതവും തന്നെ.

ഇയാള്‍ടെ കമന്റ് പ്രസിദ്ധീകരിച്ച് കഴിഞ്ഞപോസ്റ്റില്‍ തന്നെ മറുപടിയിട്ടിരുന്നല്ലോ. അതിനപ്പുറം ഒരു പ്രാധാന്യം ഇത്തരം കമന്റുകള്‍ക്ക് കൊടുക്കാതിരിക്കുകയാണ് നല്ലത്.

Sanal Kumar Sasidharan said...

ആണത്തം എന്ന പെരുമ വെറുമൊര് ഉമ്മാക്കിയാണ്.പെണ്ണത്ത എന്ന വാക്കിന് എത്രത്തോളം ഉയരമുണ്ടോ അത്രത്തോളം മാത്രമേ ആണത്തത്തിനും ഉള്ളു.
ഇവിടെ അതൊന്നുമല്ല പ്രശ്നം,ശരിയായ രീതിയിൽ വായനയോ വിശകലനമോ നടത്താൻ മാനസിക വളർച്ച എത്താത്ത വായനക്കാരും അവർക്ക് എന്തും അഭിപ്രായമായി എഴുതിപ്പോകാം എന്ന സ്വാതന്ത്ര്യവും ബ്ലോഗിലുണ്ട് എന്നതാണ് പ്രശ്നം.ഇവരും ഇവരുടെ സിൽബന്ധികളും അത്തരം ഒരു മാനസിക നിലയെ സമ്മതിച്ചു തരികയില്ല.അതിനെതിരെ പ്രതികരിക്കുക അസാധ്യവുമാണ്,അത്തരം ശരിതെറ്റുകൾ വിശകലനം ചെയ്യാനുള്ള പ്രാപ്തിയില്ല പലർക്കും.വിഷയവുമായി ബന്ധമില്ലാതെ പുലഭ്യം പറഞ്ഞ് കമെന്റെഴുതുന്നവർ മുതൽ.തങ്ങൾക്കിഷ്ടമില്ലാത്തത് എഴുതുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ശ്രമിക്കുന്നവർ വരെയുണ്ട്.ഇത് ബ്ലോഗിന്റെ ഒരു പോരായ്മയാണ്.അവഗണിക്കുക എന്ന് പറയാനെളുപ്പമാണ് പ്രായോഗികമായി അത് മനസിന് സ്വാസ്ഥ്യം നൽകുന്നതല്ല.പ്രതികരിച്ചുപോകും.മനസിനെ മുറിവേൽ‌പ്പിക്കുന്നതിൽ ഇക്കൂട്ടർ വലിയൊരളവിൽ വിജയിക്കുകയും ചെയ്യുന്നുണ്ട്.

കമെന്റ് മോഡറേഷൻ എന്ന സങ്കേതം ഉപയോഗിക്കുന്നത് തെറ്റൊന്നുമല്ല എന്ന് തോന്നിപ്പോകുന്നു ചിലപ്പോഴെങ്കിലും.ഗൌരവമുള്ള വിഷയങ്ങളിലെ ചർച്ചകൾ ഗൌരവതരമായി നിലനിർത്താൻ കൂടി ഇത് ആവശ്യമാണ്,അതിന്റെ പോരായ്മകൾ(എഴുതിയ ആൾക്ക് സമയാസമയം മൊഡറേറ്റ് ചെയ്യാൻ കഴിയുന്നില്ല എങ്കിൽ നല്ലൊരു ചർച്ച മുരടിച്ചുപോയേക്കാം)എന്താണ് വഴിയെന്ന് ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല.
അനുഭാവം രേഖപ്പെടുത്തുകയല്ലാതെ എന്തുചെയ്യാൻ കഴിയും,ഇത്തരം അളിഞ്ഞ കൂട്ടരോട് സഹതപിക്കുകയും..

Unknown said...

മൈന എന്ന ബ്ലോഗറോടു് പറഞ്ഞ ആഭാസത്തരത്തിനു് എതിരെ ശക്തമായി പ്രതിഷേധിക്കുന്നു. ഇത്തരം ഭാഷ സ്ത്രീകളുടെ നേരെ പ്രയോഗിക്കാന്‍ ലജ്ജിക്കാത്ത ഒരു കാടന്‍ ആധുനികമാധ്യമമായ ബ്ലോഗില്‍ എന്തു് തേടുന്നു എന്നെനിക്കറിയില്ല. സ്വന്തം വീട്ടിലെ സ്ത്രീകളെ‍ തെരുവില്‍ കൂടി ചാക്കു് പുതപ്പിച്ചോ മറ്റേതെങ്കിലും വിധത്തിലോ നടത്തട്ടെ, അവര്‍ക്കു് എതിരില്ലെങ്കില്‍. പക്ഷേ ബ്ലോഗില്‍ സ്ത്രീകള്‍ക്കു് ‍ പെരുമാറ്റച്ചട്ടവുമായി ഇറങ്ങുന്ന ആഭാസത്തരം അനുവദിക്കാവുന്നതല്ല. മൈനക്കെന്നല്ല, ഏതു് സ്ത്രീക്കും ബ്ലോഗില്‍ സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാന്‍ കഴിയണം. മറ്റുള്ളവര്‍ അവരുടെ ബ്ലോഗില്‍ അവര്‍ക്കു് ഇഷ്ടമുള്ളതു് എഴുതും. അതു് കാണുമ്പോള്‍ ചൊറിച്ചില്‍ വരുന്നവര്‍ ബ്ലോഗിനു് പുറത്തു് പോവുകയാണാവശ്യം. അല്ലാതെ അളിഞ്ഞ ഭാഷ എഴുതി നാറിത്തരം വെളിപ്പെടുത്തുകയല്ല. ബ്ലോഗില്‍ സദാചാരകളക്ടീവ് സ്ഥാപിക്കാന്‍ ഇറങ്ങിയിരിക്കുന്ന ആ യോഗ്യന്റെ പേരു് പറയാന്‍ പോലും ഞാന്‍ ലജ്ജിക്കുന്നു! മൈനക്കു് എന്റെ പൂര്‍ണ്ണമായ moral support!

പാമരന്‍ said...

ഇത്രേം മതി. അങ്ങേര്‍ക്കു വയറു നിറഞ്ഞു കാണണം.

Anonymous said...

What AK said is really bad...

if he is an actual muslim.. he will not write like this..

if kanthapuram read his comments... he also discourage him..

അനില്‍@ബ്ലോഗ് // anil said...

ഇത്രമാത്രം വേണമായിരുന്നൊ? ഇതിനുവേണ്ടി ഒരു പൊസ്റ്റ് !!!
അതൊക്കെ പുല്ലു വില കല്‍പ്പിച്ചു മാറ്റിനിര്‍ത്തുക, അതിനപ്പുറം ഒരു പരിഗണന അര്‍ഹിക്കത്ത ഒരു കമന്റാണിത്. അതു പൂര്‍ണ്ണ രൂപത്തില്‍ പുറത്തുവന്നതു തന്നെ അയാള്‍ക്കുള്ള മറുപടിയും, എ.കെ.എന്ന ബ്ലൊഗ്ഗറുടെ പൊസ്റ്റുകളുടെ കാപട്യം തുറന്നുകാണിക്കലുമാണ്.
എന്റെ അഭിപ്രായത്തില്‍ മൈന ഈ പൊസ്റ്റ് ഡിലീറ്റു ചെയ്യണം,ഇതെറ്റെടുക്കന്‍ സംസ്കാരമുള്ള മറ്റുള്ളവരുണ്ടല്ലൊ.

അനില്‍@ബ്ലോഗ് // anil said...

കൂട്ടിച്ചേര്‍ക്കല്‍
AkareemMK@gmail.com ആളു പുലിയാകേട്ടോ

OAB/ഒഎബി said...

ഒരു പോത്തിന്റെ മേത്ത് ചാണകമായാല്‍
കൂട്ടത്തിലുള്ളതിന്റെ മേത്തും ആകും!.

കരീം എന്ന പേര്‍ വെച്ചതു കൊണ്ടായില്ല.കരീം ആയിരിക്കണം ഹേ...

കുഞ്ഞന്‍ said...

ഏകെ എന്ന ബ്ലോഗര്‍ ഇനി ബ്ലോഗര്‍ എന്ന പദവിക്ക് അര്‍ഹമല്ലാത്തയാള്‍ മൈനയുടെ ആ പോസ്റ്റിനെ കണ്ടത് മഞ്ഞക്കണ്ണട വച്ചിട്ടാണ്‍. ആ കണ്ണടയുടെ മഞ്ഞപ്പിന് നിറം കൂട്ടാന്‍ എന്റെ അഭിപ്രായം ആയിട്ടുണ്ടെങ്കില്‍...ഞാന്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നു മൈന.

ഇതാണ് പറയുന്നത് ഒരു പ്രായം കഴിഞ്ഞാല്‍ ചിന്നന്റെ അസുഖം തുടങ്ങുമെന്ന്..ഇതും അങ്ങിനെ കണ്ടാല്‍മതി എന്നെയല്ല ആ ഏകെയെ. കിം ബഹുനാ...

കുഞ്ഞന്‍ said...

ഇതുകൂടി കൂട്ടി വായിക്കൂ..

ഏകെ അയാളുടെ പോസ്റ്റില്‍ വന്ന അനോണിക്കുകൊടുത്ത മറുപടി...

AK / എ.കെ said...

ക്രിയാത്മകമായി വിമര്‍ശിക്കാന്‍ കഴിയാതെ പരിഹസിക്കാനും തെറി പറയാനും മാത്രം സമയം നഷ്ടപ്പെടുത്തിയവരോടുള്ള സഹതാപം രേഖപ്പെടുത്തുന്നു..

No one could come up with a fruitful discussion on this matter or failed to criticize in a creative way. Only you tired to mock by using bad words (its not your mistake the culture you have been living with )

I have sympathy to you. May Almighty Allah forgive you and pave right path to you

ചിരിക്കണൊ കരയണൊ...!

അനില്‍ശ്രീ... said...

ഇസ്ലാമിനെപറ്റിയുള്ള എല്ലാ പോസ്റ്റുകളിലും കാണുന്ന ഒരു കമന്റ് AK എന്ന മഹാവ്യക്തിയുടേതാകാറുണ്ട്. അല്ല എന്നറിയ്യാമെങ്കിലും അശോക് കര്‍ത്ത ആണോ എന്ന് ഒരിക്കല്‍ സംശയവും ഉണ്ടായി. ഇയാളുടെ തനിസ്വരൂപം കാണിച്ചു തന്ന കമന്റിന് നന്ദി. ഇങ്ങനെ മൈന എന്ന ബ്ലോഗറെ തെറി പറഞ്ഞതില്‍ ഞാന്‍ പ്രതിഷേധിക്കുന്നു.

ഓ.ടോ.. ഈ പറഞ്ഞ വാക്ക് തെറിയാണോ അതോ അല്ലയോ എന്നത് ബൂലോകത്ത് ഇന്നും തര്‍ക്കവിഷയമാണ്.

കണ്ണൂസ്‌ said...

ലവനെ പോകാന്‍ പറ!

siva // ശിവ said...

കഷ്ടം...ഈ മലയാളം ബ്ലോഗര്‍മാര്‍ ഒരിക്കലും നന്നാവില്ല...

siva // ശിവ said...

കഷ്ടം...ഈ മലയാളം ബ്ലോഗര്‍മാര്‍ ഒരിക്കലും നന്നാവില്ല...

ഇട്ടിമാളു അഗ്നിമിത്ര said...

മൈനെ.. പെണ്‍‌ബുദ്ധി പിന്‍‌ബുദ്ധി തന്നെ.. ഉറപ്പാ.. അല്ലെങ്കില്‍ മൈന ആ‍ കമന്റ് ഡിലിറ്റ് ചെയ്യുമായിരുന്നൊ.. നല്ലൊരവസം കളഞ്ഞ് കുളിച്ചില്ലെ.. :(

ആരുടെയൊക്കെയൊ അഭിപ്രായങ്ങള്‍ മാറുന്നല്ലൊ.. നല്ലകാര്യം .. :)

ചാണക്യന്‍ said...

മൈന,
ഈ പോസ്റ്റ് ഡലീറ്റ് ചെയ്യുകയോ മാറ്റുകയോ ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു...
ഇങ്ങനെയൊരു പോസ്റ്റ് എന്തിനെന്ന് മറ്റുള്ളവര്‍ അറിയണം. ആഭാസത്തിന് കൈയും കാലും മുളച്ചാല്‍ എകെ എന്ന ബ്ലോഗറാവുമെന്ന് മനസിലാക്കട്ടെ. വികലമായ ഈ മനസിന് പരിശുദ്ധ ഖുറാനില്‍ ചികിത്സപറഞ്ഞിട്ടുണ്ട്, അതങ്ങ് അറബിനാട്ടില്‍ വെള്ളിയാഴ്ച്ച തോറും നടത്തുന്നുമുണ്ട്! മറ്റൊരാളിന്റെ പോസ്റില്‍ കയറി തെറിപറയുന്നത് ആണത്വമോ ചങ്കൂറ്റമോ അല്ല, അതൊരു മനോരോഗമാണ്. എകെ യുടെ സദാചാരം ഇത്രക്ക് പുരോഗമിച്ചതിന് ഉത്തരവാദികള്‍ അയാളുടെ മാതാപിതാക്കള്‍ തന്നെയാകാനാണ് സാധ്യത.
എകെ എന്ന ആഭാസന്‍ ഇനിയും പ്രതികരിക്കണം, ഈ പോസ്റ്റിനോടും ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയവരോടും.

Anil said...

കമിതാക്കള്‍ ഫോണ്‍ ചെയ്തത് (മറ്റുള്ളവര്‍ക്ക് ശല്യം ഉണ്ടാക്കാതെ) അവരുടെ ഇഷ്ടം - ഫോണ്‍ അത്ര സുരക്ഷിതം അല്ലെന്നു അവര്‍ക്ക് ചിന്തിക്കാമായിരുന്നു

അത് ഫോണില്‍ കോപ്പി ചെയ്തു കേട്ടത് കേട്ടവരുടെ ഇഷ്ടം - അതും മറ്റുള്ളവര്‍ക്ക് ശല്യം ഉണ്ടാക്കുന്നില്ലെങ്കില്‍

ഇതിഷ്ട്ടപ്പെടാതെ മൈന സ്വന്തം ബ്ലോഗില്‍ പ്രതികരിച്ചത് മൈനയുടെ ഇഷ്ടം - അതിഷ്മില്ലത്തവര്‍ അത് വായിക്കാന്‍ വരണ്ട

പക്ഷെ AK കാണിച്ചത് പോക്രിത്തരം.

തെറി പറയണം എന്നുള്ളവര്‍ സ്വന്തം വീട്ടില്‍ ഇരുന്നു പറയട്ടെ - നമ്മള്‍ അങ്ങോട്ട് ചെല്ലതിരുന്നാ മതിയല്ലോ - പക്ഷെ നമ്മുടെ വീട്ടില്‍ വന്നു തെറി പറയുന്നവര്‍ക്ക് നല്ല പൊട്ടീര് കൊടുക്കുവാ വേണ്ടേ.

"ആരാണ് വ്യഭിചാരി? / 'ബ്ലൂ' ടൂത്ത്" എന്ന പോസ്റ്റിനോട് വ്യക്തിപരമായി എനിക്ക് വിജോയിപ്പാണെങ്കിലും ഈ സംഭവത്തില്‍ മൈനക്കു് എന്റെ പൂര്‍ണ്ണമായ സപ്പോര്‍ട്ട്.

Unknown said...

പോസ്റ്റ് വായിച്ചു, കമന്റുകളും പിന്നെയാണ് അതിന്റെ പിന്നാലെ പോയി പ്രശ്നോം കണ്ടു പിടിച്ചത്.

ആദ്യമേ പറയട്ടേ, എകെ എന്നല്ല ആരും ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളാണ് അദ്ദേഹം ഉപയോഗിച്ചത്. കഷ്ടം എന്നല്ലാതെ എന്തു പറയാന്‍.

പിന്നെ മൈനയോട്, ഇതൊരു പോസ്റ്റാക്കാന്‍ മാത്രം സംഭവമൊന്നുമില്യ എന്നാണെന്റെ(മാത്രം) അഭിപ്രായം. കാരണം ഈ പോസ്റ്റും ഇതിനെ അനുകൂലിച്ചവരും എന്താണ് ബ്ലോഗ് എന്നും അതിന്റെ പ്രവര്‍ത്തന രീതി എന്താണെന്നും മറക്കുന്നു. കമന്റ് ഓപ്ഷന്‍ എന്ന് പറയുന്നത് തന്നെ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ അറിയാന്‍ വേണ്ടി മാത്രമാണ്. അതില്‍ നമുക്കിഷ്ടപെട്ട കമന്റുകള്‍ മാത്രം പബ്ലിഷ് ചെയ്യാനാണ് മോഡറേഷന്‍ എന്ന സംഗതി ഉള്ളത്.
ഒരു കമന്റില്‍ എന്തു പറയണം എന്ന് അതെഴുതുന്ന ആള്‍ തീരുമാനിക്കും. അല്ലാതെ ഇന്നതേ എഴുതാവൂ എന്ന് പറയാന്‍ ആര്‍ക്കും അധികാരമില്യ. അതു വ്യക്തി സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലാണെന്നു ഞാന്‍ പറയും. സൌകര്യമൂണ്ടേല്‍ പബ്ലിഷ് ചെയ്താല്‍ മതിയെന്നേ. അല്ലാതെ ബൂലോകത്തില്‍ ഉള്ളവര്‍ മുഴുവന്‍ മാന്യന്മാരവണം എന്ന് നിഷ്കര്‍ഷിക്കാന്‍ പറ്റുമോ (പലരുടേം പറച്ചില്‍ കേട്ടപ്പോള്‍ തോന്നിയതാ).
പിന്നെ രണ്ടു വര്‍ഷത്തിലധികമായി ബൂലോകത്തെ വായിക്കുന്ന ഒരാളെന്ന നിലയില്‍ ഇതിലും ക്രിയാത്മകവും അല്ലാത്തതുമായ ഒരു പാട് ചര്‍ച്ചകള്‍(എന്നും വിളിക്കൂം) കണ്ടിട്ടുണ്ട്. പല പകല്‍മാന്യന്മാരും (ആരേയും വ്യക്തിപരമായി ഉദ്ദേഴിച്ചിട്ടില്ല) അനോണിയായി തങ്ങള്‍ക്കിഷ്ടമല്ലാത്തതിനെതിരേ പ്രതികരിച്ചിട്ടുമുണ്ട്. അപ്പോള്‍ എകെ എന്ന വ്യക്തി എത്ര ആഭാസനായാലും അനോണിയല്ലാതെ കമന്റിട്ടത് ആണത്തം തന്നെ. അതോണ്ടാണല്ലോ എല്ലാര്‍ക്കും തെറി വിളിക്കാന്‍ ആളെ കിട്ടിയത്.

വേണ്ടാത്ത കമന്റ് മോഡറേറ്റ് ചെയ്യുക എന്നതില്‍ കവിഞ്ഞ് ഇതിത്രേം വിവാദമാക്കേണ്ട യാതൊരു കാര്യവുമില്ലായിരുന്നു.

Disclaimer:
പിന്നെ എന്റെ ബ്ലോഗില്‍ എന്തു പോസ്റ്റണം എന്നുള്ളതും ഒരു വ്യക്തിയുടെ മാത്രം അവകാശമാണെന്നിരിക്കേ ഇതു പോസ്റ്റരുത്, അല്ലേല്‍ ഡിലീറ്റണം തുടങ്ങിയ യാതൊരഭിപ്രായവും എനിക്കില്ല. ഈ വഴിയേ പോയപ്പോ കണ്ടപ്പോ വായിച്ചപ്പോ തോന്നിയ എന്റെ ഒരെളിയ അഭിപ്രായം. താങ്കള്‍ക്ക് സൌകര്യമുണ്ടേല്‍ പബ്ലിഷ് ചെയ്യാം, അത്രേ ഒള്ളൂ.

ഓടോ: പിന്നെ വനിതാ നാമങ്ങളിലുള്ള ബ്ലോഗര്‍മാര്‍‍ ഒരു വിവാദം തുടങ്ങി വച്ചാല്‍ ഏറ്റുപിടിക്കാന്‍ ബൂലോകം നിറയെ ആള്‍ക്കാരാണെന്നതിന് (കൂടുതലും ആണത്തമുള്ളവര്‍)ചരിത്രം സാക്ഷി.

ചാരുദത്തന്‍റെ സ്വകാര്യങ്ങള്‍ said...

Myna,

Take it easy! Some people think that they are infallible and omniscient and beyond their knowledge there is doesn't exist a world. Let them believe it. They do not keep the windows of their heart open, hence no air circulation! Please do not respond to such comment, if you deem they do not deserve an answer.Our response denotes our culture.

തോന്ന്യാസി said...

ശക്തമായി പ്രതിഷേധിക്കുന്നു.......

തോന്ന്യാസി said...

എന്റെ വകേം ഒരു ഓ.ടോ:

പ്രിയ നിഷാദ്,

ഇതൊരു വനിതാ ബ്ലോഗറുടെ പ്രശ്നമായതു കൊണ്ടല്ല,ഒരു സഹജീവിയുടെ പ്രശ്നമായതു കൊണ്ടാണ് ബ്ലോഗര്‍മാര്‍ പ്രതികരിയ്ക്കുന്നത്. നാളെ താങ്കള്‍ക്കും ഇതു പോലുള്ള പ്രശ്നങ്ങള്‍ നേരിട്ടാല്‍ അപ്പോഴും ഞങ്ങളുണ്ടാവും കൂടെ. ആ സമയത്തെങ്കിലും ഈ പരാമര്‍ശം നീക്കിയാല്‍ നന്നായിരിയ്ക്കും

തറവാടി said...

എ.കെ ചെയ്തത് ശരിയായില്ല എന്ന് പറഞ്ഞുകൊണ്ട് തന്നെ പറയട്ടെ,

ഇതേ കമന്‍‌റ്റ് ഒരു അനോണിമസ് ഐഡിയില്‍ വന്ന് പറഞ്ഞിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നു അതുതന്നെ ഇവിടേയും ചെയ്യണമെന്ന അഭിപ്പ്രായക്കാരനാണ് ഞാന്‍.

കഴിഞ്ഞ എന്റെ ഒരു ബ്ലോഗില്‍ വളരെ മോശമായ ഒരു കമന്‍‌റ്റ് വന്നു , അനോണിമസ് ആയിട്ട് , ഐ.പി യടക്കം എല്ലാവിവരങ്ങളും എന്‍‌റ്റെ പക്കലുണ്ട്. അതേ ആള്‍ ഇന്നലെ വല്യമ്മായിയുടെ ബ്ലോഗിലും കമന്‍‌റ്റി , അതവിടെ കിടക്കുന്നുണ്ട് താനും.

ഇത്രയും കാലത്തില്‍ ഒരു അഡ്മിനിസ്റ്റ്രേറ്റര്‍ എന്ന തലത്തില്‍ ഡിലീറ്റിയ രണ്ടാമത്തെ കമന്റാണത്!

എന്തു ചെയ്യാനാകുമെന്ന് കൃത്യമായിട്ടറിയുകയും ചെയ്യാം.

പറഞ്ഞുവന്നതിതാണ് , ദേഹത്ത് ചെളിയായാല്‍ കഴുകിക്കളയണം , ബ്ലോഗെന്നത് ലോകത്തെവിടെനിന്നും കടന്നുവരാവുന്ന വീടാണ് , വന്നവര്‍ തുപ്പിയിട്ട് പോയാല്‍ കഴുകിക്കളയുക , അതല്ല എങ്കില്‍ നിയമപരമായി നേരിടണം.

ഒരു ഓ.ടി : ( ഇനി പറയുന്നതിവിടെ പറയേണ്ടി വന്നതില്‍ സത്യത്തില്‍ ഖേദമുണ്ട് ,

അയാള്‍ ഉപയോഗിച്ച ഒരു 'മുടി' യുടെ ( അതും പകുതി അക്ഷരം മാത്രം )പര്യായമാണോ മൈനക്ക് കൂടുതല്‍ തെറ്റെന്ന് തോന്നിയെങ്കില്‍ , അതൊക്കെ ഇപ്പോഴത്തെ സാഹിത്യകാരുടെ ഒരു വാക്കുമാത്രമെന്ന് പറഞ്ഞുകൊള്ളട്ടെ! )

ചാണക്യന്‍ said...

തറവാടി,
ആ വാക്ക് സാഹിത്യകാരന്‍‌മാര്‍ ഉപയോഗിച്ചോട്ടെ!
കമന്റിനിടയില്‍ അത് ഉപയോഗിക്കുന്നത് സാമാന്യ മര്യാദ്ക്ക് നിരക്കുന്നതല്ല.

നന്ദു said...

ആദ്യത്തെ പോസ്റ്റിലെ വിഷയം അല്ല ഇവിടെ എങ്കിലും അതിൽ പറഞ്ഞിരിക്കുന്നത് ഇന്നത്തെ നമ്മുടെ സമൂഹത്തിന്റെ ഇപ്പൊഴത്തെ സ്ഥിതിയാണ്. മൊബൈൽ , ഇന്റർനെറ്റ് ടെക്നോളജി വികസിച്ചതോടെ നല്ലതും ചീത്തയും സമൂഹത്തിൽ വർദ്ധിച്ചു, അതിനെതിരെ ഒന്നും ചെയ്യാൻ കഴിയില്ല. സ്വയം നിയന്ത്രിക്കാനല്ലാതെ (അവിടേ കുഞ്ഞൻ ഉന്നയിച്ച ചോദ്യങ്ങൾ പ്രസക്തം)

ഈ പോസ്റ്റിനെ സംബന്ധിച്ച്, പോസ്റ്റ് എഴുതുന്ന ആളിന്റെ സ്വാതന്ത്ര്യം പോലെ തന്നെ കമന്റ് ഇടുന്നവർക്കും എന്തും പറയാനുള്ള അവസരമാണ് കമന്റ് ഓപ്ഷനിലൂടേ നൽകുന്നത്, എന്തു വേണം വേണ്ട എന്ന് തീരുമാനിക്കുന്നത് പോസ്റ്റിടുന്ന ആളിന്റെ സ്വാതന്ത്ര്യം. അതൊരു പബ്ലിക് ഓപ്ഷനായി നൽകുമ്പോൾ പറയുന്നവർക്ക് സ്വന്തം ഐഡന്റിറ്റിയിലും അനോണിമസ് ആയും പറയേണ്ടത് പറയാം; പ്രസിദ്ധീകരിച്ച ശേഷം കമന്റ് ഡെലീറ്റ് ചെയ്യപ്പെട്ടാലും മറൂമൊഴിയിലൂടെയും മറ്റും വായനക്കാരന് കിട്ടൂകയും ചെയ്യും അതിനാൽ കമന്റ് ഡെലീറ്റിയിട്ടും അർത്ഥമില്ല. മോഡറേഷൻ ആണ് ഇത്തരം കമന്റുകൾ ഇല്ലതിരിക്കാൻ (വായനക്കാരിലെത്താതിരിക്കാ‍ൻ ) നല്ല മാർഗ്ഗം. കമന്റ് എഴുതുന്ന വ്യക്തിയുടെ വ്യക്തിത്വം അനുസരിച്ച അതിൽ സഭ്യതയുടെ അളവ് മാറാം ആരെയും നന്നാക്കാൻ നമുക്ക് കഴിയില്ലല്ലോ? എ കെ യുടെ വാക്കിനെ സംബന്ധിച്ച് (അനിൽ ശ്രീ പറഞ്ഞതുപോലെ) അതു സഭ്യം ആണോ സഭ്യേതരം ആണോ എന്ന് ഇപ്പോഴും സംശയം, ഈയിടെ ഒരു ബ്ലോഗർ ഒരു കവിത എഴുതി ഈ വാക്കുപയോഗിച്ച് ഞാനന്ന് അവിടെ കമന്റുമിട്ടു ചില ദേശങ്ങളിൽ സഭ്യം ആയത് ചില ദേശങ്ങളീൽ അസഭ്യം ആണ്, (തമിഴ് നാട്ടിൽ സഭ്യം ആയത് ഇവിടേ അസഭ്യം എന്നു നാം പറയുന്നു; അപ്പോൾ ഇതിന്റെ അതിർ വരമ്പേത്??.)
ഇതിനെക്കാൾ മോശമായ കമന്റുകൾ പല സ്ഥലത്തും പലരും അനോണിയായി ഇട്ടീരിക്കുന്നത് വായിച്ചിട്ടുണ്ട്. അതിനാൽ ഇത് വിവാദമാക്കണോ?,

anushka said...
This comment has been removed by the author.
സജി said...

എകെ യുടെ അഭിപ്രായത്തെപറ്റി എനിക്കു ഒന്നും തോന്നുന്നില്ല..അയാളെപ്പോലെയോ, അതിലും മോശമോ എത്രയോ പേരെ നിത്യവും കാണുന്നു...

(പ്രതികരിക്കുമ്പോല്‍ അതിനടുത്ത ഭാഷ ഉപയോഗിക്കുന്നവര്‍ ഈ കമെന്റു പറഞ്ഞതിലും ഉണ്ട്)

പക്ഷേ, അതിന് മൈന പ്രതികരിച്ചപോല്‍ കാണിക്കുന്ന സഹിഷ്ണുതയും, മാന്യതയും എന്നെ അല്‍ഭുതപ്പെടുത്തുന്നു..

ഞാന്‍ തല കുനിക്കുന്നു...

അത്,അതു മാത്രം എങ്കിലും എ കെ നിങ്ങള്‍ ഒന്നു കാണണം..

Unknown said...

തോന്ന്യാസി മാഷേ,
അപ്പറഞ്ഞത് നല്ല കാര്യങ്ങള്‍ക്കു വേണ്ടി പ്രതികരിക്കുന്നവരെ കുറ്റപ്പെടുത്താനല്ല, പക്ഷേ ഞാന്‍ പറഞ്ഞതു ശരിയെന്നു ചിന്തിക്കുന്ന വേറെ ഒരാളെങ്കിലും കാണും. ഇനി ഇല്യേലും കുഴപ്പമില്ല.

പിന്നെ അതൊരു വിവാദം ഉണ്ടാക്കാനൊന്നും അല്ല കേട്ടോ. കുറെ നാളായിട്ടുള്ള എന്റെ ഒരു തോന്നലാ, ഇവിടെപ്പറഞ്ഞാല്‍ കൊള്ളാമെന്നു തോന്നി. പിന്നെ ഞാന്‍ ഒരിക്കലും പിന്തിരിപ്പന്‍ കമന്റുകള്‍ കൊണ്ട് മനപൂര്‍വ്വം ആരേയും വേദനിപ്പിക്കാന്‍ ശ്രമിക്കാറുമില്ല. പിന്നെ പറയാനുള്ളതു പറയും, തെറ്റെന്നു തോന്നിയാല്‍ തിരുത്തുകയും ക്ഷമ ചോദിക്കുകയും ചെയ്യും,
അതെന്റെ സ്വാതന്ത്ര്യം..

Unknown said...

എപ്പോഴോ ദേവേട്ടന്‍ പറഞ്ഞ പോലെ, ഈ ബ്ലോഗ് എന്നു പറഞ്ഞാ എന്താ സാധനമെന്നും അതിന്റെ ഉദ്ദേശമെന്തെന്നും പലര്‍ക്കും അറിയില്യാ അല്ലെങ്കില്‍ അറിയില്യാന്നു ഭാവിക്കുന്നു എന്നു തോന്നണു.
വളരേ വിശാലമായ ഒരു കാര്യത്തെ എന്തിനാ നമ്മളിങ്ങനെ ചെറുതാക്കുന്നേ? കുറെ നാളുകള്‍ക്കു മുമ്പ് വീടിനു മുന്നിലുള്ള വഴിയിലൂടെ ഒരു പന്തം കൊളുത്തി ജാഥ പോണു, എന്താ കാര്യംന്ന് ചോദിച്ചപ്പോ അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയില്‍ അഥവാ ദില്ലിയില്‍ വരുന്നതിനെതിരെയാണത്രെ..

എനിക്കു ചിരി വന്നു, ഇപ്പോഴും ചിരി വരണൂ..

കണ്ണൂസ്‌ said...

വാക്കു മാത്രമല്ല, ഒരു സ്ത്രീയെ സംബന്ധിച്ച് ശ്ലീലമല്ലാത്തെ റെഫറന്‍സുകളും ആ കമന്റില്‍ ഉണ്ടെന്ന് ശ്രദ്ധിക്കുമല്ലോ‍.

chithrakaran ചിത്രകാരന്‍ said...

ഇതാണോ ആണത്തം?...
ഒരു മത ഭ്രാന്തനെ കല്ലെറിഞ്ഞോടിക്കാന്‍ ആണുങ്ങളെ തോണ്ടിക്കൊണ്ടുതന്നെ ആളെക്കൂട്ടുകയാണല്ലോ മൈന!
(ഇതാണോ ആണത്തം?- ആണുങ്ങളെ ... ഓടിവന്ന് എന്നെ രക്ഷിക്കണേ എന്നു ദ്വനി)
മാത്രമല്ല മതപരമായ ബുദ്ധിമാന്ദ്യം കണ്ട്,അത് ആണത്തമാണെന്ന് സന്ദേഹിക്കുന്നതും, വിശ്വസിക്കുന്നതും ഗുരുതരമായ തെറ്റാണ്. മതത്തിന്റെ നേരേനോക്കി “ഭ്രാന്തിന്റെ ഉറവിടമേ“ എന്ന് പറയാനുള്ള ധൈര്യക്കുറവുകൊണ്ടാണല്ലോ ,പ്രതീകാത്മകമായി കയ്യകലത്തില്‍ നില്‍ക്കുന്ന പാവം ആണുങ്ങളുടെ മുതുകത്ത്കേറി ഇടിക്കുന്നത്. (ഈ മൊരടന്മാര്‍ക്ക് ഇതിന്റെയൊന്നും അര്‍ത്ഥമറിയില്ലെന്നത് വേറെകാര്യം!!)
മുസ്ലീം മതം ആണുങ്ങളുടെ മാത്രം കച്ചവടമാണ് എന്നതിനാല്‍ ആണുങ്ങളെ ഞൊട്ടുന്നത് ശരിയായിരിക്കാം. പക്ഷേ, ഹിന്ദുമതം പെണ്ണുങ്ങളുടെ കച്ചവടമാണ്.കൃസ്ത്യാനികളും തഥൈവ ! അതിലെ ആണുങ്ങളെന്തു പിഴച്ചു? ഈ വക മതമൊന്നുമില്ലാത്തവരിലും ആണുങ്ങളില്ലേ ?
ആണിന്റെയൊരു തലേലെഴുത്ത് !!! അല്ലാതെന്തുപറയാന്‍.

എ.കെ.യെപ്പോലുള്ള വര്‍ഗ്ഗീയ ഇസ്ലാമിക വൈറസ് ബാധയുള്ളവര്‍ തീര്‍ച്ചയായും , ബ്ലോഗില്‍ വന്ന് ഇങ്ങനെ എല്ലാവരേയും തെറി വിളിക്കണമെന്നുതന്നെയാണ് ചിത്രകാരന്റെ ആഗ്രഹം.സമൂഹത്തില്‍ ഈ രോഗമുള്ള ആളുകളെക്കുറിച്ച് പഠിക്കാന്‍ എ.കെ.യുടെ കമന്റുകള്‍ വളരെ പ്രയോജനപ്പെടും. മാത്രമല്ല , കാന്തപുരത്തെ മൊല്ലാക്കമാരെക്കുറിച്ചും,അവരുടെ മഹത്തായ മതത്തെക്കുറിച്ചും മതിപ്പുളവാകാന്‍ എ.കെ.യെപ്പോലുള്ള മത പ്രചാരകര്‍ ബൂലോഗത്ത് ആവശ്യമാണ്.
മതാസ്ക്യതയുള്ള “എ.കെ.“ യെ കണ്ട് ആണാണെന്നു സന്ദേഹം പ്രകടിപ്പിച്ച മൈനയുടെ പിന്തിരിപ്പന്‍മൂരാച്ചി സ്ത്രീപക്ഷവാദത്തിനെതിരെ ചിത്രകാരന്‍ ഘോരഘോരം ഇതിനാല്‍ പ്രതിഷേധിച്ചുകൊള്ളുന്നു. :)

NITHYAN said...

വാക്കുകള്‍ക്ക്‌ വാക്കുകള്‍കൊണ്ട്‌ മറുപടിപറയാന്‍ മതഭ്രാന്തന്മാര്‍ ഒരു നൂറുജന്മം ജനിച്ചാലും കഴിഞ്ഞെന്നുവരില്ല.

Anonymous said...
This comment has been removed by the author.
siva // ശിവ said...

ഞാന്‍ ഇതിനു മുന്‍പ് ഒരിക്കല്‍ ഇത് വായിച്ചിട്ട് പോയതാ‍ണ്...

ഇപ്പോള്‍ ഒന്നു കയറി നോക്കിയതാ ചര്‍ച്ച ഏതു വരെ ആയിയെന്ന് അറിയാന്‍...

എല്ലാവരും പ്രധിക്ഷേധം പ്രധിക്ഷേധം എന്ന് പറയുന്നതല്ലാതെ ശാശ്വതമായ ഒരു പരിഹാരം നിര്‍ദ്ദേശിച്ചതായി കാണുന്നില്ല...

ഈ ബൂലോകത്തിലെ പുലികളൊക്കെ വിചാരിച്ചാല്‍ അത്തരം ആള്‍ക്കാരുടെ ബ്ലോഗുകള്‍ അഗ്രഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ലേ...

എന്നിട്ടും കാര്യമില്ല...അങ്ങനെ ചെയ്യുമ്പോള്‍ വീണ്ടും ഒരു കുഴപ്പം ഉണ്ടാവും...ഇയാള്‍ വേറൊരു പേരില്‍ വീണ്ടും പുണ്യവാളനായി വരും (ജനിക്കും) പുതുബ്ലോഗറായി അതാ ഈ ബൂലോകത്തിന്റെ കുഴപ്പം...

ഇതൊക്കെ കണ്ടില്ല എന്ന് നടിക്കുക...ഇവരെയൊക്കെ നന്നാക്കാന്‍ ആര്‍ക്കും കഴിയില്ല...

Myna said...

ഈ പോസ്‌റ്റ്‌ എന്തായാലും ഡീലീറ്റ്‌ ചെയ്യുന്നൊന്നുമില്ല. ഇതിനു വലിയ പ്രാധാന്യം കൊടുക്കേണ്ടന്നൊക്കെ ആദ്യം തോന്നിയതുമാണ്‌. പക്ഷേ, പ്രതികരിച്ചില്ലെങ്കില്‍ ഇനിയും AK മാര്‍ വരുമെന്നുള്ളതുകൊണ്ടാണ്‌ കൊടുത്തത്‌. ഇതു നല്ല പ്രവണതയല്ല. പെണ്‍ബുദ്ധി പിന്‍ബുദ്ധിയാണല്ലോ...
പിന്നെ ചിത്രകാരന്‍ പറഞ്ഞതിനോട്‌ യോജിക്കുന്നു. ശരിയാണ്‌. ആണുങ്ങളെ ഓടിവായോ എന്നു പറഞ്ഞു. എന്തിനായിരിക്കാം അങ്ങനെ പറഞ്ഞത്‌?
ഒരു പെണ്ണു വിചാരിച്ചാല്‍ ലോകം കീഴ്‌മേല്‍ മറിക്കാം എന്ന തോന്നലൊന്നുമില്ല. മതത്തില്‍ തൊടാതെ അതി ബുദ്ധികാണിക്കുകയും ചെയ്‌തു. എന്തിനെന്നോ വിഷയത്തില്‍ നിന്നു മാറാതിരിക്കാന്‍...എനിക്കു മതം എന്താണെന്ന്‌ ഈ ബ്ലോഗില്‍ തന്നെ പലഭാഗത്തായി കിടപ്പുണ്ട്‌.

പലരേയും കമന്‍രിലൂടെ തെറി പറയുന്നുണ്ടാവും. പക്ഷേ ഇതെല്ലാമാണ്‌ ബ്ലോഗ്‌ എന്നൊരു ധാരണ പരത്തരുത്‌. അതിനു വേണ്ടി മാത്രം.

Anonymous said...
This comment has been removed by the author.
കാവാലം ജയകൃഷ്ണന്‍ said...

ഇപ്പൊഴാണ് പുതിയ വഴിത്തിരിവുകള്‍ കണ്ടത്‌. ചിലതു പറയുവാന്‍ തോന്നുന്നു. (മൈന വെട്ടി ദൂരെ കളഞ്ഞില്ലെങ്കില്‍)

എന്‍റെ പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ഞാന്‍ 100% ഹിന്ദു ആണ്. പരമാവധി ഹൈന്ദവ ആചാരങ്ങളിലും, നിഷ്ഠകളിലും ജീവിക്കുവാന്‍ ഏതു രാജ്യത്തു പോയാലും സാധിക്കുന്നുമുണ്ട്‌. ഒരു ഹിന്ദു എന്ന കാരണം കൊണ്ടു തന്നെ മറ്റൊരു മതത്തിനെയും അവഹേളിക്കുകയോ, തരം താഴ്ത്തി ചിന്ദിക്കുക പോലും വ്യക്തിപരമായി എന്നെ സംബന്ധിച്ചു സാധ്യമല്ല. കാരണം എന്‍റെ മതം എന്നെ പഠിപ്പിച്ചത് അതാണ്.

എ കെയോട്‌: താങ്കള്‍ ഇത്രയധികം അസഹിഷ്ണിത കാണിക്കുകയും, വികാരം കൊള്ളുകയും ചെയ്തല്ലോ?. ഒരിക്കലെങ്കിലും താങ്കള്‍ പരിശുദ്ധ ഖുര്‍ ആന്‍ വായിച്ചു നോക്കിയിട്ടുണ്ടോ?. ഉണ്ടായിരുന്നെങ്കില്‍ ഇത്തരം വിടുവായത്തം വിളമ്പുവാനുള്ള ‘വ്രണിതബാല്യം‘ താങ്കളില്‍ അവശേഷിക്കാതെ താങ്കള്‍ പ്രായത്തിനും, താങ്കളുടെ പേരു ‘തെറ്റിദ്ധരിപ്പിക്കുന്നതു‘ പോലെ കനിവ്‌, കാരുണ്യം തുടങ്ങിയ താങ്കള്‍ക്ക്‌ ഇപ്പൊഴും അപരിചിതമായ മൂല്യങ്ങള്‍ക്കും യോജ്യമായ ഒരു സംസ്കാരം രൂപപ്പെട്ടു വന്നേനെ.

ഇസ്ലാം മതമെന്തെന്നു പോലും അറിയാത്ത കേവലം ആളെക്കൂട്ടാന്‍ മാത്രം ശ്രമിക്കുന്ന ഇത്തരം വ്യക്തിത്വങ്ങളോട്‌ പ്രതികരിക്കാതിരിക്കുക തന്നെ ഭേദം. അതല്ല പ്രതികരിക്കണമെങ്കില്‍ നിയമപരമായ ധാരാളം മാര്‍ഗ്ഗങ്ങള്‍ ഉണ്ടു താനും.

“ഒരു വ്യക്തിയോ, സമൂഹമോ, സംഘടനയോ സ്വതന്ത്രമായോ, അല്ലാതെയോ സ്ഥാപിച്ചിരിക്കുന്ന വിവരങ്ങളോ, വിവര ശേഖരമോ ഉള്ള സ്വതന്ത്ര കമ്പ്യൂട്ടറിലോ, ശൃംഘലയിലോ അനധികൃതമായി കടന്നു കൂടുന്നതും, തിരുത്തലുകളോ, വ്യക്തി താല്പര്യമോ, സംഘടനാ താല്പര്യമോ അടിസ്ഥാനപ്പെടുത്തിയോ അല്ലാതെയോ അതില്‍ മാറ്റം വരുത്തുക, അഹിതമായ വാക്കുകള്‍ കൂട്ടി ചേര്‍ക്കുക, അസഭ്യം പറയുക, തുടങ്ങി ഒരു നെടു നീളന്‍ ലിസ്റ്റ്‌ ഉണ്ട്‌ 2000ല് നിലവില്‍ വന്ന ഇന്‍ഡ്യന്‍ സൈബര്‍ ലോയില്‍. (ബൂലോകത്തില്‍ വിവരമുള്ള വക്കീലുമാരോടു ചോദിച്ചാല്‍ ഒന്നു കൂടി കൃത്യമായിട്ടു പറഞ്ഞു തരും) പത്തു വര്‍ഷം അകത്തു കിടന്നു തിരിച്ചും മറിച്ചും എണ്ണാം. (എണ്ണാനെങ്കിലും പഠിക്കും). തറവാട്ടില്‍ കാശുണ്ടെങ്കില്‍ കൂട്ടത്തില്‍ ഒരു രണ്ടു ലക്ഷം രൂപായും കൊടുക്കാം. വിശാല ഹൃദയമുള്ളവരല്ലെ... അതും കൊടുക്കും.

ഇതൊന്നുമല്ല ആണുങ്ങടെ നേര്‍ക്കു നേരേ നിന്നിതു പറയാനുള്ള ചങ്കൂറ്റം ഉണ്ടാവുമോ ശ്രീമാന്‍ ഏ.കെയ്ക്ക്?

ഞാനായിട്ടൊന്നും പറയുന്നില്ല...

ജയകൃഷ്ണന്‍ കാവാലം

Anonymous said...

i have deleted my comments from her blog and i really dont want to hurt anybody.but i strongly disagree her attitude. if she dont want to make abuse to islam and muslim why she given the comments of itti , mumthas etc even its not related with the subject.

i should not write that type of words as i know but it is happend hecause of the attitude of blogger maina as she did not comment against the unrelated comment of her post when counter argument rised only she moderated it.

anyway i dont want to go more
really sorry if i hurt you all not for my personal need but for my relligious need
thank you

chithrakaran ചിത്രകാരന്‍ said...

പ്രിയ ഏ.കെ,
താങ്കളുടെ കമന്റു മാത്രമല്ല, ആ രാജന്റെ കമന്റുകൂടി താങ്കള്‍ ഡിലിറ്റിയത് കഷ്ടമായി.ചിത്രകാരന്‍ സ്നേഹപൂര്‍വ്വം പ്രതിഷേധിക്കുന്നു. :)
ഏതായാലും ക്ഷമാപണകമന്റിലൂടെ താങ്കളില്‍ നന്മയും ദൈവവും ഉണ്ടെന്ന് വ്യക്തമാക്കിയതില്‍ സന്തോഷം.(ഇനി ക്ഷമാപണ കമന്റു കൂടി ഡിലിറ്റല്ലേ സഹോദരാ ! )

കാവാലം ജയകൃഷ്ണന്‍ said...

സ്വയം തിരുത്താന്‍ തയ്യാറായ എ കെയുടെ നല്ല മനസ്സിനെ സ്വാഗതം ചെയ്യുന്നു

ജയകൃഷ്ണന്‍ കാവാലം

Anonymous said...

ചിത്രകാരന്‍
അത്‌ എങ്ങിനെ സംഭവിച്ചു എന്നറിയില്ല
i didnt delted any comment of others wantedly

Mr. Jayakrishnan
I also read your commnet.

thanks for all and once again a BIG SORRY

അജ്ഞാതന്‍ said...

തന്റെ അഭിപ്രായത്തിനോട് യോജിക്കാത്തവരെ തെറിപറയുകയും കളിയാക്കുകയും ചെയുന്നത് ശരി അല്ല.മതത്തെ പറ്റി സംസാരിക്കുന്ന ഒരു ബ്ലോഗർ ഇത്തരം കമ്മന്റുകളിലൂടെ സ്വന്തം മതത്തെ അവഹേളിക്കാൻ അവസരം കൊടിക്കുകയാണ്.

മാപ്പ് പറഞ്ഞത് നല്ല കാര്യം തന്നെ..ഇത്തരം തെറ്റുകൾ ആ‍വർത്തിക്കാതെ നോക്കുക

Suraj said...

പ്രിയ മൈന ഉമൈബാന്‍ ,

ക്ഷമിച്ചേക്കുക അദ്ദേഹത്തോട്.

ക്ഷമിക്കാനാണ് ആദ്യമായും അവസാനമായും പ്രവാചകന്‍ പഠിപ്പിച്ചത് എന്ന് അറിയാത്ത അദ്ദേഹം ബ്ലോഗില്‍ മതപ്രസംഗവും ശാസ്ത്രഖണ്ഡനവും നടത്തി വിരാജിക്കട്ടെ.

ബുഷിനെ കണ്ടല്ലല്ലൊ ക്രൈസ്തവവിശ്വാസത്തെ അളക്കുക.
അതുപോലെ ഏ.കെ യെ കണ്ട് ആരും ഇസ്ലാമിനെയും അളക്കാതിരിക്കട്ടെ.

സ്വതന്ത്രമായി, സ്വച്ഛമായി എഴുതാനാവട്ടെ, എന്ന് ആശംസിക്കുന്നു.

Salim Cheruvadi said...

ബ്ലോഗന്മാരെ , ബ്ലോഗത്തികളെ ...
അന്തസ്സോടെ പേരു വെക്കൂ...
കണ്ടാലറിയുന്ന പടം വെക്കൂ..
അപ്പോ പിന്നെ എന്തു തോന്ന്യാസവും ആവാമെന്നു വരില്ലല്ലോ..
കാണാമറയത്തു നിന്നും ബ്ലോഗന്മാർ പൊതുവേദികളിലേക്കു ഇറങ്ങുന്നുണ്ടെന്നും കേട്ടു..
ബ്ലോഗന്മാരുടെ ബന്തു വരുന്നതും കാണേണ്ടി വരുമോ ആവോ ...

സലാഹുദ്ദീന്‍ said...

പ്രിയ മൈന

ഇന്നാണ് നാട്ടില്‍ വന്നതിന് ശേഷം വീണ്ടും ബ്ലോഗ് തുറന്നത്. ഇതെന്നെ വല്ലാതെ വേദനിപ്പിച്ചു.

താങ്കളോട് ഞാന്‍ മാപ്പ് ചോദിക്കുന്നു.. താങ്കളോട് എന്നല്ല ഒരാളോടും ഇത്തരം കമന്റുകള്‍ ആരും പ്രയോഗിക്കരുത്. ഒരു സ്ത്രീയോട് പ്രത്യേകിച്ചും. താങ്കളുമായി ചില അഭിപ്രായങ്ങളില്‍ എനിക്കുള്ള വിയോജിപ്പ് മാത്രമേ ഞാന്‍ പ്രകടിപ്പിക്കാറുള്ളൂ. താങ്കളുമായി യോജിക്കുന്ന ഒരുപാട് മേഖലകള്‍ ഉണ്ടതാനും.

എന്റെ പ്രിയ ബൂലോക സുഹൃത്തുക്കളേ,
നമുക്ക് ആശയങ്ങളില്‍ മാത്രമേ വൈവിദ്യമുള്ളൂ. ആ വൈവിദ്യങ്ങള്‍ നമ്മള്‍ പ്രകടിപ്പിക്കുമ്പോള്‍ സഹിഷ്ണുതയോടെ മാത്രം എടുക്കകയും അതിനെ പഠിക്കുകയും തിരുത്തേണ്ടതാണെങ്കില്‍ തിരുത്തുകയും, വൈകാരികമായി അതിനെ സമീപിക്കാതിരിക്കുകയും ചെയ്യണമെന്നാണ് എനിക്ക് പറയാനുള്ളത്.

പ്രിയ എകെ ... പൊതുവെ അത്പം അക്ഷമനാണെങ്കില്‍ക്കൂടി താങ്കളില്‍ നിന്ന് ഇത്തരത്തിലൊന്ന് ഒരിക്കലും ഞാന്‍ പ്രതീക്ഷിച്ചില്ല.

ബഷീർ said...

പ്രിയ സൂരജ്‌

എനിയ്ക്ക്‌ മൈനയുടെ നിലപാടുകളോട്‌ വിയോജിപ്പുണ്ട്‌. അത്‌ അവരുടെ ബ്ലോഗില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. പക്ഷെ എ.കെ.യുടെ ഈ പ്രതികരണ രീതിയോട്‌ ഒട്ടും യോജിക്കുന്നില്ല. പിന്നെ അദ്ധേഹം തന്റെ തെറ്റ്‌ തിരിച്ചറിയുകയും അത്‌ തുറന്ന് പറയുകയും ചെയ്തതില്‍ സന്തോഷമുണ്ട്‌. വിഷയത്തില്‍ നിന്ന് വിട്ട്‌ വ്യക്തി ഹത്യ നടത്താന്‍ മാത്രം ലാക്കാക്കി ആദ്യം വന്ന കമന്റ്‌ തന്നെ പ്രോത്സാഹിപ്പിക്കാതിരുന്നെങ്കില്‍ എ.കെ യെപ്പോലെ ക്ഷിപ്ര കോപികളുടെ കമന്റുകള്‍ ഒഴിവാക്കാമായിരുന്നു (അതിനെ അനുകൂലിക്കുകയല്ല )

എ.കെ. യുടെ അല്ലെങ്കില്‍ അതിനേക്കാള്‍ താഴ്‌ന്ന നിലവാരത്തിലുള്ള കമന്റുകള്‍ ചില സ്ഥിരം തെറി വീരന്മാര്‍ എ.കെ ക്കെതിരിലും എഴുതിയത്‌ കാണുന്നു . അത്തരം കമന്റുകളും മൈന എന്ത്‌ കൊണ്ട്‌ തടയുന്നില്ല എന്നതില്‍ അവരുടെ പക്ഷപാതം വ്യക്തമാവുന്നു.

ഇനി അത്തരം വാചകങ്ങള്‍ ആരും പരസ്പരം ഉപയോഗിക്കാതിരുന്നെങ്കില്‍

ഇപ്പോള്‍ താങ്കള്‍ ചെയ്യുന്നത്‌ വേറെ ഒരു തരത്തില്‍ തരം താഴ്‌ന്ന പരിപാടിയായിട്ടാണു തോന്നുന്നത്‌.

സ്വലാഹുദ്ധീന്‍ എഴുതിയപോലെ, ആശയങ്ങളിലുള്ള വൈജാത്യങ്ങള്‍ /വൈവിദ്യങ്ങള്‍ ഉണ്ടെങ്കിലും പരസ്പര സംവേദനത്തില്‍ മാന്യത പുലര്‍ത്താന്‍ ,സഹിഷ്ണുത പാലിക്കാന്‍ ഏവര്‍ക്കും കഴിയട്ടെ..

സസ്നേഹം

Suraj said...

“ഇപ്പോള്‍ താങ്കള്‍ ചെയ്യുന്നത്‌ വേറെ ഒരു തരത്തില്‍ തരം താഴ്‌ന്ന പരിപാടിയായിട്ടാണു തോന്നുന്നത്‌.”

ഓ..യേസ് യേസ് ബഷീര്‍ ജീ.
അങ്ങാടിയില്‍ തോല്‍ക്കുമ്പോള്‍....

അല്ല, എനിക്കു മറുപടിതരാനായിട്ട് ഓടി വന്നതാണോ ബഷീര്‍ ജീ താങ്കള്‍ ? പോസ്റ്റ് മാറിപ്പോയതൊന്നുമല്ലല്ലൊ അല്ലേ :))

കാവാലം ജയകൃഷ്ണന്‍ said...

വീണ്ടും ഒരു അങ്കത്തിനുള്ള പുറപ്പാടു കാണുന്നല്ലോ... പ്രിയ കൂട്ടുകാരേ നമുക്കിതു വേണോ?. ആശയപരമായി പരസ്പരം യുദ്ധം ചെയ്യാം അപ്പൊഴും പരസ്പരബഹുമാനം അതിന്‍റെ എല്ലാ വിശുദ്ധിയോടെയും നില നില്‍ക്കട്ടെ. ആശയപരമായ യുദ്ധങ്ങള്‍ ചിന്തയുടെ പുതിയ പാതകളില്‍ പ്രകാശം പകരുമ്പോള്‍ വ്യക്തിപരമായി പോരടിക്കുന്നത്‌ ര്ണ്ടു പേരുടെയും മനസ്സും, ഉണര്‍ന്നു പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജത്തെയും മന്ദീഭവിപ്പിക്കുന്നു എന്ന സത്യം നമുക്കു മറക്കാതിരിക്കാം. ഒരു കാലത്ത് സ്വന്തം അഭിപ്രായം ലോകം കാണണമെങ്കില്‍ ഏതെങ്കിലും പത്രാധിപരുടെ കനിവ് ആവശ്യമായിരുന്നിടത്തു നിന്നും ഓരോരുത്തര്‍ക്കും സ്വന്തമായി ഓരോ പ്രസിദ്ധീകരണം എന്ന നിലയിലെത്തി നില്‍ക്കുന്ന വിപ്ലവകരമായ ഈ മാറ്റം നമുക്ക്‌ പുതിയ ഒരു കൂട്ടായ്മയുടെയും, ഐക്യത്തിന്‍റെയും സംഗമസ്ഥാനമാകട്ടെ. പരസ്പരം കരി വാരിത്തേക്കാതെ പരസ്പരം ബഹുമാനിച്ചും, സ്നേഹിച്ചും, പ്രോത്സാഹിപ്പിച്ചും നമുക്കു മുന്‍പോട്ടു പോകാം

സസ്നേഹം

ജയകൃഷ്ണന്‍ കാവാലം

ബഷീർ said...

സൂരജ്‌,മാറിപ്പോയതൊന്നുമല്ല :))

മനുഷ്യരായാല്‍ പലപ്പോഴും അഭിപ്രയ പ്രകടനത്തിലും മറ്റും ചില വാക്കുകള്‍ ചിലപ്പോള്‍ അത്‌ എഴുതുന്ന ആള്‍ ക്കും ഇഷ്ടപ്പെടാത്തത്‌ കടന്ന് വരും. അത്‌ പക്ഷെ ആ വിഷയത്തില്‍ ഉള്ള പ്രതികരണമായേ കണക്കാക്കാറുള്ളൂ.. പിന്നെ അതിനെ ലിങ്കെടുത്ത്‌ ( അത്‌ ഒരു റഫറന്‍സ്‌ ആവാത്തിടത്തോളം ) വലിച്ച്‌ നീട്ടി വീണ്ടും ഹത്യ നടത്തുന്നതിലുള്ള വിയോജിപ്പാണു പറഞ്ഞത്‌. താങ്കള്‍ക്ക്‌ മറുപടി എഴുതാന്‍ വേണ്ടി ഓടി വന്നതൊന്നുമല്ല.

പിന്നെ താങ്കളെപ്പോലെ വിഷയത്തില്‍ ഒതുങ്ങി ,വ്യക്തിപരമായി ആക്രമിക്കാതെ അഭിപ്രായം പറയുന്നവരോട്‌ എന്നും ബഹുമാനമേയുള്ളൂ. അത്‌ താങ്കളായിട്ടു തന്നെ ഇല്ലാതാക്കരുതെന്ന് മാത്രം

വിഷ്‌ യൂ ഓള്‍ ദ ബെസ്റ്റ്‌ :)

ബഷീർ said...

നിഷ്കളങ്കന്‍

പേടിയ്ക്കേണ്ട..

ഞാന്‍ നിറുത്തി. ഡോ.സൂരജ്‌ അത്തരക്കാരനുമല്ല : )

താങ്കളുടെ നല്ല വാക്കുകള്‍ക്ക്‌ വില കല്‍പ്പിക്കുന്നു..

എ.കെ യുടെ തെറ്റു തിരുത്തലിനും നന്ദി

തറവാടി said...

ജയകൃഷ്ണന്‍ കോവാലത്തിന്

ഒരു ചെറിയ അഭിനന്ദനം :)

ഇത്തരം ഇടപെടലുകള്‍ ബൂലോകത്തെ ധന്യമാക്കുമെന്നതില്‍ സംശയമില്ല :)

Suraj said...

ലിങ്കിട്ടത് ബാബു മാഷിനെ ഇക്കാര്യം ഒന്ന് അറിയിക്കാനാണ്. അദ്ദേഹം നേരത്തേ ഇവിടെ വന്നു പോയതാണെന്ന് കണ്ടില്ല.

പിന്നെ ഒരു ലിങ്ക് കൂടി ഇട്ടിട്ടുണ്ട്. അതെന്റെ കമന്റ് ശേഖരത്തിലെ ബഷീര്‍ ജീ കൂടി പങ്കെടുത്ത ഒരു ചര്‍ച്ചയിലാണ്. അതിന്റെ കാരണം ഇനി ഞാന്‍ വിശദീകരിക്കേണ്ടകാര്യമില്ലല്ലൊ :))

ഏതായാലും മൈക്ക് മൈനയ്ക്കും ഏ.കേക്കും തിരികെ നല്‍കി വിടവാങ്ങുന്നു. അനോണിമിറ്റിയുടെ ദുരുപയോഗം ഇനിയും ഉണ്ടാവാതിരിക്കട്ടെ എന്നാശംസിച്ചുകൊണ്ട്.

Rasheed Chalil said...

മനുഷ്യന്‍ പാലിക്കേണ്ട കേവല മര്യാദ പോലും ഇല്ലാത്തതായി പോയി ആ കമന്റുകള്‍... അദ്ദേഹം തിരുത്തി എന്നറിഞ്ഞതില്‍ സന്തോഷം.
പിന്നെ ഈ കമന്റ് അത്തരം ആഭാസത്തിനെതിരെ എന്റെ പ്രതിഷേധം മാത്രം.

ഒരു സ്നേഹിതന്‍ said...

"ഉടുത്തു നടന്നാല്‍ വമ്പ്

ഉടുക്കാതെ നടന്നാല്‍ ഭ്രാന്ത്...".

ഇതാപ്പോ നന്നായെ...

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

ച്ചെ, ആണത്തമില്ലാത്ത ഒരുത്തന്റെ കമന്റിന്റെ പേരില്‍ മൈന വെറുതെ ക്ഷോഭിക്കാതെ. അത് ഒരു ഭ്രാന്തന്റെ ജല്പനമായി തള്ളിക്കളയുക,

ea jabbar said...

ബര്‍സ യെഅവലംബിച്ച് സെമിനാര്‍
3-8-2008
മോഴിക്കോട് മാനാഞ്ചിറ സ്പോര്‍ട്സ് കൌണ്‍സില്‍ ഹാള്‍. 2 മണിക്ക്.

Unknown said...

കൃമി!


മൈനാ..താങ്കള്‍ തുറന്നെഴുതുക.
സര്‍ഗ്ഗസൃഷ്ടിയ്ക്ക്‌ ആരുടെയും പിന്തുണയല്ല വേണ്ടത്‌, സ്വാതന്ത്ര്യമാണ്‌. അതു മനസ്സില്‍ നിന്ന് നഷ്ടപ്പെടുത്താതിരിക്കുക.

ഇതിത്രയും ശ്രദ്ധേയമാക്കിയതിനു നന്ദി.

മൂസ എരവത്ത് കൂരാച്ചുണ്ട് said...

നല്ല ഒരു അനുഭവം ........... നന്ദി മൈന !!

rashid said...

@jayakrishnan
abhinanthanangal....
pakwathayarnna idapedalukal...