Monday, December 3, 2007

സാരി എങ്ങനെ ഉടുക്കാം-ബാങ്ക്‌ ട്രെയിനിംഗ്‌

കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നിയേക്കാം. എന്നാല്‍ സത്യമാണ്‌. ഫെഡറല്‍ ബാങ്ക്‌ , കാമ്പസ്‌ റിക്രൂട്ട്‌മെന്റിലൂടെ തെരഞ്ഞെടുത്ത പ്രൊബേഷണറി ക്ലര്‍ക്കുമാര്‍ക്കാണ്‌ എയര്‍ഹോസ്റ്റസ്‌മാര്‍ക്ക്‌ പരിശീലനം നല്‌കുന്നിടത്തു വെച്ച്‌ ഇങ്ങനെ പരിശീലനം നല്‌കിയത്‌.
രണ്ടു ദിവസമായിരുന്നു പരിശീലനം. സാരിയുടുത്ത ഒരു പെണ്‍കുട്ടിയെ സ്റ്റേജിലേക്ക്‌ വിളിച്ച്‌ സാരിയുടുത്തുത്‌ ശരിയായില്ല എന്നു പറഞ്ഞ്‌ വസ്‌ത്രാക്ഷേപം നടത്തി വീണ്ടും ഉടുപ്പിക്കുന്നു. ഞൊറികളുടെ കിടപ്പും എണ്ണവും വരെ വിശദീകരിച്ചുകൊണ്ട്‌.

സാരിയുടുപ്പിക്കലില്‍ മാത്രമല്ല പിന്നെയുമുണ്ട്‌. മുടി എങ്ങനെ കെട്ടണം. ഓരോ രണ്ടു മണിക്കുര്‍ കുടുമ്പോഴും ലിപിസ്റ്റിക്‌ ഇടണം. നാലുമണിക്കൂര്‍ കൂടുമ്പോള്‍ മേക്കപ്പ്‌ മാറ്റണം. ഫാഷന്‍ ടിവിയിലെ പെണ്ണുങ്ങള്‍ നടക്കുമ്പോലെ നടക്കണം.
ഹാഹഹ....ലിസ്റ്റ്‌ നീളുകയാണ്‌.പാവങ്ങള്‍.
പുതുക്കക്കാരയതുകൊണ്ട്‌ മിണ്ടാതിരുന്നു പോലും.
ആണ്‍കുട്ടികള്‍ക്കുമുണ്ട്‌. ടൈ കെട്ടുന്ന വിധം. ഷര്‍ട്ട്‌ ഫുള്‍സ്ലീവ്‌. ഇന്‍സേര്‍ട്ട്‌ ചെയ്‌തിരിക്കണം. പക്ഷേ ക്ലാസില്‍ പാന്‍സിന്റെ കാര്യം പറഞ്ഞില്ല പോലും. അപ്പോള്‍ ഒരു വിരുതന്‍ ചോദിച്ചത്രേ, ഇതൊക്കെ ചെയ്‌ത്‌ മുണ്ടുടുത്താല്‍ മതിയോ എന്ന്‌.

ഇന്നേ വരെ കേരളത്തിലെ ബാങ്കുകളിലൊന്നും മാന്യമായ വേഷം എന്നതിലപ്പുറം ഒരു നിബന്ധനകളും മാനേജ്‌മെന്റുകള്‍ വെച്ചിരുന്നില്ല. ലിപ്‌സ്റ്റിക്കും മേക്കപ്പും ടൈയ്യുമൊന്നും ആര്‍ക്കും ബാധകമായിരുന്നില്ല.
ഏതായാലും ഫെഡറല്‍ ബാങ്ക്‌ ജീവനക്കാര്‍ക്കിടയില്‍ ഈ പരിശീലനം പ്രതിഷേധത്തിനിടയാക്കി.
ബാങ്ക്‌ ജീവനക്കാര്‍ പുറത്തിറക്കുന്ന സോളിഡാരിറ്റി മാഗസിനില്‍ പുതിയ പരിശീലനത്തെ എതിര്‍ത്ത്‌ മാനേജ്‌മെന്റിന്‌ താക്കീതു നല്‌കിയിരിക്കുകയാണ്‌.

ഒരു സഹകരണ ബാങ്കില്‍ പുതുതായി ചാര്‍ജ്ജെടുത്ത ജനറല്‍ മാനേജര്‍ ഇന്‍സേര്‍ട്ട്‌ ചെയ്‌ത ഫൂള്‍സ്ലീവും പാന്‍സും ഷൂസും (കുറ്റം പറയാന്‍ തക്കതായതൊന്നുമില്ല) ധരിച്ച പയ്യനോട്‌ പറഞ്ഞത്രേ മാന്യമായി വസ്‌ത്രം ധരിക്കണമെന്ന്‌. അങ്ങേരുടെ കണ്ണ്‌ എവിടെയാണെന്നാണ്‌ സഹപ്രവര്‍ത്തകര്‍ ചോദിച്ചത്‌. പയ്യന്‍ അമ്പരെന്നെങ്കിലും മൈന്റ്‌ ചെയ്‌തില്ല. മറ്റൊരിടത്ത്‌ കാണാന്‍ വലിയ അഴകില്ലാത്ത ഇരുണ്ട നിറക്കാരിയായ, മെലിഞ്ഞ സഹപ്രവര്‍ത്തകയോട്‌ മേലുദ്ദ്യോഗസ്ഥന്‍ പറഞ്ഞത്‌ വൃത്തിയായി വരണം എന്നാണ്‌. അവര്‍ക്ക്‌ വൃത്തിക്കുറവുണ്ടായിട്ടല്ല. വൃത്തിയുള്ള സാരി വൃത്തിയായി ഉടുക്കാഞ്ഞിട്ടുമല്ല. മൊത്തത്തില്‍ അവരെ കണ്ടിട്ട്‌ മേലുദ്ദ്യോദസ്‌ഥന്‌ പിടിച്ചില്ല. ബാങ്കിലെ സീനിയര്‍ ക്ലര്‍ക്കാണെങ്കിലും അവര്‍ സമ്പന്നയല്ല. മക്കളും അച്ഛനുമമ്മയും തൊഴിലില്ലാത്ത ഭര്‍ത്താവുമാണ്‌ അവര്‍ക്കുള്ളത്‌. മേലുദ്യോഗസ്ഥന്റെ വാക്കുകള്‍ കേട്ട്‌ ഒരു നിമിഷം ബോധം പോയ അവര്‍ തരിച്ചിരിക്കാതെ അടുത്ത നിമിഷം യാഥാര്‍ത്ഥ്യത്തിലേക്ക്‌ മടങ്ങി വന്നു.
അവര്‍ വിനീതയായി അദ്ദേഹത്തോട്‌ പറഞ്ഞു. ഇങ്ങനെയൊക്കെ വരാനേ എനിക്കാവൂ സര്‍. വേറെ നിവൃത്തിയില്ല സര്‍. (അതായത്‌ പട്ടുസാരിയും വജ്രാഭരണങ്ങളും അണിയാന്‍ നിവൃത്തിയില്ലെന്നു തന്നെ)

ചുരുക്കത്തില്‍ ബാങ്കു ജീവനക്കാര്‍ കസ്‌റ്റമേഴ്‌സിനെ സേവനം കൊണ്ടു മാത്രമല്ല എടുപ്പിലും നടപ്പിലും സാരിയിലെ ഞൊറിയുടെ എണ്ണത്തില്‍ പോലും സംതൃപ്‌തരാക്കണമെന്ന കാലം വന്നിരിക്കുന്നു. ജാഗ്രതൈ!

24 comments:

Myna said...

ചുരുക്കത്തില്‍ ബാങ്കു ജീവനക്കാര്‍ കസ്‌റ്റമേഴ്‌സിനെ സേവനം കൊണ്ടു മാത്രമല്ല എടുപ്പിലും നടപ്പിലും സാരിയിലെ ഞൊറിയുടെ എണ്ണത്തില്‍ പോലും സംതൃപ്‌തരാക്കണമെന്ന കാലം വന്നിരിക്കുന്നു. ജാഗ്രതൈ!

chithrakaran ചിത്രകാരന്‍ said...

കംബോള സംസ്കാരം തൊഴിലാളിയോട് ആവശ്യപ്പെടുന്നത് ഉപഭോക്താവിനെ വശീകരിക്കാനാണ്.
ഇതിനായി അവര്‍ക്കുവേണ്ടത് കുലീനതതോന്നുന്ന ആണ്‍ വേശ്യകളും,പെണ്‍‌വേശ്യകളുമായിരിക്കാം.
ആശംസകള്‍.

Unknown said...

ചിത്രകാരന്ടെ അഭിപ്രയത്തോട് യോജിക്കുന്നു. ഐസിഐസി ബാന്കിനെ അനുകരിക്കുന്നു. നിലനില്പ്പിനുള്ള ഓരോ വേലത്തരംകള്.

മൂര്‍ത്തി said...

ഫ്ലെക്സിബിള്‍ ആയ തൊഴില്‍ നിയമങ്ങളെക്കുറിച്ചൊക്കെ പറയുന്നത് പിന്നെ വെറുതെയാണോ? തുടക്കമായി ഇതിനെ കണ്ടാല്‍ മതി.വലിയത് വരാനിരിക്കുന്നു..

മുക്കുവന്‍ said...

നല്ല വൃത്തിയില്‍ ജീവനക്കാര്‍ നില്‍കുന്നതും കുറ്റമാണോ?
ഇവിടെ യു.എസ്.എ യില്‍ ബാങ്കിലെ ടെല്ലര്‍(നാട്ടിലെ ക്ലര്‍ക്കിനു തുല്യം) ”നെക്സ്റ്റ് ഇന്‍ ലൈന്‍ പ്ലീസ്“ പറഞ്ഞതിനു ശേഷം നമ്മള്‍ മുന്നിലെത്തുമ്പോള്‍ ഹൌ ക്യാന്‍ ഐ ഹെല്‍പ്പ് യൂ, എന്ന് ചൊദിക്കുമ്പോള്‍ എനിക്ക് എന്നും ഓര്‍മ്മ വരുന്നത് നമ്മുടെ നാട്ടില്‍ എന്നേലും ഇതു പോലെ ഒരു വിഷിങ്ങ് എന്റെ ജീവിതത്തില്‍ കിട്ടുമോ എന്നാണു.

നല്ലതിനെ നല്ലതായി കണ്ടുകൂടെ മൈനേ?

ബാജി ഓടംവേലി said...

Be positive

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

സുഹൃത്തെ, കബ്ബൊള സംസ്ക്കാരത്തിന്റെ ഇന്നത്തെ കാലത്ത്, ഏതു പഴകിയ സാധനവും വില്ക്കാന്‍ ഇമ്മാതിരി ഗിമ്മിക്കുകള്‍ കൂടിയേ തീരൂ. എന്തായാലും പുതുമുഖ താരങ്ങളൊട് തുണി ഉരിഞ്ഞു നില്ക്കാന്‍ ബാങ്ക് മാനെജ്മെന്റ് പറഞ്ഞീല്ലല്ലൊ? ഞാനും ഒരു ബാങ്ക് ജീവനക്കാരന്‍ തന്നെ. ഇത്തരം പരിഷ്ക്കാരങ്ങള്‍ നമ്മെ പോലുള്ള ജീവനക്കാര്‍ക്കു കൂടി നാണക്കെടുണ്ടാക്കും .

ദിലീപ് വിശ്വനാഥ് said...

ബാങ്കില്‍ പൈസ എടുക്കാനോ ഇടാനോ പോകുന്ന ആളുകള്‍ക്ക് അവിടെ ഇരിക്കുന്നവരുടെ വസ്ത്രം നോക്കാന്‍ എവിടെ സമയം?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

kolam kettanum aalkkarundallo

Kaithamullu said...

ബാജി പറഞ്ഞപോലെ ‘ബി പോസിറ്റിവ്”

-അല്ല, നമ്മുടെ നാട്ടിലെ എത്ര പെണ്ണു‍ങ്ങള്‍ക്ക് ശരിയായി സാരിയുടുക്കാനറിയാം? വലിച്ച് കേറ്റി, ഒരു കുത്തും കുത്തി ഒറ്റ നടത്തമല്ലെ?
-ശ്രീദേവിയോ ഭാനുപ്രിയയൊ ദാ, ഇന്നാള്‍ ഏതോ ഒരു സീരിയലില്‍ ഒര് പെണ്‍കൊച്ചോ ഒക്കെ സാരിയുടുത്ത് കണ്ടു. എന്ത് രസമാ കാണാന്‍?(സൌന്ദര്യമല്ല ഇവിടെ മാനദണ്ടം, സ്റ്റൈല്‍ ആണ് തല്ലാന്‍ വന്നാല്‍ ഞാനെപ്പോഴേ ഓടി.....)

അതെ പോലെ യുവാക്കളും:
ഒരു ജീന്‍സ്, അതെത്ര പഴയതും കഴുകാത്തതുമാണോ അത്ര നല്ലത്, ഒരു ടീ ഷെര്‍ട്ട്...കഴിഞ്ഞൂ, പിന്നെ കരുതുന്നത് ഫാഷന്റെ മകുടോദാഹരണമെന്നല്ലേ?

വിണ്ടും പറയുന്നൂ: Be Positive!

സാക്ഷരന്‍ said...

അങിനെ ചോദിച്ചാല് അതിറ്ത്തീ യുദ്ധത്തിനു പോകുന്ന പട്ടാളക്കാരെനെതിനാ മാഷേ യൂണിഫോം ? കൈലി മടക്കിക്കുത്തി അങു പയറ്റിയാല് പോരായോ? ഹോട്ടല് വെയിറ്ററ് എന്തിനാ കോട്ടും സൂട്ടുമിടുന്നേ ? നിക്കറിട്ടു വെളമ്പിയാല് പോരായോ ? കസ്റ്റ്മറ് സറ്വീസാവുമ്പം കൊറച്ചു വേഷമൊക്കെ കെട്ടണം … അധികമാവരുതെന്നു മാത്രം …

സാജന്‍| SAJAN said...

തര്‍ക്കിക്കാനും വഴക്കുണ്ടാക്കാനും അല്ല,
മാന്യമായും ആകര്‍ഷകമായും വസ്ത്രധാരണം ചെയ്യാന്‍ നിര്‍ദ്ദേശം കൊടുത്തത് പണ്ട് സര്‍ക്കാര്‍ സ്കൂളില്‍ യൂണിഫോം നിര്‍ബന്ധമാക്കിയപ്പൊ സമരം ചെയ്തത് പോലെ എതിര്‍ക്കേണ്ടതാണോ മൈനേ?

Anonymous said...

Our Malayalis attitude is different. We want to oppose all good things..How can we good custromwer service in Banks and public offices in kerala..It's good to see some smiling faces in offices rather some wild looking personalities..I think we love to see offices with lot of poster which declares only strikes!!!!!!

മാവേലി കേരളം said...

ഇവിടെ കമന്റിയവരൊക്കെ ആളുകളുടെ ‘സ്റ്റയിലും‘ നല്ല മാനേഷ്സും തമ്മില്‍ തെറ്റിദ്ധരിച്ചതായി കാണുന്നു.നല്ല മാനേഴ്സ് നല്ല സാമൂഹ്യമര്യാദയുടെ ഒരു തുടര്‍ച്ച മാത്രമാണ്. അതു ധാരാളം ഘടകങ്ങളെ ആശ്രയിച്ചിരിയ്ക്കുന്നു.

പിന്നെ ഇപ്പോഴത്തെ മാക്കറ്റ് വ്യവസ്തയുടെ ഒരു കോമിക്കു പ്രഹസ്നമാണേ‍ പെണ്ണുങ്ങളെ വായിലും മുഖത്തും ചായം തേപ്പിച്ചു what can I do for you എന്നു ചോദിപ്പിച്ചു മുന്‍പില്‍ നിര്‍ത്തുക. എന്നാല്‍ ഒരു പ്രശ്നം അവതരിപ്പിയ്ക്കുമ്പോള്‍ പറയുന്ന പോങ്ങത്തരം കേക്കുമ്പോള്‍ സഹതാപം തോന്നും.

വസ്ത്രങ്ങള്‍ ആളുകളുടെ ആരോഗ്യത്തിനും ചുറ്റുപാടിനും അനുകൂലിയ്ക്കുന്നവയായിരിയ്ക്കണം.സാമൂഹ്യ മനോഭാവവുമായി ഇടപഴകിയതായിരിയ്ക്കണം.

കഴിഞ്ഞ തവണ നാട്ടില്‍ വന്നപ്പോള്‍ തലയണേം ഷര്‍ട്ടുമൊക്കെ വില്‍ക്കാന്‍ ഒരു പ്രൈവറ്റ് കമ്പനീടെ സയില്‍ റെപ്പു വീട്ടില്‍ വന്നു. വേഷം പാന്റ്സ്, ഷൂസ്, ഇന്‍ ചെയ്ത ഷര്‍ട്ട്, കഴുത്തില്‍ കുടുക്ക്. രാവിലെ മീന്‍ വില്‍ക്കാന്‍ ലുങ്കീം, ഷര്‍ടുമിട്ടു വന്ന പയ്യനേക്കാല്‍ കൂടുതലായി പ്രത്യേകിച്ചൊരു സയില്‍ സ്ട്രാറ്റജിയുമില്ലാതിരുന്നതിനാല്‍, പറഞ്ഞു വിട്ടു. മകരച്ചൂടില്‍ അട്ട പോലെ പുളഞ്ഞ ആയാളുടെ മാനേഴ്സില്‍ സഹതാപമേ തോ‍ാന്നിയുള്ളു.

ഇങ്ങനെ വേഷം കെട്ടി വരുന്നവരുടെ കൈയ്യില്‍‍ നിന്നും ഒരു സാധനോം വാങ്ങില്ലെന്ന് പൊതുജനത്തിനൊരു തീര്‍മാനമെടുക്കാന്‍ കഴിയില്ലേ? കഴിഞ്ഞാല്‍ ഈ മാര്‍ക്കറ്റു കോമിക്ക് തനിയേ നിന്നു കൊള്ളും.

സ്വന്തമായ താല്പര്യവും ഇഷ്ടങ്ങളും അനുസരി‍ച്ചാണ് ആളുകള്‍ വസ്ത്രം ധരിയ്ക്കേണ്ടത്. അപ്പോഴേ അതവരുടെ പേഴ്സനാലിറ്റിയുടെ ഭാഗമാകൂ.മറ്റുള്ളവരുടെ ഇഷ്ടം അടിച്ചേല്‍പ്പിച്ചാല്‍ ആളുകള്‍ക്ക് തങ്ങളുടെ അപ്പിയറന്‍സിനേക്കുറിച്ച അങ്കലാപ്പും വുഥയുമേ ഉണ്ടാകൂ.

ഇത്തരം അടിച്ചേല്‍പ്പിയ്ക്കലിനിതിരായി ജീവനക്കാര്‍ നടത്തുന്ന പ്രതിഷേധത്തിനു എന്റയും പിന്തുണ ഇതിനാല്‍ അറിയിയ്ക്കുന്നു.

Anonymous said...

Once a Mallu…always a Mallu……

Kids...open up your eyes, go to places....this training is good and much needed. Have you ever visited any new age banks, out side Kerala ?? We are ages behind. We are sill behind sending notice and giving warnings to the employer. The attitude of should change.

I work for an MNC, we too get these training. They are very good and polish your personality. It will make you a better person.

No one (believe me..no one) will force you to put make up or put lipstick.

I appreciate the efforts of Fed Bank.

സാജന്‍| SAJAN said...

അനോണി, ഇതൊന്നും അനോണിയായി പറയേണ്ട കാര്യം അല്ല!
വ്യക്തി ഹത്യയോ എന്തെങ്കിലും മോശം കാര്യമോ എഴുതിയില്ലല്ലൊ,
എന്തെങ്കിലും പുതിയ കാര്യങ്ങള്‍ കേരളത്തില്‍ ഇമ്പ്ലിമെന്റ് ചെയ്യാന്‍ തുടങ്ങിയാല്‍ എതിര്‍പ്പ് തീര്‍ച്ചയായും ഉണ്ടാവും , കേരളത്തില്‍ എതിര്‍പ്പുകള്‍ ഇല്ലാതെ ഇമ്പ്ലിമെന്റ് ചെയ്ത എന്താ ഉള്ളത്?
നമ്മുടെ മുമ്പില്‍ ഇരിക്കുന്ന കമ്പ്യൂട്ടെറിനു വരെ ഉണ്ടായിരുന്നല്ലൊ ഈ എതിര്‍പ്പ് ?

ഈ മലയാളികള്‍ തന്നെ കേരളത്തിനു പുറത്ത് പോയി എല്ലാത്തിന്റേയും നന്മ പങ്കിടുകയും അതേ സമയം ഒരു വിധത്തിലും അവയൊന്നും കേരളത്തില്‍ കൊണ്ടുവരാന്‍ സമ്മതിക്കുകയും ഇല്ല,
ഇപ്പൊ തന്നെ നോക്കിയെ ഈ നിസ്സാര കാര്യം എത്രമാത്രം കോലാഹലമുണ്ടാക്കുന്നു, ഫെഡറല്‍ ബാങ്ക് അവരുടെ നിലനില്‍പ്പിനു വേണ്ടി കുറേക്കൂടെ ആകര്‍ഷകമായി വസ്ത്രം ധരിക്കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നു എന്ന് ഈ പോസ്റ്റില്‍ നിന്നെനിക്ക് മനസ്സിലായി,
അതിനാണ് ഇപ്പോള്‍ ഈ പുകില്‍

ഒരു ചെറിയ സംശയം ഈ എതിര്‍ക്കുന്ന വ്യക്തികള്‍ തന്നെ കുറേക്കൂടെ മെച്ചമായ ശമ്പളം കിട്ടിയാല്‍ ഈ രീതികള്‍(സ്റ്റൈല്‍) ഒക്കെ ശീലമാക്കിയ ന്യൂ ജനറേഷന്‍ ബാങ്കുകളില്‍ ഒരു എതിര്‍പ്പും കൂടാതെ അവയൊക്കെ പിന്‍‌തുടരില്ലേ?

അനോണി എഴുതിയത് പോലെ ലോകത്തില്‍ മാന്യമായ ഒരു ഫീല്‍ഡിലും ലിപ്സ്റ്റിക് ഇടാനും മേക്ക് അപ്പ് ഇടാനും ആരും നിര്‍ബന്ധിക്കില്ല ( വിശദമായി വേണമെങ്കില്‍ ചില അനുഭവങ്ങള്‍ ഷെയര്‍ ചെയ്യാം)
പിന്നെ മാവേലി കേരളം മീന്‍ ആവശ്യമുള്ളതുകൊണ്ട് വാങ്ങി ഷേര്‍ട്ടും തലയിണയും ഒന്നും അത്ര അവശ്യ സാധനങ്ങളായത്കൊണ്ട് വാങ്ങിയില്ല,
അത്യാവശ്യമായി വേണ്ടതായിരുന്നുവെങ്കില്‍ ആ സെയില്‍‌സ് മാന്‍ പറഞ്ഞ എല്ലാ വാക്കുകളും വള്ളിപുള്ളി വിടാതെ കേട്ടേനേ പറഞ്ഞ് വന്നത് മീന്‍‌വില്‍പ്പനക്കാരനേയും വീട്ടില്‍ കൊണ്ടുവന്നു വില്‍ക്കുന്ന ഷേര്‍ട്ട് വില്‍‌പ്പനക്കാരനേയും അല്ല താരതമ്യം ചേയ്യേണ്ടത്, ഒന്നുകില്‍ രണ്ട് മീന്‍ വില്‍പ്പനക്കാരനേയും(ഒരാള്‍ ആകര്‍‌ഷകമായി വസ്ത്രം ധരിച്ച) അല്ലെങ്കില്‍ രണ്ട് ഷേര്‍ട്ട് വില്‍പ്പനക്കാരനേയും ആണ് :)

Myna said...

പ്രിയ മുക്കുവന്‍, നല്ല വൃത്തിയില്‍ ജീവനക്കാര്‍ നില്‍ക്കുന്നത് കുറ്റമാണോ എന്നാണ് ചോദ്യം? ഏതു ജീവനക്കാ‍രനാണ് വൃത്തിയില്ലാതെ വരുന്നത്? എല്ലാവരും വൃത്തിയില്‍ വരുന്നവര്‍ തന്നെ. പക്ഷെ ഇവിടെ അതല്ല പ്രശ്നം. മാന്യമായി വേഷം ധരിച്ചു വരുന്നിടത്ത് എന്തിനാണ് എയര്‍ ഹോസ്റ്റസ് ട്രെയിനിംഗ്? യഥാര്‍ത്ഥത്തില്‍ അകാശത്തുള്ളവരെയാണോ ഭൂമിയില്‍ ഉള്ളവരെയാണോ അനുകരിക്കേണ്ടത്?
ഓര്‍മ്മകളുണ്ടായിരിക്കണം എഴുതിയ കമന്റിനോട് യോജിക്കുന്നു. ഇത്തരം പരിഷ്ക്കാരങ്ങള്‍ നമുക്കു നാണക്കേടുണ്ടാക്കുന്നു, തീര്‍ച്ചയായും..

കൈതമുള്ളെ പോസിറ്റിവെ തന്നെ.. അവസാന 2 പാരഗ്രാഫ് ഒന്നു കൂടി വായിക്കൂ....



യു.എസ്.എ.യിലെ ബാങ്കിലെ സേവനത്തെക്കുറിച്ചു പറഞ്ഞല്ലൊ. പക്ഷെ അവിടെ “യു.എസ്.എ യില്‍ ബാങ്കിലെ ടെല്ലര്‍(നാട്ടിലെ ക്ലര്‍ക്കിനു തുല്യം) ”നെക്സ്റ്റ് ഇന്‍ ലൈന്‍ പ്ലീസ്“ പറഞ്ഞതിനു ശേഷം നമ്മള്‍ മുന്നിലെത്തുമ്പോള്‍ ഹൌ ക്യാന്‍ ഐ ഹെല്‍പ്പ് യൂ“ എന്നാണല്ലൊ. അവിടെ മുക്കുവന്‍ ശ്രദ്ധിച്ചത് അവരുടെ വേഷമല്ലല്ലോ, സേവനമല്ലെ?

മാവേലി കേരളം പറഞ്ഞതു പോലെ “സ്വന്തമായ താല്പര്യവും ഇഷ്ടങ്ങളും അനുസരി‍ച്ചാണ് ആളുകള്‍ വസ്ത്രം ധരിയ്ക്കേണ്ടത്. അപ്പോഴേ അതവരുടെ പേഴ്സനാലിറ്റിയുടെ ഭാഗമാകൂ.മറ്റുള്ളവരുടെ ഇഷ്ടം അടിച്ചേല്‍പ്പിച്ചാല്‍ ആളുകള്‍ക്ക് തങ്ങളുടെ അപ്പിയറന്‍സിനേക്കുറിച്ച അങ്കലാപ്പും വ്യഥയുമേ ഉണ്ടാകൂ“ - അതിനോടു യോജിക്കുന്നു.

പിന്നെ നല്ല വേഷം നല്ലതു തന്നെ, അതു അവരവര്‍ തീരുമാനിക്കണം. അല്ലാതെ മാനേജുമെന്റല്ല സാരിയുടുപ്പിക്കാന്‍ പഠിപ്പിക്കേണ്ടത്. മാനേജ്‌മെന്റ് അതു ചെയ്യുമ്പോള്‍ പറയുന്ന പേരു ആഭാസം എന്നല്ലാതെ മറ്റൊന്നല്ല. ‘നിങ്ങള്‍ മാന്യമായി വേഷം ധരിച്ചു വരൂ’ എന്നു പറയാം. ഉടുപ്പിക്കേണ്ടല്ലോ, അതിനാണോ ട്രെയിനിംഗ്?? വേറെ എന്തൊക്കെ കാര്യത്തിനു ട്രെയിനിംഗ് കൊടുക്കാം.

വാല്‍മികി പറഞ്ഞപോലെ “ബാങ്കില്‍ പൈസ എടുക്കാനോ ഇടാനോ പോകുന്ന ആളുകള്‍ക്ക് അവിടെ ഇരിക്കുന്നവരുടെ വസ്ത്രം നോക്കാന്‍ എവിടെ സമയം?“ സമയമുണ്ടാവും. എന്നാലും ലിപ്സ്റ്റിക്കും, മേക്ക് അപ്പും നോക്കിയിരിക്കുകയാണോ?

പ്രതികരിച്ച എല്ലാവര്‍ക്കും നന്ദി.

മറ്റൊരാള്‍ | GG said...

വാല്മീകി ചോദിച്ചതില്‍ കാര്യമുണ്ട് എന്നാണ് എനിയ്ക്കും തോന്നുന്നത്. “ബാങ്കില്‍ പൈസ എടുക്കാനോ ഇടാനോ പോകുന്ന ആളുകള്‍ക്ക് അവിടെ ഇരിക്കുന്നവരുടെ വസ്ത്രം നോക്കാന്‍ എവിടെ സമയം?“

സര്‍പ്പഗന്ധി: പുതിയ തിരിച്ചറിവുകള്‍ തരുന്ന ഇത്തരം ലേഖനങ്ങള്‍ ഇനിയും പോരട്ടെ. നന്ദി.

::ഫാന്റം:: said...

This is really interesting,
here it comes up another mallu complex!
if someone supports u maina , u gladly reply to them otherwise ngu hum!!
dear GG,
the fact of what u write,
If some one who nicely dressed and talks to u, wether it is in bank or in market u will defenitely notice them otherwise NOT!!!

ഭൂമിപുത്രി said...

ഇതൊരു പുതിയ അറിവായിരുന്നു.
മാന്യമായി വേഷംധരിക്കണമെന്നതില്‍ കവിഞ്ഞു,ഒരു ബാങ്കില്‍,വസ്ത്രാധാരണരീതിക്ക് ഈത്തരത്തിലൊരു ട്രേയ്നിങ്ങ് ഉണ്ടാകുന്നതിന്റെയരറ്ത്ഥം,മുന്‍ഗണനാക്രമങ്ങള്‍ മാറുന്നു എന്നതാണു

Anonymous said...

Dear All,

The time is changed. We go to bank not only for taking/deposing money. They offer a lot more!! You can even buy gold from the bank. And, if you want only to take money ad deposit money, man…you don’t have to go to bank. There is a revolution called “A.T.M”

The way you talk with a decently dressed person is far different from you talk with the other kind of people.

Lipsticks are still a taboo in Kerala, can’t help!! (it was same with Churidr few years back!!).

Let me ask you one thing : if you don't give a dam to decent dress, why do u put on your best cloth when you go for wedding ? Or for an interview ?

As സര്പ്പഗന്ധി told, bank can ask people to come dressed in a better way. But, the people can interpret this in many ways. What is decent for me, may not be decent for some one else. So, it is better to have a code of practice.

The way people deal with you, when you are dressed in a professional way, is different.

If you think, as ചിത്രകാരന്chithrakaran said “കംബോള സംസ്കാരം തൊഴിലാളിയോട് ആവശ്യപ്പെടുന്നത് ഉപഭോക്താവിനെ വശീകരിക്കാനാണ്.
ഇതിനായി അവര്ക്കുവേണ്ടത് കുലീനതതോന്നുന്ന ആണ് വേശ്യകളും,പെണ്വേശ്യകളുമായിരിക്കാം.
ആശംസകള്. “ -Why don’t you resign stating you can’t wear saree in the way bank wants or you don’t want someone to tell how to hold yourself in a better way ?

Friends, go out of Kerala, and stay/work for 6 months (keeping your prejudices away), then look at what we are preaching. Only then you can understnad where we stand.

I have heard several time people telling “that lady knows how to wear a saree ?”

Can you say, all the Kerala ladies are wearing the saree in the best way ? And there is no room for any improvement ? May be you know how to wear it in the best way, but there are some people, who don’t know how to wear it in the best way.

Myna said...
This comment has been removed by the author.
Myna said...

thank you.

സ്വന്തം പേരു വെളിപ്പെടുത്താതെ സാരിയെ കുറിച്ചു പറയുന്നു.

അതുകൊണ്ട് ഇനി മുതല്‍ ഈ ബ്ലോഗില്‍ അനോനികള്‍ക്കു പ്രവേശനമില്ല
ഇത്രയും ആധികാരികമായി പറയുമ്പോള്‍ എന്തിനു പേരു വെളിപ്പെടുത്താന്‍
ഭയപ്പെടുന്നു
ഭയക്കുന്നു...

pls read sari
ഇവിടെ‍ വായിക്കാം

Sini said...

Considering this training is attended by girls just out of college; I think it is nice that they are taught how to wear sari in the right way during their training because they probably never wore sari by themselves.