രണ്ടുമൂന്നുമാസം മുമ്പാണ്. ന്യൂഏജ് പത്രത്തില്‍ നിന്നൊരു വിളി. കേരളീയ യുവത്വത്തിന്റെ മികവും മിഴിവും തേടി അവര്‍ വായനക്കാര്‍ക്കിടയില്‍ നടത്തിയ തെരഞ്ഞെടുപ്പില്‍ ആദ്യത്തെ നൂറുപേരിലൊരാളായി ഇവളെ തെരഞ്ഞെടുത്തിരിക്കുന്നത്രേ! ജോലിത്തിരക്കിനിടയിലായിരുന്നതു കൊണ്ട് എന്താ പറഞ്ഞത് എന്ന് വ്യക്തമായില്ല. തിരക്കൊഴിഞ്ഞപ്പോള്‍ വിളിച്ചപ്പോഴാണ് മനസ്സിലാവുന്നത്. ഇന്നവേറ്റീവ്, ഇനീഷ്യേറ്റീവ്, ലീഡര്‍ഷിപ്പ് എന്നീ ത്രയമാനദണ്ഡങ്ങലില് കേന്ദ്രീകരിച്ചാണ് യുവപ്രതിഭകളെ കണ്ടെത്തിയത് എന്ന് ന്യൂഏജിലെ അഭിലാഷ് പറഞ്ഞപ്പോള്‍ സത്യത്തില്‍ ഞെട്ടി. എന്ത് ലീഡര്‍ഷിപ്പ്, എന്ത് ഇനിഷ്യേറ്റീവ്,എന്ത് ഇന്നവേറ്റീവാണ് ഈ വായനക്കാര്‍ എന്നില്‍ കണ്ടത്? ആളുമാറിയോ? സംശയമായിരുന്നു.
എന്തായാലും സംശയം മാറാന്‍ www.newageicon.com എന്ന സൈറ്റ് SMS ചെയതുതന്നു. എന്റെ ഒരു പ്രൊഫൈല്‍ വേണം. അതിനാണ് വിളിച്ചത്. PSC പരീക്ഷയ്ക്ക് അപേക്ഷ പൂരിപ്പിക്കുകയല്ലല്ലോ വേണ്ട യോഗ്യതകള്‍ തെ
ളിയിക്കാന്‍..അവനവനെക്കുറിച്
ആരാണ് എന്ന ചോദ്യത്തിന് ബാങ്ക് ക്ലര്‍ക്ക് എന്നാണ് പലപ്പോഴും ഉത്തരം ( ഒരു തൊഴിലാളിയായ സ്ത്രീ!-വീട്ടില്‍ ചുമ്മാ ഇരിക്കുവാന്ന് തോന്നേണ്ട )
അഭിലാഷിനോട് തുറന്നു പറയുകയും ചെയ്തു ഒരു പ്രൊഫൈല്‍ ഉണ്ടാക്കുക പ്രയാസമാണെന്ന്.
എത്രയോ ബാങ്ക് ക്ലാര്ക്കിനിടയില് ICON D' YOUTH ല്‍ Star 100 ആവണമെങ്കില്‍ അതു ഗുമസ്തപ്പണിയുടെ സംഭാവനയല്ല. അതുകൊണ്ട് ഇങ്ങനെ എഴുതി.
editer of www.nattupacha.com online magazine
Doing "Pinmozhi" column in Mathrubhumi online .
Wrote in various malayalam weeklies & newspapers
അവരത് തിരുത്തലോടെ കൊടുത്തു.
അടുത്ത അത്ഭുതം അറിഞ്ഞു Super 50 യിലുണ്ടത്രേ!
അപ്പോഴത് വോട്ടിനിട്ടിരിക്കുന്നു. 49 പേരും ഐക്കണ്‍ ആണെന്നതില്‍ സംശയമില്ല. മാത്രമല്ല ഭൂരിപക്ഷം പേരും ബിസിനസ്സ് മേഖലയിലുള്ളവര്‍. സ്വാഭാവികമായും തോന്നാവുന്നൊരു കാര്യമുണ്ട്. ന്യൂഏജ് ഒരു ബിസിനസ്സ് പത്രമാണെങ്കില്‍ അവിടെ വരുന്നവരും അവര്‍ തന്നെ..അങ്ങനെ വിട്ടു കളഞ്ഞതാണ്. അപ്പോഴാണറിയുന്നത് CLUB 25. ഇതെന്തൊരു മറിമായം. അഭിലാഷ് ഇടയ്ക്കു വിളിക്കുന്നുവെന്നല്ലാതെ ഒന്നോ രണ്ടോ സുഹൃത്തുക്കള്‍ ഇങ്ങനൊരു സംഭവം നടക്കുന്നതറിഞ്ഞിട്ടുണ്ട്. ആരോടും പറയാന്‍ തോന്നിയില്ല. ഓണ്‍ലൈനില്‍ അടുപ്പമുള്ള രണ്ടുമൂന്നുപേര്‍ക്ക് ലിങ്ക് അയച്ചുകൊടുത്തു. സുഹൃത്ത് എന്നു പറയുന്നതില്‍ അര്‍ത്ഥമില്ലല്ലോ എന്നോര്‍ത്ത്.
അവിടെ സംഭവിച്ചതെന്തെന്ന് ഇന്നുമെനിക്കറിയില്ല. DIOMOND 10 ല്‍ എത്തിയിരിക്കുന്നു. അപ്പോള്‍ ന്യൂഏജിലെ സെബിന് വിളിച്ച് അണ്ണാഹസാരെയക്കുറിച്ചോ സോഷ്യല്‍ നെറ്റ് വര്‍ക്കിനെക്കുറിച്ചോ ഓണ്‍ലൈന്‍ വിപ്ലവങ്ങളെക്കുറിച്ചോ ഏതാണ്ടൊക്കെ ചോദിച്ചു. അതിനൊക്കെ മറുപടിയും പറഞ്ഞു.
ഒരാഴ്ചകഴിഞ്ഞ് മാതൃഭൂമി പത്രത്തിലെ കേട്ടതും കേള്്ക്കേണ്ടതും എന്ന കോളത്തില്‍ മൈന ഉമൈബാന്‍ പറഞ്ഞതായിട്ട് ഒരു വരി വന്നു. തിരുവനന്തപുരം മുതലുള്ള സുഹൃത്തുക്കള്‍, വീട്ടുകാര്‍ വിളിച്ചു ചോദിക്കുമ്പോഴാണ് സംഭവം ഞാനറിയുന്നത്. ഇതെവിടെ പറഞ്ഞതാ എന്ന ചോദ്യത്തിന് കുറേ ആലോചിക്കേണ്ടി വന്നു ഉത്തരം പറയാന്‍. ന്യൂഏജില്‍ അത് ലേഖനമായോണോ ഇന്രര്വ്യൂ ആയാണോ വന്നത് എന്ന് ഇന്നും എനിക്കറിയില്ല. അതെന്തായാലും മാതൃഭൂമിക്കു കിട്ടിയിരിക്കുന്നു എന്നും അവരതിലെ ഒരു വാചകം എടുത്തുകൊടുത്തു എന്നും മനസ്സിലായി.
അവസാനത്തെ പത്തുപേരില്‍ എന്റെ പ്രൊഫൈല്‍ വളരെ വീക്കാണ്..വിശദമായി എഴുതിത്തരൂ എന്ന് പറഞ്ഞപ്പോഴും ഞാന്‍ വീക്കായി. എന്തെഴുതാന്‍ ?
പഠിച്ച സ്കൂളുകളുടെ പേരോ? പാരലല്‍ കോളേജടക്കമുള്ള കോളേജുകളുടെ പേരോ? ഏതിനൊക്കെ തേഡ്ക്ലാസ്സുമുതല് റാങ്കുവരെ കിട്ടിയെന്നോ? ഏതൊക്കെ സ്ഥാപനങ്ങളില്‍ അംഗമാണെന്നോ? ഇപ്പോള്‍ എന്തൊക്കെ ചെയ്തുകൊണ്ടിരിക്കുന്നുവെന്നോ?
മാത്രമല്ല വി റ്റി ബല്‍റാം ഒഴികെ ബാക്കിയെല്ലാവരും കമ്പനി ഉടമകള്‍..അവര്‍ക്കിടയില്‍ ------?
എന്റെ ആശങ്ക ഒരു സുഹൃത്തിനോട് പങ്കുവെച്ചപ്പോള്‍ മൈന ആരെന്നയുന്നവര്ക്ക് പേരുമാത്രം മതി. ആരും പ്രൊഫൈലു വായിച്ചിട്ടല്ല.
എന്തായാലും ഇതൊരു മത്സരമായിരുന്നെന്നു വിചാരിക്കുന്നില്ല. സൗഹൃദമത്സരവുമായിരുന്നില്ല. അവസാനം ആദ്യത്തെ പത്തുപേരില്‍ ഏഴാമത്തെ ആളായിരുന്നു ഇവള്.
പ്രൗഢഗംഭീരമായ ചടങ്ങില്‍ വെച്ച് ഐക്കണ്‍ ഡി യൂത്ത് 2011 നെ പ്രഖ്യാപിക്കുകയും മറ്റുള്ളവരെ ആദരിക്കുകയും ചെയ്തു.
ഐക്കണ്‍ ഡി യൂത്തായി തെരഞ്ഞെടുക്കപ്പെട്ടത് സോഹന്‍ റോയ് ആയിരുന്നു. Aries Group, CEO ആയ സോഹന്‍ റോയ് ബഹുമുഖപ്രതിഭയാണ്. തൊഴിലുകൊണ്ട് നേവല്‍ ആര്‍ക്കിടെക്ട്. എന്നാല്‍ നവംബര്‍ 25 ന് പ്രദര്‍ശനത്തിനൊരുങ്ങുന്ന വാര്‍ണര്‍ ബ്രദേഴ്സിന്റെ DAM 999 എന്ന ഹോളിവുഡ് ചിത്രത്തിന്റെ സംവിധായകനാണ് അദ്ദേഹം. റിലീസിനു മുമ്പുതന്നെ ഓസ്ക്കാര്‍ ലൈബ്രറിയില്‍ സ്ഥാനം കണ്ടെത്തിക്കഴിഞ്ഞ തിരക്കഥ. മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ച താന്‍ കണ്ട ദുസ്വപ്നമാണ് ഈ സിനിമയിലെത്തിച്ചത് എന്നദ്ദേഹം ഇവിടെ പറയുന്നു.
എനിക്ക് ബോധ്യമായ ഒരു ദുരന്തം ചൂണ്ടിക്കാണിക്കുന്നു; അതില്‍ ദേശവും കാലവും മനുഷ്യരും പ്രകൃതിയും പ്രണയവും കലയും എല്ലാം ഒന്നുചേര്‍ന്നു' ഈ സിനിമകണ്ട് ലോകത്തിന് മനസ്സിലായിട്ടും നമ്മുടെ ഏമാന്മാര്്ക്ക ബോധ്യം വന്നില്ലെങ്കില്‍? -സോഹന്‍ പറയുന്നു.
സോഹന്‍ റോയിക്ക് എല്ലാ ആശംസകളും നേരുന്നു. അഭിനന്ദനങ്ങള്‍
ഇനി, ഈ പ്രതിഭകളുടെ കൂട്ടത്തില്‍ ഇവള് എങ്ങനെ എത്തി എന്ന ചോദ്യത്തിനുത്തരം ബ്ലോഗര്‍മാര്‍, ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍, പ്രിയപ്പെട്ട വായനക്കാര്‍, എപ്പോഴും ഒപ്പം നിന്നവര്‍ ....എങ്ങനെയാണ് നന്ദി പറയുക? ആരോടൊക്കെയാണ് പറയുക? ആരാണെന്നെ ഇവിടെവരെ എത്തിച്ചതെന്ന് എങ്ങനെ അറിയാന്‍ കഴിയും?
അറിയില്ല.
നന്ദി. ഒരായിരം നന്ദി.
12 comments:
അക്കൂട്ടത്തിലെ വനിതാ ഐക്കൺ മൈന തന്നെ.
സോഹൻ റോയിക്ക് അഭിനന്ദനങ്ങൾ.
ഐക്കൺ ആണോ? എനിക്കെന്ത് അർഹത എന്നൊന്നും ചിന്തിക്കേണ്ട കാര്യമില്ല.മൈനയും മൈനയുടേതായ രീതിയിൽ ഒരു “യുവ പ്രതീകം” തന്നെ.അതിനുള്ള അംഗീകാരമാണു ലഭിച്ചത്..
അഭിനന്ദനങ്ങൾ ! കൂടുതൽ അംഗീകാരങ്ങൾ ലഭിയ്ക്കട്ടെ !
മൈന, ഡയമണ്ട് റ്റോപ്പ് റ്റെന്നില് എത്തിയതില്‍ അഭിനന്ദനങ്ങള്‍ !ഞങ്ങളുടെ മനസ്സില്‍ നിങ്ങള്‍ തന്നെ ‘ന്യൂഏജ് ഐക്കണ്‍ ഡി യൂത്ത്’.
സോഹന്‍ റോയ്ക്ക് അഭിനന്ദനങ്ങള്‍ !
hearty congrats mynaaa...you really deserves it..
അഭിനന്ദനങ്ങള്‍ ..
അഭിനന്ദനങ്ങള്‍ മൈന . തീര്‍ച്ചയായും അര്ഹതയുള്ളത്തന്നെ
അഭിനന്ദനങ്ങൾ, മൈന. നിരക്ഷരന്റെ മെയിൽ കിട്ടിയപ്പോൾ ഞാനും വോട്ട് ചെയ്തിരുന്നു. :)
അര്‍ഹതക്ക് എന്നും അംഗീകാരം ഉണ്ട് മൈന. അത് നമ്മള് തേടിചെന്നില്ലെങ്കില് നമ്മെ തേടിയെത്തിയിരിക്കും. അഭിനന്ദനങ്ങള്‍.
അർഹതയുള്ളവരെ അംഗീകാരങ്ങൾ തേടിവരു കേട്ടൊ മൈനേ
രത്നത്തിളക്കത്തിന് അഭിനന്ദനങ്ങള്‍ ....
നിരക്ഷരന്റെ വാക്കുകളോട് കൂറ്.
അഭിനന്ദനങ്ങള്‍...
Post a Comment