Sunday, March 22, 2009

അവധിക്കാലം വില്‌ക്കുമ്പോള്‍

പഠിക്ക്‌ പഠിക്ക്‌ പഠിക്ക്‌ എന്നേ ടീച്ചര്‍ക്ക്‌ എപ്പോഴും പറയാനുണ്ടായിരുന്നുള്ളു. എന്നിട്ടും, ഗുപ്‌തന്മാരുടെയോ മുഗളന്മാരുടെയോ കാലത്തെ അനുസ്‌മരിപ്പിക്കുന്ന വിധത്തില്‍ ഇടയ്‌ക്കിടെ പറയും 'നിങ്ങടെ ഈ പ്രായാ ജീവിതത്തിലെ സുവര്‍ണ്ണകാല'മെന്ന്‌. അതു കേള്‍ക്കുമ്പോള്‍ ഞാനാകെ കണ്‍ഫ്യൂഷനിലാകുമായിരുന്നു. വീട്ടില്‍ ചെന്നാലും പഠിക്ക്‌ പഠിക്ക്‌ എന്ന വാക്കേ കേള്‍ക്കാനുള്ളു. പുസ്‌തകത്തിലേക്ക്‌ കണ്ണും നട്ട്‌, കുമ്പിട്ടിരിക്കുന്നതാണോ സുവര്‍ണ്ണകാലം?
വലുതാവട്ടെ..ഈ സ്‌കൂളീപോക്കു നിര്‍ത്തീട്ടുവേണം സുവര്‍ണ്ണകാലം നേടാന്‍ എന്നൊക്കെയങ്ങ്‌ വിചാരിക്കുമായിരുന്നു.

മാര്‍ച്ചു തുടങ്ങുമ്പോഴെ പരീക്ഷയെ കുറിച്ചുള്ള ആധിയല്ല..സ്‌കൂളടക്കുന്നതിനേക്കുറിച്ചായിരിക്കും ചിന്ത. രണ്ടുമാസം പൂര്‍ണ്ണ സ്വാതന്ത്ര്യം...പുസ്‌തകം, പള്ളിക്കൂടം എന്നൊന്നും ഒരു ദിവസം പോലും ആലോചിക്കേണ്ട. വിചാരിക്കുന്നതില്‍ പളളിക്കൂടം പറമ്പുണ്ട്‌‌. അതു വീടിനടുത്ത കളിസ്ഥലമാണ്‌...

അത്രയൊന്നുമോര്‍മയില്ല. അങ്ങൊനരവധിക്കാലത്ത്‌‌ ഞങ്ങടെ നാട്ടില്‍ സര്‍ക്കസു വന്നു. മെഴുകുംചാലിലേക്ക്‌ തിരിയുന്ന ചപ്പാത്തിനടുത്ത്‌ (അന്ന്‌‌ ചപ്പാത്തില്ല) കൊയ്‌തൊഴിഞ്ഞു കിടന്ന കണ്ടത്തില്‍ വലിയൊരു കൂടാരം...രണ്ടുരൂപയായിരുന്നു ടിക്കറ്റ്‌..ഊഞ്ഞാലാട്ടവും തലകുത്തിമറിയലും കോമളിയുമൊക്കെയെ ഓര്‍മയിലുള്ളു. സര്‍ക്കസു കാണാന്‍ സന്ധ്യക്ക്‌‌ പോയതും ഇരുട്ടത്ത്‌‌ തിരിച്ചു വന്നതും രാത്രിയില്‍ റോഡിലൂടെയുള്ള തിരിച്ചു നടത്തവുമൊക്കെയാണ്‌ കുറേക്കൂടി പച്ചയായി നില്‍ക്കുന്നത്‌‌. രാത്രി മൂത്രമൊഴിക്കാനോ മറ്റോ പുറത്തിറങ്ങുന്നതല്ലാതെ ഒരാളും ഇരുട്ടത്തേക്കിറങ്ങുന്ന കാലമല്ല. പിന്നീടും സര്‍ക്കെസ്സെന്നു കേള്‍ക്കുമ്പോള്‍ ഇറങ്ങിത്തിരിക്കും. ചെച്ചായും ചിന്നമ്മായുമുണ്ടെങ്കില്‍ (ഇളയച്ഛനും ഇളയമ്മയും) ഞങ്ങളിറങ്ങും മുന്നില്‍.

ആദ്യത്തെ സര്‍ക്കസ്‌ പോലെ കൂടാരമൊന്നുമില്ലാത്ത സര്‍ക്കസായിരുന്നു പിന്നീടുണ്ടായിരുന്നത്‌‌. രണ്ടുരൂപയുടെ ടിക്കറ്റുവെച്ച സര്‍ക്കസ്സ്‌ , വലിയ കമ്പനി സര്‍ക്കസ്‌ ആയിരുക്കാമെന്നാണ്‌ തോന്നുന്നത്‌‌. ആകെ അഞ്ചാറ്‌ കുടിയേറ്റക്കാരുള്ള ഞങ്ങടെ നാട്ടില്‍ കമ്പനി സര്‍ക്കാസു വന്നാല്‍ എന്തുകാര്യം? ദിവസങ്ങളോളം കൂടാരംകെട്ടി കളിക്കാന്‍മാത്രം ആളുകളെവിടെ?

അതുകൊണ്ടോവാം പണ്ടെന്നോ സര്‍ക്കസില്‍ പോയി ഡാന്‍സുകളിച്ച പരിചയത്തില്‍ ഒരപ്പനുമമ്മയും മക്കളും സര്‍ക്കസുമായി ബീഡിമീരാന്‍ക്കായുടെ വാടകവീട്ടില്‍ ചേക്കേറിയത്‌‌.
പുല്ലുമ്പുറത്തിരിക്കണം. സര്‍ക്കസ്സെന്ന പേരല്ലാതെ വലിയ അത്ഭുതമൊന്നും കണ്ടില്ല. പെമ്പിള്ളേരുടെ രണ്ടുതലകുത്തി മറിച്ചില്‍..ആ പിള്ളേര്‌ കളിച്ചാണ്‌ ആദ്യമായി ഡിസ്‌ക്കോഡാന്‍സു കാണുന്നതും....കാര്‍ന്നോരുടെ അഞ്ചെട്ട്‌‌ ഇഷ്ടിക തല്ലിപ്പൊട്ടിക്കല്‍...കുറച്ചു പാട്ട്‌‌, ഡാന്‍സ്‌‌..ലഘുനാടകം, വളിപ്പന്‍ തമാശകള്‍....ഇത്രയൊക്കെയായിരുന്നു അവിടെത്തെ സര്‍ക്കസ്സില്‍ കണ്ടത്‌‌. എന്നാലും ഞങ്ങളതൊക്കെ ആസ്വദിച്ചെന്നത്‌ സത്യമാണ്‌. സിനിമയോ, ടിവിയോ , റേഡിയോ പോലും കാര്യമായിട്ടില്ലാത്ത ദേശം.
ചിലരൊക്കെ സര്‍ക്കസ്സുകാരി പെമ്പിള്ളേരെ കാണാന്‍ പോകുന്നതാണെന്ന്‌ കേട്ടു. അത്രവലിയ ചന്തമൊന്നുമില്ലാത്ത രണ്ടു പെമ്പിള്ളേര്‍...മുഖത്ത്‌ പൗഡറിട്ട്‌ കടും ചുവപ്പ്‌ ലിപ്‌സ്റ്റിക്കിട്ട്‌ ഇറക്കമില്ലാത്ത ഇറുകിയ കുപ്പായമിട്ടു നിന്നതുകൊണ്ടാവണം...

പക്ഷേ, ഈ പരിപാടികളുടെ ഇടയിലെ ലേലം വിളിയായിരുന്നു ഞങ്ങളെ ഏറെ വിഷമിപ്പിച്ചത്‌‌. രണ്ടുരൂപക്ക്‌ തേങ്ങ കിട്ടുമ്പോള്‍ ലേലം വിളി നീണ്ട്‌‌ നീണ്ട്‌‌ ആറും ഏഴും രൂപവരെ ഉയര്‍ന്നു. ഒരിക്കല്‍ ലേലത്തില്‍ ചെച്ചാക്കാണ്‌ തേങ്ങ കിട്ടിയത്‌‌. ആറുരൂപ ശരിക്കും കൊടുത്തോ എന്നു ചോദിക്കാന്‍ ധൈര്യം വന്നില്ല.
സര്‍ക്കസാന്റണിയെന്ന നാട്ടുകാരന്‍ ആന്‍ണിച്ചേട്ടന്‍ പക്ഷേ, സര്‍ക്കസ്സൊന്നും കാണിച്ച്‌ ഞങ്ങള്‍ കണ്ടില്ല. സര്‍ക്കസ്സു കാണിച്ചു തരാവോ എന്ന ഞങ്ങളുടെ ചോദ്യത്തിന്‌ ചിരിച്ചതല്ലാതെ...സര്‍ക്കസ്സുകൊണ്ട്‌ ആശാനുണ്ടാക്കിയത്‌ തിരുമ്മുചികിത്സയായിരുന്നിരിക്കണം. കളരിമര്‍മ്മാണി തൈലവില്‌പനയാണെന്നൊക്കെ കാടാറുമാസമായിരുന്ന ആന്റണിച്ചേട്ടനെക്കുറിച്ച്‌ കേട്ടു. പിന്നീടെപ്പോഴോ കല്ല്യാണമായിരുന്നു ആശാന്റെ സര്‍ക്കസ്സുകളിലൊന്നെന്ന്‌ സ്വന്തം മകള്‍ തന്നെ പറഞ്ഞുകേട്ടു. ആറോ ഏഴോ പേരെ കൂടെകൂട്ടിപോലും...കുറച്ചു കഴിയുമ്പോല്‍ മടുക്കും...പെണ്ണുപോകും..ചിലപ്പോള്‍ ആന്റണിയും പോയി...

ടീച്ചര്‍ സുവര്‍ണ്ണകാലത്തെക്കുറിച്ച്‌ പറഞ്ഞപ്പോഴൊന്നും അര്‍ത്ഥം മനസ്സിലായില്ല. പക്ഷേ, കാലം അതു തെളിയിക്കുന്നു. ഇന്ന്‌ അവധിക്കാലം സ്വപ്‌നത്തില്‍പോലുമില്ല. പതിനൊന്നുമാസം ജോലിയെടുത്താല്‍ ഒരുമാസം ശമ്പളത്തോടെ അവധിയെടുക്കാം. വിനോദത്തിനും വിശ്രമത്തിനും വേണ്ടി. പക്ഷേ, അതൊക്കെ ചട്ടങ്ങളിലേയുള്ളു. അവധിക്കപേക്ഷിച്ചാല്‍ തക്കതായ കാരണം വേണം. യഥാര്‍ത്ഥകാര്യം പറഞ്ഞാല്‍ മേലുദ്ധ്യോഗസ്ഥന്റെ മുഖം മാറും. കാലങ്ങളായി മലയാളി് ‌(സര്‍വ്വീസിലുള്ളവര്‍ക്ക്‌‌) വിനോദത്തിനും വിശ്രമത്തിനുമൊന്നും അവധിയെടുക്കുന്നില്ല. ഇടക്കുവീണുകിട്ടുന്ന കലണ്ടറിലെ ചുവപ്പു മാത്രം മതിയെന്നായിരിക്കുന്നു. ഒരുമാസത്തെ അവധി വിറ്റു കാശാക്കിയാല്‍ എന്തെല്ലാം കാര്യം നടക്കും.... ലീവ്‌ സറണ്ടര്‍ ചെയ്യാതിരുന്നാലും നഷ്ടത്തെക്കുറിച്ച്‌ ബോധ്യപ്പെടുത്താന്‍ ഒരുപാടാളുണ്ടാവും.

ലീവിങ്ങനെ വെച്ചോണ്ടിരിക്കുന്നതെന്തിനാ...പണത്തിനൊരുപാടാവശ്യങ്ങളുണ്ടാവുമ്പോള്‍....


ഇടക്കിടെ തലചുറ്റി വീഴുകയും അവധി ആവശ്യമായി വരികയും ചെയിതിരുന്ന ലളിതമാഡം മാത്രം പറഞ്ഞു.
'നിങ്ങള്‍ പുതിയ കുട്ടികളെങ്കിലും ലീവ്‌ സറണ്ടര്‍ ചെയ്യരുതേ' എന്ന്‌.
പക്ഷേ, നാളെ വരാവുന്ന അസുഖത്തെക്കുറിച്ചോ അവധിയുടെ ആവശ്യങ്ങളെക്കുറിച്ചോ ആരോര്‍ക്കാന്‍....
പനി വരുമ്പോള്‍ പോലും ലീവു ചോദിക്കാന്‍ മടിക്കുന്നു. പിന്നെയാണ്‌ അവധിക്കാലം നേടാന്‍....


ടീച്ചര്‍ പറഞ്ഞതെത്ര ശരി...ഇനി ആ കാലത്തേക്ക്‌ എങ്ങനെ തിരിച്ചു നടക്കും?

19 comments:

Myna said...

പഠിക്ക്‌ പഠിക്ക്‌ പഠിക്ക്‌ എന്നേ ടീച്ചര്‍ക്ക്‌ എപ്പോഴും പറയാനുണ്ടായിരുന്നുള്ളു. എന്നിട്ടും, ഗുപ്‌തന്മാരുടെയോ മുഗളന്മാരുടെയോ കാലത്തെ അനുസ്‌മരിപ്പിക്കുന്ന വിധത്തില്‍ ഇടയ്‌ക്കിടെ പറയും 'നിങ്ങടെ ഈ പ്രായാ ജീവിതത്തിലെ സുവര്‍ണ്ണകാല'മെന്ന്‌. അതു കേള്‍ക്കുമ്പോള്‍ ഞാനാകെ കണ്‍ഫ്യൂഷനിലാകുമായിരുന്നു. വീട്ടില്‍ ചെന്നാലും പഠിക്ക്‌ പഠിക്ക്‌ എന്ന വാക്കേ കേള്‍ക്കാനുള്ളു. പുസ്‌തകത്തിലേക്ക്‌ കണ്ണും നട്ട്‌, കുമ്പിട്ടിരിക്കുന്നതാണോ സുവര്‍ണ്ണകാലം?
വലുതാവട്ടെ..ഈ സ്‌കൂളീപോക്കു നിര്‍ത്തീട്ടുവേണം സുവര്‍ണ്ണകാലം നേടാന്‍ എന്നൊക്കെയങ്ങ്‌ വിചാരിക്കുമായിരുന്നു

cp aboobacker said...

ഞങ്ങ, പുതുപ്പണത്തെ കുട്ടികള്‍ക്ക്‌ ആ വെസമോന്നും ഇല്ല. കളിക്കണംന്ന്‌ പറഞ്ഞാല്‌ മാഷ്‌ കളിസ്ഥലത്ത്‌കൊണ്ടുപോവും. നാ3ടകം കളിക്കണംന്ന്‌ പറഞ്ഞാല്‌ ഒടനെ നാടകകക്‌ളരിയില്‌ കൊണ്ടുപോവും. പാട്ട്‌ പാടണമെന്ന്‌ തോന്നിയാല്‌ പാട്ടുപാടാം. സത്യം. പ്രകൃതിപാഠം പോലെ മനോഹരമായ ഒരുക്ലാസ്‌ ജീവിതത്തില്‌ ഒണ്ടായിട്ടില്ല. മാലചൊല്ലണേങ്കി ചൊല്ലാം. സിനിമാപാട്ട്‌ അത്ര പ്രചാരമായിട്ടില്ല. ശങ്കരക്കുറുപ്പുമാഷും അടിയോടി മാഷും അമ്മുക്കുട്ടി ടീച്ചറും ------ ഹാ, ഹാ പോയ്‌ മറഞ്ഞൂ. അച്ചുതന്‍നമ്പ്യാര്‌ മാഷെ മാത്രമാണ്‌ പേടി. അടിച്ചിട്ടല്ല. എന്നെയൊരു മാഷും അടിച്ചിട്ടില്ല. പഠിക്കണംന്ന്‌ പറഞ്ഞിട്ടില്ല. എന്നിട്ടും മടിയായിരുന്നു എനിക്‌്‌ക സ്‌ക്കൂളില്‌ പോവാന്‌. എന്നും എളാപ്പാമ്മാര്‌ എവന്നെ ഇല്ലിമുളങ്കാ്‌ടടില്‍നിന്ന്‌ കണ്ടുപിടിക്കുമായിരുന്നു. ശങ്കരക്കുറുപ്പ്‌ മാഷ്‌ കൈയില്‍തൂക്കി എടുത്തുകൊണ്ടുപോവുമായിരുന്നു.വഴിയില്‍ കിട്ടുന്ന ചൂടുള്ളചായയും പുട്ടും ചെറുപയറ്‌ കറിയുമായിരുന്നു എന്‍രെ ഈ മടിയുടെ അടിസ്ഥാനം. നിറയെ വയല്‌ കടന്ന്‌ പിടി അയയുമ്പോള്‍ മാഷ്‌ ചോദിക്കും, എന്താടാ വിശക്കുന്നുണ്ടോ? ഒന്നും പറയൂല. മാഷ്‌ കുഞ്ഞിരാമന്‍രെ പീടികയിലാണ്‌ കയറുക. വാടാ അസത്തേ, വന്ന്‌ ചായകുടി. മാഷ്‌ പറയും. ആ അസത്ത്‌ വിളിയേക്കാള്‍മധുരമായ സംബോധന എന്റെ ജീവിതത്തിലുണ്ടായിട്ടില്ല
ഉച്ചക്കലത്തെ പച്ചമാങ്ങയും വെള്ളവും കൂടിയാവുമ്പോള്‍ ഫഠിപ്പ്‌ ഗംഭീരം. ന്നിട്ടും ആ പ്രായത്തിലും ഞാനൊന്ന്‌ പ്രേമിച്ചു. അതാരും അറിയില്ല, രഹസ്യമാണ്‌. ഇപ്പോഴും എപ്പോഴും രഹസ്യം. മീനാക്ഷിയോടാണ്‌ ചോദിച്ചത്‌, who is ur husband? മീനാക്ഷി മടികൂടാതെ മറുപടി പറഞ്ഞു.you are my husband. ആറാം ക്ലാസിലാണ്‌. ഇംഗ്ലീഷ്‌ പഠിച്ചുതുടങ്ങുന്നതും ആറാം സ്ലാസിലാണ്‌. ഇതുകേട്ടശാന്തയും ലീലയും എന്നെയും മീനാക്ഷിയേയും കൂട്ടി കഥയുണ്ടാക്കിയൊന്നുമില്ല. കാരണം ആരും കേട്ടില്ല, കണ്ടുമില്ല. പിന്നെ മീനാക്ഷിയെ കാണുമ്പോള്‍ ചമ്മി.
പി്‌നനൊരിക്കല്‍ അമ്മൂമ്മയും ഞാന്‍ ഉപ്പാപ്പയും ആയതിനുശേ്‌ഷം ഒരിക്ല്‌# മീനാക്ഷിയെ കണ്ടു. ചോദ്യവും ഉത്തരവും ആവര്‍ത്തിച്ചു. പക്ഷേ, ഉത്തരത്തില്‍ ഹസ്‌ബെന്റിന്റെ ബാഗത്ത്‌ ഒരു ബാലന്‍നായരായിരുന്നു. ബഷീറ്‌ പറഞ്ഞപോലെ ഞങ്ങള്‌ നിറയെ ചിരിച്ചു. അവളുടെ കുട്ടികളും പേരക്കുട്ടിയുമുള്‍പ്പെടെ എല്ലാവരും ചിരിച്ചു.
പഠിക്ക, പഠിക്ക്‌, എന്ന ശല്യം ഇല്ലായിരുന്നുവെന്നതുകൊണ്ടാണ്‌ ഞാന്‍ അല്‌പം പഠിച്ചുപോയത്‌. മൈനയുടെ കുറിപ്പ്‌ വളരെ ലോലവും മസൃണവും പ്രസക്തവുമായിരിക്കുന്നു.

C. P. Aboobacker

VINAYA N.A said...

വളരെ ശരി

അയല്‍ക്കാരന്‍ said...

കുട്ടിയായിരുന്നപ്പം അവധി കിട്ടിയാല്‍ ജോമോന്റെ കൂടെ കുട്ടീം കോലും കളിക്കാമാ‍ായിരുന്നു, മാങ്കുഴിയില്‍ ചൂണ്ടയിടാന്‍ പോകാമായിരുന്നു, സഖ്യത്തില്‍ നാടകം കളിക്കാന്‍ പോകാമായിരുന്നു, പിന്നേമുണ്ടൊരു നൂറുകൂട്ടം പരിപാടികള്‍.

ഇന്നിപ്പം എന്തിനാ അവധിയെന്ന് ജോമോന്‍ ഇന്നലെ ചോദിച്ചു? എന്നും കാണുന്ന അതേ പണ്ടാരക്കാലിയെ ഒരു പകലും കൂടെ സഹിക്കാനോ? എന്റമ്മോ ഞായറാഴ്ചേം കൂടെ ആപ്പിസില്‍ പോയാ കൊള്ളാമെന്നാ അവന്‍ പറേന്ന കേട്ടത്.

the man to walk with said...

ishtamaayi ..especially the circus

പകല്‍കിനാവന്‍ | daYdreaMer said...

ചെറുപ്പ കാല ഓര്‍മ്മകളിലേക്ക് കൂട്ടികൊണ്ട് പോയ പോസ്റ്റ്.... സര്‍ക്കസും (സൈക്കിള്‍ യജ്ഞവും) ഒക്കെ... !!

ടി.സി.രാജേഷ്‌ said...

അവധിക്കാലത്തിന്റെ ഓര്‍മകളിലേക്ക്‌ മനസ്സിനെ കൊണ്ടുപോയത്‌ മൈനയാണ്‌.
നാമൊക്കെ അവധിയുടെ രസം അനുഭവച്ചതിനാലാണ്‌ അവധിയെപ്പറ്റിയോര്‍ത്ത്‌ നെടുവീര്‍പ്പിടുന്നത്‌.....
ഞാനും അവധിക്കാലത്തെപ്പറ്റി ചിലതു പറയട്ടെ... ഇതുവഴി വരാമോ...? www.vakrabuddhi.blogspot.com

Hareesh Kottor said...

Ith vayichappol oru long leave etuth kuttanattilekku oru yathra povan kothiyavunnu..... Nottukettukalkku vendi erichu kalayunna vilappetta jeevithathe kurichorth vedanayum nashtabodhavum thonnunnu.........

നരിക്കുന്നൻ said...

‘ഇനി ആ കാലത്തേക്ക്‌ എങ്ങനെ തിരിച്ചു നടക്കും? ‘

വർഷങ്ങളുടെ പിറകിലേക്ക് മനസ്സിനെ കൂട്ടിക്കൊണ്ട് പോയി ഈ പോസ്റ്റ്. നന്ദി.

മണിലാല്‍ said...

മാതൃഭൂമിയില്‍ വായിച്ചിരുന്നു,ഇവിടെ അദ്യം.എഴുത്തിന് നല്ല തിളക്കം,ഉറയുരിഞ്ഞുണരുന്ന പാമ്പിനെപ്പോലെ...കാണാം.

ഞാന്‍ ഹേനാ രാഹുല്‍... said...

Tuesday, March 24, 2009
സമയം (അച്ഛന്റെ ഓര്‍മ്മ)

പഴയവാച്ചിയിരുന്നു അച്ഛന്
സമയം പോയ്ക്കിട്ടുമല്ലോ
കൈയ്യിലൊന്നടിച്ചും കുലുക്കിയും
ചെവിയില്‍ വട്ടം പിടിച്ചും
ഈര്‍ഷ്യത്തോടെ നോക്കിയും
നടക്കാത്ത അതിനെ......
അങ്ങിനെയിരിക്കുമ്പോളായിരിക്കും
അമ്മയുടെ ഒരു സ്ക്രൂ
“നിങ്ങളത് മ്മെത്തന്നെയിരുന്നോ”
തിരിഞ്ഞമ്മയോടാവും അച്ഛന്റെ കലി
അങ്ങിനെ അമ്മേടെ സമയോം കുറെ പോയ്ക്കിട്ടും
ദ്യേഷം വരുമ്പോ അമ്മേടെ സ്പീഡൊന്നു കാണണം
“ന്റെ സമയദോഷംന്നല്ലാണ്ട് ന്താപ്പ പറയാ”ന്നും പറഞ്ഞ്, അടുക്കളയുദ്ധം
ചടപടേന്ന് കഴിച്ച് ഒരു വല്യ ക്ലാസ് ചായേം കൊണ്ട്
അച്ഛന്റെ സമയം തെറ്റിക്കാതെ ഉമ്മറത്ത് വരും
വാതില്‍പ്പടിയില്‍ പാതിമറഞ്ഞ
ഞങ്ങള്‍ക്കും കിട്ടും ഒരു കുത്ത്,കുലുക്ക്
“പഠിക്കാന്‍ള്ളെ സമയമായ് കുട്ട്യോളെ..പോയ് പടി.............”
അച്ഛന്റെ വാച്ചിന്റെ അര്‍ത്ഥങ്ങള്‍ ഇപ്പോള്‍ വായിച്ചെടുക്കുമ്പോള്‍?
എനിക്ക് പുതിയ വാച്ച് വേണ്ട
എനിക്കിങ്ങനെ മുന്നോട്ടും പിറകോട്ടും
തട്ടിയും തടഞ്ഞും നിന്നും കൊഴിഞ്ഞും തകര്‍ന്നും ഉയിര്‍ത്തും.....
അല്ലാതെ നിഷ്ഠയോടെ എങ്ങോട്ടാണ്,ഒരു നല്ല വാച്ചുണ്ടെന്ന് കരുതി.

Smk said...

What is this post? Realy boring and waste of time...

വേണുഗോപാലൻ.എൻ said...

മാത്രുഭൂമി ആഴ്ച്ചപ്പതിപ്പ് വഴിയാണ് ഞാൻ മൈനയിലേക്ക് വരുന്നത്. കുട്ടിക്കാലത്തിന്റെ ഇത്രയും ഓർമ്മകൾ ! ഒരു പുതിയ അനുഭവമാണ് ലഭിക്കുന്നത്. ഒപ്പം സ്വന്തം ഓർമ്മകൾ ഉണരുകയും.നന്ദിയുണ്ട്.
ഇതോടൊപ്പം ഒരു സ്വാഗതവും: എന്റെ ബ്ലോഗിലേക്ക്-ബോധധാര.സന്ദർശിക്കൂ

manuselvam said...

ഈ ബ്ലോഗ് ഞാന്‍ വായിച്ചില്ല... അറെത് കൊണ്ടേ ഇതിനെ ഒരു കമന്റ് ഇടുന്നില്ല പക്ഷെ മൈനാ ഞാന്‍ തങ്ങളുടെ മാതൃഭൂമി ആഴ്ച പതിപ്പില്‍ വരുന്ന ലേഖനങ്ങള്‍ എല്ലാം വയിക്കരുന്ദെ എല്ലാം അത്യുഗ്രന്‍ സരപ ചികില്‍സ ആണേലും മഷിതന്ടെ ആണേലും പിന്നെ തങ്ങളുടെ മഴയത്തെ കാറ്റില്‍ കൂടെ ഉള്ള യാത്ര അത്യുഗ്രന്‍ ഞാന്‍ തങ്ങളുടെ ഒരേ ആരാധകന്‍ ആയി മാറി...വെയിച്കും എല്ലാ ലേഖനങ്ങളും ഞാന്‍ വായിക്കും നിര്‍ത്താതെ എഴുതുക ..ഈ ബ്ലോഗ് ലിങ്ക് കിട്ടിയാതെ എന്ന് വന്ന മാതൃഭുമിയില്‍ നിന്നനെ നന്ദി ..തങ്ങളുടെ എല്ലാ ലേഖനങ്ങള്‍ക്കും

manuselvam said...

അവധികാലം എങ്ങനെ ഒരു വച്കെ ഉപയോഗിക്കാന്‍ പേടി ആകുന്നു കൂടിയായാല്‍ മൂന്നു നാലു മാസം കൂടുമ്പോള്‍ ഒരു ആഴ്ച തീര്‍ന്നു സത്യം പറഞ്ഞാല്‍ ജീവിതത്തിലെ സന്തോഷം തന്നെ ആ ഒരേ ആഴ്ച്ചയില്‍ ഒതുങ്ങി പോകുന്നു അമ്മ്യോടോതെ അമ്മയുടെ ദോശയം ചട്ടിണിയും തിന്നേ മീന്‍ കറി കൂട്ടി ..അമ്മേടെ കൂടെ കിടന്നെ വെറുതെ കാടുകള്‍ സംസാരിച്ച ..
ഊഹ ..അതെ ജീവിതത്തിലെ സുവര്‍ണകാലം ബാല്യകാലം തന്നെ ഒരിക്കലും ഇനി കിട്ടാത്ത ബാല്യകാലം

Unknown said...

evideyo manmaranja ente kunju suprabhathangale oralpa nerathekenkilum thirichu nalkan ningalkku sadhichu. orayiram nandi.circusum lelavum da ivide aduthevideyo ulla manassinte oru bus stopil thanne busum kathu nilpundayirunnu.

പിരിക്കുട്ടി said...

കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം
മല വെള്ളം പോലെ ഒരു കുട്ടിക്കാലം

ദാമോരേട്ടന്റെ മോന്‍ said...

nannayittundu post. athinekkal nannayittundu comments.(ambalathinekkalum valya prathishtayo!!)
rahulinte kavitha kollam.vayikkathavar vayikku

ഒരു നുറുങ്ങ് said...

പ്രിയ മൈനെ,
ഇത്തവണത്തെ അവധി ഡിസ്കൌന്ണ്ട് സൈലായതിനാല്‍ അടുതത വര്‍ഷം സ്പെഷല്‍ ഔഫ്ഫറിനു തന്നെ വിറ്റു തീര്‍ക്കാം...കാത്തിരിക്കാം ഇനിയൊരു അവധി.