
കഴിഞ്ഞ ദിവസമാണ് മുസ്‌തഫയുടെ കത്തു കിട്ടുന്നത്. എന്റെ ഒരു പുസ്‌തകം വായിച്ച് അതില്‍ കണ്ട വിലാസത്തില്‍ അയച്ചത്.
മുസ്‌തഫയെ പരിചയപ്പെടുത്താന്‍ കത്തിലെ വരികള്‍ പകര്‍ത്താം.
"ഞാന്‍ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത് ഐക്കരപ്പടി എന്ന സ്‌ഥലത്താണ് താമസിക്കുന്നത്. എനിക്ക് ചെറുപ്പം മുതലുള്ള ശീലമാണ് വായന. എന്ത് കിട്ടിയാലും വായിക്കണമെന്നുള്ള ആഗ്രഹക്കാരനായിരുന്നു ഞാന്‍. ഞാനൊരു ഡ്രൈവറായിരുന്നു. എങ്കിലും എല്ലാജോലിക്കും പോകുമായിരുന്നു. കിട്ടുന്ന കൂലിയില്‍ പകുതുയുല്‍ ഏറിയപങ്കും പുസ്‌തകങ്ങള്‍ വാങ്ങാന്‍ ചെലവഴിക്കുമായിരുന്നു.
ഇതൊക്കെ പറയാന്‍ കാരണം ഞാന്‍ ജോലിചെയ്യുന്നതിനിടയില്‍ മരത്തില്‍ നിന്നും വീണ് നട്ടെല്ലിന് ക്ഷതം പറ്റി അരക്ക് താഴെ ചലനമില്ലാതെ മൂന്നു വര്‍ഷമായി കിടപ്പിലാണ്. ഇപ്പോള്‍ എനിക്ക് പുസ്‌തകം വാങ്ങാന്‍ യാതൊരു വിധ മാര്‍ഗ്ഗവുമില്ല. വായനമാത്രമാണ് ആകെയൊരാശ്വാസം. അതു കൂടി നഷ്ടപ്പെടുന്ന അവസ്ഥയാണ്.............ഒരു പുസ്‌തകം വായിക്കുമ്പോള്‍ ഒരു നല്ല സുഹൃത്തിനെ ലഭിക്കുന്നു. അങ്ങിനെ കിട്ടിയ ഒരു സുഹൃത്തെന്ന നിലക്ക് ഞാന്‍ അപേക്ഷിക്കുകയാണ് മറ്റ് രചനകള്‍ ഉണ്ടെങ്കില്‍ അയച്ചുതന്ന് എന്നെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു."

സുഹൃത്തുക്കള്‍ വല്ലപ്പോഴും കൊണ്ടുപോയി കൊടുക്കുന്ന പുസ്‌തകമാണ് ഇപ്പോള്‍ മുസ്‌തഫ വായിക്കുന്നത്‌്.
ചില പുസ്‌തകങ്ങള്‍ നമുക്കു കിട്ടുന്നു. എത്രയോ പുസ്‌തകങ്ങള്‍ നമ്മള്‍ വാങ്ങുന്നു. അതില്‍ പലതും ഒന്നു തുറന്നു നോക്കാതെ ഇരിക്കുന്നു.
മുസ്‌തഫ പുസ്‌തകങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുന്നു.
വിലാസം
മുസ്‌തഫ സുലൈഖ
പെയിന്‍ & പാലിയേറ്റീവ് ക്ലിനിക്
പുളിക്കല്‍
മലപ്പുറം-673637
അക്കൗണ്ട് നമ്പര്‍. A/c No 67080912142
Branch : Cherukavu ADB (IFSC COde SBTR0000443) malappuram dt
photo: wiki
61 comments:
ഇപ്പോള്‍ എനിക്ക് പുസ്‌തകം വാങ്ങാന്‍ യാതൊരു വിധ മാര്‍ഗ്ഗവുമില്ല. വായനമാത്രമാണ് ആകെയൊരാശ്വാസം. അതു കൂടി നഷ്ടപ്പെടുന്ന അവസ്ഥയാണ്.............ഒരു പുസ്‌തകം വായിക്കുമ്പോള്‍ ഒരു നല്ല സുഹൃത്തിനെ ലഭിക്കുന്നു.
kurachu pusthakangal ethichu kodukkan sramikkam
മൂന്നാല് പുസ്തകങ്ങള്‍ നേരിട്ടുതന്നെ കൊണ്ടുക്കൊടുക്കാന്‍ ഞാനും ശ്രമിക്കാം.
മുസ്തഫ ഇപ്പോള്‍ ഐക്കരപ്പടിയിലുള്ള വീട്ടിലാണോ അതോ പെയിന്‍ & പാലിയേറ്റീവ് ക്ലിനിക്കിലാണോ ? ക്ലിനിക്ക് പുളിക്കല്‍ എന്ന സ്ഥലത്തുതന്നെയാണോ ? പോകുമ്പോള്‍ വഴി തെറ്റാതിരിക്കാന്‍ ഏതെങ്കിലും ഫോണ്‍ നമ്പര്‍ ഉണ്ടോ ?
ഒരു പുസ്തകം നേരിട്ട് കൊടുക്കുമ്പോള്‍ ഒരു സുഹൃത്തിനെ കിട്ടിയെന്ന് മുസ്തഫ സന്തോഷിച്ചോട്ടെ.
മുസ്തഫയ്ക്ക് സ്ഥിരമായി പുസ്തകങ്ങള്‍ കിട്ടാന്‍ ഡി.സി.യുടേയോ മറ്റോ ഒന്നുരണ്ട് മെമ്പര്‍ഷിപ്പ് കാര്‍ഡ് വാങ്ങിക്കൊടുക്കാനുള്ള ഏര്‍പ്പാട് നമുക്കെല്ലാവര്‍ക്കും കൂടെ ചെയ്യുന്നതിനെപ്പറ്റി ആലോചിച്ചാലോ ? മുസ്തഫയ്ക്ക് ആവശ്യമുള്ളതും, താല്‍പ്പര്യമുള്ളതും മുസ്തഫ വായിക്കാത്തതുമായ പുസ്തകങ്ങള്‍ ആരുടെയെങ്കിലും സഹായത്തോടെയാണെങ്കിലും വരുത്തി വായിക്കാന്‍ അതുപകരിക്കും.
മൈന അതൊന്നന്വേഷിച്ചിട്ട് എന്തുവേണമെന്ന് അറിയിക്കുമോ ?
മൈനാ,
ഈ വിഷയം ഇട്ടതിൽ നന്ദി.നിരക്ഷരൻ അവസാനം പറഞ്ഞപോലെ മുസ്തഫയ്ക്കു സ്ഥിരമായി പുസ്തകങ്ങൾ കിട്ടാൻ എന്തെങ്കിലും നമുക്ക് ചെയ്യാൻ നോക്കിയാലോ? അതാവും നല്ലത്.ഒന്നു ആലോചിയ്ക്കൂ.
നിരക്ഷരനും ആലോചിയ്ക്കൂ..നമുക്കു എന്തെങ്കിലും ചെയ്യാം
പുസ്തകങ്ങല്ലാതെ മറ്റ് വല്ല സഹായവും വേണോ?
സ്ഥിരമായി പുസ്‌തകം ലഭിക്കാവുന്ന എന്തെങ്കിലും സംവിധാനത്തെക്കുറിച്ച് നമുക്കാലോചിക്കാം നിരക്ഷരാ...പെയിന്‍ & പാലിയേറ്റീവ് ക്ലിനിക്കിന്റെ സംരക്ഷണയില്‍ തന്നെയാണ് മുസ്‌തഫ. നമുക്കു കഴിയുന്ന എന്തുസഹായവും നല്‍കാം വല്ല്യമ്മായി. സ്വന്തമായി വീടൊ സ്ഥലമൊ ഒന്നുമില്ലാത്ത വേണമെങ്കില്‍ വീട്ടുകാര്‍ ഒഴിവാക്കിയ ആളാണ് മുസ്‌തഫ എന്നു പറയാം.
മുന്നൂറാനും സുനിലിനും എല്ലാവര്‍ക്കും നന്ദി.
മുസ്‌തഫയുടെ ഫോണ്‍ നമ്പര്‍. 9847023457
മൈനാ...
ഡി.സി.യുടെ ഒരു വി.ഐ.പി. കാര്‍ഡിന് 1000 രൂപയാണ്. വി.ഐ.പി. ഗോള്‍ഡ്
(3000 രൂപ) കാര്‍ഡ് നിറുത്തലാക്കി എന്നാണ് അറിയാന്‍ കഴിഞ്ഞത്.
മലപ്പുറം(ചങ്കരംകുളം) കാരനായ എന്റെ സഹപ്രവര്‍ത്തകന്‍ നിഷാദ് 1000 രൂപയുടെ ഒരു വി.ഐ.പി.കാര്‍ഡ് മുസ്തഫയ്ക്ക് വേണ്ടി വാങ്ങി എത്തിച്ചുകൊടുക്കാമെന്ന് ഏറ്റിട്ടുണ്ട്. കൂട്ടത്തില്‍ എന്റെ ഒരു കാര്‍ഡും ഉണ്ടാകും. അപ്പോള്‍ രണ്ട് കാര്‍ഡായി. കാര്‍ഡൊന്നുക്ക് 300 രൂപയുടെ പുസ്തകങ്ങള്‍ വര്‍ഷത്തില്‍ എടുക്കാന്‍ പറ്റും. അതായത് 600 രൂപയുടെ പുസ്തകങ്ങള്‍ വര്‍ഷത്തില്‍. പുസ്തകങ്ങളുടെ ഇന്നത്തെ വിലയൊക്കെ വെച്ച് നോക്കുമ്പോള്‍ അതൊരു വലിയ കാര്യമൊന്നുമല്ല. എല്ലാവരും ചേര്‍ന്ന് അഞ്ച് കാര്‍ഡെങ്കിലും വാങ്ങിക്കൊടുക്കാന്‍ പറ്റിയാല്‍ 1500 രൂപയുടെ പുസ്തകം കൊല്ലത്തില്‍ മുസ്തഫയ്ക്ക് കിട്ടും. ഇത് ലൈഫ് ടൈം കാര്‍ഡുകള്‍ ആണ്. ഡി.സി.യുടെ ബുള്ളറ്റിന്‍ വഴി പുസ്തകം മുസ്തഫയ്ക്ക് തന്നെ തിരഞ്ഞെടുക്കുകയും ആവാം. പോയി വാങ്ങിക്കൊടുക്കാന്‍ പരസഹായം ആവശ്യമായെന്ന് വരും. മുസ്തഫയ്ക്ക് തന്നെ സ്വയം അതും ചെയ്യാന്‍ പറ്റുമാറ് അസുഖമൊക്കെ ഭേദമാകട്ടെ എന്നും നമുക്ക് പ്രാര്‍ത്ഥിക്കാം.
കൂടുതല്‍ എന്തെങ്കിലും ചെയ്യണമെങ്കില്‍ അതിനും ബുദ്ധിമുട്ടൊന്നുമില്ല. ഈ പോസ്റ്റ് അധികം ആരും കണ്ടില്ലെന്ന് തോന്നുന്നു. അഗ്രഗേറ്ററില്‍ വന്നില്ലേ ?
മുസ്തഫ എന്ന വേദന സഹിച്ചുജീവിക്കുന്ന സ്നേഹിതനെ അറിയാന്‍ സാധിച്ചതിന് മൈനയോടും നിരക്ഷരനോടും നന്ദി പറയുന്നു. പുസ്തകവായനയില്‍ കൂടിയെങ്കിലും അദ്ധേഹത്തിന് വേദന കുറയട്ടെ. അതിനുവേണ്ടുന്ന സഹായസഹകരണങ്ങള്‍ നമുക്ക് ആവുന്നവിധം ചെയ്യാം.
മുസ്തഫയ്ക്ക് ഇനി സ്വന്തം അനുഭവങ്ങളോ, സമൂഹത്തിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകളോ വല്ലതും എഴുതുവാന്‍ താല്‍പര്യമുണ്ടോ എന്നറിയാന്‍ ആഗ്രഹിക്കുന്നു. അദ്ധേഹത്തിന്റെ മേല്‍വിലാസം പൂര്‍ണമാണല്ലോ അല്ലേ? നമ്പര്‍ കുറിച്ചുവെച്ചിട്ടുണ്ട്.
അബുദാബിയില്‍ നിന്നാരെങ്കിലും നാട്ടില്‍ പോകുന്നുണ്ടെങ്കില്‍ ചില പുസ്തകങ്ങള്‍ ഞാനും കൊടുത്തയക്കാം.
ഈ ഒരു പോസ്റ്റ് ഇട്ടതിനു മൈനക്ക് ആദ്യം നന്ദി പറയട്ടെ. നിരക്ഷരന്റെ മെയില്‍ വഴിയാണെത്തിയത്,
ഞാന്‍ ഇവിടെ നിന്ന് എനീക്ക് ആകുന്ന സഹായം ചെയ്യാം.. മുസ്തഫ വേഗം സുഖം പ്രാപിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നു
ഏറനാടാ, പുസ്‌തകം റെഡിയാക്കി വെക്കൂ.. ഞാന്‍ ഈയാഴ്‌ച അതിലെ വരാന്‍ പരിപാടിയുണ്ട്. കണ്ടുമുട്ടിയാല്‍ കൊണ്ടുപോകാം, വലിയ തൂക്കമില്ലെങ്കില്‍. അടുത്ത വ്യാഴാഴ്‌ച ദുബായില്‍ ലാന്റ് ചെയ്യും. നാലോ അഞ്ചോ ദിവസം അതിലെയൊക്കെ കറങ്ങണമെന്നുണ്ട്...അബുദാബിയും സന്ദര്‍ശിച്ചേക്കും.
I would buy a DC Books VIP card for him. How can I do this?
Please guide me.
മുന്നൂറാന് അബുദാബീല്‍ക്ക് സുസ്വാഗതം. തീര്‍ച്ചയായും എത്തിയാല്‍ വിളിക്കുക. എന്റെ നമ്പര്‍ 050-6690366
ഞാന്‍ ചില പുസ്തകങ്ങള്‍ പൊതിഞ്ഞുവെക്കാം. മുസ്തഫയ്ക്ക് എത്തിച്ചുകൊടുക്കുക, എന്റെ സ്നേഹാന്വേഷണങ്ങളോടെ..
നിരക്ഷരന്‍ തന്ന ലിങ്ക് വഴിയാണ് എത്തിയത്.
വല്യമ്മായി പറഞ്ഞതുപോലെ മറ്റെന്തെങ്കിലും കൂടി ചെയ്യേണ്ടതല്ലേ?
അക്കൌണ്ട് നമ്പര്‍ നല്‍കുകയോ, ആരെങ്കിലും ഒന്നു കോര്‍ഡിനേറ്റ് ചെയ്യുകയോ ചെയ്താല്‍, താല്പര്യവും സൌകര്യവും ഉള്ളവര്‍ക്കു വേണ്ടതു ചെയ്യാമായിരുന്നു.
നിരക്ഷരന്‍ കൂടെക്കൂടെ നാട്ടില്‍ പോകുന്ന ആളല്ലേ?
അതോ മൈനക്കു അസൌകര്യമില്ലെങ്കില്‍ അങ്ങിനെയും ആകാം
നിരു ഭായി വഴിയാണ് ഞാനിവിടെയെത്തിപ്പെട്ടത്.
മുസ്തഫയുടെ അസുഖം ഭേദമാകുകയും പൂര്‍ണ്ണ ആരോഗ്യം വീണ്ടു കിട്ടട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു. വരികളില്‍ നിന്നും മനസ്സിലാക്കുന്നത് ആ കുടുംബം വല്ല്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ്. ആ കുടുംബത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുകയാണെങ്കില്‍ അതും നന്മയുടെ വെളിച്ചം പടര്‍ത്തും. കമന്റുകള്‍ വീക്ഷിച്ചുകൊണ്ടിരിക്കുന്നു അതിന്‍ പ്രകാരം ഞാനും സഹായം ചെയ്യാം.
പുസ്തകങ്ങള്‍ കൊണ്ട് മാത്രന്‍ ജീവിച്ച് പോകുമോ?
ആരാണ് മുസ്തഫയെ ആദ്യം സന്ദര്ശിക്കുന്നത്, അയാള്‍ വിശദമായ ഒരു പോസ്റ്റ് ഇടുമെന്ന് പ്രതീക്ഷിക്കുന്നു.
ഞാന്‍ മാര്‍ച്ച് 29 ഉച്ചമുതല്‍ മുതല്‍ 31 ഉച്ചവരെ നാട്ടില്‍ ഉണ്ടാകും. അതിനിടയില്‍ മുസ്തഫയെ സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്താന്‍ പറ്റുമെന്ന് തോന്നുന്നില്ല്ല. 27ന് നാട്ടില്‍ എത്താന്‍ ഒരു ശ്രമം നടത്തുന്നുണ്ട്. അങ്ങനെയാണെങ്കില്‍ തീര്‍ച്ചയായും മുസ്തഫയെ കണ്ടിട്ടേ മടങ്ങൂ.
എതിരന്‍ കതിരവനുവേണ്ടി അദ്ദേഹത്തിന്റെ വി.ഐ.പി. കാര്‍ഡ് കൂടെ ഞാന്‍ എത്തിച്ചുകൊടുക്കാം.അപ്പോള്‍ മൊത്തം 3 കാര്‍ഡായി. 900 രൂപയുടെ പുസ്തകങ്ങള്‍ എല്ലാ കൊല്ലവും എടുക്കാന്‍ പറ്റും.
മുസ്തഫയുടെ ഭാര്യയുടെ ഒരു ബാങ്ക് അക്കൌണ്ട് നമ്പര്‍ ഇന്ന് രാവിലെ സംസാരിച്ചപ്പോള്‍ കിട്ടിയിട്ടുണ്ട്.
പുളിക്കല്‍ കോപ്പറേറ്റീവ് സഹകരണ ബാങ്ക്
മലപ്പുറം ജില്ല.
പി.സുലൈഖ
#5629
പണമായിട്ട് സഹായിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഈ അക്കൌണ്ടിലേക്ക് അയച്ച് കൊടുക്കാം.
കോപ്പറേറ്റീവ് ബാങ്കിലേക്കൊക്കെ വിദേശത്തുനിന്നും മറ്റും നേരിട്ട് പണമയക്കാനുള്ള സൌകര്യങ്ങള്‍ എത്രത്തോളമുണ്ടെന്നുള്ളതിനെപ്പറ്റി എനിക്ക് വലിയ പിടിപാടൊന്നുമില്ല.അത് നടക്കില്ലെങ്കില്‍,മൈനയെപ്പോലെ നാട്ടിലുള്ള ആരെങ്കിലും ഒരാളുടെ പേര്‍ക്ക് പണമയച്ച് സമാഹരിക്കുന്നതായിരിക്കും ബുദ്ധി. ബാങ്കില്‍ ജോലി ചെയ്യുന്ന ആളെന്ന നിലയ്ക്ക് മൈന തന്നെ ഇതിപ്പെറ്റി ഒരു അഭിപ്രായം പറയൂ.
6 വയസ്സുള്ള ഒരു മകനുണ്ട് മുസ്തഫയ്ക്ക്. നാട്ടുകാരുടെ സഹായത്താലാണ് ഇപ്പോള്‍ കഴിഞ്ഞുപോകുന്നത്.
മാണിക്യേച്ചി ഇന്നലെ മുസ്തഫയെ വിളിച്ച് സംസാരിച്ചിരുന്നതായി മുസ്തഫ പറഞ്ഞു. ചേച്ചി അമേരിക്കയിലുള്ള സുഹൃത്തുക്കള്‍ വഴി വേണ്ടത് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നറിഞ്ഞതില്‍ സന്തോഷം.
ജീവിതച്ചെലവുകള്‍ക്കും മരുന്നിനും മറ്റും നല്ലവരായ നാട്ടുകാര്‍ സഹായിക്കുന്നുണ്ടാകുമെങ്കിലും പുസ്തകങ്ങള്‍ക്ക് വേണ്ടിക്കൂടെ അവര്‍ പണം ചിലവഴിക്കണമെന്ന് നിര്‍ബന്ധമില്ല. ആ പണം കൂടെ മരുന്നിന് ചിലവാക്കിക്കൂടെ എന്നൊരു ചിന്ത അവര്‍ക്ക് വന്നാല്‍ അതില്‍ തെറ്റ് കാണാന്‍ പറ്റില്ല. ജീവിതച്ചിലവും മരുന്നുമാണല്ലോ അത്യാവശ്യം.
പക്ഷെ ഏതൊരു മരുന്നിനേക്കാളും, നല്ല കുറേ പുസ്തകങ്ങള്‍ മുസ്തഫയുടെ മനസ്സിനെയെങ്കിലും തളരാതെ പിടിച്ചുനില്‍ക്കാന്‍ സഹായിച്ചെന്നിരിക്കും. ആദ്യം മുസ്തഫ ആവശ്യപ്പെട്ടതുപോലെ കുറേ പുസ്തകങ്ങള്‍ക്കുള്ള ഏര്‍പ്പാടുകള്‍ നടക്കട്ടെ. ഞാന്‍ മുന്‍പ് സൂചിപ്പിച്ചതുപോലെ 1500 രൂപയ്ക്കുള്ള പുസ്തകങ്ങള്‍ വര്‍ഷത്തില്‍ എടുക്കാന്‍ പറ്റുന്ന ഒരു സംവിധാനം ധാരാളമാകും. അതുകഴിഞ്ഞുള്ള സഹായം മരുന്നിലേക്കും മറ്റ് ചിലവുകളിലേക്കുമായി പണമായിട്ട് തന്നെ അയച്ച് കൊടുക്കാം. ഇതിനൊക്കെപ്പുറമേ ഏറനാടന്റേം, മുന്നൂറാന്റേയുമൊക്കെ കുറേ പുസ്തകങ്ങള്‍ തന്നെ മുസ്തഫയ്ക്ക് കിട്ടുകയും ചെയ്യുമല്ലോ.
ഇതെന്റെ അഭിപ്രായം മാത്രമാണ് കേട്ടോ ?)
ഒരു അഭിപ്രായസമന്വയത്തിന് ശേഷം എങ്ങനെ വേണമെങ്കിലും ചെയ്യാം. മുസ്തഫയ്ക്ക് സഹായം കിട്ടണമെന്നതുമാത്രമാണ് ലക്ഷ്യം.
കഴിയുന്ന സാമ്പതതിക സഹായം അയച്ചുകൊടുക്കാം.
കുറച്ചു പുസ്തകങ്ങളും..ഉടനു തന്നെ.
പ്രിയപ്പെട്ടവരെ,
എല്ലാവര്‍ക്കും നന്ദി. ആരെങ്കിലും ഒരാള്‍ കോഡിനേറ്റ് ചെയ്‌താല്‍ നന്നായിരുന്നു എന്നു തോന്നുന്നു. നിരക്ഷരന്‍ പറഞ്ഞതുപോലെ ..മൂന്നു കാര്‍ഡു കിട്ടുമല്ലോ.. സുഹൃത്തുക്കളുടെ സഹായത്തോടെ രണ്ടുകാര്‍ഡ് ഞാന്‍ തരാം.
സാമ്പത്തീകസഹായം ചെയ്യേണ്ടവര്‍ 5629 എന്ന പുളിക്കല്‍ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിലേക്ക് അയക്കുന്നതല്ലേ നല്ലത്.
ജീവിതച്ചെലവിനും മരുന്നിനും ഉപകരിക്കേണ്ട പണം പുസ്‌തകം വാങ്ങുന്നതിനോട് പലര്‍ക്കും യോജിപ്പുണ്ടാവില്ല. അതുകൊണ്ട് കാര്‍ഡ് വാങ്ങി കൊടുക്കുകയും പുസ്‌തകമായിട്ട് നല്‍കുകയും ചെയ്യാം.
ഏതു സഹായമാണോ ചെയ്യാനാവുന്നത് പറ്റുന്നതുപോലെ സഹായിക്കുക.
മൈന,
ഇന്നലെയാണു മുസ്തഫയെക്കുറിച്ച് അറിഞ്ഞത്.
സീ എല്‍ എസ് ബുക്സ് തളിപ്പറമ്പ ഇതുവരെ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ ഓരോന്നു വീതം ഇന്നുതന്നെ പ്രൊഫഷണല്‍ കൊറിയര്‍ വഴി
മുസ്തഫയുടെ അഡ്രസ്സില്‍ ഞങ്ങള്‍ അയച്ചിട്ടുണ്ട്.
ഫോണ്‍ നമ്പര്‍ കൂടി കിട്ടിയാല്‍ നന്നായിരുന്നു.
ഇപ്പോള്‍ പ്രിന്റിങ്ങിലുള്ള ബിനു എം ദേവസ്യയുടെ സ്വപ്നങ്ങളിലേയ്ക്കുള്ള വഴികള്‍ എന്ന പുസ്തകം ഉള്‍പ്പെടെ സീ എല്‍ എസ് പ്രസിദ്ധീകരിക്കുന്ന ഏതു പുസ്തകത്തിന്റേയും ഓരോ കോപ്പികള്‍ മുസ്തഫയ്ക്കു ഞങ്ങള്‍ അയച്ചു കൊടുക്കുന്നതാണ്.
ഞങ്ങളുടെ സ്നേഹവും പ്രാര്‍ഥനയും മുസ്തഫയ്ക്ക് സാന്ത്വനമാകട്ടെ എന്ന് ആശംസിക്കുന്നു.
സ്നേഹപൂര്‍വം,
ലീല എം ചന്ദ്രന്‍
സീ.എല്‍.എസ്.ബുക്സ്,
തളിപ്പറമ്പ 670141
ലീലക്കും സി എല്‍ എസ് ബുക്‌സിനും നന്ദി.മുസ്‌തഫയുടെ ഫോണ്‍ നമ്പര്‍. 9847023457
മുസ്‌തഫയോട് ഒരു നാഷണലൈസ്‌ഡ് ബാങ്കില്‍ അക്കൗണ്ടെടുക്കാന്‍ പറഞ്ഞിട്ടുണ്ട്. നമ്പര്‍ കിട്ടിയാല്‍ ഉടന്‍ ഇവിടെ ചേര്‍ക്കാം. സാമ്പത്തീക സഹായം ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് ആ അക്കൗണ്ടിലേക്ക് അയക്കുന്നതാവും നല്ലത്. ഇപ്പോള്‍ മുസ്‌തഫ ചിക്കന്‍പോക്‌സിന്റെ പിടിയിലാണ്. ഏഴു ദിവസമായി കടുത്തപനി തിടരുന്നു.
അവിടെയടുത്ത് (പുളിയ്ക്കൽ) Western Union ഉണ്ടോ? ഏറ്റവും അടുത്തുള്ള വെസ്റ്റ്ൺ യൂണിയനിൽ പോയി പണം കയ്പ്പറ്റാൻ മൈനയ്ക്കു പറ്റുമോ? എങ്കിൽ അങ്ങോട്ട് പണം അയയ്ക്കാം.
മൈന
മൈനയുടെ പുസ്‌തകം തുറന്നിട്ടത് വലിയൊരു വഴിയാണ്. മുസ്‌തഫയ്‌ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കാമെന്നു പറയുന്നില്ല. ആവതു ചെയ്യാന്‍ ശ്രമിക്കുന്നു. ചില പുസ്‌തകങ്ങള്‍ നോക്കട്ടെ....
എതിരന്‍ കുതിരേട്ടാ വെസ്റ്റേണ്‍ യൂണിയന്‍ വഴി പണമയയ്ക്കാന്‍ പോസ്റ്റ് ഓഫീസുകള്‍ സൌകര്യമൊരുക്കുന്നുണ്ട്. ഒട്ടു മിക്ക ബാങ്കുകളിലും,സ്വകാര്യപണമിടപാടു കേന്ദ്രങ്ങളിലും ഈ സൌകര്യമുണ്ട്
മൈനയ്ക്കും നിരക്ഷരനും നന്ദി. ഞങ്ങൾ 30ന് എറണാകുളത്ത് എത്തുന്നുണ്ട്. രണ്ടു ദിവസമേ നാട്ടിലുണ്ടാവൂ. കാർഡൊ, പണമോ എന്തായാലും കഴിയാവുന്ന രീതിയിൽ ചെയ്യാം.
വായിച്ചു.യൂ ഏ യില്‍ ആരെങ്കിലും കോര്‍ഡിനേറ്റു ചെയ്യുന്നെങ്കില്‍ ദയവായി അറിയിക്കുക.
എതിരണ്ണാ
info@dcbooks.com
മറുപടി കിട്ടും.
പുതിയ അക്കൗണ്ട് നമ്പര്‍. 67080912142 SBT Aikarappady, Malappuram Dt.
സാമ്പത്തികസഹായം ചെയ്യാനാഗ്രഹിക്കുന്നവര്‍ ഈ അക്കൗണ്ട് നമ്പറില്‍ അയക്കുക. വെസ്റ്റേണ്‍ യൂണിയന്‍ പോസ്‌റ്റോഫീസ് സൗകര്യമുണ്ടാവാനാണ് സാധ്യത.
കേരള കൗമുദി പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോയില്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റായ എം.ബി. സന്തോഷ് തന്റെ ആദ്യ നോവലായ 'പകരം' മുസ്‌തഫയ്‌ക്ക് തപാലില്‍ അയച്ചുകൊടുത്തിട്ടുണ്ട്. മുസ്‌തഫയെപ്പറ്റി അറിഞ്ഞ ഉടന്‍ ഇതിനു തയ്യാറായ അദ്ദേഹത്തിനു നന്ദി...
Mustaffye kurichu ariyanum nalla manassullavarkku sahayikkanum oru avasaram nalkiya mainaykkum puthiya blog postil aadyam thanne ee letter kodutha G.Manuvinum nallathu varatte.... kazhiyunna oru financial support ayachu koduthittundu...kurachu friendsinodu paranjittumundu.. draft aayiriykkum avarkku ettavum soukaryam ennu thonnunnu.....nallathu varuthatte...
പ്രിയരേ ,
ലക്കുംലഗാനുമില്ലാതെ പോവണേനെക്കാളും ശ്രീ മുസ്തഫടെ ഇപ്പളത്തെ അവസ്ഥയെന്തെന്നറിഞ്ഞ് അതിനനുസരിച്ച് വേണ്ടത് ചെയ്യലാവുമല്ലേ കൂടുതല്‍ ഗുണം!
മുസ്തഫയെ നോക്കുന്ന പെയിന്‍ ആന്റ് പാലിയേറ്റിവ് കെയറിലെ ശ്രീ അഷ്റഫുമായി സംസാരിച്ചിരുന്നു. മുസ്തഫയുടെ അവസ്ഥ തീരെ കഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.അരയ്ക്ക്കീഴില്‍ തളര്‍ന്ന് കിടക്കുകയാണെങ്കിലും അത്യാവശ്യം വീല്‍ചെയറിലൊക്കെ സ്ഞ്ചാരിക്കാമായിരുന്നു അദ്ദേഹത്തിന്.
എന്നാല്‍ ഇപ്പൊ കുറച്ച്കാലായി വല്ല്യേ ഒരു ബെഡ്സോര്‍ ഉള്ളതുകൊണ്ട് ഇരിക്കാനും സാധിക്കുന്നില്ലാ. കിടത്തം തന്നെ വേദനയിലാണ്. കതിറ്റര്‍ ഇട്ടിട്ടുണ്ട്.
ചികില്‍സയും മരുന്നും അത്യാവശ്യം കുറച്ച് മറ്റു സഹായങ്ങളും പി ആന്റ് പിയില്‍്‍ നിന്ന്
ലഭിക്കും.
പക്ഷെ ഇപ്പോ മുസ്തഫയുടെ കുടുംബം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം താമസിക്കാനുള്‍ല ഒരു വീടില്ലാ എന്നതാണ് . ഇടയ്ക്ക് ഒരു സ്വകാര്യവ്യക്തി അവരുടെ വീടിന്റെ വാടകയും മറ്റും സ്പോണ്‍സര്‍ ചെയ്തിരുന്നു. എന്നാല്‍ ഈ മാസത്തോടെ അതു കഴിയുകയാണ് .
പുസ്തകങ്ങള്‍ വി ഐ പി ഒന്നുമല്ലാണ്ടെത്തന്നെ കളക്റ്റ് ചെയ്ത് നമുക്കെത്തിക്കാലോ. പുതിയ വി ഐ പി കാര്‍ഡൊക്കെ എടുത്ത് പുതിയ പുസ്തകങ്ങളുടെ ആര്‍ഭാടങ്ങള്‍ക്കായി പൈസ ഇറക്കണോ അതോ കയ്യിലുള്ളതും സുഹൃതുക്കളുടെ കയ്യില്‍ നിന്നു ശേഖരിക്കാവുന്നതുമായ പുസ്തങ്ങള്‍ അദ്ദേഹത്തിനു എത്തിച്ച് കൊടുത്ത് വി ഐ പി പണം അദ്ദേഹത്തിന്റെ മറ്റ് ആവശ്യങ്ങള്‍ക്കായി മാറ്റി വെക്കണോ?
ആലോചിക്കു. നേരിട്ട് വിവരങ്ങള്‍ അറിയേണ്ടവര്‍ക്ക് അഷ്രഫ് സാറിന്റെ ഫോണ്‍ നമ്പര്‍ -9847582809
മൈനയ്ക്ക് നന്ദി
സ്നേഹം സമാധാനം
achinthya paranhathu karyamanu.
aa vazhikku chinthikkavunnathanu.
അചിന്ത്യാമ്മ പറഞ്ഞതുപോലെയാകാം. കാര്‍ഡൊന്നും വാങ്ങാന്‍ നില്ക്കുന്നില്ല.പുസ്തകങ്ങള്‍ പഴയതായാലും കൈയ്യിലുള്ളതും സമാഹരിച്ചതുമൊക്കെ എത്തിച്ചുകൊടുക്കാന്‍ നോക്കാം. പണം വീട്ടുവാടകയ്ക്കും, ചിലവിനും, ചികിത്സയ്ക്കും ഉതകുന്നതരത്തില്‍ ബാങ്കില്ലിട്ടുകൊടുക്കുന്നതുതന്നെയാകും നല്ലത്.
സി.എല്‍.എസ്സ്, ബുക്ക് പോലുള്ള വിശാലമനസ്ക്കരായ പ്രസാധകരും,ജി. മനുവുമൊക്കെ അയച്ചുകൊടുത്ത പുസ്തകങ്ങള്‍ ഇതിനകം മുസ്തഫയ്ക്ക് കിട്ടിക്കാണും. പുസ്തകങ്ങള്‍ വായിച്ചുതീരുന്ന മുറയ്ക്ക് എത്തിച്ചുകൊടുക്കാനുള്ള ഏര്‍പ്പാട് ഇനിയും ഉണ്ടാക്കാന്‍ പറ്റുമല്ലോ ?
പണത്തിന്റെ ആവശ്യം തന്നെയാണല്ലോ വലുത്. അത് നടക്കട്ടെ. രണ്ട് അക്കൌണ്ട് നമ്പറുകള്‍ ഇതിനകം കിട്ടിയിട്ടുണ്ടല്ലോ. അതിലേക്ക് എല്ലാവര്‍ക്കും അവരവരാല്‍ കഴിയുന്ന സഹായം അയക്കട്ടെ. ആഷയും, സതീഷ് പൊറാടത്തും ഇതിനകം പണം അയച്ചുകഴിഞ്ഞെന്ന് അറിയാന്‍ കഴിഞ്ഞു. എന്റെ സഹപ്രവര്‍ത്തകന്‍ നിഷാദ് ഇക്കൊല്ലത്തെ സക്കാത്തിന്റെ ഒരു ഭാഗം മുസ്തഫയ്ക്ക് എത്തിക്കാമെന്ന് ഏറ്റിട്ടുണ്ട്.നാട്ടില്‍പ്പോകുമ്പോള്‍ എനിക്കാവുന്നത് ഞാനും നേരിട്ടെത്തിക്കുകയോ അയച്ചുകൊടുക്കുകയോ ചെയ്യാം.
എല്ലാവര്‍ക്കും നല്ലതുവരട്ടെ.
അചിന്ത്യയും നിരക്ഷരനുമൊക്കെ പറഞ്ഞതുപോലെ നടക്കട്ടെ. ചെറിയ സഹായമെങ്കിലും മുസ്‌തഫക്ക് കിട്ടട്ടെ. പക്ഷേ, സ്ഥിരമായി (വാടകയോ വീടോ മരുന്നോ) എന്തെങ്കിലും സംവിധാനമുണ്ടാവുന്നതിന് ബ്ലോഗര്‍മാര്‍ എന്ന നിലയില്‍ നമുക്കെന്തു ചെയ്യാനാവും എന്നാലോചിക്കേണ്ടേ? ഇപ്പോള്‍ ഇവിടെ പറഞ്ഞ് പിന്നീട് മുസ്‌തഫയെ മറന്നുപോകുമോ? ബ്ലോഗേഴ്‌സിനിടയിലല്ലാതെ പുറത്തുകൂടി ഇക്കാര്യം വരേണ്ടതാണെന്നു തോന്നുന്നു.
ക്ഷമിക്കണം...
എന്റെ മുന്‍ കമന്റില്‍
ആഷയും, സതീഷ് പൊറാടത്തും...എന്നുള്ളത്
ആഷയും, സതീഷ് മാക്കോത്തും എന്ന് തിരുത്തിവായിക്കണമെന്ന് അപേക്ഷിക്കുന്നു.
തുറന്ന മിഴികളില്‍ പെടാതെ പോയ ഈ വേദന എഴുത്തിലൂടെ തുറന്നു പിടിച്ച മനോജിന് നന്ദി...
മനാസ്സിലേക്ക് ഊര്‍ന്ന് വീണത് മഴത്തുള്ളിയാണെന്ന് കരുതി നോക്കിയപ്പോല്‍ കണ്ടത് ഒരു തേങ്ങലില്‍ നിന്ന് അടര്‍ന്ന് വീണ കണ്ണീര്‍ തുള്ളികളായിരുന്നു...
അവന്‍റെ വേദനകള്‍ക്ക് ഇന്നാശ്വാസം പുസ്തകങ്ങളാണ്...കാഴ്ചകളില്‍ നിന്ന് അകന്നു പോയ നമ്മളെ ഇന്നവന്‍ കാണുന്നത് അക്ഷരങ്ങളിലൂടെയാണ്..
ആ സ്നേഹിതന് പ്രാര്‍ത്ഥനയോടെ നന്‍മകള്‍ നേരുന്നു
നാട്ടില്‍ പോക്കുന്നേരം തീര്‍ച്ചയായും ഞാന്‍ എത്താം സ്നേഹിതാ..നിന്നരികില്‍...വേദനയുടെ എരിതീയില്‍ ഒരു ആശ്വാസത്തിന്‍ മഴത്തുള്ളിയായ്....
സസ്നേഹം
മന്‍സുര്‍ നിലബൂര്‍
@മന്‍സൂര്‍
അയ്യോ മന്‍സൂര്‍ തെറ്റിദ്ധരിച്ചു.
ഇതെന്റെ ബ്ലോഗല്ല/ഞാന്‍ എഴുതിയതല്ല.
മൈനയുടെ ബ്ലോഗിലേക്കുള്ള ലിങ്ക് മാത്രമാണ് ഞാന്‍ അയച്ച് തന്നത്. മന്‍സൂര്‍ ഈയിടെയായി ബൂലോകത്തില്ലാത്തതുകൊണ്ട് ഒക്കെ മറന്നോ ?
എനിക്ക് പരിചയമുള്ളവരെയൊക്കെ ഞാന്‍ അറിയിച്ചെന്ന് മാത്രം. അവരൊക്കെ അവര്‍ക്ക് പരിചയമുള്ളവരേയും അറിയിച്ചിട്ടുണ്ട്. ഈ ചങ്ങല അങ്ങനെ നീണ്ടുനീണ്ടുപോകട്ടെ.
-------------------------------
ബ്ലോഗേഴ്സിനിടയില്‍ അല്ലാതെ മറ്റുള്ളവരെക്കൂടെ അറിയിക്കാന്‍ എന്തൊക്കെ ചെയ്യാന്‍ പറ്റുമെന്ന് ആലോചിക്കൂ ?
നാട്ടുപച്ചയില്‍ ഒരു ലേഖനം എഴുതിയിടാന്‍ പറ്റുമോ ?
പ്രമുഖ മാദ്ധ്യമങ്ങളുമായി ബന്ധമുള്ളവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ആ വഴിക്കും ഒന്ന് ശ്രമിച്ച് നോക്കിക്കൂടെ?
പ്രിയ എതിരന്‍,
പണം കിട്ടിയെന്ന് മുസ്‌തഫ ഏറെ സന്തോഷത്തോടെ അറിയിച്ചിട്ടുണ്ട്.
നന്ദി.
നാട്ടുപച്ചയില്‍ എഴുതാം നിരക്ഷരാ...
എന്തായാലും ഒന്ന് പോയി കാണണം. കഴിയുന്ന പുസ്തകങ്ങളും എടുത്ത്. നീരു നാട്ടില്‍ എത്യാല്‍ വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. കഴിയുമെന്കില്‍ ഒരുമിച്ച് പോകാരുന്നു. അല്ലെങ്കില്‍ സാധനങ്ങള്‍ നീരു തന്നാല്‍ കൊണ്ട് എത്തിച്ചു കൊടുക്കാം. എന്തായാലും നീരുവിന്‍റെ വിളിക്ക് കാക്കുന്നു.
(കൊച്ചി വഴി വേറെ ആരേലും പോകുന്നെങ്കില്‍ വിളികണേ, ഞ്ഞാനും വരാനുണ്ട്.)
മുരളികൃഷ്ണ-9995683187, 9249401530.
ഇന്നത്തെ കൊറിയറില്‍ പുസ്തകങ്ങള്‍ അയക്കുന്നു..
മൈനക്കു നന്ദി ..നിരക്ഷരനും ...ഈ പോസ്റ്റ് ലിങ്ക് തന്നതിനു
മുരളീകൃഷ്ണയുടെയൊപ്പം 29 നു് വൈകീട്ട് മുസ്തഫയെ അദ്ദേഹത്തിന്റെ ഭാര്യവീട്ടില്‍ പോയി കണ്ടു. മുസ്തഫയുടെ ചിക്കന്‍ പോക്സ്സ് മാറി 4 ദിവസം മുന്പ് കുളിച്ചെങ്കിലും പാടുകളൊക്കെ ശരീരമാസകലം ഉണ്ട്.
സി.എല്‍.എസ്.ബുക്സിന്റെ പുസ്തകങ്ങളും എതിരന്‍ കതിരവന്‍ അയച്ച പണവും മറ്റ് ചിലര്‍ (പലരുടേയും പേരുകള്‍ അവിടത്തെ ആ സാഹചര്യത്തില്‍ മനസ്സില്‍ തങ്ങി നിന്നില്ല, ക്ഷമിക്കണം.) അയച്ച പുസ്തകവുമൊക്കെ കിട്ടിയെന്ന് പറഞ്ഞപ്പോള്‍, വേദനയ്ക്കിടയിലും മുസ്തഫയുടെ മുഖത്ത് സന്തോഷത്തിന്റെ തിളക്കം. ജി മനുവിന്റേയും,മാണിക്യം ചേച്ചിയുടേയും, സതീഷ് മാക്കോത്തിന്റേയുമൊക്കെ പുസ്തകങ്ങളും പണവുമൊക്കെ വന്നുകൊണ്ടിരിക്കുന്നുണ്ടെന്ന് അറിയിച്ച്, ഈ കഷ്ടപ്പാടിനിടയിലും മുസ്തഫയുടെ ഭാര്യ തന്നു സല്ക്കരിച്ച ചായയും ചിപ്പ്സുമൊക്കെ കഴിച്ച് ഞങ്ങള്‍ മടങ്ങി.
അമൃത ടി.വി. അവിടെച്ചെന്ന് ഷൂട്ട് ചെയ്ത് പോയിട്ടുണ്ട്. അത് ഉടനെ ടെലിക്കാസ്റ്റ് ചെയ്യപ്പെടുമെന്നും കൂടുതല്‍ സഹായഹസ്തങ്ങള്‍ മുസ്തഫയിലേക്ക് നീങ്ങുമെന്നും നമുക്ക് പ്രത്യാശിക്കാം. കൂടുതലായി എന്തെങ്കിലുമൊക്കെ ചെയ്യുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിനായി മുരളീകൃഷ്ണ ഉടനെ തന്നെ വിശദമായി ഒരു പോസ്റ്റ് ഇടുന്നതായിരിക്കും.
@ അഗാഗതശമ്ശ്രു - പുസ്തകങ്ങള്‍ പ്രൊഫഷണല്‍ കുറിയര്‍ വഴി അയക്കാവുന്നതാണു്. അവര്‍ പുസ്തകം അവിടെ പാലിയേറ്റീവ് ക്ലിനിക്കിന്റെ അഡ്റസ്സില്‍ എത്തിച്ചതായാണു് അറിഞ്ഞത്.
@ വക്രബുദ്ധി - എം.ബി സന്തോഷിന്റെ 'പകരം' മുസ്തഫ കൈപ്പറ്റിയിരിക്കുന്നു. പകുതിയോളം വായിച്ചും കഴിഞ്ഞിരിക്കുന്നു.
ഈ ഒരു പോസ്റ്റ് ഇട്ടതിനു മൈനക്ക് ആദ്യം നന്ദി പറയട്ടെ. g manu vinte post വഴിയാണെത്തിയത്,
. മുസ്തഫ വേഗം സുഖം പ്രാപിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നു
ഈ പോസ്റ്റ് ഇന്നാണ് കണ്ടത് മൈനാ. കഴിയുന്ന വിധത്തില്‍ സഹായിക്കാം. ഒപ്പം തന്നെ ഈ ഒരു വിഷയം ഇന്ന് തന്നെ ബൂലോഗ കാരുണ്യത്തില്‍ ഇട്ട് മറ്റുള്ളവരില്‍ നിന്നും കഴിയുന്ന സഹായം എത്തിക്കാം.
അഗ്രജാ..........ശശിയേട്ടാ........ബക്കറ്റെടുക്കൂ.
കുറുമാന്‍ - മുരളിയുടെ ഈ പുതിയ പോസ്റ്റ് കൂടെ ഇതിന്റെ കൂടെ ചേര്‍ത്ത് വായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ശശിയേട്ടന്‍(കൈതമുള്ള്) ഇവിടെ മുന്‍പ് ആവശ്യപ്പെട്ടിരുന്നതുപോലെ മുസ്തഫയെ സന്ദര്‍ശിച്ചതിനുശേഷമുള്ള പോസ്റ്റാണത്.
കുറുമാനും,ശശിയേട്ടനും,അഗ്രജനും,ബൂലോക കാരുണ്യത്തിലെ എല്ലാ നല്ലമനസ്സുകള്‍ക്കും നന്ദി.
മൈനയ്ക്കും,, കാര്യങ്ങളുടെ പൂർണ്ണ രൂപം മനസ്സില്ലാക്കിതന്ന നിരക്ഷരനും നന്ദി. കഴിയാവുന്ന വിധത്തിൽ പലരിലേയ്ക്കും ഈ വിവരം എത്തിയ്ക്കുന്നുണ്ട്. ഒപ്പം എന്നെക്കൊണ്ടാവുന്നതും..
എന്തെങ്കിലും ചെയ്യതെ വയ്യ.
മാതൃഭൂമിയുടെ ബ്ലോഗനയില്ല് നിന്നാണ് വായിച്ചറിഞ്ഞത്.പിന്നെകുറുമാന്‍റെ ജിടോക്ക് സ്റ്റാറ്റസിലും കണ്ടു. നന്ദിയുണ്ട് മൈനാ...
Prarthikkunnu. Nalla manassukalkku ennu nanma varatte...!!!
മുസ്തഫയ്ക്ക് വേണ്ടി ഏതാനും പുസ്തകങ്ങള്‍ റെഡിയാക്കി വെച്ചിട്ടുണ്ട്. ആരെങ്കിലും നാട്ടിലേക്ക് പോകുന്നുണ്ടോ എന്ന് നോക്കിയിരിക്കുന്നു. കൊടുത്തയക്കാന്‍..
മുന്നൂറാന്‍ ദുബായില്‍ വന്നപ്പോള്‍ ഫോണ്‍ ചെയ്തിരുന്നു. അബുദാബിയില്‍ വന്നിരുന്നില്ല. പുസ്തകം മാത്രം കൊണ്ട് മുസ്തഫയുടെ ബുദ്ധിമുട്ട് തീരില്ലെന്ന് അറിയാമല്ലോ.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കൂടെ ധാരാളം നല്ല സുഹൃത്തുക്കള്‍ നാനാഭാഗത്തുനിന്നും സഹായഹസ്തങ്ങളുമായി എത്തുന്നുവെന്നത് നല്ലതുതന്നെ..
കുറുമാന്‍, ശശിയേട്ടന്‍, അഗ്രജന്‍ മറ്റ് ബ്ലോഗു സുഹൃത്തുക്കളേ, നമുക്ക് ഒത്തൊരുമിച്ച് ഈ പാവം സഹജീവിയെ സഹായിക്കാം. പലതുള്ളി പെരുവെള്ളം പോലെ നമ്മുടെ ചെറുസാഹായങ്ങള്‍ ഒരു വലിയ സഹായം ആയിട്ട് മുസ്തഫയുടെ ശാരീരിക വിഷമത മാറ്റുവാനും അദ്ധേഹത്തിനും കുടുംബത്തിനും ജീവിക്കുവാനുള്ളത് കണ്ടെത്തുവാനും ഉതകുമെങ്കില്‍....
അയച്ച പുസ്തകങ്ങള്‍ കൈപ്പറ്റിയതിനു ശേഷം മുസ്തഫ വിളിച്ചിരുന്നു..
ബ്ളോഗനയും വലിയ സഹായം ആയിട്ടുണ്ട്..മുസ്തഫക്കു
Thanks for Sharing the News
മുസ്തഫയെ സഹായിക്കാന്‍ താല്‍പ്പര്യമുള്ള സൗദി അറേബിയയിലെ സുഹ്ര്‍ത്തുക്കള്‍ അടിയന്തിരമായി എന്‍റെ E mail വിലാത്തില്‍ കത്ത് അയക്കുകയോ 0551930709 ഈ നമ്പരില്‍ വിളിക്കുകയോ ചെയ്യുക
നന്ദി.
കൂടുതല്‍ തെരഞ്ഞപ്പോള്‍ മുസ്തഫയുടെ നമ്പര്‍ കിട്ടി.
പുതിയ ബാങ്ക് അക്കൌണ്ടും കിട്ടി.
സൌദിയില്‍ കൂടുതല്‍ തല്പര്യത്തോടെ പാവപ്പെട്ടവന്‍ ഉണ്ട് എന്നറിഞ്ഞു. ബന്ധപ്പെടാം.
നന്ദി.
സ്നേഹം.
ഫൈസല്‍
ബീന
I am also ready to help. May somebody get the IFSC CODE of Aikarappady, Malappuram Dt?
This will help us to send money online from onlinesbi.com and we can set standing instructions there. (Thats my intention).
Pls help
മുസ്തഫയുടെ SBT A/c ന്റെ ശരിയായ ബ്രാഞ്ച് "ചെറുകാവ് എ.ഡി.ബി" ആണ്. ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നവര്‍ക്കായി IFSC code ഉം താഴെക്കോടുക്കുന്നു. മെയില്‍ ചെയ്തു തന്ന മൈനയ്ക്ക് നന്ദി.
A/c No 67080912142
Branch : Cherukavu ADB (IFSC COde SBTR0000443)
തൊടുപുഴയില്‍ വെച്ച് ഇക്കഴിഞ്ഞ 24ന് നടത്തിയ ബ്ലോഗ് മീറ്റില്‍ മുസ്തഫയ്ക്ക് വേണ്ടി
ചാണക്യന്‍, കാപ്പിലാന്‍, ഹരീഷ് തൊടുപുഴ, എഴുത്തുകാരി, പാവത്താന്‍, എന്നിവര്‍ സഹായങ്ങള്‍ എന്നെ ഏല്‍പ്പിക്കുകയുണ്ടായി.
അതുകൂടാതെ ബ്ലോഗര്‍ പിരിക്കുട്ടിയുടെ കയ്യില്‍ നിന്ന് പണം ഞാന്‍ കൈപ്പറ്റി. യു.കെ. പ്രവാസിയായ ലക്ഷ്മി എന്ന ബ്ലോഗറുടെ ചെറായിയിലെ വീട്ടില്‍ നിന്ന് പണം കൈപ്പറ്റി.
കൂടാതെ എന്റെ സഹപ്രവര്‍ത്തകനായ നിഷാദിന്റെ സഹായവും കൈപ്പറ്റി.
ഇത്രയും പണത്തോടൊപ്പം എന്റെ ചെറിയൊരു തുകയും ചേര്‍ത്ത് മുരളീകൃഷ്ണ മാലോത്തിനെ ഏല്‍പ്പിച്ചിട്ടുണ്ട്. സമയക്കുറവുകൊണ്ടാണ് മുരളിയെ ബുദ്ധിമുട്ടിക്കേണ്ടി വന്നത്. മുരളി അക്കൌണ്ടിലേക്ക് പണം അയക്കുന്നതാണ്.
ഇന്ന് അബുദാബിയില്‍ വെച്ച് എന്റെ മറ്റൊരു സഹപ്രവര്‍ത്തകനായ തന്‍സീര്‍ ഒരു ചെക്ക് മുസ്തഫയ്ക്ക് വേണ്ടി എന്റെ കയ്യില്‍ ഏല്‍പ്പിച്ചിട്ടുണ്ട്.
അത് ഉടനെ മൈനയ്ക്ക് അയച്ച് തരാം.
കൂടാതെ റീനി മമ്പടം എന്ന അമേരിക്കന്‍ പ്രവാസിയും എഴുത്തുകാരിയുമായ ബ്ലോഗര്‍ ചെക്ക് തയ്യാറാക്കി വെച്ചിട്ടുണ്ട് എന്ന് മെയിലിലൂടെ അറിയിച്ചിരുന്നു.
എല്ലാ സഹൃദയര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. വാക്കുകള്‍ ഈ അവസരത്തില്‍ അതിന്റെ കര്‍മ്മം ശരിയായി നിര്‍വ്വഹിക്കുന്നതില്‍ പരാജയപ്പെടുന്നുണ്ട്.
എല്ലാവരേയും സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ.
അബുദാബിയില്‍ നിന്ന് ബ്ലോഗര്‍ ഏറനാടന്‍ മുസ്തഫയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ സഹായം എന്നെ ഏല്‍പ്പിച്ചിട്ടുണ്ട്. ഈ മാസം 10 ന് നാട്ടില്‍ വരുമ്പോള്‍ അത് നേരിട്ട് മൈന/സുലേഖ അക്കൌണ്ടിലേക്ക് അയക്കുന്നതാണ്.
നന്ദി ഏറനാടന്‍.
ഈ പുണ്യറമളാന്‍ മാസത്തില്‍ മുസ്തഫയ്ക്കും കുടുംബത്തിനും പടച്ചതമ്പുരാന്റെ അനുഗ്രഹങ്ങള്‍ എന്നും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
മൈന,
ഞാന്‍ കുറച്ച് പുസ്തകങ്ങള്‍ എത്തിക്കാനുള്ള ശ്രമത്തിലാണ്.
പിന്നെ തത്കാലം ഞാന്‍ എന്നെ കൊണ്ട് ആവുന്നത് ചെയ്യാം.
നാട്ടിലുല്ലപ്പോഴായിരുന്നെങ്കില്‍ മിനി മാസികാ പ്രവര്‍ത്തനം സജീവമായിരുന്നതിനാല് കുറെ കൂടി എളുപ്പമാകുമായിരുന്നു കാര്യങ്ങള്‍.
എന്നാലും ഇവിടെയിരുന്നു ചെയ്യാവുന്നതെല്ലാം ചെയ്യാന്‍ ഞാന്‍ ആവുന്നത് ചെയ്യാം.
നാട്ടില്‍ ഡി.സി. ബുക്സില്‍ നിന്നും പുസ്തകങ്ങള്‍ നേരിട്ടെത്തിച്ചു കൊടുക്കാന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്.
റ്റോംസ് കോന്മഠ൦
Post a Comment