Thursday, January 31, 2008

മുണ്ടു മാഹാത്മ്യം അഥവ പൊതിഞ്ഞു കെട്ടിയ സമ്മാനം

കൂട്ടുകാരിയുടെ ജ്യേഷ്‌ഠന്‍ താഴെ വഴിയിലൂടെ നടന്നു പോകുമ്പോള്‍ ഞാന്‍ അത്ഭുതത്തോടെ നോക്കി നിന്നു. ആണ്ടിലും സംക്രാന്തിക്കും നാട്ടിലെ വീട്ടില്‍ പോകുന്ന ഞാന്‍്‌ അയല്‍വാസിയെ കാണുമ്പോള്‍ 'ചേട്ടായിയെ' എന്നു വിളിക്കേണ്ടതാണ്‌.

പക്ഷേ ഇത്തവണ എന്തോ വിളിക്കാന്‍ തോന്നിയില്ല. ചേട്ടായി ഇപ്പോള്‍ കേറള പോലീസിലാണ്‌ -ജോലി കഴിഞ്ഞു വരികയായിരുന്ന ചേട്ടായി പാന്‍സാണു ധരിച്ചിരുന്നത്‌. പാന്‍സു ധരിക്കുന്നവരോട്‌ മിണ്ടാന്‍ പാടില്ലേ എന്നു സ്വാഭാവികമായും തോന്നിയേക്കാം. പക്ഷേ കുട്ടിക്കാലത്ത്‌ നിക്കറും പിന്നീട്‌ മുണ്ടും ധരിച്ചിരുന്ന ആള്‍ ഇപ്പോള്‍ പാന്‍സു ധരിച്ചു പോകുമ്പോള്‍ പഴയ ചിലത്‌ ഓര്‍മ വരും . ആ ഓര്‍മ പങ്കുവെയ്‌ക്കുകയാണിവിടെ...

വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ചേട്ടായിയുടെ ഹൈസ്‌കൂള്‍ കാലം. പൊതുവേ ഇടുക്കിക്കാര്‍ കായിക മത്സരങ്ങളില്‍ മികവു കാണിക്കും. ഞങ്ങളുടെ സ്‌കൂളില്‍ നിന്ന്‌ സംസ്ഥാന മീറ്റിന്‌ പോയി വരികയാണ്‌ ചേട്ടായിയും സംഘവും. വരുന്ന വഴി മൂവാറ്റുപുഴയില്‍ നിന്ന്‌ കെ. എസ്‌. ആര്‍. ടി. സി ബസ്സിനു കയറി. വെളുപ്പിന്‌ അഞ്ചരക്ക്‌ നാട്ടിലെത്തും ആ ബസ്സ്‌.
പക്ഷേ ബസ്സില്‍ കയറി കുറേ കഴിയും മുമ്പ്‌ തലേ ദിവസം കഴിച്ച സാമ്പാര്‍ പ്രശ്‌നമുണ്ടാക്കാന്‍ തുടങ്ങി. ചേട്ടായി ഞെളിപിരി കൊണ്ടു. വണ്ടി ഒന്നു നിര്‍ത്താന്‍ പറഞ്ഞാല്‍ മതി. പക്ഷേ അഭിമാന ക്ഷതം. നാണക്കേട്‌. കൂട്ടുകാരുടെ കളിയാക്കല്‍. ഓര്‍ത്തപ്പോള്‍ പിടിച്ചിരിക്കാം എന്നു തന്നെ കരുതി.
പക്ഷേ വയറുണ്ടോ സമ്മതിക്കുന്നു. നിവൃത്തികേടില്‍ ഒഴിഞ്ഞു പോയി. ബസ്സിനുള്ളില്‍ അസഹ്യമായ നാറ്റം.
'ആരാ നാറ്റിക്കുന്നെ?
വണ്ടി നിര്‍ത്തണോ?'
കണ്ടക്‌ടര്‍ ചോദിച്ചു.
ഒരാളും മിണ്ടിയില്ല. ഒരോരുത്തരും പരസ്‌പരം നോക്കി.
ങ്‌ഹും ആര്‍ക്കുവൊന്നുമില്ല.
'ശ്ശെടാ..ഈ പിള്ളേര്‌ കേറിയേ പിന്നെയാണല്ലോ'
കണ്ടക്‌ടറുടെ കമന്റ്‌ കേട്ടപാടെ ഞങ്ങളുടെ പ്രിയപ്പെട്ട പി.ടി. ടീച്ചര്‍ ചാടി എഴുന്നേറ്റു.
'എന്റെ പിള്ളേരൊന്നും ഈ പണി കണിക്കൂല്ല. ഒന്നാന്തരം ഭക്ഷണം മേടിച്ചുകൊടുത്താ ഞാനവരെ കൊണ്ടു വന്നെ...'
ബസ്സിലാണെങ്കില്‍ ടീച്ചറും കുട്ടികളും കഴിഞ്ഞാല്‍ മൂന്നുനാലോ യാത്രക്കാരെയുള്ളു.
ടീച്ചറും കണ്ടക്‌ടറും തമ്മില്‍ തര്‍ക്കം മുറുകുമ്പോള്‍ ചേട്ടായി ഉടുത്തിരുന്ന മുണ്ട്‌ ഒരു തരത്തില്‍ അഴിച്ചുമാറ്റി മറ്റൊന്ന്‌ ഉടുത്തു ഉടുത്തില്ല എന്നു വരുത്തി ഇരിക്കുമ്പോഴാണ്‌ വീണ്ടും ആ മുണ്ടിലേക്കും.....

ഉടുത്തു മുഷിഞ്ഞ മറ്റൊരു മുണ്ടു കൂടിയേ ബാഗിലുള്ളു. വീണ്ടും ഉടുത്തിരുന്ന മുണ്ട്‌ ചുരുട്ടിയെടുത്ത്‌ ബാഗിലുണ്ടായിരുന്ന മുണ്ട്‌ ഉടുത്തു. നിന്നുകൊണ്ടല്ല സീറ്റില്‍ ഇരുന്നുകൊണ്ട്‌ തന്നെ.
അപ്പോള്‍ വീണ്ടും ശങ്ക.
ഇനി നിവര്‍ത്തിയില്ല.
'അയ്യോ വണ്ടിയൊന്ന്‌ നിര്‍ത്തണേ...'
അവശനും ക്ഷീണിതനമായി ചേട്ടായി പറഞ്ഞു.
ഈ വിക്രിയകളൊക്കെ കണ്ടും സഹിച്ചും കൂടെ ഇരുന്ന ചന്തുവും കൂടെ ഇറങ്ങി. നാലു കിലോമീറ്ററുകൂടിയേ യാത്ര ചെയ്യേണ്ടതുള്ളു.
അടുത്ത ബസ്സിനു വന്നോളാമെന്ന്‌ ടീച്ചറെ ഓര്‍മിപ്പിക്കാനും മറന്നില്ല ചന്തു.

ടീച്ചറും കുട്ടികളും എത്തുന്ന ബസ്സും കാത്തു നില്‌ക്കുകയായിരുന്നു ചേട്ടായിയുടെ അച്ഛന്‍. ബസ്റ്റോപ്പില്‍ നിന്ന്‌ കുറച്ചു നടന്ന്‌ പുഴ കടന്ന്‌ അക്കരെ നിന്ന്‌ കിഴക്കോട്ട്‌ കുറച്ചു കൂടി നടക്കണം വീട്ടിലെത്താന്‍. കൊച്ചു വെളുപ്പാന്‍കാലത്ത്‌ മകന്‍ തനിച്ചു നടക്കേണ്ട എന്നും വിവരങ്ങള്‍ ചൂടോടെ അറിയാമെന്നും കരുതി അച്ഛന്‍.
അപ്പപ്പോള്‍ വിവരങ്ങറിയാന്‍ ‍അക്കാലത്ത്‌ ഞങ്ങളുടെ നാട്ടില്‍ ഫോണ്‍ വന്നിട്ടില്ല. സംസ്ഥാന മീറ്റിന്റെ വിവരങ്ങളറിയാന്‍ കേബിള്‍ ടി. വിയും പ്രചാരത്തിലായിട്ടില്ല. വിവരങ്ങളൊന്നും അറിയാന്‍ കഴിയാതെ അച്ഛന്‍ വിഷമിച്ചു നില്‌ക്കുകയാണ്‌ കൊച്ചു വെളുപ്പാന്‍ കാലത്തെ തണുപ്പുമടിച്ച്‌.
ബസ്സില്‍ നിന്ന്‌ ആദ്യമിറങ്ങിയ വിരുതനോട്‌ അത്യധികം ആകാംക്ഷയിലും മകനെ കാണാനുള്ള വെപ്രാളത്തിലും അച്ഛന്‍ ചോദിച്ചു.
'സമ്മാനം കിട്ടിയോ?'
'പിന്നില്ലാതെ, ദേശീയ മീറ്റിലോട്ട്‌ സെലക്ഷനുമുണ്ട്‌. '
'...പിന്നെ സമ്മാനം പൊതിഞ്ഞുകെട്ടിക്കോണ്ട്‌ വരുന്നുണ്ട്‌....അടുത്ത ബസ്സിനെത്തും.'
'അതെയോ?'
ആ പാവം മനുഷ്യന്‍ അത്യധികം ആഹ്ലാദത്തില്‍ വാ തുറന്നു നിന്നു.

7 comments:

Myna said...

ആണ്ടിലും സംക്രാന്തിക്കും നാട്ടിലെ വീട്ടില്‍ പോകുന്ന ഞാന്‍്‌ അയല്‍വാസിയെ കാണുമ്പോള്‍ ചേട്ടായിയെ എന്നു വിളിക്കേണ്ടതാണ്‌.
പക്ഷേ ഇത്തവണ എന്തോ വിളിക്കാന്‍ തോന്നിയില്ല. ചേട്ടായി ഇപ്പോള്‍ കേറള പോലീസിലാണ്‌ -ജോലി കഴിഞ്ഞു വരികയായിരുന്ന ചേട്ടായി പാന്‍സാണു ധരിച്ചിരുന്നത്‌. പാന്‍സു ധരിക്കുന്നവരോട്‌ മിണ്ടാന്‍ പാടില്ലേ എന്നു സ്വാഭാവികമായും തോന്നിയേക്കാം. പക്ഷേ കുട്ടിക്കാലത്ത്‌ നിക്കറും പിന്നീട്‌ മുണ്ടും ധരിച്ചിരുന്ന ആള്‍ ഇപ്പോള്‍ പാന്‍സു ധരിച്ചു പോകുമ്പോള്‍ പഴയ ചിലത്‌ ഓര്‍മ വരും . ആ ഓര്‍മ പങ്കുവെയ്‌ക്കുകയാണിവിടെ...

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഞാന്‍ ആശാന്‍ കളരിയില്‍ പോയിരുന്നു..അന്നു മൂന്നാം ക്ലാസില്‍.കൂടെ പഠിച്ചിരുന്ന ബിജുവിനു മുള്ളാന്‍ മുട്ടി...മുള്ളാന്‍ പൊക്കോട്ടേ എന്നു ആശാനോടു ചോദിച്ചു..ആശാനാണെങ്കില്‍ ഭയങ്കര “സ്ട്രിക്ട്”....വിട്ടില്ല...മുള്ളാന്‍ വിടുന്ന സമയം ആയിട്ടില്ലെന്നു പറഞ്ഞു..ദേഷ്യക്കാരനായ ആശാനോടു പിന്നിടൊന്നു കൂടി അവന്‍ ചോദിച്ചില്ല.

എല്ലാവരും നിലത്താണിരിയ്ക്കുന്നതു..കുറച്ചു സമയം കഴിഞ്ഞപ്പോള്‍ എന്റെ കാലില്‍ ഒരു നനവ്..എന്താണെന്നു നോക്കിയപ്പോള്‍ മുള്ളാന്‍ മുട്ടി മുട്ടി അവന്‍ മുള്ളിപ്പോയിരിയ്ക്കുന്നു...തറ മുഴുവന്‍ മൂത്രം നിറഞ്ഞിരിയ്ക്കുന്നു.കുട്ടികള്‍ ചിരിച്ചു..ആശാനു തന്നെ അവസാനം കഴുകി കളയേണ്ടി വന്നു..
മൈനയുടെ രസകരമായ വിവരണം കണ്ടപ്പോള്‍ ഇതാണു പെട്ടെന്ന് മനസ്സിലേയ്ക്കു ഓടി വന്നത്....ആ ചേട്ടായിയുടെ നമ്പര്‍ ഒന്നു കിട്ടിയിരുന്നെങ്കില്‍ ഒന്നു വിളിച്ചു പറയാമായിരുന്നു..( കേരളാ പോലീസിനോടാണോ കളി..?) ആ ഹാ...

Unknown said...

thamasha aayittanu katha pokunnathenkilum paavam thonunnu. ippol police-l aayathu kondu pazhaya karyangal ormippikkathe irikkunnathavum budhi.

Anonymous said...

Check out http://malayalam.blogkut.com/ for all malayalam blogs, News, Videos online

മൃദുല said...

:)

siva // ശിവ said...

sweet one...i really emjoyed it...

ആഷ | Asha said...

ഹ ഹ
മൈനേ പാവം ചേട്ടായിയേ പോസ്റ്റിട്ടു നാണംകെടുത്തി.