Monday, March 19, 2007

ഷരീഫാ ഖാനത്തെ കേരളത്തിലെ മുസ്ലീങ്ങള്‍ക്കറിയുമോ?

ഭര്‍ത്താവ്‌ പൊതുപ്രവര്‍ത്തനത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന ചോദ്യത്തോട തനിക്ക്‌ വെറുപ്പാണ്‌ എന്നവര്‍ പറയുന്നു. അതുപോലെ 'ഒറ്റ സ്‌ത്രീ' എന്ന പ്രയോഗവും. "വിവാഹിതയായലും നിങ്ങള്‍ക്ക്‌ നിങ്ങളുടെ സ്വകാര്യലോകവും ചിന്തകളുമുണ്ട്‌. അതിനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്‌. അതുകൊണ്ട്‌ വിവാഹം കഴിച്ചെങ്കിലും ഞാനിന്നും 'ഒറ്റ സ്‌ത്രീ'യാണ്‌ പ്രധാനപ്പെട്ട ഒരര്‍ത്ഥത്തില്‍. എനിക്ക്‌ ഭര്‍ത്താവില്‍നിന്ന്‌ വേറെ ഒരു ജീവിതം തന്നെയുണ്ട്‌. " ഷെരീഫ പറയുന്നു.

കഴിഞ്ഞ ലക്കം മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ തമിഴ്‌നാട്ടുകാരി ഷെരീഫ ഖാനവുമായി അഭിമുഖമുണ്ട്‌. തമിഴ്‌നാട്‌ മുസ്ലീം ജമാഅത്ത്‌ പ്രവര്‍ത്തകയാണ്‌ ‌അവര്‍.
വ്യവസ്ഥാപിത ജമാഅത്തുകള്‍ സ്‌ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക്‌ വേണ്ടത്ര പ്രാധാന്യവും പരിഗണനയും നല്‌കാന്‍ മിനക്കെടാറില്ലാത്തതിലുള്ള പ്രതിഷേധമെന്ന നിലയിലാണ്‌ തമിഴ്‌നാട്‌ മുസ്ലീം ജമാഅത്ത്‌ പ്രവര്‍ത്തനമാരംഭിച്ചത്‌. വ്യവസ്ഥാപിത ജമാഅത്തുകള്‍ ചിലകാര്യങ്ങളില്‍ (തലാഖ്‌, ബഹുഭാര്യത്വം) ശരീഅത്തിന്റെ അധികാരം ഉയര്‍ത്തിക്കാട്ടുമ്പോള്‍ മറ്റു പലകാര്യങ്ങളിലും (സ്‌ത്രീധനം, മഹര്‍, സ്‌ത്രീയുടെ സ്വത്തവകാശം) ആ ശാഠ്യം ഉപേക്ഷിച്ചു കളയുന്നു എന്നതിലുള്ള പ്രതിഷധമാണ്‌ ഈ സ്ഥാപനങ്ങളില്‍ അലയടിച്ചുകൊണ്ടിരിക്കുന്നത്‌ . ഇതിന്റെ പ്രവര്‍ത്തകയാണ്‌ ഷരീഫ ഖാനം.

" സ്‌ത്രീക്കും പുരുഷനും തുല്യനീതി ലഭിക്കുന്നുടത്തെ നീതിയുള്ളു എന്ന വിശ്വാസമാണ്‌ ഞങ്ങളെ നയിക്കുന്നത്‌. ഞങ്ങള്‍ വിളിച്ചാല്‍ പല പുരുഷന്മാരും വരാറില്ല. വരുന്നവര്‍ തന്നെ മുരടന്‍ വര്‍ത്തമാനങ്ങളുമായാണ്‌ വരുന്നത്‌.."എന്നവര്‍ പറയുന്നു. മതത്തിന്റെ ചട്ടക്കുടില്‍ നിന്നുകൊണ്ടുതന്നെയാണ്‌ അവര്‍ പ്രവര്‍ത്തിക്കുന്നത്‌ .

ഭര്‍ത്താവ്‌ പൊതുപ്രവര്‍ത്തനത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന ചോദ്യത്തോട തനിക്ക്‌ വെറുപ്പാണ്‌ എന്നവര്‍ പറയുന്നു. അതുപോലെ 'ഒറ്റ സ്‌ത്രീ' എന്ന പ്രയോഗവും.

"വിവാഹിതയായലും നിങ്ങള്‍ക്ക്‌ നിങ്ങളുടെ സ്വകാര്യലോകവും ചിന്തകളുമുണ്ട്‌. അതിനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്‌. അതുകൊണ്ട്‌ വിവാഹം കഴിച്ചെങ്കിലും ഞാനിന്നും 'ഒറ്റ സ്‌ത്രീ'യാണ്‌ പ്രധാനപ്പെട്ട ഒരര്‍ത്ഥത്തില്‍. എനിക്ക്‌ ഭര്‍ത്താവില്‍നിന്ന്‌ വേറെ ഒരു ജീവിതം തന്നെയുണ്ട്‌. " ഷെരീഫ പറയുന്നു.

-ആണുങ്ങളും പെണ്ണുങ്ങളും ഞങ്ങളെ ഉപദേശിക്കാന്‍ മുതിരാറുണ്ട്‌. തലയില്‍ തട്ടം കണ്ടില്ലെങ്കില്‍ പറയും "ഷരീഫ തട്ടം ധരിക്കുന്നതാണ്‌ നല്ലത്‌" എന്ന്‌. അപ്പോള്‍ ഞാനും പറയും, ഏറ്റവും ഇസ്ലാം വിരുദ്ധ നടപടിയായ സ്‌ത്രീധനത്തെ നിരോധിക്കാന്‍ എല്ലാ ജമാഅത്തുകള്‍ക്കും ധൈര്യമുണ്ടാകുന്ന ഒരു കാലം വരട്ടെ, അന്നു മുതല്‍ ഞാന്‍ പര്‍ദ്ദ ധരിച്ചേ നടക്കു._

നമ്മുടെ കേരളത്തിലുള്ള ഏതെങ്കിലും സ്‌ത്രീ ഇങ്ങനെ സംസാരിക്കുമോ? - വായിച്ചപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു.

സ്‌ത്രീകളുടെ ചെറിയ പോരായ്‌മകളെ പര്‍വതീകരിച്ച്‌ കാണിക്കുകയും അവളുടെ നാവിന്‌ കടിഞ്‌ഞാണിടുകയുമല്ലേ നമ്മുടെ സമൂഹം ചെയ്യുന്നത്‌.

കേരളത്തിലെ ഏതെങ്കിലും മുസ്ലീം സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന സ്‌ത്രീക്ക്‌ ഉറക്കെ പറയാനാവുമോ ഇങ്ങനെ?

തൊടുപുഴക്കടുത്ത്‌ ഒരു വിവാഹത്തില്‍ പങ്കെടുക്കുമ്പോള്‍ മനസ്സിനെ വല്ലാതെ മുറിപ്പെടുത്തിയ സംഭവമുണ്ടായി. കൊടുക്കുന്ന സ്‌ത്രീധനത്തിന്റെ രണ്ടു ശതമാനം പള്ളിക്കു കൊടുത്താലേ നിക്കാഹു നടത്തൂ എന്ന്‌ തര്‍ക്കം. പെണ്‍വീട്ടുകാര്‍ ഉള്ളതു മുഴുവന്‍ വിറ്റുപെറുക്കിയും കടം വാങ്ങിയുമാണ്‌ വിവാഹം നടത്തുന്നത്‌. അതില്‍ നിന്നു രണ്ടുശതമാനം പള്ളിക്ക്‌ . അവസാനം നിക്കാഹുനടത്തിക്കിട്ടാന്‍ പണം നല്‌കേണ്ടിവന്നു. അന്വേഷിച്ചപ്പോള്‍ ഇത്‌ പതിവാണത്രേ. എന്നാല്‍ സ്‌ത്രീധനം വാങ്ങുന്ന പുരുഷന്മാരുടെ കൈയ്യില്‍ നിന്നാണിത്‌ വാങ്ങുന്നതെങ്കിലോ? സസ്‌ത്രീധനം വാങ്ങുന്നതിനുള്ള ശിക്ഷ എന്ന നിലയിലാണെങ്കിലോ?
സ്‌ത്രീധനം തെറ്റായ മുസ്ലീം സമൂഹത്തിലാണിത്‌. കൂടാതെ രാജ്യത്ത്‌ സ്‌ത്രീധന നിരോധന നിയമവുമുണ്ട്‌.
ആരുണ്ട്‌ പ്രതികരിക്കാന്‍.....?
പ്രതികരിക്കുന്നവരുടെ പെണ്‍മക്കള്‍ വീട്ടിലിരിക്കുകയേ ഉള്ളു എന്ന മുതുനെല്ലിക്കയും.
പിന്നെ ആരു പ്രതികരിക്കാന്‍...?
പെണ്‍മക്കള്‍ക്ക്‌ പ്രതികരിക്കാം...അപ്പോഴുമുണ്ട്‌ മറുചോദ്യം
'പണമുള്ളവര്‍ കെട്ടിച്ചുവിടും..ഇല്ലാത്തവര്‍ പ്രതികരിച്ചിരിക്കുകയേയുള്ളൂ.'
ഇവിടെ ഷരീഫ ഖാനം കേരളീയര്‍ക്കൊരു മാതൃകയാവട്ടെ.

കടപ്പാട്‌

മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌

5 comments:

Myna said...

"വിവാഹിതയായലും നിങ്ങള്‍ക്ക്‌ നിങ്ങളുടെ സ്വകാര്യലോകവും ചിന്തകളുമുണ്ട്‌. അതിനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്‌. അതുകൊണ്ട്‌ വിവാഹം കഴിച്ചെങ്കിലും ഞാനിന്നും 'ഒറ്റ സ്‌ത്രീ'യാണ്‌ പ്രധാനപ്പെട്ട ഒരര്‍ത്ഥത്തില്‍. എനിക്ക്‌ ഭര്‍ത്താവില്‍നിന്ന്‌ വേറെ ഒരു ജീവിതം തന്നെയുണ്ട്‌. " ഷെരീഫ പറയുന്നു.

-ആണുങ്ങളും പെണ്ണുങ്ങളും ഞങ്ങളെ ഉപദേശിക്കാന്‍ മുതിരാറുണ്ട്‌. തലയില്‍ തട്ടം കണ്ടില്ലെങ്കില്‍ പറയും "ഷരീഫ തട്ടം ധരിക്കുന്നതാണ്‌ നല്ലത്‌" എന്ന്‌. അപ്പോള്‍ ഞാനും പറയും, ഏറ്റവും ഇസ്ലാം വിരുദ്ധ നടപടിയായ സ്‌ത്രീധനത്തെ നിരോധിക്കാന്‍ എല്ലാ ജമാഅത്തുകള്‍ക്കും ധൈര്യമുണ്ടാകുന്ന ഒരു കാലം വരട്ടെ, അന്നു മുതല്‍ ഞാന്‍ പര്‍ദ്ദ ധരിച്ചേ നടക്കു._

Siju | സിജു said...

മാതൃഭൂമിയില്‍ വായിച്ചിരുന്നു

qw_er_ty

Joseph Antony said...

മൈന നല്ല ശ്രമം

Anonymous said...

മൈനയുടെ മനസ്സിലിരുപ്പ്‌ നല്ലത്‌ തന്നെ.. ഒരു കാര്യത്തില്‍ തെറ്റി.. ഒരു കുറ്റം ചൂണ്ടിക്കാട്ടുമ്പോള്‍ മറ്റൊരു വലിയ കുറ്റം പറഞ്ഞ്‌ താന്‍ ചെയ്യുന്ന തെറ്റിനെ ന്യായീകരിക്കുന്നത്‌ ശരിയല്ല.. സ്ത്രിധനം എന്ന വാക്കിനു ഒരു നിര്‍വചനം പറയൂ ആദ്യം.. പിന്നെ അനര്‍ഹമായതെന്തും ഇസ്ലാം നിരോധിച്ചതാണു.. അത്‌ മനസ്സിലാക്കുക.. അത്‌ സ്ത്രീധനമായാലും മറ്റ്‌ എന്തായാലും.. ഉപരിപ്ലവമായി ഇങ്ങിനെ വെറുതെ ചിലരുടെ കയ്യടി വാങ്ങാമെന്നല്ലാതെ നിങ്ങളുടെ ഈ ഉദ്യമം കൊണ്ട്‌ എന്തു ഫലം.. മൈേനേ... നിഷ്‌ ക്രിയത്വവും ചൂഷണവും എല്ലാ മേഖലകളിലും ഉണ്ട്‌.. അതിനു തലയില്‍ തട്ടമിടാതെ നടന്നു കൊണ്ടും ബ്രേസിയറിടാതെ ഫെമിനിസ്റ്റ്‌ ചമഞ്ഞുകൊണ്ടുമല്ല പ്രതിശേധിക്കേണ്ടത്‌ .. ബൈ..