ഇന്നത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കണ്ട ഒരു കത്തിലെ വരികള്‍ നോക്കൂ..
'കാമവെറിയന്മാരായ പുരുഷന്‍മാര്‍നിന്ന് സ്ത്രീകള്‍ രക്ഷപെടണമെങ്കില്‍ തങ്ങളെ ബാധിച്ചിരിക്കുന്ന മാനസികരോഗങ്ങളില്‍ നിന്ന് അവര്‍ പുറത്തുകടന്നേ മതിയാകൂ. അതില്‍ ഒന്ന്,സ നഗ്നതാ പ്രദര്‍ശനം. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം, പരമമായ് സ്വാതന്ത്ര്യം സ്വകാര്യതയാണ്. നഗ്നത സ്വകാര്യതയാണെന്നതില്‍ സന്ദേഹമില്ല. ഈ സ്വകാര്യത ലംഘിക്കുന്നതു വഴി തന്റെ സ്വാതന്ത്ര്യമാണ് അവിടെ ലംഘിക്കപ്പെടുന്നത്. രണ്ടാമത്തെ രോഗം: സ്വയം വില്പ്പനച്ചരക്കുകളാകാനുള്ള വ്യഗ്രത. മൂന്നാമത്തെ രോഗം: പുരുഷന്മാരെ വഴി തെറ്റിക്കുന്നതിലാണ് സാമര്‍ഥ്യമെന്ന വിചാരം. ഇത്തരം മാനസികവ്യാപരങ്ങളില്‍ അടിപ്പെട്ടിരിക്കുകയാണ് സ്ത്രീ സമൂഹം. ഇതിന്റെ കൂടെ അനിയന്ത്രിത സ്വാതന്ത്ര്യവും കൈമുതലാക്കിക്കഴിഞ്ഞാല്‍ (അനിയന്ത്രിത സ്വാതന്ത്ര്യം കൈമുതലാക്കിക്കഴിഞ്ഞിരിക്കുന്നു) ബാക്കി കഥ പറയേണ്ടതില്ലല്ലോ?
ആധുനിക ഫെമിനിസ വരുത്തിവെച്ച വിനകളില്‍ ഒന്നാണ് അനിയന്ത്രിത സ്വാതന്ത്ര്യം. അതിന്റെ കെടുതികള്‍ അവരിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നു. സദാചാരഭദ്രതയ്ക്ക് ഒരു വിലയും കല്പിക്കാത്ത നവ ഉദാരവത്ക്കരണം മുഖമുദ്രയാക്കിയ പാശ്ചാത്യരാജ്യങ്ങളിലെ സ്ത്രീ ജീവിതത്തിലേക്ക് ഒരെത്തിനോട്ടം നടത്തിയാല്‍ അവരിന്ന് അനുഭവിക്കുന്ന കെടുതികള്‍ ഗ്രഹിക്കാവുന്നതാണ്. ....'
ഈ മൂന്നു രോഗങ്ങളുമുള്ളവരാണോ ഞങ്ങളെല്ലാവരും? ഒപ്പം തുടക്കത്തില്‍ പറഞ്ഞ കാമവെറിയന്മാരാണോ പുരുഷന്മാരെല്ലാവരും? ഇങ്ങനെ കാടടച്ച് വെടിവെയ്ക്കുന്ന ലോകത്ത് എനിക്ക് ജീവിക്കണ്ടായേ..ചന്ദ്രനിലേക്കോ ചൊവ്വയിലേക്കോ എവിടേം പോകാന്‍ തയ്യാര്‍..ആരെങ്കിലുമുണ്ടോ കൂട്ടിന് വരാന്‍?
8 comments:
:)
ഇന്നുകാലത്ത് ഈ കത്ത് വായിച്ച് മിഴുങ്ങസ്യാന്ന് ഇരുന്നുപോയി, സഹതാപമോ ദേഷ്യമോ സങ്കടമോ എന്തൊക്കെയാണ് ഒന്നിച്ച് തോന്നിയതെന്ന് അറിഞ്ഞൂട..
ഇതെഴുതിയ ദേഹത്തിന്റെ രോഗത്തിന്റെ പേരെന്താണ് ഡോക്ടര്‍?
നോ കമന്റ്സ്
നിര്‍വചനങ്ങളിലൊന്നും ഒതുങ്ങുന്നവയല്ല ഇവയൊന്നും. മൌനം എല്ലാവര്ക്കും ഭൂഷണം...
ഇതെല്ലാം ഒരു പുതിയ കാര്യങ്ങളാണെന്ന് വിശ്വസിക്കുന്നത് ശരിയല്ല
മനുഷ്യന് തന്റെ ജീവിതത്തില്‍ എന്ന് മുതല്‍ പരിധികള്‍ കൊണ്ടുവന്നോ
അന്നുമുതലുള്ള അല്ലെങ്കില്‍ അതിന്റെ ഫലമായുള്ള വിഘടനങ്ങലാണിത്
ഇതെല്ലം എല്ലാവരുടെ ജീവിതത്തിലുമില്ല മാത്രമല്ല മുന്‍കാലങ്ങളെ
അപേക്ഷിച്ചു കാര്യങ്ങള്‍ വേഗത്തില്‍ ആളുകളില്‍ എത്തുന്നു
പക്ഷെ അതില്‍ നല്ലത് കാണാനുള്ളതില്നെക്കളും മനുഷ്യന് ച്ചീത്തകള് കാണുന്നു
ഇരു ഭാഗങ്ങലുള്ള എല്ലായിടങ്ങളിലും പരസ്പരം കുടപെടുത്തലുകള് എന്നുമുന്റാനിട്ടുന്ടു
ഞാന്‍ ഓഷോയെ കടമെടുക്കുന്നു
ഇതിനു നമ്മള് സ്വയം നന്നായാല്‍ മതി അങ്ങിനെ വന്നാല്‍ രാജ്യത്തിന്റെ ആവശ്യമില്ല
അതായതു അതിര്‍ത്തികള്‍ ഉണ്ടാകില്ല പരിധികള്‍ ഉണ്ടാകില്ല
അപ്പോള്‍ വലിപ്പ ചെറുപ്പവും പരസ്പര കുടപെടുത്ത്ലുകളും ഉണ്ട്കില്ല
എന്ന് വിചാരിക്കുന്നു ആശിക്കുന്നു
പുരുഷനായാലും സ്ത്രീയായാലും മാന്യമായി വസ്ത്രം ധരിക്കണമെന്ന കാര്യത്തില്‍ എനിക്കും അഭിപ്രായമുണ്ട്. ശരീരഭാഗങ്ങള്‍ അമിതമായി പ്രദര്‍ശിപ്പിക്കുന്ന വിധത്തില്‍ വസ്ത്രം ധരിക്കാന്‍ മക്കളെ അനുവദിക്കുന്ന മാതാപിതാക്കളോടും അങ്ങനെ നടക്കാന്‍ ഇഷ്ടപ്പെടുന്ന ഇന്നത്തെ തലമുറയോടും അനുകൂലിക്കാനാവുന്നില്ല. എന്തായാലും വിദ്യാഭ്യാസപരമായി വളര്‍ന്നു എന്നഭിമാനിക്കുന്ന നമ്മുടെ മലയാള സമൂഹത്തിന് മാനസിക വൈകല്യം വല്ലാതെ ബാധിച്ചിരിക്കുന്നു എന്നു പറയാതെ വയ്യ.
ഇത് പുതിയതൊന്നുമല്ലല്ലോ മൈനേ, മൂന്നു ദിവസം പ്രായമായ കുട്ടി മുതല്‍ തൊണ്ണൂറു വയസ്സായ തള്ള വരെ ആണുങ്ങളെ വഴിതെറ്റിക്കാന്‍ നടക്കുന്നവരാണെന്ന് കേള്‍ക്കാന്‍ തുടങ്ങീട്ട് കാലമെത്രയായി.... ശരീരം, വസ്ത്രം, വാക്ക്, നോക്ക്, സമയം അങ്ങനെ സൂര്യനു കീഴെയുള്ള എന്തും അവള്‍ക്ക് എതിരേ നിരത്താനുള്ള കാരണങ്ങളാണ്.
പിന്നെന്താ?
നമിച്ചേ....
മനുഷ്യർ സ്വയം നന്നാവാതെ മറ്റുള്ളവരെ നന്നാക്കാൻ നടന്നിട്ട് കാര്യമില്ല
Post a Comment