Friday, March 2, 2012

കൊഴിഞ്ഞു പോകാനുളളത്‌


മകളുടെ ഇളകിനിന്നിരുന്ന പല്ലുകളിലൊരണ്ണം തൊട്ടപ്പോഴേക്കും ഇങ്ങുപോന്നു.  ആറും ഏഴും വയസ്സില്‍ പറിഞ്ഞുപോരേണ്ട പല്ലുകളാണവയെങ്കിലും കൈയ്യിലേക്കു കിട്ടിയപ്പോള്‍ കുറച്ചു നേരം നോക്കിയിരുന്നു പോയി.  വെറുതെയായിരുന്നില്ല, ചില ചിന്തകള്‍ കൂടെയുണ്ടായിരുന്നു.  പല്ലാണെങ്കിലും നഖമാണെങ്കിലും മുടിയാണെങ്കിലും പൊഴിഞ്ഞു പോകാനുളളതും, അധികം നീണ്ടാല്‍ മുറിച്ചു നീക്കാനുമുള്ളതാണ്.  അതാണ് അവയോടുളള സാധാരണ മനുഷ്യന്റെ പ്രകൃതവും.
നാളെ മകള്‍ ആരാകുമെന്നോ എന്താകുമെന്നോ അറിയില്ല.  അവളോ അവളുടെ കൂടെ നില്ക്കുന്നവരോ വീണുപോയ ആ പല്ലെവിടെ എന്നു ചോദിക്കുമോ എന്തോ?  ഒന്നും നിശ്ചയമില്ല.  (മകള്‍ ഒരുദാഹരണം മാത്രമായി പറയുന്നുവെന്നേയുള്ളു)
ആരാധന കടിച്ച ആപ്പിളിനോടോ, വീണുപോയ, പോകേണ്ടിയിരുന്ന വസ്തക്കളോടോ ആണോ വേണ്ടത്?  ശരീരവും നശ്വരമാണ്...അനശ്വരമാകേണ്ടതേതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.  ഓരോരുത്തരും...എന്തിനെയാണ് അനശ്വരമാക്കേണ്ടതെന്നുമാത്രം.

4 comments:

Myna said...

കൊഴിഞ്ഞു പോകാനുളളത്‌

Harinath said...

ഉത്കൃഷ്ടമായ ആശയങ്ങൾ മനസ്സിലുദിക്കാൻ നിസ്സാരമായ സംഭവങ്ങൾക്കുപോലും കഴിയും. ആ ഒരു നിമിഷം പൂർണ്ണമായ മനസ്സാന്നിദ്ധ്യം ഉണ്ടായിരുന്നാൽ. അതില്ലാതെ മഹത്തായ ആചാരങ്ങൾ അനുഷ്ഠിച്ചാൽപോലും ഒന്നും ഗ്രഹിക്കാനാവില്ല.

manoj kumar said...

Some moments push us to deep agony, emitting along the periphery of reality. Mina u can fetch the very moments with all its feeling. Thanks for being a cause to be shared the fathomless emotions with a fleck of thought. thanks....

manoj kumar said...

Some moments push us to deep agony, emitting along the periphery of reality. Mina u can fetch the very moments with all its feeling. Thanks for being a cause to be shared the fathomless emotions with a fleck of thought. thanks....