Wednesday, February 22, 2012

'ആത്മദംശനം' ആദരവോടെ സമര്‍പ്പിക്കുന്നു
എഴുത്തുകാരിയാവുക എന്നത് സ്വപ്‌നമായിരുന്നില്ല.   നല്ലൊരു വായനശാലയുടെയോ,  എഴുത്തിന്റെയോ  പാരമ്പര്യം അവകാശപ്പെടാനില്ലായിരുന്നു ഞങ്ങളുടെ ഗ്രാമത്തിന്.  മനുഷ്യന്റെ കാലടികള്‍ പതിഞ്ഞിട്ട് തന്നെ വളരെക്കുറച്ച് കാലമേ ആയിരുന്നുള്ളു.  ചുററും മലകളും പാറക്കെട്ടുകളും കാടുമായിരുന്ന പ്രദേശത്തിന് പരിമിതികളെയുണ്ടായിരുന്നുള്ളു.  അവിടെ ജനിച്ചുവളര്‍ന്ന, അവിടുത്തെ കാടുകള്‍ക്കപ്പുറം ലോകം കാണാത്ത ഒരാള്‍ക്ക് എഴുത്തുകാരിയുടെ കുപ്പായത്തെ മോഹിക്കാന്‍ ഒരു സാധ്യതയുമില്ലായിരുന്നു.

എന്നിട്ടും, എഴുത്തു കടന്നു വന്നു.  വൃത്തത്തിനൊപ്പിച്ച് ചില ചിട്ടവട്ടങ്ങളില്‍ മാത്രമേ കവിതയെവുതാവൂ എന്നും അതൊന്നും നമുക്കു സങ്കല്പിക്കാനാവുന്ന കാര്യമല്ല എന്നൊക്കെയാണ് കരുതി വെച്ചിരുന്നത്.  ഏതാണ്ടൊക്കെ കുത്തിക്കുറിക്കുമായിരുന്നു.  അതു പലതും കവിതയില്ലാത്ത കവിതകളായിരുന്നുവെന്ന്  മനസ്സിലാക്കിയപ്പോള്‍  എഴുത്തുപേക്ഷിക്കാന്‍ ശ്രമിച്ചതാണ്്. ശരിക്കുപറഞ്ഞാല്‍ സ്വന്തം നാട്ടില്‍ നിന്ന്, വീട്ടില്‍ നിന്ന് സ്വന്തമെന്നു കരുതിയ പലതില്‍ നിന്നുമുള്ള വിട്ടുപോരലായിരുന്നു വ്യക്തമായ എഴുത്തിലേക്ക് കൊണ്ടെത്തിച്ചത്.  ഒരിക്കലും കഥയെഴുതണം എന്നു വിചാരിക്കാതെ എഴുതിപ്പോയത്...


പിന്നീട് വിഷചികിത്സ ചെയ്യാന്‍ തുടങ്ങിയപ്പോള്‍  ഉറക്കമിളച്ചിരിരുന്ന  രാത്രികളില്‍ വായനയും എഴുത്തുമായിരുന്നു കൂട്ട്.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍-മിക്ക ലേഖനങ്ങളിലും പ്രകൃതി കടന്നുവന്നതുകൊണ്ടാവണം-പലരും എന്നെ പ്രകൃതിസ്‌നേഹിയും പരിസ്ഥിതി പ്രവര്‍ത്തകയുമൊക്കെയായി  കണ്ടു!  അലസമട്ടില്‍ ജീവിച്ചു പോന്നൊരാള്‍ക്ക് വായനക്കാരാണ് ഉത്തരവാദിത്വബോധം നല്‍കിയത്.

കുഞ്ഞുനാളില്‍ മുറക്കുന്നത്തയുടേയോ അമ്മച്ചിയുടേയോ അത്തയുടേയോ കൈപിടിച്ചു നടക്കുമ്പോള്‍ ഓരോ ചെടിയേയും കാടിനേയും  ചൂണ്ടി പകര്‍ന്നു തന്ന പ്രകൃതി പാഠങ്ങള്‍...
എഴുത്തെന്നാല്‍ കഥയാണെന്നു വിചാരിച്ചിരുന്ന നാളുകളിലാണ് തോന്നിയതെന്തും കുറിക്കാന്‍  സൈബര്‍ ലോകത്ത് ഒരിടമുണ്ട് എന്നറിയുന്നത്.  എഴുത്തു കളരിയായിരുന്നു ബ്ലോഗെഴുത്ത്.  ബ്ലോഗു സുഹൃത്തുക്കളാണ് കൂടുതലെഴുതാന്‍ ധൈര്യം തന്നതും പ്രോത്സാഹിപ്പിച്ചതും.

ഈ പുസ്തകത്തിലെ എല്ലാലേഖനങ്ങളും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്നതാണ്.  എന്റെ എഴുത്തിനെ തിരിച്ചറിഞ്ഞ ഒരാള്‍ കമല്‍റാം സജീവാണ്.  അദ്ദേഹത്തിനെ ആദരവോടും നന്ദിയോടും കൂടെ ഓര്‍ക്കുന്നു. എന്റെ യാത്രകളില്‍ ഒപ്പം നടന്നു എന്നു തോന്നിപ്പിക്കും വിധം ചിത്രങ്ങള്‍ വരച്ച ഷെരീഫിന് നന്ദി. ഒപ്പം വിമര്‍ശിക്കുകയും തിരിത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത സൂഹൃത്തുക്കള്‍ക്ക് നന്ദിയും സ്‌നേഹവും. എപ്പോഴും കൂടെനിന്ന, എന്റെ തോന്ന്യാക്ഷരങ്ങളില്‍പ്പോലും കൂടെ നിന്ന കൂട്ടുകാരനും, മകള്‍ക്കും നന്ദി പറയുയാന്‍ ഏതു വാക്കുകളാണുപയോഗിക്കുക?
വായനക്കാര്‍ക്കു മുന്നില്‍ ആദരവോടെ സമര്‍പ്പിക്കുന്നു


പ്രകാശനം ഫെബ്രുവരി 25 ന് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ 3.30 ന്..
സ്‌നേഹത്തോടെ ക്ഷണിക്കുന്നു

38 comments:

മൈന said...

പ്രകാശനം ഫെബ്രുവരി 25 ന് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ 3.30 ന്..
സ്‌നേഹത്തോടെ ക്ഷണിക്കുന്നു

മേരി പെണ്ണ് said...

വല്യ പുലി ആണല്ലേ.. ആശംസകള്‍

നിരക്ഷരൻ said...

‘ചന്ദനഗ്രാമങ്ങൾ‘ വായിക്കുമ്പോൾ മൈന ഉമൈബാൻ എന്ന എഴുത്തുകാരിയെ നേരിട്ട് പരിചയമില്ല. അക്ഷരങ്ങളുടെ ഈ ലോകം അങ്ങനെയൊരു പരിചയവും സൌഹൃദവുമൊക്കെ നേടിത്തന്നു. ഈ പുതിയ പുസ്തകം ഇറങ്ങുമ്പോൾ ചടങ്ങിൽ പങ്കെടുക്കണമെന്നും ലേഖികയുടെ കൈയ്യൊപ്പ് പതിഞ്ഞ കോപ്പിയൊരെണ്ണം സ്വന്തമാക്കണമെന്നുമുണ്ട്. ശ്രമിക്കാം.

പ്രകൃതിയിൽ നിന്ന് കിട്ടിയത് സമൂഹത്തിന് പകർന്ന് കൊടുക്കുന്നതിന് അഭിനന്ദനങ്ങൾ, പുസ്തകങ്ങളുടെ എണ്ണം പെരുകുന്നതിന് വേറെയും.....

Anonymous said...

ആശംസകള്‍... മൈനയ്ക്കും ലോകത്തുള്ള കോടാനുകോടി സര്‍പ്പങ്ങള്‍ക്കും പ്രകൃതിക്കും സകല ജീവജാലങ്ങള്‍ക്കും. പരിപാടിക്ക് വരാന്‍ പറ്റില്ലെങ്കിലും പുസ്തകം തീര്‍ച്ചയായും വാങ്ങി വായിക്കാന്‍ തീരുമാനിച്ചിരിക്കുന്നു ..

ഉഷശ്രീ (കിലുക്കാംപെട്ടി) said...
This comment has been removed by the author.
ഉഷശ്രീ (കിലുക്കാംപെട്ടി) said...

മൈനാ....കൂ കൂ...
എല്ലാ ആശംസകളൂം. ശരീരം അവിടെ ഇല്ലങ്കിലും മനസ്സും ഹൃദയം നിറഞ്ഞ പ്രാർഥനയും അവിടെ ഉണ്ടാവും.പുസ്തകം വാങ്ങും.

ഇത്ര ഒരു ഗംഭീര എഴുത്തുകാരിയെ അറിയാൻ വൈകിയല്ലോ എന്ന ഒരു കുറ്റബോധം വല്ലാതെ അലട്ടുന്നു. പുതിയ രചനകൾ അറീയിക്കാൻ മനസ്സുണ്ടാവണേ.ushasree60@gmail.com

mammootty said...

hi maina, thanks for the invite. your presentation and the language is original and has a flow of its own. this opinion is based on whatever i have read so far. i will try my best to be there. in the meantime let me wish the function all success. I sincerely wish you all the best in life.

റീനി said...

മൈന, ആശംസകള്‍ !

ജേക്കബിന് മാതൃഭൂമി ബുക്ക് ഫെയറില്‍ നിന്ന് ബുക്ക് കിട്ടിയിരുന്നു.

Harinath said...

‘ആത്മദംശന’ത്തിനായി കാത്തിരിക്കുന്നു. വായിച്ചിട്ട് അഭിപ്രായം അറിയിക്കാം. ആശംസകൾ...

പടിപ്പുര said...

ആശംസകൾ.
ഈ അവധിക്ക് നാട്ടിലെത്തിയിട്ട് വാങ്ങിക്കേണ്ട പുസ്തകങ്ങളൂടെ കൂട്ടത്തിൽ‌പ്പെടുത്തിയിട്ടുണ്ട്.

Captain Haddock said...

ഗ്രേറ്റ്‌ !! ഓള്‍ ദി ബെസ്റ്റ്‌ !! ഇനിയും തോന്നേ എഴുതാന്‍ പറ്റട്ടെ.

Don bosco said...

പ്രിയപ്പെട്ട മൈന, ഒന്നോ ഏറിയാല്‍ രണ്ടോ "തോന്യാക്ഷരങ്ങള്‍" മാത്രമേ നിങ്ങളുടതായ് വായിച്ചിട്ടുള്ളൂ . പക്ഷെ ആ വായനയിലൂടെ താങ്കളുടെ എഴുത്തിന്‍റെ ലോകത്തിലേക്ക്‌ കൂടുതല്‍ അടുക്കനായ് . ഒരു സ്ഥിരം വായനക്കാരന്‍ ഒന്നുമല്ല ഞാന്‍ , കുറച്ചു നാള്‍ ഡീ സീ ബുക്സില്‍ ജോലി ചെയ്തപ്പോളാണ് വായന ഒരു ശീലമായ് കടന്നു വരുന്നത് തന്നെ , ഇപ്പോള്‍ നിങ്ങളെ പോലെ ഉള്ള ബ്ലോഗ്‌ എഴുത്തുകാരും (വെറും ബ്ലോഗ്‌ എഴുത്ത് എന്ന് പറഞ്ഞു തള്ളി കളയുന്നില്ല , ദയവായ് തെറ്റി ധരിക്കരുത്) ഇനിയും എഴുതുക , താങ്കളുടെ ഹൃദയ സ്പര്‍ശിയായ , സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങളും അതിന്റെ പച്ചയായ വിവരണങ്ങളും ഇനിയും പ്രതീക്ഷിക്കുന്നു . പുസ്തക പ്രകാശനത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു . പ്രവാസികളായ ഞങ്ങള്‍ മലയാളികള്‍ക്ക് ഇത്തരം എഴുത്തുകാര്‍ ഒരു പ്രചോധനമാണ്. തീര്‍ച്ചയായും പുസ്തകം നാട്ടില്‍ നിന്നും വാങ്ങാന്‍ ശ്രമിക്കും . അഭിനന്ദനങ്ങള്‍ !

ഷാരോണ്‍ said...

ഒത്തിരി സന്തോഷമുണ്ട്...
തമ്മില്‍ പരിചയം ഇല്ലെങ്കിലും സ്വന്തം പുസ്തകം പുറത്ത് വരുന്നതുപോലെ ഒരു തോന്നല്‍.
വരാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ഞങ്ങള്‍ ഒത്തിരി പേരുടെ മനസ്സുണ്ടാവും അവിടെ...

ANVAR THOTTATHIL said...

ella vidha aashamsakalum

Arya Gr said...

ആശംസകള്‍ ...............

basheeruliyil said...

സര്‍വ മംഗളങ്ങളും നേരുന്നു , മൈന ! ഇങ്ങ് കടലിനിക്കരെ ആയിപ്പോയി. അല്ലെങ്കില്‍ പാഞ്ഞെത്തുമായിരുന്നു , പ്രകാശന മുഹൂര്തത്തിനു സാക്ഷിയാവാന്‍. നല്ലത് വരട്ടെ.

babuvahid said...

ആശംസകൾ. I WIL TRY TO READ THE BOOK...

പ്രവാസം..ഷാജി രഘുവരന്‍ said...

പ്രവാസത്തില്‍ ആയതിനാല്‍ എത്തിച്ചേരുവാന്‍ കഴിയുകയില്ല ...
ഒത്തിരി സന്തോഷം .....അഭിനദനങ്ങള്‍ .....
എല്ലാ ആശംസകളും .....

Echmukutty said...

ആശംസകൾ മൈന, മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചതെല്ലാം ഞാൻ വായിച്ചിട്ടുണ്ട്. ഇനി ബുക്ക് സംഘടിപ്പിച്ച് വായിച്ചോളാം...കൂടുതൽ പുസ്തകങ്ങൾ വരട്ടെ എന്ന ആശംസയോടെ......

അപ്പു said...

ആശംസകൾ!

ബിന്ദു കെ പി said...

ആശംസകൾ മൈനാ....
മാതൃഭൂമിയിൽ വന്നിട്ടുള്ള മൈനയുടെ ലേഖനങ്ങളൊക്കെ ഞാൻ വായിച്ചിട്ടുണ്ട്.

Manoraj said...

മുന്‍പൊരിക്കല്‍ മാതൃഭൂമിയുടെ ഏതോ ഒരു പുസ്തകമേളയില്‍ വെച്ച് ചന്ദനഗ്രാമങ്ങള്‍ എന്ന പുസ്തകം കണ്ടപ്പോള്‍ അതിലുള്ള ചെറുപ്പക്കാരിയായ എഴുത്തുകാരിയോട് എന്തോ വലിയ താല്പര്യം തോന്നിയില്ല. എം.ടിയും മുകുന്ദനും തകഴിയും മാധവിക്കുട്ടിയും പിന്നെയങ്ങോട്ട് പത്രങ്ങളിലും മറ്റു ആനുകാലീകങ്ങളിലും കണ്ട് പരിചയിച്ചവര്‍ മാത്രമായിരുന്നു എന്റെ പൊട്ടബുദ്ധിയില്‍ എഴുത്തുകാര്‍. അതുകൊണ്ട് തന്നെ അന്ന് ചന്ദനഗ്രാമങ്ങളെ കൈപിടിയില്‍ ഒതുക്കാതെ വെറുതെവിട്ടു. പിന്നീട് ബ്ലോഗില്‍ വന്നപ്പോളാണ് വിശാലമായ ഈ ലോകത്ത് എഴുത്തിന്റെ മര്‍മ്മമറിയാവുന്ന ഒരുപാട് പേര്‍ ഒളിഞ്ഞിരിപ്പുണ്ടെന്നും ...അല്ല, ഒളിഞ്ഞിരിപ്പുണ്ടെന്നല്ല, മറിച്ച് വെളിച്ചം കാണാനാവാതെ ഇരിപ്പുണ്ടെന്ന് മനസ്സിലാക്കിയത്. പിന്നീട് ഒരു വാശിപോലെ പുത്തന്‍ എഴുത്തുകാരെ കണ്ടാല്‍ വായിക്കുക ശീലമാക്കി.

ഓണ്‍ലൈന്‍ വായനക്കിടയില്‍ പലപ്പോഴും മൈന ഉമൈബാന്‍ എന്ന പേര് മാതൃഭൂമിയില്‍ കാണുമ്പോഴും ബ്ലോഗ് കൂടെയുണ്ടെന്ന് അറിയില്ലായിരുന്നു. പിന്നെ മുസ്തഫക്കൊരു വീട് എന്ന പോസ്റ്റിന്റെ ലിങ്ക് വഴി.. നിരക്ഷരന്‍ വഴി.. തുഞ്ചന്‍ പറമ്പ് മീറ്റ് വഴി.. പുസ്തകവിചാരം ബ്ലോഗ് വഴി.. നാട്ടുപച്ച വഴിയൊക്കെ പരിചയപ്പെടുകയായിരുന്നു എഴുത്തുകാരിയെ.. പക്ഷെ, നിര്‍ഭ്യാഗ്യകരമെന്ന് പറയട്ടെ അന്നത്തേതിനു ശേഷം ഇന്നും എവിടെയും ചന്ദനഗ്രാമങ്ങള്‍ എനിക്ക് കണ്ടെത്താനായില്ല. എറണാകുളം മാതൃഭൂമിയില്‍ ഉള്‍പ്പെടെ അന്വേഷിച്ചിട്ട് കിട്ടിയുമില്ല. ആ വിഷമം ഇന്നും നിലനില്‍ക്കുന്നു. ഒരു പക്ഷെ എഴുത്തിനെ മേലാവ് നോക്കി ഗണിക്കുവാന്‍ ഞാന്‍ കാട്ടിയ വിഢിത്തമാവാം കാരണം. ഏതായാലും പുതിയ പുസ്തകം തീര്‍ച്ചയായും സ്വന്തമാക്കിയിരിക്കും. എഴുത്തിന്റെ ലോകത്ത് ഇനിയും ഒട്ടേറെ പാറിപ്പറക്കാന്‍ കഴിയട്ടെ എന്നും ആശംസിക്കുന്നു.

കാടോടിക്കാറ്റ്‌ said...

ഒത്തിരി സന്തോഷമുണ്ട്...
തമ്മില്‍ പരിചയം ഇല്ലെങ്കിലും മാതൃഭൂമിയിലൂടെ മൈനയെ അറിഞ്ഞിട്ടുണ്ട്.
ഇനി avadhikku നാട്ടിലെത്തുമ്പോള്‍ തീര്‍ച്ചയായും വാങ്ങും പുസ്തകം.
കാടിനും മേടിനും പറഞ്ഞു തരാനാവാത്തതൊന്നും ഇല്ലെന്ന്‍ മൈന തെളിയിക്കുകയാണല്ലോ. (ഒരു വയനാട്ടുകാരിയാണ് ഞാന്‍. അതാ ഇങ്ങനെ..)
ആശംസകള്

ktorahman said...

മൈന,
എഴുത്തുകാര്‍ക്ക് പ്രതിപത്തി വേണമെന്ന ചിന്ത യാണ് എന്നെ താങ്കളുടെ "തോന്യാക്ഷരങ്ങള്‍" വായിക്കാന്‍ പ്രേരിപ്പികാര്. ഞാന്‍ നാട്ടില്‍ നിന്നും അവധിക്കുശേഷം തിരിചെത്തിയാതെഉള്ളൂ. അത് കൊണ്ട് ആശംസകള്‍ നേരനല്ലാതെ മാര്‍ഗമില്ല. ആള്‍ ദി ബെസ്റ്റ്
അബ്ദുറഹിമാന്‍. കെ ടീ ഓ

സാക്ഷ said...

klaa klaa....
klee klee....
kloo kloo....
athaa muttatthoru maina....
adutha avadhikku naattil pokumbol ee "mainakkurippukal" vaangi athiloote onnu parkkum theerchayyayum. ivite naale liberation day yute chila thirakkukalullathu karanam varaan kazhiyatthathil khedikkunnu.
akshara laksham aasamsakal.

കരീം മാഷ് said...

അഭിനദനങ്ങള്‍ .....
ആശംസകള്‍.........!!

Rajesh M Philip said...

All the very best.

Harinath said...

എങ്ങനെയായിരുന്നു പരിപാടി ? വിശദവിവരങ്ങളോടുകൂടിയ ഒരു പോസ്റ്റ് പ്രതീക്ഷിക്കുന്നു :)

Rafi said...

All the best

Ashker Nadakkal said...

മൈന, അക്ഷരങ്ങള്‍ അനുഗ്രഹീത്മായി പ്രയോഗിക്കാന്‍ കഴിവുള്ള വളരെ ഏറെ അല്ലാത്ത ഗണത്തിലാണ് നിങ്ങള്‍. എനിക്ക് മൈനയുടെ സമീപനങ്ങള്‍ വ്യത്യസ്തമായാണ് തോന്നുന്നത്. എന്‍റെ മനസ്സില്‍ മൈനയെ ഒരു കാട്ടുതീ ആയാണ് പെട്ടെന്ന് ഉപമിക്കാന്‍ തോന്നിയത്, ഒരു മണ്‍ ചിരാതിനേക്കാള്‍. കാടുതീ പെട്ടെന്ന് പടര്‍ന്നു പിടിക്കും, അത് കടുത്ത ചൂടും ഭയാനകാമായ പ്രകാശവും നല്‍കും. പക്ഷേ അത് ഒരിക്കലും ഒരു വഴികാട്ടിയോ ഇരുളില്‍ പ്രതീക്ഷ നല്‍കുന്ന ഒരു വെട്ടമോ ആവില്ല. അത് എത്രയോ ജന്തുക്കളെയും സസ്യങ്ങളെയും ചാന്‍ബലാക്കും. പലരും കാടു തീ പോലെ പെട്ടെന്ന് പടര്‍ന്നു കയറാന്‍ ഉപയോഗിച്ച അതെ മേചില്‍പുറം തന്നെയാണ് നിങ്ങളും കണ്ടെത്തിയത്. ഒരു മണ്‍ ചിരാത് ആയിരുന്നേല്‍ ചുരുങ്ങിയ മനസ്സുകള്‍കെങ്കിലും വെട്ടം നല്‍കാന്‍ പറ്റിയേനെ.

അഷ്കര്‍ നടക്കല്‍

Muralikrishna Maaloth said...

കഴിഞ്ഞു ല്ലേ?
എല്ലാ ആശംസകളും :)

മൈന said...

പ്രിയപ്പെട്ട മേരിപ്പെണ്ണേ, പുലിയാണെന്നൊക്കെ തോന്നിയോ? ആശംസ സ്വീകരിക്കുന്നു.
നിരക്ഷരന്‍, മുഹമ്മദ് ശമീം, ഉഷശ്രീ, മമ്മൂട്ടി, റീനി, ഹരിനാഥ്, പടിപ്പുര, കാപററന്‍, ഡോണ്‍, ഷാരോണ്‍, അന്‍വര്‍, ആര്യ , ബഷീര്‍, ബാബു, ഷാജി, എച്ചമു, ബിന്ദു. മനോരാജ്, കാടോടിക്കാറ്റ്, റഹ്മാന്‍, സാക്ഷ, കരിംമാഷ്, രാജേഷ്, റാഫി, അഷ്‌ക്കര്‍, മുരളികൃഷ്ണ എല്ലാവര്‍ക്കും നന്ദി. പ്രകാശനം വലിയ തെററില്ലാതെ നടന്നു.

പിന്നെ, അഷ്‌ക്കര്‍ പറഞ്ഞ കാട്ടുതീയുടെ ഉപമ എന്തെന്ന് എന്ിക്ക് മനസ്സിലായില്ല. എഴുത്തില്‍ അര്‍ഹിക്കപ്പെടാത്ത ഇടത്തേക്ക് ഇടിച്ചു കയറി സ്ഥാനം പിടിച്ചതായി ഓര്‍മയില്ല. അല്ലെങ്കില്‍, എഴുത്തില്‍ സ്ഥാനം പിടിക്കാനായി വ്യാജ എഴുത്തുകള്‍ എഴുതിയോ എന്നുമറിയില്ല. എഴുത്തായിരുന്നില്ല എന്റെ ലോകം. എങ്ങനെയോ വന്നുപോയി...ചിലപ്പോള്‍ സമൂഹത്തില്‍ കാണുന്ന ചിലതിനോട് എന്റെ പ്രതികരണങ്ങള്‍...ഈ കുറിപ്പിന്റെ തന്നെ തുടക്കത്തില്‍ എഴുതിയപോലെ എഴുത്തുകാരിയാവുക എന്റെ സ്വപ്‌നമായിരുന്നുല്ല. എന്നാല്‍ ഇന്ന് അലസമട്ടില്‍ ജീവിച്ചു പോന്നൊരാള്‍ക്ക് വായനക്കാര്‍ ചില ഉത്തരവാദിത്വങ്ങള്‍ നല്കിയിട്ടുണ്ട്. ആ ഉത്തരവാദിത്വങ്ങളിലേക്ക് എല്ലാ മടിക്കും അലസതക്കുമിടയില്‍ ഉണര്‍ന്നിരിക്കാനാകട്ടെ എന്ന് ആഗ്രഹിക്കുന്നു. നന്ദി. എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി

Harinath said...
This comment has been removed by the author.
Harinath said...

ഞാൻ ഇപ്പോഴാണ്‌ Ashkerന്റെ കമന്റ് ശ്രദ്ധിക്കുന്നത്. അത് കണ്ടിട്ട് ആശയപരമായ വിയോജിപ്പുകൾ പോലെ തോന്നുന്നു. എങ്ങനെ എഴുത്തിൽ സ്ഥാനം പിടിച്ചു എന്നതല്ല, എന്തെല്ലാം എഴുതുന്നു എന്നുള്ളത്. അല്ലെങ്കിൽ, ഏതെല്ലാം രീതിയിൽ എഴുതുന്നു എന്നത്.
തീഷ്ണമായ കമന്റ്.

കൈതപ്പുഴ said...

സര്‍വ മംഗളങ്ങളും നേരുന്നു

കൈതപ്പുഴ said...

സര്‍വ മംഗളങ്ങളും നേരുന്നു

കുപ്പിവള said...

ആശംസകള്‍ മൈന....ഞാന്‍ നേരിട്ട് കാണാന്‍ ആഗ്രഹിക്കുന്നു,അതിനവസരം ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കുന്നു

മൈന said...

കുറച്ചു വൈകിയാണ് കൈതപ്പുഴയേയും കുപ്പിവളയേയും കണ്ടത്. നന്ദി. കാണാമല്ലോ കുപ്പിവളേ...