കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവ പുരുസ്ക്കാരം ലഭിച്ച പ്രിയ സുഹൃത്ത് സുസ്മേഷ് ചന്ത്രോത്തിന് അഭിനന്ദനങ്ങള്‍...
കഴിഞ്ഞ ദിവസം പഴയ ചില കടലാസുകള്‍ തിരയുന്നതിനിടയ്ക്ക് സുസ്മേഷിന്റെ വൈവാകികം എന്ന കഥയുടെ ഫോട്ടോ കോപ്പി കിട്ടി. അന്ന് എല്ലാ പ്രസിദ്ധീകരണം കിട്ടുന്ന കാലമല്ല. അടിമാലി സോപാനം സാഹിത്യവേദിയില്‍ വെച്ച് തന്നതോ മറ്റോ ആയിരുന്നു അത്. ഇടുക്കി -വയനാട് കോഴിക്കോടെ പലവീടുകള്‍ മാറിയിട്ടും അതിന്നും കൈയ്യിലിരിക്കുന്നു. ആ കഥ സുസ്മേഷിന്റെ ആദ്യകഥകളില്‍ ഒന്നായിരുന്നു.
മരണവിദ്യാലയം എന്ന കഥാസമാഹാരത്തിനാണ് പുരസ്ക്കാരം ലഭിച്ചത്.
സുസ്മേഷിന്റെ കഥകള്‍ സംസ്ഥാന സര്‍ക്കാര്‍ പാഠ്യപദ്ധതിയില്‍ നാലാം ക്ലാസിലും എം.ജി.സര്‍വ്വകലാശാലയിലും പഠിക്കാനുണ്ട്.2009ലെ സംസ്ഥാന സര്‍ക്കാര്‍ ടെലിവിഷന്‍ അവാര്‍ഡ് തിരക്കഥയ്ക്ക്(ആതിര 10 സി) ലഭിച്ചു.കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യന് എന്‍ഡോവ്മെന്റ്,അങ്കണം അവാര്‍ഡ്,സാഹിത്യശ്രീ പുരസ്കാരം,കെ.എ.കൊടുങ്ങല്ലൂര്‍ കഥാപുരസ്കാരം,തോപ്പില്‍ രവി അവാര്‍ഡ്,ഇടശ്ശേരി അവാര്‍ഡ്,ഈ പി സുഷമ എന്‍ഡോവ്മെന്റ്,ജേസി ഫൌണ്ടേഷന് അവാര്‍ഡ്,പ്രൊഫ.വി.രമേഷ് ചന്ദ്രന് കഥാപുരസ്കാരം, ഡിസി ബുക്സിന്റെ നോവല്‍ കാര്‍ണിവല്‍ അവാര്‍ഡ്(2004ല്‍ ആദ്യനോവലായ 'ഡി'യ്ക്ക്.)എന്നിവയാണ് ലഭിച്ച മറ്റ് പുരസ്കാരങ്ങള്‍.9 മാതൃഭൂമി ആഴ്ചപ്പതിപ്പിലും പേപ്പര്‍ ലോഡ്ജ് മാധ്യമം ആഴ്ചപ്പതിപ്പിലും ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു. 2006ല്‍ 'പകല്‍' സിനിമയ്ക്ക് തിരക്കഥയെഴുതി.തുടര്‍ന്ന് ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോകം, ആതിര 10 സി എന്നീ ഹ്രസ്വ സിനിമകളും. കൃതികള്‍ഡി, '9' , പേപ്പര്‍ ലോഡ്ജ് (നോവലുകള്‍) മറൈന്‍ കാന്റീന്, നായകനും നായികയും(നോവെല്ല) വെയില് ചായുമ്പോള്‍ നദിയോരം, ആശുപത്രികള്‍ ആവശ്യപ്പെടുന്ന ലോകം, ഗാന്ധിമാര്‍ഗം, കോക്ടെയ്ല്‍ സിറ്റി, മാമ്പഴമഞ്ഞ, സ്വര്‍ണ്ണമഹല്‍, മരണവിദ്യാലയം(കഥാസമാഹാരം)
ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍
3 comments:
കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവ പുരുസ്ക്കാരം ലഭിച്ച പ്രിയ സുഹൃത്ത് സുസ്മേഷ് ചന്ത്രോത്തിന് അഭിനന്ദനങ്ങള്‍...
അഭിനന്ദനങ്ങൾ അറിയിക്കുന്നു.
സുസ്മേഷിന് അഭിനന്ദനങ്ങള്‍..
Post a Comment