ഇന്നുച്ചയ്ക്ക് ജയന് അവണൂര്‍ എന്ന സുഹൃത്ത് ഒരു കഷ്ണം പത്രവാര്‍ത്ത നേരിട്ടേല്പിച്ചതാണ് ചുവടെ
വൃശ്ചികം പിറന്നു; പുഴ നീന്തി തട്ടേക്കാട് നാഗരാജനെത്തി!
കോതമംഗലം: പതിവുതെറ്റിക്കാതെ വൃശ്ചികാരംഭത്തില്‍ പെരിയാര്‍ നീന്തിക്കടന്നു തട്ടേക്കാട് മഹാദേവക്ഷേത്രാങ്കണത്തില്‍ 'നാഗരാജാവെ'ത്തി. വൃശ്ചികാരംഭത്തിലോ സംക്രാന്തി ദിനത്തിലോ പെരിയാര്‍ നീന്തിക്കടന്നെത്തുന്ന സര്‍പ്പം വര്‍ഷങ്ങളായി ഭക്തരെ അത്ഭുതപ്പെടുത്തുന്നു. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെയാണു ചേലമലയില്‍നിന്നു രാജവെമ്പാല പെരിയാര്‍ നീന്തിക്കടന്നുവരുന്നതു നാട്ടുകാര്‍ കണ്ടത്. ക്ഷേത്രത്തിലെ സര്‍പ്പത്തറയ്ക്കു സമീപം, ക്ഷേത്രക്കുളത്തിനടുത്തു നാഗരാജാവിന്റെ സാന്നിധ്യമറിഞ്ഞു നിരവധി ഭക്തര്‍ ഇന്നലെ ദര്‍ശനത്തിനെത്തി. സര്‍പ്പരാജന്‍ തലയുയര്‍ത്തി നില്ക്കുന്ന
ക്ഷേത്രത്തിലെ സര്‍പ്പത്തറയ്ക്കു സമീപ്ം, ക്ഷേത്രക്കുളത്തിനോടടുത്ത് നാഗരാജാവിന്റെ സാന്നിധ്യമറിഞ്ഞു നിരവധി ഭക്തര്‍ ഇന്നലെ ദര്‍ശനത്തിനെത്തി. സര്‍പ്പരാജന്ഡ തലയുയര്‍ത്തി നില്ക്കുന്ന ചിത്രം പലരും കാമറയില്‍ പകര്‍ത്തി. സര്‍പ്പത്തറയില്‍ മേല്‍ശാന്തിയുടെ നേതൃത്വത്തില്‍ വിളക്കു തെളിച്ചു പൂജകള്‍ നടത്തി.
ചേരരാജാക്കന്മാരുടെ സങ്കേതമായിരുന്ന ചേലമലയില്‍ നിന്ന് അവരുടെ പൂര്‍വ്വികര്‍ മണ്ഡലകാലത്തു ക്ഷേത്രത്തില്‍ തങ്ങി ആരാധാന നടത്തിയിരുന്നതായാണു വിശ്വാസം. രാജവംശത്തിന്റെ പതനത്തിനുശേഷം നാഗരാജാക്കന്മാര് പതിവു തെറ്റിക്കാതെ ഇവിടെയെത്തുന്നുവെന്നാണ് ഐതീഹ്യം. വൃശചികത്തിലെ ആയില്യംനാള്‍ ക്ഷേത്രത്തില്‍ നാഗപ്രീതിക്കായി കളമെഴുത്തും പാട്ടും വഴിപാടുകളും നടത്തി വരുന്നു. -
ഈ വാര്‍ത്ത വായിച്ചപ്പോള്‍ എനിക്കല്പം പരിഭ്രമം തോന്നി. തന്നയാള്‍ വെട്ടി സൂക്ഷിച്ച് കൊണ്ടുവന്നത് ഞാന്‍ അനുകൂലിക്കുമെന്നു പ്രതീക്ഷിച്ചോ എന്ന്....
കൊല്ലംകൊല്ലം ഓര്‍ത്തിരുന്ന് ക്ഷേത്രദര്‍ശനം നടത്താനുള്ള മസ്തിഷ്കമൊന്നും ഒരു പാമ്പിനുമില്ല
എന്റെ അറിവുവെച്ച് ഇത് വിശ്വസിക്കാന്‍ അല്പം പ്രയാസമുണ്ട്. രാജവെമ്പാല വരുമ്പോള്‍ ഫോട്ടോ എടുക്കാനും പ്രാര്‍ത്ഥിക്കാനും നില്ക്കുന്ന ആളുകള്‍...ഇവരാരാ വാവ സുരേഷോ?..
രാജവെമ്പാലയുടെ കടിയില്‍ നിന്നു രക്ഷപ്പെട്ടു എന്നു പറയുന്നത് ബില്‍ ഹാസ്റ്റ് മാത്രമാണ്.
ചെറുപ്പമുതല്‍ പാമ്പിന് വിഷം നേരിയ തോതില്‍ ശരീരത്തില്‍ കുത്തിവെച്ചാണ് ഈ പ്രതിരോധ ശക്തി ആര്‍ജിച്ചത്. വയനാട്ടിലെ ചൂരല്‍ മലയിലെ ജോര്‍ജ്ജ് രാജവെമ്പല കടിച്ചിട്ടും രക്ഷപ്പെട്ടു എന്ന് ഞാനും കേട്ടിട്ടുണ്ട്. പക്ഷേ ഇതിന് ആധികാരിക രേഖകളില്ല. ബില്‍ഹാസ്റ്റ് രക്ഷപെട്ടത് മരുന്നു കൊണ്ടല്ല പ്രതിരോധ ശക്തികൊണ്ടാണെന്ന് ഇവിടെയോര്‍ക്കേണ്ടതാണ്. (കടിയേറ്റാല്‍ 15 മിനിറ്റിലധികം ജീവിച്ചിരുന്നതായി കേട്ടിട്ടില്ല. എല്ലായ്പ്പോഴും പാമ്പുകടിക്കുമ്പോള്‍ വിഷമേല്‍ക്കണമെന്നില്ല- അതാവും ജോര്‍ജ്ജിനെ രക്ഷിച്ചത്.)
ഇങ്ങനെയുള്ള രാജവെമ്പാലയ്ക്കു മുന്നില്‍ ഭക്തര്‍ നിന്നത്രേ!
പുഴ നീന്തിക്കടന്നുവെന്ന് വായിച്ചപ്പോള്‍ എനക്കങ്ങ് കോരിത്തരിച്ചു...നമ്മടെ ചന്തു പണ്ട് ഉണ്ണിയാര്‍ച്ചേടടുത്ത് വന്നതോര്‍ത്തു പോയി...
ഇനി നാഗരാജന് പുഴനീന്തിക്കടന്നു വന്നെന്നിരിക്കട്ടെ, പാരിസ്ഥിതികമായി വളരെ പ്രധാനപ്പെട്ട ഇടമാണ് തട്ടേക്കാട്. ഡോ. സാലിം അലി വൈല്‍ഡ് ലൈഫ് സ്വാങ്ചറി ഇവിടെയാണ്. ദേശാടനക്കിളികള്‍ക്ക് പ്രസിദ്ധമായി സ്ഥലം. മറ്റു ഭൂഖണ്ഡങ്ങളില്‍ നിന്നു വരെ പക്ഷികള്‍ പറന്നെത്തുന്നു. പിന്നെയാണോ രാജവെമ്പാല...ഭക്തി പുരട്ടാതെ ഈ പ്രദേശത്തിന്റെ പ്രത്യേകതയാവണമായിരുന്നു ഈ വാര്‍ത്തയില്‍ വരേണ്ടിയിരുന്നത്.
23 comments:
ഇത് വിശ്വസനീയമോ?
ഇത്തരം വിശ്വാസങ്ങള്‍ അപ്പാടെ എടുത്തു വിഴുങ്ങുകയാണ് പലരും.തര്‍ക്കിക്കുക എന്നത് എളുപ്പമല്ല.കാരണം വൈകാരികമായാണ് അവരൊക്കെയും ഇത്തരം ''അത്ഭുതങ്ങളെ'' സമീപിക്കുന്നത്.പാമ്പ് വെള്ളവും മണ്ണും ഉള്‍പ്പെട്ട ജീവപ്രപഞ്ച ത്തിന്റെ ഭാഗമായതിനാലും മനുഷ്യരേക്കാള്‍ പ്രകൃതിയോടു ഇണങ്ങുന്നതിനാലും ആണ് പുഴനീന്തിയുള്ള വരവുകള്‍ നടക്കുന്നത് .സംവേദനം മനുഷ്യരേക്കാള്‍ അതിസമര്‍ത്ഥ മായിരിക്കുന്നതിനാല് അവയ്ക്ക് വൃശ്ചികക്കാറ്റും നിലാവും തണുപ്പും ചൂടുമൊക്കെ വേഗം ഉള്‍ക്കൊണ്ടു നിലനില്പ്പി ന്റെ ഭാഗമായുള്ള സ്ഥലം മാറ്റങ്ങള്‍ സ്വയം നടത്താം.അതിനെയെല്ലാം ഭക്തിയോടെ കാണുന്നത് പ്രകൃതിയ്ക്ക് പിന്തിരിഞ്ഞു നില്‍ക്കലാണ്.
ഒന്നുകില്‍ പാമ്പിന്കു ഞ്ഞിനെപ്പോലും കാണുമ്പോല്‍ തല്ലിക്കൊല്ലുക,അല്ലെങ്കില്‍ അവയെ ദൈവമാക്കുക..ഇങ്ങനെ രണ്ടുരീതികളെ മനുഷ്യനറി യാവൂ..
മൈനാ.
.ഇവിടെ ഞാന്‍ കാണുന്ന ഒരുനല്ല കാര്യം ഭക്തിയുടെ പരിവേഷം വരുന്നതിനാല്‍ ആ പാവം രക്ഷപ്പെടുന്നു എന്നതാണ്.
“അതിനെയെല്ലാം ഭക്തിയോടെ കാണുന്നത് പ്രകൃതിയ്ക്ക് പിന്തിരിഞ്ഞു നില്‍ക്കലാണ്“ അതു മനസ്സിലായില്ല. പ്രകൃതിയെ ആരാധിക്കയല്ലേ അവിടെ ചെയ്യുന്നത്? പ്രകൃതി സംരക്ഷണത്തിന് അത് നല്ലൊരു മാര്‍ഗ്ഗമാണെന്ന് ഞാന്‍ കരുതുന്നു! അപ്പോള്‍ അത് പ്രകൃതിയെ ഭക്ത്യാദരം ആശ്ലേഷിക്കലല്ലേ?? പുറംതിരിയലാണോ?
ഭക്തിയുടെ പരിവേഷത്താല്‍ ആ പാവം രക്ഷപെടുന്നു എന്ന് താങ്കള്‍ സമ്മതിക്കയും ചെയ്തു. രണ്ട് അഭിപ്രായങ്ങളും സിങ്ക് ആയില്ലല്ലോ!
നമ്മുടെ പല പാമ്പുകളെയും ഒരളവുവരെ കാത്തുസൂക്ഷിച്ചത് നാഗശാപമാണ്. അത്രയും മാത്രം നന്ന്. പക്ഷേ എന്തിനും പരിഹാരം കാണുന്ന നമ്മുടെ ബുദ്ധി അതിനും പരിഹാരം കാണുമല്ലോ. പാമ്പുകളെ തല്ലിക്കൊന്നും കാവുകള്‍ വെട്ടിമാറ്റിയും ഉള്ള പാപം മാറാന്‍ പാമ്പുമേക്കാട്ട് സ്വര്ണപ്പാമ്പിനെ നടയ്ക്കിരുത്തിയാല്‍ മതിയല്ലോ !!
ഈ രാജവെമ്പാല അന്ന് മാത്രമാണോ അവിടെ കാണുന്നതെന്ന് ആരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. അതിന് ആര്‍ക്കും താല്പര്യവും ഉണ്ടാവില്ല
ഒരു 100% ഓഫ്.
@നമ്മടെ ചന്തു പണ്ട് ഉണ്ണിയാര്‍ച്ചേടടുത്ത് വന്നതോര്‍ത്തു പോയി...
നമ്മുടെ ചന്തുവല്ല നമ്മുടെ ഉണ്ണിയാര്‍ച്ച.
ബ്ലൊഗ്ഗില്‍ ചന്തുവിനല്ല ഉണ്ണിയാര്ച്ചയ്ക്കാണു ഫോളൊവേര്‍സ് കൂടുതല്‍
സജീ ഇത് എഴുതുന്ന ആള് സ്ത്രീയായതുകൊണ്ട് നമ്മടെ ചന്തു എന്നു തന്നെ ധൈര്യമായി പറയാം
sarppam might have followed the gandham...be careful..happy New Year (not to king kobra but to you and sunil (to Ithal & if any new edition)
വിദ്യാ സമ്പന്നരായ നമ്മൾ ഇന്നും മിത്തുകൾക്ക് പിന്നാലെയാണ്.പാമ്പ് കന്യകയെ പ്രണയിച്ചതും തുടങ്ങി ഒട്ടേറെ കഥകൾ കേട്ട് വളർന്നത് കൊണ്ട് ഇതൊന്നും ഒരു അത്ഭുതമായി തോന്നുന്നില്ല.
'അതിനെ ഭക്തിയോടെ കാണുന്നത് പ്രകൃതിക്ക് പുറം തിരിഞ്ഞുനില്ക്കലാണ് '' എന്ന് ഞാന്‍ എഴുതി.
നാഗാരാധന എങ്ങനെ പ്രകൃതിപൂജയാവും?പാമ്പിന്റെ പ്രകൃത്യായുള്ള സ്വഭാവങ്ങള്‍ മനസ്സിലാക്കുക,
അവയെ സ്വാഭാവിക അന്തരീക്ഷത്തില്‍ ജീവിക്കാനനുവദിക്കുക ,ഇണ തേടുകയോ ഇരതേടുകയോ ചെയ്യുന്ന
എല്ലാ ജീവികളെയും ജീവകാരുണ്യത്തോടെ വീക്ഷിക്കുക എന്നതാണ്
ശരിക്കുള്ള പ്രകൃത്യാരാധന.നമ്മള് അതാണോ ചെയ്യുന്നത്?ഇത് പാമ്പിനെ ദൈവമായിക്കാണലല്ലേ?നൂറും പാലും കൊടുക്കല്‍,
ആള്‍ക്കൂട്ടത്തിന്റെ ആക്രോശ ങ്ങളാ ല്‍ വിജനതയുടെ സ്വൈരം ചോര്‍ത്തിക്കളഞ്ഞു അവയെ ഉപദ്രവിക്ക തുടങ്ങിയ കലാപരിപാടികളല്ലേ നടത്തുന്നത്?
പിന്നെ...ഭക്തിയുടെ പരിവേഷത്താല്‍ അവിടെ കണ്ട പാമ്പ് രക്ഷപ്പെട്ടിട്ടുന്റാവാം.മറ്റൊരു സ്ഥലത്തും പാമ്പിനെ കണ്ടാല്‍ നാം വെറുതെ വിടുമോ?ഒരു ഉപദ്രവവും ചെയ്യാത്തവ പോലും മനുഷ്യര്‍ക്കുമുന്നില്‍ വെട്ടപ്പെട്ടാല് എന്താവും കഥ?
ര ഘുവിനു ബോധ്യപ്പെട്ടിരിക്കും എന്ന് കരുതുന്നു.
പ്രകൃതിയുടെ ഭാഗമായി മനുഷ്യനെ കാണുന്നതെപ്പോഴാണാവോ ????
hai madam
I didnt read ur post
iI just wanna u 2 see my blog n follow
www.anishnhislife.blogspot.com
I m the 1 who asked to correct ur blog ID on dec14 @ E-Basha seminar,thrissur
if possible pls critisize my works
@vasanthalathika താങ്കള്‍ ഉദ്ദേശിച്ചതെന്തായിരുന്നു എന്ന് ഇപ്പോള്‍ മനസിലായി. സര്‍പ്പക്കാവുകള്‍ ഉണ്ടായത് നാഗാരാധനയുമയി ബന്ധപ്പെട്ടല്ലേ? അവിടെ പാമ്പിനെ സ്വച്ഛമായി പ്രകൃതിയില്‍ ജീവിക്കാനനുവദിക്കയല്ലേ ചെയ്യുന്നത്? പിന്നെ പാമ്പിനെ ബലമായി പിടിച്ചു നിര്‍ത്തി നൂറും പാലും കഴിപ്പിക്കുന്നതൊന്നും ഞാനിതുവരെ കണ്ടിട്ടില്ല... കണ്ടിട്ടുള്ളത് പാമ്പുണ്ടെന്ന് ഏകദേശം ഉറപ്പുള്ള സ്ഥലങ്ങളില്‍ അവയുടെ പ്രതിമ ഉണ്ടാക്കി വച്ച് പൂജകളും മറ്റും ചെയ്യുന്നതാണ്. അങ്ങനെയുള്ള സ്ഥലങ്ങളില്‍ അവയെ ഉപദ്രവിക്കുന്നത് നിഷിദ്ധവുമായിരിക്കും. എന്റെ പരിമിതമായ അറിവു വച്ച് - ഇത്രയൊക്കെ ചെയ്യുന്നതില്‍ വലിയ തെറ്റൊന്നും കാണുന്നില്ല... തല്ലിക്കൊല്ലുന്നതിന്റെ കാരണം ഭയമാണ്. ഏറ്റവുമധികം മനുഷ്യര്‍ ഭയക്കുന്ന ജന്തു പാമ്പാണെന്ന് കേട്ടിട്ടുണ്ട്. ഭയത്തെ ഓവര്‍കം ചെയ്യാന്‍ പൂര്‍വ്വികര്‍ കണ്ടുപിടിച്ച വിദ്യയാവും അവയെ ആരാധിക്കുക എന്നത്! വേറെ എന്തു കാരണം പറഞ്ഞാലും പാമ്പ് മുന്നില്‍ വന്നാല്‍ നമ്മള് ഉപദ്രവിക്കാതിരിക്കുമോ?
hai madam
www.anishnhislife.blogspot.com
I had clarified ur blog ID on dec14 @E-Basha seminar,tcr
pls criticize my works
ഇവരെയെക്കെ ആഫ്യിക്കന് പാമ്പു വീരന്
മോബയുടെ അടുത്തേക്കു വിടണം. അപ്പം
കാണാം പൂരം.
വെമ്പാലചേട്ടൻ ദേശാടനപക്ഷിയെ പിടിക്കുവാൻ വരുന്നതാ..കേട്ടൊ മൈനേ
അന്ധവിശ്വാസങ്ങളുടെ ധ്വരമൂത്ത് പാമ്പിന്റെ മുന്നില്‍ നില്‍ക്കണ്ട പാമ്പ് അനുഗ്രഹിക്കും.....
ഏതായാലും file not found എന്നാ ഇപ്പൊ ആ വാര്‍ത്ത കാണിക്കുന്നേ
അന്ധവിശ്വാസങ്ങളുടെ `ഹോള്‍സെയില്‍` ബിസിനസ്സുകാര്‍ ഇപ്പോള്‍ മാധ്യമങ്ങളാണ്. നല്ല മാര്‍ക്കറ്റല്ലേ.. !
aashamskal....
മൈന, വിത്ത് ആള് റെസ്പക്റ്റ്,
ഇത് അന്ധവിശ്വാസം തന്നെ. പക്ഷെ എന്നാല്‍ താങ്കളുടെ ആദ്യവസാനത്തില്‍ നടത്തുന്ന “നാട്ടുപച്ച”യില്‍ ആ ചെ.ശ്രീനിവാസന്റെ പംക്തി എന്താണ്?
അതിന്റെ ന്യായീകരണം എന്താണ്?
(എനിക്ക് ന്യായീകരണം ആവശ്യമില്ല, വിശദീകരണവും. ആക്ഷന്‍ നീഡഡ് :))
:)
-സു-
യുക്തി രഹിതമായ ഇത്തരം വിശ്വാസങ്ങളുടെ പേരിലെങ്കിലും അന്യമാവുന്ന പച്ചത്തുരുതുകള് നിലനില്ക്കട്ടെ മൈനാ...
വിശ്വാസം നമ്മുടെ ശത്രുവാണ്
അത് തന്നെയാണ് നമ്മുടെ മിത്രവും
Post a Comment