Tuesday, October 6, 2009

കൈതമുള്ളിന്‌ ആശംസകള്‍

കൈതമുള്ളിന്റെ 'ജ്വാലകള്‍ ശലഭങ്ങള്‍ ' എന്ന അനുഭവക്കുറിപ്പുകളുടെ സമാഹാരം ഇന്നു വൈകിട്ട്‌ കോഴിക്കോട്‌ ടൗണ്‍ഹാളില്‍ വെച്ച്‌ സുകുമാര്‍ അഴീക്കോട്‌ പ്രകാശനം ചെയ്യുന്നു. പുസ്‌തകം ഏറ്റുവാങ്ങുന്നത്‌ സിസ്റ്റര്‍ ജെസ്‌മി. യു എ ഖാദര്‍, പി കെ പാറക്കടവ്‌, ഗണേഷ്‌ പന്നിയത്ത്‌, ഡോ. അസീസ്‌ തരുവണ എന്നിവര്‍ പങ്കെടുക്കുന്നു.
പുസ്‌തകപ്രകാശനത്തിനുശേഷം നവകേരള കലാസമിതിയുടെ ബസ്‌തുകര എന്ന നാടകവുമുണ്ട്‌.
നിരക്ഷരന്‍, കുറുമന്‍ തുടങ്ങിയ നമ്മുടെ ബ്ലോഗര്‍മാര്‍ പലരും എത്തുന്നുണ്ടെന്നാണ്‌ അറിഞ്ഞത്‌.
കോഴിക്കോടല്ലേ, ടൗണ്‍ഹാളല്ലേ, സമയം 5മണിയല്ലേ എനിക്കും പങ്കെടുക്കാന്‍ കഴിയുമെന്നാണ്‌ വിചാരിച്ചിരുന്നത്‌. പക്ഷേ, ദൗര്‍ഭാഗ്യം....

കൈതമുള്ളിന്‌ ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു.

13 comments:

മൈന said...

കൈതമുള്ളിന്റെ ജ്വാലകള്‍ ശലഭങ്ങള്‍ എന്ന അനുഭവക്കുറിപ്പുകളുടെ സമാഹാരം ഇന്നു വൈകിട്ട്‌ കോഴിക്കോട്‌ ടൗണ്‍ഹാളില്‍ വെച്ച്‌ സുകുമാര്‍ അഴീക്കോട്‌ പ്രകാശനം ചെയ്യുന്നു.

കൈതമുള്ളിന്‌ ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു.

ഇട്ടിമാളു said...

"കോഴിക്കോടല്ലേ, ടൗണ്‍ഹാളല്ലേ, സമയം 5മണിയല്ലേ എനിക്കും പങ്കെടുക്കാന്‍ കഴിയുമെന്നാണ്‌ വിചാരിച്ചിരുന്നത്‌... "

എല്ലാം ഓക്കെ.. പക്ഷെ ഇന്നു വര്‍ക്കിങ് ഡെ...

ഇ.എ.സജിം തട്ടത്തുമല said...

കൈതമുള്ളിനും ആശംസകൾ; അദ്ദേഹത്തിന്റെ പുസ്തകത്തിനും ആശംസകൾ! കൈതമുള്ളിനു ആശംസകൾ നൽകിയ മൈനയ്ക്കും ആശംസകൾ!

chithrakaran:ചിത്രകാരന്‍ said...

കൈതമുള്ള് വിളിച്ചിരുന്നു.
വരാമെന്നു പറഞ്ഞതുമാണ്.
പക്ഷേ,അരിക്കാശു നല്‍കുന്ന ജോലിയുടെ
സംഘടനയുടെ ഇലക്ഷനാണ് ഇന്ന്.
പങ്കെടുക്കാതിരുന്നാല്‍ വിമതനും,കരിങ്കാലിയും
അരാഷ്ട്രീയനുമൊക്കെയാകാം.
അതിനാല്‍,
ചടങ്ങിന് ചിത്രകാരന്റെ
ആത്മാര്‍ത്ഥമായ ആശംസകള്‍ !!!

നിഷാർ ആലാട്ട് said...

കൈതമുള്ളിനും,

അദ്ദേഹത്തിന്റെ പുസ്തകത്തിനും

ആശംസകള്‍ നേരുന്നു.


സ്നേഹത്തോടെ നിഷാർ ആലാടൻ

തിരൂര്‍കാരന്‍ said...

കൈതമുള്ളിനു ആശംസകള്‍,

ജ്യോനവന്റെ ബോഡി നാട്ടില്‍ എത്തുന്ന വിവരം കോഴിക്കോട് പരിസരത്തുള്ള ബ്ലോഗേര്‍സിനെ അറിയിക്കണം എന്ന് പറയാന്‍ അരീകോടന്‍ മാഷെ വിളിച്ചപ്പോഴാണ് വിവരം അറിഞ്ഞത്.....അദ്ദേഹം പങ്കെടുത്തിരുന്നു..
.
എല്ലാവിത ആശംസകളും നേരുന്നു..
കൂട്ടത്തില്‍ കഴിയുന്നവര്‍ ,
''എട്ടാം തിയതി രാവിലെ ഒൻപതുമണിക്കു കോഴിക്കോട് വിമാനത്താവളത്തിൽ ജ്യോനവന്റെ ബോഡി ഏറ്റുവാങ്ങുവാന്‍ കഴിയുന്നത്ര ബ്ലോഗർമാർ എത്തിച്ചേര്‍ന്ന്, അവന് അർഹമായ പരിഗണന നല്‍കണമന്ന് താല്‍‌പര്യപ്പെടുന്നു. മൃതദേഹം സ്വീകരിക്കാൻ ഏയർപോർട്ടിൽ പോകാൻ താല്പര്യമുള്ള ബ്ലോഗേഴ്സ് കോഴിക്കോ‍ടുള്ള ജ്യോനവന്റെ ബന്ധു റ്റിജോ-യുമായി ബന്ധപ്പെടാൻ അപേക്ഷിക്കുന്നു. റ്റിജോയെ ഫോൺ നമ്പര്‍ 09447637765 .

റീനി said...

കൈതമുള്ളിന് ആശംസകള്‍!

മൈനക്ക് ഹലോയും.

നിരക്ഷരന്‍ said...

ചടങ്ങില്‍ പങ്കെടുത്തു. ഗംഭീരചടങ്ങായിരുന്നു. വലിയൊരു കൂട്ടം സദസ്സും ഉണ്ടായിരുന്നു.

അരീക്കോടന്‍ മാഷ്, കരീം മാഷ്, ജി.മനു, കുറുമാന്‍ , കുട്ടന്‍ മേനോന്‍, ആഗ്നേയ, മലബാറി, കലേഷ്കുമാര്‍ , പ്രദീപ് , ദ്രൌപതി, തൌഫി പാറമ്മല്‍ ,മുരളി മേനോന്‍ , തുടങ്ങിയ ബ്ലോഗേഴ്സ് സന്നിഹിതരായിരുന്നു.

ശിഹാബ്ബുദ്ദീന്‍ പൊയ്ത്തുംകടവിനേയും, സിസ്റ്റര്‍ ജസ്മിയേയും പരിചയപ്പെടാനായി.

സുകുമാര്‍ അഴീക്കോട് , യു.എ.ഖാദര്‍ , എന്നിവരുടെ പ്രസംഗം കേള്‍ക്കാനുള്ള ഭാഗ്യമുണ്ടായി.

ബസ്തുകര നാടകം ആദ്യത്തെ അരമണിക്കൂര്‍ കണ്ടതിനുശേഷം മനസ്സില്ലാമനസ്സോടെ എറണാകുളത്തേക്ക് മടങ്ങുമ്പോള്‍ രാത്രി 9 മണി. ഇടയ്ക്ക് വെച്ച് ഉറക്കം വന്നപ്പോള്‍ വാഹനം വഴിയിലൊതുക്കി ഒരുമണിക്കൂര്‍ കിടന്നുറങ്ങി. വീട്ടിലെത്തിയപ്പോള്‍ വെളുപ്പിന് 2:30 മണി.

ജ്യോനവന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് മുകളില്‍പ്പറഞ്ഞ വിശിഷ്ഠാതിഥികള്‍ അടക്കമുള്ളവര്‍ ഒരു മിനിറ്റ് മൌനം പാലിച്ച് എഴുന്നേറ്റ് നിന്നുകൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്.

കൈതമുള്ള് ബ്ലോഗെഴുത്തൊക്കെ നിറുത്തി പ്രിന്റ് മീഡിയാ മുഖ്യധാരാ എഴുത്തിലേക്ക് കടന്നുവരണമെന്ന് സുകുമാര്‍ അഴീക്കോട് അഭിപ്രായപ്പെട്ടു. അതൊരു വലിയ അനുമോദനമായി എടുക്കുന്നതിനോടൊപ്പം തന്നെ ബ്ലോഗെഴുത്തിന്നെ തരം താഴ്ത്തിക്കൊണ്ടുള്ള പരാമര്‍ശമായിപ്പോയെന്ന് ബ്ലോഗേഴ്സ് പരിഭവം പറയുന്നുണ്ടായിരുന്നു.

പാമരന്‍ said...

കൈതമുള്ളിന്‌ ആശംസകള്‍... വൈകിപ്പോയതിനു ക്ഷമാപണം. നിരക്ഷരന്‍റെ വിവരണത്തിലൂടെ ചടങ്ങ്‌ വെര്‍ച്വല്‍ ആയി കണ്ടു :)

പിരിക്കുട്ടി said...

നിരക്ഷരന്‍ നന്ദി
ചടങ്ങുകള്‍ നേരിട്ട് കാണുന്ന പോലെ വിവരിച്ചതിനു ...
കൈതമുള്ളിനു അഭിനന്ദനങ്ങള്‍

Dr.azeeztharuvana said...

yennalum vannillallo myne

kaithamullu : കൈതമുള്ള് said...

I do understand the reasons, mynah...

-and thanks for the wishes!

nirakshara,Azeezu,

I met mynah yesterday and had a long chat...

cheers...sorry, bye!

INTIMATE STRANGER said...

aashamsakal