Thursday, October 30, 2008

നാട്ടുപച്ച ഒരുങ്ങുന്നു

kjjഇ-വായനയുടെ നാട്ടുപച്ചയിലേക്ക് സ്വാഗതം.



മലയാളത്തിലെ കലാ-സാംസ്കാരിക-സാഹിത്യ സ്പന്ദനങ്ങള് തൊട്ടറിയാന് ലോകത്തിന്റെ ഏത് ഭാഗത്തുമുള്ള മലയാളിക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു മാഗസിനായാണ് നാട്ടുപച്ച ഒരുക്കുന്നത്. പ്രശസ്തരായവരുടെയും പുതുതലമുറയുടെയും ശക്തമായ രചനകള് ഇനി നാട്ടുപച്ചയിലൂടെ ലോകമറിയും. വരുന്ന കേരളപ്പിറവി ദിനത്തില് വൈകീട്ട് 3 മണിക്ക് കോഴിക്കോട് ജയില് റോഡിലുള്ള ഹോട്ടല് സ്പാനില് വച്ച് ഔദ്ധ്യോഗികമായി നാട്ടുപച്ചയിലേക്കുള്ള നടവഴി തുറക്കുകയാണ്. സംവിധായകനും നടനുമായ രഞ്ജിതാണ് നാട്ടുപച്ചയെ ലോകമലയാളിക്ക് സമര്പ്പിക്കുന്നത്.

ഈ ധന്യമുഹൂര്ത്തത്തിലേക്കും, തുടര്ന്ന് വായനയ്ക്കും എല്ലാവരെയും ക്ഷണിക്കുന്നു.

നാട്ടുപച്ചയില് എന്തെല്ലാമാണ് ഉള്ളതെന്നറിയേണ്ടേ?

===ഒരിക്കലും ഒരിടത്തിരിക്കാന്‍ ഇഷ്ടപ്പെടാത്തയാളാണ് ഞാന്‍
-എം.പി.വീരേന്ദ്രകുമാര്‍




===ആത്മഹത്യാ മുനമ്പിലെത്തിയ ആദ്യ പ്രണയം-സിവിക് ചന്ദ്രന്‍


===അവിശ്വാസി , മിടുക്കന്‍ , അക്ഷരസ്നേഹി-കെ. പി. രാമനുണ്ണി

===പരേതനായ രക്ഷകര്‍ത്താവ് - വിനയ


===പട്ടം പറത്തിയ കുട്ടി - കെ.രേഖ

===പഞ്ചനക്ഷത്ര താരനിര്‍മ്മിതി ഒരശ്ലീലമാണ് - പ്രേംചന്ദ്

===പൊന്നും വിലക്കാവ്യം-
ബിച്ചു തിരുമല


===‘യു മാരി മൈ മദര്‍
’ - സതീഷ് സഹദേവന്‍

===ആദ്യ തിരക്കഥ സിനിമയാകുന്ന ദിവസത്തിനു വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത് - ദീദി ദാമോദരന്‍

===ആറുമടക്കുള്ള ‘വില്ലാളിവീരന്‍’ - ഷാജഹാന്‍ കാളിയത്ത്

===കറുത്ത മുസ്ലിം ദൈവം-സുനില്‍ കുമാര്‍
===ദുപ്പട്ടത്തുമ്പിലൂടെ - എ എന്‍ ശോഭ

==='ഗള്‍ഫുഭാര്യ'മാര് ഉണ്ടാവുന്നത് -നിബ്രാസുല്‍ അമീന്‍

==="പ്രതീതിയാഥാര്‍ത്ഥ്യങ്ങളുടെ ലോകം" -യാരിദ്

===ഒരു ക്ലാസ്സിക് ഭ്രാന്തിയെ പുനര്‍വായിക്കുമ്പോള്.... പ്രഭ സക്കറിയ



===കഥ, കവിത തുടങ്ങി ഒട്ടേറെ വിഭവങ്ങള്‍

വായിക്കുക. നിങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക.

17 comments:

Myna said...

നാട്ടുപച്ചയില് എന്തെല്ലാമാണ് ഉള്ളതെന്നറിയേണ്ടേ?

===ഒരിക്കലും ഒരിടത്തിരിക്കാന് ഇഷ്ടപ്പെടാത്തയാളാണ് ഞാന്-
എം.പി.വീരേന്ദ്രകുമാര്
====ആത്മഹത്യാ മുനമ്പിലെത്തിയ ആദ്യ പ്രണയം-സിവിക് ചന്ദ്രന്
====അവിശ്വാസി , മിടുക്കന് , അക്ഷരസ്നേഹി-കെ. പി. രാമനുണ്ണി
===പരേതനായ രക്ഷകര്‍ത്താവ് - വിനയ
===പട്ടം പറത്തിയ കുട്ടി - കെ.രേഖ

കഥ, കവിത തുടങ്ങി ഒട്ടേറെ വിഭവങ്ങള്

Joseph Antony said...

മൈന,
ആശംസകള്‍, സംരംഭത്തിന്‌ എല്ലാ വിജയവും നേരുന്നു.

മലബാറി said...

Myna,
All the best for www.nattupacha.com

പ്രിയ ഉണ്ണികൃഷ്ണന്‍ said...

All The Best!!!

K C G said...

നല്ല കാര്യം മൈന. മൈനയെ മാതൃഭൂമിയുടെ ബ്ലോഗനയില്‍ കണ്ടിരുന്നു.
(റിയാദാണ് ഈ ലിങ്ക് അയച്ചു തന്നത്)

Anoop Thomas said...

മൈനക്ക് സ്വന്തം നാടിന്റെ അഭിവാദ്യങ്ങള്‍..

നിരക്ഷരൻ said...

പുതിയ ഈ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. സ്ഥിരം വായനക്കാരനായി ഞാനുണ്ടാകും.

വികടശിരോമണി said...

ആശംസകൾ...

wayanadan said...

Dear Myna,
പുതിയ ഈ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. സ്ഥിരം വായനക്കാരനായി ഞാനുണ്ടാകും
Dr.Azeeztharuvana
944796474

Kiranz..!! said...

അഹാ..യാരിദും...!

കലക്കൻ സംരംഭം.!

വിദുരര്‍ said...

ഈ പച്ചയും നന്മ വിളയിക്കട്ടെ.

ചാണക്യന്‍ said...

ആശംസകള്‍....

salil | drishyan said...

നാട്ടുപച്ചയ്ക്ക് എല്ലാ വിധ ഭാവുകങ്ങളും!!!
കോഴിക്കോടെത്തുമ്പോള്‍ തീര്‍ച്ചയായും ബന്ധപ്പെടുന്നുണ്ട്.

സസ്നേഹം
ദൃശ്യന്‍

കിഷോർ‍:Kishor said...

നാട്ടുപച്ചക്ക് ഒരു കോഴിക്കോട്ടുകാരന്റെ ആ‍ശംസകള്‍!

ആദര്‍ശ്║Adarsh said...

എന്റെയും ആശംസകള്‍ ...!
ആദര്‍ശ് ,
കോലത്തുനാട്

വിപിന്‍ said...

നാട്ടുപച്ച കണ്ടു.
എന്റെ സുഹൃത്ത് നിത്യന്‍ ആണ് ആ പച്ചപ്പിലേക്കു നയിച്ചത്.
ഏറെ സന്തോഷം...
അഭിനന്ദനങ്ങള്‍...
ഈ പച്ചപ്പ് മീന വേനലിലും വാടാതിരിക്കട്ടെ..

ഇസ് ലാം വിചാരം said...

മൈനയും കൂട്ടരും ഇ-വായനക്ക് ഒരു പോര്‍ട്ടല്‍ തുടങ്ങിയിരിക്കുന്നു.
പേരു നാട്ടുപച്ച.
നല്ല ലേ ഔട്ട്. ഭാവുകങ്ങള്‍!
വായനക്കുപകരിക്കുന്ന ഒരു പോര്‍ട്ടല്‍ ഒരുക്കിയതിനഭിനന്ദനമര്‍ഹിക്കുന്നു.
എങ്കിലും പറയാതെ വയ്യ ചിലത്...
ആത്യന്തിക മതേതരത്വത്തിന്റെ നാട്യവും മതനിരാസത്തിന്റെ മനസുമാണു നാട്ടുപച്ചയുടെ മനോഹരമായ പുറം മോടിക്ക് പിന്നിലെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത് എന്നു തോന്നിപ്പോകുന്നു..
മതേതരത്വം മതനിരാസമാണെന്ന് ധരിച്ചു വശായ കുറച്ചു പേരാണു ടീമംഗങ്ങളെന്നും തോന്നിപ്പിക്കുന്നു അവിടെക്കണ്ട വിവിധ കുറിപ്പുകള്‍..
ഒളിഞ്ഞിരുന്നിട്ടും അത് നാട്ടുപച്ചയിലുടനീളം നിഴലിച്ചു കാണുന്നത് പോലെ..

ഒന്നു മാത്രം പറയാം...
continue reading...on www.islamvicharam.blogspot.com