Thursday, September 18, 2008

മുസ്ലീങ്ങളെല്ലാം ഭീകരരാണോ?

ഈ ലക്കം പച്ചക്കുതിരയില്‍ 'യൂ പീപ്പിള്‍ ആര്‍ മേക്കിംഗ്‌ സോ മച്ച്‌ ട്രബിള്‍' എന്ന തലക്കെട്ടില്‍ ഒരു അഭിമുഖ സംഭാഷണമുണ്ട്‌. 24 മണിക്കൂറും വാര്‍ത്തകള്‍ നിറക്കാന്‍ നിര്‍ബന്ധിതരാനുന്നതിനാല്‍ എന്തും ഏതും എടുത്തു പ്രയോഗിക്കേണ്ട ഗതികേടിലേക്ക്‌, ആ വാര്‍ത്തകള്‍ ആഘോഷിക്കേണ്ട ഗത്യന്തരമില്ലായ്‌മകളിലേക്ക്‌ എത്തുന്നതിന്‌ മുമ്പ്‌ വാര്‍ത്താമുറികളില്‍ നിന്ന്‌ ഇറങ്ങിപോയ മൂന്നു വനിതകളുമായി കെ. പി. റഷീദ്‌ നടത്തിയ അഭിമുഖത്തിലൊന്നാണ്‌ മുകളില്‍ സൂചിപ്പിച്ചത്‌. കെ. കെ. ഷാഹിന, വി. എം. ദീപ, വിധു വിന്‍സന്റ്‌ എന്നിവരാണ്‌ ഈ മൂന്നുപേര്‍.

വായനയില്‍ മനസ്സില്‍ തട്ടിയ ഒരു ഭാഗമാണ്‌ ഷാഹിനയുടെ സംഭാഷണത്തിലെ 'മുസ്ലീം സ്വത്വബോധം'.
ഏഷ്യാനെറ്റില്‍ ജോലി ചെയ്യവേ കോയമ്പത്തൂര്‍ സ്‌ഫോടനം കഴിഞ്ഞ സമയത്തെ ഒരുനുഭവം പങ്കുവെക്കുന്നു അവര്‍. ചെന്നൈ വിമാനത്താവളത്തില്‍ മൂന്നു മണിക്കൂറോളം പിടിച്ചു നിര്‍ത്തി ചോദ്യം ചെയ്‌തു എന്നും അതിനുള്ള കാരണം 'ഷാഹിന' എന്ന പേരായിരുന്നു എന്നും. 'യൂ പീപ്പിള്‍ ആര്‍ മേക്കിംഗ്‌ സോ മച്ച്‌ ട്രബിള്‍' എന്നായിരുന്നു അവരുടെ കമന്റ്‌.
" ചില സഹപ്രവര്‍ത്തകര്‍ ഭീകരതയെക്കുറിച്ചും മറ്റും നടത്തിയ കമന്റുകള്‍ എനിക്ക്‌ ഉള്‍ക്കൊള്ളുവാനുമായിരുന്നില്ല. എല്ലാ ഭീകരരും മുസ്ലീംങ്ങളാണെന്ന്‌ പൊതുബോധം തന്നെയാണ്‌ ഏറിയോ കുറഞ്ഞോ പലരും വച്ചുപുലര്‍ത്തുന്നത്‌".
ബാബറി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ട സമയത്ത്‌ തന്നെ വല്ലാത്തൊരു അരക്ഷിതാവസ്ഥ വന്നു പൊതിഞ്ഞു എന്ന്‌ ഷാഹിന പറയുന്നു.

ഇവിടെ ഷാഹിനയല്ല പ്രശ്‌നം. 'യൂ പീപ്പിള്‍ ആര്‍ മേക്കിംഗ്‌ സോ മച്ച്‌ ട്രബിള്‍' എന്ന വാക്കുകളാണ്‌. സ്‌നേഹത്തിന്റെ സാഹോദര്യത്തിന്റെ സഹനത്തിന്റെ ഒക്കെ മതമായ ഇസ്ലാം ഇന്നറിയപ്പെടുന്നത്‌ ഭീകരതയുടേതെന്നാണ്‌.

സ്വാനുഭവത്തില്‍ നിന്നു പറഞ്ഞാല്‍ നിരക്ഷരയായ എന്റെ അയല്‍വാസി പത്രത്തിലെ വാര്‍ത്തകള്‍ ഉറക്കെ വായിപ്പിച്ച്‌ തല്ലും കൊലയും കള്ളക്കടത്തും ഭീകരതയുമെല്ലാം വായിക്കുമ്പോള്‍ അതിലെല്ലാം മുസ്ലീം നാമധാരികളെ കാണുമ്പോള്‍ അമുസ്ലീമായ അവര്‍ പറയും. 'നോക്ക്‌ എല്ലാം നിങ്ങടെ ആള്‍ക്കാരാ...'

എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു?

കേരളത്തിലെ ക്രൈം റിപ്പോര്‍ട്ടുകളില്‍ 70 ശതമാനവും മുസ്ലീം നാമധാരികളാണെന്നത്‌ സത്യം മാത്രമാണ്‌. ബിന്‍ലാദന്‍ മുതല്‍ നീണ്ടു കിടക്കുകയാണ്‌ ഈ പട്ടിക. എനിക്കും പലപ്പോഴും ഒരക്ഷിതാവസ്ഥ, ഒറ്റപ്പെടല്‍ അനുഭവപ്പെട്ടിട്ടുണ്ട്‌. ചില
ചോദ്യങ്ങള്‍ക്കു മുന്നില്‍.. ആള്‍ക്കൂട്ടത്തിനിടയില്‍ ....

ആള്‍ത്തിരക്കുകള്‍ക്കിടയില്‍ ഈയുള്ളവളും കണ്ടുമനസ്സിലാക്കിയിട്ടുണ്ട്‌ മുസ്ലീം എന്നു കേള്‍ക്കുമ്പോഴേ അവജ്ഞ.

കഴിഞ്ഞ ആഴ്‌ചത്തെ ഒരു സംഭവം - ബസില്‍ വെച്ചായിരുന്നു. അടുത്തു നിന്ന പര്‍ദ ധരിച്ച സ്‌ത്രീ അറിയാതൊന്നു തട്ടിപ്പോയതിന്‌ ഒരു കാര്യവുമില്ലാതെയാണ്‌ 'മുസ്ലീങ്ങളെ എനിക്കിഷ്ടമല്ല' എന്ന്‌ ഒരു സ്‌ത്രീ ഉറക്കെ പ്രഖ്യാപിച്ചത്‌. ഉച്ചനീചത്വങ്ങള്‍ നമുക്കിടയില്‍ നിന്ന്‌ മാറിയിട്ടില്ലെന്നല്ലേ ഈ പ്രഖ്യാപനത്തിലുള്ളത്‌.

ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഒന്നു കണ്ണു തുറന്നു ചുറ്റും നോക്കു. കാതുകള്‍ തുറന്നു വെയ്‌ക്കൂ. അപ്പോളറിയാം
മുസ്ലീം സ്‌ത്രീ വിവരമില്ലാത്തവളാണ്‌, ബോധമില്ലാത്തവളാണ്‌, ഭീകരന്മാരുടെ അമ്മയാണ്‌, പെങ്ങളാണ്‌ ...എന്തുകൊണ്ട്‌ ഇങ്ങനെ സംഭവിക്കുന്നു?

സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും നന്മയുടെയും മതത്തില്‍ നിന്ന്‌ ഭീകരതയുടെ മതമായി മാറുന്നതില്‍ ഭീകരതക്കപ്പുറം ഒരു ഇസ്ലാമുണ്ടെന്ന്‌ തെളിയിക്കാന്‍ ആര്‍ക്കാവും? ആരു മുന്നിട്ടിറങ്ങും?
എല്ലാമുസ്ലീങ്ങളും ഭീകരരല്ലെന്ന്‌ കാലം തെളിയിക്കുന്നത്‌ കാത്തിരിക്കുന്നു. അശാന്തിയുടെ മനസ്സോടെ...

80 comments:

മൈന said...

മുസ്ലീം സ്‌ത്രീ വിവരമില്ലാത്തവളാണ്‌, ബോധമില്ലാത്തവളാണ്‌, ഭീകരന്മാരുടെ അമ്മയാണ്‌, പെങ്ങളാണ്‌ ...എന്തുകൊണ്ട്‌ ഇങ്ങനെ സംഭവിക്കുന്നു?
സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും നന്മയുടെയും മതത്തില്‍ നിന്ന്‌ ഭീകരതയുടെ മതമായി മാറുന്നതില്‍ ഭീകരതക്കപ്പുറം ഒരു ഇസ്ലാമുണ്ടെന്ന്‌ തെളിയിക്കാന്‍ ആര്‍ക്കാവും? ആരു മുന്നിട്ടിറങ്ങും?

കണ്ണൂരാന്‍ - KANNURAN said...

ലോകം വല്ലാതെ മാറിപ്പോയിരിക്കുന്നു. പേരു കൊണ്ടു ആളുകള്‍ ഭീകരവാദികളാകുന്നു, കേവലം ഒരു ന്യൂനപക്ഷത്തിന്റെ ചെയ്തികള്‍ മൂലം. എന്‍.എസ്.മാധവന്റെ തിരുത്ത് എന്ന കഥ ഈ ലേഖനത്തോട് ചേര്‍ത്ത് വായിക്കപ്പെടേണ്ടതാണ്.


കുറ്റകൃത്യങ്ങളുടെ എണ്ണം പെരുകുന്നതിന്റെ അടിസ്ഥാനകാരണം സാമ്പത്തിക അസമത്വം തന്നെ ആയിരിക്കും. സാമ്പത്തിക അസമത്വം ഏറ്റവും കൂടുതലുള്ള സമുദായം മുസ്ലീം സമുദായം ആയിരിക്കും.

സി. കെ. ബാബു said...

മൈനയുടെ ചോദ്യം: മുസ്ലീങ്ങളെല്ലാം ഭീകരരാണോ?

എന്റെ മറുപടി: അല്ല.

നരിക്കുന്നൻ said...

ഈ അവസ്ഥ സമൂഹത്തിൽ ഉണ്ടാക്കിയത്‌ ഏതെങ്കിലും അന്യ മത വിഭാഗങ്ങളല്ല എന്ന് കൂടി നാം കൂട്ടി വായിക്കണം. മുസ്ലിം തീവ്യവാദികളിലൂടെ നമുക്ക്‌ നഷ്ടമാകുന്ന സാഹോദര്യവും സമാധാനവും ഇനി തിരിച്ചെത്തുമോ.? അറിയില്ല.

ഒരിക്കലും ഇസ്ലാം തീവൃവാദത്തെ അനുകൂലിച്ചിട്ടില്ല എന്ന് നാഴികക്ക്‌ നാൽപത്‌ വട്ടം നമ്മുടെ പണ്ഡിതർ പ്രസ്താവനകളിറക്കുമ്പോഴും ഒരിക്കൽ പോലും ഈ തീവൃവാദപ്രവർത്തനം നടത്തുന്ന സംഘടനകളുടെ ചെയ്തികളെ പ്രതികൂലിച്ച്‌ സംസാരിക്കാൻ ഇവർ മിനക്കെടുന്നില്ല. നമ്മുടെ നാട്ടിൽ കൂണുപോലെ മുളച്ച്‌ പൊന്തുന്ന തീവൃവാദസംഘടനകൾ ഇതിനുദാഹരണമാണ്‌.

ചാണക്യന്‍ said...

മൈന,
ഭീകരത എല്ലാറ്റിലുമുണ്ട്....
ജോര്‍ജ്ജ് ബുഷ്- ക്രിസ്ത്യാനി
ബിന്‍ ലാദന്‍- മുസ്ലിം
നരേന്ദ്രമോഡി-ഹിന്ദു
'ദീസ് പീപ്പിള്‍ ആര്‍ മേക്കിംഗ്‌ സോ മച്ച്‌ ട്രബിള്‍'
എന്ന് തിരുത്തി വായിച്ചാല്‍ പോരേ....

മൈന said...

ഒരു തിരുത്തിവായനയില്‍ ഒതുങ്ങുന്നില്ല ചാണക്യന്‍ പ്രശ്‌നം. തലക്കെട്ടിനോട്‌ നേരിട്ട്‌ പ്രതികരിച്ച ബാബു, ആ ഉത്തരം പൂര്‍ണ്ണമല്ല.
സമാധാനപ്രിയരായ അമുസ്ലീങ്ങളെയടക്കം വിഷമിപ്പിക്കുന്ന ചോദ്യമാണത്‌. കണ്ണൂരാന്‍ പറഞ്ഞ സാമ്പത്തിക അസമത്വം മാത്രമാവാന്‍ വഴിയില്ല. പക്ഷേ ഇതൊരു സങ്കടമുള്ള അവസ്ഥയാണ്‌.

ഡി പ്രദീപ്‌ കുമാര്‍ said...

സമൂഹത്തിന്റെ മനോഘടനയങ്ങനെയാണു ഇതിനു കാരണം.പൊതുധാരയില്‍ നിന്ന് മാറി നില്‍ക്കുന്ന മുസ്ലീങ്ങളും ഇതിനു തങ്ങളുടേതായ സംഭാവന നല്‍കിയിട്ടുണ്ടു.ന്യൂനപക്ഷങ്ങള്‍ എവിടെയും ഇങ്ങനേ മുദ്രകുത്തപ്പെടും.മതപരമായ വ്യതിരിക്തത നിലനിര്‍ത്തിക്കൊണ്ടു തന്നെ നാടുമായി ഇഴുകിച്ചേരുകയാണു പോംവഴി.തെക്കന്‍ കേരളത്തിലെ മുസ്ലീങ്ങളെ കാവിപ്പടക്കാര്‍ പോലും ഒറ്റപ്പെടുത്താത്തതിനു കാരണമിതാണു.വിദ്യാഭ്യാസരംഗത്തെ കുതിച്ചുചാട്ടത്തിലൂടെ മലപ്പുറതെ മുസ്ലീങ്ങള്‍ക്കിടയിലും ഈ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു...

ചാണക്യന്‍ said...

മൈന,
എല്ലാ മതങ്ങളും മനുഷ്യ നന്മക്കും സമാധാനത്തിനും വേണ്ടി എന്നാണ് കരുതുന്നത്....
മതവും രാക്ഷ്ട്രീയവും കൂട്ടികലര്‍ത്തുമ്പോഴാണ് ഇവിടെ ഭീകരന്മാര്‍ ഉണ്ടാവുന്നത്...
മതഭ്രാന്തന്മാര്‍ മനുഷ്യാവകാശങ്ങള്‍ക്ക് തെല്ലും വിലകല്‍പ്പിക്കാതെ കാര്യങ്ങള്‍ നടത്താന്‍ മുന്നിട്ടിറങ്ങുമ്പോള്‍ അവരെ എതിര്‍ക്കാന്‍ മടികാണിക്കുന്ന ഓരോരുത്തരും താന്താങ്ങളുടെ മതത്തിലെ ഭീകരതയെ പരിപോഷിപ്പിക്കുകയാണ് ചെയ്യുന്നത്........

കനല്‍ said...

മുസ്ലീം തീവ്രവാദികള്‍ നടത്തുന്നതുമാത്രമല്ല തീവ്രവാദം.
അത് ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും മറ്റു മതസ്ഥരെ ആക്രമിക്കുന്നതിനെയും കൊലപെടുത്തുന്നതിനെയും തീവ്രവാദം എന്ന് പറയാന്‍ നമുക്ക് മനസുണ്ടാവണം.

ഇയടുത്തിടെ നടന്ന സ്ഫോടനങ്ങളില്‍ നിരപരാധികളായ മുസ്ലീകളും ഇരയായിട്ടുണ്ട്. അപ്പോള്‍ തീവ്രവാദം ഒരു മതത്തിന്റെ രോഗമല്ല മറിച്ച് സംസ്കാര ശൂന്യരായ, അന്ധരായ ചില മനുഷ്യരുടേതാണെന്ന് നാം തിരിച്ചറിയണം.

രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ നമ്മുടെ രാഷ്ട്രീയപാര്‍ട്ടികള്‍ ഒരുപക്ഷേ ഈ തീവ്രവാദ ആക്രമണങ്ങള്‍ പ്ലാന്‍ ചെയ്യുന്നതാണോന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സി. കെ. ബാബു said...

മൈന,
പ്രശ്നത്തിന്റെ സങ്കീര്‍ണ്ണത അറിയാവുന്നതുകൊണ്ടാണു് ഒറ്റവാക്കില്‍ മറുപടി പറഞ്ഞതു്. യഥാര്‍ത്ഥ പ്രശ്നം ഇസ്ലാമിനോളം തന്നെ പഴയതാണു്. ഭീകരത അതിന്റെ ഒരു മുഖം മാത്രം. പരിഹാരം വരേണ്ടതു് മുസ്ലീം സമുദായത്തില്‍ നിന്നുതന്നെ‌. പക്ഷേ മാറ്റങ്ങള്‍ക്കുവേണ്ടിയുള്ള ഏതു് ശ്രമവും അന്ധമായി എതിര്‍ക്കപ്പെടുന്നു. ഏതാണോ പ്രശ്നം അതു് പരിഹാരമായി തെറ്റിദ്ധരിക്കപ്പെടുന്നു. ഉദാഹരണങ്ങള്‍ ബ്ലോഗില്‍ തന്നെ വേണ്ടത്രയുണ്ടു്.

അനുഭവിച്ച തിന്മകള്‍ മനുഷ്യമനസ്സില്‍ നന്മകളേക്കാള്‍ ദീര്‍ഘനാള്‍ മായാതെ നില്‍ക്കും. മറ്റു് മനുഷ്യര്‍ മുസ്ലീങ്ങളെ പൊതുവെ ഭീകരരായി കരുതുന്നുണ്ടെങ്കില്‍ അതിന്റെ കാരണവും മറ്റൊന്നുമല്ല.‍

ഏതാനും വാക്കുകള്‍ കൂടുതല്‍ എഴുതിയതുകൊണ്ടും ഇതൊരു “പൂര്‍ണ്ണ ഉത്തരം” ആകുന്നില്ല. അങ്ങനെ ആയിരുന്നെങ്കില്‍ കാര്യങ്ങള്‍ എത്ര എളുപ്പമായിരുന്നേനെ!

ചാരുദത്തന്‍‌ said...

മതം വെറും ജന്മസിദ്ധം മാത്രമായിരിക്കെ, എന്റെ മതം മാത്രമാണു്‌ ഉല്‍കൃഷ് ടം എന്നു്‌ ഉദ്ഘോഷിക്കുന്നതാരായാലും അവന്‍ തീവ്രവാദിയാണു്‌. അങ്ങനെയെങ്കില്‍ അവന്റെ മതത്തില്‍ മാത്രം ദൈവം മനുഷ്യനെ സൃഷ് ടിച്ചാല്‍ മതിയായിരുന്നല്ലോ! നമ്മുടെ കിടക്കറയ്ക്കപ്പുറം‍.. അടുക്കളയ്ക്കപ്പുറം.. ഉമ്മറത്തിനപ്പുറം... മതം പാടില്ല. നാം 'മതേതരത്വം' ഉപേക്ഷിക്കണം.എല്ലാ മതങ്ങളേയും തിരസ്ക്കരിക്കണം. എത്ര പേര്‍ക്കിതിനു കഴിയും? വിവാഹത്തിനും മരണത്തിനും ഏതു വിപ്ലവകാരിക്കും മതം വേണം. ഇതു തിരിച്ചറിയാന്‍ നമുക്കെന്തേ കഴിയാത്തതു്‌?

സമദ് പൊന്നാട് SAMAD PONNAD said...

ഇസ്ലാമിനെ ഭീകരതയുടെ മതമായി പ്രചരിപ്പിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്കും ചെറുതല്ല. ചാണക്യൻ പറഞ്ഞ ജോർജ്ജ് ബുഷിനെ ആരും ‘ക്രിസ്ത്യൻ ഭീകരവാദി’എന്ന് പറയുന്നതായി കേട്ടിട്ടില്ല.നരേന്ദ്രമോഡി ഹിന്ദു ഭീകരവാദിയായും വിശേഷിപ്പിക്കപ്പെടുന്നില്ല.പിന്നെയെങ്ങെനെ ബിൻലാദൻ മാത്രം മുസ്ലിം ഭീകരവാദിയായി?
ഭീകരവാദത്തിന് മതമില്ല.എന്നിട്ടും ഇസ്ലാമിനെ മാത്രംഭീകരതയോടൊപ്പം കൂട്ടി വായിക്കുന്നത്
എന്തിനാണെന്ന് മനസ്സിലാവുന്നില്ല.

നജൂസ്‌ said...

ഇതിന്റെ വിത്തുകള്‍ പാകുന്നതിവിടെയല്ല മൈനാ. അസ്തമയസൂര്യന്‍ പടിഞ്ഞാറ്‌ ഇറങുന്ന കാലത്തോളം ഇത്‌ തുടരുകയും ചെയ്യും. ഇവിടെ മുസ്ലിമിനെ കണ്ടെത്തേണ്ടത്‌ പേരുകൊണ്ടാവരുത്‌. അറബി പേരുള്ളവരെല്ലാം മുസ്ലിങളല്ലന്ന്‌ മനസ്സിലാക്കുന്ന ഒരു തലമുറയുണ്ടാവട്ടെ. അപ്പൊ ചിലപ്പൊ വല്ല മാറ്റവും ഊണ്ടായേക്കാം.

vimathan said...

എല്ലാ മുസ്ലീമുകളും, ഭീകരര്‍ ആണോ? അല്ലാ എന്നാല്‍ എല്ലാ ഭീകരരും മുസ്ലീമുകള്‍ ആണ് എന്ന രീതിയില്‍ ഉള്ള ഒരു ജെനെറലൈസേഷന്‍ ഉണ്ടാക്കപ്പെട്ടിട്ടുണ്ട്, അല്ലെങ്കില്‍ ഉണ്ടാക്കപ്പെടുന്നുണ്ട് എന്നത് തീര്‍ച്ചയായും ഒരു വസ്തുതയാണ്. ഇങനെ ഒരു പൊതു ധാരണ രൂപീകരിക്കുന്നതില്‍ നമ്മുടെ മീഡിയ വഹിക്കുന്ന പങ്ക് വളരെ വലുതാണ് എന്നതും ശരിയാണ്. പക്ഷെ ഇതിനെ ഫലപ്രദമായി പ്രതിരോധിക്കണം എങ്കില്‍ മത മൌലിക വാദികള്‍ അല്ലാത്ത,സ്പെയിന്‍ മുതല്‍ ഇന്‍ഡോനേഷ്യ വരെ നീണ്ടു കിടക്കുന്ന ഒരു ഇസ്ലാമിക ഖിലാഫത്തും, ഹുക്കുമത്ത് എ ഇലാഹിയും, ആഗ്രഹിക്കാത്ത, അതിനു വെണ്ടീ ചാവാനും കൊല്ലാനും, തയ്യാറാവാത്ത,ഭൂരിപക്ഷം വരുന്ന moderate മുസ്ലീമുകള്‍ ഒരുമിച്ചു നിന്ന് അവരുടെ ശബ്ദം ഉയര്‍ത്തണം എന്നതു മാത്രമാണ് പോംവഴി എന്ന് തോന്നുന്നു. പക്ഷെ ഇന്ന് , മുസ്ലീമിന്റെ അല്ലെങ്കില്‍ ഇസ്ലാമിന്റെ വക്താക്കളായി എവിടെയും കാണാനാവുന്നത് കൂടുതലും, ഇസ്ലാമിക ഭീകരതെയെ തുറന്ന് എതിര്‍ക്കാന്‍ മടി കാണിക്കുന്ന, അതിനെ എപ്പോഴും വെള്ള പൂശുന്ന, അതെല്ലാം മീഡിയയുടെയും, ഭരണകൂടത്തിന്റെയും, കുപ്രചരണങാള്‍ ആണെന്ന് വാദിക്കുന്ന, പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ അനുയായികളെ ആണ്. മലയാളം ബ്ലൊഗുകളുടെ തന്നെ കാര്യമെടുത്താല്‍, ഇവിടെ ഇസ്ലാമിന്റെ ആധികാരിക വക്താക്കള്‍ ആയി സ്വയം നിയമിച്ചിട്ടുള്ളവര്‍ എല്ലാം തന്നെ മേല്‍ പറഞ്ഞ കൂട്ടത്തിലാണെന്ന് പറയേണ്ടി വരുന്നു. ഇവരിലൂടെ മറ്റുള്ളവര്‍ പരിചയപ്പെടുന്ന ഇസ്ലാമല്ല, ബ്ലൊഗിലെഴുതുന്ന മൈനയുടെഉം, ഐസിബിയുടെയും, ഉംബാച്ചിയുടെയും മറ്റുള്ള പലരുടെയും ഇസ്ലാം എന്നത് ശരിയെങ്കിലും, അവയൊക്കെ, പക്ഷെ മേല്പറഞ്ഞ കൂട്ടത്തിന്റെ ആരവങള്‍ക്കിടയില്‍ മുങി പോവുന്നു എന്നതാണ് സങ്കടം.

Meenakshi said...

നരിക്കുന്നന്‍ പറഞ്ഞതിനോട്‌ പൂര്‍ണ്ണമായും യോജിക്കുന്നു. നിരപരാധികളായ പൊതുജനങ്ങളെ മതഭീകരസംഘടനകള്‍( ഉദാ: ഇന്ത്യന്‍ മുജാഹിദിന്‍) കൊന്നൊടുക്കുന്നതിനോട്‌ ശക്തമായി പ്രതികരിക്കാന്‍ ഒരു മതമേലധ്യക്ഷന്‍മാരും മുന്‍പോട്ട്‌ വരുന്നില്ല എന്നത്‌ ഒരു ദു:ഖ സത്യമാണ്‌. ഇത്തരം ഭീകരരെ നിശിതമായി വിമര്‍ശിക്കാന്‍ പുരോഹിതന്‍മാര്‍ രംഗത്ത്‌ വരുകയാണെങ്കില്‍ മതത്തിണ്റ്റെ പേരില്‍ ആക്രമണം നടത്തുന്ന കള്ള നാണയങ്ങളെ ഒരു പരിധി വരെ ഒറ്റപ്പെടുത്താന്‍ കഴിയും.

കരീം മാഷ്‌ said...

നിയമപരമായ സുരക്ഷിതത്വവും,
നീതിപരമായ പൌര സം‍രക്ഷണവും
പ്രതീക്ഷിക്കാനില്ലാത്തപ്പോള്‍ ആ വിഭാഗം തീവൃവാദത്തിലേക്കു തിരിയുന്നുവെങ്കില്‍..
ബീഹാറില്‍ ഇപ്പോള്‍ നടക്കുന്നത് മറ്റൊരു തീവ്രവാദ ഗ്രൂപ്പിനു ബീജം നല്‍കലാണ്.
ഇതൊക്കെ മലിനീമസമായ രാഷ്ട്രീയത്തിന്‍റെ ബാക്കിപത്രങ്ങളുമാണ്.
വിപത്തുകള്‍ അനുഭവിക്കുന്നത് അനേകം നിരപരാധികളും..

ഹരീഷ് തൊടുപുഴ said...

എല്ലാ മുസ്ലിങ്ങളും ഭീകരരാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. യഥാര്‍ത്ഥ ഇന്ത്യന്‍ മുശ്ലിങ്ങളുണ്ടിവിടെ; രാജ്യസ്നേഹികളായവര്‍....ഞാന്‍ മനസ്സിലാക്കുന്നു.

girishvarma balussery... said...

വല്ലാതെ വിഷമിപ്പിച്ചു കളഞ്ഞല്ലോ സഹോദരി.. നിങ്ങള്‍ എന്നെ.. ആരു പറഞ്ഞു മുസ്ലീങ്ങള്‍ എന്നുകൊണ്ട് മാത്രം നിങ്ങളെ അകറ്റുന്നു എന്ന്... ചിലര്‍ മാത്രം.. അവരെ നമുക്ക് പഴിക്കുക പോലും വേണ്ട സഹോദരീ....ഞാന്‍ ഒരു കൊഴികോട്കാരന്‍ ആണ്.. മുസ്ലീങ്ങളും , ഹിന്ദുക്കളും ഇടകലര്‍ന്നു ജീവിക്കുന്ന ഒരിടം.. എന്‍റെ ഏറ്റവും അടുത്ത സുഹൃത്ത്‌ തന്നെ മുസ്ലിം ആണ്... അവനെ മറന്നു ഒരു ജീവിതം തന്നെ എനിക്കില്ല ..ശരിക്കും ദയനീയം ആണ് ഇപ്പോഴത്തെ അവസ്ഥ.. മൊഴിചൊല്ലലില്‍ പിരിഞ്ഞകന്ന അനവധി ജീവിതങ്ങള്‍ ചുറ്റിനും ഉണ്ട്..ഒരു "അവിലുമ്മ" ഉണ്ടായിരുന്നു എന്‍റെ വീട്ടിനടുത്ത്.. അവര്‍ അവില്‍ ഇടിച്ചുണ്ടാക്കി പോറ്റി വളര്‍ത്തി , കുഞ്ഞുങ്ങളെ... ഒറ്റയ്ക്ക്.. പക്ഷെ ഒരു മകളും മൂന്നു മൊഴി കേട്ട് പിരിയേണ്ടി വന്നു.. ഈ ദുര്യോഗങ്ങള്‍ എന്നെ വല്ലാതെ ഉലക്കുന്നു... പിന്നെ കൊഴികോട് ടൌണിലെ വേശ്യകളില്‍ അധികവും മുസ്ലിം സ്ത്രീകള്‍ .. എന്തുകൊണ്ട് ? ഇതും എന്നെ വേദനിപ്പിക്കുന്നു.... പക്ഷെ ഗള്‍ഫ് പണം കുറെയൊക്കെ ജീവിതങ്ങള്‍ തളിര്പ്പിച്ചിട്ടുണ്ട്..
ഇനി ഭീകരത . അതായിരിക്കും ഒരുപക്ഷെ ചിന്തിപ്പിക്കുന്നവേ വിഷമിപ്പിക്കുന്ന ഒരേ ഒരു കാര്യം..
നമുക്കൊന്നും ആലോചിക്കാന്‍ കൂടി വയ്യാത്ത ഒരു കാര്യം കൂടി .... ഇതാ.. പേപ്പറില്‍ ഇന്നലെ വായിച്ചത്..ഡല്‍ഹി സ്പോടനത്തില്‍ ചരട് വലിച്ച പിടികിട്ടാ പുള്ളി സോഫ്റ്റ്വയേര്‍ എന്‍ജിനിയറുടെ ഉമ്മ പറഞ്ഞത്.." അവനെ പിടികിട്ടിയാല്‍ എന്‍റെ മുന്നില്‍ കൊണ്ട് വന്നു തൂക്കി കൊല്ലണം" ഏതു അമ്മ പറയും... ഇത്.... അത് ഈ ഉമ്മക്കെ പറ്റൂ.. എല്ലാം ഒന്ന് കൂട്ടി വായിച്ചു എന്ന് മാത്രം..
ഒരിടത്തും തല കുനിക്കേണ്ട .....ധീരം മുന്നേറുക ... ആശംസകള്‍ ....

സൂരജ് :: suraj said...

കേരളത്തിലെ ക്രൈം റിപ്പോര്‍ട്ടുകളില്‍ 70 ശതമാനവും മുസ്ലീം നാമധാരികളാണെന്നത്‌ സത്യം മാത്രമാണ്‌.

ഈ വിവരത്തിന്റെ സോഴ്സ് പറയാമോ മൈനേ ? അത്രയ്ക്കങ്ങ് വിശ്വാസം വരുന്നില്ല.

അതോ ഇനി ഏതെങ്കിലും പ്രത്യേക തരം ക്രൈം - ഉദാഹരണം കസ്റ്റംസ് - ഉദ്ദേശിച്ചുള്ള റിപ്പോര്‍ട്ട് ആണോ അത് ?

സൂരജ് :: suraj said...
This comment has been removed by the author.
മത്തായി said...

ഇസ്ലാമിക രാഷ്ട്രങ്ങളുടെ സമ്മേളനങ്ങളില്‍പ്പോലും ഭീകരവാദം ഒരു മുഖ്യ വിഷയമാകുമ്പോള്‍ (അതൊന്നും ക്രിസ്ത്യന്‍, ഹിന്ദു ഭീകരവാദത്തെപ്പറ്റിയല്ല) ഇതെല്ലാം മാധ്യമ സൃഷിടിയെന്ന കാപട്യം തന്നെയാണ് മുസ്ലീങ്ങളെപ്രതിക്കൂട്ടിലാക്കുന്നത്. മാ‍ധ്യമങ്ങള്‍ എന്തിനു മുസ്ലീങ്ങളെ നിരന്തരം പ്രതിക്കൂട്ടിലാക്കണം എന്ന ചോദ്യത്തിനു പോലും ആര്‍ക്കുമുത്തരമില്ല. ഇസ്ലാമില്‍ ഭീകരവാദമുണ്ടെന്ന് സ്വയം സമ്മതിക്കാന്‍ ഇനിയെത്ര ജീവന്‍കൂടി പൊലിയണമെന്നു ഭീതിയോടെ ചോദിക്കട്ടെ. ഭൂരിപക്ഷത്തിന്റെ നിശബ്ദതയും ന്യൂനപക്ഷത്തിന്റെ തുറന്ന പിന്തുണയും തന്നെയാണിവിടെ കുറ്റവാളി. ഭീകരവാദത്തിനെതിരായി പ്രസംഗിച്ചൂ‍കൊണ്ട് ബിന്‍ലാദന്റെ മകന്‍ ലോകം ചുറ്റുമ്പോള്‍, കെ. ടി. ജലീല്‍ വിപ്ലവചാനലിലിരുന്നു ചോദിക്കുന്നു, “ബിന്‍ ലാദന്‍ എന്നൊരാളുണ്ടോ?”

മതത്തിനു വേണ്ടി ചാവാനും കൊല്ലാനും ദൈവശാസ്ത്രപരമായ ന്യായീകരണം തന്നെ ഇസ്ലാമിലുണ്ട്. ‘നിന്റെ മതം നിനക്ക്’ എന്നൊക്കെ പഞ്ചാരവാക്കു പറഞ്ഞാലും അധികാരത്തിന്റെ വാളുമായി പ്രചരിച്ച ഇസ്ലാം ചരിത്രത്തിലൊരുപാടു ചോര വീഴ്ത്തിയിട്ടുണ്ട്. നിരപരാധികളെ കൊന്നൊടുക്കുന്ന ചാവേറുകള്‍ക്ക് ,ഇസ്ലാം പരലോകത്ത് വാഗ്ദാനം ചെയ്യുന്നത് അടിപൊളി സെറ്റപ്പുകള്‍ത്തെന്നെയാണ്. മറ്റുമതങ്ങളില്‍ ഇത്തരം ഓഫറുണ്ടോ എന്നുപോലുമറിയില്ല.

ഭീകരവാദത്തിന്റെ ഇരയായി നൂറുകണക്കിനു ജീവന്‍ പൊലിയുമ്പോള്‍, സ്വയം ഇരയായി പ്രഖ്യാപിച്ചുകൊണ്ട് മുസ്ലീം നേതൃത്വം മനുഷ്യത്വത്തിനു നേരെ കൊഞ്ഞനം കുത്തുകതന്നെയാണ്. ഇതുമൊത്തം സാമ്രാജ്യത്വ മാധ്യമ ഗൂഡാലോചനയാണെന്നു സമര്‍ത്തിക്കുന്നതിന്റെ ഒരു ശതമാനം സമയം ആ‍ത്മപരിശോധനക്കുപയോഗിച്ചാ‍ല്‍ മുസ്ലീം സമൂഹത്തിന്റെ ഇമേജ് മറ്റൊന്നായേനെ. ‘ഇര’പരിവേഷം പൂര്‍ണമായി ആസ്വദിച്ച മതനേതൃത്വം ഇനി അതുവിട്ടൊരുകളിയുണ്ടാവില്ല.

കെ. കെ. ഷാഹിനക്കുണ്ടായ സംഭവം വേദനാജനകമായിരിക്കാം. അന്നുകോയമ്പത്തൂരില്‍ക്കൂടി യാത്രചെയ്ത എല്ലാ മുസ്ലീങ്ങള്‍ക്കും അതേ അനുഭവമുണ്ടായില്ലെങ്കില്‍പിന്നെ മുസ്ലീം സ്വത്വബോധവുമായതിനെ ബന്ധിപ്പിക്കേണ്ട കാര്യമില്ലെന്ന് (എനിക്ക്) തോന്നുന്നു. അങ്ങനൊക്കെ സംഭവിച്ചതിനൊരുപാടു കാരണങ്ങളുണ്ട്. കൃത്യമായി കുറ്റവാളികളെ കണ്ടുപിടിക്കാനുള്ള സംവിധാനമുണ്ടെങ്കില്‍ ആഭ്യന്തര സുരക്ഷക്കു നാം ചിലവാക്കുന്നതിന്റെ 99% ലാഭിക്കാമായിരുന്നു. ഓലപ്പടക്കം പോലും പൊട്ടിക്കാന്‍ ധൈര്യമില്ലാത്ത ഞാന്‍ നാട്ടില്‍ എത്രയോ ദേഹപരിശോധനയിലും മെറ്റല്‍ഡിറ്റക്ടറിലും കൂടിക്കടന്നുപോയിരിക്കുന്നു. സായിപ്പിന്റെ എയര്‍പ്പോര്‍ട്ടുകളിലൊക്കെ അധികപരിശോധനകള്‍ക്കും ചോദ്യങ്ങള്‍ക്കും വിധേയനാവുന്നു, മുസ്ലീം നാമമില്ലാതെ തന്നെ. ഒട്ടും എളുപ്പമല്ലാത്ത ഒരു ജോലി ചെയ്യുന്ന ആ സുരക്ഷാഉദ്യോഗസ്തരെങ്ങനെ എന്റെ ശത്രുക്കളാകും. (കേരളത്തിലെ മോഷണങ്ങള്‍ മുഴുവന്‍ അന്യസംസ്ഥാനക്കാരൊന്നുമല്ല നടത്തുന്നത്, മലയാളികള്‍ക്കവരോടുള്ള ഭീതിക്കു ആരാണുത്തരവാദി?) മുസ്ലീം എന്നുകേള്‍ക്കുമ്പോളേ അവജ്ഞ എന്നതു കേരളത്തിലെക്കാര്യമാണെങ്കില്‍ അതു പൂര്‍ണമായും സത്യമല്ല. ആര്‍ക്കാരോടാണിവിടെ അവജ്ഞയില്ലാത്തത്? ജനിച്ച നാടിന്റെ സംസ്കാരവുമായി ബന്ധപ്പെട്ട എല്ലാ രീതികളെയും ആചാരങ്ങളെയും തുടച്ചുമാറ്റിക്കൊണ്ടിരിക്കുന്ന ഒരു സമൂഹം ആവശ്യപ്പെടുന്നത് ഒറ്റപ്പെടല്‍ത്തന്നെയല്ലെ?

നിസ്സാരമായ മോഷണങ്ങളുടെ പേരില്‍പ്പോലും കുറ്റവാളിയെ (ചിലപ്പോള്‍ നിരപരാധിയെ) ഉരുട്ടിക്കൊല്ലുന്ന പോലീസിന്റെ നാട്ടില്‍, കൊടിയ ഭീകരാക്രമണത്തിനു ശേഷം ഒരു മുസ്ലീമിനെ ചോദ്യം ചെയ്യുന്നതുപോലും ഭരണകൂടഭീകരതയായി വ്യാഖ്യാനിക്കപ്പെടുന്നു. സമീപകാലത്തുണ്ടായ ഇ-മെയില്‍/ഓര്‍ക്കുട്ട് ഭീഷണികളിലെല്ലാം പോലീസിന്റെ/മാധ്യമ പ്രവര്‍ത്തകരുടെ സാങ്കേതിക അജ്ഞതകാരണം വാര്‍ത്തകള്‍ പര്‍വ്വതീകരിക്കപ്പെട്ടിട്ടുണ്ട്. ഭീഷണി/അന്വേഷണം/വാര്‍ത്ത എല്ലാം മതേതരമായിരുന്നു. പക്ഷേ ഇതില്‍ മുസ്ലീങ്ങള്‍ ഉല്‍പ്പെട്ട സംഭങ്ങളെ മാത്രം അടിസ്ഥാനമാക്കി, ‘തീവ്രവാദിയായി മുദ്രകുത്തി’, ‘വാര്‍ത്തകള്‍ ആഘോഷിച്ചു’, ‘മാധ്യമ/ഭരണകൂട ഭീകരത’ എന്നെല്ലാം അച്ചുനിരത്തി മുസ്ലീങ്ങളെ ഭീതിയിലാഴ്ത്തിയതാരാണ്? അവരെ ഈ നാടിന്റെ മുഖ്യധാരയില്‍ നിന്നുമടര്‍ത്തി സാങ്കല്‍പ്പീക ഇസ്ലാമിക ലോകത്തേക്കു റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങിയിറങ്ങിയിരിക്കുന്ന മതമൌലികവാദികളും അവരുടെ കൂലിയെഴുത്തുകാരും തന്നെ.

ഇസ്ലാമിന്റെ സ്നേഹവും സമാധാനവും ആലോകത്തിന്റെ പുറത്തേക്കൊഴുകാറില്ല. എല്ലാ സ്ഫോടനങ്ങള്‍ക്കു ശേഷവും ഇസ്ലാം സ്നേഹത്തിന്റെ മതമാണെന്ന ചിലരുടെ ഓര്‍മപ്പെടുത്തലായിരിക്കും ഈ നൂറ്റാണ്ടിലെ ഏറ്റവും ക്രൂരമായ ഫലിതം.

കാഴ്‌ചക്കാരന്‍ said...
This comment has been removed by the author.
കാഴ്‌ചക്കാരന്‍ said...

മുസ്ലീം വര്‍ഗ്ഗീയതക്കെതിരെ ശക്തമായ ഇടപെടലുകള്‍ നടത്തുന്ന ഹമീദ്‌ ചേന്ദമംഗലൂരു പോലും, ചിലരുടെ ഇത്തരം നടപടികളേയും സമീപനങ്ങളേയും വിലയിരുത്തുന്നു. വായിക്കുക :
"സിമിയും ശബാനാ ആസ്‌മിയും തമ്മിലെന്ത്‌ ? " http://hameedchennamangallur.blogspot.com/2008_08_01_archive.html

(ക്രൈം റിപ്പോര്‍ട്ട്‌ കണക്കുകളെല്ലാം വെറും നാട്ടു വര്‍ത്തമാനങ്ങള്‍)

അധികാരം, സമ്പത്ത്‌ ഇത്തരം കാര്യങ്ങളിലേക്കുള്ള എളുപ്പ വഴിയായാണ്‌ വര്‍ഗ്ഗീയതയെ പലരും പ്രോല്‍സാഹിപ്പിക്കുന്നത്‌. ഒരു പക്ഷെ മാധ്യമങ്ങളും അതിന്റെ പണിയാളുകളായി മാറുന്നു എന്നു മാത്രം. ഇസ്ലാം ഇന്ന്‌ ഇത്രക്കധികം 'ഭീകരവാദി'കളായി ചിത്രീകരിക്കപ്പെടുന്നതിനു പിന്നില്‍ സാമ്രാജ്യത്വ (ആഗോള അധികാര)താല്‍പര്യങ്ങള്‍ കൂടിയുണ്ട്‌. ഇവര്‍ ഇരുതല മൂര്‍ച്ചയുള്ള ആയുധമായി ഏതു നിലക്കും മതത്തെ ഉപയോഗപ്പെടുത്തുന്നു. ശത്രുവിനെ 'സൃഷ്ടിച്ചും' ശത്രുവിനെ ചൂണ്ടിക്കാട്ടി ഭയപ്പെടുത്തിയും ചിലര്‍ വോട്ടുബാങ്ക്‌ രാഷ്ട്രീയം കളിക്കുന്നു. (പീപ്പിള്‍ ചാനല്‍ ഒറീസയില്‍ ചുട്ടു കൊന്ന വാര്‍ത്ത ദിവസം മുഴുവന്‍ കത്തിച്ചു കാണിക്കുന്നതുപോലെ തന്നെ പിറ്റേ ദിവസം പൊങ്കാലയും മൂകാംബിയിലെ രഥമെഴുന്നള്ളിപ്പും ദിവസം മുഴുവന്‍ ആര്‍ഭാടത്തോടെ കാണിക്കും, ഇതിന്റെയൊക്കെ പിന്നിലുള്ളതെന്തു താല്‍പര്യം ? എന്തിനിങ്ങനെ മത ആഘോഷങ്ങളെ കെട്ടി എഴുന്നള്ളിക്കുന്നു ? മതം മതത്തിന്റെ വഴിക്കു പോവട്ടെ. ഒറീസ പോലുള്ള നീതി രാഹിത്യങ്ങള്‍ മാത്രം വാര്‍ത്തയാക്കിയാല്‍ പോരേ ?) അതിന്റെ ഇരകളാക്കപ്പെടുന്നവരെക്കുറിച്ചാണ്‌ നിങ്ങള്‍ സൂചിപ്പിച്ചത്‌. ഇത്‌ ഇന്ന്‌ ലോകം മുഴുവന്‍ സംഭവിക്കുന്നു. ഒരു വിഭാഗം ജനതയെ ഭീകരവാദികളാക്കി മാറ്റണമെന്നത്‌ ചിലരുടെയൊക്കെ താല്‍പര്യമാണ്‌. തെറ്റുകാരാക്കി ചിത്രീകരിക്കപ്പെട്ട്‌ സാധാരണ മതവിശ്വാസികള്‍ പോലും അങ്ങിനെയാക്കി മാറ്റപ്പെടുന്നു. വളരെ കരുതലോടെ, തുറന്ന മനസ്സോടെ വരും കാലങ്ങളില്‍ ഇത്തരം കാര്യങ്ങളെ സമീപിക്കേണ്ടതുണ്ട്‌്‌. ക്ഷമ, സ്‌നേഹം, സാഹോദര്യം തുടങ്ങിയ ഘടകങ്ങള്‍ക്ക്‌ രാഷ്ട്രീയമായ അര്‍ത്ഥവ്യാപ്‌തി വന്നില്ലെങ്കില്‍ വളരെ ദയനീയമായി പോവും നമ്മുടെ ഭാവി.

‍ശരീഫ് സാഗര്‍ said...

തീവ്രവാദി ആരായാലും അവന്‍ തീവ്രവാദിയാണ്‌. അതിന്റെ മുന്നില്‍ ഇസ്‌്‌ലാം മതത്തിന്റെ പേരു തന്നെ ചേര്‍ത്തുവായിക്കാന്‍ ഈയിടെ നമ്മള്‍ തിടുക്കം കൂട്ടുന്നു. കളക്ടര്‍മാരായ ടി.ഒ സൂരജും മുഹമ്മദ്‌ ഹനീഷും വരെ ഇതില്‍ ഇരകളാകുന്നു. ഇവരുടെ മതം പേരില്‍ മാത്രമാണെങ്കിലും.
ഗുജറാത്തിലും ഒറീസ്സയിലും മാംഗ്ലൂരിലും അതിക്രൂരമായ അക്രമം നടത്തുന്ന ഹൈന്ദവ തീവ്രവാദികളെ അങ്ങനെ വിളിക്കാന്‍ ആര്‍ക്കും ആവുന്നില്ല. നേരെ മറിച്ചായിരുന്നെങ്കില്‍...
തീവ്രവാദി ഹിന്ദുവായാലും മുസ്‌്‌ലിമായാലും തീവ്രവാദിയാണ്‌. അവനെ തെരഞ്ഞുപിടിച്ച്‌ കുറ്റക്കാരനാണെന്ന്‌ തെളിഞ്ഞാല്‍ വംശനാശം നടത്തണം. അതിന്‌ അധികാരവും പണവും കണ്ട്‌ കണ്ണ്‌ മഞ്ഞളിക്കാത്ത സത്യസന്ധരായ മനുഷ്യര്‍ വാഴുന്ന നാടാവണം.

Sands | കരിങ്കല്ല് said...

maina... Good thought.

Once I had an argument with a friend about this. This is what I said there ...

"Again, now I would say that Muslims are just scapegoats in the whole terrorism affair."

"It is true that most of the terrorists are muslims, but most of the muslims are not terrorists"

Just that, not many people understand this.

Sands.
PS: മൈന ഒരു ഇസ്ലാം മതവിശ്വാസി ആണെന്ന കാരണത്താല്‍ മാത്രം പറയുന്നതാണിതൊക്കെ എന്നു വരെ പറയാന്‍ ആള്‍ക്കാരുണ്ടാകും .. അതാണു്‌ കാലം :(

ആഗ്നേയ said...

മൈനാ,
പലപ്പോഴും ഉന്നയിക്കപ്പെടുന്ന ഒരാരോപണം ഇസ്ലാം എന്നത് യുദ്ധങ്ങള്‍ നടത്തി രക്തച്ചൊരിച്ചിലിന്റെ പുറത്ത് സ്ഥാപിക്കപ്പെട്ട മതമാണെന്നത്...അതിനുള്ള ഉത്തരമാണ് http://ramadanmasam.blogspot.com/2008/09/blog-post_17.html
സുല്ലിന്റെ ഈ പോസ്റ്റ്.ഭീകരവാദത്തെക്കുറിച്ച് പലരും പറഞ്ഞുകഴിഞ്ഞതു കൊണ്ടിനി
മൈന പറഞ്ഞ മറ്റു രണ്ട് വിഷയങ്ങളിലേക്ക്. ഒന്ന് മുസ്ലിം സ്ത്രീയുടെ വിവരമില്ലാത്തവള്‍ എന്ന ഇമേജ്.അതിനായി അഹോരാത്രം പ്രയത്നിക്ക്കുന്നത് പലപ്പോഴും മതത്തിനു വെളിയിലുള്ള ആളുകളല്ല എന്നുള്ളതാണ്..മൈന പറഞ്ഞതുപോലുള്ള അനുഭവങ്ങള്‍ മുസ്ലീം സ്ത്രീ എന്നതുകൊണ്ട് മാത്രം പാലപ്പോഴും ഞാനുംനേരിട്ടിട്ടുണ്ട്..ഇസ്ലാം എന്നത്
സ്ത്രീക്ക് വിവഹത്തിലും,സമൂഹത്തിലും ഒരുപാട് ആനുകൂല്യങ്ങള്‍ നല്ല്കുന്ന,ശാന്തിക്കും സമാധാനത്തിനും പ്രാമുഖ്യമുള്ള,നിര്‍ബന്ധിത ദാനം നല്‍കാത്ത ഒരുമണി ദാനമോ,ഒരുതരി പൊന്നോ കൈവശം വക്കാന്‍ അധികാരം തരാത്ത,പലിശ വാങ്ങുന്നവനെയും,തിന്നുന്നവനെയും നികൃഷ്ടനായി കാണുന്ന,അയല്‍ക്കാരന്‍ പട്ടിണികിടക്കെ നീ കീഴ്പ്പോട്ടിറക്കുന്ന ഓരോമണി വറ്റിനും പരലോകത്ത് കണക്കുപറയേണ്ടി വരുമെന്ന് ഉഗ്രമായി താക്കീത് നല്‍കുകയും ചെയ്യുന്ന മതമാണ്.
നൂറ്റാണ്ടുകള്‍ക്കു മുന്‍പ് നിലവില്‍ വരുമ്പോള്‍ അന്നത്തെ ജാഹിലിയ്യാ സാമൂഹ്യ വ്യവസ്ഥയില്‍ ഗണ്യമായ മാറ്റങ്ങള്‍ വരുത്തിയാണത് നിലവില്‍ വന്നത്..പിന്നീട് കാലത്തിനനുസരിച്ച് ഗണ്യമായ മാറ്റങ്ങള്‍ പലമേഖലയിലും വന്നെങ്കിലും സ്ത്രീകളെ പിറകില്‍ തളച്ചിടാനുള്ള പ്രവണതയില്‍ ഒരു മാറ്റവും വന്നില്ല..വര്‍ഷങ്ങളായി അന്യനാട്ടില്‍ കഴിയവെ ഞാന്‍ മനസ്സിലാക്കിയ ഖേദകരമായ വസ്തുത ഇക്കാര്യത്തിലെ സബ്കോണ്ടിനെന്റല്‍ രാജ്യങ്ങളിലെ വിവേചനമാണ്..വിവാഹത്തില്‍ സ്ത്രീക്കു നല്‍കപ്പെടെണ്ട മഹര്‍ ലഭിക്കുന്നില്ല..(ഇവിടങ്ങളില്‍ വിവാഹഫണ്ട് ഒക്കെ നല്‍കി കല്യാണം കഴിക്കാന്‍ ഗവണ്മെന്റ്സഹായിക്കുന്നത് പുരുഷന്മാരെയാണ്.)വിവാഹമോചനവേളയില്‍ മൂന്ന് തലാക്കുകള്‍ക്കിടയിലുമുള്ള കാലാവധികളും,സങ്കീര്‍ണ്ണമായ മറ്റു നിയമനടപടികളുമില്ല..എന്നാല്‍ അവളെ ഒരു കവചത്തിനുള്ളിലാക്കി വീട്ടില്‍ തളച്ചിടാന്‍,വിദ്യാ‍ഭ്യാസം നല്‍കാതിരിക്കാന്‍ എന്തൊരു തിടുക്കമാണെല്ലാവര്‍ക്കും!യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ വിധവകളും കുട്ടികളും അനാഥരാകാതിരിക്കന്‍ നിലവില്‍ വന്ന ബഹുഭാര്യാ സമ്പ്രദായം പോലും നമുക്കെതിരെ തെറ്റായ രീതിയിലാണ് തിരിയപ്പെട്ടത്..
പ്രപഞ്ചത്തിലെ ഗ്രഹങ്ങളെ,സമുദ്രത്തെ മുതല്‍ പുല്‍ക്കൊടിയെക്കുറിച്ചുള്ള അറിവുകള്‍ സ്വയം സ്വായത്തമാക്കുമ്പോള്‍,അവയെക്കുറിച്ചുള്ള അറിവുകള്‍ മുന്നില്‍ അനാവൃതമാകുമ്പോള്‍, അവസൃഷ്ടിച്ച കരങ്ങളെക്കുറിച്ചോര്‍ത്ത് അത്ഭുതപ്പെടുമ്പോള്‍ ,പ്രശ്നങ്ങളില്‍ സ്വയം പൊരുതി മുന്നേറുമ്പോള്‍ എങ്ങുനിന്നോ താങ്ങായി വരുന്ന ആ കൈകളുടെ സാന്നിധ്യം അനുഭവിച്ചറിയുമ്പോള്‍ ഒക്കെ സ്വയം മനസ്സു കൊണ്ട് ആ അദൃശ്യശക്തിക്കു മുന്നില്‍ മുട്ടുകുത്തുമ്പോള്‍ ഉളവാകുന്ന ഭക്തിയുടെ ആഴവും,പരപ്പും ഉള്ളില്‍ തളച്ചിട്ട് നിര്‍ബന്ധിതമായി വളര്‍ത്തിയെടുക്കുന്ന ഭയത്തില്‍ നിന്നുളവാകുന്ന ഭക്തിയിലുണ്ടാകുമോ?
സര്‍വ്വശക്തന്‍ ഹിറാഗുഹയില്‍ പരിശുദ്ധനബിക്ക് പ്രവാചകത്വം നല്‍കിയനുഗ്രഹിക്കുമ്പോള്‍ പ്രവാചകനുനല്‍കിയ ആദ്യ സന്ദേശം
“മനുഷ്യാ നീ വായിക്കുക..രക്തപിണ്ഡത്തില്‍ നിന്നും നിന്നെ സൃഷ്ടിച്ച,പേന കൊണ്ട് നിന്നെ എഴുതാന്‍ പഠിപ്പിച്ച സര്‍വ്വശക്തന്റെ നാമത്തില്‍ നീ വായിക്കുക”എന്നായതിന്റെ പൊരുളും ഇതല്ലേ?
മനുഷ്യാ..എന്നതില്‍ പലരും സ്ത്രീയെ ഉള്‍പ്പെടുത്താത്തതാണതിശയം!
പരിശുദ്ധ ദീനും ,ഖുര്‍-ആനും,മനുഷ്യരാശിക്ക് നന്മയിലൂടെ മുന്നോട്ട് പോകാന്‍ സര്‍വ്വശക്തന്‍ നല്‍കിയ കൈത്തിരിനാളങ്ങളാണ്..അതോടൊപ്പം അല്ലാഹു മനുഷ്യരാശിക്കു നല്‍കിയ മറ്റൊരു വിശിഷ്ട വരദാനമാണ് വിശേഷബുദ്ധി.
ഇസ്ലാമിക രാഷ്ട്രമായ യു.എ.ഇ.പോലുള്ള രാജ്യങ്ങള്‍ ഖുറ്-ആനെ മാനിച്ചുകൊണ്ടുതന്നെ കാലനുസൃത പരിഷ്ക്കാരങ്ങളുമായി മുന്നോട്ട് പോകുന്നു..ഇവിടെയിപ്പോള്‍ മൂന്നുകുഞ്ഞുങ്ങളായാല്‍ സ്ത്രീക്ക് പ്രസവം നിര്‍ത്താന്‍ നിയമാനുമതിയുണ്ട്(മുന്‍പതിവിടെ നിയമവിരുദ്ധമായിരുന്നു.)ഒളിമ്പിക്സില്‍ ഈ രാജ്യത്തിന്റെ പതാകയേന്തി മുന്നില്‍ നടന്നതും ഒരു വനിത...എന്നിട്ടും നമ്മളില്‍ പലര്‍ക്കുമിപ്പോഴും വഴിവിളക്കുകള്‍ കത്തുമ്പോള്‍ പിന്നെ കണ്ണടച്ചു നടന്നാല്‍ പോരേ എന്ന ചിന്ത.
എല്ലാ മേഖലകളിലും ഇതുതന്നെ അവസ്ഥ..മുന്നോട്ട് നടക്കാനുള്ള മടി..മുസ്ലിം സംഘടനാവാദം ഊട്ടിയുറപ്പിക്കാന്‍, പ്രചരിപ്പിക്കാന്‍,മുസ്ലിം സ്ത്രീ പര്‍ദയണിയേണ്ട ആവശ്യകതയും,അകത്തളത്തില്‍ ഒതുങ്ങേണ്ടതിന്റെ ആവശ്യകതയും പ്രചരിപ്പിക്കാന്‍ എത്രയെത്ര പണവും,സമയവും ഒട്ടേറെ ചിലവാക്കി എത്രയെത്ര സമ്മേളനങ്ങള്‍,സിമ്പോസിയങ്ങള്‍,ചര്‍ച്ചകള്‍!
ഞാന്‍ മുന്‍പുപറഞ്ഞ മനുഷ്യ സമൂഹത്തില്‍ നന്മയും,സാഹോദര്യവും,സമത്വവും പ്രചരിപ്പിക്കാന്‍ ഖുര്‍-ആന്‍ നല്‍കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുവാന്‍ എത്ര ബോധവത്ക്കരണ സമ്മേളനങ്ങള്‍ നടത്തപ്പെടുന്നുണ്ട്?അക്കാര്യത്തില്‍ ഭേദം പലപ്പോഴും ഗള്‍ഫ് രാജ്യങ്ങളിലെ സംഘടനകളാണ്...ഈ മാനുഷിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാന്‍ പ്രചരിപ്പിക്കാന്‍ നമുക്കിടയില്‍ നിന്നും ആളുകള്‍ ഉണ്ടായാല്‍ കുറേയൊക്കെ മാറ്റം വരും.നന്മയുടെ,സാഹോദര്യത്തിന്റെ,സമത്വത്തിന്റെ മതമായി ഇസ്ലാം അംഗീകരിക്കപ്പെടും.
പലപ്പോഴും ഖുര്‍-ആന്‍ പ്രചാരകരും മറ്റുള്ളവരില്‍ തെറ്റിദ്ധാരണയുളവാക്കുന്നു..അഞ്ചു വര്‍ഷം മുന്‍പേ ഒരു ഖുര്‍-ആന്‍ ക്ലാസ്സില്‍ എത്ര പുണ്യ പ്രവൃത്തികള്‍ നടത്തിയാലും ശരി മദര്‍ തെരേസ്സയൊന്നും സ്വര്‍ഗ്ഗത്തില്‍പോകില്ല കാരണം അവര്‍ മുസ്ലിമല്ല എന്നു പറഞ്ഞ ഉസ്താദിനോട് “സൂറത്തുല്‍ ഖാരിഅ“യിലെ നീചെയ്യുന്ന ഒരു നെന്മണിത്തൂക്കം നന്മയും,തിന്മയും വിചാരണ നാളില്‍ നിനക്കായി സാക്ഷ്യം വഹിക്കും എന്ന ആയത്തിന്റെ വെളിച്ചത്തില്‍ ഇപ്പറഞ്ഞതൊന്നു വിശദീകരിക്കാമോ എന്നു ചോദിച്ചതിനു ഞാന്‍ അപമാനിക്കപ്പെട്ടതും ഓര്‍ത്തുപോകുന്നു.എല്ലാ കാര്യങ്ങളും പലപ്പോഴും ഇതുപോലെ..

Ashly A K said...

Terrorist have only one religion, that is “Terrorism”. Nothing else.

Most of the people who become terrorist are brainwashed for somebody’s benefits and secret agendas. These people don’t know the scenes behind the screen. Only way out is to create awareness. For example : Some of the people US and Europeans are still thinking India was a country of Maharajas, Elephants & Snakes. In the same way, some people believe in India, Muslims are being torched all the time for no reason.

But, who will create this awareness ? Govt ? No way, since Govt is made of politicians, who benefits from terrorism. It is a tool for them to come to power, sell weapons to other countries etc. So, what next ?

Ashly A K said...

 

ഭൂമിപുത്രി said...

മൈന,
ബാബു-“പരിഹാരം വരേണ്ടതു് മുസ്ലീം സമുദായത്തില്‍ നിന്നുതന്നെ‌..”

വിമതൻ-“പക്ഷെ ഇതിനെ ഫലപ്രദമായി പ്രതിരോധിക്കണം എങ്കില്‍ മത മൌലിക വാദികള്‍ അല്ലാത്ത,സ്പെയിന്‍ മുതല്‍ ഇന്‍ഡോനേഷ്യ വരെ നീണ്ടു കിടക്കുന്ന ഒരു ഇസ്ലാമിക ഖിലാഫത്തും, ഹുക്കുമത്ത് എ ഇലാഹിയും, ആഗ്രഹിക്കാത്ത, അതിനു വെണ്ടീ ചാവാനും കൊല്ലാനും, തയ്യാറാവാത്ത,ഭൂരിപക്ഷം വരുന്ന moderate മുസ്ലീമുകള്‍ ഒരുമിച്ചു നിന്ന് അവരുടെ ശബ്ദം ഉയര്‍ത്തണം എന്നതു മാത്രമാണ് പോംവഴി എന്ന് തോന്നുന്നു..”

പ്രശ്നപരിഹാരത്തിന്റെ മർമ്മം ഇതാൺ.

സമാധാനജീവിതം മാത്രം ആഗ്രഹിയ്ക്കുന്ന ഭുരിപക്ഷം മുസ്ലീമുകളുടെയും ശബ്ദം,
മതതീവ്രവാദത്തിനെതിരെ ഒരുമിച്ചുയരുകയാൺ
ഏറ്റവും ഫലപ്രദമായ പരിഹാരം.
കുറച്നാൾമുൻപ് യു.പി.യിലെ Deoband പണ്ഡിതർ മുസ്ല്ലിം തീവ്രവാദത്തിനെതിരെ ഒരു പ്രസ്താവനയിറക്കിയപ്പോൾ,അതൊരു വലീയ
പ്രസ്ഥാനമായി വളരുമെന്ന് ആശിച്ചു,പക്ഷെ പിന്നെയൊന്നും കേട്ടതുമില്ല.
മൈനയേപ്പോലെയൊരു ഉശിരത്തിപ്പെൺകുട്ടിയ്ക്ക് ചെയ്യാവുന്ന ഒരു കാര്യമുണ്ട്-ഒരു online declaration നു തുടക്കമിടുക.നമ്മുടെയീക്കൊച്ചു മലയാളം ബ്ലോഗ്ല് ലോകത്തിൽ തന്നെയാകട്ടെ അതിനുള്ള
ഭാഗ്യം.ഹമീദ് മാഷിനെപ്പോലെയും,
ജബ്ബാർമാഷിനെപ്പൊലെയുമുള്ളവർ ഒപ്പമുണ്ടാകാതിരിയ്ക്കില്ല.വാക്കുകൾ ശ്രദ്ധിച്ച് തിരഞ്ഞെടുക്കുക.അതിൽ ഒപ്പിടുന്നവർ മുസ്ല്ലീമുകൾ മാത്രമാകണം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ.ഇന്റർനെറ്റിന്റെ സാദ്ധ്യതകളുപയോഗപ്പെടുത്തി,അത് ലോകം മുഴുവനുമെത്തട്ടെ.ഒപ്പം അതിന്റെ ഹാർഡ് കോപ്പിയെടുത്ത് പത്രങ്ങൾക്കയയ്ക്കുക.
അതിലൊപ്പിടുന്ന ഓരോരുത്തരും പ്രിന്റെടുത്ത്
ചുറ്റുപാടുമുള്ള,നെറ്റിൽക്കേറാനാകാത്ത
ആൾക്കാരെക്കൊണ്ടും ഒപ്പിടീയ്ക്കുക.
ലോകത്തിന്റെ ഓരോമൂലയിലും ഇതെത്തട്ടെ

ഇതൊരു ഭ്രാന്തൻ സ്വപ്നമാണോ?

റിജാസ്‌ said...

"മുസ്ലീങ്ങളെല്ലാം ഭീകരരാണോ?" എന്നാണല്ലോ സഹോദരി ചോദിക്കുന്നത്. എന്റെ അഭിപ്രായം സ്വന്തം രാജ്യത്തെയും അവിടെത്തെ പരമാധികാരത്തെയും ഭരണഘടനയും വെല്ലുവിളിച്ചുകൊണ്ട് ആരു പ്രവർത്തിച്ചാലും അത് ഭീകരവാദം തന്നെയാണ്. അതിൽ മുസ്ലിം എന്നോ ക്രിസ്ത്യാനി എന്നോ ഹിന്ദു എന്നോ ഒന്നും ഇല്ല.പിന്നെ ഇപ്പോൾ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ഭീകരപ്രവർത്തനങ്ങൾ നടത്തികൊണ്ടിരിക്കുന്നത് മുസ്ലിം സമുദായത്തിൽ പെട്ടവർ ആണ് എന്നുള്ളത് വസ്തുത തന്നെയാണ് പക്ഷെ അവർ നടത്തുന്ന പ്രവർത്തനങ്ങൾ രാജ്യത്തെ മുസ്ലിം സമൂഹത്തിന് വേണ്ടി അല്ല. മുസ്ലിം സമൂഹത്തിൽ ഭൂരിപക്ഷം പേരും ഇവരെ അംഗീകരിക്കുന്നില്ല.
പിന്നെ മുസ്ലീങ്ങളെല്ലാം ഭീകരരാണ് വരുത്തിതീർക്കാൻ പലരും ശ്രമിക്കുന്നുണ്ട്. അവർ മനസിലാക്കേണ്ടത് ഗുജറാത്തിൽ ഒരു വിഭാഗം ആൾക്കാർ മുസ്ലിം സമൂഹത്തിന് നേറെ ആക്രമണം നടത്തിയപ്പോളോ ഒറീസയിൽ ക്രിസ്ത്യാനികളെ ആക്രമിച്ചപ്പോളോ ഞാൻ ഉൾപ്പെടെ ആരും പറഞ്ഞില്ല ഇത് ഹിന്ദുക്കളുടെ ആക്രമണം ആണെന്ന് ഞങ്ങൾ എല്ലാം ഒരേ സ്വരത്തിൽ പറഞ്ഞത് ഇത് ആർ എസ് എസു പോലുള്ള സംഘടനകള്ളാണ് ഇത് നടത്തിയത് എന്നാണ് അവർക്ക് പ്രത്യേക ലക്ഷ്യങ്ങൾ ഉണ്ടാവാം. അതു പേലെ ഇന്നു രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന ഭീകരപ്രവർത്തനങ്ങൾ നടത്തുന്നത് ഇന്ത്യന്‍ മുജാഹിദ് പോലുള്ള സംഘടനകളാണ്. അല്ലാതെ മുംസ്ലിങ്ങൾ അല്ല. ഇവരെ അംഗീകരിക്കാൻ ഞങ്ങൾ തയാറല്ല. അവർ ചെയ്യുന്നത് അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കാനാണ്. അവരെ തുറങ്കിൽ അടക്കേണ്ടതിന് പകരം മുസ്ലിം സമൂഹത്തിനെ ഒന്നടക്കം ആക്ഷേപ്പിക്കുന്നത് ശരിയായ നടപടി അല്ല.
ഭീകരതക്കപ്പുറം ഒരു ഇസ്ലാമുണ്ടെന്ന്‌ തെളിയിക്കാന്‍ ആര്‍ക്കാവും? ആരു മുന്നിട്ടിറങ്ങും? എന്നു സഹോദരി ചോദിക്കുന്നല്ലോ അതിന് ഞാനും സഹോദരിയും ഉൾപ്പെട്ട മുസ്ല്ലിം സമൂഹത്തിൽ പെട്ട ഓരോർത്തരുടെയും കടമയാണ്.
പിന്നെ നജൂസ് പറഞ്ഞത് പോലെ ഇവിടെ മുസ്ലിമിനെ കണ്ടെത്തേണ്ടത്‌ പേരുകൊണ്ടാവരുത്‌ പ്രവർത്തികൊണ്ടാവണം.

മലമൂട്ടില്‍ മത്തായി said...

Sorry for commenting in English.

Religious fundamentalism is certainly not the exclusive preserve of Islamists. Every religion and every region in this world has it.

The trouble with Islam is that in its current form, it is very retrograde. There is no reconciliation between the modern society and the teachings of Islam. Every religion had gone through phases in which the religious elite had to reconcile with the progress of Knowledge. Christians during the renaissance, Hindus during the British rule, all had to do it one way or the other.

Even after all these phases, tensions still exist in all these religions. Just think about the creationists in the USA and the militant vegeterians of Hinduism who decide what everyone else should (or should not) eat in India. But their existence does not make the whole religion look bad, in fact they are rightly seen as the loony fringe.

So what is needed in Islam is a renaissance. A phase in which being muslim does not preclude you from criticizing your own religion/ practices or for that matter making changes to the religion. A phase in which new knowledge and participation of the lay people is welcomed.

There is no point in saying that Islam is the religion of peace when a vast majority of countries where Islam is the majority religion is ruled by despots. There is no moderate voice in current Islam, the only voice being heard is that of the terrorist.

Reform always starts from within, it can never be imposed from outside.

ശെഫി said...

മൈനാ, ഇതിനു മറ്റു ചില കാരണങ്ങാൾ കൂടി ഉണ്ടെന്ന് തോന്നുന്നു. ലോകത്തിലെ ഒട്ടു മിക്ക മുസ്ലികളും ദേശ കാലാതീതമായി പൊതുവായ ഒരു സംസ്കാരവും ജീവിത ശൈലിയുമൊക്കെയുള്ളവരാണ്. മിക്കപ്പോഴും അത് അവർ ജീവിക്കുന്ന പൊതുധാരാ സമൂഹത്തിൽ നിന്ന് വ്യത്യ്സഥമായിരിക്കും. മൈന തന്നെ സൂചിപ്പിച്ച പർദ്ദാ ധാരിണിയൂടെ വസ്ത്രം പോലെ. ഇതര മതങ്ങളൊക്കെ അവ ജീവീക്കുന്ന സാമൂഹിക ചുറ്റുപാടുകൾക്കും സംസ്കാരത്തിലെക്കും വസ്ത്ര ധാരണ രീതികളില്ക്കും ഇണങുകയും ഇഴുകി ചേരുകയുuം ചെയ്യുപ്പോൾ മുസ്ലികൾ വേറിട്ട് നിൽക്കുന്നു. അത് മറ്റുള്ളവരിൽ മുസ്ല്ലികാളോടേ ഒരു അന്യ്യതാ ബോധം സ്ഷ്ടിക്കുന്നു. പേരിൽ തന്നെ ശ്രദ്ധിച്ചേക്കുക , മുസ്ലികളെ പേരുകൊണ്ടു മാത്രം അടയാളപ്പെടുത്താനവും.
ഈ അന്യത പാശ്ചാത്യനിൽ കൂടുതൽ അസഹിഷ്ണുത സൃഷ്ടിക്കുന്നുണ്ടാവണം . ലൊകം മുഴുവൻ പാശ്ചാത്യന്റേത് ഉത്കൃഷ്ടമെന്ന് പറഞ് ആ സംസ്കാരത്തെ വാരിപ്പുൺനരുമ്പോൾ മുസ്ലിം സമൂഹം മാത്രം വേറിട്ടൊരു ഐഡന്റിറ്റിയും സംസ്കാരവുമായി നിൽക്കുന്നതിലെ അസഹിഷ്ണൂത. അത് അവരുടെ മീഡിയകളിലും പ്രതിഫലിച്ചേക്കും. ഗ്ലോബൾ വില്ലേജിലെക്ക് ചുരുങുമ്പോൾ അത് നമ്മുടെ നാട്ടിലേക്ക്കും വരും. നമ്മുടെ മീഡിയകളും പാശ്ചാത്യന്റെ ഇങ്ങാ‍നെ മുസ്ലിമിന് ബ്രാൻഡ് ചെയത പദമായി ടെററിസസത്തെ ഉപയോഗ്ഗിക്കും .
മുസ്ലികളുടെ ഈ വേറിട്ട ഐഡന്റിറ്റി അവരുടെ വിശ്വാസപരമായ സംസ്കാരം മാത്രമാണെന്നും അതിലപ്പുറം അത് സമൂഹത്തിൽ നിന്ന് പുറം തിരിഞു നിൽക്കുന്നില്ല എന്ന ബോധ്യവും വരാത്തടത്തോളം ഇങ്ങനെയൊക്കെയായിരിക്കും.

ഇസ് ലാം വിചാരം said...

ചര്‍ച്ച രസകരം തന്നെ...എന്റെ ബ്ലോഗിലും നടക്കുന്നു ഒരു കിടിലന്‍ ചര്‍ച്ച..വിഷയം ഇസ്ലാം തന്നെ....ഒന്നു ചെന്നു പോയി നോക്കി ഒരഭിപ്രായം എഴുതില്ലേ നിങ്ങളെല്ലാവരും?..
സ്നേഹത്തോടെ,
(ഒട്ടും ഭീകരതയില്ലാതെ, ) ഇസ്ലാം വിചാരം.

ഇസ് ലാം വിചാരം said...

എല്ലാ ഭീകരവാദികളെയും കല്‍ത്തുറുങ്കിലടക്കണം..കഴുവേറ്റാന്‍ കഴിയുമെങ്കില്‍ അങ്ങിനെ ചെയ്യണം. മുസ്ലിം പേരുള്ളവരെ രണ്ട് പ്രാവശ്യം തൂക്കണം.കാരണം നിരപരാധികളെ കൊല്ലുന്നത് ഏറ്റവും വലിയ കൊടൂം ക്രൂരതയായി
വിലയിരുത്തിയ മതമാണിസ്ലാം. മുസ്ലിം ഭീകരവാദികള്‍ ബോംബ് വെച്ച് നിരപരാധികളെ കൊല്ലുന്നെങ്കില്‍-
അവരെ കാത്തിരിക്കുന്നത് നരകമാണെന്ന് തീര്‍ച്ച. നമ്മുടെ മോഡിയും ആളു മോശമല്ലെന്ന് കൂട്ടത്തില്‍ പറയട്ടെ...
(എന്നെയും ഭീകരവാദിയാക്കല്ലേ...) അപ്രിയ സത്യം പറയുന്നവരൊക്കെ ഭീകരവാദികളായിപ്പോകുന്നുണ്ട്.!
പാവം മോഡി എന്ത് തെറ്റു ചെയ്തു? ആകെ ഒന്നോ രണ്ടോ ആയിരം പേരെ കൊലക്ക് കൊടുത്തു.
പിന്നെ കുറച്ച് പേരെ ബലാല്‍സംഗം ചെയ്യിച്ചു. പിന്നെ ഗര്‍ഭിണിയുടെ വയറു പിളര്‍ന്നെന്നോ എന്തൊക്കെയോ-
ആ ടീസ്റ്റയും കൂട്ടരും പറയുന്നത് കേട്ടൂ. അതൊക്കെ വലിയ കുറ്റമാണോ? അതൊക്കെ ഏത് ബജ്രംഗ് ദളുകാരനും ചെയ്യാവുന്നതേയുള്ളൂ..
ഒറീസ കണ്ടില്ലേ.. ആരെങ്കിലും ചര്‍ച്ച ചെയ്യുന്നുണ്ടോ അത്? അതൊന്നും ബോംബ് പൊട്ടിയതല്ലല്ലോ. ബോംബ് പൊട്ടിച്ചാല്‍ മാത്രമേ അത് ഭീകരവാദമാകൂ. കുത്തിക്കൊല്ലുന്നതും വയര്‍ പിളര്‍ക്കുന്നതും കാട്ടിലേക്കോടിക്കുന്നതുമൊക്കെ നമ്മുടെ ബാബരി മസ്ജിദ് (അയ്യോ..തര്‍ക്കമന്ദിരം..അബദ്ധം പറ്റീ!) തകര്‍ത്തതു പോലെ കൊച്ചു കൊച്ചു കാര്യങ്ങള്!! പിന്നെ ഗുജറാത്തില്‍ ..അത് പിന്നെ കൊടുത്താല്‍ കൊല്ലത്തും കിട്ടൂം... എന്തിനാ ഗോധ്രയില്‍ തീവണ്ടിക്ക് തീ കൊടുത്തത് ? അത് ഭാരതീയ ജീ തന്നെയാണെന്നൊരിക്കല്‍ ഏതാണ്ടൊരന്വേഷണ റിപ്പോറ്ട്ടൊക്കെ വന്നിരുന്നു. അത് പിന്നെ ആ ലാലുവിന്റെ മതേതര കളിയാണെന്നേ. ഒറീസയില്‍ നമ്മള് പള്ളി കത്തിക്കുന്നതെന്തിനാ... വെറുതെയാണോ ? അതും കളിച്ചിട്ടല്ലേ ? ഇതൊന്നും ഭീകരവാദമൊന്നുമല്ല. ഭീകരവാദം എന്ന ആ വാക്കൊക്കെ റിസര്‍ വ്ഡ് അല്ലേ ? തൊപ്പിയിട്ടവനൊക്കെയല്ലേ ആ പേരു ചേരുക ..നമ്മള്‍ പള്ളി പൊളിക്കുന്നതിനും ഇടക്ക് വംശഹത്യ നടത്തുന്നതിനുമൊക്കെ ആ പേരു പറയുന്നതങ്ങിനെ ശരിയാകും.. മുസ്ലിം ഭീകരവാദം.. മുസ്ലിം തീവ്രവാദം.. അല്ല പിന്നെ...!!അരിയും തിന്ന്, ആശാരിച്ചിയെയും ക്രിസ്ത്യാനിയെയും മുസ്ലിമിനെയും കമ്മ്യൂണിസ്റ്റുകാരനെയുമൊക്കെ കടിച്ചും തിന്നും ബലാല്‍ സംഗം ചെയ്തും പിന്നെയും പിന്നെയും പാണ്ടന്‍ നായ മുന്നോട്ട് തന്നെ ... എവിടേക്ക് ? ചാനലുകളായ ചാനലുകളിലേക്ക്.. പത്രങ്ങളായ് പത്രങ്ങളിലേക്ക്.. ഭീകരതാ ചര്‍ച്ച...സിമ്പോസിയങ്ങള്‍...!
നമ്മുടെ ഭാരതീയക്കാര്‍ എവിടെയും നിറഞ്ഞു നില്‍ക്കുന്നത് കാണുന്നില്ലേ? ബോംബൊക്കെ ഭാരതീയക്കാര്‍ കണ്ടത് തന്നെ ഈ ജിഹാദികളുടെ കയ്യില്‍ നിന്നാ... ആര്‍ക്കറിയാം ബോംബുണ്ടാക്കുന്നതൊക്കെ...? രാഷ്ട്റീയ സ്വയം സേവനമല്ലേ നമ്മുടെ സാംസ്കാരിക സംഘത്തിന്റെ പണി? പിന്നെ കുറുവടീ കൊണ്ട് കാലാകാലങ്ങളായി നടത്തുന്ന കവാത്ത്...അത് വ്യായാമമല്ലയോ?
അപ്പോള്‍ നമ്മുടെ സുരേന്ദ്രന്‍ ലൈനിലുണ്ട്. ... ഭാരതീയ മോര്‍ച്ചയുടെ സെക്രട്ടറി... സുരേന്ദ്രന്‍..ഈ സിമിയുടെ ഭീകരവാദത്തെക്കുറിച്ചൊന്നു പറയുമോ? അതെ..കേള്‍ക്കാമോ... പറയാം...രാജ്യത്തെ തകര്‍ക്കാന്‍ മുസ്ലിം ഭീകരര്‍....
ഒറീസയില്‍ എന്താണതിനിടക്ക് നടക്കുന്നത് സുരേന്ദ്രന്‍...? അത് പിന്നെ... അവിടെ സ്വാഭാവികമായ പ്രതികരണമാണത്...
ജന രോഷം.. ഗുജറാത്തില്‍ പണ്ട് നടന്നത് പോലെ... നമുക്ക് മുസ്ലിം ഭീകരതയിലേക്ക് വരാം..അതാണല്ലോ കാലിക വിഷയം.
ഭീകരവാദത്തെക്കുറിച്ച് പറയാന്‍ ഗോപാല്‍ജി തിരുവനന്തപുരം സ്റ്റൂഡിയോവില്‍ കാത്തു നില്‍ക്കുന്നുണ്ട്. പിന്നെ ഗുജറാത്തില്‍ നിന്ന് ബഹുമാന്യ മോഡി അഹ്മദാബാദ് സ്റ്റുഡിയോവിലുണ്ട്...ഒറീസയില്‍ നിന്ന്‍ ബജ്രംഗ് ദളിന്റെ ബഹുമാന്യ കൊലേഷ്ജിയും പിന്നെ ബലാല്‍സംഗജിയും ചിലപ്പോള്‍ ലൈനിലെത്തിയേക്കും..പ്രേക്ഷകര് ആകാംക്ഷയോടെ കാത്തുനില്‍ക്കുന്ന ഈ ചര്‍ച്ചക്കിടയില്‍ ഒരു ചെറിയ ബ്രേക്ക്! എ ഷോട്ട് ബ്രേക്ക്..

എഴുതാപ്പുറം said...

ബിന്‍ ലാദനെപ്പോലുള്ളവര്‍ക്ക് ചെല്ലും ചെലവും ആയുധവും കൊടുത്ത് വളര്‍ത്തിക്കൊണ്ടു വന്നതും ഉപയോഗിച്ചതും ആരായിരുന്നു?

ഹരിയണ്ണന്‍@Hariyannan said...

സിക്കുകാര്‍ നടത്തിയിരുന്നതിനെയും നമ്മള്‍ ഭീകരവാദമെന്നുവിളിച്ചു...

തലപ്പാവുവച്ച എല്ലാ സിക്കുകാരനെയും നമ്മള്‍ ഭീകരനെന്ന് തെറ്റിദ്ധരിച്ചു...

മതേതരത്തിന്റെ ആള്‍ ഇന്ത്യാ ഹോള്‍സെയില്‍ ഡീലറായ ‘കാണ്‍ഗ്രസി’ന്റെ നേതാക്കള്‍ 1984-ല്‍ ഡല്‍ഹിയിലങ്ങോളമിങ്ങോളം ഈ ‘ഭീകരവാദികളെ’തലപ്പാവുമാത്രം അടയാളമാക്കി കൊന്നൊടുക്കി!
അതും ഒരു ‘പ്രതികരണം’മാത്രമായിരുന്നിരിക്കാം.അല്ലേ?!

അമേരിക്ക,അമേരിക്കയുടെ കറുത്തകൈ,അമേരിക്കന്‍ കരാളഹസ്തം എന്നൊക്കെ അടച്ചാക്ഷേപിക്കുമ്പോള്‍ അമേരിക്കക്കാരെല്ലാം കൊടും ദുഷ്ടന്മാരാണെന്നുവരുന്നു.ആണോ?!

ഷാഹിനേ...
പേരിന്റെപേരില്‍ സ്വന്തം രാജ്യത്ത് തടഞ്ഞുനിര്‍ത്തപ്പെട്ടതില്‍ നീ അപമാനിതയാകുന്നു.
അതിനു കാരണക്കാര്‍ ആര്?
ഒരു ‘ഇസ്ലാം ഭീകരവാദി’യെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമിച്ചതിന്റെപേരില്‍ പരമോന്നതകോടതി തൂക്കിക്കൊല്ലാന്‍ വിധിച്ചിട്ടും, അയാളുടെപേരിലെ ഇസ്ലാമികതയുടെപേരില്‍ തൂക്കിക്കൊല്ലാന്‍ ഭയക്കുന്ന “മതേതരരാഷ്ട്രീയ”ക്കാര്‍ തന്നെ!

മുണ്ടുടുക്കുന്നത് അനിസ്ലാമികമല്ല!
അറബിക്ക് അവന്റെ പരമ്പരാഗതവേഷമിട്ട് ഏത് എയര്‍പോര്‍ട്ടിലും കടന്നുപോകാം.
എന്നിട്ടും നമ്മുടെ പരമ്പരാഗതമായ വേഷവുമിട്ട് (മുണ്ട്..അല്ലാതെ ‘കന്തൂറ‘യെന്ന അറബിവേഷമല്ല;അത് ഇവിടെയെത്തിക്കഴിഞ്ഞ് മലയാളിമുസ്ലീമിന്റെ പരമ്പരാഗതവേഷമായിമാറുന്നതാണ്-ആളെപ്പറ്റിക്കാനും പിച്ചപ്പിരിവിനും!)
ഏതെങ്കിലും ഒരു മുസ്ലീം സഹോദരന്‍ ഷാര്‍ജ എയര്‍പോര്‍ട്ട് വഴി യു.എ.ഇ.യില്‍ വന്നിറങ്ങിനോക്കൂ!
എത്രനേരം ക്രൂരമായ ‘ചെക്കിങ്ങ്-റാഗിങ്ങി’ന് വിധേയനായി നില്‍ക്കേണ്ടിവരുമെന്ന്കാണാം!
അയാള്‍ മുസ്ലീം പേരുള്ളയാളെന്നത് നോക്കില്ല;കാരണം പാസ്പോര്‍ട്ടില്‍ ‘ഹിന്ദി’എന്നാണ് എല്ലാ ഇന്ത്യാക്കാരെയും എഴുതിയിട്ടുള്ളത്;അതുകൊണ്ടുള്ള ഒരു തെറ്റിദ്ധാരണ!!

ആഗ്നേയ പറഞ്ഞതും വായിക്കുക!
സ്വയം തിരുത്താന്‍ ഒരു സമൂഹത്തിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍!

ചിന്തകൻ said...

"പ്രശ്നത്തിന്റെ സങ്കീര്‍ണ്ണത അറിയാവുന്നതുകൊണ്ടാണു് ഒറ്റവാക്കില്‍ മറുപടി പറഞ്ഞതു്. യഥാര്‍ത്ഥ പ്രശ്നം ഇസ്ലാമിനോളം തന്നെ പഴയതാണു്. ഭീകരത അതിന്റെ ഒരു മുഖം മാത്രം. പരിഹാരം വരേണ്ടതു് മുസ്ലീം സമുദായത്തില്‍ നിന്നുതന്നെ‌. പക്ഷേ മാറ്റങ്ങള്‍ക്കുവേണ്ടിയുള്ള ഏതു് ശ്രമവും അന്ധമായി എതിര്‍ക്കപ്പെടുന്നു. ഏതാണോ പ്രശ്നം അതു് പരിഹാരമായി തെറ്റിദ്ധരിക്കപ്പെടുന്നു. ഉദാഹരണങ്ങള്‍ ബ്ലോഗില്‍ തന്നെ വേണ്ടത്രയുണ്ടു്

സികെ ബാബുവിന്റെ ഉദ്ദേശം മനസ്സിലായില്ലേ?
ഇസ് ലാം അടിസ്ഥാനപരമായി തന്നെ ഒരു ഭീകര പിന്തിരിപ്പൻ മതമാണ്. അത് കൊണ്ട് അത് യഥാർത്ഥത്തിൽ ഉൾക്കൊണ്ടവരെല്ലാം ഭീകരർ തന്നെയായിരിക്കും. ഇദ്ദേഹത്തെ പോലുള്ള ശാസ്ത്ര പുരോഗമന ക്വാണ്ടം തരിവാദികൾ പറയുന്ന പുരോഗമനമൊന്നും ഈ മൂരാച്ചികൾ ഉൾക്കൊള്ളുന്നില്ല.ഇസ് ലാം യഥാർത്ഥത്തിൽ ഒരു പ്രശ്നമാണ് അതാണ് പരിഹാരമായി പലരും തെറ്റിദ്ധരിക്കുന്നത്.കുറേ മൂരാച്ചികൾ ബ്ലോഗിൽ അതും ഇതും പറഞ്ഞ് നടക്കുന്നുണ്ട്! നന്നാവില്ല ഇവറ്റകൾ

ഏന്ത് മാറ്റമാണ് സികെ ബാബു ആഗഹിക്കുന്നത് ഒന്ന് വ്യക്തമാക്കിയാൽ കൊള്ളാമായിരുന്നു?

സി. കെ. ബാബു said...

ചിന്തകന്‍/ള്‍/ര്‍? (ചില്ലിന്റെ സ്ഥാനത്തു് ഒരു ചതുരമേ കാണുന്നുള്ളു!)

“ഇസ് ലാം അടിസ്ഥാനപരമായി തന്നെ ഒരു ഭീകര പിന്തിരിപ്പൻ മതമാണ്. അത് കൊണ്ട് അത് യഥാർത്ഥത്തിൽ ഉൾക്കൊണ്ടവരെല്ലാം ഭീകരർ തന്നെയായിരിക്കും. ഇദ്ദേഹത്തെ പോലുള്ള ശാസ്ത്ര പുരോഗമന ക്വാണ്ടം തരിവാദികൾ പറയുന്ന പുരോഗമനമൊന്നും ഈ മൂരാച്ചികൾ ഉൾക്കൊള്ളുന്നില്ല.ഇസ് ലാം യഥാർത്ഥത്തിൽ ഒരു പ്രശ്നമാണ് അതാണ് പരിഹാരമായി പലരും തെറ്റിദ്ധരിക്കുന്നത്.കുറേ മൂരാച്ചികൾ ബ്ലോഗിൽ അതും ഇതും പറഞ്ഞ് നടക്കുന്നുണ്ട്! നന്നാവില്ല ഇവറ്റകൾ”.

ഇവ താങ്കളുടെ വാക്കുകള്‍. അവ എന്റേതല്ല. അവ‍ തന്നെയാണു് എന്റെ തുടര്‍ന്നൊരു വ്യക്തമാക്കലിന്റെ അര്‍ത്ഥശൂന്യതയുടെ തെളിവും!

കൊള്ളികണക്കന്‍ said...

എല്ലാ മുസ്ലിമുകളും ഭീകരവാദികളാണോ എന്ന വിഷയത്തെക്കുറിച്ച് ചര്ച്ച ചെയ്യുന്നതിന് മുന്പ് എന്തുകൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത് എന്നത് ചര്ച്ച ചെയ്യുന്നത് നന്നായിരിക്കും. എല്ലാ മതത്തിലും ഒരു ന്യൂനപക്ഷം തീവ്രവാദികള്‍ ഉണ്ടെന്നത് യാഥാര്ത്യമാണ്. പക്ഷെ മുസ്ലിം സമുദായത്തിലെ ന്യൂനപക്ഷത്തില്‍ ന്യൂനപക്ഷമായ ഒരു വിഭാഗത്തെ ഉയര്‍ത്തികാട്ടി അവര്‍ ചെയ്യുന്നതാണ്‌ ഇസ്ലാം അല്ലെങ്കില്‍ അക്രമമാണ് ഇസ്ലാമിന്റെ മാര്‍ഗ്ഗം എന്ന സന്ദേശം പ്രചരിപ്പിക്കുന്നത് പാശ്ചാത്യ മാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ കാണുന്ന പ്രവണതയാണ്. ആ ഒരു രീതി തന്നെയാണ് നമ്മുടെ നാട്ടിലെ മാദ്ധ്യമങ്ങളും ബുദ്ധിജീവികളും പിന്തുടരുന്നത്. ഒരു വിധത്തില്‍ പറഞ്ഞാല്‍ ഇന്നു മുസ്ലിം സമുദായം ഇരകളാണ്. ലോകത്തിന്റെ തന്നെ രാഷ്ട്രീയകാഴ്ചപാടുകള്‍ക്ക് മാറ്റം വരുത്താന്‍് കഴിവുള്ള എണ്ണ എന്ന വസ്തുവിന്റെ കൈമാറ്റാധികാരത്തിനു വേണ്ടി പാശ്ചാത്യ ശക്തികള്‍ മുസ്ലിംരാഷ്ട്രങ്ങളെ ഇടപെടുമ്പോള്‍ ഇരകളാകുന്നത് അവിടുത്തെ സാധാരണ ജനങ്ങളാണ്. അതുപോലെ ഇവിടെ ഇന്ത്യയില്‍ നടക്കുന്ന ഓരോ ആക്രമണങ്ങളുടെയും പ്രതികളെ കണ്ടെത്താന്‍ മുസ്ലിം പേരുള്ളവരെ തന്നെ അറസ്റ്റു ചെയ്യുന്ന നമ്മുടെ പോലീസ് നടപടിയില്‍ ഇരകളാകുന്നത് ഇന്ത്യയെ സ്നേഹിക്കുന്ന ഇവിടുത്തെ മുസ്ലിങ്ങളാണ്. എന്റെ കാഴ്ചപാടില്‍ ശക്തമായ മതേതര പ്രസ്ഥാനങ്ങള്‍ ലോകത്തും പ്രത്യകിച്ച് ഇവിടെ ഇന്ത്യയിലും കേരളത്തിലും ഉയര്ന്നുവന്നാലെ ഈ ഒരു അവസ്ഥക്ക് മാറ്റം വരൂ എന്നാണ് തോന്നുന്നത്.

Aakash said...

ആഗോള തലത്തില്‍ ഉള്ള ഇസ്ലാമിക ഭീകരതയെ ഇന്ത്യ നേരിടുന്ന ഇസ്ലാമിക ഭീകരതയോട്‌ ചേര്ത്തു വായിക്കുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. കാശ്മീര്‍ പോലും മറ്റുള്ള സ്ഥലത്തെ ഇന്ത്യന്‍ മുസ്ലിങ്ങളുടെ പ്രശ്നമായ് തോന്നുന്നില്ല.ഇന്ത്യയിലെ പ്രശ്നം വിഭജനം മുതല്‍ ബാബറി മസ്ജിദ് തകര്‍ക്കല്‍ , ഗുജറാത്ത് മുതലായ മുസ്ലിം മനസ്സില്‍ മാറാത്ത പാടുകള്‍ സൃഷ്‌ടിച്ച കലാപങ്ങള്‍ എന്നിവയോടുള്ള പ്രതികാരം അഥവാ പരിവാര്‍ കുടുംബത്തോടുള്ള ചെറുത്തു നില്പ് എന്ന് സ്വയം പേരിട്ടു കൊണ്ടുള്ള സംഭവങ്ങളായി കാണുന്നതാവും കൂടുതല്‍ ശരി. ഹൈന്ദവ തീവ്രവാദത്തിന്റെ വളര്‍ച്ച നിയന്ത്രിക്കേണ്ടത് എങ്ങനെ എന്ന ചോദ്യത്തിന് അത്ര ലളിതമായ ഉത്തരവും ഇല്ല.

എന്നാല്‍ Denial Mentality ഇതിന്റെ മറ്റൊരു ഭാഗവും. ഡല്ഹി സ്ഫോടനം നടത്തിയത് മറ്റു ചിലര്‍ ആണെന്നതിന് ഇവര്ക്ക് യാതൊരു സംശയവും ഇല്ല. സുബാന്‍ ഖുറേഷി എന്നൊരാള്‍ ഈ ലോകത്തില്‍ ഉണ്ടായിട്ടേ ഇല്ല എന്നും പറയും.

മറ്റു മതങ്ങളില്‍ സംഭവിച്ച സാമൂഹിക മാറ്റം ഇത് വരെ ഇസ്ലാമില്‍ നടന്നിട്ടില്ല. ഒരു മതില്‍കെട്ടിനുള്ളില്‍ അതിന്റെ നേതൃത്വം ഇസ്ലാം വിശ്വാസികളെ തളച്ചിട്ടു. സ്വതന്ത്ര ചിന്ത എന്നത് ഇസ്ലാമിന്റെ ഉള്ളില്‍ നിന്നുകൊണ്ട്‌ അപ്രാപ്യമാണ്.


മാറ്റം മുസ്ലിങ്ങളുടെ ഇടയില്‍ തന്നെയാണ് ഉണ്ടാവേണ്ടത്. ഭാരത സംസ്ക്കാരത്തില്‍ ജീവിക്കുമ്പോഴും അതിന്റെ ഭാഗമാകാന്‍ മതം ഒരു വലിയ തടസമായി നില്കുന്നു. വേറിട്ട സത്വം കാത്ത് സൂക്ഷിക്കുന്നതില്‍ അത് ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ല. പര്‍ദ്ദ ഒക്കെ ഒരു ഉദാഹരണം മാത്രം. ഓണ സദ്യ ഒരുക്കാറുള്ള എത്ര മുസ്ലിം വീടുകള്‍ ഉണ്ട്?

ഇന്നു തീവ്ര വാദത്തിലേക്ക് വീഴുന്ന ചെറുപ്പക്കാര്‍ വിദ്യാഭ്യാസം ഇല്ലാത്ത , ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി എന്തും ചെയ്യുന്ന തൊഴില്‍ ഇല്ലാത്തവര്‍ അല്ല. ഭാവി ഒട്ടും ആശ്വാസം തരുന്നതല്ല എന്നതാണ് പേടിപ്പെടുത്തുന്നത്.

ഏറനാടന്‍ said...

മൈനയുടെ ലേഖനപോസ്റ്റിനുള്ള എന്റെ അഭിപ്രായമറുപടി എന്തെന്നാല്‍ മുസ്ലീം എല്ലാവരും ഭീകരവാദികളോ തീവ്രവാദികളോ അല്ല. ഇസ്ലാം മതം എല്ലാ മതങ്ങളേയും പോലെ സമാധാനം കാംക്ഷിക്കുന്നു, പ്രബോധനം ചെയ്യുന്നു. അതിന്റെ അനുയായികളില്‍ കുത്തിത്തിരുപ്പുണ്ടാക്കുന്ന ചില സ്വാര്‍ത്ഥതല്പരര്‍ കടന്നുകൂടിയിട്ടുണ്ട്, അല്ലെങ്കില്‍ സ്വാച്ഛാധിപതികള്‍ കടന്നുകൂടാന്‍ വിജയിച്ചിട്ടുണ്ട്. എന്നുവെച്ച് മഞ്ഞകണ്ണട ധരിച്ച് നോക്കുന്നതെല്ലാം മഞ്ഞയാണെന്ന് വിശ്വസി(പ്പി)ക്കുന്നത് വിഡ്ഡിത്തരമാണ്‌.

അനുബന്ധമായിട്ട് പറഞ്ഞോട്ടെ, മംഗലാപുരത്തും ഒറീസ്സയിലും അരങ്ങേറിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ ചെയ്യുന്ന പ്രത്യേക മതത്തിന്റെ നാമധാരികള്‍ ഏത് വര്‍ഗ്ഗീയവകുപ്പില്‍ പെടും? അതൊന്നും ഒരു ചാനലുകള്‍ക്കും മാധ്യമങ്ങള്‍ക്കും ആഘോഷിക്കുവാന്‍ ഹൈലൈറ്റ് ചെയ്ത് കാണിക്കുവാന്‍ എഴുതിപ്പിടിപ്പിക്കുവാന്‍ ഉല്‍സാഹമില്ല തന്നെ! എവിടെ ബോംബ് പൊട്ടിയാലും സംശയലേശ്യമെന്യേ ഉറപ്പിക്കുന്നു 'അത് മറ്റവനാ, മുസ്ലീം ഭീകരര്‍' (അവരെ ന്യായീകരിക്കുകയല്ല, തെറ്റിദ്ധരിക്കരുത്). ഒരു ചെറുഅംശം കാട്ടിക്കൂട്ടുന്ന കൊള്ളരുതായ്മകള്‍ക്ക് ഒരു മതമോ അനുയായികളോ ഉത്തരവാധികളോ കാരണക്കാരോ അല്ല എന്നു സാമാന്യബുദ്ധികൊണ്ട് മനസ്സിലാക്കിയാല്‍ മനസ്സിലാകുമല്ലോ..

മനുഷ്യന്‍ മനുഷ്യനെ കൊന്നുകൊലവിളിക്കുന്നത് ഇന്നുതുടങ്ങിയതല്ല. മനുഷ്യോല്പത്തി മുതല്‍ക്കേയുള്ള സംഭവമാണത്. ഇനിയതൊട്ട് ഒരു ലോകപോലീസിനും ഇല്ലായ്മ ചെയ്യാന്‍ പറ്റുമെന്നും കരുതുന്നില്ല. ലോകം അതിന്റെ വഴിയേ ചലിച്ചുകൊണ്ടേയിരിക്കും. ഒരുത്തന്‍ സ്വര്‍ണ്ണകഠാര കൊണ്ട് മറ്റൊരുത്തനെ കൊന്നാലും കൊലപാതകം തന്നെയല്ലേ. അത് മഹത്തരമായ കൊലപാതകം ആണെന്ന് ആരെങ്കിലും സമര്‍ത്ഥിക്കുമോ? തോന്നുന്നില്ല.

ചിന്തകൻ said...

ഇവ താങ്കളുടെ വാക്കുകള്‍. അവ എന്റേതല്ല. അവ‍ തന്നെയാണു് എന്റെ തുടര്‍ന്നൊരു വ്യക്തമാക്കലിന്റെ അര്‍ത്ഥശൂന്യതയുടെ തെളിവും!

ശരി അവ എന്റെ വാക്കുകള്‍ തന്നെ.

"പ്രശ്നത്തിന്റെ സങ്കീര്‍ണ്ണത അറിയാവുന്നതുകൊണ്ടാണു് ഒറ്റവാക്കില്‍ മറുപടി പറഞ്ഞതു്. യഥാര്‍ത്ഥ പ്രശ്നം ഇസ്ലാമിനോളം തന്നെ പഴയതാണു്. ഭീകരത അതിന്റെ ഒരു മുഖം മാത്രം. പരിഹാരം വരേണ്ടതു് മുസ്ലീം സമുദായത്തില്‍ നിന്നുതന്നെ‌. പക്ഷേ മാറ്റങ്ങള്‍ക്കുവേണ്ടിയുള്ള ഏതു് ശ്രമവും അന്ധമായി എതിര്‍ക്കപ്പെടുന്നു. ഏതാണോ പ്രശ്നം അതു് പരിഹാരമായി തെറ്റിദ്ധരിക്കപ്പെടുന്നു. ഉദാഹരണങ്ങള്‍ ബ്ലോഗില്‍ തന്നെ വേണ്ടത്രയുണ്ടു്


എങ്കില്‍ പിന്നെ ഇപ്പറഞ്ഞത് വ്യക്തമാക്കാനുള്ള ബാധ്യത താങ്കള്‍ക്കുണ്ട്. കാരണം ചില അവ്യക്തതകള്‍ തന്നെ.

യഥാര്‍ഥത്തില്‍ എന്താണ് താങ്കളുദ്ദേശിച്ച പ്രശ്നം? അതിന് താങ്കള്‍ നിര്‍ദേശിക്കുന്ന
പരിഹാരം എന്താണ്?

ഇസ് ലാം വിചാരം said...

എല്ലാ ഭീകരവാദികളെയും കല്‍ത്തുറുങ്കിലടക്കണം..കഴുവേറ്റാന്‍ കഴിയുമെങ്കില്‍ അങ്ങിനെ ചെയ്യണം. മുസ്ലിം പേരുള്ളവരെ രണ്ട് പ്രാവശ്യം തൂക്കണം.കാരണം നിരപരാധികളെ കൊല്ലുന്നത് ഏറ്റവും വലിയ കൊടൂം ക്രൂരതയായി
വിലയിരുത്തിയ മതമാണിസ്ലാം. മുസ്ലിം ഭീകരവാദികള്‍ ബോംബ് വെച്ച് നിരപരാധികളെ കൊല്ലുന്നെങ്കില്‍-
അവരെ കാത്തിരിക്കുന്നത് നരകമാണെന്ന് തീര്‍ച്ച.

ഇസ് ലാം വിചാരം said...

ഭീകരവാദത്തെക്കുറിച്ച് പറയാന്‍ ഗോപാല്‍ജി തിരുവനന്തപുരം സ്റ്റൂഡിയോവില്‍ കാത്തു നില്‍ക്കുന്നുണ്ട്. പിന്നെ ഗുജറാത്തില്‍ നിന്ന് ബഹുമാന്യ മോഡി അഹ്മദാബാദ് സ്റ്റുഡിയോവിലുണ്ട്...ഒറീസയില്‍ നിന്ന്‍ ബജ്രംഗ് ദളിന്റെ ബഹുമാന്യ കൊലേഷ്ജിയും പിന്നെ ബലാല്‍സംഗജിയും ചിലപ്പോള്‍ ലൈനിലെത്തിയേക്കും..

പാര്‍ത്ഥന്‍ said...

മുസ്ലിം ഭീകരവാദികള്‍ ബോംബ് വെച്ച് നിരപരാധികളെ കൊല്ലുന്നെങ്കില്‍-
അവരെ കാത്തിരിക്കുന്നത് നരകമാണെന്ന് തീര്‍ച്ച.

ഉവ്വ...വ്വേ...യ്.

ഇസ്ലാം വിചാരമേ, ഇപ്പോൾ റംസാൻ കാലമല്ലേ. മനസ്സും ശരീരവും ശുദ്ധമാക്കി അള്ളാഹുവിങ്കലേയ്ക്ക് അടുക്കുവാനുള്ള സമയം.
എന്നും നിസ്കാരത്തിനുശേഷം ഇപ്പറഞ്ഞ വാചകം വിശ്വാസികളോടായി ഒന്ന്‌ ഉപദേശിക്കാൻ എല്ലാ മുക്രികളേയും അറിയിക്കുമല്ലോ.

പാര്‍ത്ഥന്‍ said...

സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും നന്മയുടെയും മതത്തില്‍ നിന്ന്‌ ഭീകരതയുടെ മതമായി മാറുന്നതില്‍ ഭീകരതക്കപ്പുറം ഒരു ഇസ്ലാമുണ്ടെന്ന്‌ തെളിയിക്കാന്‍ ആര്‍ക്കാവും? ആരു മുന്നിട്ടിറങ്ങും?

പ്രിയ മൈനാ,
ഒട്ടും സംശയം വേണ്ടാ. മനസ്സിൽ നന്മയുള്ള കുറച്ചു ഇസ്ലാം വിശ്വാസികൾ മാത്രം വിചാരിച്ചാൽ മാത്രം മതി.

പാര്‍ത്ഥന്‍ said...

കമന്റുകളിൽ എന്നെ ആകർഷിച്ച കമന്റുകൾ: നരിക്കുന്നന്റെയും ആഗ്നേയയുടെയും വിമതന്റെയും ആണ്. അതെല്ലാം വായിച്ചപ്പോൾ നന്മയുടെ തിരി കെട്ടുപോയിട്ടില്ലെന്നൊരാശ്വാസം തോന്നി. ആവശ്യമുള്ളവർക്ക് ആ വെളിച്ചം തേടി എന്നെങ്കിലും അവിടെയെത്താം.

ചിന്തകൻ said...

എന്നും നിസ്കാരത്തിനുശേഷം ഇപ്പറഞ്ഞ വാചകം വിശ്വാസികളോടായി ഒന്ന്‌ ഉപദേശിക്കാൻ എല്ലാ മുക്രികളേയും അറിയിക്കുമല്ലോ.

പ്രിയ പാര്‍ത്ഥന്‍
താങ്കളുടെ വക്കുകളില്‍ അല്പം അസഹിഷ്ണുതയുന്ണ്ടോ എന്നൊരു തോന്നല്‍.മുകളില്‍ ഇസ് ലാം വിചാരം പറഞ്ഞ വാചകം അക്ഷരം പ്രതി ശരിയാണ്. അന്യായമായി ഒരാളെ വധിച്ചാല്‍ അത് ഒരു ജനതയെ മുഴുവന്‍ വധിച്ചതിന് തുല്യമായ ശിഷ നല്‍കപ്പെടുന്ന കുറ്റമാണ് ഇസ് ലാമില്‍.

ഓ.ടോ:
താങ്കളുടെ അറിവിലേക്കായി: ഈ മുക്രി എന്നാല്‍ ഉപദേശിക്കുന്ന ആളല്ല. പള്ളി പരിപാലിക്കുകയും ബാങ്ക് വിളിക്കുകയും ചെയ്യുന്ന ആള്‍ക്കാണ് സാധാരണ നാട്ടില്‍ മുക്രി എന്ന് പറയാറുള്ളത്.

പാര്‍ത്ഥന്‍ said...

ചിന്തകൻ,
തിരുത്തലിനു നന്ദി. മുക്രിയ്ക്ക് ബാങ്ക് വിളി മാത്രമാണ് പണി എന്ന് എനിയ്കറിയില്ലായിരുന്നു. നിസ്കാരത്തിനുശേഷമുള്ള പ്രസംഗം മൈക്കിലൂടെ കേൾക്കാറുണ്ട്. ആ ആളെ ആണ് ഉദ്ദേശിച്ചത്‌. അവരാണല്ലോ ജനങ്ങളിൽ ആശയങ്ങൾ വളർത്തിയെടുക്കുന്നത്‌.

യുദ്ധത്തിനുശേഷം വാൾ കുത്തിനിർത്തി അതിൽ സ്വയം വീണ് ആത്മഹത്യ ചെയ്ത ഒരാൾ നരകക്കാരനാണെന്ന് മുഹമ്മദ്നബി പറഞ്ഞ ഹദീസിന്റെ ഭാഗം ഞനും വായിച്ചിട്ടുണ്ട്. അതുകൊണ്ട് ചാവേറിന് നരകം തന്നെയെന്ന്‌ ഖുറാൻ പറയുന്നു.
ചാവേർ ആവുക മാത്രമേ വഴിയുള്ളൂ എന്നു പറയുകയും നിരപരാധികളെ കൊല്ലുകയും ചെയ്യുന്നവരുടെ പ്രവർത്തികളെ ആരും വിമർശിക്കുന്നത്‌ കാണാത്തതുകൊണ്ട് അല്പം പരിഹാസം വാക്കുകളിൽ കാണും. അല്ലാതെ അസഹിഷ്ണുത തീരെ ഇല്ല.

ഇസ് ലാം വിചാരം said...

ഭീകരവാദത്തെക്കുറിച്ച് പറയാന്‍ ഗോപാല്‍ജി തിരുവനന്തപുരം സ്റ്റൂഡിയോവില്‍ കാത്തു നില്‍ക്കുന്നുണ്ട്. പിന്നെ ഗുജറാത്തില്‍ നിന്ന് ബഹുമാന്യ മോഡി അഹ്മദാബാദ് സ്റ്റുഡിയോവിലുണ്ട്...ഒറീസയില്‍ നിന്ന്‍ ബജ്രംഗ് ദളിന്റെ ബഹുമാന്യ കൊലേഷ്ജിയും പിന്നെ ബലാല്‍സംഗജിയും ചിലപ്പോള്‍ ലൈനിലെത്തിയേക്കും.

ഇസ് ലാം വിചാരം said...

പ്രിയ പ്രാര്‍ത്ഥാ...മുക്രിമാരോടുള്ള ഉപദേശം നന്നായി.
ഉദ്ദേശശുദ്ധിക്ക് നന്ദി.
ആരും ഉപദേശിക്കാതെ തന്നെ പള്ളികളില്‍ ഇതെക്കുറിച്ചൊക്കെ വിശ്വാസികളെ-
ബോധവല്‍ക്കരിക്കാറൂണ്ട്.

തീവ്രവാദത്തെ പിന്തുണക്കുന്ന മതപണ്ഠിതന്‍മാരൊന്നും ഇല്ലെന്ന് തന്നെ പറയാം. മുക്രിമാര്‍ ഉപദേശിച്ചാല്‍ നന്നാകുന്നവരല്ല തീവ്രവാദികള്‍.

എല്ലാ മതത്തിലെയും പുരോഹിതന്മാരുടെ 'പരിധിക്ക്' പുറത്താണവര്‍.
അല്ലാതെ 'മുക്രിമാര്‍' ഉപദേശിക്കാത്തതിന്റെ കുഴപ്പം കൊണ്ടല്ല പ്രാര്‍ത്ഥാ...
മനസിലാകാന്‍ വേണ്ടി ഞാന്‍ ഒരുദാഹരണം പറയാം.
ഒറീസയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ അക്രമം.
ഗുജറാത്തില്‍ നരനായാട്ട് .
ബാബരിക്ക് തകര്‍ച്ച.
ഹിന്ദുമതത്തിലെ പണ്ഠിതര്‍ ഉപദേശിക്കാത്തതിന്റെ കുഴപ്പമാണോ?
(അതിനിടക്ക് ഒരു കൊച്ചു കാര്യം.. പ്രാര്‍ത്ഥനന്വേഷിക്കാന്‍..ഏതെങ്കിലും ഹൈന്ദവ മത സംഘടന ഹിന്ദുവര്‍ഗ്ഗീയവാദികള്‍ക്കെതിരെ രംഗത്തുണ്ടോ?രവിശങ്കര്‍? അമ്മ? അങ്ങിനെയാരെങ്കിലുമൊക്കെ? (പുരി മഠാധിപതിയും കേരളത്തിലെ വിശ്വഭദ്രാനന്ദയും-അവരെ മറക്കുന്നില്ല)
അതേ സമയം തീവ്രവാദ വിരുദ്ധ കാമ്പയിനുകളുമായി രംഗത്തുള്ള എത്രയോ മുസ്ലിം സംഘടനകളുണ്ട്. പ്രാര്‍ത്ഥന്‍ ഹിന്ദുമത പണ്ഠിതരെ ഉപദേശിക്കാത്തതെന്ത്?)

കമ്മ്യൂണിസ്റ്റുകള്‍ ഉപദേശിക്കാത്തത് കൊണ്ടാണോ നക്സലുകളും മാവോവാദികളൂം അക്രമത്തിലേക്ക് തിരിയുന്നത്?

എന്തായാലും ഉപദേശത്തിന്റെ അഭാവമല്ല.. വഴിതെറ്റിയവര്‍ക്ക് വഴിതെറ്റി എന്നേയുള്ളൂ.
അതിനു മുക്രിമാരെയൊന്നും പറഞ്ഞിട്ട് കാര്യമില്ല.
അടിച്ചമര്‍ത്തല്‍ തന്നെ രക്ഷ. ബജ്രംഗ്ദളിനെയും ഇന്ത്യന്‍ മുജാഹിദീനെയും ഒക്കെ അടിച്ചമര്‍ത്തുന്ന ഒരു ഭരണകൂടം വേണം. അത് പരിവാരത്തിനു കഴിയുന്ന കാര്യമാണോ? ബോംബ് വെച്ച് 50 പേരെ കൊന്നാല്‍ ഭീകരവാദം. ശൂലം കൊണ്ട് കുത്തിക്കൊന്നാല്‍ മിതവാദം.ക്രിസ്ത്യാനികളെ കൊന്നുതള്ളുന്നതിനെപ്പറ്റി ഒരു ചര്‍ച്ചയുമില്ല. ഇതല്ലേ പരിവാരം? ബോംബ് പൊട്ടിച്ചാല്‍ മാത്രമേ ഭീകരവാദമാകൂ എന്ന് പ്രാര്‍ത്ഥനു തോന്നുന്നുണ്ടോ? ഒറീസയില്‍ ഒരു നടപടീയുമില്ല. ഒരു ബജ്രംഗ്ദളുകാരനെപ്പോലും ഇതു വരെ വെടിവെച്ചുകൊന്നതായി കണ്ടിട്ടില്ല.

ഭീകരത എല്ലാം ഭീകരത തന്നെ. എല്ലാ മനുഷ്യവിരുദ്ധരെയും അക്രമികളെയും മതം നോക്കാതെ നിര്‍ദ്ദയം അടിച്ചമര്‍ത്തണം. മുസ്ലിം തീവ്രവാദികളെ രണ്ടു വെടി അധികം വെക്കണം. കാരണം അവരെക്കൊണ്ടാണല്ലോ ഞങ്ങളെപ്പോലുള്ളവരും പഴി കേള്‍ക്കുന്നത്. പാവം മുക്രിമാര്‍ വരെ!

ചിന്തകൻ said...

പ്രിയ പാർത്ഥൻ

ദൈവം ഒരാത്മാവിനെയും അന്യായമായി വധിച്ച് കളയാൻ ആർക്കും അധികാരമില്ല. ഇസ് ലാം വിചാരം അത് ഒന്ന് കൂടി ഉറപ്പിച്ച് പറയുക മാത്രമാണ് . താങ്കൾ അതിനെ പരിഹാസരൂപത്തിൽ കാണേണ്ടതില്ല. ഒരു പള്ളിയിൽ നിന്നും ആളുകളെ കൊല്ലമെന്നോ ബോംബ് വെക്കണമെന്നോ ഉൽബോധിപ്പിക്കാറില്ല
ഒരു യഥാർഥ വിശ്വാസിക്ക് അങ്ങനെ പ്രവർത്തിക്കാനാവില്ല. അത്തരം പ്രവർത്തനങ്ങളെ അനുകൂലിക്കാനും പറ്റില്ല. ഇത് തീർച്ചയാണ്. അങ്ങിനെയാരെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അവർ വളരെ കഠിനമായ അപരാധം തന്നെയാണ് ചെയ്യുന്നത്. അവർക്ക് ഇഹത്തിലും പരത്തിലും മതിയാ ശിക്ഷ കിട്ടണമെന്ന് തന്നെയാണ് ഒരു മുസ് ലീം എന്ന നിലക്ക് എന്റെ നിലപാട്.

താങ്കൾക്ക് അസഹിഷ്ണുത ഇല്ലാ എന്നറിയച്ചതിൽ വളരെയധികം സന്തോഷം

ചിന്തകൻ said...
This comment has been removed by the author.
ചിന്തകൻ said...

ദൈവം ഒരാത്മാവിനെയും
എന്നത് ദൈവം നൽകിയ ഒരാത്മാവിനെയും
എന്ന് തിരുത്തിവായിക്കാനപേക്ഷ

Bahuguna||ബഹുഗുണ said...

ഈ വിഷയത്തെ കുറിച്ച് ഇവിടെ വായിച്ചാലും:

www.marupuram1.blogspot.com

Bahuguna||ബഹുഗുണ said...

നമ്മുടെ ഭാരതത്തില്‍ ഓരോ തവണ ബോംബ് സ്ഫോടനങ്ങള്‍ ഉണ്ടാവുമ്പോഴും ഭീകരാക്രമണങ്ങള്‍ നടക്കുമ്പോഴും സ്വാഭാവീകം എന്ന നിലയില്‍ ഉയര്‍ന്നു വരാറുള്ളതാണ് മുസ്ലീം പ്രീണനത്തെയും മുസ്ലീം പീഢനത്തെയും അധികരിച്ചുള്ള ചര്‍ച്ചകള്‍. താന്താങ്ങള്‍ മാത്രമാണ് ശരി എന്ന ബോധത്തില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ടു ലോകത്താകമാനം ഭൂരിപക്ഷം കൈവരിക്കാനുള്ള സെമിറ്റിക് മതങ്ങളുടെ "നമ്പര്‍ ഗെയിം" എല്ലാ സംഘര്‍ഷങ്ങളുടെയും അടിവേരായി നിലനില്ക്കുന്നു എന്ന സത്യം ഉള്‍ക്കൊണ്ടു വേണം നാം പ്രശ്നത്തെ സമീപിക്കാന്‍. മറ്റൊരു മതസ്ഥനെ മുസ്ലീം മതവിശ്വാവാസിയാക്കുന്നതും മുസ്ലീം വിരുദ്ധരെന്നു മുദ്ര കുത്തപ്പെട്ടവരെ ആക്രമിക്കുന്നതും ഇല്ലാതാക്കുന്നതും ഒരു വിശ്വാസിയുടെ ധര്‍മ്മമാണെന്നും പുണ്യകര്‍മ്മമെന്നു വിലയിരുത്തപ്പെടുന്ന ജിഹാദ് ആണെന്നുമൊക്കെയുള്ള ചിന്ത ചില മുസ്ലീം മനസ്സുകളിലെങ്കിലും രൂഢമൂലമായതും ഇത്തരം പ്രവര്‍ത്തികള്‍ തനിക്ക് സ്വര്‍ഗത്തില്‍ 'ബര്‍ത്ത്" എളുപ്പമാക്കും എന്ന ധാരണയും തീവ്രമായി പ്രതികരിക്കാന്‍ ഇത്തരക്കാരെ പ്രേരിപ്പിക്കുന്നുണ്ടാവണം. ഒരു വിശ്വാസിയെ സംബന്ധിച്ച് സ്വര്‍ഗപ്രാപ്തിയാണല്ലോ ആത്യന്തീക ലക്ഷ്യം. ഈമാനായി ജീവിച്ച് സ്വര്‍ഗം പ്രാപിക്കുകയെന്നത് ഈ പുതിയ സാമൂഹ്യക്രമത്തില്‍ എളുപ്പമേ അല്ല. ആ നിലക്ക് ഈ തീവ്രപ്രവര്‍ത്തനങ്ങളൊക്കെ സ്വര്‍ഗപ്രാപ്തിക്കായുള്ള "എളുപ്പവഴിയിലുള്ള ക്രിയ" ആയി വേണം കാണാന്‍. തീവ്രവാദിയെ കാത്തിരിക്കുന്നത് നരകമാണെന്നും തീവ്രവാദികളുടെ തലതൊട്ടപ്പനായ ബിന്‍ ലാദനെ കാത്തിരിക്കുന്നത് നരകമല്ലാതെ മറ്റൊന്നുമല്ലെന്നും ഉറക്കെ പറയാനും പ്രചരിപ്പിക്കാനും മതനേതൃത്വവും വിശ്വാസി സമൂഹവും തയ്യാറാവണം. സമുദായത്തിലെ തീവ്രവാദികള്‍ക്കെതിരെ തീവ്രനിലപാട് കൈക്കൊള്ളുകയാണ്‌ പൊതുസമൂഹത്തിന്റെ സംശയങ്ങള്‍ ഇല്ലാതാക്കാനും കൂടുതല്‍ സ്വീകാര്യത നേടിയെടുക്കാനുമുള്ള ശരിയായ മാര്‍ഗം എകമാര്‍ഗവും.

പാര്‍ത്ഥന്‍ said...

ഇസ്ലാം വിചാരത്തിനും, ചിന്തകനും:

'ഭീകരവാദി' എന്നുപറയുമ്പോള്‍ ഒരു നോട്ടിസ്‌ ബോര്‍ഡില്‍ തന്നെ പേരു വരണം. അവിടെ നിന്നു വായിക്കുമ്പോള്‍ ന്യൂനപക്ഷഭീകരന്‍ ഭൂരിപക്ഷഭീകരന്‍ എന്ന വേര്‍തിരിവ്‌ ഉണ്ടാവാന്‍ പാടില്ല.

നിങ്ങള്‍ക്ക്‌ ഒരു തെറ്റു പറ്റുന്നുണ്ട്‌. സംഘടിത മതത്തെയും അസംഘടിത മതത്തെയും (ഹിന്ദുമതം ??) പരസ്പരം വിലയിരുത്തുമ്പോള്‍ അതിനെ നിയന്ത്രിക്കുന്ന കാര്യത്തിലെ പ്രായോഗിക പ്രശ്നങ്ങള്‍ കണക്കിലെടുക്കുന്നില്ല. ഒരു രവിശങ്കറിന്റെയോ, അമ്മയുടെയോ, പുരി മഠാധിപതിയുടെയോ കീഴിലല്ല ഭാരതത്തിലെ 80% വരുന്ന ഹൈന്ദവ ജനത. അവര്‍ അവിടെയിരുന്നു പ്രകോപനപരമായ ഒരു കാര്യവും പറയുന്നുണ്ടെന്നു തോന്നുന്നില്ല. ഇനി അങ്ങിനെ പറയുന്നത്‌ താങ്കളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെങ്കില്‍ സൂചിപ്പിക്കുക. ഇനി അങ്ങിനെ എന്തെങ്കിലും പറഞ്ഞാല്‍ തന്നെ "ഇജ്ജ്‌ പോ ചെലയ്ക്കാണ്ട്‌" എന്നു പറയാനുള്ള മനസാന്നിധ്യം ഇവരുടെയൊന്നും അധീനതയിലല്ലാത്ത ജനങ്ങള്‍ക്കുണ്ട്‌. (ഭജ്രംഗദളിനെ മാറ്റിനിര്‍ത്തുക. അവര്‍ ചിലപ്പോഴെല്ലാം തീവ്ര നിലപാടെടുക്കാറുണ്ട്‌. അതിനെതിരെയുള്ള എതിര്‍പ്പ്‌ പ്രകടവുമാണ്‌.) മുസ്ലീംങ്ങള്‍ അങ്ങിനെ ചെയ്താല്‍ 'ഊരുവിലക്കും, ക്രിസ്ത്യാനികള്‍ അങ്ങിനെ ചെയ്താല്‍ ചുരിങ്ങിയപക്ഷം 'തെമ്മാടിക്കുഴിയും' അനുഭവിക്കേണ്ടിവരും.

ഇസ് ലാം വിചാരം said...

പ്രിയ പാര്‍ത്ഥാ..തെറ്റായ ധാരണകള്‍ ഉപേക്ഷിക്കൂ.
ഒരു രവിശങ്കറിന്റെയോ, അമ്മയുടെയോ, പുരി മഠാധിപതിയുടെയോ കീഴിലല്ല ഭാരതത്തിലെ 80% വരുന്ന ഹൈന്ദവ ജനതയെന്ന് പാര്‍ത്ഥന്‍ ഉറച്ചു വിശ്വസിക്കുന്നു.
ശരി. അവര്‍ അവിടെയിരുന്നു പ്രകോപനപരമായ ഒരു കാര്യവും പറയുന്നുണ്ടെന്നും പാര്‍ത്ഥനു തോന്നുന്നില്ല. എനിക്കും തോന്നുന്നില്ല.
ഹൈന്ദവ പേരുകളിട്ടവര്‍ നടത്തുന്ന ഒറീസകള്‍ക്കും ഗുജറാത്തുകള്‍ക്കും നേരെ ഉപദേശമൊന്നും അവര്‍ നടത്തുന്നില്ല എന്നാണു ഞാന്‍ പറഞ്ഞത്. മുക്രിമാരെപ്പോലെ, ഹൈന്ദവ ആത്മീയ മത സംഘടനകള്‍ക്കും അതു പറയാന്‍ ബാധ്യതയില്ലേ? എന്നാണു ഞാന്‍ ചോദിച്ചത്.
പിന്നെ ആരു പ്രകോപനപരമായ കാര്യം പറയുന്നുവെന്നാണു പാര്‍ത്ഥന്‍ വിചാരിക്കുന്നത്?
കേരളത്തിലെ, ഇന്ത്യയിലെ ഏതെങ്കിലും മുസ്ലിം പണ്ഠിതര്‍ പറഞ്ഞത് കേട്ടാണോ തീവ്രവാദികള്‍ പിറക്കുന്നത്?
ഹിന്ദു ഹിസ്ബുല്‍ മുജാഹിദീന്‍ കേവലം ബജ്രംഗ് ദള്‍ മാത്രമല്ല.. പരിവാരം മുഴുവന്‍ അതില്പ്പെടും.
അവര്‍ ബോംബ് വെക്കുന്നില്ല എന്നേയുള്ളൂ. അത്യാവശ്യം ബോംബ് വിദ്യയും ഇല്ലാതല്ല.
ശൂലം മുതല്‍ വടിവാള്‍ വരെ.. ഒറീസയില്‍ മാത്രം എത്ര ക്രിസ്ത്യന്‍ പള്ളി തകര്‍ത്തു എന്നാണു പാര്‍ത്ഥന്‍ വിചാരിക്കുന്നത്?
ഗുജറാത്തില്‍ കൊന്നുതള്ളീയതിനു കയ്യും കണക്കുമുണ്ടോ? ഇവരെയൊക്കെ വെടിവെച്ചു കൊല്ലാന്‍ ഒരു ധീരദേശാഭിമാനിയായ പോലീസ് ഓഫീസറുമില്ലേ? സ്ഫോടനങ്ങള്‍ മാത്രമേ ഭീകരതയായി കണക്കാക്കാവൂ എന്ന് അലിഖിത നിയമമുണ്ടോ? ഇതൊക്കെ പൂജാരിമാരും സ്വാമിമാരും ഉപദേശിക്കാത്തതു കൊണ്ടാണോ? അവരൊക്കെ ഉപദേശിച്ചാല്‍ സ്വാധി റിതാംബര കേള്‍ക്കുമോ? ഇന്ത്യയില്‍ എത്രയെത്ര ഹൈന്ദവ സ്വാമിമാരെ അണിനിരത്തി സമ്മേളനം കൂടിയതിനു ശേഷമാണു പാര്‍ത്ഥാ വിശ്വഹിന്ദുപരിഷത്ത് ബാബരി പള്ളീ പൊളിച്ചത്? ശൂലമേന്തിയ എത്ര സ്വാമിമാരുണ്ടായിരുന്നു പള്ളീ തകര്‍ക്കാന്‍? അതൊക്കെ കണ്ടിട്ട് ഹിന്ദുമതം പള്ളി പൊളിക്കാന്‍ പഠീപ്പിക്കുന്ന മതമാണെന്ന് ഒരു മുസ്ലിം വിലയിരുത്തിയാല്‍ അവന്റെ മുഖമടച്ചൊന്ന് കൊടുക്കാനാണെനിക്ക് തോന്നുക. പൂജാരിമാരെയും മതപണ്ഠിതന്മാരെയും കുറ്റം പറയുന്നത് ശരിയാണോ ഈ വിഷയത്തില്‍? ഏതെങ്കിലും ഒരു മുക്രി അല്ലെങ്കില്‍ ഏതെങ്കിലും ഒരു വിശ്വഹിന്ദുസ്വാമിജി തോന്നിവാസം ചെയ്യുന്നതിനു കാര്യങ്ങളെ സാമാന്യവല്‍ക്കരിക്കുവാന്‍ പോയാല്‍ പാര്‍ത്ഥാ,..അതെങ്ങിനെയാണംഗീകരിച്ചു തരാന്‍ പറ്റൂക? തീവ്രവാദത്തെ എതിര്‍ത്തതിന്റെ പേരില്‍ ഏത് തെമ്മാടിക്കുഴിയിലാണു മുസ്ലിമും ക്രിസ്ത്യാനിയും പോയിവീണിട്ടുള്ളത്? അപ്പോള്‍ ഞങ്ങളൊക്കെ തീവ്രവാദികളാണെന്നാണോ പറയുന്നത്? അങ്ങിനെയങ്കില്‍ ഇന്ത്യയില്‍ ജീവിച്ചു മരിക്കുവാന്‍ മതേതരത്വവും ദേശക്കൂറൂം തെളിയിക്കാനുള്ള സര്‍ട്ടിഫിക്കറ്റ് ഞങ്ങള്‍ നാഗ്പൂരിലെ പരിവാര ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നിന്ന് ഇരന്നു വാങ്ങേണ്ടീവരും. കേരളത്തിലെന്നല്ല ഇന്ത്യയിലും ലോകത്തൊരിടത്തും മുഖ്യധാര ഇസ്ലാമില്‍ തീവ്രവാദികള്‍ക്ക് സ്ഥാനമില്ല. ഒരു സംഘടനയും പണ്ഠിതനും അവരെ അംഗീകരിക്കുന്നില്ല. ഒരു പ്രസംഗവും കേട്ടല്ല കാര്യങ്ങളെ വളച്ചൊടിച്ച് മതം താല്പര്യസം രക്ഷണത്തിനുപയോഗിച്ച് കൊന്നും കത്തിച്ചുമാണു അദ്വാനിയും ലാദനുമൊക്കെ ജീവിക്കുന്നത്. . തുല്യര്‍. പളളി പൊളിച്ച് തുള്ളിച്ചാടൂകയും മുസ്ലിംഗ്രാമങ്ങള്‍ ചുട്ടെരിക്കുകയും ചെയ്യുന്നത് ബോംബ് സ്ഫോനങ്ങളേക്കാള്‍ ഒട്ടും മോശമല്ല. തുല്യഭീകരതക്കാര്‍. മനുഷ്യരെ ബോംബ് വെച്ചു കൊന്നാലും ശൂലം കൊണ്ട് കുത്തിക്കൊന്നാലും ഒരു വ്യത്യാസവുമില്ല. എല്ലാത്തിനെയും കഴുമരത്തില്‍ തൂക്കണം. പൂച്ചകള്‍ക്കാരു മണികെട്ടാന്‍ പാര്‍ത്ഥാ?

ഇസ് ലാം വിചാരം said...

ഭീകരതയുടെ വര്‍ത്തമാനം..
കൊല. സ്ഫോടനം. ഭീകരത..
എവിടെയും തൊപ്പിയിട്ട രൂപങ്ങള്‍.
താടിക്കാര്‍. മുജാഹിദീന്‍..ഹിസ്ബുള്‍..
ഇവരെന്തേ ഇങ്ങിനെ?
ഇവര്‍ ചോരയുടെ ആളുകളോ?
കഷ്ടം തന്നെ!! ഈ മാപ്പിളമാര്‍!!
പിന്നെ ഒന്നോര്‍ത്താല്‍ കുങ്കുമക്കുറി അത്ര മോശമാണോ?
ശൂലം.. കുങ്കുമം..കാഷായം..
അന്നെത്ര സന്യാസി പ്രമുഖരാണു ദ്രംഷ്ട്രകള്‍ പുറത്തെടുത്തത്?
കാഷായത്തിന്റെ നിറവിലല്ലേ താഴികക്കുടങ്ങള്‍ തകര്‍ന്നത്?
എന്‍. എസ്. മാധവന്റെ തിരുത്ത്.. തര്‍ക്ക മന്ദിരം.
ഗുജറാത്തില്‍ ശുദ്ധ മതേതരവാദിയും മുന്‍ കോണ്‍ഗ്രസ് എം.പിയുമായിരുന്ന 'മുസ്ലിം' ചുട്ടെരിക്കപ്പെട്ടത് 'മുസ്ലിം' ആയതിന്റെ പേരില്‍ മാത്രമായിരുന്നു.
പെട്രോളൊഴിച്ച് കത്തിച്ച് ആയിരങ്ങളെ...
ഒറീസയില്‍ കാട്ടിലേക്ക് ഓടിയൊളിച്ച് ക്രിസ്ത്യാനികളെ പിന്തുടര്‍ന്നത്
കുങ്കുമക്കുറിയും ശൂലവും കാഷായവും തന്നെയായിരുന്നില്ലേ?
അപ്പോള്‍ കാഷായമോ കാവിയോ, താടിയോ തൊപ്പിയോ ആണോ വിഷയം?
ഹിന്ദുവും മുസ്ലിമും കുഴപ്പക്കാരാണോ?
ഇസ്ലാമും ഹിന്ദുമതവുമാണോ പ്രശ്നക്കാര്‍?
ബജ്രംഗ് ദളിന്റെ ലാദനാണു സിംഗാള്‍.റിതാംബര..തെഗാഡിയ...
ഇന്ത്യന്‍ മുജാഹിദീന്റെ സിംഗാളാണു തൊപ്പിക്കാരന്‍.
തിരിച്ചറിയേണ്ടത് ആരെ?
അക്രമത്തെ..അക്രമിയെ...
പകരം ഇസ്ലാമിനെ ചാപ്പകുത്തണോ?
ഹിന്ദുമതത്തെ കുറ്റപ്പെടുത്തണോ?
ഇത് തന്നെയാണു വിവരദോഷം!

എഴുതാപ്പുറം said...

അന്യമത ആരാധനാലയങ്ങള്‍ കത്തിക്കുന്നതും പൊളിക്കുന്നതും ശരിയല്ല, തങ്ങളുടേതല്ലാത്ത മതക്കാരെയും അവരുടെ പുരോഹിതരെയും ചുട്ടെരിക്കുന്നതും ശരിയല്ല , അന്യമതങ്ങളില്‍ മാത്രമാണ് തീവ്രവാദ ചിന്തയുള്ളത് എന്നതും ശരിയല്ല എന്ന് ഓരോ മതവും വിശ്വാസികളെ പഠിപ്പിക്കണം. അന്യ മതസ്തന്റെ ഒരു തുള്ളി ചോര പൊടിക്കാന്‍ തങ്ങളുടെ വിശ്വാസം ഉപയോഗിക്കില്ല എന്ന് എല്ലാ മതങ്ങളും പഠിപ്പിക്കണം. ഭീകരതയെ എതിര്‍ക്കുമ്പോള്‍ തന്നെ അവരെ ഊട്ടി വളര്‍ത്തി ഉപയോഗിക്കുന്ന സാമ്പത്തിക, രാഷ്ട്രീയ താല്പര്യങ്ങളെയും എതിര്‍ക്കണം. ബോംബും ശൂലവും ജീവനെടുക്കുന്നതില്‍ വ്യത്യാസമില്ല. തങ്ങളില്‍ വര്‍ഗീയതയും ഭീകരതയും ഇല്ല എന്ന് എല്ലാ മതങ്ങളും അവരുടെ പ്രവര്‍ത്തനം വഴി തെളിയിക്കണം.

riyas said...

മുസ്ലിംകള് ഭീകരവാദികളായി ചിത്രീകരിക്കപ്പെടുന്നതിൽ
മുസ്ലിങ്ങളെന്ന് അവകാശപ്പെടുന്ന എന്നാൽ ഇസ്ലാം ഒരിക്കലും അൻഗീകരിക്കാത്ത കാര്യങ്ങ്ങള് ചെയ്യുന്ന
ഇസ്ലാമിലെ ചെറിയ ന്യൂനപക്ഷത്തിന് വലിയ പങ്കുൻഡ്.

ഇസ് ലാം വിചാരം said...

ഇസ്ലാം സംഘടിത മതമായത് അതിന്റെ സമഗ്രസ്വഭാവം കൊണ്ടാണു പാര്‍ത്ഥാ..

അല്ലാതെ മുസ്ലിങ്ങള്‍ എന്നാല്‍ ഏതെങ്കിലും ഒരു മുക്രി പറയുന്നത് കേട്ടാല്‍ ബാക്കീയെല്ലാവരും
അത് കേട്ട് അനുസരിക്കുന്ന ആട്ടിന്‍പറ്റങ്ങളൊന്നുമല്ല.
അങ്ങിനെ ഈ സമുദായത്തിനൊരു ഏകശിലാമുഖം ഇന്നില്ല.

പാര്‍ത്ഥന്‍ പറഞ്ഞത് പോലെ, "ഇജ്ജ്‌ പോ ചെലയ്ക്കാണ്ട്‌" എന്നു പറയാനുള്ള മനസാന്നിധ്യം ഇവരുടെയൊന്നും അധീനതയിലല്ലാത്ത മുസ്ലിങ്ങള്‍ക്കുമുണ്ട്. ഒരു മുക്രിയും പള്ളിയില്‍ കയറി ഭീകരത പ്രസംഗിക്കാറില്ല. അങ്ങിനെ പ്രസംഗിച്ചാല്‍ അതയാളുടെ അവസാനത്തെ പ്രസംഗമാകും. മതം പഠിച്ചയാളാണു മുക്രിയാകുന്നത്. അയാള്‍ പിന്നെയെങ്ങിനെ ആളുകളെ കൊല്ലാന്‍ പ്രസംഗിക്കും?

അപ്പോള്‍ ലാദനോ എന്നൊരു സംശയമുണ്ടാകും. മുക്രിയുടെ തലപ്പാവു തന്നെ ലാദനുമുണ്ടാകുന്നത് കൊണ്ട് എല്ലാ തലപ്പാവും ഭീകരവാദമാണെനന്ന് വിചാരിക്കുന്നത് ധാരണയല്ല.. തെറ്റിദ്ധാരണയാണെന്നറിയുക.

പൊട്ട് നീളത്തില്‍ കുത്തിയവരാണല്ലോ മനുഷ്യനെ കുത്തിമലര്‍ത്തുന്നതും. തൊപ്പിക്കാരനും അങ്ങിനെ വഴി തെറ്റീയിട്ടുണ്ട്. യഥാര്‍ത്ഥ തൊപ്പിയെയും പൊട്ടിനെയും തിരിച്ചുപിടിക്കണമെങ്കില്‍,

ഭീകരവാദ ചാപ്പ കുത്തല്‍ നിര്‍ത്തണം. മുസ്ലിം ഭീകരവാദികള്‍ ധരിച്ചു വെച്ചിരിക്കുന്നത് ഇന്ത്യയില്‍ മുഴുവന്‍ മോഡിമാരാണെന്നാണു.

ടീസ്റ്റയെയും പാര്‍ത്ഥനെയും, അരുന്ധതിയെയുമൊന്നും അവര്‍ കാണുന്നില്ല. മോഡിസത്തെ ബോംബ് വെച്ച് നിലക്ക് നിര്‍ത്താമെന്ന മൗഡ്യമാണവരെ ഭരിക്കുന്നത്. ഇന്ത്യയില്‍ മോഡിക്ക് വളരെ കുറഞ്ഞ പിന്തുണയേയള്ളൂ എന്നവര്‍ മനസ്സിലാക്കുന്നില്ല.

ബജ്റംഗ് ദളുകാരനും ഇന്ത്യന്‍ മുജാഹിദീനുമൊക്കെ വിവരമുണ്ടെങ്കില്‍ പണ്ടേ അവര്‍ പൂജാരി പറയുന്നതും മുക്രി പറയുന്നതും കേട്ട് യഥാര്‍ത്ഥ വിശ്വാസികളായി കഴിഞ്ഞേനെ...

കാട്ടുപോത്തുകള്‍ക്കെന്ത് വേദം?ക്രിമിനലുകള്‍ക്കെന്തിനു ഖുര്‍ ആന്‍ ? നാശകാരികള്‍ക്കെന്ത് റമദാന്‍? സിംഗാളിനെന്ത് ബൈബിള്‍?

സൗദിയിലെപ്പോലെ കണ്ണിനു കണ്ണ് ചൂഴ്ന്നെടുക്കണം. കൊന്നവനെ പകരം കൊല്ലണം. നഷ്ടപ്പെട്ടവര്‍ക്ക് നീതി കിട്ടണം. നശിപ്പിച്ചവര്‍ക്ക് അധികാരമല്ല കിട്ടേണ്‍ടത്. മുഖമടച്ച് കിട്ടണം. എല്ലാ ക്രിമിനലുകളെയും വര്‍ഗ്ഗീയ തീവ്രവാദ നേതാക്കളെയും ഒരുമിച്ച് കഴുവേറ്റണം.
അല്ലാതെ നിരപരാധികളെ വെടിവെച്ചുകൊന്ന് ഭീകരവേട്ടാനാടകം ആടിയിട്ട് ഏതൊറീസയെ ഏത് ഡല്‍ഹി സ്ഫോടനത്തെ തടയാന്‍ പറ്റും?..

ഭൂമിപുത്രി said...

മൈനാ,സമാനമായ മറ്റൊരു ലേഖനം
ഇവിടെ അപ്ലോഡ് ചെയ്തിട്ടുണ്ട്-’Don’t damn us for our burqas’ കണ്ടില്ലെങ്കിൽ ഒന്ന് നോക്കിക്കോളൂ

Rajeeve Chelanat said...

മൈന

ഇതില്‍ ഇത്ര വിഷമിക്കാനെന്തിരിക്കുന്നു?? എല്ലാ മതക്കാരും അന്യമതസ്ഥരെ വിദ്വേഷത്തോടെയും സംശയത്തോടെയും മാത്രം നോക്കാന്‍ പഠിക്കുന്ന ആസുരകാലമാണ് നമ്മുടേത്. മുസല്‍‌മാനും, ഹിന്ദുവും, ക്രിസ്ത്യാനിയുമൊക്കെ പരസ്പരം വെറുക്കുന്നു. സംശയിക്കുന്നു. തന്നേക്കാള്‍ തരം‌താണവനാണ് അന്യമതസ്ഥനെന്ന് ഓരോരുത്തനും ഉത്തമബോദ്ധ്യം വരുന്നു. ഇസ്ലാമാകുമ്പോള്‍, ആഗോളഭീകരത എന്ന മുടന്തന്‍ ന്യായത്തിന്റെ പുറത്തും ഒന്നു തോണ്ടാം.അത്രതന്നെ.

സംസ്കാരത്തെ മതത്തിന്റെയും, രാജ്യമെന്ന സാമൂഹ്യബോധത്തെ ദേശീയതയുടെയും ചതുരക്കള്ളികളില്‍ ഒതുക്കാന്‍ ശ്രമിക്കുമ്പോള്‍ you people are making so much trouble എന്ന് ഓരോരുത്തനും ഉള്ളില്‍ പറയും.

അക്ഷരത്തെറ്റുപോലെ, ഈ കൂട്ടത്തില്‍നിന്നും പുറത്തുനില്‍ക്കുന്ന ചില സുമനസ്സുകളുടെ പരിമിതമായ പ്രവര്‍ത്തനത്തിന്റെ ഫലമായിട്ടാണ്,മനുഷ്യകുലം ഇപ്പോഴും ബാക്കിവന്നിരിക്കുന്നത്. എത്രകാലം ഈ ഭാഗ്യം തുണക്കുമെന്നൊന്നും ഒരു ഉറപ്പും ആര്‍ക്കും പറയാനുമാവില്ല.

അഭിവാദ്യങ്ങളോടെ

Vellayani Vijayan/വെള്ളായണിവിജയന്‍ said...

“സ്നേഹത്തിന്റെയും,സമാധാനത്തിന്റെയും,നന്മയുടെയും,മതത്തില്‍ നിന്ന് ഭീകരതയുടെ മതമായി മാറുന്നതില്‍ ഭീകരതക്കപ്പുറം ഒരു മുസ്ലീമുണ്ടെന്ന് തെളിയിക്കാന്‍ ആര്‍ക്കാവും?ആര് മുന്നിട്ടിറങ്ങും?” മൈന മനുഷ്യമനസാക്ഷിക്ക് നേരെ തൊടുത്ത് വിട്ടിരിക്കുന്ന ഈ ചോദ്യശരം എവിടൊയൊക്കെയോ തുളച്ച് കൊണ്ട് പായുകയാണ്.സഹോദരിയുടെ വ്യഥ ഞാനും ഏറ്റ് വാങ്ങുന്നു.എല്ലാം നമ്മുടെ പിടിയില്‍ നിന്നും വഴുതിപ്പോയിരിക്കുന്നു.ഒരു നല്ല നാളെക്ക് വേണ്ടി നമുക്ക് കാത്തിരിക്കാം.
ആശംസകളോടെ,
വെള്ളായണി വിജയന്‍

അന്യന്‍ said...

"തേജസ്‌ ദിനപത്രത്തില്‍
അടുത്ത കുറെ ദിവസങ്ങളിലായി
നാം കാണുന്ന വാര്‍ത്തകള്‍
ഒന്ന്‌ ശ്രദ്ധിച്ച്‌ വായിക്കണം...
ഇവരെന്താണ്‌ പറയാന്‍ ശ്രമിക്കുന്നതെന്ന്‌
കണ്ട്‌ ശരാശരി ഇന്ത്യക്കാരന്‍
അത്ഭുതപ്പെടും.....
രാജ്യദ്രോഹം ചെയ്യുന്നവരുടെ
മതം നോക്കി ശിക്ഷിക്കണമെന്നാണോ
യാതൊരുളുപ്പുമില്ലാതെ ചിലര്‍
ഉദ്ഘോഷിക്കുന്നത്‌.....
ഇസ്ലാമിക ഭീകരവാദം എന്ന്‌
തീവ്രവാദത്തെ വിശേഷിപ്പിക്കുന്ന
വിവരം കെട്ട ബുദ്ധിജീവിനാട്യക്കാര്‍
ഒരു വസ്തുത സൗകര്യപൂര്‍വ്വം
മറക്കുന്നു... സ്ഫോടനങ്ങളില്‍
കൊല്ലപ്പെടുന്നവരിലേറെ പേരും
അഞ്ചു നേരം നിസ്കരിക്കുന്ന
യഥാര്‍ത്ഥ മുസ്ലീമാണെന്ന്‌......

കുറ്റം ചെയ്യുന്നവരാണ്‌
ശിക്ഷിക്കപ്പെടുന്നത്‌.....
അവരുടെ മതം നോക്കിയല്ല
അവര്‍ കുറ്റവാളികളാണോയെന്ന്‌
തീരുമാനിക്കുന്നത്‌...

എല്ലാ മുസ്ലീങ്ങള്‍ക്കും...
ഭീകരവാദികള്‍ എന്ന ലേബല്‍
ചാര്‍ത്തിക്കൊടുക്കുന്നുവെന്ന ആരോപണം
ഒട്ടും ശരിയല്ല മൈന....

അന്നത്തെ ഭക്ഷണത്തിന്‌
വകതേടി തെരുവില്‍ കിടന്ന്‌
കഷ്ടപ്പെടുന്ന തൊണ്ണൂറ്‌ ശതമാനത്തോളം
വരുന്ന നമ്മുടെ രാജ്യത്തെ
ജനങ്ങളുടെ പ്രധാനപ്രശ്നം
ദാരിദ്ര്യവും നിരക്ഷരതയും
അടിസ്ഥാനസൗകര്യങ്ങളുടെ
അപര്യാപ്തതയുമാണ്‌.....
ഇവിടെ ജനിച്ചുവീഴുന്ന ഓരോ
മനുഷ്യനും ഇന്ത്യക്കാരനാണ്‌...
ആദ്യം പിറന്ന മണ്ണ്‌..പിന്നീട്‌
മാത്രമെ മതത്തിന്‌ സ്ഥാനമുള്ളൂ...
മുണ്ടുമുറുക്കിയെടുത്ത്‌
രാപ്പകല്‍ അധ്വാനിച്ച്‌ ജീവിക്കുന്ന
സാധാരണ ഇന്ത്യന്‍ പൗരന്‍മാരെ
ബോംബും മറ്റും വച്ച്‌
കൊല്ലുന്ന വൃത്തികെട്ട ചെകുത്താന്‍മാര്‍
ഏത്‌ മതത്തിലുള്ളവരാണെന്ന്‌
നോക്കേണ്ട കാര്യമില്ല....
രാജ്യത്തെനിതിരെ പ്രവര്‍ത്തിക്കുന്നവന്‍
ഹിന്ദുവായാലും മുസ്ലീമായാലും ക്രിസ്ത്യനായാലും
അവന്‍ രാജ്യദ്രോഹിതന്നെയാണ്‌...
ന്യൂനപക്ഷമാണെന്നത്‌ കൊണ്ട്‌
അവന്‌ ആരെയും കൊല്ലമെന്നും
തെളിവുകളുടെ പിന്‍ബലത്തില്‍പോലും
കുറ്റവാളികളെ പിടികൂടരുതെന്നും
വാദിക്കുന്നവരെ വേണം വെടിവച്ചു കൊല്ലാന്‍...

ഇന്ത്യന്‍ മുസ്ലീം എന്ന പദപ്രയോഗം കാണാം.
അങ്ങിനെ ഒരു പ്രയോഗം തന്നെ പാടില്ല..
അങ്ങിനെയെങ്കില്‍ ഇന്ത്യന്‍ ഹിന്ദു, ഇന്ത്യന്‍ ക്രിസ്ത്യന്‍,
ഇന്ത്യന്‍ പാഴ്സി, ഇന്ത്യന്‍ ബുദ്ധിസ്റ്റ്‌ എന്നൊക്കെ
പറയേണ്ടിവരുമല്ലോ......
മതമല്ല ഇവിടെ പ്രശ്നം
വില കുറഞ്ഞ മതവികാരമാണ്‌....
കുറ്റവാളികള്‍ക്കെതിരായ നടപടി
മതത്തിനെതിരായ നടപടിയല്ല....
കുറ്റം ചെയ്യുന്ന നരാധമര്‍ക്കെതിരായ
നടപടി മാത്രമാണ്‌...
അതെങ്കിലും കുറഞ്ഞപക്ഷം
മനസ്സിലാക്കാന്‍ ഇവര്‍ ശ്രമിച്ചെങ്കില്‍
എത്ര നന്നായിരുന്നുവെന്ന്‌
ആശിച്ചുപോവുന്നു..."

poor-me/പാവം-ഞാന്‍ said...

Mynaji,
Timely subject.No meaning in quarrellings.For every problem there is a solution.Do you remember the worst days of Sikhs? have you observed how they removed the stains from others mind?
ALL IT STARTED FROM WITHIN THE SIKH COMMUNITY! A police officer named KPS GILL started the war against terrorism at Punjab.At the same time CP samra was there at bombay .Their appearence in police uniform and ending of khalistan dream made the other wise hard working sikhs the darling of India. Let us Dream of one top police officer (Muslim) Leading the war against terrorism and make India a place of peace! That day this black mark will be errased!

ea jabbar said...

മുസ്ലിം സമൂഹത്തില്‍നിന്നും കുറ്റവാളികള്‍ ഏറെയുണ്ടാകുന്നത് എന്തുകൊണ്ട് എന്നത് വസ്തുനിഷ്ടവും യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതുമായ വിശകലനം ആവശ്യപ്പെടുന്ന ഒരു പ്രശ്നം തന്നെ .

പക്ഷെ നിര്‍ഭാഗ്യകരമെന്നു പറയട്ടെ മുസ്ലിം സംഘടനകളോ നേതാക്കളോ ഇങ്ങനെയൊരു പ്രശ്നം ഉള്ളതായി പോലും അറിയുന്നില്ല.
ഭീകരപ്രവര്‍ത്തനങ്ങളടക്കമുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ പ്രായവും അവരുടെ കുടുംബ പശ്ചാത്തലവും വിദ്യാഭ്യാസ നിലവാരവും മറ്റും പരിശോധിച്ചാല്‍ തന്നെ ഇതിന്റെ കാരണം കണ്ടെത്താനാവും.

25 വര്‍ഷത്തെ അധ്യാപകജീവിതത്തിന്റെ അനുഭവങ്ങളില്‍നിന്നും ഞാന്‍ മനസ്സിലാക്കിയതു പറയാം:

കുടുംബത്തില്‍ നിന്നും ശരിയായ സ്നേഹവും അംഗീകാരവും പരിഗണനയും ലഭിക്കുന്ന കുട്ടികള്‍ പഠനത്തിലും പെരുമാറ്റത്തിലും നല്ല നിലവാരം പുലര്‍ത്തുന്നതായും , അഛനും അമ്മയും മക്കളും തമ്മില്‍ ശരിയായ സ്നേഹബന്ധങ്ങലോ തുറന്ന ഇടപഴകലോ ഇല്ലാത്ത കുടുംബങ്ങളില്‍ വളരുന്ന കുട്ടികള്‍ ക്രിമിനല്‍ സ്വഭാവം പ്രകടിപ്പിക്കുന്നതായും കാണാം. മുസ്ലിം കട്ടികള്‍ പഠനത്തിലും പെരുമാറ്റത്തിലും പിന്നാക്കം പോകാന്‍ ഒരു പ്രധാന കാരണം ഇതാണ്.
ഇതിനെല്ലാം അടിസ്ഥാന കാരണം പെണട്ടികളോടുള്ള പൊതു സമീപനത്തിലെ അശാസ്ത്രീയതയുമാണ്. സ്കൂളില്‍ പഠിക്കേണ്ട പ്രായത്തില്‍ കുട്ടികളെ ഗര്‍ഭഭാരവും കുടുംബ ഭാരവും പേറാന്‍ അയക്കുന്നു. ആ കുട്ടികള്‍ പ്രസവിക്കുന്ന കുട്ടികള്‍ക്കും ശരിയായ പരിചരണമോ സ്നേഹമോ ശിക്ഷണമോ ലഭിക്കുന്നില്ല. അഛനും അമ്മയും മക്കളും തമ്മില്‍ ശിഥിലമായ ബന്ധങ്ങള്‍ മാത്രമേയുള്ളു. ഭാര്യയും ഭര്‍ത്താവും തമ്മില്‍ പ്രായവ്യത്യാസം ഏറെയുള്ളതും പ്രശ്നമാണ്. അഛന്‍ പുറം ലോകത്തും അമ്മ അടുക്കളലോകത്തും പെണ്‍കുട്ടികള്‍ അമ്മയോടൊപ്പവും ആണ്‍കുട്ടികള്‍ അഛന്റെയോ അമ്മയുടെയോ അല്ലാത്ത അധോലോകത്തും എന്നതാനവസ്ഥ.
പെണ്‍ കുട്ടികളെ പര്‍ദ്ദ ധരിപ്പിക്കുന്നതില്‍ മാത്രം ധാര്‍മ്മികത കണ്ടെത്തുന്ന സമുദായനേതൃത്വം ; എല്ലാ കാര്യങ്ങളും അറിയാവുന്ന ആളുകള്‍ സ്വന്തം മാളത്തില്‍ നിസ്സംഗരായി ഇരിക്കുകയും അറിവും പക്വതയുമില്ലാത്ത മന്ദബുദ്ധികളെ സമുദായത്തെ നയിക്കാന്‍ ഏല്‍പ്പിക്കുകയും ചെയ്യുന്ന സ്ഥിതി ; ഇതെല്ലാം മുസ്ലിം സമുദായത്തിന്റെ ശോചനീയാവസ്ഥക്കു കാരണമാകുന്നു.
ഊരുവിലക്കും, മഹല്ലുവിലക്കും പോലുള്ള സമാന്തര ഭരണ സംവിധാനമുള്ള മതത്തിന്റെ നേതൃത്വം ആത്മാര്‍ത്ഥമായി വിചാരിച്ചാല്‍ ഒരു നിമിഷംകൊണ്ട് ഇല്ലാതാക്കാവുന്നതേയുള്ളു മുസ്ലിം സമുദായത്തിലെ ഭീകരപ്രവര്‍ത്തനങ്ങളും കുറ്റകൃത്യങ്ങളും.

വത്സലന്‍ വാതുശ്ശേരി said...

എന്തു കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? -ഇത് ഇന്ത്യയുടെ ആത്മാവ് ചോദിക്കുന്ന ചോദ്യമാണ്. നിലവിളി പോലുള്ള ഒരു ചോദ്യം.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി. said...

എന്തു കൊണ്ട് ഇതൊക്കെ സംഭവിക്കുന്നു എന്നതിന്റെ വ്യക്തമാ‍യ ഉത്തരമാണ് ജബ്ബാര്‍ മാഷ് ഇവിടെ പറഞ്ഞിരിക്കുന്നത് വത്സലന്‍ മാഷേ .... എന്ത് ചെയ്യാം അദ്ദേഹത്തെ പോലെയുള്ളവര്‍ എന്ത് പറഞ്ഞാലും എതിര്‍ക്കണമെന്നേ എല്ലാവര്‍ക്കുമുള്ളൂ . എന്ത് പറയുന്നു എന്നല്ല ആര് പറയുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണല്ലൊ വാക്കുകള്‍ വിലയിരുത്തപ്പെടുന്നത് . ചിന്താശേഷിയും ഭാവനയുമുള്ളവര്‍ ഏത് മേഖലയിലും നേതൃസ്ഥാനത്ത് എത്തുന്നില്ല . മതങ്ങളിലായാലും ശരി രാഷ്ട്രീയത്തിലായാലും ശരി മറ്റുള്ളവര്‍ക്ക് റോള്‍ മോഡല്‍ ആകാന്‍ യോഗ്യതയുള്ളവരല്ല മറിച്ച് അല്പന്മാരാണ് അധികവും നേതാക്കളായി വരുന്നത് . ഇത് ഇക്കാലഘട്ടത്തിന്റെ ശാപമാണ് . എല്ലാ രംഗത്ത് നിന്നും കള്ളനാണയങ്ങളെ തുടച്ചു നീക്കാത്ത കാലത്തോളം ഇന്‍ഡ്യയുടെ ആത്മാവ് നിലവിളിച്ചു കൊണ്ടേയിരിക്കും !

സലാഹുദ്ദീന്‍ said...

പ്രിയ സുകുമാരന്‍ജി.

ഇവിടെ മൈന ചോദിച്ച ചോദ്യം മുസ്ലീങ്ങളെല്ലാം ഭീകരരാണോ എന്നാണ്?
അതിന്‍ ജബ്ബാര്‍ മാഷ് പറഞ്ഞ ഉത്തരം തന്നെ മറ്റൊരു തരത്തിലാണ്. അതായത് മുസ് ലീം സമൂഹത്തിലെ ഒട്ടുമിക്ക ആളുകളും ഒന്നുകില്‍ ഒന്നുകില്‍ തീവ്രവാദികളോ അല്ലെങ്കില്‍ മറ്റെന്തികിലും തരത്തിലുള്ള കുറ്റം ചെയ്യുന്നവരോ ആണ്. അതിന് പരിഹാരമായി അദ്ദേഹം പറയുന്നത്

കുടുംബത്തില്‍ നിന്നു ശരിയായ പരിചരണവും സ്നേഹവും കിട്ടുക.

ശരിയാണ്. ഇസ് ലാം ഏറ്റവും കൂടുതല്‍ ഊന്നല്‍ നല്‍കുന്ന ഒരു മേഖലയാണ് കുടുംബം. നല്ല കുടുംബത്തിലെ നല്ല കുട്ടികള്‍ പിറക്കൂ. മാതാപിതാക്കള്‍ക്ക് കുട്ടികളോടും കുട്ടികള്‍ മാതാപിതാക്കളോടും എങ്ങനെയായിരിക്കണമെന്ന് വ്യക്തമായി പഠിപ്പിച്ച മതമാണിസ് ഇസ് ലാം.

ഇരുപത്തഞ്ച് വര്‍ക്ഷമായി മലപ്പുറത്ത് കുട്ടികളെ പഠിപ്പിച്ച പാരമ്പര്യമുള്ള മാഷ് എത്ര ഭീകരന്മാരെ മലപ്പുറത്ത് നിന്ന് കണ്ടെത്തി?
ഇത് കൊണ്ടാണോ ദില്‍ഹിയില്‍ സ്ഫോടനം നടക്കുന്നത്? കണ്ണടച്ച് ഇരുട്ടാക്കുന്നവരോട് എന്ത് പറഞ്ഞിട്ടും പ്രയോജനമുണ്ടെന്ന് തോന്നുന്നില്ല.

മുസ്ലീം പിന്നോക്കാവസ്ഥക്ക് ചരിത്രപരമായ ഒരു പശ്ചാത്തലുമുണ്ട്. ബ്രിട്ടീഷുകാര്‍ വരുന്നതിന് മുമ്പ് ഇന്ത്യയില്‍ മുസ്ലീം സാക്ഷരത ഏകദേശം 95 % ആയിരുന്നു. എന്നാല്‍ സ്വതന്ത്ര്യം ല‍ഭിക്കുമ്പോള്‍ അത് വെറും 11 % ആയി. ഇപ്പോഴത് വെറും ഒന്‍പത് ശതമാനമാണ്. മുസ് ലീം സമുദായ നേതാക്കള്‍ക്ക് ഇതിലൊരു പങ്കുണ്ട് എന്നത് ശരിയാണ്. എന്നാല്‍ മാ‍റി മാറിവരുന്ന ഗവണ്മെന്റുകള്‍ക്കാണ് ഇതില്‍ പ്രധാനപങ്ക്.

പര്‍ദ്ദ ഒന്നിനും ഒരു തടസ്സമല്ല. പര്‍ദ്ദ ഇപ്പോള്‍ ഒരു ഫാഷന്‍ മാത്രമാണ്. ഇസ് ലാം അനുശാസിക്കുന്നത് മാന്യമായ വസ്ത്ര ധാരണമാണ്.

ചുരുകത്തില്‍ ഇദ്ദേഹമിപ്പറഞ്ഞതൊന്നും മുസ്ലീങ്ങളെ ഭീകരന്മാര്‍ എന്ന് വിളിക്കുന്നതിന് കാരണമല്ല.

ചില ചരിത്ര പരമായ വസ്തുതകള്‍ ഇതിന്റെ പിന്നിലുണ്ട്.

അനില്‍@ബ്ലോഗ് said...

പ്രിയ സലാഹുദ്ദീന്‍,
മുസ്ലീം പിന്നോക്കാവസ്ഥക്ക് ചരിത്രപരമായ ഒരു പശ്ചാത്തലുമുണ്ട്. ബ്രിട്ടീഷുകാര്‍ വരുന്നതിന് മുമ്പ് ഇന്ത്യയില്‍ മുസ്ലീം സാക്ഷരത ഏകദേശം 95 % ആയിരുന്നു. എന്നാല്‍ സ്വതന്ത്ര്യം ല‍ഭിക്കുമ്പോള്‍ അത് വെറും 11 % ആയി. ഇപ്പോഴത് വെറും ഒന്‍പത് ശതമാനമാണ്. മുസ് ലീം സമുദായ നേതാക്കള്‍ക്ക് ഇതിലൊരു പങ്കുണ്ട് എന്നത് ശരിയാണ്. എന്നാല്‍ മാ‍റി മാറിവരുന്ന ഗവണ്മെന്റുകള്‍ക്കാണ് ഇതില്‍ പ്രധാനപങ്ക്.
ഇതിനെ എങ്ങിനെയാണ് ഞാന്‍ വ്യാഖാനിക്കേണ്ടത്?

സലാഹുദ്ദീന്‍ said...

പ്രിയ അനില്‍ ഭായ്

മുസ് ലീം പിന്നോക്കാവസ്ഥയുടെ കാരണങ്ങള്‍ വ്യകതമാ‍ക്കിയപ്പോള്‍ സ്വതന്ത്രിയത്തിനു ശേഷം മുസ് ലീങ്ങള്‍ വീണ്ടും പിന്നോക്കാവസ്തയിലേക്ക് തള്ളപെടുകയാണ് ഉണ്ടായത് എന്ന് സൂചിപ്പിക്കാനാണ് ഞാന്‍ ശ്രമിച്ചത്. സ്വതന്ത്ര്യത്തിന് ശേഷം മുസ്ലീങ്ങള്‍ വീണ്ടും പിന്നോക്കാവസ്ഥയിലേക്ക് വരാന്‍(പതിനൊന്ന് ശതമാനത്തില്‍ ഒന്‍പതാവാന്‍ കാരണം) പ്രധാന കാരണം ഒരു സര്‍ക്കാരും മുസ്ലീം പിന്നോക്കാവസ്തയുടെ കാര്യത്തില്‍ കാര്യമായ ശ്രദ്ധ ചെലുത്താതാണ് എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.

ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ വരുമ്പോള്‍ ഇന്ത്യ ഭരിച്ചിരുന്നത് മുസ്ലീ ഭരാണാധികരികളായിരുന്നു. ആയതിനാല്‍ തന്നെ ബ്രിട്ടീഷുകാര്‍ പ്രധാനമായും ഉന്നമിട്ടത് മുസ് ലീങ്ങളെയായിരുന്നു. സ്വത്രന്ത്രിയ പോരാട്ടാത്തിന് തുടക്കം കുറിച്ചതും മുസ്ലിങ്ങളായിരുന്നു. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കിയവര്‍ മുസ്ലീങ്ങളായിരുന്നു. അതിനാല്‍ തന്നെ ഇന്ത്യന്‍ സ്വതന്ത്ര്യ സമരത്തില്‍ ഏറ്റവും കൂടുതല്‍ ആള്‍ നാശവും സ്വത്ത് നാശവും സംഭവിച്ചതും മുസ് ലീങ്ങള്‍ക്കായിരുന്നു.വാഗണ്‍ ടാജുഡിയും ജാലിയന്‍വാലാബാഗും ഉദാഹരണങ്ങള്‍.

ബ്രിട്ടീഷുകാരന്റെ അരിക് പറ്റി നിന്നവര്‍ക്ക് അവര്‍ വിട്ടേച്ച് പോയപ്പോള്‍ (ഒരു പക്ഷേ സ്വതന്ത്ര്യ സമര ചരിത്രത്തില്‍ അവരുടെ ഒരു പേരു പോലും കാണാന്‍ ഉണ്ടവില്ല) സ്വാഭാവികമായും കൂടുതല്‍ ആനൂകൂല്യങ്ങളും വിദ്യാഭ്യാസ സൌകര്യങ്ങളും ലഭിച്ചു.

സ്വതന്ത്ര്യ സമരത്തിലേറ്റ നഷ്ടങ്ങളും വിഭജനത്തിന്റെ മുറിവും, മാറിവരുന്ന സര്‍ക്കാരുകള്‍ കാണിച്ച അശ്രദ്ധയും മുസ്ലീങ്ങളുടെ ഇന്ന് കാണുന്ന ദുരവസ്ഥക്ക് കാരണാമായിട്ടുണ്ട്.

ജബ്ബാര്‍ മാഷേ പോലുള്ള ആളുകള്‍ ആ മുറിവില്‍ മുളകുപൊടിയെറിഞ്ഞ് ആനന്ദം കണ്ടെത്തുകയാണ്. അത് കണ്ടാസ്വദിക്കാനും പ്രോത്സാഹിപ്പിക്കാനും കുറേ കാണികളും.

അനില്‍@ബ്ലോഗ് said...

പ്രിയ സലാഹുദ്ദീന്‍,
പൂര്‍ണ്ണമായും വിയോജിക്കുന്നില്ല. പക്ഷെ സാക്ഷരതാശതമാനക്കണക്ക് , 95 ശതമാനം, അതു തപ്പിയിട്ടു കിട്ടുന്നില്ല.

പഠിക്കുവാന്‍ ഉദ്ഘോഷിച്ച മതം , പക്ഷെ പ്രായോഗിക തലത്തില്‍ , വിശ്വാസികളുടെ വിദ്യാഭ്യാസകാര്യങ്ങളില്‍ (മത പഠനമല്ല)എത്രമാത്രം ശ്രദ്ധ പതിപ്പിച്ചിരുന്നു എന്നത് ചിന്തിക്കേണ്ട കാര്യമല്ലെ? സര്‍ക്കാരിനെ മാത്രം കുറ്റം പറയാനാവുമോ?

ഇനി വിദ്യാഭ്യാസം ഇല്ലാഞ്ഞതാണ് തീവ്രവാദത്തിന്റെ അടിസ്ഥാനം എന്നു പറയാനാവുമോ? പിടികൂടിയ, കുറ്റവാളികളെന്നു മുദ്രകുത്തപ്പെട്ട ,ആളുകള്‍ ഉന്നത വിദ്യാഭ്യാസം ഉള്ളവരാണ് പല സംഭവങ്ങളിലും.

സലാഹുദ്ദീന്‍ said...


പഠിക്കുവാന്‍ ഉദ്ഘോഷിച്ച മതം , പക്ഷെ പ്രായോഗിക തലത്തില്‍ , വിശ്വാസികളുടെ വിദ്യാഭ്യാസകാര്യങ്ങളില്‍ (മത പഠനമല്ല)എത്രമാത്രം ശ്രദ്ധ പതിപ്പിച്ചിരുന്നു എന്നത് ചിന്തിക്കേണ്ട കാര്യമല്ലെ? സര്‍ക്കാരിനെ മാത്രം കുറ്റം പറയാനാവുമോ?


പ്രിയ അനില്‍ഭായ്

താങ്കള്‍ പറഞ്ഞത് ശരിയാണ്. എല്ലാകാര്യത്തിനും സര്‍ക്കാരിനെ മാത്രം കുറ്റം പറഞ്ഞിട്ടും കാര്യമില്ല. മുസ് ലിം നേതൃത്വവും ഇതിന് കാര്യമായ പങ്ക് വഹിക്കേണ്ടതുണ്ട്. അത് ഞാന്‍ ആദ്യത്തെ കമന്റില്‍ സൂചിപ്പിച്ചതുമാണ്. ഇയ്യിടെയായി എല്ലാം മുസ്ലീം സംഘടനകളും വിദ്യാഭ്യാസ കാര്യത്തില്‍ ഒരു പാട് മുന്നോട്ട് പോയിട്ടുണ്ട്. പ്രത്യേകിച്ച് കേരളത്തില്‍.

അറബിപേരുകളുള്ള വീട്ടില്‍ ജനിച്ചു എന്നല്ലാതെ
അറിവാണായുധം എന്ന് പഠിപ്പിച്ച ദര്‍ശനത്തെ പറ്റി വല്ലതും പഠിച്ചാലല്ലേ അതെന്താ പറഞ്ഞിരിക്കുന്നത് എന്ന് മനസ്സിലാവുകയുള്ളൂ. പഠിക്കാനുള്ള സാഹചര്യം കൂടി ഉണ്ടാവേണ്ടതുണ്ട്. പാര്‍ശ്വവത്ക്കരിക്കപ്പെട്ട് കഴിഞ്ഞാല്‍ പിന്നെ റൊട്ടി കഷ്ണത്തിനായിരിക്കും കൂടുതല്‍ മുന്‍ഗണന.

സമ്പന്നരും, വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അറബ് ലോകത്തില്‍ മുന്‍പതിയിലും നിന്നിരുന്ന ഇറാഖീ ജനതയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. സ്വന്തം മക്കള്‍ പട്ടിണി കിടക്കുന്നത് കാണാന്‍ വയ്യാഞ്ഞിട്ട് സ്വന്തം ശരീരം വരെ വില്‍ക്കാന്‍ തയ്യാറാവുന്ന മാതാവിന്റെ അവസ്ഥ ഒന്നാലിചിച്ച് നോക്കൂ.

സാഹചര്യങ്ങള്‍ മൂലം ഒരു ജനത പാര്‍ശ്വവത്ക്കരിക്കപെട്ടാല്‍ പിന്നെ അവരുടെ വിദ്യാഭ്യാസമില്ലായ്മക്ക് ആ ജനതയെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല എന്നാണ് ഞാന്‍ പറഞ്ഞ് വന്നത്.

പിന്നെ ഇസ് ലാമിലെ (മത)വിദ്യാഭ്യാസമെന്നാല്‍ ഏതാനും ചില ആരാധനാകാര്യങ്ങള്‍ പഠിക്കല്‍ മാത്രമാണെന്ന്, ചില മുസ് ലീങ്ങള്‍ തന്നെയും, അല്ലാത്തവരും ധരിച്ചിരിക്കുന്നത്. സത്യത്തില്‍ ഇസ് ലാമിനെ സംബന്ധിച്ചേടത്തോളം ഈ പ്രബഞ്ചവും അതിലെ സകലമാന വസ്തുക്കളെയും സൃഷ്ടിക്കുകയും സംവിധാനിക്കുകയും, വ്യവസ്ഥ നിര്‍ണയിക്കുകയും, പരിപാലിക്കുകയും ചെയ്യുന്നത് ഏകനായ ദൈവമകുന്നു. അതിനാല്‍ തന്നെ പ്രബഞ്ചത്തിലെ എന്തിനെ കുറിച്ച് പഠിക്കുന്നതും ഇസ് ലാമിന്റെ വീക്ഷണത്തില്‍ മത വിദ്യാഭ്യാസമാണ്. മാത്രമല്ല അറിവ് സാമ്പാദിക്കുക എന്നുള്ളത് ദൈവത്തിനുള്ള ആരാധനകൂടിയാണ്.

അതിനാലാണ് പ്രവാചകന്‍ പഠിപ്പിച്ചത് “ വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താണ്.“ അതെവിടെ കണ്ടാലും ചാടിയെടുക്കണം.

പാര്‍ത്ഥന്‍ said...

അതിനാലാണ് പ്രവാചകന്‍ പഠിപ്പിച്ചത് “ വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താണ്.“ അതെവിടെ കണ്ടാലും ചാടിയെടുക്കണം.

പ്രവാചകന് അത്‌ അറിയാമായിരുന്നു. ഇപ്പോഴും അത്‌ മനസ്സിലാവാത്തവരാണ് അധികവും എന്നറിയുമ്പോഴാണ് അത്ഭുതം തോന്നുന്നത്‌.

ബ്രിട്ടീഷുകാര്‍ വരുന്നതിന് മുമ്പ് ഇന്ത്യയില്‍ മുസ്ലീം സാക്ഷരത ഏകദേശം 95 % ആയിരുന്നു. എന്നാല്‍ സ്വതന്ത്ര്യം ല‍ഭിക്കുമ്പോള്‍ അത്
വെറും 11 % ആയി. ഇപ്പോഴത് വെറും ഒന്‍പത് ശതമാനമാണ്.


സലാഹുദീൻഭായിയുടെ ഈ സ്റ്റാറ്റിറ്റിക്കൽ റിപ്പോർട്ട് അത്ര ശരിയല്ല എന്നു തോന്നുന്നു. ശരിയാണെങ്കിൽ തന്നെ അതിന് ഒരു കാരണം (കേരളത്തിലെ അനുഭവം - ബ്രിട്ടീഷുകാർ വന്നതിനുശേഷം സ്വാതന്ത്ര്യം കിട്ടുന്നതുവരെ )സവർണ്ണരുടെ പീഠനം അനുഭവിച്ചിരുന്ന, വിദ്യഭ്യാസം ഇല്ലാതിരുന്ന താഴ്ന്ന ജാതിക്കാരെ ഇസ്ലാമിലേയ്ക്ക് മതംമാറ്റം നടത്തിയിരുന്നു. വിദ്യഭ്യാസം ഇല്ലാത്തവരുടെ മതം മാറ്റം കൊണ്ടാണ് ആദ്യം ഉണ്ടായിരുന്ന വിദ്യഭ്യാസ പ്രാധിനിത്യം കുറഞ്ഞുപോയത്‌. അത്‌ വിസ്മരിച്ചു കാണുന്നു. പിന്നെ അക്കാലത്ത്‌ മുസ്ലീമുകളും സവർണ്ണരും (നായന്മാരടക്കം) ചേർന്നാണ് അതിനുതാഴെയുള്ള ജാതിക്കാരെ പീഠിപ്പിച്ചിരുന്നതും അടിച്ചൊതുക്കിയിരുന്നതും. അത് ചരിത്രത്തിന്റെ ഭാഗമാണ്. അന്നും സവർണ്ണന് മുസ്ലീമിനോടും ക്രിസ്ത്യാനിയോടും അയിത്തം ഉണ്ടായിരുന്നില്ല.
(ഇന്ത്യൻ സ്വാതന്ത്യസമര ചരിത്രം പോലും ഈയിടെയായി പുതിയ ഭാഷ്യം ചമയ്ക്കുന്നു)

Harisree said...

Personal aayi ariyunnavarute srishtikal vayikkunnathil oru rasamund. Kootathe ivayil jeevithathinte nirasannidhyavumund.

ചിന്തകൻ said...


പർദ്ദയെ കുറിച്ചുള്ള ഭീകരവാദം


അവരെ കുറിച്ച് അവർ പറയട്ടെ.


ബർസയെ കുറിച്ച് കെ പി സല് വാ

ea jabbar said...

ഇറാനിലെ പര്‍ദ്ദയും സൌദിയിലെ പര്‍ദ്ദയും

ഹരിനാഥ് said...

എല്ലാമുസ്ലീങ്ങളും ഭീകരരല്ലെന്ന്‌ കാലം തെളിയിക്കുമെന്ന് കരുതി കാത്തിരിക്കരുത്. ഇസ്ലാം ശാന്തിയുടെയും സമാധാനത്തിന്റെയും മതമാണ്‌. ഇസ്ലാമികഭീകരവാദം എന്ന പ്രയോഗത്തെത്തന്നെ എതിർക്കണം. നൂറ്റാണ്ടുകൾക്കുമുൻപ് ബാർബേറിയൻ ആക്രമണങ്ങളിലൂടെ ഇന്ത്യയിലേക്ക് വന്ന ഭരണാധികാരികൾ ഇസ്ലാമിന്റെ വക്താക്കളാണെന്ന ധാരണ തിരുത്തുവാൻ മുസ്ലിം സമൂഹത്തിനേ ആകൂ. ഖുറാനെ ആസ്പദമാക്കി തീവ്രവാദത്തെ ന്യായീകരിച്ചുക്കുന്നതിനെ യാതൊരുവിധത്തിലും മുസ്ലിംകൾ ന്യായീകരിക്കരുതെന്നുമാത്രമല്ല എതിർക്കണം. ഹിന്ദുക്കളിൽ മതത്തിനുവേണ്ടി മനുഷ്യത്വത്തെ മറക്കുന്നവർ തീവ്രഹിന്ദുത്വവാദികൾ എന്ന ഗണത്തിലേക്ക് തള്ളപ്പെടുന്നപോലെ സ്നേഹവും സമാധാനവും മറന്ന് സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരെ ഇസ്ലാമികസമൂഹവും ഒറ്റപ്പെടുത്തണം.