യുവാവ് ഇളം നീലനിറത്തില്‍ മനോഹരമായ ഷര്‍ട്ട ഇന്‍സൈഡ് ചെയ്ത് ജീന്‍സ് ധരിച്ചിരുന്നു. മുഖം ഫേഷ്യല്‍ ചെയ്ത് പൗഡറിട്ട് , മുടി ചീകി മിനുക്കി.....കാഴ്ചയ്ക്ക് സുന്ദരന്‍. എതാണ്ട് ദിലീപിനെ പോലെ തോന്നിക്കും. അടുത്തുകൂടെ കടന്നു പോയപ്പോള്‍ പരിസരം അത്തറു മണത്തു.
പക്ഷേ, പെണ്‍കുട്ടിയോ?
കറുത്ത പര്‍ദ്ദ. മുഖമറയോടു കൂടിയ മഫ്ത്ത. കണ്ണുകള്‍ മാത്രം പുറത്തു കാണാം. അവളൊരു പെണ്കുട്ടിയാണെന്നെനിക്കു മനസ്സിലായത് കൊഞ്ചിക്കുണുങ്ങിയുള്ള സംസാരത്തിലും മുട്ടിയുരുമ്മിയുള്ള നടത്തത്തിലുമാണ്. പുതുമോടിയാണെന്ന് അവന്റെ മുഖഭാവത്തിലറിയാം.
പക്ഷേ, പെണ്ടകുട്ടിയുടേതോ?
വേഷം മുമ്പു കാണാഞ്ഞിട്ടല്ല. കോഴിക്കോട് നഗരത്തിലെ തിരക്കിനിടയില്‍ പലയിടത്തും മുഖമറ ധരിച്ച സ്ത്രീകളെ കണ്ടിട്ടുണ്ട്. ഒന്നുകില്‍ മുഖമറ ധരിച്ച നാലോ ആഞ്ചോ പേരുടെ സംഘമായിരിക്കും. അല്ലെങ്കില്‍ അതിനു ചേര്‍ന്ന വേഷം ധരിച്ച പുരുഷന്മാര്ക്കൊപ്പമായിരിക്കും (മൗലവിമാര്‍, അറബികള്‍).
ഇതുപക്ഷേ, അങ്ങനെയല്ല.അവള് കറുപ്പുമറയ്ക്കകത്താണ് പൂര്‍ണ്ണമായും.
അവന് അടിപൊളി വേഷത്തില്‍ സുന്ദരക്കുട്ടപ്പനായി........കേരളത്തിലെ പെണ്‍കുട്ടികളാരും സ്വമേധയാ അത്തരം മുഖമറ ധരിച്ച് ഇത്തരം ഒരു പുരുഷനോടൊപ്പം നടക്കുമെന്നു തോന്നുന്നില്ല.
ദിലീപിനേപ്പോലിരുക്കുന്ന അവനൊപ്പം നടക്കുന്ന പെണ്‍കുട്ടി മീരാ ജസ്മിനെ പോലെ ആയിരിക്കാം എന്നു ഞാനൂഹിച്ചു. ഒരുപക്ഷേ അതിലും സുന്ദരിയാവാം.... ഈ വസ്ത്രത്തിനു പുറത്തുകടന്നാല്‍ അവള് എങ്ങനെയായിരിക്കുമെന്ന് അതിരുവിട്ടു ചിന്തിക്കാന്‍ തുടങ്ങി ഞാന്‍....ചിന്തക്ക് വസ്ത്രത്തിന്റെയോ മൂടുപടത്തിന്റെയോ ആവശ്യമില്ലല്ലോ
ആദ്യത്തെ ഞെട്ടലിലുണര്‍ന്ന എനിക്ക് "നാണമില്ലേ നിനക്കിവളുടെ കൂടെ ഇങ്ങനെ നടക്കാന്‍?" എന്നു ചോദിക്കണമെന്നു തോന്നി.
ചോദിച്ചില്ല.
പലവിധ ചിന്തകളിലൂടെ മറ്റൊരു വഴിയെ നടന്ന് ബസ്സ്റ്റോപ്പിലെത്തിയപ്പോള് അവരുണ്ട് അവിടെ..
"അല്ലയോ പെണ്‍കുട്ടി നിന്നെ മൂടിപ്പൊതിഞ്ഞ് മുഖം പോലും കാണിക്കാതെ കൊണ്ടു നടക്കുമ്പോള്‍ നീ അറിയുന്നുണ്ടോ ഇവനിലെ സുന്ദര പുരുഷനെ ഞങ്ങള്‍ കണ്ടാസ്വദിക്കുകയാണെന്ന്....."
"പറയൂ..നീ പറയൂ...സുന്ദരി."
11 comments:
പക്ഷേ, പെണ്‍കുട്ടിയോ?
കറുത്ത പര്‍ദ്ദ. മുഖമറയോടു കൂടിയ മഫ്ത്ത. കണ്ണുകള്‍ മാത്രം പുറത്തു കാണാം. അവളൊരു പെണ്കുട്ടിയാണെന്നെനിക്കു മനസ്സിലായത് കൊഞ്ചിക്കുണുങ്ങിയുള്ള സംസാരത്തിലും മുട്ടിയുരുമ്മിയുള്ള നടത്തത്തിലുമാണ്. പുതുമോടിയാണെന്ന് അവന്റെ മുഖഭാവത്തിലറിയാം.
പക്ഷേ, പെണ്ടകുട്ടിയുടേതോ?
മൈനേ:)
വസ്ത്രത്തേക്കുറിച്ചുള്ള ഈ പോസ്റ്റില്‍ ഞാനൊന്നും പറയുന്നില്ല .മുന്‍പൊരിക്കല്‍ എല്ലാരും ചേര്‍ന്നെന്നെ പൊരിച്ചത് ഇതേ ബ്ലോഗില്‍ വെച്ചായിരുന്നു.ഓര്‍ക്കുന്നുണ്ടാകുമല്ലോ?:)
വായിച്ച് മടങ്ങുന്നു.വല്ലതും പറഞ്ഞാള് വീണ്ടും അടി വാങ്ങിക്കേണ്ടി വരും അതിനാരോഗ്യമില്ല.
അതുള്ളവര്‍ പുറകേ വരും.......
മൈനാ
നല്ല എഴുത്ത്, ഈ സംസ്കാരത്തെ പറ്റി ഞാനൊന്നും പറയുന്നില്ല..
പാക്കിസ്ഥാനില്‍ പര്‍ദ്ദ ഇട്ടു കൊണ്ട് കോടതിയിലെത്തിയ വക്കീലിനെ ജഡ്ജി (2 ആളും ഒരേ മത വിഭാഗത്തില്‍ പെട്ടവര്‍) വാദിക്കാന്‍ അനുവദിച്ചില്ല എന്നതും.. ഇംഗ്ലണ്ടില്‍ പ്രൈമറി സ്കൂളില്‍ പഠിപ്പിക്കാന്‍ എത്തീയ ടീച്ചറെ ജോലിയില്‍ നിന്നുമ്പിരിച്ചു വിട്ടതും ഈ അടുത്ത കാലത്ത് ഞാന്‍ ശ്രദ്ധിച്ച വാര്‍ത്തയാണ് വക്കീല്‍ അപ്പീലിനു പോവാതെ ആ തീരുമാനം അംഗീകരിച്ചു.. ഇംഗ്ലണ്ടില്‍ അവര്‍ കേസിനു പോയി ...അത് എന്താകുമോ എന്ന് പറയാന്‍ കഴിയില്ല..:)
പരിഷ്കാരങ്ങള്‍ക്ക് വേണ്ടി
ശ്ബ്ദമുയര്ത്തുന്ന
താങ്കളെപ്പോലുള്ള
ചുണക്കുട്ടികളെയാണ്
നാടിനാവശ്യം...
എനിക്കു അഭിമാനം തോന്നുന്നു
നിങ്ങള്‍ എന്റെ
സുഹൃത്തായതില്‍..
പക്ഷേ നിനക്കും
വിലക്കുകള്‍ വരും
അതു ഞാന്‍ മുന്നില്‍ കാണുന്നു..
എങ്കിലും എന്നും
ഇതേപോലെ നിലകൊള്ളുവാന്‍
നിനക്കാവുമോ?
ഞാന്‍ ഇന്നു തന്നെ
ആ പുസ്തകങ്ങള്‍
വാങ്ങും...
അറബി നാടുകളില്‍ മണല്‍കാറ്റില്‍ നിന്നും അവിടുത്തെ കാലാവസ്ഥയില്‍ നിന്നും രക്ഷ നേടാനാവുമോ ഈ വസ്ത്രം ഉപയോഗിച്ചു തുടങ്ങിയത്?
അവിടെ ആണുങ്ങള്‍ക്കും എകദേശം ഇതേ നീളന്‍ കുപ്പായമാണല്ലോ.
പക്ഷേ ഈ കറുപ്പ് ചൂടു ഒന്നു കൂടി കൂട്ടുകയല്ലേ ചെയ്യുന്നത്.
യഥാര്‍ത്ഥ ഉദ്ദേശം മനസ്സിലാക്കാതെ മതവുമായി ബന്ധപ്പെട്ടു പോയതാണോ ഈ വേഷം?
ഇതിനെ കുറിച്ച് ആധികാരികമായി അറിയാവുന്ന ആരെങ്കിലും ഒന്നു പറഞ്ഞു തരുമോ?
എന്റെ മനസ്സില്‍ തോന്നിയിട്ടുള്ള സംശയമാണ്
കേരളത്തിലെ ചൂടില്‍ ഒരു കറുത്ത പര്‍ദ്ദക്കുള്ളില്‍... ...ആലോചിക്കാന്‍ കൂടി വയ്യ. പര്‍ദ്ദ ഇടുന്നത് അവളുടെ തീരുമാനം ആണെങ്കിലോ?
ആഷയെപ്പോലെ ഞാനും ചോദിക്കുന്നു, കറുത്ത വസ്ത്രങ്ങള്‍ ചൂടുകൂട്ടുകയല്ലേ ചെയ്യുന്നത്? മണല്‍ക്കാറ്റില്‍ നിന്നും ചുടില്‍ നിന്നും രക്ഷപെടാനാണെങ്കില് എന്തുകൊണ്ട് വെളുത്ത നിറം തിരഞ്ഞെടുത്തില്ല?
ഇവിടെ ഹൈദ്രാബാദില്‍ പര്‍ദ്ദയിട്ട സ്ത്രീകളെ ധാരാളം കാണാം. ചുട്ടുപൊള്ളുന്ന വേനല്‍ ചൂടില്‍ കറുത്ത വസ്ത്രമിട്ട്കൊണ്ട് നടക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.
ആധികാരികമായ കാര്യങ്ങള്‍ അറിവില്ലാത്തതിനാല്‍ അതിലേയ്ക്ക് കടക്കുന്നില്ല.
പര്‍ദ്ദ മതാചാരത്തിന്റെ ഭാഗമായല്ല ഒരു ഫാഷനായാണിന്ന്
മിക്കവരും ഉപയോഗിക്കുന്നത് ഇത്
താല്കാലികമാണ് മറ്റു ഫാഷനുകള്‍ പോലെ ഇതും
മടുപ്പുവരുബോള് സ്വയം ഉപേക്ഷിക്കപ്പെടും.
എന്റെ ഉമ്മയോ അവരുടെ ഉമ്മയോ പര്‍ദ്ദയിട്ടു ഞാന്‍ കണ്ടിട്ടില്ല അവര്‍ക്കോ അന്നത്തെ പണ്ടിതര്‍ക്കോ ഇസ്ലാമിക വസ്ത്ര ധാരണ രീതിയെ കുര്‍ച്ച് അറിവില്ലാതിരുന്നതിനാലല്ല ധരിക്കപ്പെടാതിരുന്നത്.
ശരീര വടിവുകള്‍ കാണും വിധത്തിലുള്ള ഇന്നത്തെ പര്‍ദ്ദകള്‍ ഉദ്ദേശിക്കുന്ന യാതൊരു ഗുണവും ചെയ്യുന്നില്ല എന്നതാണ് സത്യം,ഇപ്പോഴത്തെ പുതിയ മോഡല്‍ പര്‍ദ്ദ വാങ്ങാന്‍ നാലു സാരിയുടെ വില നല്‍കണം.
ഇസ്ലാമിക രീതിയിലുള്ള വസ്ത്രമാണ് ഇവര്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ താലിബാന് മോഡല്‍ ചാക്കു പോലുള്ള് അനാകര്‍ഷകമായ പര്‍ദ്ദകള്‍ ധരിക്കണം.
"തട്ടമിട്ടുകാത്തുവെച്ചൊരാ മുല്ലമൊട്ടിലൂറും അത്തറൊന്നു..."കൂട്ടുകാരനു കൊടുക്കുവാന്‍ നിങ്ങളാരും സമ്മ്തിക്കില്ലേ..?കറുത്ത കൂടാരത്തിനുള്ളില്‍ അവളും ഒരു പെണ്ണല്ലേ...
ഒന്നിളകി ചിരിച്ചതുകൊണ്ടൊ മുട്ടിയുരുമ്മിയതു കൊണ്ടൊ അവള്‍ക്കു പര്‍ദ്ദ നല്കുന്ന പരിവേഷങ്ങളൊന്നും പടിയിറങ്ങിപ്പോകുന്നില്ല.
അവനിലെ സുന്ദരപുരുഷന് അരായിരുന്നാലും സമൂഹമനുവദിക്കുന്ന എല്ലാ സ്വാതന്ത്ര്യത്തിനും അവള്‍ക്കും അര്‍ഹതയില്ലേ..
കോഴിക്കോട്ടെ ഇടവഴിയായതു കൊണ്ടാണോ ഇത്ര ശ്രദ്ധിക്ക പെട്ടുപോയതു..?
ഇങ്ങിവിടെ കോവളം ബീച്ചില്‍ എനിക്കീ കഴ്ച സുപരിചിത മാണ്.അഴിഞ്ഞാടാറില്ലെങ്കിലും അവര്‍ എല്ലാ നിശ്ശബ്ദമൗനങ്ങളുടെയും അതിര്‍ത്തിക്കു വെളിയില്‍ അവരുടെ സ്വാത്ന്ത്ര്യം ആസ്വദിക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്.
എല്ലാ സുന്ദരപുരുഷന്മാര്ക്കും ഒരേമുഖമല്ലാതിരുന്നിട്ടും..!
നാട്ടില്‍ എന്നാണാവോ മലയാളിചെക്കന്മാര്‍ ആ കന്തൂരയും തലെകെട്ടും വക്കാന്‍ പോകുന്നെ? അതോ പെണ്ണ് അറബിച്ചി ആയാല്‍ മാത്രം മതിയോ ആവോ?
ഇപ്പോള്‍ നാട്ടില്‍ പര്‍ദ്ദ അണിയുന്നവര്‍ അത് ഇഷ്ടത്തിന് തന്നെ ആയിരിക്കും. (ഞാന്‍ കണ്ടിരിക്കുന്ന സ്ഥലത്ത് ) ഫാഷന്‍. പക്ഷെ അത് എന്നെങ്ങിലും നിര്‍ബന്ധമാക്കിയാല്‍ അതിന്റെ ത്രില്ല് പോകും.
പര്‍ദ്ദ കറുപ്പ് തന്നെ ആയിരിക്കാനും എന്നില്ലന്ന തോന്നുന്നത്. അറബ് (പുരുഷ )ഡ്രസ്സ് പോലും വെള്ള അല്ലാത്തത് കണ്ടിരിക്കുന്നു. ചില traditional ഡ്രസ്സ് വിവിധ നിറത്തില്‍ കണ്ടിട്ടുണ്ട്.
അതിനാല്‍ കരുപ്പിനഴക് വെളുപ്പിനഴക്.. പാടാന്‍ ആയിരിക്കും ഈ ബ്ലാക്ക് & വൈറ്റ് ട്രെന്‍ഡ് വന്നത്.
എന്റെ സഹോദരീ,
നിങ്ങള്‍ക്ക് മാത്രമെ ബുദ്ധിയും ചിന്തയും ഉള്ളു എന്ന് ധരിക്കുന്ന പൊട്ട കിണറ്റിലെ തവള ആകല്ലേ. കേരളത്തിലെ സാമൂഹിക സാഹചര്യത്തില്‍ ആര്‍ക്കും എന്ത് ധരിക്കെണം എന്ന് തിരഞ്ചെടുക്കാനുള്ള സ്വതെന്ത്രിയം ഉണ്ടെല്ലോ, അവര്‍ക്കു എന്തെടുക്കണം എന്ന് തിരുമാനിക്കാനുള്ള അല്പ സ്വല്പം വിവരം ഉണ്ടെന്നു അംഗീകരിച്ചു കൊടുക്കാന്‍ താങ്ങള് എന്തിന് മടിക്കേണം. ചിന്തിക്കാന്‍ സഹിത്യകാരി ആകണം എന്നുള്ള താങ്കളുടെ വിവരദോഷം മനസ്സില്‍ തന്നെ വെച്ചത് നന്നായി, അല്ലെങ്കില്‍ വഴിയേ പോകുന്നവന്റെ വായില്‍ കിടക്കുന്നത് കേള്കേണ്ടി വരുമായിരുന്നു.
ഇനി മലബാറില്‍ പയ്യന്മാര് കന്തൂരയും വട്ടും ഇട്ടു നടന്നാല്‍ എതിര്പുള്ളവര് വിഷമിക്കേണ്ട, അതവരുടെ വസ്ത്ര സ്വാന്തന്ത്ര്യമായികരുതിയാല് മതി. എന്തിനീ അസഹിഷ്ണുത.
നിങ്ങളുടെ ചിന്തയും രോഗവും മാറ്റാന്‍ ഞ്ച്ഘള്ക്ക് കഴിവില്ലേ, നിങ്ങള്‍ നോക്കുകയോ അസ്വധിക്കുകയോ എന്നാ വേണമെലോ ചെയ്തോളു, ആ മാനസിക രോഗം മാറ്റാന്‍ ആര്‍ക്കും ആവില്ല, വിശ്വാസം എന്നുള്ളത് മൈനയുടെ തലച്ചോറിനു അടിയെര വെച്ചവര്‍ അല്ല മുസ്ലീങ്ങള്‍.
ടര്‍കിയില്‍ ഒരു വട്ടന്‍ കിനാപ്പന് കമാല്‍ പാഷ ഒരു നിയമം കൊണ്ടുവന്നത് സാഹിത്യകാരിക്ക് പറഞ്ചു തരേണ്ട ആവശ്യം ഇല്ല എന്ന് തോന്നുന്നു. ഇനി മുതല്‍ വേശ്യകള്‍ മാത്രം പര്‍ദ്ദ ധരിച്ചാല്‍ മതി എന്നായിരുന്നു തിരുവുള്ളപാട്. അന്ന് changhootamulla പെണ്ണുങ്ങള് ആതിനു കൊടുത്ത വില എന്താണെന്നറിയാന്‍ ചരിത്രതാളുകള്‍ ഒന്നു മറിച്ചാല്‍ മതി. ഇന്നോ, കമാല്‍ പാഷ എവിടെ? അയാളുടെ legacy എവിടെ. ടര്‍കിയിലെ നവ ജാഗരണം കണ്ടു so called പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് കലിപ്പ്. ഈ പെണ്ണുങ്ങള്‍ക്ക് എന്നാ വട്ടാണോ, വീണ്ടും അടിമത്വതിലേക്കു തിരിച്ചു പോകാന്‍.
സഹോദരീ, കാലങ്ങള്മാറും, ഞ്ചാനും, സഹോദരിയും എല്ലാവരും മരിച്ചു പോകും. അന്നെത്തെ സഹോദരിമാര്‍ ചിന്തിച്ചേക്കാം ഒരു വഴിയേ ക്കുറിച്ച്. എന്റെയോ സഹോദരിയുടെയോ ചിന്ത അല്ല അവര്‍ തിരഞ്ചെടുക്ക, അവരുടെ സ്വന്തം ചിന്തകളെ. അന്ഘീകരിക്കു കേരളത്തിലെ പര്ദ്ദകുട്ടികള്ക്കും ചിന്താശേഷി ഉണ്ട്. അവര്‍ നടക്കട്ടെ എന്ന്.
Post a Comment