Monday, February 19, 2007

അവതാരികയില്‍ നിന്ന്‌......


വിവിധ ചികിത്സാ സമ്പ്രദായങ്ങള്‍ തമ്മിലുള്ള മത്സരങ്ങളും സ്‌പര്‍ദ്ധകളുമല്ല അടിസ്ഥാനപരമായി മനുഷ്യജീവന്റെ രക്ഷയാണ്‌ ഇന്നിന്റെ ആവശ്യമെന്ന സന്ദേശമാണ്‌ ഈ പഠനം നമുക്കു തരുന്നത്‌ - ഡോ.ഖദീജ മുംതാസ്‌



അലോപ്പതിയാണ്‌ കര്‍മ്മരംഗമെങ്കിലും, ഒരു സ്‌ത്രീരോഗചികിത്സകയായ എനിക്ക്‌ പാമ്പുവിഷചികിത്സ തികച്ചും ഒരു ദൂരക്കാഴ്‌ച മാത്രം. ഹൗസ്‌സര്‍ജ്ജന്‍സി പീരിഡില്‍പോലും, മൈന കടപ്പാടെടുത്തു പറയുന്ന ഡോ. നീലിമയെപ്പോലെ, പാമ്പുവിഷബാധയേറ്റ രോഗികളുടെ ചികിത്സയില്‍ പങ്കാളിയായ വലിയ അനുഭവങ്ങളൊന്നും എന്റെ ഓര്‍മ്മയിലില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ്‌, പരീക്ഷക്ക്‌വേണ്ടി മെഡിസിന്‍ ടെക്‌സ്റ്റുബുക്കുകളില്‍ നിന്ന്‌ വായിച്ചുപഠിച്ച വിഷപാമ്പുകളെപ്പറ്റയും, അവയുടെ വിഷത്തിന്റെ പ്രവര്‍ത്തന രീതികളെപ്പറ്റിയും ഒക്കെയുള്ള പാഠങ്ങളുടെ ഒരു പുനര്‍വായന തന്നെയായിരുന്നു വാസ്‌തവത്തില്‍ എനിക്ക്‌ മൈന ഉമൈബാന്റെ പഠനം. പാരമ്പര്യ വിഷചികിത്സകള്‍ കോഴികളെ വിഷമിറക്കാന്‍ ഉപയോഗിക്കുന്നതിന്റെ നിറംപിഠിപ്പച്ച കഥകള്‍ പത്രത്താളുകളിലും അപൂര്‍വ്വ സാഹിത്യരചനകളിലും കണ്ടിട്ടുണ്ട്‌. ആയുര്‍വേദത്തില്‍ പാമ്പുവിഷത്തിന്‌ ഉചിതമായ പ്രതിവിധികള്‍ ഉണ്ടാകാതിരിക്കില്ല എന്നൊരു ബോധവും മനസ്സിലുണ്ട്‌. കാരണം, നൂറ്റാണ്ടുകളായി ഭാരതീയരുടെ ആരോഗ്യ സംരക്ഷണത്തിന്റെ പ്രധാന കാവല്‍ക്കാര്‍ അവര്‍ തന്നെയായിരുന്നല്ലോ. -ഡോ.ഖദീജ മുംതാസ്‌

2 comments:

Myna said...

വിവിധ ചികിത്സാ സമ്പ്രദായങ്ങള്‍ തമ്മിലുള്ള മത്സരങ്ങളും സ്‌പര്‍ദ്ധകളുമല്ല അടിസ്ഥാനപരമായി മനുഷ്യജീവന്റെ രക്ഷയാണ്‌ ഇന്നിന്റെ ആവശ്യമെന്ന സന്ദേശമാണ്‌ ഈ പഠനം നമുക്കു തരുന്നത്‌ - ഡോ.ഖദീജ മുംതാസ്‌

ഇസ് ലാം വിചാരം said...

പ്രിയ മൈന,
ഞാനൊന്നു ബ്ലോഗിയിട്ടുണ്ട്.
ഡോക്ടറുടെ അഭിമുഖത്തെപ്പറ്റീ. മൈന മാത്ര്യഭൂമിയില്‍ നടത്തിയ പര്‍ദ വധത്തെക്കുറിച്ച്.
ഒന്നു സന്ദര്‍ശിച്ച് കമന്റിയാല്‍ സന്തോഷമായിരുന്നു.
www.islamvicharam.blogspot.com