Wednesday, July 18, 2012

നിസ്സഹായനായ ദൈവം




ഒരു കാലത്ത് ഞങ്ങളുടെ പറമ്പിന്റെ തെക്കേച്ചെരുവിലും അതിരുകളിലും കശുമാവുകളായിരുന്നു. വൃശ്ചികംധനുമാസങ്ങളില്‍ ഇലകള്‍ കൊഴിയുകയും പുതുനാമ്പുകള്‍ തളിര്‍ക്കുകയും ചെയ്തു. മകരത്തില്‍ പൂത്ത് കാപിടിക്കാന്‍ തുടങ്ങും. ആ സമയത്ത് മാനം കറുത്തു നിന്നാല്‍ ഉണ്ണികള്‍ ഉരുകി പോകുമെന്ന് മുതിര്‍ന്നവര്‍ പറഞ്ഞു. മഴ പെയ്താല്‍ കൊഴിഞ്ഞുപോകുന്ന പൂവുകളെക്കുറിച്ചാവും ആവലാതി.
ആരുടെയോ പറമ്പില്‍ നിന്നുകൊണ്ടു വന്ന കശുവണ്ടിനട്ട് വളര്‍ന്ന്്്് വലിയ മരമായി എന്നല്ലാതെ ഒരു ശുശ്രൂഷയും കശുമാവുകള്‍ക്ക് കൊടുക്കുന്നതു കണ്ടില്ല. കാപിടിക്കുന്ന സമയത്ത് മഴയോ മഴക്കാറോ ഇല്ലെങ്കില്‍ നല്ല ആദായം കിട്ടിയിരുന്നു.

ഏതെങ്കിലും പ്രാണി ശല്യത്തെക്കുറിച്ചോ തേയിലക്കൊതുകുകളെക്കുറിച്ചോ ഒന്നും കേട്ടിരുന്നില്ല. എല്ലാമരത്തിലും നീറുകള്‍ ഓടി നടന്നു.
അതെന്റെ പതിനാലാം വയസ്സുകാലം. അതിരില്‍ പൂവിട്ടുനിന്ന കശുമാവുകള്‍ക്ക് പതിനേഴ് വയസ്സ്. ഉല്‍പാദനശേഷി കുറഞ്ഞിരുന്നു മാവുകള്‍ക്ക്. മുറുക്കുന്നത്ത എന്നു ഞങ്ങള്‍ വിളിച്ചിരുന്ന മുത്തച്ഛന്‍ പറഞ്ഞു.

കശുമാവുകള്‍ക്കൊക്കെ പ്രായമായി കുഞ്ഞേ, ഇനി അണ്ടി കുറയും

പ്രകൃതിയുടെ അനിവാര്യമായ മാറ്റത്തെക്കുറിച്ചു മാത്രമേ അദ്ദേഹത്തിന് പറയാനുണ്ടായിരുന്നുള്ളു.

കായ്്് ഫലം കൂടാന്‍ പുതിയവ വെച്ചു പിടിപ്പിക്കുന്നതിനേക്കുറിച്ചേ കേട്ടിരിന്നുള്ളു.

പതിനേഴുവയസ്സായ മരങ്ങളെക്കുറിച്ചാണു ഈ പറഞ്ഞതെന്നോര്‍ക്കണം.

അപ്പോള്‍ മുപ്പതുവര്‍ഷം തുടര്‍ച്ചയായി എന്‍ഡോസള്‍ഫാന്‍ തളിച്ച കശുമാവിന്‍ തോട്ടങ്ങളെ ഓര്‍ക്കുമ്പോള്‍ ഞെട്ടിപ്പോകുന്നു.
 

5 comments:

Myna said...

ഇവിടെ, ദൈവം എത്ര നിസ്സഹായനാണ് എന്നു തോന്നിപ്പോകും ..

വലിയൊരു ലോബിക്കു മുന്നില്‍, കൂട്ടിക്കൊടുപ്പുകള്‍ക്കു മുന്നില്‍ ദൈവം എത്രമാത്രം നിസ്സാരന്‍! ഇത്രയും മനുഷ്യരെ ഇരകളാക്കിയത് ദൈവമാണോ? അല്ലേയല്ല!..

ഭരണകൂടം അറിഞ്ഞുകൊണ്ടു ചെയ്ത ഈ ഭീകരപ്രവര്‍ത്തനത്തിന് ഇരയായത് ഒരു ദേശം മുഴുവാനാണ്. രണ്ടാം ഭോപ്പാലാണ് ഇവിടെ സംഭവിച്ചത്.

Harinath said...

മാതൃഭൂമി ലിങ്ക് വായിച്ചു. അവിടെയും കമന്റ് ചെയ്തിട്ടുണ്ട്...

ഒരേയിനം സസ്യങ്ങൾ തോട്ടമായി കൃഷിചെയ്യുമ്പോഴെല്ലാം വളപ്രയോഗവും കീടനാശിനി പ്രയോഗവും കൂടുതലായി ആവശ്യമായിവരുന്നു. മണ്ണിൽ നിന്നും അവയ്ക്കാവശ്യമായ ഒരുകൂട്ടം മൂലകങ്ങൾ മാത്രം വലിച്ചെടുക്കുകയും, ഒരേയിനം സസ്യങ്ങൾ കൂട്ടമായി വളരുന്നതിലൂടെ ഒരു പ്രത്യേകയിനം കീടങ്ങൾക്ക് പെരുകാനുള്ള സാഹചര്യം ഒരുങ്ങുകയും ചെയ്യുന്നു. കൃഷിയെന്നുമാത്രമല്ല വനവൽക്കരണം പോലും നടത്തുന്നത് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാതെയാണ്‌. വിളകൾ പരമാവധി സമ്മിശ്രമായി കൃഷിചെയ്യുകയാണ്‌ ഇതിനൊരു പരിഹാരം.
എൻഡോസൾഫാൻ ഉൾപ്പെടെയുള്ള കീടനാശിനികൾ യാതൊരു മടിയുമില്ലാതെ പ്രയോഗിക്കാൻ പ്രേരിപ്പിക്കുന്നതാണ്‌ പല കാർഷിക വിദ്യാഭ്യാസപദ്ധതികളും. കീടനാശിനികളുടെ ഗുണങ്ങളെക്കുറിച്ച് പഠിപ്പിക്കുകയും ദോശവശങ്ങളെക്കുറിച്ച് പറയാതിരിക്കുകയും ചെയ്യുന്നു. നാടൻ വിത്തിനങ്ങൾക്കുള്ള രോഗപ്രതിരോധശേഷി അത്യുൽപ്പാദനശേഷിയുള്ളവയിൽ ഉണ്ടാവണമെന്നില്ല. അതുകൊണ്ട് കൂടുതൽ കീടനാശിനിപ്രയോഗം ആവശ്യമായിവരുന്നു. കീടനാശിനിപ്രയോഗത്തിനുള്ള കാരണങ്ങൾ അങ്ങനെ നീണ്ടുപോകുന്നു...
ഉഗ്രൻ കീടനാശിനിയെന്ന്‌ പേരുള്ള എൻഡോസൾഫാനെ ഒഴിവാക്കണമെങ്കിൽ അതിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തണം.

എൻഡോസൾഫാൻ പോലുള്ള കീടനാശിനി തളിക്കുന്ന തൊഴിലാളികൾ അത് ഇത്ര വിഷമാണെന്ന അറിവോടുകൂടിയാണോ ചെയ്യുന്നത് ? എന്തായിരിക്കും അവർ പറയുന്നത് ? ഇടുക്കിജില്ലയിലെ തേയിലത്തോട്ടത്തിൽ എൻഡോസൾഫാൻ ഇപ്പോഴും തളിക്കുന്നുണ്ടെന്നാണ്‌ അറിവ്. എന്തായിരിക്കും തൊഴിലാളികളുടെ ധാരണ ?

Harinath said...

മൈന,

കഴിഞ്ഞ ലേഖനത്തിൽ കമന്റ് ചെയ്തിരുന്നു. അത് വായിച്ചുനോക്കിയെങ്കിൽ അഭിപ്രായം പറയണം. ചില ചോദ്യങ്ങൾ/സംശയങ്ങൾ ഉള്ളതുകൊണ്ടാണ്‌ വീണ്ടും ഓർമ്മിപ്പിച്ചത്.

എല്ലാവരോടുമായി ചോദിച്ച ചോദ്യങ്ങളാണത്. ആർക്കുവേണമെങ്കിലും മറുപടിപറയാം...

കല്യാണിക്കുട്ടി said...

മുപ്പതുവര്‍ഷം തുടര്‍ച്ചയായി എന്‍ഡോസള്‍ഫാന്‍ തളിച്ച കശുമാവിന്‍ തോട്ടങ്ങളെ ഓര്‍ക്കുമ്പോള്‍ ഞെട്ടിപ്പോകുന്നു.


daivam nissahaayan thanne...............

Vellayani Vijayan/വെള്ളായണിവിജയന്‍ said...

ഈശ്വരോ രക്ഷതു.