സന്ധ്യാസമയത്ത് കപ്പ പുഴുങ്ങുന്ന മണം വരുമ്പോള്‍ പാമ്പു വായ തുറക്കുന്നതാണെന്ന് കേട്ടിട്ടുണ്ട്. നേരാണോ?
വഹീദ എന്ന സുഹൃത്ത് കഴിഞ്ഞ ദിവസം Facebook Wall ചോദിച്ച സംശയം ഇതായിരുന്നു
ഇതു ഞാനും കേട്ടിട്ടുണ്ട്. പലപ്പോഴും ഈ മണം അനുഭവിച്ചിട്ടുമുണ്ട്. അപ്പോഴൊക്കെ നേരായിരിക്കുമോ പാമ്പു വാപൊളിച്ചതാവുമോ എന്നൊക്കെ സംശയിച്ചിട്ടുമുണ്ട്. ഇത്തിരിപ്പോന്ന ചാഴിയുടെ ഗന്ധം എത്ര ദൂരനിന്നെ നമുക്കറിയാന്‍ കഴിയുന്നു. നച്ചെലി കുറച്ചു ദൂരെ കൂടി പോയാലും ഇതേ അനുഭവമാണ്. അതുകൊണ്ടൊക്കെ ചിലപ്പോള്‍ സത്യമാവാം എന്നു വിചാരിച്ചു.
കുറേ മുതിര്‍ന്നശേഷം തന്നെ ഒരു സന്ധ്യക്ക് വീട്ടിലേക്കുള്ള ഇടവഴിയുലൂടെ നടക്കുമ്പോള്‍ കപ്പ പുഴുങ്ങിയ മണം അനുഭവപ്പെടുകയും പിറ്റേന്നു കാലത്ത് അതേ സ്ഥലത്തുവെച്ച് ഒരു പാമ്പിനെ കാണുകയും ചെയതത് ഈ വിശ്വാസത്തെ ബലപ്പെടുത്തുകയും ചെയതിട്ടുണ്ട്.
എന്നാല്‍, ഈ അടുത്തകാലത്ത് യുറീക്കയില്‍ (ശാസ്ത്ര സാഹിത്യദൈ്വവാരിക) മൂര്‍ഖന്‍ പാമ്പിന്റെ വായ്നാറ്റം മാറി! എന്ന പേരില്‍ ഒരു ലേഖനം വായിച്ചു. അരീക്കോടുകാരനായ് സി സുബ്രമണ്യന്റേതായിരുന്നു ആ ലേഖനം. അതില്‍ അദ്ദേഹത്തിനോട് ഒരു അപ്പൂപ്പന് പറയുന്നതിങ്ങനെ
' അത് സര്‍പ്പത്തിന്റെ മാളത്തില്‍ നിന്നാ സാറേ. പാമ്പിന്റെ മലത്തിന്റെ നാറ്റമാണത്.'
' ഈ മണമുള്ള ഒരിടത്തുനിന്ന് മാളം കിളച്ച് ഒരു മൂര്‍ഖനെ പിടിച്ചിട്ടുണ്ടെന്നേയ്'
മനസ്സ് അസ്വസ്ഥമായ അദ്ദേഹം ഉടനെ പ്രൊഫ. ബാലകൃഷ്ണന് ചെറൂപ്പയെ വിളിച്ച് ഇക്കാര്യം പറയുന്നു.
' പാമ്പിന്റെ വായയ്ക്ക് എന്തായാലും ഈ ഗന്ധം വരാന്‍ സാധ്യതയില്ല. കാരണം പാമ്പ് ഇരയെ ചവച്ചരയ്ക്കുന്നില്ലല്ലോ?' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പക്ഷേ, മൂര്‍ഖന്‍ പാമ്പിന്റെ വായ്നാറ്റം എന്തുകൊണ്ടെന്ന് അദ്ദേഹത്തിനും പറയാനായില്ല.
സി സുബ്രമണ്യന്‍ മാഷുടെ വീടിനടുത്തു നിന്ന് ഒരു സന്ധ്യക്ക് വീണ്ടും ഈ ഗന്ധം...അദ്ദേഹം ടോര്‍ച്ചുമെടുത്ത് അന്വേഷണം തുടങ്ങി. ഒരുപാടുനേരം തിരഞ്ഞിട്ടും പാമ്പിന്റെ മാളമൊന്നും കാണാഞ്ഞ് തിരച്ചില്‍ നിര്‍ത്തി മടങ്ങുമ്പോഴാണ് ടെറിയൊരു കമ്പില്‍ പറ്റിപ്പിടിച്ചു വളരുന്ന വള്ളിയുടെ കൊച്ച് പൂങ്കുലകളിലേക്ക് ശ്രദ്ധ പതിഞ്ഞത്. അടുത്ത് ചെന്ന് മണത്തു നോക്കി. അത്ഭുതം. പത്തുനാല്പതു വര്‍ഷമായി ഭയപ്പെടുത്തുകയും അലട്ടുകയും ചെയ്ത ചോദ്യത്തിന്റെ ഉത്തരമായിരുന്നു അതെന്ന് അദ്ദേഹമെഴുതുന്നു.
വള്ളിയേതെന്ന് പിറ്റേന്നു തന്നെ തിരിച്ചറിയുന്നു.
പാടവള്ളിയാണത്. ചെറുപൂക്കളില്‍ പരാഗണവുമായി ബന്ധപ്പെട്ട് ഈ ഗന്ധത്തിന് പങ്കുണ്ടാവണം. അറിയുന്നവര്‍ പങ്കുവെയ്ക്കുമല്ലോ..
പാടവള്ളി താളിയായി ഉപയോഗിക്കാറുണ്ട്. പാടത്താളിക്കിഴങ്ങ് വിഷത്തിനും ചര്‍മരോഗങ്ങള്‍ക്കും രക്തശുദ്ധിക്കും ഉപയോഗിച്ചു വരുന്നു.
Botanical Name— Cyclea peltata
. Family- MENISPERMACEAE.
വേരില്‍ ടെട്രാന്‍ഡ്രിനോട് സാദൃശ്യമുള്ള രണ്ട് ആല്‍ക്കലോയിഡുകളും ബര്‍മന്നലൈന്‍ എന്ന ആല്‍ക്കലോയിഡും അടങ്ങിയിരിക്കുന്നു. വേരിന്മേല് തൊലിയില്‍ നിന്നും ഹയാറ്റിന്, സിസാമിന്‍, പരീരിന്‍ എന്ന ആല്‍ക്കലോയിഡുകള്‍ വേര്‍തിരിച്ചിട്ടുണ്ട്.
ഏതായാലും പാമ്പിന്റെ വായ്നാറ്റം മാറിയെന്നു വിശ്വസിക്കാം.
സി. സുബ്രമണ്യന്‍ നന്ദി പറയാം. അന്വേഷണ ബുദ്ധിയെ അഭിനന്ദിക്കാം. കാരണം വലിയൊരു അബദ്ധ ധാരണയാണല്ലോ ഇല്ലാതാക്കിയത്.
* * *
ഇതുവായിച്ച കോഴിക്കോട് ആര്. കെ മിഷന് സ്കൂളിലെ അധ്യാപകനായ ഉണ്ണികൃഷ്ണന് മാഷ് ഒരു കാര്യം ശ്രദ്ധയില്‍ പെടുത്തിയതു കൂടി പങ്കുവെയ്ക്കുന്നു. അദ്ദേഹം എട്ടുകൊല്ലത്തോളം പാമ്പുകളെ വളര്‍ത്തിയിട്ടുള്ളതും പാമ്പുകളെപ്പറ്റി ആധികാരികമായി പറയാന്‍ കഴിയുന്ന ആളുമാണ്. പാമ്പുകളുടെ വായ് തുറന്നു മണത്താലും പ്രത്യേകിച്ച് മണമൊന്നുമില്ലെന്നാണ്്്് അദ്ദേഹം പറയുന്നത്്. എന്നാല്‍, അവയുടെ വിസര്‍ജ്ജ്യത്തിന് ശീമക്കൊന്നയുടെ വാടിയ ഇലയുടെ മണമുണ്ടെന്നാണ്. ഏതാണ്ട് കപ്പപുഴുങ്ങിയ മണത്തോട് സമാനമായതു തന്നെ. ആ മണം ഏതാണ്ട് പത്തുമീറ്റര്‍ അകലെ നിന്നു തന്നെ തിരിച്ചറിയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും സന്ധ്യാസമയത്തു മാത്രമായിട്ടുള്ള മണമാണെങ്കില്‍ ഏതെങ്കിലും പൂവിന്റേതാവാനാണ് സാധ്യത എന്നും പറഞ്ഞു. മിക്ക പൂമൊട്ടുകളും വിടരുന്നത് സന്ധ്യക്കാണല്ലോ...
പറഞ്ഞു വന്നത് കപ്പ പുഴങ്ങിയ മണമോ പപ്പടം ചുട്ടമണമോ ശീമക്കൊന്നയുടെ ഇലയുടെ മണമോ ഒക്കെ പാടവള്ളിയുടെ ഗന്ധം മാത്രമാവണമില്ല. പാമ്പിന്റെ സാന്നിദ്ധ്യവുമാവാം. തെറ്റിദ്ധാരണ മാറിക്കിട്ടി എന്നാശ്വസിക്കാമോ എന്തോ?
21 comments:
വഹീദ എന്ന സുഹൃത്ത് കഴിഞ്ഞ ദിവസം Facebook Wall ചോദിച്ച സംശയം ഇതായിരുന്നു
സന്ധ്യാസമയത്ത് കപ്പ പുഴുങ്ങുന്ന മണം വരുമ്പോള്‍ പാമ്പു വായ തുറക്കുന്നതാണെന്ന് കേട്ടിട്ടുണ്ട്. നേരാണോ?
എന്നാൽ ഇങ്ങനെ ഒരു കാര്യം ( പാമ്പിന്റെ വായ്നാറ്റം) ഞാൻ കേട്ടിട്ടേ ഇല്ല...പോസ്റ്റ് നന്നായി..
ആശംസകൾ !
ഈ സംഭവം ഞാന്‍ കേട്ടിട്ടുണ്ട്. അപ്പൊ ഇതാണല്ലേ കര്യം. നമ്മുടെ പാടത്താളിയാണല്ലേ കുറ്റക്കാരി... ആമ്പടി കള്ളീ...
ആ കപ്പ പുഴുങ്ങിയ മണത്തിന്റെ രഹസ്യം ഇതായിരുന്നു അല്ലേ..?.ഇപ്പോഴും ഗ്രാമങ്ങളിലൊക്കെ ഇതു പാമ്പു വായതുറക്കുന്നത് തന്നെയാണെന്നാണ് വിശ്വാസം.ഉപകാരപ്രതമായ അറിവുകള്‍ പങ്കുവെച്ചതിനു നന്ദിയുണ്ട്..എന്നാലും എന്റെ പാടവള്ളിത്താളീ നീ ഇത്രയും കാലം പാവം മനുഷ്യരെ പറ്റിച്ചില്ലേ..
ഞാനീ വായ് നാറ്റക്കാര്യം അറിഞ്ഞ് വന്നപ്പോഴേക്കും നാറ്റം മാറിപ്പോയല്ലോ :) നല്ലൊരു അറിവ് പങ്കെവെച്ചതിന് നന്ദി.
ഒരു അന്ധവിശ്വാസം കൂടി കേട്ട് പോകാന്‍ ഇത് കാരണമാകട്ടെ.
അഭിനന്ദനങ്ങള്‍.
സംശയം ദൂരീകരിച്ചതിനു നന്ദി...
പാമ്പിനെ ക്ലോസപ്പ് ജെല്‍ പേസ്റ്റ് ഇട്ടു പല്ലു തേപ്പിച്ചു വായ്നാറ്റം മാറ്റിയത് നന്നായി.. ചുമ്മാ അത് ഇനി മേലില്‍ പഴി കേള്ക്കെണ്ടതില്ലല്ലോ..
പാമ്പു വായ് പൊളിക്കുന്ന നാറ്റം എന്ന് ഒരുപാട് കേട്ടിട്ടുണ്ട്.
പാമ്പിന്റെ വായ് നാറ്റം വായിച്ചപ്പോള്‍ അത് പങ്കിടേണ്ടതാണെന്നു തോന്നി.അധ്യാപകര്‍ക്കായുള്ള എന്റെ ബ്ളോഗിലേക്ക് ലിങ്കു കൊടുത്തു.ലളിതമനോഹരമായി ഈ വിഷയം അവതരിപ്പിച്ചതിന് മൈന യ്ക് നന്ദി.ജി രവി
www.stdone.blogspot.com
ഞാനും നമ്മുടെനാട്ടില്‍ കേട്ടിരിക്കുന്നു ..........................
ഈ കഥ
എന്റെ കുട്ടിക്കാലത്ത് ഞാനും ഒരുപാട് ഭയപ്പെട്ടിരുന്നു ഈ ഗന്ധത്തെ. പക്ഷെ ഇന്നേവരെ ഇത് ശരിയാണോ എന്ന് അന്വേഷിച്ചിരുന്നില്ല. ഏതായാലും എന്റെ അബദ്ധവിശ്വാസത്തെ തിരുത്തിയതിനു നന്ദി.
കപ്പ പുഴുങ്ങുന്ന മണം അണലിയുടേതും പപ്പടം ചുടുന്നതു മൂര്ഖണ്റ്റേതെന്നും കേട്ടിട്ടുണ്ടു. ഒന്നു മനസ്സിലായി. പപ്പടത്തിണ്റ്റെ മണമൊ?
ഈ പോസ്റ്റ് വായിച്ച് അഭിപ്രായം പങ്കുവെച്ച എല്ലാവര്ക്കും നന്ദി . ഇതുവായിച്ച കോഴിക്കോട് ആര്. കെ മിഷന് സ്കൂളിലെ അധ്യാപകനായ ഉണ്ണികൃഷ്ണന് മാഷ് ഒരു കാര്യം ശ്രദ്ധയില്‍ പെടുത്തിയതു കൂടി പങ്കുവെയ്ക്കുന്നു. അദ്ദേഹം എട്ടുകൊല്ലത്തോളം പാമ്പുകളെ വളര്‍ത്തിയിട്ടുള്ളതും പാമ്പുകളെപ്പറ്റി ആധികാരികമായി പറയാന്‍ കഴിയുന്ന ആളുമാണ്. പാമ്പുകളുടെ വായ് തുറന്നു മണത്താലും പ്രത്യേകിച്ച് മണമൊന്നുമില്ലെന്നാണ്്്് അദ്ദേഹം പറയുന്നത്്. എന്നാല്‍, അവയുടെ വിസര്‍ജ്ജ്യത്തിന് ശീമക്കൊന്നയുടെ വാടിയ ഇലയുടെ മണമുണ്ടെന്നാണ്. ഏതാണ്ട് കപ്പപുഴുങ്ങിയ മണത്തോട് സമാനമായതു തന്നെ. ആ മണം ഏതാണ്ട് പത്തുമീറ്റര്‍ അകലെ നിന്നു തന്നെ തിരിച്ചറിയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും സന്ധ്യാസമയത്തു മാത്രമായിട്ടുള്ള മണമാണെങ്കില്‍ ഏതെങ്കിലും പൂവിന്റേതാവാനാണ് സാധ്യത എന്നും പറഞ്ഞു. മിക്ക പൂമൊട്ടുകളും വിടരുന്നത് സന്ധ്യക്കാണല്ലോ...
പറഞ്ഞു വന്നത് കപ്പ പുഴങ്ങിയ മണമോ പപ്പടം ചുട്ടമണമോ ശീമക്കൊന്നയുടെ ഇലയുടെ മണമോ ഒക്കെ പാടവള്ളിയുടെ ഗന്ധം മാത്രമാവണമില്ല. പാമ്പിന്റെ സാന്നിദ്ധ്യവുമാവാം. തെറ്റിദ്ധാരണ മാറിക്കിട്ടി എന്നാശ്വസിക്കാമോ എന്തോ?
ഉപകാരപ്രദമായ പോസ്റ്റ്.
നല്ലൊരു അറിവ് പങ്കുവെച്ചതിന് നന്ദി.
eppozhum ithu oru uthramillaththa samasya aanu check my blog ;cheathas4you.blogspot.com'
ആകെ കണ്ഫ്യൂഷന് അല്ലേ? സാരമില്ല. അന്വേഷിപ്പിന്‍ കണ്ടെത്തുമെന്നല്ലേ...ഒന്നു ശ്രമിക്കാം
ആദ്യമായിട്ട് കേള്‍ക്കുകയാണ് ഇതിനെ കുറിച്ച്. എന്തായാലും നന്ദി ഈ അറിവിന്
ദേ .. മൈനേച്ചി , ഈ അമ്മമ്മ ഇതു കേട്ടിട് വിശ്വസിക്കിനില്ല ...
തെളിയിക്കാന്‍ പാടതാളീട പൂവന്വേഷിച്ചു പോയ വഴിക്ക് ഈയുള്ളവളുടെ കാലിന്മേല് മുള്ളും തറച്ചു ...
കരിമൂര്ഖന് എന്ന് പറയുന്നത് monocled cobra ആണോ?അറിയാവുന്നവര്‍ ഉത്തരം തരിക പ്ലീസ്
Post a Comment