Wednesday, August 24, 2011
'ഒടുവിലത്തെ താള്‍' പറയുന്ന യാഥാര്‍ത്ഥ്യങ്ങള്‍
നമ്മള്‍ സൗകര്യപൂര്‍വ്വം മറക്കുകയോ കാണാതിരിക്കുകയോ ചെയ്യുന്ന ചില ആദിവാസി വിഭാഗങ്ങള്‍ ഭൂമിയില്‍ നിന്ന് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അത് ആസ്‌ട്രേയിലോ, ആഫ്രിക്കയിലോ, ആന്‍ഡമാനിലോ അല്ല നമ്മുടെ കണ്‍വെട്ടത്ത് കൊച്ചുകേരളത്തില്‍ നിന്നാണെന്നുളളതാണ് യാഥാര്‍ത്ഥ്യം.
ലോകത്തെ ആദ്യത്തെ മനുഷ്യനിര്‍മ്മിത തേക്കിന്‍തോട്ടമെന്ന് പേരുകേട്ട നിലമ്പൂരിലെ മൂന്ന് ആദിവാസി വിഭാഗങ്ങളാണ് ആരുടേയും ശ്രദ്ധ നേടാതെ വംശനാശത്തിനിരയായിക്കൊണ്ടിരിക്കുന്നത്. ഇന്നും കാട്ടിനുള്ളില്‍ തന്നെ ജീവിക്കുന്ന ചോലനായ്ക്കര്‍, കാടിനും നാടിനുമിടയില്‍ ഒറ്റപ്പെട്ട അറനാടര്‍, ആളര്‍ എന്നീ വിഭാഗങ്ങളാണിവര്‍. അവര്‍ ഉപജീവനം നടത്തിപ്പോന്ന കാട് പേരുകേട്ട തേക്കിന്‍തോട്ടത്തിനും റബ്ബര്‍ത്തോട്ടങ്ങള്‍ക്കും വഴിമാറി. അതോടെ കാടിനെപ്പോലെ തന്നെ ഗോത്രസംസ്‌ക്കാരത്തിനും നാശം നേരിടുകയായിരുന്നു. ആ കാടിനെ ആരാധിക്കുകയും മലകളേയും ആനയേയും വന്മരങ്ങളെയും ഉപാസിക്കുകയും ചെയ്തുപോന്ന ജനതയുടെ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഗോത്ര സംസ്‌കൃതിയും അവരെ തന്നെയായിരുന്നു അപ്പോള്‍ നഷ്ടപ്പെട്ടത് .
ഇത്ര എളുപ്പത്തില്‍ ഇല്ലാതാവേണ്ടതായിരുന്നോ അവരുടെ സംസ്‌ക്കാരം? നാഗരിക ജനത ആ ആദിമ നിവാസികളുടെ ജൈവമേഖലയിലേക്ക് അധിനവേശം നടത്തിയപ്പോള്‍ അവര്‍ക്ക് ഭൂമിയില്‍ ജീവിച്ചിരിക്കുവാനുള്ള അവകാശം നിഷേധിക്കപ്പെട്ടുവെന്നോ? നമ്മുടെ ടൂറിസ്റ്റ് ഭൂപടത്തില്‍ വൈദേശികര്‍ക്ക് കണ്ടാസ്വദിക്കുവാനുള്ള കാഴ്ചവസ്തു മാത്രമായി മാറിയോ അവര്‍?
ഒരു ഗോത്ര സംസ്‌കൃതിയെതന്നെയാണ് മണ്ണിട്ടു മൂടുന്നത്... നാഗരികന്റെ ആഗ്രഹങ്ങള്‍ നശിപ്പിച്ച സൂക്ഷ്മവും സ്വയം പര്യാപ്തവുമായ അപൂര്‍വ്വഗോത്രത്തനിമകളെയാണ് ...മരങ്ങളെ ഉമ്മവെയ്ക്കുന്ന പച്ചമനുഷ്യരെയാണ്.
ഇവിടെ വായിക്കുക
Subscribe to:
Post Comments (Atom)
4 comments:
ഇത്ര എളുപ്പത്തില്‍ ഇല്ലാതാവേണ്ടതായിരുന്നോ അവരുടെ സംസ്‌ക്കാരം? നാഗരിക ജനത ആ ആദിമ നിവാസികളുടെ ജൈവമേഖലയിലേക്ക് അധിനവേശം നടത്തിയപ്പോള്‍ അവര്‍ക്ക് ഭൂമിയില്‍ ജീവിച്ചിരിക്കുവാനുള്ള അവകാശം നിഷേധിക്കപ്പെട്ടുവെന്നോ? നമ്മുടെ ടൂറിസ്റ്റ് ഭൂപടത്തില്‍ വൈദേശികര്‍ക്ക് കണ്ടാസ്വദിക്കുവാനുള്ള കാഴ്ചവസ്തു മാത്രമായി മാറിയോ അവര്‍?
നിശãബ്ദ രോദനം.
വയനാട്ടിശല അവിവാഹിതരായ ആദിവാസി അമ്മമാരെക്കുറിച്ച
കെ.ജെ ജോണിയുടെ ഡോക്യുമെന്ററിയുടെ പേര്.
അത് തന്നെയാണെന്നു തോന്നുന്നു ഒച്ചയില്ലാത്ത
ഈ ഇല്ലാതവലിനെ കുറിച്ച് പറയാനുള്ള വാക്ക്.
ഒച്ചയില്ലാതെ ഇല്ലാതാവുന്നവരുടെ രോദനങ്ങൾ...!
yes.swapnangal talli thakarkan, manushyar vallatha midukku katunu.avarude artha naadam ee minnaminuginu(maina) thadasamavadhirikatte
Post a Comment