Sunday, February 13, 2011

കാടുമാത്രം തിരച്ചറിഞ്ഞത്‌....

പ്രണയദിനാശംസകളോടെ




അന്ന്‌ കാടുകയറിത്‌ എന്തിനാണെന്ന്‌ ഇന്നുമറിയില്ല. ഓര്‍ക്കുമ്പോള്‍ അല്‍പം നൊമ്പരം, അതിനേക്കാളേറെ...കൃത്യമായിട്ടൊന്നും പറയാനാവാത്ത എന്തോ ...എന്റെ ധമനകളില്‍ പ്രണയത്തിന്റെ ഉന്മാദം അലിഞ്ഞൊഴുകിയിരുന്നു എന്നുമാത്രമറിയുന്നു.
പ്രീഡിഗ്രിക്കാലം. രാത്രി മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ ആരോരുമറിയതെ കുറിച്ച കവിതകള്‍ ഉറക്കെ ചൊല്ലിയത്‌ കാട്ടിനുളളില്‍ വെച്ചായിരുന്നു. പറമ്പിന്റെ ഒരറ്റത്തു നിന്ന്‌ കാടു തുടങ്ങുന്നു. ആ ഇരുളിമയില്‍ ഒരു പാലക്കുറ്റി തളിര്‍ത്തു നിന്നിരുന്നു. പാവച്ചുവട്ടിലിരുന്ന്‌ കവിത ചൊല്ലുമ്പോള്‍ ചുറ്റുപാടും നോക്കും. എന്നെ കേള്‍ക്കുന്നതാരാണ്‌? ഇലകളും പൂക്കളും തലയാട്ടുന്നു. പാറപ്പച്ചകള്‍ എന്നെ നോക്കിച്ചിരിക്കുന്നു. പേരക്ക കൊത്താന്‍ വന്ന തത്തകള്‍ കലമ്പുന്നു.
ഇതെന്തു പൊട്ടക്കവിതയാണെന്നാവണം...
പക്ഷേ, ഞാന്‍ നനഞ്ഞു. കവിതക്കടലാസും നനഞ്ഞു കുതുര്‍ന്നു. ആ മഴക്കാലത്തെ ശനിയാഴ്‌ച മഴകള്‍ ഉച്ചവരെ നനഞ്ഞു. തണുത്തു വിറച്ചു. പാറ തെന്നിക്കിടന്നിരുന്നു. വേനലില്‍ കാട്ടിലേക്കുപോയവര്‍ തെളിച്ചിട്ട വഴികള്‍ പലതും പായല്‍പിടിച്ചു കിടന്നിരുന്നു. അവിടെ ഒന്ന്‌ തെന്നിയാല്‍ ,ചിതറിത്തെറിച്ചുപോകാവുന്ന മാംസതുണ്ടുകളെക്കുറിച്ച്‌ ഓര്‍ത്തില്ല. അതുകൊണ്ട്‌ തന്നെ പേടിച്ചുമില്ല. മഴയിലും കാറ്റിലും കാട്ടുമരങ്ങളുടെ എകരങ്ങളൊടിഞ്ഞ്‌ വീഴാമായിരുന്നു. പക്ഷേ, അതുമുണ്ടായില്ല. അത്തരം ഭയങ്ങളൊന്നും ഇവളെ തൊട്ടില്ല.
എന്തുകൊണ്ടോ, നിന്നെ ഞാന്‍ സ്‌നേഹിച്ചു പോയി എന്ന്‌ ഉറക്കെയുറക്കെ പറഞ്ഞതു കേട്ടതും ആ കാട്ടുപൊന്തകളും മഴയുമായിരുന്നു. ദൂരെ ഒരു പൊട്ടുപോലെ അവനെ കാണാമായിരുന്നു. ശനിയാഴ്‌ചകളില്‍ അവനു ക്ലാസ്സുണ്ടായിരുന്നു. വീട്ടിലിരുന്നാല്‍ കൊക്കോയുടേയും കശുമാവുകളുടേയും പച്ചിലകള്‍ക്കിടയില്‍, അക്കരെ പറമ്പിലെ റബ്ബര്‍ മരങ്ങളുടെ ഇരുളില്‍ അവന്‍ അപ്രത്യക്ഷമായിരുന്നു. അവിടെയായിരുന്നു കോളേജ്‌. എന്നാല്‍ കുറച്ചു മുകളില്‍ കാട്ടിലേക്ക്‌ കയറിയാല്‍..കൃത്യാമായി പറഞ്ഞാല്‍ പലക്കുറ്റിക്കു ചേര്‍ന്നിരുന്നാല്‍ ഒരു പൊട്ടുപോലെയായിരുന്നെങ്കിലും എനിക്കു കാണാമായിരുന്നു. അക്കാലത്ത്‌ ദൂരദര്‍ശിനിയുടെ കാഴ്‌ച എനിക്കുണ്ടായിരുന്നെന്ന്‌ തിരിച്ചറിയുന്നു.

എന്തിനായിരുന്നു ആ സാഹസം? തൊട്ടടുത്ത ക്ലാസ്സിലായിരിക്കുമ്പോള്‍പോലും ഒന്നു നോക്കാതെ , മിണ്ടാതെ ഇരുന്നിട്ടും...
മഴയില്‍ കുതുര്‍ന്നിരിക്കുന്ന എന്നെ അവന്‍ കാണുന്നുണ്ടാവുമോ? ഒരിക്കലുമില്ലെന്നറിയാമായിരുന്നു. ഓരോ വള്ളിയും ഒതുക്കിമാറ്റി, എവിടെയൊക്കെയോ ഉരുണ്ടുവീണ്‌ കൈകാലുകള്‍ പോറി..ചളിപിടിച്ച്‌്‌...


തണുപ്പില്‍, കത്തുപിടിക്കാന്‍ പ്രയാസമുളള മുട്ടിക്കഷ്‌ണങ്ങളെക്കുറിച്ച്‌ അത്താമ്മ പരാതി പറഞ്ഞു. അടുപ്പില്‍ തീയൂതി ശ്വാസം നിലച്ചുപോകുന്നു. അതോര്‍ത്ത്‌ നനഞ്ഞു കുതിര്‍ന്നു കിടന്ന ചുള്ളിക്കമ്പുകള്‍ പെറുക്കിയെടുത്തു. കാടുകയറിയതിന്‌ വീട്ടില്‍ ഒരു കാരണം പറയണമല്ലോ...
അപ്പോഴൊക്ക, ഇവള്‍ അവനോട്‌ സംസാരിച്ചു കൊണ്ടിരുന്നു. പക്ഷേ, ദൂരത്തിരിക്കുന്ന അവന്‍ അതു കേള്‍ക്കാന്‍ വഴിയില്ല. പെയ്‌തുകൊണ്ടിരുന്ന മഴയും കാറ്റും ശബ്ദവീചികളെ തടഞ്ഞിരിക്കണം. കാടുമാത്രമാണ്‌ എന്റെ പ്രണയം തിരിച്ചറിഞ്ഞത്‌...

39 comments:

Myna said...

അന്ന്‌ കാടുകയറിത്‌ എന്തിനാണെന്ന്‌ ഇന്നുമറിയില്ല. ഓര്‍ക്കുമ്പോള്‍ അല്‍പം നൊമ്പരം, അതിനേക്കാളേറെ...കൃത്യമായിട്ടൊന്നും പറയാനാവാത്ത എന്തോ ...എന്റെ ധമനകളില്‍ പ്രണയത്തിന്റെ ഉന്മാദം അലിഞ്ഞൊഴുകിയിരുന്നു എന്നുമാത്രമറിയുന്നു.

നിരക്ഷരൻ said...

ഒരിക്കലും ഒടുങ്ങാത്ത പ്രണയത്തിന്റെ ഓർമ്മകളിലേക്ക് കാടുകയറി അല്ലേ ? :)

Kavya said...

ഓര്‍ക്കാന്‍ സുഖമുള്ള നൊമ്പരത്തിന്റെ സുഗന്ധം..കാടു മാത്രം എല്ലാം തിരിച്ചറിയുന്നു.

ഫെമിന ഫറൂഖ് said...

അന്ന് കാട് കയറിയത് കൊണ്ടാകാം ഈ എഴുത്തുകാരിയെ നമുക്ക് കിട്ടിയത്... കാടിന്റെ ഏകാന്തതയില്‍ തപം ചെയ്തു നേടിയ വരമാകം ഈ അക്ഷര മഴ.. നന്നായിട്ടുണ്ട്.

വിരോധാഭാസന്‍ said...

മനോഹരം , വന്യം !.................

വാഴക്കോടന്‍ ‍// vazhakodan said...

കാടുമാത്രമാണ്‌ എന്റെ പ്രണയം തിരിച്ചറിഞ്ഞത്‌... !
ഹാ എത്ര മനോഹരം!പ്രണയമഴയില്‍ ഞാന്‍ മുങ്ങി!

Naushu said...

നന്നായിട്ടുണ്ട്....
ആശംസകള്‍ .....

കുന്നെക്കാടന്‍ said...

സ്നേഹാശംസകള്‍

yousufpa said...

എന്റെ ആദ്യ പ്രണയലേഖനം അഞ്ചാം ക്ലാസ്സിൽ വെച്ചായിരുന്നു.അതിലെഴുതിയതായിരുന്നുഎന്റെ ആദ്യ കവിതയും.അതെന്റെ ഉമ്മ കണ്ടെടുത്തപ്പോൾ ചോർന്ന് പോയത് എന്റെ ഛോദനയും എന്നിലെ കവിയും ആയിരുന്നു.ഇന്ന് ഞാൻ ഓരോന്നിനേയും പൊടി തട്ടി എടുക്കുകയാണ്.ഒന്നും വഴങ്ങുന്നില്ല ഒന്നും, എന്റെ പ്രണയവും.

ആചാര്യന്‍ said...

യഥാര്‍ത്ഥ പ്രണയം അത് മനസ്സിന്റെ ഉള്ളില്‍ എന്നും ...ചിറകു വീശിക്കൊണ്ടേ ഇരിക്കും...

Basheer Vallikkunnu said...

അഡ്രസ്സ് തന്നാല്‍ അവനെ ഞാന്‍ പൊക്കാം..

Noushad Koodaranhi said...

ഹായ് മൈനാ..എന്ത് സുന്ദരമായാണ് താങ്കള്‍ ഇത് പറഞ്ഞു പോയത്..എന്നിട്ടേ, അത് കൂടി ഒന്ന് പറയാമോ.........എവിടെയാണ് അവനിപ്പോള്‍......?

Ismail Chemmad said...

എന്തുകൊണ്ടോ, നിന്നെ ഞാന്‍ സ്‌നേഹിച്ചു പോയി എന്ന്‌ ഉറക്കെയുറക്കെ പറഞ്ഞതു കേട്ടതും ആ കാട്ടുപൊന്തകളും മഴയുമായിരുന്നു.


മനോഹരമായി എഴുതി

ANSAR NILMBUR said...

പ്രണയം സ്നേഹത്തെക്കാള്‍ ആഴവും പരപ്പുമുള്ളത്. ഹോര്‍മോണ്‍സായ ഫിറമോന്നും ഡോപമിനും സെറാടോന്നും പ്രണയിക്കുള്ള പ്രേരണകള്‍. പ്രണയിക്കു പ്രണയ ഭാജനത്തേക്കാള്‍ പ്രിയമായൊന്നുമില്ല. പാലും തേനും എന്തിനു വേറെ ദേവീ നീ മൊഴിഞ്ഞാല്‍ എന്ന് കവി. പ്രണയി പ്രണയിനിക്കു വേണ്ടി എന്തും ത്യജിക്കും. പ്രണയിനി നഷ്ടമായാല്‍ പ്രാണന്‍ ത്യജിക്കും. ഭ്രാന്തനാകും രോഗിയാവും. ലൈലയെ നഷ്ടമായ മജ്നൂനിനെ പോലെ. യോസഫിനെ നഷ്ടമായ യാക്കോബിനെ പോലെ. പ്രണയ നൈരാശ്യത്താല്‍ പ്രാണന്‍ ത്യജിച്ച പലരെയും പോലെ.

പ്രണയത്തിന്‍റെ പാരമ്യം പ്രശംസനീയവും ബുദ്ധിപരവുമോ ..?തന്‍റെ അഗാധമായ മുഴുകലുകളിലും ഐന്‍സ്ടീന്‍ ഉണര്‍ത്തപ്പെട്ടിരുന്നു. ഉണര്‍ത്തിയവനെ തൃപ്തനാക്കിയിരുന്നു. വീണ്ടും അഗാധതയില്‍ മുഴുകിയിരുന്നു. പ്രണയാനുഭൂതി ലൈംഗീകാനുഭൂതിയേക്കാള്‍ ആനന്ദകരവും അവിരാമവും. ലൈംഗീകാനുഭൂതി അഞ്ചോ പത്തോ ഇരുപതോ മിനുട്ടിനുള്ളില്‍ മിന്നി മറയുന്നു.

പ്രണയത്തെ മനുഷ്യര്‍ സ്ത്രീ പുരുഷ ബന്ധത്തിലേക്ക് മാത്രമായി ചുരുട്ടിക്കെട്ടുന്നു. വിശ്വാസികള്‍ ദൈവത്തെ തീവ്രമായി പ്രണയിക്കുമെന്ന് വേദമായ കുര്‍ആന്‍.

കാട് തിരിച്ചറിഞ്ഞ ത്‌ താങ്കളുടെ പ്രണയമായിരുന്നോ.....?

jayanEvoor said...

നല്ല സ്വയമ്പൻ എഴുത്ത്!!

ARIVU said...

കാടു മാത്രമാണ് നിന്റെ പ്രണയം തിരിച്ചറിഞ്ഞത്!!!!!!!! എന്തെ അവനത് അറിയാതെ പോയി? ഇങ്ങനെ അറിയാതെ പോകുന്നതെത്ര? അറിഞ്ഞതിനെക്കാള്‍ കൂടുതലയിരിക്കുമ്. അല്ലെ!

Anonymous said...

അന്ന്‌ കാടുകയറിത്‌ എന്തിനാണെന്ന്‌ ഇന്നുമറിയില്ല. ഓര്‍ക്കുമ്പോള്‍ അല്‍പം നൊമ്പരം, അതിനേക്കാളേറെ...കൃത്യമായിട്ടൊന്നും പറയാനാവാത്ത എന്തോ ...എന്റെ ധമനകളില്‍ പ്രണയത്തിന്റെ ഉന്മാദം അലിഞ്ഞൊഴുകിയിരുന്നു എന്നുമാത്രമറിയുന്നു.
പ്രണയത്തിന്റെ ആ അവസ്ഥ നന്നായി ഒതുക്കി പറഞ്ഞു

Jayalakshmi said...

Pranayam.....oru sundaramaaya anubhavam.... athine varachu kaanikkaan alannedutha vaakkukal....

The Riddler said...

Sharing this on FB...
No copy right issues, alright? :)

The Riddler said...

Sharing this on FB...
No copy right issues, alright? :)

Unknown said...

പ്രണയിനി ഒരു കിളിവാതിലാണ്..
തുറന്നാല്‍,
ഈ പ്രപഞ്ചം മുഴുവന്‍ കാണാവുന്ന,
ചോരയില്‍ ചിന്തേരിട്ട് ഒരു പ്രണയി
കൂട്ടിവെച്ചൊരു ജാലകം..
പ്രണയിക്കുക, ഒരുവളെയല്ല,
ഈ ജീവിതത്തെ, ഈ ജന്മത്തെ..

ജനു said...

അന്നത്തെ പ്രണയത്തിനു വിലയുണ്ടായിരിക്കുന്നു.
അഭിമാനിക്കുന്നു.
ഇല്ലെങ്കിൽ പ്രണയത്തിന്റെ ഈ സർപ്പഗന്ധം
അന്യമായിപ്പോകുമായിരുന്നുവല്ലൊ..
കാടിന്റെ, കുന്നിന്റെ,പുഴയുടെ,റബ്ബർമരങ്ങൾക്കിടയിൽ തഴച്ചുവളരുന്ന കമ്മ്യുണിസ്റ്റ് പച്ചകളുടെ, പ്രണയസക്ഷ്യങ്ങൾ..
മയ്നാ..
ഈ കാടിനെ എനിക്കറിയാം.

Unknown said...

നന്നായി പറഞ്ഞു ...

Muralee Mukundan , ബിലാത്തിപട്ടണം said...

ആ മനോഹരമായ പ്രണയപ്രയാണങ്ങളീലേക്ക് വീണ്ടും കാടുകയറിപ്പോയി ..അല്ലേ

നാമൂസ് said...

ഒരു വേള കാറ്റ് പറഞ്ഞ പരദൂഷണക്കഥയില്‍ മൈനയുടെ പ്രണയവും ഉണ്ടായിരുന്നിരിക്കാം. എങ്കില്‍, അവനിത് അറിയാതെ പോകുമോ..?

കൊമ്പന്‍ said...

നല്ല അടക്കവും ഒടുക്കവും ഉള്ള പ്രണയം

Unknown said...

hey mynajiiiiii nice ketto feelful

Myna said...

വായിച്ച, അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി. വള്ളിക്കുന്നേ, അഡ്രസ്സുകൊണ്ടൊന്നും കാര്യമില്ല. ജനു പറഞ്ഞപോലെ, ഫെമിന പറഞ്ഞ (ഇത്തിരി വലിയ പ്രശംസയാണെങ്കിലും) ഇത്‌ എഴുതാന്‍ എന്നെ പ്രാപ്‌തയാക്കിയിട്ടുണ്ടല്ലോ...ഒരു പക്ഷേ നിശബ്ദമായ ആ പ്രണയമില്ലായിരുന്നുവെങ്കില്‍ ഒ രക്ഷരം പോലും എഴുതാനാവാതെ പോയേനേ...നന്ദി ഒരിക്കല്‍ കൂടി..ആ അനുഭവം തന്ന അവനും ഇവിടെ വന്ന എല്ലാവര്‍ക്കും...

റീനി said...

പറയാത്ത പ്രണയം എപ്പോഴും സുഖസുന്ദരമാണ്. അറിയാത്ത പ്രണയം ഒരു നഷ്ടസ്വപ്നവും. ഏകാന്ത സ്വപ്നങ്ങളെ താലോലിച്ച് കാട്ടു പൊന്തകളോടും പക്ഷികളോടും കവിത ചൊല്ലുന്നതും പറയാത്ത പ്രണയത്തിന്റെ നഷ്ടങ്ങളും ഒരു മഴക്കാലത്തിന്റെ മധുരനൊമ്പരമായി ഓര്‍മ്മയില്‍ ഉണ്ടാവും.

ShamS BalusserI said...

നിന്‍റെ വേരില്‍
ഞാന്‍ കോറിയിട്ട പ്രണയം
ഏത് കാറ്റിലാണ്
നീ തൂവിക്കളഞ്ഞത്.

shaan said...

pinneyum pinneyum..........

mukthaRionism said...

ഞാനുമൊന്ന് കാടു കേറിയാലോന്ന് നിരീച്ചു,
കുറെ പൊട്ടക്കവിതകള്‍ എന്റെ കയ്യിലുമുണ്ട്, ഒന്നുറക്കെ പാടാനായിരുന്നു..
അതിന്ന് കാടെവിടെ.
എന്റെ പ്രണയം ഒരു കാടും തിരിച്ചറിഞ്ഞില്ലല്ലോ..



മൈന നന്നായിപ്പറഞ്ഞു.
മഴച്ചാറ്റില്‍ കൊണ്ട് ചീരാപ്പു പിടിക്കില്ലായിരിക്കും..!

ജോയ്‌ പാലക്കല്‍ - Joy Palakkal said...

പ്രണയദിനത്തിന്റെ നീലാകാശത്തിനു കീഴേ ...

പ്രണയദിനാശംസകളോടേ!!

arungodan said...

എന്നും കാട് കയറാനാണ് പ്രണയത്തിനു വിധി...ഒരു കാല്പനികമായ കാടുകയറ്റം...നന്നായി മൈനാ...

കൈതപ്പുഴ said...

എന്നും കാട് കയറാനാണ് പ്രണയത്തിനു വിധി...ഒരു കാല്പനികമായ കാടുകയറ്റം...നന്നായി മൈനാ...

SHAREEF CHALIYAM PKS said...

അതേ പ്രണയത്തിനു കണ്ണും കാതുമില്ലെന്നതാണ്‌ പൊതു തത്വം. പ്രേമ രോഗം പിടിപെട്ട്‌ അകാല ചരമം പ്രാപിച്ചവരുടെ നീണ്ട ചരിത്രത്തിലുടെ നീളം ഒരു ഹെലന്‌ വേണ്ടി ആയിരക്കണക്കിനു യുദ്ധ കപ്പലുകള്‍ നിരന്നതും തല്‍ഫലമായി സാമ്രാജ്യങ്ങള്‍ കടപുഴകി വീണതും നമുക്കു സുപരിചിതം. പ്രണയത്തിനു വേണ്ടി മനുഷ്യന്‍ സദാ തപിച്ചു കൊണ്ടിരിക്കുന്നുവെന്നത്‌ എത്ര വാസ്‌തവം.
അതേ മനുഷ്യന്‍ പ്രകൃതിയാല്‍ തന്നെ എന്തിനേയോ ആരെയൊക്കെയോ സ്‌നേഹിക്കുന്നു. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ആഗ്രഹിച്ചു കൊണ്ടേയിരിക്കുന്നു. കാരണവും ലക്ഷ്യവും ഇവിടെ അപ്രസക്തം. വിമര്‍ശനങ്ങളും ഉപദേശങ്ങളും തഥൈവ. പറയേണ്ടതെന്തെന്നും പ്രവര്‍ത്തിക്കേണ്ടതെന്നും ഒരു നിശ്ചയവുമില്ലാത്ത അവസ്ഥ. ലോക കാര്യങ്ങളെല്ലാം പ്രണയിനികളുടെ ബുദ്ധിക്കും മനസ്സിനും മുമ്പില്‍ തീരെ ചെറുത്‌. പ്രേമഭാജനം ഒഴികെ ബാക്കിയൊക്കെ വെറും നിസാരം മാത്രം. " ജീവിതത്തില്‍ ഒരിക്കലും പ്രണയിക്കാതിരിക്കുന്നതിനേക്കാള്‍ ഏറ്റവും നല്ലത്‌ ഒരിക്കലെങ്കിലും പ്രണയിക്കാന്‍ ശ്രമിച്ച്‌ പരാജയപ്പെടുന്നതാണ്‌" എന്ന ഓഷോയുടെ ഒരിക്കലും മരിക്കാത്ത വാക്കുകള്‍ മൈനയുടെ പ്രണയത്തിലൂടെ ഒരിക്കല്‍ കൂടി അന്വര്‍ഥമാകുന്നു.

...sh@do F none... said...

കാടിനു പ്രണയത്തെ മാറോടണക്കാന് കഴിയും... വായിച്ചപ്പോള്, പച്ചിലക്കൂട്ടങ്ങളുടെ തണുപ്പിനിടയില് മനസ് കുളിരുന്ന പോലെ... ആദ്യമായി വന്നതാണ്...

ആരും തിരിഞ്ഞുനോക്കാത്ത ഒരു നിഴലുണ്ട്, എനിക്ക്.. കാണണം.

എന്‍.ബി.സുരേഷ് said...

നമുക്ക് കാട്ടിലേക്ക് പോകാം
കാഴ്ചകൾ കാണാം
മരം
മഞ്ഞ്
മാനുകൾ
മന്ദമായി ഒഴുകും പുഴ

എന്ന് അയ്യപ്പൻ എഴുതിയതിനു കൂടെ നനയാം പ്രണയത്തിന്റെ നനുത്തം മഴ തരളമായ ഇലയനക്കങ്ങൾ അകലെ നിന്നും പ്രണയത്തിന്റെ മായികരൂപം എന്നൊക്കെയും കൂട്ടിച്ചേർക്കാം ക്രിസ്പ് ആയി എഴുതി. ബ്ലോഗ് ഫോളോ ചെയ്യാൻ കഴിയുന്നില്ല എന്ന ഒരു പരിഭവം കൂടിയുണ്ട്.

T . S NIZAMUDHEEN said...

ente priyappetta jyeshtta sahodharee.. swantham anubhavam thanne ithu...? ithu vaayichappol enikku pettennu ente veettukaare miss cheythu.. amma. atha ellaam highrangila... kandittu kure naal aayee.. thirakkukalkkide oru orma puthukkalaayi enikkee anubham.. njaan naalle pooovaa .. ente swantham veetileekk ellaareem kaananam...