Saturday, January 16, 2010
മുസ്തഫ തിരുവല്ലയില്‍
തിരുവല്ലയില്‍ മുസ്തഫയ്ക്ക് എന്താണ് കാര്യമെന്നല്ലേ.. മുസ്തഫയുടെ വീടിനുവേണ്ടി ഫോമ നല്കുന്ന അവസാന ഗഡു നേരിട്ട് വാങ്ങാനാണ് തിരുവല്ലയില്‍ എത്തുന്നത്. ആ പണം ലഭിക്കുന്നതോടെ മലയാളം ബ്ലോഗേഴ്സിനു അഭിമാനിക്കാവുന്ന ദിവസമായി മാറുകയാണിന്ന്.
തുടക്കത്തില്‍, ഒരു വീട് എന്ന സ്വപ്നം നമുക്കോ മുസ്തഫയ്ക്കോ ഇല്ലായിരുന്നു. അരയ്ക്ക് താഴെ തളര്‍ന്ന കിടക്കുന്ന മുസ്തഫയ്ക്ക് രോഗശയ്യയില്‍ പുസ്തകങ്ങള്‍ മാത്രമായിരുന്നു ആശ്വാസം. കുറേ പുസ്തകങ്ങള്‍ എത്തിച്ചുകൊടുക്കാനായി ഇറങ്ങിത്തിരിച്ച നമ്മള് പുസ്തകങ്ങളേക്കാള്‍ മുസ്തഫയ്ക്കാവശ്യം വീടാണെന്ന് തിരിച്ചറിയുകയായിരുന്നു.
സ്ഥലം വാങ്ങാന്‍ പണം തികയാഞ്ഞ സാഹചര്യത്തില്‍ ആദ്യത്തെ പ്രാവശ്യം പണം തന്ന പലരും വീണ്ടും സഹായിക്കാന്‍ തയ്യാറായി.ബ്ലോഗര്‍മാര്‍ കൂടാതെ . ഗള്‍ഫിലും മറ്റും കൂലിപ്പണി ചെയ്ത് ജീവിക്കുന്ന തുച്ഛ ശമ്പളക്കാരായ എത്രയെത്ര നല്ല മനസ്സുകളാണു് മുസ്തഫയ്ക്ക് വേണ്ടി പണം പിരിച്ചെടുത്ത് അയച്ചിരിക്കുന്നത് എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്.
സ്ഥലം വാങ്ങാനാവും എന്നുറപ്പായ സമയത്താണ് അമേരിക്കയിലുള്ള ബ്ലോഗര്‍ റീനി മമ്പലം അമേരിക്കന്‍ മലയാളി സംഘടനായ ഫോമയെ നമുക്ക് പരിചയപ്പെടുത്തുന്നത്. അശരണരായ 25ല്‍പ്പരം സഹോദരങ്ങള്‍ക്ക് 1 ലക്ഷം രൂപ വീതം ചിലവ് വരുന്ന വീടുകള്‍ പണിത് ജനുവരി 2010 മദ്ധ്യത്തോടെ അത് വിതരണം ചെയ്യാന്‍ ഫോമ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പിന്നീട് വിശദമായിത്തന്നെ ചോദിച്ചറിഞ്ഞ് മനസ്സിലാക്കുകയുണ്ടായി. 25 വീടില് ഒരു വീട് മുസ്തഫയ്ക്ക് നല്കണമെന്നുള്ള നമ്മുടെ അപേക്ഷ ഫോമ സ്വീകരിക്കുകയായിരുന്നു.
പക്ഷെ നമുക്ക് മുന്നില്‍ വീണ്ടും ചില കടമ്പകളുണ്ടായിരുന്നു. വീട് വെക്കാനാവശ്യമായ സ്ഥലത്തിന്റെ രേഖകളും മറ്റും മുസ്തഫയുടെ പേരില്‍ ആക്കി, വീടിന്റെ പ്ലാന്‍ ഉണ്ടാക്കി പ്ലാനിനനുസരിച്ച് അതില്‍ ഒരു തറകെട്ടി ഫോമയ്ക്ക് അതിന്റെ ചിത്രങ്ങളെല്ലാം കൈമാറേണ്ട്ത് അത്യാവശ്യമായിരുന്നു.
പലയിടങ്ങളിലായി ജീവിക്കുന്ന നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചില പരിധികളൊക്കെ ഉണ്ടായിരുന്നു. അതൊക്കെ മനസ്സിലാക്കി ഫോമ നമ്മോറ്റ് കാണിച്ച അത്മാര്‍ത്ഥമായ സഹകരണം ഈ അവസരത്തില്‍ എടുത്ത് പരയാതെ വയ്യ. സ്ഥലം കൈവശം വരാന്‍ വൈകുന്നതുകൊണ്ട് ഒരവസരത്തില്‍ ഫോമയുടെ സഹായം നഷ്ടപ്പെട്ടുപോകുമോ എന്ന അവസ്ഥ വരെയുണ്ടായി. ഈ സമയത്തെല്ലാം മുസ്തഫയ്ക്ക് കൊടുക്കേണ്ട വീടിന്റെ
കാര്യത്തില്‍ യാതൊരു മാറ്റവും ഇല്ലാത്ത സമീപനമായിരുന്നു ഫോമയ്ക്ക്. ഫോമയുടെ പ്രവര്‍ത്തകാരയ ജോണ്‍ ടൈറ്റസ് , അനിയന് ജോര്‍ജ്ജ്, ജോണി, മിസ്സിസ്സ് ജോണി, എന്നിവര്‍ക്ക് പുറമെ റീനിയോടും എത്ര നന്ദി പറഞ്ഞാലാണു് ഈ സഹകരണത്തിനു് പകരമാകുക എന്നറിയില്ല.
വീട് പണി നോക്കി നടത്തുക എന്ന വലിയൊരു ഉത്തരവാദിത്ത്വം ഏറ്റെടുത്ത പുളിക്കല്‍ പെയിന്‍ & പാലിയേറ്റീവ് ക്ലിനിക്കിന്റെ ഓരോ പ്രവര്‍ത്തകരോടും , പ്രത്യേകിച്ച് അഫ്സലിനോടുമുള്ള കടപ്പാട് വാക്കുകളില്‍ ഒതുങ്ങില്ല.
ഇന്ന് 3 മണിക്ക് തിരുവല്ലയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രിമാരും മറ്റ് സാമൂഹിക സാംസ്ക്കാരികപ്രവര്‍ത്തകരും പങ്കെടുക്കുന്ന ചടങ്ങില്‍ വെച്ച് മുസ്തഫയുടെ വീടിന്റെ പണിക്കാവശ്യമായ അവസാന ഗഡു മുസ്തഫ ഫോമയില്‍ നിന്ന് നേരിട്ട് കൈപ്പറ്റും.
ഇപ്പോള്‍ വീടുപണി പകുതിയിലേറെ കഴിഞ്ഞിട്ടുണ്ട്്്.
അവസാന ഗഡു പണം ഫോമയില്‍ നിന്ന് കൈപ്പറ്റിയാല്‍ , പിന്നീടുള്ള ഒരു മാസത്തിനകം വീടിന്റെ പണി പൂര്ണ്ണാമായി തീര്‍ക്കാനും മാര്‍ച്ച് /ഏപ്രില്‍ മാസത്തോടെ ഗൃഹപ്രവേശം നടത്താനും മുസ്തഫയ്ക്ക് ആകുമെന്നാണു് കരുതുന്നത്.
ഉള്ളില്‍ സഹജീവികളോടുള്ള കരുണയും സഹായമനസ്ഥിതിയുമൊക്കെ കൊണ്ടുനടക്കുന്ന വലിയൊരുകൂട്ടം
സ്നേഹസമ്പന്നരുടെ വിളനിലംകൂടെയാണു് ബൂലോകമെന്ന് നമുക്ക് ഉച്ചത്തില്‍ വിളിച്ചു പറയാം.
Subscribe to:
Post Comments (Atom)
26 comments:
തിരുവല്ലയില്‍ മുസ്തഫയ്ക്ക് എന്താണ് കാര്യമെന്നല്ലേ.. മുസ്തഫയുടെ വീടിനുവേണ്ടി ഫോമ നല്കുന്ന അവസാന ഗഡു നേരിട്ട് വാങ്ങാനാണ് തിരുവല്ലയില്‍ എത്തുന്നത്. ആ പണം ലഭിക്കുന്നതോടെ മലയാളം ബ്ലോഗേഴ്സിനു അഭിമാനിക്കാവുന്ന ദിവസമായി മാറുകയാണിന്ന്.
ഉള്ളില്‍ സഹജീവികളോടുള്ള കരുണയും സഹായമനസ്ഥിതിയുമൊക്കെ കൊണ്ടുനടക്കുന്ന വലിയൊരുകൂട്ടം
സ്നേഹസമ്പന്നരുടെ വിളനിലംകൂടെയാണു് ബൂലോകമെന്ന് നമുക്ക് ഉച്ചത്തില്‍ വിളിച്ചു പറയാം.
ഉള്ളില്‍ സഹജീവികളോടുള്ള കരുണയും സഹായമനസ്ഥിതിയുമൊക്കെ കൊണ്ടുനടക്കുന്ന വലിയൊരുകൂട്ടം
സ്നേഹസമ്പന്നരുടെ വിളനിലംകൂടെയാണു് ബൂലോകമെന്ന് നമുക്ക് ഉച്ചത്തില്‍ വിളിച്ചു പറയാം.
ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ നല്ലവര്‍ക്കും ദൈവം നല്ലതുമാത്രം വരുത്തട്ടെ...!
മനുഷ്യര്നല്ലവരാണ്. എവിടെയും ഒരു പാട് നല്ല മനുഷ്യരുണ്ട്. ആര്യയുടെ കാര്യം നോക്കൂ. അഞ്ചുലക്ഷത്തിലധികം രൂപ ഓര്‍ക്കുട്ട് വഴി പിഞ്ഞിരിക്കുന്നു. മൈലോയ്ഡ് ലൂക്കേമിയക്ക് സര്‍ജറി നടത്താന്‍.
അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി. ഭൂമിയില്‍ സന്മനസ്സുള്ളവര്ക്ക് സമാധാനം.
ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ നല്ലവര്‍ക്കും ദൈവം നല്ലതുമാത്രം വരുത്തട്ടെ...!
പ്രാർത്ഥനയോടെ-
മുസ്തഫയുടെ വീടുപണി എത്രയും വേഗം കഴിയട്ടെ എന്നാഗ്രഹിക്കുന്നു....
ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ നല്ലവര്‍ക്കും ദൈവം നല്ലതുമാത്രം വരുത്തട്ടെ...
മുസ്തഫയുടെ വീടുപണി എത്രയും വേഗം കഴിയട്ടെ എന്നാഗ്രഹിക്കുന്നു...!
ഇതിനു വേണ്ടി യത്നിച്ച ഏവര്‍ക്കും ആശംസകള്‍.
മുസ്തഫയുടെ തലക്കു മേലേ ഒരു കൂര വരുമ്പോള്‍
ഇതിനായി പ്രവര്‍ത്തിച്ചവരുടെ (ഇത്രയൊന്നും പ്രതീക്ഷിക്കാതെ) തലക്ക് മീതെ വിശുദ്ധിയുടെ പ്രഭാവലയം ഉയരും...ദൈവം അനുഗ്രഹിക്കട്ടെ...
ന്നല്ല വാര്‍ത്ത!
ഇതു നമ്മുടെ മുന്പില് എത്തിച്ച മൈനയ്ക്കു പ്രത്യേക അഭിനന്ദനങ്ങള്‍!
ഇതിനു പിന്നിൽ സഹായിച്ച എല്ലാ മനസ്സുകൾക്കും ആത്മാർഥമായ അഭിനന്ദനങ്ങൾ .
സജി തോമസ്
ഇതൊന്നു മാത്രം. ഇതു പോലെ ഇനിയും ഈ കാരുണ്യ ഉറവ വറ്റാതെ നമുക്കു മുന്നോട്ടു കൊണ്ടു പോകാം.
ബൂലോക കാരുണ്യം ഇനിയുമൊരുപാട് പേരിൽ കനിയുമാറാകട്ടെ എന്നു പ്രാർത്ഥന.
മയ്നാ, മുസ്തഫ വീട് മാറുമ്പോൾ എന്നെയും അറിയിക്കണെ. വരാനും കാണാനും കൊതിയുണ്ട്.
നല്ല വാർത്ത...ആശംസകൾ
ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ നല്ലവര്‍ക്കും ദൈവം നല്ലതുമാത്രം വരുത്തട്ടെ...!
സന്തോഷം. മുസ്തഫക്കും മുസ്തഫയെ സഹായിക്കുന്ന നല്ല മനസ്സുകള്‍ക്കും എന്നും നന്മ വരട്ടെ
തിരുവല്ലയില്‍ ഈ ലൊക്കേഷനൊന്നു പറയാമോ..?മെയിലു തന്നാലും മതി.
അഭിനന്ദനങ്ങള്‍!
കാരുണ്യത്തിന്റെ ഉറവ വറ്റാത്ത മനസ്സുക്കള്‍ തന്നെയാണ് ചുറ്റിലും കൂടുതല്‍. ബൂലോകത്തില്‍ എല്ലാവരും അങ്ങനെതന്നെ. അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കു ഹൃദയങ്ങളെ സ്നേഹിക്കാതിരിക്കാനാവില്ലല്ലോ? സഹായത്തിനപ്പുറം, സമയമോ ശാരിരീകാധ്വാനമോ കൂടുതലായി നല്കാന് കഴിയാത്തവരാണധികം. ഈ സഹായങ്ങളെ അര്‍ഹതപ്പെട്ട കൈകളിലെത്താന്‍ പ്രയത്നിക്കുന്നവരെ അനുമോദിക്കുന്നു.
മൈനാ അഭിനന്ദനങ്ങള്‍, ദൈവം അനുഗ്രഹിക്കുമാറാകട്ടെ..
മുസ്തഫയുടേയും കുടുംബത്തിന്റേയും പുതിയ വിവരങ്ങള്‍ എന്തൊക്കെയാണ്. വീട് പണി പൂര്‍ത്തിയായോ?
തിരുവല്ലാ ചടങ്ങിലെ ഫോട്ടോകളും വിശേഷങ്ങളും അറിയാന്‍ ആഗ്രഹിക്കുന്നു.
നന്നായി.
ദൈവം തുണക്കട്ടെ മുസ്തഫയേയും,അതിനു പിന്നില്‍
പണിയെടുത്തവരേയും..
മുസ്തഫക്ക് ഒരു വീടിനായി പ്രയ്ത്നിച്ചവർക്കല്ലാം സന്തോഷം നൽകുന്ന വാർത്ത. എത്രയും പെട്ടെന്ന് വീടു പണിതീരട്ടെന്ന് പ്രർത്തിക്കുന്നു.
Post a Comment