Tuesday, November 18, 2008

നിങ്ങള്‍ ഫെമിനിസ്റ്റാണോ?

"നിങ്ങള്‍ ഒരു ഫെമിനിസ്റ്റാണോ?"
“ഭര്‍ത്താവ് നിങ്ങളെ പിന്തുണക്കുന്നുണ്ടോ?"


കുടുംബത്തില്‍ നിന്ന് പുറത്തേക്കിറങ്ങുന്ന ഒരു സ്ത്രീ നേരിടേണ്ടിവരുന്ന രണ്ടു ചോദ്യങ്ങളാണിവ. അവള്‍ എഴുത്തുകാരിയോ, സാമൂഹിക പ്രവര്‍ത്തകയോ ആരുമാകട്ടെ. പക്ഷെ പൊതുസമൂഹം അവളോട് ഈ രണ്ടു ചോദ്യങ്ങള്‍ ചോദിച്ചിരിക്കും. തീര്‍ച്ചയാണ്. എന്നാല്‍ പുരുഷനെ സംബന്ധിച്ച് ഈ ചോദ്യങ്ങള്‍ അപ്രസക്തമാണ്. കാരണം അവന്‍ പുരുഷനാണ് എന്നതു തന്നെ.

എനിക്കു തന്നെ ഈ ചോദ്യത്തെ പലപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ ഒരു അഭിമുഖകാരന്‍ ഈ ചോദ്യങ്ങള്‍ ചോദിച്ച് എഴുതി വന്നപ്പോള്‍ എന്നെ കൈപിടിച്ച് എഴുതിക്കുന്നു എന്നായിരുന്നു വാക്കുകളിലെ ധ്വനി. ശരിയാണ്, ഭര്‍ത്താവ് എന്റെ എഴുത്തിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതു പക്ഷെ പേനയും കടലാസും എടുത്തുതന്നിട്ട് "എഴുതിക്കൊള്ളൂ " എന്നു പറയുകയല്ല. "കുഞ്ഞിനെ നോക്കണ്ട, അടുക്കളപണികളെടുക്കണ്ട. നീ എഴുതൂ " എന്നു പറഞ്ഞിട്ടുമല്ല.

എല്ലാ സാഹചര്യങ്ങളും ഒരുക്കിതന്ന് എന്നോട് എഴുതാന്‍ പറഞ്ഞാല്‍ "ഞാനെഴുതുമോ"?

സ്വസ്ഥമായ മനസോടെ ഇരിക്കാന്‍ സാധിച്ചാല്‍ എനിക്കെങ്ങിനെ എഴുത്തു സാധിക്കുമെന്ന് പലപ്പോഴും ഞാന്‍ ഓര്‍ത്തു നോക്കിയിട്ടുണ്ട്.
തിരക്കുകള്‍ക്കിടയിലെ അശാന്തി തന്നെയാണ് എഴുത്തിലേക്കുള്ള വഴി എന്നുറച്ചു വിശ്വസിക്കാനാണിഷ്ടം.

നാട്ടുപച്ചയില്‍ തുടര്‍ന്നു വായിക്കുക.

നാട്ടുപച്ച നവംബര്‍ 16 ന്‌ update ചെയ്‌തിട്ടുണ്ട്‌.

നട്ടെല്ല് ചൂഴുന്ന നടുക്കം - കെ.കെ.ഷാഹിന

സ്വവര്‍ഗ രതിയുടെ പുതുവഴികള്‍ - നിബ്രാസുല്‍ അമീന്‍

ഇനിയും മുത്തങ്ങ വേണോ എന്ന് ഗവണ്മെന്റാണ് തീരുമാനിക്കേണ്ടത് - സി.കെ.ജാനു

മാറ്റങ്ങളോ ചതികളോ - ആര്‍ വിജയലക്ഷ്മി

റിവേഴ്സ് ഷോട്ട് - ഡോ.വത്സലന്‍ വാതുശ്ശേരി

കറവവറ്റിയവരും കാലാഹരണപ്പെട്ടവരും - നിത്യന്‍

അപസ്മാരം - പഴവിള രമേശന്‍

അഷ്ടാംഗമാര്‍ഗം - ശൈലന്‍

കണ്ണുരോഗം - ശ്രീരമ.പി.പി

അജ്ഞാതനായ ഒരാള്‍ എന്നിലേക്ക് ചേര്‍ത്തു തന്നതാണ് സംഗീതം-- ഷഹബാസ് അമന്‍

പ്രണയം - സുസ്മേഷ് ചന്ത്രോത്ത്

ഗള്‍ഫ്‌ ഭാര്യമാര്‍ ഗള്‍ഫിലും നാട്ടിലും - പി.ടി.മുഹമ്മദ് സാദിഖ്

ആരെയും പരുക്കേല്‍പ്പിക്കാതെ ജീവിക്കാനാവില്ലെ? വി.എം.ഗിരിജ

ഓര്‍ക്കുന്നുവൊ; ശ്രീനന്ദുവെ? - എ.എന്‍ ശോഭ

കല്യാണം കഴിക്കില്ലെന്ന് തീരുമാനിച്ചിട്ടില്ല.....നവ്യാ നായര്‍

ചിത്രദര്‍ശനം - ട്വന്റി 20

ഹാപ്പി ക്യാപ് - കമാല്‍ വരദൂര്‍

വേണം കംഗാരുക്കള്‍ക്ക് ഒരു ക്യാപ്റ്റന്‍ - മുരളികൃഷ്ണ മാലോത്ത്

ജീമെയിലില്‍ വീഡിയോ ചാറ്റ് - ബാബുരാജ്

ജ്യോതിഷം (ഗ്രഹാചാര ഫലങ്ങള്‍) - ചെമ്പോളി ശ്രീനിവാസന്‍

തുടങ്ങി ഒട്ടേറെ വിഭവങ്ങള്‍

4 comments:

Myna said...

"നിങ്ങള്‍ ഒരു ഫെമിനിസ്റ്റാണോ?"
“ഭര്‍ത്താവ് നിങ്ങളെ പിന്തുണക്കുന്നുണ്ടോ?"

കുടുംബത്തില്‍ നിന്ന് പുറത്തേക്കിറങ്ങുന്ന ഒരു സ്ത്രീ നേരിടേണ്ടിവരുന്ന രണ്ടു ചോദ്യങ്ങളാണിവ. അവള്‍ എഴുത്തുകാരിയോ, സാമൂഹിക പ്രവര്‍ത്തകയോ ആരുമാകട്ടെ. പക്ഷെ പൊതുസമൂഹം അവളോട് ഈ രണ്ടു ചോദ്യങ്ങള്‍ ചോദിച്ചിരിക്കും. തീര്‍ച്ചയാണ്. എന്നാല്‍ പുരുഷനെ സംബന്ധിച്ച് ഈ ചോദ്യങ്ങള്‍ അപ്രസക്തമാണ്. കാരണം അവന്‍ പുരുഷനാണ് എന്നതു തന്നെ

Anonymous said...

"നിങ്ങള്‍ ഒരു ഫെമിനിസ്റ്റാണോ?"

enthaaanu feminist ennaal ?

Babitha Marina Justin said...

Maina, sorry i dont have the Malayalam software, so typing in english.
Ningale evide kandathil santhosham undu, shakthamaaya oru shadhdamayi maina ennum nila nilkatte ennu aashamsikkunnu. ennodu chodichal, oru madiyumillathe njan parayum, athey najn oru feministaanu, do u have a problem??? santhoshamayi, u made my day:-)

perakka said...

സിംപിള്‍ വായനയുടെ സുഖം തരുന്ന എന്തോ ഒരിതുണ്ടല്ലോ.അത്‌ ഞാന്‍ നിങ്ങളില്‍ കണ്ടു. വായിച്ചറിഞ്ഞു.ഇനി നേരില്‍ കണ്ടൊന്നു പരിചയപ്പെടണമെന്ന്‌ വല്ലാത്ത ആഗ്രഹം........സാധിക്കുമാരിക്കും...........അഭിനന്ദനങ്ങള്‍