Tuesday, May 6, 2008

പര്‍ദയില്‍ 'അവള്‍' നിര്‍ണ്ണയിക്കപ്പെടുന്നുണ്ടോ?

പര്‍ദ്ദ രക്ഷാകവചമല്ല
ഡോ. ഖദീജാ മുംതാസ്‌ സംസാരിക്കുന്നു

ഇസ്ലാമിനുള്ളിലെ കടുംപിടുത്തങ്ങളെ സ്‌ത്രീയുടെ കണ്ണിലൂടെ കാണുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന നോവലാണ്‌ ഡോ. ഖദീജാ മുംതാസിന്റെ 'ബര്‍സ'. വിശ്വാസവും ലൈംഗികതയും ആത്മീയതയും മതചിഹ്നങ്ങളും പ്രയോഗങ്ങളുമെല്ലാം സ്‌ത്രീക്കും പുരുഷനും വ്യത്യസ്‌തമാവുന്നതിന്റെ യുക്തിയെയും അതിലെ അയുക്തിയെയും വിമര്‍ശിക്കുന്ന ഒന്ന്‌. ബര്‍സ എന്നാല്‍ മുഖം മറക്കാത്തവള്‍ എന്നര്‍ത്ഥം. ബര്‍സയെയും അതുവഴി നോവലിസ്‌റ്റിന്റെ മതനിലപാടുകളെയും കുറിച്ച്‌ ഡോ. ഖദീജാ മുംതാസുമായി ഞാന്‍ സംസാരിച്ച്‌ തയ്യാറാക്കിയ അഭിമുഖം . (മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌, ലക്കം 10. 2008 മെയ്‌ 11-17)
കണ്ണൂരാന്റെ
സഹായത്തോടെ


അഭിമുഖം പൂര്‍ണ്ണമായി ഇവിടെ വായിക്കാം (ഇമേജുകളില്‍ ക്ലിക്കിയാല്‍ വലുതായി കാണാം)


80 comments:

Myna said...

പര്‍ദ്ദ രക്ഷാകവചമല്ല

ഇസ്ലാമിനുള്ളിലെ കടുംപിടുത്തങ്ങളെ സ്‌ത്രീയുടെ കണ്ണിലൂടെ കാണുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന നോവലാണ്‌ ഡോ. ഖദീജാ മുംതാസിന്റെ 'ബര്‍സ'.
വിശ്വാസവും ലൈംഗികതയും ആത്മീയതുയും മതചിഹ്നങ്ങളും പ്രയോഗങ്ങളുമെല്ലാം സ്‌ത്രീക്കും പുരുഷനും വ്യത്യസ്‌തമാവുന്നതിന്റെ യുക്തിയെയും അതിലെ അയുക്തിയെയും വിമര്‍ശിക്കുന്ന ഒന്ന്‌. ബര്‍സ എന്നാല്‍ മുഖം മറക്കാത്തവള്‍ എന്നര്‍ത്ഥം. ബര്‍സയെയും അതുവഴി നോവലിസ്‌റ്റിന്റെ മതനിലപാടുകളെയും കുറിച്ച്‌ ഡോ. ഖദീജാ മുംതാസുമായി സംസാരിക്കുന്നു.

ഏറനാടന്‍ said...

ആദ്യം ഒരു തേങ്ങ ഇടട്ടേ. ഠേ.. ഇനി വായിക്കട്ടെ. അഭിപ്രായം ഉടന്‍ അറിയിക്കുന്നതായിരിക്കും.

ചള്ളിയാന്‍ said...

ബ്ലോഗ് കൊള്ളാം. പക്ഷെ പുതിയ ലക്കം മാതൃഭൂമിയെ സ്കാന്‍ ചെയ്ത് ഇത്തരത്തില്‍ പബ്ലീഷ് ചെയ്യുന്നത് കോപ്പീറൈറ്റ് വയലേഷന്‍ ആണ്. ഇങ്ങനെ പോയാല്‍ പിന്നെ ബ്ലോഗിലെ കണ്ടെന്‍റ് യാഹൂ മോഷ്ടിച്ചു എന്നതിന് അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലാതെ പോകും. കേസും പുലിവാലും വരാതെ നോക്കിക്കോണം.

അനൂപ് അമ്പലപ്പുഴ said...
This comment has been removed by the author.
അനൂപ് അമ്പലപ്പുഴ said...
This comment has been removed by the author.
Myna said...

പ്രിയ അനൂപ്‌.
"മുഴുവന്‍ സൃഷ്ടിപ്രപഞ്ചങ്ങളുടെയും സ്രഷ്ടാവും സംരക്ഷകനും അന്നദാതാവും നിയന്താവും അല്ലാഹു മാത്രമാകുന്നു. അവനല്ലാതെ ആരാധ്യനേയില്ല. അവനു പുറമെ വിളിച്ചു പ്രാര്‍ത്ഥിക്കപ്പെടുന്നവയെല്ലാം വ്യാജമാകുന്നു. “

എന്നു പറഞ്ഞ നിങ്ങള്‍ അല്ലിയോ ഇന്റെര്‍വ്യൂ ചെയ്തിരിക്കുന്നെ.. നിലവാരം എത്രത്തോളം ഉണ്ടാകുമെന്ന് ഊഹിക്കാവുന്നതെ ഉള്ളൂ.

താങ്കള്‍ പറഞ്ഞ വരികള്‍ ഞാനെവിടെയാണ്‌ കൊടുത്തത്‌. ദയവു ചെയ്‌ത്‌ പറഞ്ഞു തന്നാലും. നിലവാരം അതിനുശേഷം തീരുമാനിക്കാം

പാമരന്‍ said...

അഭിനന്ദനങ്ങള്‍ മൈന. ഒഴുക്കിനെതിരെ ചിന്തിക്കുന്നവരെ ഇങ്ങനെ വെളിച്ചത്തു കൊണ്ടുവരാന്‍ കാണിച്ച മനസ്സിന്‌.

അനൂപേ, അതൊന്നു വായിക്കുകയെങ്കിലും ചെയ്തിട്ടു വിമര്‍ശിക്കൂ..

Unknown said...

നന്നായിരിക്കുന്നു.
സുഹൃത്തെ...
അഭിന്ദനങ്ങള്‍ നേരുന്നു.

ശ്രീവല്ലഭന്‍. said...

പരിചയപ്പെടുത്തലിനു നന്ദി.

prathap joseph said...

'പുരുഷമനസ്സ്‌ ആക്രമണോത്സുകമാണെങ്കില്‍ അതിന്റെ നവീകരണത്തിന്‌ കൂടുതല്‍ ഊന്നല്‍ കൊടുക്കുകയല്ലേ വേണ്ടത്‌? ' -പ്രസക്തമായ കാര്യമാണ്.

manu paingalam said...

ഇസ്ലാമിനു പര്‍ദ്ദ അടിച്ചേല്പ്പിക്കപ്പെട്ടതാണ്.
അല്ലെങ്കില്‍ 10 വര്‍ഷം മുന്പ് ഇങ്ങിനെ
ഒരു സ്തിഥിവിശേഷം ഉണ്ടായിരുന്നോ..?

'പുരുഷമനസ്സ്‌ ആക്രമണോത്സുകമാണെങ്കില്‍ അതിന്റെ നവീകരണത്തിന്‌ കൂടുതല്‍ ഊന്നല്‍ കൊടുക്കുകയല്ലേ വേണ്ടത്‌? '
(പുരുഷമനസ്സുകള്‍ക്കെതിരെ ജാഗരൂകരാവേണ്ടവര്‍
മുസ്ലിം സ്ത്രീകള്‍ മാത്രമാണെന്നാണോ...)

അഭിമുഖം നന്നായിരുന്നു...

‍ശരീഫ് സാഗര്‍ said...

പ്രിയപ്പെട്ട മൈന,
സ്‌ത്രീയുടെ ഏറ്റവും നല്ല രക്ഷാകവചം അവളുടെ മനസ്സാണ്‌. മനസ്സു നന്നല്ലെങ്കില്‍പിന്നെ ആണുങ്ങളുടെ അക്രമോത്സുകതയെപ്പറ്റി പറഞ്ഞിട്ടു കാര്യമില്ല. ആണ്‍മനസ്സിനെ മേല്‍ക്കോയ്‌മാ പ്രകൃതമെന്നും പെണ്‍ഹൃദയത്തെ പീഡാനുഭവാഹ്ലാദം ഇഷ്ടപ്പെടുന്നവള്‍ എന്നും സിഗ്മണ്ട്‌ ഫ്രോയ്‌ഡ്‌ നിര്‍വചിച്ചിട്ടുണ്ട്‌. ആ വാദം സത്യമെന്ന്‌ ശാസ്‌ത്രവും, പിന്നെ ദിവസേന പുറത്തിറങ്ങുന്ന പത്രങ്ങളും, ടെലിവിഷന്‍ വാര്‍ത്തകളും, ഞങ്ങളുടെ തുമ്പക്കണ്ണിപ്പുഴയില്‍ തിരുമ്പാന്‍ വരുന്ന ചില പെണ്ണുങ്ങളും സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്‌.
പര്‍ദ്ദ മാത്രമല്ല മറ്റെന്തു വസ്‌ത്രമായാലും മാക്‌സിമം സെക്‌സിയാവുന്നതിന്റെ ഗവേഷണത്തിലാണ്‌ ചില പെണ്ണുങ്ങള്‍. ഞാനടക്കമുള്ള ആണുങ്ങള്‍ അതിന്റെ പുറകെ പോകുന്നുവെങ്കില്‍ അതിന്‌ ഫ്രോയ്‌ഡിനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. പെണ്ണൊരുമ്പെട്ടാല്‍ നടക്കാത്തതെന്ത്‌....?

Aluvavala said...

വസ്ത്രം അലോസരം തന്നെയാണ്. സാരിയും ബ്ലൗസും ജീന്‍സും പാന്റ്സും ഷര്‍ട്ടും തുടങ്ങി ഏതു വസ്ത്രമാണ് മനുഷ്യന് അലോസരമുണ്ടാക്കാത്തത്? ജോലികഴിഞ്ഞ് വീട്ടിലെത്തി‍ എല്ലാം പറിച്ചെറിഞ്ഞ് കളഞ്ഞാല്‍ എന്തൊരാശ്വാസമാണ്!. ഇതില്‍നിന്നും കൂടുതലായി പര്‍ദ്ദ എന്തലോസരമാണ് മുസ്ലിം സ്ത്രീക്കുണ്ടാക്കുന്നത്? എന്തേ പര്‍ദ്ദയിടുന്നവരുടെ കാര്യത്തില്‍ മാത്രം ഡോ.ഖദീജാ മുംതാസിനിത്ര സഹതാപം?
പര്‍ദ്ദ കറുത്തതാണെന്നതാണോ പ്രശ്നം? കറുത്ത സാരിയും, കറുകറുത്ത ചുരിദാറും, കട്ടി ജീന്‍സും ഇടുന്ന നാട്ടില്‍ പര്‍ദ്ദയുടെ കറുപ്പിനു മാത്രം എന്തു പൊള്ളലാണുള്ളത്? തലയിലിടുന്ന മക്കനയാണോ പ്രശ്നം. ചെറുപ്പം മുതലുള്ള ആ ശീലം മുസ്ലീം പെണ്ണിന് അലോസരം ഉണ്ടാക്കുന്നില്ലെങ്കിലോ? അവളുടെ ആ അസ്തിത്വം അവള്‍ ആസ്വദിക്കുന്നുണ്ടെങ്കിലോ?

മുസ്‌ലിം സ്തീയുടെ അലോസരം കണ്ടെത്തി അവളെ അതില്‍ നിന്നും 'മോചിപ്പിക്കാന്‍' ഡോ.ഖദീജാ മുംതാസ് വാദിക്കുമ്പോള്‍, ഞാന്‍ ഡോക്‌ടറുടെ അലോസരം മാറ്റാന്‍ വാദിക്കാം.

അലോസരമുണ്ടാക്കുന്ന ആ ഇളം പച്ചസാരിയും ബ്ലൗസും അഴിച്ചു പറിച്ചെറിയുക! ഉടുക്കുന്നതിനേക്കാള്‍ സുഖം ഉടുക്കാതിരിക്കുന്നതാണെങ്കില്‍ ഉടുക്കാതിരിക്കുക, ഉടുക്കാതെ നടക്കുക, ഉടുക്കാതെ ഓടുക!

അപ്പോള്‍ ഡോക്ടര്‍ ചോദിച്ചേക്കാം. സാരി എനിക്കലോസരമുണ്ടാക്കുന്നില്ലെങ്കിലോ?

ഡോകടര്‍ക്കലോസരമില്ലെങ്കില്‍ പിന്നെ എനിക്കാണോ പ്രശ്നം?

പക്ഷെ ഒരു സംശയം; ഇതു തന്നെയല്ലേ പാവം മുസ്‌ലിം സ്ത്രീയും ചോദിക്കുന്നുള്ളു? പര്‍ദ്ദ ഞങ്ങള്‍ക്കലോസരമുണ്ടാക്കുന്നില്ലെങ്കിലോ? അന്തസ്സാണുണ്ടാക്കുന്നതെങ്കിലോ?

പിന്നെ ഒരു കാര്യം കൂടി! പുരുഷമനസ്സിനെ നവീകരിക്കാന്‍ വരുന്ന എല്ലാ സ്ത്രീകളും സാരിയോ, ജീന്‍സോ, ഉടുത്ത് വരാന്‍ പറയണം. ചുണ്ടും, വയറും, മുക്കും മൂലയും ഫലമൂലാദികളും ഒക്കെ ഒന്നാസ്വദിക്കാമല്ലോ? എല്ലാവരും പര്‍ദ്ദയിട്ടുവന്നാല്‍ ഒരു കൊഴുപ്പുണ്ടാവില്ല..!

VASANTHI VASUDEVAN said...

Myna, and Dr. Khadija mumthaz, congratulations. You are so brave. I am proud of you. Very well written. I did not read the interview in full, will do later and write to you. Keep up this good work.

Another thing, why can't you activate comment moderation? You can control the comments published on your blog. I mean, you can decide whether to publish it or not.

അനൂപ് അമ്പലപ്പുഴ said...

Ok OK.... Sorry...... aalu mariyathanu. so njan delete cheyunnu aa comment.

അനില്‍ശ്രീ... said...

ആലുവാവാല.. ഇതൊക്കെ പറയേണ്ടത് ഒരു മുസ്ലിം സ്ത്രീ അല്ലേ? അല്ലാതെ പുരുഷന്മാര്‍ ചാടിക്കയറി പറയേണ്ട കാര്യം അല്ലല്ലോ. അലോസരപ്പെടുത്തുന്നു എന്ന് പറയാന്‍ നിങ്ങള്‍ അവസരം കൊടുത്തു നോക്കൂ. അപ്പോള്‍ അറിയാം എത്ര പേര്‍ ഇത് ഇടും എന്ന്. ഇത് ഇടാന്‍ എന്തിഷ്ടമാണെന്നോ, എന്ന് പറയുന്നവര്‍ എത്ര പേര്‍ കാണും എന്ന് അപ്പോള്‍ കാണാം. നാലും അഞ്ചും വയസ്സാകുമ്പോഴേ കെട്ടുന്ന മക്കന അഴിച്ചു മാറ്റിയാല്‍, മുടിയുടെ അറ്റം മറ്റുള്ളവര്‍ കണ്ടാല്‍ നരകം ഫലം എന്ന് ഓതിക്കൊണ്ടിരുന്നാല്‍ ആരു മാറ്റും അതൊക്കെ? ഒരു പെണ്ണിന്റെ മനസ്സില്‍ ഉള്ളത് ഇവര്‍ വിളിച്ചു പറയുമ്പോള്‍, പെണ്ണുങ്ങള്‍ അങ്ങനെ വിചാരിക്കുന്നേ ഇല്ല എന്ന് വിളിച്ചു പറയാനും ഒരു സ്ത്രീയോട് തുണിയഴിച്ച് കളയൂ എന്നുമൊക്കെ പറയാന്‍ നാണമില്ലേ? പര്‍ദ മാറ്റണം എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം തുണിയുടുക്കാതെ നടക്കണം എന്നാണോ മനസ്സിലാക്കിയത്, കഷ്ടം. (പര്‍ദ മാത്രമല്ല ഈ അഭിമുഖത്തില്‍ ഉള്ളത് കേട്ടോ, മുഴുവന്‍ വായിച്ചിട്ടാണോ അഭിപ്രായം പറഞ്ഞത്?)

അവസാന വാക്കുകള്‍ ഒന്നു കൂടി പറയട്ടെ. " മുടി തട്ടത്തിനു പുറത്തേക്ക് നീങ്ങി കിടപ്പുണ്ടോ, സാരിയുടെ ഞൊറി മാറിക്കിടക്കുന്നുണ്ടോ എന്ന് നോക്കിയിരിക്കുന്ന പോലീസുകാരനല്ല പടച്ചവന്‍. ആത്മാവിന്റെ നന്മയെ കാണുന്നവനാണ്. എന്റെ മനസ്സാക്ഷിയായി എന്നില്‍ തന്നെ നിറയുന്നവനാണ്" .

ഇത് എല്ലാവരും മനസ്സിലാക്കിയിരുന്നെങ്കില്‍?

Unknown said...

മുസ്ലിം സ്ത്രിക്കള്‍ക്ക് വലിയ സുരക്ഷിതത്ത്വം പര്‍ദ നല്‍കുന്നുണ്ട് എന്ന കാര്യത്തില്‍
ഒരു സംശയവുമില്ല(അനൂ‍പിന്റെ കമന്റ് ആയാള്‍
സ്വയം ഡീലിറ്റ് ചെയ്താണോ ഇങ്ങനെ ഭീരുത്വമോ
അങ്ങനനെയാണേല്‍ എഴുതരുത്)ഈ അനില്‍ ശ്രി
പറയുന്ന വാക്കുകള്‍ അക്ഷരം പ്രതി ശരിയാണ്
ഏതുഒരു കാര്യം ഏടുത്തു നോക്കിയാലും അതിനെ
അനുകൂലിക്കുന്നവര്‍ ഉണ്ടാകും പ്രതികൂലിക്കുന്നവരും ഉണ്ടാകും

സഞ്ചാരി said...

ഇവിടെ പര്‍ദ്ദയെപ്പറ്റിയാണൊ നോവ്ലിനെപ്പറ്റിയാണൊ കമണ്‍‌റ്റൊണ്ടത് അതല്ല അഭിമുഖത്തെപ്പറ്റിയൊ?
പര്‍ദ്ദയുടെ വിവിധദ്ദോശങ്ങളെപ്പറ്റി അക്കങ്ങളിട്ട് വിവരിക്കാം
1 പര്‍ദ്ദ ഉണ്ടായിരുന്നതു കൊണ്ട് ധരിക്കുന്നവര്‍
2 ഫാഷനുവേണ്ടി ധരിക്കുന്നവര്‍
3 ഭര്‍ത്താവ് പറഞ്ഞതു കൊണ്ട് ധരിക്കുന്നവള്‍
4 മതപ്രസംഗത്തില്‍ പറഞ്ഞതു കൊണ്ട് ധരിക്കുന്നവള്‍
5 മയക്ക് മരുന്ന് കടത്താന്‍ വെണ്ടി
6 സാരി മുഷിഞ്ഞത് കാണതിരിക്കുവാന്‍
7 പിന്നെ ----കച്ചവടത്തിനു വേണൈ
8 എല്ലാവരും ധരിക്കുന്നു അത് കണ്ടിട്ട് ആമിനത്തായും ഉടുക്കുന്നു.
9 പര്‍ദ്ദ സ്വര്‍ഗത്തിലേക്കുള്ള പാസ്സ് എന്ന് ആണുങ്ങള്‍ പറഞ്ഞുപറ്റിക്കുന്നത് കൊണ്ട്.
നാല്പതു വര്‍ഷം മുമ്പേത്തെ ഒരു അനുഭവ കഥ പറയാം എന്റെ മച്ചുനിയന്‍ ഗള്‍ഫില്‍ നിന്ന് വന്നപ്പോള്‍ എന്റെ ഉമ്മയ്ക്ക് വേണ്ടി പര്‍ദയുടെ തുണി കൊണ്ട് കൊടുത്തു അങ്ങിനെ രത്രി ഉപ്പ കടയില്‍ നിന്ന് വന്നപ്പോള്‍ പര്‍ദ തുണിയുടെ വിശേഷം ഉപ്പാനോട് പറഞ്ഞപ്പോള്‍ ഉമ്മയെ കളിയാക്കി കൊണ്ട് ഉപ്പ പറയുന്നത് കേട്ടു നീ ഇപ്പോള്‍ ഉടുത്തിട്ട് മക്കത്തേക്ക് പോകുന്നൊയെന്ന്.
ഈ ആധുനിക യുഗത്തില്‍ പര്‍ദയുടെ വരവ് ഒരു ഫാഷന്‍ അതു കൂടാതെ മറ്റു ചിലതിനൊക്കെ ഒരു സൌകര്യം. പര്‍ദയ്ക്ക് മനസ്സും,മസ്തിഷ്കവുമുണ്ടായിരുന്നുവെങ്കില്‍ അത് എന്നെ ആത്മഹത്യ ചെയ്യുമായിരുന്നു.

സഞ്ചാരി said...

ക‌അബയെ ബിംബാരാധനയോട് ഉപമിച്ചത് ശരിയല്ല ക‌അബയെ പ്രദക്ഷിണം വെക്കുന്ന ഭക്തന്റെ മനസ്സില്‍ അപ്പോളുണ്ടാവുന്നത് ക‌അബയെ ദൈവമായി സങ്കല്‍പ്പിക്കുകയല്ല.
ബര്‍സ വായിച്ചിട്ടില്ല അരെങ്കിലും സഹയിച്ചാല്‍ വായിക്കം.

തോന്ന്യാസി said...

കാലിക പ്രസക്തമായ ഒരു കൂട്ടം ചോദ്യങ്ങളാണ്/കാഴ്ചപ്പാടുകളാണ് ഡോ.ഖദീജാ മുംതാസിന്റേത് ആ ചോദ്യങ്ങളെ/കാഴ്ചപ്പാടുകളെ പുറത്തു കൊണ്ടുവന്ന മൈനയ്ക്ക് അഭിനന്ദങ്ങള്‍...

Unknown said...

Abhimukham nannayittundu. Chodyangalum utharangalum. Chodyangalaanallo abhimukhathe sajeevamakkunnathu.
nhan sadharana blogum mattu internet sadhanangalum print eduthanu vayikkunnathu. screenil vayikkunnathu kanninu athra nallathallallo.
pakshe abhimukham, Barsa ezhuthiya, saudiyi work cheytha oraludethe ayathu kondu pettennu vayikkukayayirunnu. onlinil thanne. nhanum saudiyilaanallo.
Barsa nhan vayichittilla.
Calicut Blog shilpa shalayilanu Mynaye kanunnathu. nhan blogil puthumukhamanu. Mynayude blogukalude kure print eduthu vechittundu, innale. vayichittu commentam.

കടവന്‍ said...

keep it up

ബഷീർ said...

ഇവരുടെയൊക്കെ ഉദ്ധേശ്യം വ്യക്തമാണു.. മുസ്ലിം സ്ത്രീകള്‍ അവരുടെ ഇഷ്ടത്തിനനുസരിച്ച്‌ വസ്ത്രം ധരിക്കട്ടെ.. ഖദീജയും മൈനയും അവര്‍ക്കിഷ്ടമുള്ളത്‌ ധരിക്കുകയോ ധരിക്കാതിരിക്കുകയോ ( ആലുവവാല പറഞ്ഞത്‌ പോലെ ) ചെയ്യട്ടെ.. മുസ്ലിം സ്ത്രീകള്‍ക്കില്ലാത്ത ഒരു ബേജാറു ഖദീജാക്കും മൈനക്കും എന്തിനാ ? മാത്യഭൂമിയുടെ ഉദ്ധേശ്യവും ഇവരുടെ ഉദ്ധേശ്യവുമൊക്കെ മുസ്ലിംങ്ങള്‍ നന്നായി അറിഞ്ഞവരാണ്‌`. ഈ പ്രസിദ്ധീകരണങ്ങള്‍ ചിലവാകാനുള്ള ഒരു കുറുക്കുവഴി.. മൈനയും ഖദീജയും കന്യാസ്ത്രീകളെ യും സന്യാസിനിമാരെയും ഒന്നും സമുദ്ധരിക്കാന്‍ നില്‍ക്ക്കാത്തതെന്തേ ? പേരു ഒരു ഭാരമാവുന്നുന്‍ണ്ടോ ?

വാസന്തി വാസുദേവനെപ്പോലെ വായിക്കുന്നതിനു മുന്നെ അഭിനന്ദനം അറിയിക്കുന്നവര്‍ ഇനിയും ധാരാളം വരും.. എഴുത്ത്‌ നിര്‍ത്തരുത്‌. മാത്യഭൂമിക്കും ഖദീിസാക്കും ജീവിക്കണ്ടെ...

Aluvavala said...

അനില്‍ ശ്രീ..!
ഒരിക്കലും അല്ല. മുസ്‌ലിം സ്ത്രീ മാത്രമല്ല അതു പറയേണ്ടത്. മുസ്‌ലിം സ്ത്രീയുടെ ഭര്‍ത്താവിനു പറയാം, മകനു പറയാം, സഹോദരനു പറയാം, പിതാവിനും പിതാമഹനും പിതൃവ്യനും പുരോഹിതനും അയല്‍ക്കാരനും പറയാം, പ്രിയപ്പെട്ട അനില്‍ ശ്രീക്കും, പറയപ്പെട്ട ഖദീജാ മുംതാസിനും പാവപ്പെട്ട ആലുവവാലക്കും പ്രിയ മൈനക്കും പറയാം.!

ഞാന്‍ പറഞ്ഞല്ലോ? സാരിയും ജീന്‍സും ചുരിദാറും അലോസരപ്പെടുത്തുന്നു എന്നു പറയാന്‍ മലയാളിപ്പെണ്ണീന് അവസരം കൊടുത്താല്‍ എത്രപേര്‍ അതൊക്കെ അഴിച്ചു പറിച്ചെറിയും? ഇല്ല ഉണ്ടാകില്ല. അത്ര പോലും ഉണ്ടാകില്ല സാറേ പര്‍ദ്ദ വലിച്ചെറിയുന്ന മുസ്‌ലിം സ്ത്രീ..!

ഇവര്‍ വിളിച്ച് പറഞ്ഞത് ഒരു പെണ്ണീന്റെയും മനസ്സിലുള്ളതല്ല. അവരുടെ മാത്രം മനസ്സിലുള്ളതാണ്. ഞാന്‍ പറഞ്ഞത് മുസ്‌ലിം സ്ത്രീയുടെ മനസ്സിലുള്ളതാണ് (മുസ്‌ലിം സ്ത്രീയുടെ മൂത്ത മകനും, കൊച്ചു മകനും, ഇത്താടെ മകനും, കൊച്ചാപ്പാടെ മകനും, ഭര്‍ത്താവും, അയല്‍ക്കാരനും ഒക്കെ ആയത് കൊണ്ട്). അവര്‍ സസന്തോഷം സ്വീകരിച്ചതാണ് ലോകമേ ആ പര്‍ദ്ദയെ. അവര്‍ക്കിഷ്ടമാണത്. പര്‍ദ്ദയണിയാത്തവര്‍ സസന്തോഷം പച്ച സാരി ഉടുക്കുന്ന പോലെ സസന്തോഷം അവര്‍ അതുടുക്കുന്നു.

അലോസരം മാറ്റാന്‍, അവരോടു പര്‍ദ്ദ മാറ്റാന്‍ ആഹ്വാനം ചെയ്യുന്നവര്‍ ആദ്യം സ്വന്തം അലോസരം മാറ്റട്ടെ.
മുസ്‌ലിം പെണ്ണ് സ്വന്തം അലോസരം മാറ്റാനറിയാത്ത പൊട്ടിയൊന്നുമല്ല! അങ്ങനെയങ്ങു തെറ്റിദ്ധരിക്കല്ലേ..!

പെണ്ണീനോടല്ല ഞാന്‍ ഉടുത്തത് അഴിച്ചെറിയാന്‍ പറഞ്ഞത്. മുസ്‌ലിം സ്ത്രീയോട് പര്‍ദ്ദ മാറ്റാന്‍ പറഞ്ഞ നാരീ കാപട്യത്തോടാണ്.

"ആത്മാവില്‍ നന്‍‌മയുള്ള മലയാളി മങ്കമാരേ..! മനസ്സാക്ഷിയായി ദൈവം നിറഞ്ഞവരേ..! നിങ്ങളുടെ സാരികളുടെ ഞൊറികള്‍ അകന്നു മാറട്ടെ! ആഗോള മുടികളേ അതിര്‍ത്തി ലംഘിച്ച് അന്തരീക്ഷത്തില്‍ പറന്നുയരൂ.! ചോദിക്കില്ല, ഇവിടെ ഒരു പോലീസും!"

അനില്‍ ഐക്കര said...

ബര്‍സ എന്ന നോവല്‍ വായിക്കാതെ അഭിപ്രായം പറയുന്നതില്‍ കഴമ്പില്ല. ഏതായാലും ഖദീജയുടെ ഉള്‍നൊമ്പരങ്ങള്‍ ഏതു വിധത്തില്‍ കൃതിയെ സ്വാധീനിച്ചു എന്ന് വെളിപ്പെടുത്തുവാന്‍ അഭിമുഖത്തിനു കഴിഞ്ഞിട്ടുണ്ട്.
നന്ദി.

അനില്‍ ഐക്കര said...

ബര്‍സ എന്ന നോവല്‍ വായിക്കാതെ അഭിപ്രായം പറയുന്നതില്‍ കഴമ്പില്ല. ഏതായാലും ഖദീജയുടെ ഉള്‍നൊമ്പരങ്ങള്‍ ഏതു വിധത്തില്‍ കൃതിയെ സ്വാധീനിച്ചു എന്ന് വെളിപ്പെടുത്തുവാന്‍ അഭിമുഖത്തിനു കഴിഞ്ഞിട്ടുണ്ട്.
നന്ദി.

അനില്‍ശ്രീ... said...

ഈ പറഞ്ഞതൊന്നും ചുമ്മാ വിളിച്ച് പറഞ്ഞതല്ല ആലുവാവാല. കൂടെ ജോലി ചെയ്യുന്നവരും ഇവിടെ അറിയാവുന്നവരുമായ സ്ത്രീകള്‍ ചെയ്യുന്നത് തന്നെയാണ്. എന്റെ കൂട്ടത്തില്‍ നിങ്ങളുടെ ആലുവാക്കാരും ഉണ്ട്, ഇടപ്പള്ളിക്കാരും ഉണ്ട്, തിരുവനന്തപുരംകാരുമുണ്ട്. ഇവരില്‍ ആരും പര്‍ദ ഇടുന്നില്ല. കാരണം വിദ്യാഭ്യാസം ഉണ്ട് , സ്വയം തീരുമാനിക്കാനുള്ള കഴിവുണ്ട്. ബഷീറേ, മുസഫയില്‍ അല്ലേ? അബുദാബി സിറ്റി വരെ വന്നാല്‍ ഞാന്‍ കാണിച്ചു തരാം ഇവരെ. നേരി‍ട്ടു ചോദിച്ചോളൂ. ഇവര്‍ വിശ്വാസികള്‍ തന്നെയാണ്. അഞ്ചു നേരം നിസ്കരിക്കുന്ന കുടുംബത്ത് ഉള്ളവര്‍ തന്നെ. പിന്നെ നിങ്ങളെ പോലെ ഉള്ളവര്‍ നിറഞ്ഞ കുടുംബത്തില്‍ നിന്നു ആരും കാണീല്ല എന്ന് കരുതി , എല്ലാവരും അങ്ങനെ ആണെന്നൊന്നും പറഞ്ഞു കളയെല്ലേ.. നമ്മളും ഈ ലോകത്തില്‍ തന്നെയാ ജീവിക്കുന്നെ. ചെര്‍പ്പുളശ്ശെരി, ഷൊര്‍ണ്ണൂര്‍ തുടങ്ങി കൊല്ലം, തിരുവനന്തപുരം വരെ ധാരാളം മുസ്ലിം കുടുംബത്തില്‍ പോയിട്ടും സഹകരിച്ചിട്ടുമുള്ളതാ. ഇപ്പോഴും ഇവിടെയും ദിവസേന ധാരാളം ആള്‍ക്കാരെ (കുടുംബങ്ങളെ ) കാണുന്നതാ. ഇവിടെ എനിക്കറിയാവുന്ന വിദ്യാഭ്യാസം ഉള്ളവരില്‍ സ്ഥിരമായി പര്‍ദ്ദ ഇടുന്നവര്‍ ഒരാളും ഇല്ല എന്ന് ഞാന്‍ പറഞ്ഞാല്‍ അതിശയോക്തിയല്ല ആലുവാവാല. തട്ടവും മഫ്തയും ഇടുന്നവര്‍ ധാരാളം ഉണ്ട് കേട്ടോ.

चेगुवेरा ചെഗുവേര said...
This comment has been removed by the author.
sunilfaizal@gmail.com said...

പ്രിയ ആലുവാവാല
ഡോ. ഖദീജാ മുംതാസും മൈനയും നോവലിലും അഭിമുഖത്തിലും ഒരിടത്തും പര്‍ദ ധരിക്കുന്നത്‌ മോശം കാര്യമാണെന്ന്‌ പറഞ്ഞിട്ടില്ലല്ലോ. "ഓരോരുത്തര്‍ക്കും ഇഷ്ടവസ്‌ത്രത്തിന്‌ സ്വാതന്ത്ര്യമുണ്ട്‌. അവനവനവന്റെ മാന്യതയക്കും , സൗകര്യത്തിനും, സൗന്ദര്യബോധത്തിനും ഇണങ്ങിയത്‌". എന്ന്‌ ഡോക്ടര്‍ പറയുന്നത്‌ ഉടുത്തെതെല്ലാം അഴിച്ചെറിയണമെന്ന അര്‍ത്ഥത്തിലല്ല. ബര്‍സ വായിച്ച ഒരു സ്റ്റുഡന്റ്‌ ": മഫ്‌ത്തയിട്ട ഞങ്ങളെ കാണുമ്പോള്‍ ഡോക്ടര്‍ക്ക്‌ എന്താണ്‌ തോന്നുന്നത്‌?" എന്നു ചോദിച്ചു എന്നും, ഡോക്ടര്‍ക്ക്‌ അവരോടൊക്കെ കടുത്ത അസഹിഷ്‌ണുതയാണെന്ന്‌ അവള്‍ സംശയിക്കുന്നു എന്നും അഭിമുഖത്തില്‍ ഖദീജാ മുംതാസ്‌ പറയുന്നുണ്ട്‌. അഭിമുഖം വായിച്ചതിനു ശേഷം ആ വിദ്യാര്‍ത്ഥിനി കൂടുതല്‍ സൗഹൃദം കാണിക്കുന്നതായി ഇന്നലെ ഡോക്ടര്‍ പറഞ്ഞു. കാരണം ഡോക്ടറുടെ നിലപാട്‌ വ്യക്തമാവാന്‍ അഭിമുഖം സഹായിച്ചിട്ടുണ്ട്‌. കാരണം അവര്‍ വിശ്വാസത്തിനോ പര്‍ദയ്യോ എതിരല്ലല്ലോ. എന്നാല്‍ ചിന്തിക്കുന്ന, നിലപാടുള്ള എഴുത്തുകാരിയായ സ്‌ത്രീയായതുകൊണ്ട്‌ മകനെ ബലികൊടുക്കുന്ന ഇബ്രാഹിം നബിയുടെ ത്യാഗസന്നദ്ധതയോ മാറ്റി നിര്‍ത്തി, ആ നേരത്തുണ്ടാവുന്ന ഹാജറാബീവിയുടെ മനോഗതങ്ങളെ സങ്കല്‍പ്പിച്ചു കൊണ്ട്‌ ബര്‍സ എഴുതി. ഇസ്ലാമിനെ സ്‌ത്രീയുടെ വീക്ഷണത്തില്‍ നോക്കിക്കാണുന്ന മലയാളത്തിലെ ആദ്യത്തെ എഴുത്ത്‌. എതിരഭിപ്രായങ്ങള്‍ ക്രിയാത്മകവും, സര്‍ഗ്ഗാത്മകവുമായാല്‍ എത്ര ആരോഗ്യകരമാണ്‌. ലോകം ഒരു വീക്ഷണകോണില്‍ മാത്രമല്ലല്ലോ സഞ്ചരിക്കുന്നത്‌്‌. എതു ചട്ടക്കൂട്ടിലും വിശ്വാസസംഹിതയിലും അനുസരണയോടെ ഒതുങ്ങി ജീവിക്കുന്നവര്‍ക്കും ത്മസംഘര്‍ഷങ്ങളുണ്ടാകാറില്ലേ? മുസ്ലീം നവോത്ഥാനത്തിന്‌ മുന്നിട്ടിറങ്ങിയ സീതിസാഹിബിന്റെ പിന്‍തലമുറക്കാരിയാണ്‌ ഡോ. ഖദീജ മുംതാസ്‌. സൗദിയില്‍ വെച്ചാണ്‌ ഇസ്ലാം മതത്തെ അവര്‍ ആഴത്തില്‍ പഠിക്കുന്നതെന്ന്‌ ഡോക്ടര്‍ വ്യക്തമാക്കുന്നുണ്ട്‌.
പര്‍ദയില്‍ മാത്രം ചര്‍ച്ച ഒതുക്കല്ലേ ആലുവാവാല...ബര്‍സയും അഭിമുഖവും പൂര്‍ണ്ണമായി ദയവായി വായിക്കൂ. മതവിശ്വാസികളും ചിന്തകരും ബര്‍സ വായിച്ച്‌ അനുകൂലിച്ചും പ്രതികൂലിച്ചും ക്രിയാത്മകമായി പ്രതികരിച്ചിട്ടുണ്ട്‌. അതൊന്നും ഒരു പര്‍ദയില്‍ മാത്രം തൂങ്ങിയല്ല. ഒരാളും ആലുവാവാല പറയുംപോലെ ഉടയാടകള്‍ വലിച്ചെറിയാനും പറഞ്ഞിട്ടില്ല.

ഉപാസന || Upasana said...

ഞാന്‍ വായിച്ചിരുന്നു.
നല്ല അഭിമുഖമയിരുന്നു മൈന.
ആശംസകള്‍
:-)
ഉപാസന

സ്മിതം said...

പാചകത്തിനിടെ കറിവേപ്പില തീര്‍ന്നാല്‍ തിരക്കിട്ടു സൂപ്പര്‍മാര്‍ക്കറ്റില്‍ പോവാന്‍ ചൂരിദാറ് വലിച്ചു കയറ്റുന്നതിന്നതിനേക്കാളും പര്‍ദ്ദയും ഷാളും ഇടുക എന്ന എന്റെ സൌകര്യമാ എന്നെ ചൂരിദാറിനേക്കാള്‍ പര്‍ദ്ദയിടാന്‍ പ്രേരിപ്പിക്കുന്നത്, പിന്നെ എന്റെ ബോഡി ഷേപ്പിനു ചൂരിദാറിനേക്കാല്‍ യോജിക്കുന്നതു പര്‍ദ്ദയും സാരിയുമാണ്. പിന്നെ ഈ അറബ് നാട്ടില്‍ ഈ വസ്ത്രത്തിനു ചൂരിദാറിനേക്കാ‍ള്‍ ഇത്തിരി പ്രാമുഖ്യം ഉണ്ട്. എല്ലാ മതക്കാരും പര്‍ദ്ദയെ ആവശ്യാനുസരണം ഉപയോഗിക്കുന്നതായിരിക്കും, മുസ്ലിംകളുടെ ഈ വസ്ത്രധാരണത്തിലുള്ള കുത്തക തകര്‍ക്കാന്‍ നല്ലത്.

Malayali Peringode said...

noval evide...
interview evide...
commentukal evide...?!!

charcha kevalam pardhayil maathram othukki kalayalle plz!

ഗുപ്തന്‍ said...

പ്രസക്തമായ വിഷയങ്ങള്‍ പ്രകോപനങ്ങള്‍ ഇല്ലാതെ അവതരിപ്പിച്ചതില്‍ രണ്ടുപേരും അഭിനന്ദനം അര്‍ഹിക്കുന്നു. ഇതു പോസ്റ്റ് ചെയ്തതിന് നന്ദി മൈന.

Unknown said...

പ്രിയപ്പെട്ട മൈന , വളരെ അഭിമാനത്തോടെയാണ് മാതൃഭൂമിയിലെ പ്രസ്തുത അഭിമുഖം ഇന്നലെ വായിച്ചു തീര്‍ത്തത് . ഒരു ബ്ലോഗ്ഗര്‍ അഥവാ കേരള ബ്ലോഗ് അക്കാദമിയിലെ ഒരു കുടുംബാംഗം എന്ന നിലയില്‍ ആണ് മൈനയുടെ ഇന്റര്‍വ്യു എന്നില്‍ അഭിമാനം ഉണ്ടാക്കിയത് . വളരെ സാര്‍ത്ഥകമായ ചോദ്യങ്ങള്‍ ഉന്നയിച്ച് നോവലിസ്റ്റിന്റെ മനസ്സ് തുറന്ന് ഉത്തരങ്ങള്‍ പറയിപ്പിക്കാന്‍ മൈനയ്ക്ക് കഴിഞ്ഞു എന്നത് ആ അഭിമുഖത്തിന്റെ നിലവാരം ഉയര്‍ത്തുന്നു .

ഇനിയും ഇത്തരത്തില്‍ ചിന്തകള്‍ക്ക് വളമേകുന്ന സൃഷ്ടികള്‍ പ്രതീക്ഷിച്ചു കൊണ്ട് ആശംസകളോടെ ,

(ഒരു ഓഫ് )അനിലിന്റെ കമന്റ് വളരെ നന്നായി എന്ന് പറയാതെ പോകാന്‍ കഴിയുന്നില്ല . സുനിലിന്റെ കമന്റും മാതൃകാപരം തന്നെ .

സലാഹുദ്ദീന്‍ said...

പ്രിയ സഹോദരി മൈന

“ഇസ്ലാമിനുള്ളിലെ കടുംപിടുത്തങ്ങളെ സ്‌ത്രീയുടെ കണ്ണിലൂടെ കാണുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന നോവലാണ്‌ ഡോ. ഖദീജാ മുംതാസിന്റെ 'ബര്‍സ'.“

ഇസ്ലാമില്‍ ഒരും കടും പിടുത്തവുമില്ലല്ലോ സഹോദരി മൈന. എന്നാല്‍ മുസ്ലീം ആയിരിക്കണമെങ്കില്‍ ചില നിബന്ധനകളുണ്ടെന്ന് മാത്രം. ഒരാള്‍ മുസ്ലിം ആണെന്ന് പറയുകയും ആ നിബന്ധനകള്‍ പാലിക്കാതിരിക്കുകയും ചെയ്യുന്നതില്‍ ഒരത്ഥവുമില്ല.


അത് പാലിക്കാത്തവരോട് ബല പ്രയോഗമെ അനുവദിച്ചിട്ടില്ല ഞാന്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്ത ഇസ് ലാം. സഹോദരി ഇസ്ലാം എന്തെന്ന് തന്റെ ജീവിത സാഹചര്യം മാത്രം വെച്ച് വിലയിരുത്തിയതാണ് കുഴപ്പം.

സ്ത്രിക്ക് പ്രകൃത്യാ തന്നെ പുരുഷനുമായി ഒരു പാട് വിവേചനങ്ങളുണ്ട്. അതിനാല്‍ തന്നെ എല്ലാ കാര്യങ്ങളും ആഴത്തില്‍ പഠിക്കണമെന്നും അതനുസരിച്ച് സമൂഹത്തില്‍ മാറ്റങ്ങള്‍ക്കായി പ്രവര്‍ത്തിക്കണമെന്നുമാണ് എനിക്ക് സഹോദരി മൈനയോട് വിനീതമായി അപേക്ഷിക്കാനുള്ളത്.

ഏതായാലും സ്ത്രീ സ്വാതന്ത്രിയത്തെ കുറിച്ച് വാ തോരാതെ പ്രസംഗിക്കുന്നവര്‍ സ്ത്രീയും അവളുടെ ശരീരവു വെറും ഒരു കച്ചവട വസ്തുവായി മത്രം അധ:പതിച്ചു പോകുന്നതില്‍ തെല്ലും നോവില്ലാത്തവരാണല്ലോ എന്നറിയുന്നതിള്ള ഒരു വിശമം മാത്രമേയുള്ളൂ.

Myna said...

എല്ലാവര്‍ക്കും നന്ദി. തിരക്കുകള്‍ക്കിടയില്‍ ഇടക്ക്‌ മറുപടി എഴുതാന്‍ പറ്റിയില്ല. കമന്‍റുകള്‍ കാണുമ്പോള്‍ പലവിധ സംശയങ്ങളുണ്ടെനിക്ക്‌. ആദ്യം സലാഹുദ്ദീന്റേതാകട്ടെ. താങ്ങള്‍ ഇതു മുഴുവനും വായിച്ചിട്ടാണോ കമന്റിയത്‌. ആദ്യവരി വായിച്ചിട്ട്‌ നിങ്ങളുടെ കാഴ്‌ചപ്പാട്‌ അവതരിപ്പിക്കുകയായിരുന്നില്ലേ? എന്താണ്‌ ഇന്റര്‍വ്യൂവില്‍, എന്താണ്‌ ബര്‍സ, എന്തുകൊണ്ട്‌ ഡോക്ടര്‍ ഈ നോവലെഴുതി....ഇതൊന്നും പലരും മനസ്സിലാക്കിയിട്ടില്ല എന്നു തോന്നുന്നു. പ്രത്യേകിച്ച്‌ അതിരോഷം കൊള്ളുന്നുവര്‍. ആലുവാവാലയും അങ്ങനെ ആയിരുന്നു. പോസ്‌റ്റ്‌ കൊടുക്കുമ്പോള്‍ പര്‍ദ്ദയെ സംബന്ധിച്ച ഒരു ചോദ്യവും ഉത്തരവുമാണ്‌ കൊടുത്തിരിന്നത്‌. സ്‌കാന്‍ ചെയ്‌ത കോപ്പി കൊടുത്തിരുന്നില്ല. 20 ചോദ്യങ്ങളും മറുപടികളുമുള്ള ഈ അഭിമുഖത്തിലെ അപ്രധാനമായ ഒരു കാര്യത്തെ ചൊല്ലിയാണ്‌ ചര്‍ച്ച കടന്നു പോയത്‌. മലയാളി ചോദിച്ചതുപോലെ
'noval evide...
interview evide...
commentukal evide...?!!

charcha kevalam pardhayil maathram othukki kalayalle..'

പാമരന്‍, അനില്‍ ശ്രീ, സുനില്‍, തോന്ന്യാസി, സാദിഖ്‌, ഉപാസന, മലയാളി, ഗുപ്‌തന്‍, സുകുമാരന്‍ അഞ്ചരക്കണ്ടി ഇവര്‍ വായിച്ചിട്ടുതന്നെയാണ്‌ കമന്റിയത്‌ എന്നാണ്‌ എന്റെ വിശ്വാസം. ഓര്‍ക്കുട്ട്‌ വഴിയും മെയില്‍ വഴിയും വിയോജിച്ചും യോജിച്ചും അഭിപ്രായമറിയച്ചവര്‍ക്കും നന്ദി.
പിന്നെ എന്നെ സംബന്ധിച്ച്‌ എനിക്കുണ്ടായിരുന്ന ചില ചോദ്യങ്ങളായിരുന്നു ബര്‍സയില്‍ കണ്ടത്‌. ചിന്തയിലെ ഐക്യം കൊണ്ടാണ്‌ ആദ്യമായി ഒരു അഭിമുഖം തയ്യാറാക്കാന്‍ പ്രേരിപ്പിച്ചത്‌.
സ്‌ത്രീ കച്ചവടചരക്കാവുന്നു എന്നു പറയുന്നു ചിലര്‍. അങ്ങനെയെങ്കില്‍ പുരുഷനും കച്ചവട ചരക്കല്ലേ..എന്തുകൊണ്ട്‌ പെണ്ണിനെ മാത്രം നോക്കുന്നു. മണ്ടന്‍ പുരുഷനൊരു വിചാരമുണ്ട്‌. ഞങ്ങള്‍ക്കേ കണ്ണുള്ളു എന്ന്‌. പെണ്ണുങ്ങള്‍ പലപ്പോഴും മിണ്ടാതിരിക്കുന്നതുകൊണ്ടല്ലേ അത്‌. മിക്കപുരുഷന്മാരെ കണ്ടാലും ഞാന്‍ നോക്കാറുണ്ട്‌. കൊള്ളാലോ എന്നോ തരക്കേടില്ല എന്നോ എന്തിനുകൊള്ളാമെന്നോ ഒക്കെ തോന്നാറുമുണ്ട്‌. അതു പക്ഷേ വേറൊരുതരത്തിലുള്ള തോന്നലുകൊണ്ടല്ല..സഹജീവിയായതുകൊണ്ട്‌..മനുഷ്യനായതുകൊണ്ട്‌....ഇനി നിങ്ങളെയൊക്കെ നോക്കാതെയും ഹെയര്‍സ്‌റ്റൈലും മീശയും ഒക്കെ നോക്കി ആസ്വദിക്കാതിരിക്കണമെങ്കല്‍ അറബിക്കുപ്പായമിട്ടു നടന്നോ..നിങ്ങള്‍ക്ക്‌ കാലത്തിനനുസരിച്ച്‌ കോലം കെട്ടാം. സത്രീക്കുപറ്റില്ല. എന്തു ന്യായമാണത്‌?

ശ്രീവല്ലഭന്‍. said...

മൈന,
ആദ്യം വന്നിരുന്നു. ലേഖനം മുഴുവന്‍ വായിക്കാന്‍ സാധിക്കാഞ്ഞതിനാല്‍ അഭിപ്രായം പറഞ്ഞില്ല. ഇപ്പോഴും വായിച്ചിട്ടില്ല.

പക്ഷെ മുകളില്‍ എഴുതിയിരിക്കുന്ന കമന്റ് വളരെ ഇഷ്ടപ്പെട്ടു. പര്‍ദ്ദയുടെ കാര്യത്തില്‍ താങ്കളോട് യോജിക്കുന്ന പല 'മണ്ടന്മാരും' ഞെട്ടും. കാരണം താങ്കള്‍ പറഞ്ഞത് ഒരു പുരുഷാധിപത്യ സമൂഹത്തില്‍, സ്ത്രീയില്‍ നിന്നും ഒട്ടും പ്രതീക്ഷിക്കാതതാണ് (അതിന് ജാതിയോ, മതമോ ഒന്നും വ്യത്യാസം ഇല്ല). സ്ത്രീയ്ക്ക് കണ്ണും മനസ്സും ഒക്കെ ഉള്ള ഒരു ജീവിയായ് അംഗീകരിച്ചിട്ടില്ല. പുരുഷന് ജോലി ചെയ്തു കൊടുക്കുന്ന ഒരു ജീവി മാത്രം. മകള്‍, ഭാര്യ, അമ്മ ............ആ തുറന്നെഴുത്തിന് നന്ദി.

സലാഹുദ്ദീന്‍ said...

പ്രിയ സഹോദരി മൈന

ആദ്യം കമന്റിയപ്പോള്‍ താങ്കളുടെ അഭിമുഖം ഞാന്‍ വായിച്ചില്ല എന്നത് ശരി തന്നെയാണ്.
വായിച്ചപ്പോഴും താഴെ പറയുന്ന അഭിപ്രായത്തില്‍ ഞാന്‍ ഡോ. ഖദീജാ മുംതാസിനെ കുടെ ചേര്‍ക്കുന്നു.

“സഹോദരി ഇസ്ലാം എന്തെന്ന് തന്റെ ജീവിത സാഹചര്യം മാത്രം വെച്ച് വിലയിരുത്തിയതാണ് കുഴപ്പം.“

ലോകത്ത് ഇസ് ലാം നല്‍കിയത്ര ആദരവ് സ്ത്രീക്ക് നല്‍കിയ മറ്റൊരു ദര്‍ശനം ഏതെന്ന് കൂടി വ്യക്തമാക്കിയാല്‍ ഉപകാരമായിരിക്കും. ഇസ്ലാം പുരുഷ കേന്ദ്രീകൃതമോ സ്ത്രീ കേന്ദ്രീകൃതമോ അല്ല. അത് മനുഷ്യകേന്ദ്രീകൃതമാണെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.

ഒരുദാഹരണം പറയാം :
സാധാരണ മലയാളത്തില്‍
ഭാര്യ എന്നാല്‍ ഭരിക്കപ്പെടുന്നവള്‍
എന്നും ഭര്‍ത്താവ് എന്നാല്‍ ഭരിക്കുന്നവന്‍ എന്നും ആണ് അര്‍ത്ഥം.(തെറ്റാണെങ്കില്‍ തിരുത്തി തരിക)

എന്നാള്‍ ഖുര്‍ ആന്‍ രണ്ട് പേരെയും ഒരേ പദത്തിലാണ് വിളിക്കുന്നത്. ‘സൌജ്‘ അഥവാ ‘ഇണ’ ഇവിടെ രണ്ട് പേര്‍ക്കും തുല്യ പങ്കാളിത്തമാണ്.

ഡോ.ഖദീജാ മുംതാസിന്റെ വിഹ്വലതകള്‍ പ്രധാനമായും സൌദിയിലെ തന്റെ പ്രവാസ ജീവിതവുമായി ബന്ധ പ്പെട്ടതാണെന്നു തോന്നുന്നു.

പിന്നെ കഅബാ സന്ദര്‍ശനത്തിലെ വിഗ്രഹാരാധനയുമായി ബന്ധപ്പെട്ട ചില തെറ്റിദ്ധാരണകളും.

മറ്റൊണ് നാല് കെട്ടുന്നതിനെ കുറിച്ച്. അത് ഒരവകാശമാണെന്ന് വാദിച്ചാല്‍ തെറ്റായിരിക്കും എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അവകാശത്തേക്കാള്‍ സാഹചര്യത്തിനായിരിക്കും ഇവിടെ മുന്‍ തൂക്കം. ഉത്തമം ഒന്ന് തന്നെയാണ്

പര്‍ദ്ദ എന്ന പ്രത്യേക വസ്ത്രം തന്നെ ധരിക്കണമെന്ന്
ഒരു നിര്‍ബന്ധവുമില്ല ഇസ് ലാമില്‍. മാന്യമായി വസ്ത്രം ധരിക്കണമെന്നാണ് ഇസ് ലാം നിഷ്കര്‍ഷിക്കുന്നുള്ളൂ.

പിന്നെ മൈനയോട്: എന്ത് മാറ്റമാണ് ഇസ്ലാമില്‍ ഡോ. ഖദീജാ മുംതസ് ഉദ്ദേശിച്ചത് എന്ന് താങ്കളുടെ ഭാഷയില്‍ ഒന്ന് വിവരിച്ചാല്‍ നന്നായിരിക്കും. എനിക്ക് വല്ല തെറ്റും സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്താന്‍ കൂടി വേണ്ടിയാണിത്.

ശ്രീവല്ലഭന്‍. said...

മുകളിലെ എന്റെ കമന്റില്‍ 'ലേഖനം' എന്നുള്ളത് 'ഇന്റര്‍വ്യൂ' എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ.

സലാഹുദ്ദീന്‍ said...
This comment has been removed by the author.
സലാഹുദ്ദീന്‍ said...

സ്ത്രീയുടെ പദവി ഇസ് ലാമില്‍

Pramod Nair said...

Doctorude Chinthakal enikku eshtapettu.........Athu manassilakkuvan avasaram orukkiya mainakku ente nandi.

ടി.സി.രാജേഷ്‌ said...

ഇസ്ലാം പുരുഷ കേന്ദ്രീകൃതമോ സ്ത്രീ കേന്ദ്രീകൃതമോ അല്ല. അത് മനുഷ്യകേന്ദ്രീകൃതമാണെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.

ഒരുദാഹരണം പറയാം :
സാധാരണ മലയാളത്തില്‍
ഭാര്യ എന്നാല്‍ ഭരിക്കപ്പെടുന്നവള്‍
എന്നും ഭര്‍ത്താവ് എന്നാല്‍ ഭരിക്കുന്നവന്‍ എന്നും ആണ് അര്‍ത്ഥം.


പ്രിയ സലാഹുദ്ദീന്‍,
താങ്കള്‍ക്കു കുഴപ്പം പറ്റിയതിവിടെയാണ്‌. ഇസ്ലാമില്‍ ആണും പെണ്ണുമില്ലെന്ന താങ്കളുടെ കാഴ്‌ചപ്പാട്‌ ആ മതത്തെ അറിയാത്തുകൊണ്ടാണ്‌. ആണിനെയും പെണ്ണിനെയും മാറ്റിനിര്‍ത്തി മനുഷ്യന്‍ മാത്രം എന്നു ചിന്തിച്ചാല്‍ അത്‌ ഏറ്റവും വലിയ പ്രകൃതി വിരുദ്ധ ചിന്തയാകും. ഇസ്ലാം, ഹിന്ദു, ക്രിസ്‌ത്യന്‍ തുടങ്ങിയ വിഭജനങ്ങള്‍ മാറ്റിനിര്‍ത്തിയാണ്‌ മനുഷ്യനെ സൃഷ്ടിക്കേണ്ടത്‌. കാരണം അവയെല്ലാം ഉണ്ടാക്കിയത്‌ നാമാണ്‌. മറിച്ച്‌ ആണിനേയും പെണ്ണിനേയും സൃഷ്‌്‌ടിച്ചത്‌ പടച്ചതമ്പിരാനാണെന്ന വാസ്‌തവം താങ്കളെ പഠിപ്പിക്കാന്‍പോലും ഈ മതത്തിനായില്ലെങ്കില്‍ കുറ്റം മതത്തിന്റെയല്ല, താങ്കളുടേതാണ്‌. ആണും പെണ്ണുമില്ലെങ്കില്‍ മനുഷ്യകുലത്തിനെന്തു പ്രസക്തി?
പിന്നെ ഭാര്യ, ഭര്‍ത്താവ്‌്‌്‌ ഏന്നീ വാക്കുകള്‍ക്ക്‌്‌ ഈ അര്‍ഥം താങ്കള്‍ കണ്ടെത്തിയത്‌ എവിടെനിന്നാണെന്നുകൂടി പറഞ്ഞുതന്നാല്‍ ഉചിതം. ഇതില്‍ കൂടുതലായൊന്നും താങ്കളുടെ കമന്റുകളോടു പ്രതികരിക്കാനില്ല. കാരണം അതില്‍ പലതും ആണും പെണ്ണുമല്ലാത്തതാണ്‌. താങ്കളുടെ തന്നെ വിശദീകരണപ്രകാരം അത്‌........ ആണ്‌ !

Aluvavala said...

"കേന്ദ്രീകൃതം" എന്ന വാക്ക് വക്രബുദ്ധി ശ്രദ്ധിച്ചില്ലാ എന്നു തോന്നുന്നു! അതോ അതിന്റെ അര്‍ത്ഥം അറിയാത്തതോ?

സലാഹുദ്ദീന്‍ said...

പ്രിയ വക്രബുദ്ധി

താങ്കള്‍ക്ക് നന്മ നേരുന്നു.

എന്തിനോടും അന്ധമായ വിരോധവും മുന്‍ വിധി വെച്ചുപുലര്‍ത്തുമ്പോള്‍ ഇനിയും “വക്രത“
കൂടുകയേ ഉള്ളൂ എന്ന സത്യം താങ്കള്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ!

ഹമീദ്‌ ചേന്നമംഗലൂര്‍ said...

Visit http://documents.scribd.com/docs/1o7hfcyisuriolfotzvn.pdf

സലാഹുദ്ദീന്‍ said...

മൈനയുടെ
മാധ്യമം ‘വെള്ളിയാഴ്ച‘യില്‍ വന്ന
‘പേരില്ലാത്ത ബ്ലോഗെഴുത്തിന്റെ ബൂലോഗം‘ നന്നായിരിക്കുന്നു.

ആശംസകള്‍

ea jabbar said...

മൈന !
ആശംസകള്‍ !!
തുടരുക.

ea jabbar said...

ഒരിക്കല്‍ പ്രവാചകന്റെ വീട്ടില്‍ ഒരു അന്ധന്‍ വന്നു. ആയിശ അയാളുടെ അടുത്തേക്കു വന്നപ്പോള്‍ നബി ആയിശയെ കുറ്റപ്പെടിത്തി സംസാരിച്ചു. “അയാള്‍ അന്ധനല്ലേ?” ആയിശ ചോദിച്ചു.
“നിനക്ക് അയാളെ കാണാമല്ലോ”
നബിയുടെ മറുപടി !
ഈ ഹദീസ് അനുസരിച്ച് പുരുഷന്മാരും പര്‍ദ്ദ ധരിക്കേണ്ടതല്ലേ? [ബുഖാരി ഉദ്ധരിച്ചതാണ് ഈ ഹദീസ്]

onlooker said...

Aluvawaala,
Congracts, You said It.
Others,
Let me introduce myself. Am working in saudi as a software engineer. Have taken two post-graduates. My wife is an engineering graduate.My parents were teachers. My brother is a doctor.

I got married around six years back. And I don't have any objections even if my wife not opt for parda. (I was in india that time). But my wife was wearing pardah and i left it for her choice. Nobody compelled her to do that. Alhamdulillah my mother, wife, brothers wife are protecting their body with pardah and they selected it as their choice.

They accepted it, since they find it as a must once you say shahadah- I mean once you become Muslim. The obey of laws is the bond with your conscience and GOD. They beleive and want to follow allah.

They never complined that, the blackness of their pardah is creating problem in Kerala or now, my wife in saudi. Am happy and in sha allah my kids will also happy that they won't be getting any mobile clips that shoot her belly through her sarry while boarding the bus.

Now with my kids i will teach them and advice them by all means to follow pardah. Because first of all am man. Am the protector, i have to guide them.

Ig Khadeeja Mumtaz or Myina decided not to opt pardah, it is their choice. If my wife, umma decide to wear it is their choice. But don't worry. She will be getting exposed to her true personality. In sha allah. Nobody is responsible to others.

I have read one article mina and wrote a comment. Only after reading her other blogs, I was able to find her real intentions.

onlooker said...

സഹോദരീ,
പര്‍ദ്ദ ഒരു രക്ഷാ കവചമാണോ എന്ന് പര്‍ദ്ദ ധരിക്കാത്ത താങ്ങള്‍ക്ക്‌ എങ്ങനെ പറയാന്‍ കഴിയും. പര്‍ദ്ദ ധരിക്കുന്ന എന്‍റെ ഭാര്യ പറയുന്നു അത് ആണ് എന്ന്, എന്‍റെ ഉമ്മ പറയുന്നു അതാണ്‌ എന്ന്. കേരളത്തിലെ പുഴുകുന്ന ചൂടിലും സൗദി യിലെ പൊള്ളും ചൂടിലും എന്‍റെ ഭാര്യ പര്‍ദ്ദ ധരിക്കുന്നു, അവളുടെ ഇഷ്ട പ്രകാരം. അതുകൊണ്ടു, അതാണൊ, ആല്ലേ എന്ന് അത് ധരിക്കുന്നവര്‍ക്കു വിട്ടു കൊടുക്കുക. പിന്നെ അത് രക്ഷാ കവചം അല്ലെങ്കിലും അവര്‍ ധരിക്കും. കാരണം മതം അങ്ങനെ ആവശ്യ പെട്ടത് കൊണ്ട്. അത് ചൂടു ആണേലും അവര്‍ ധരിക്കും, കാരണം മതത്തെ ധിക്കരിച്ചാല്‍ ഉള്ള നരക ചൂടിനേക്കാള്‍ ചൂടു കുറവായത് കൊണ്ട്. അത് വേണ്ടാ എന്ന് I advice ചെയ്താലും അവള്‍ അനുസരിക്കില്ല, കാരണം അവള്‍ക്ക് അവളുടെ മത സ്വാതന്ത്രിയ ത്തെ കുറിച്ചു ബോധം ഉണ്ടായതു കൊണ്ടു. എഞ്ചിനീയറിങ് ഇന് പഠിക്കുമ്പോള്‍ ആരൊക്കെ അവളെ ഉപദേശിച്ചു, വേണ്ടാ എന്ന്. അത് കൊണ്ടു സഹോദരീ താങ്ങള്‍ക്കും khadeeja madathinum ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ സഹിക്കുക, മുസ്ലിം സ്ത്രീക്ക് ബുദ്ധി മുട്ട് ഉണ്ടോ എന്ന്, മതം അനുസരിക്കുന്നവര്‍ എഴുതട്ടെ. താലിബാനിസം ഇല്ലാത്തതു കൊണ്ടു താങ്ങള്‍ക്ക്‌ അതില്‍ ഒരു അരോചകവും ഉണ്ടാകേണ്ട.

അത് കൊണ്ടു മൈനക്ക് സപ്പോര്ട്ട് ചെയ്തു വന്നവരെ അടുത്ത തവണ ഒരു പര്‍ദ്ദ കുട്ടിയെ അല്ലെങ്ങില്‍ മഫത കുട്ടിയെ കാണുമ്പോള്‍ ഒന്നു സംശയം ചോദിക്കു, വിശ്വാസം പാലിക്കുന്നത് കൊണ്ടു എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ എന്ന്.

ഒരു വായില്‍ സാരി‌ടെയും ചുരിദാര്‍ ഇന്റെയും മൊബൈല് ഫോണിന്റെയും കാമ നോട്ടം കൊണ്ടു വലിയ വായില്‍ കരയുന്നു, മറു വായു കൊണ്ടു പുരുഷന്‍ മാരെ വായില്‍ നോക്കുന്നു, അടുത്ത വായു കൊണ്ടു സ്ത്രീ പുരുഷ വ്യതസ്ത തെക്കെതിരെ കൊലഹലമിലക്കുന്നൂ. ഭവതീ, ഇസ്ലാമില്‍ നിന്നൊക്കെ പുറത്തു സ്ത്രീ പുരുഷ വ്യത്യസ്തത കേരള സമൂഹത്തിലും കണ്ടു വരുന്നതാണ്. ഇസ്ലാം അനുസരിച്ച് ജീവിക്കാന്‍ താല്പരിയം ഇല്ലാത്ത സ്ഥിതിക്ക് കേരള സമൂഹത്തില്‍ തങ്ങള്‍ക്കു അനുഭവിക്ക പെടുന്ന ഈ അനീതിക്കെതിരെ ഒന്നു ചന്ദ്ര കൈലാസം എടുത്തു കൂടെ.

ഭവതീ ഇന്നു പുരുഷന്‍ മാര്‍ക്കും പ്രസവിക്ക മേത്രേ. അടുത്ത തവണ കാന്തനോട് പറയു, ഇത്തവണ എനിക്ക് വയ്യ, കാന്താ. ഇതു തങ്ങളുടെ ചാന്‍സ്.

ഇസ് ലാം വിചാരം said...

ജീന്‍സും ടോപ്പുമണിഞ്ഞാല്‍,

പര്‍ദ ഉപേക്ഷിച്ചാല്‍, പെണ്ണിനു സ്വാതന്ത്ര്യമാകുമോ?

സ്ത്രീയുടെ പ്രശ്ങ്ങളെ വസ്ത്ര ചര്‍ച്ചയില്‍ കെട്ടിയിടുന്നതെന്തിനാണാവോ?

പ്രിയ ഡോക്ടര്‍,

ഒന്നു പറഞ്ഞു തരൂ...

താങ്കള്‍ ഏത് മക്കയിലാണു പോയത്?

ഒരിക്കലെങ്കിലും ഗള്‍ഫില്‍ പോയവര്‍ക്കറിയാം.

അവിടുത്തെ സ്ത്രീ അനുഭവിക്കുന്ന അമിത സ്വാതന്ത്ര്യത്തെക്കുറിച്ച്!

പര്‍ദയിട്ട് കാറു മാത്രമല്ല വിമാനം വരെ ഓടിക്കുന്നവര്‍..

തെരുവുകളില്‍ നിറയുന്നവര്‍...

സ്വന്തമായി അസ്തിത്വവും സാമ്പത്തിക സ്വാതന്ത്ര്യവുമുള്ളവര്‍.

അറേബ്യയിലെ പുരുഷന്മാര്‍ക്കുള്ളതിന്റെ നാലിലൊന്നു പ്രശ്നങ്ങള്‍ പോലും അവിടുത്തെ

സ്ത്റീ സമൂഹത്തിനില്ല.

പാതിരാവുകളില്‍ മക്കയിലും മദീനയിലും മാര്‍ക്കറ്റില്‍ കച്ചവടം ചെയ്യുന്ന നൂറു കണക്കിനു-

സ്ത്രീകളെക്കാണാം..പര്‍ദയിട്ടവര്‍...

അറബിപ്പെണ്ണ് കിട്ടാത്ത സ്വാതന്ത്ര്യമുന്തിരിയെക്കുറിച്ച് ഇതുവരെയും പരാതി പറഞ്ഞിട്ടില്ല.

കാരണം അവള്‍ക്ക് സ്വത്തുണ്ട്. കാറുണ്ട്. ഡ്രൈവിംഗ് ലൈസന്‍സുണ്ട്. പുരുഷന്മാര്‍ക്കു നേറെ

പ്രയോഗിക്കാന്‍ ഡൈവോഴ്സ് ലൈസന്‍സ് പോലുമുണ്ട്.

ഒരു പ്രവാസി ഇന്ത്യക്കാരന്‍ പോലും പറയില്ല ഡോക്ടര്‍ പറയുന്ന കാര്യങ്ങള്‍.\

ബ്ലൗസും സാരിയും ധരിക്കുന്ന മലയാളിമങ്കക്ക് സ്വപ്നം പോലും കാണാന്‍ കഴിയാത്ത

ശക്തിയും അധികാരവും സ്വാതന്ത്ര്യവും പര്‍ദയിട്ട പെണ്ണീനു ഗള്‍ഫില്‍ കിട്ടുന്നതെങ്ങിനെ?

അവര്‍ക്കാര്‍ക്കും തോന്നാത്തത് ഡോക്ടര്‍ക്ക് തോന്നുന്നതങ്ങിനെ?...

ഇറാനില്‍ പര്‍ദയിട്ട സ്ത്രീകള്‍ നിലവാരമുള്ള സിനിമകള്‍ സംവിധാനം ചെയ്യുന്നു...

പിന്നെ, എന്തിനാണു ഡോക്ടര്‍ വെറുതെ സ്ത്രീ അനുഭവിക്കുന്ന പ്രശ്നങ്ങളെ പര്‍ദയില്‍ ചുരുക്കിയിടുന്നത്?

വേഷത്തില്‍ ഉദാരതയായാല്‍ പെണ്ണീനു വിമോചനം കിട്ടുമോ?

മാപ്പിളപ്പെണ്ണിന്റെ പര്‍ദയെ പ്രശ്നവല്‍ക്കരിക്കുന്ന താങ്കളോട് ഒന്നു കൂടി ചോദിക്കട്ടെ...

കന്യാസ്ത്രീകള്‍ ധരിക്കുന്ന ളോഹയെക്കുറിച്ച് ഒരാളും എഴുതിയത് കണ്ടിട്ടില്ല.

ദാമ്പത്യവും ലൈംഗികതയും നിഷേധിക്കപ്പെടുന്ന അവരുടെ അവസ്ഥയെക്കുറിച്ച്-

ആര്‍ക്കും ഒന്നും പറയാനില്ലേ?

ഒരു 'ബര്‍സ' യെങ്കിലും?

സന്യാസിനികളെ ആരെങ്കിലും വസ്ത്രത്തിന്റെ കാര്യത്തില്‍ വിമര്‍ശിക്കാറുണ്ടോ?

പിന്നെ എന്തിനു പര്‍ദക്കെതിരെ മാത്രം?

പര്‍ദയഴിച്ച് സാരിയുടുത്താല്‍ തീരുമോ സ്ത്റീ പ്രശ്നങ്ങള്‍?

വെറുതെ പുകമറ സ്ര്യഷ്ടിക്കുന്നതിനപ്പുറം ഇതിലന്തെകിലും കാര്യമുണ്ടോ?

മൈനക്കും മറുപടി പറയാം..

അനൂപ് അമ്പലപ്പുഴ said...

Only to Anoop.s nair >> Ente comment njan delete cheyen karanam bheeruthvam onnum alla mashe,mashinu enne patti ariyan padillathathu konda. njan swayam delete cheythathanu.

'maina' yodu samana perilulla oru vyakthiyumayi ee vishsyathil njan orkut communityiloode dharalam tharkkichirunnu. annavarkku blog ellayirunnu. സര്‍പ്പഗന്ധി kandappol athu avaranannu karuthi avar paranja vachakam quote cheythatha. pinneedanu athu avar allanu manassilayathu. Athinal mathramanu delete cheythathu.

pardaye 100% njan eathirkkukayum cheyunnu, karanagal niravadhi undu. will explain later. at office now

ea jabbar said...

ബര്‍സ വെറും പര്‍ദ്ദാ ചര്‍ച്ചയല്ല.

Anonymous said...

ഫ്രാന്സില്ലെയും അമേരിക്കയിലെയും മുസലിംസ് നെ കണ്ടാണ്‌ ഞാന്‍ പലതും പഠിച്ചത്.ഏതു തരത്തില്‍ ജീവിക്കാമെങ്കില്ലും ജീവിതം ഇസ്‌ലാം അനുശാഷിച്ചത് പോലെ ജീവിക്കുന്നവര്‍...പരിതികള്‍ലങ്കിക്കുന്നവരും ഉണ്ട് കൂട്ടത്തില്‍.പക്ഷെ എന്‍റെ അനുഭവത്തില്‍ നിന്ന് എടുത്തു പറഞ്ഞാല്‍ മതത്തെ കുറിച്ച് ചിന്തിക്കാനും പഠിക്കാനും അത് വഴി സ്വയം തിരുത്താനും എന്‍റെ ഇവിടങ്ങളിലെ ജീവിതം എന്നെ പഠിപ്പിച്ചു ...സര്‍വശക്തന് നന്ദി ... പണ്ട് കാലങ്ങളില്‍ മോഡേണ്‍ ആയ ഞാന്‍ [ഒരു പരുതി വച്ച് ഉള്ള മോടെനിസം ] അങ്ങിനെ ഞാന്‍ ധരിക്കുന്ന മറ്റു മാന്യമായ വേഷങ്ങളില്‍ ഒന്നായി പര്‍ദ്ദയും.മാന്യമായ വസ്ത്രധാരണം ...അള്ളാഹു കല്പിച്ച രീതിയില്‍ ...അത്രേ ഒള്ളു അത്.. പര്‍ദ്ദ ധരിച്ചാലും ഉദേശ ശുദ്ധി തെറ്റാണെങ്കില്‍ അതും വിഫലമായിപോയ്യി ...ഇസ്‌ലാം പഠിപ്പിച്ചതല്ലല്ലോ പലതും നടക്കുന്നത്...പക്ഷെ എല്ലാം മതത്തിന്‍റെ പേരില്‍ നടത്തപെടുന്നു...അത് മനസിലാക്കാന്‍ കുറച്ചു ബോധം മാത്രം മതി സമൂഹത്തിനു...പരസ്പരം വാക്ക്‌ ശരങ്ങള്ലോ ഒന്നും തൊടുത്തു വിടേണ്ട ആവശ്യം വരുന്നില...പിന്നെ കയബ അത് ഒരു ദിശാ ബോധത്തിന്‍റെ ആവിഷ്കാരമാണ്...ഒരു "പോള്‍ സ്റ്റാറിനെ" പോലെ ഒരു "ലൈറ്റ് ഹൌസ്" പോലെ ...ഒരു കേന്ദ്ര ബിന്ദു ...വിശ്വാസത്തിന്‍റെ മൂര്‍തന്യാ അവസ്ഥയില്‍ എത്തി ആ കേന്ദ്ര ബിന്ദു കാണുമ്പോള്‍ അതൊന്നു തൊടാനും മറ്റും തിക്കും തിരക്കും നടത്തിയേക്കും മനുഷ്യര്‍...അത് മനുഷ്യ മനസിന്‍റെ ഒരു രീതി ..അല്ലെങ്കില്‍ ആവിഷ്കാരം...അത്രേഒള്ളു ...പിന്നെ അതിനെ ആവരണം ചെയുന്നത് ഇസ്ലാമിന്‍റെ ലാളിത്യ ജീവിതത്തെ എങ്ങിനെ ചോദ്യം ചെയ്യും...അതെല്ലാം പിന്നീട് മനുഷ്യര്‍ പണം കിട്ടിയപ്പോള്‍ ഉണ്ടാക്കിയ രീതി ...സ്ത്രീധനം വാങ്ങുകയും കൊടുക്കയും ചെയുന്നത് പോലെ ...എല്ലാം ഒരു വിശ്വാസത്തിന്‍റെ പ്രതീകം...എന്ത് ചെയ്താലും Intenstions അതാണ്‌ മുഖ്യം...പക്ഷെ നിര്‍ബന്ത കാര്യങ്ങളുണ്ട് പാലിക്കാന്‍... pillars പോലെ ഒരു തറക്കല്‍ പോലെ ... ഒരു അടിസ്ഥാനം പോലെ ..അതിലെങ്കില്‍ പിന്നെ ഒന്നിനും നിലനില്‍പ്പില...ജീവിതത്തില്‍ ...എന്‍റെ അറിവിന്റെ പരിതിക്കുള്ളിലെ അഭിപ്രായം മാത്രം ആണ് ഇത്.....
Anyway interview is a thought provoking one.Heartfelt Congrats to both of you for that.
With PRAYERS

അഷ്ക്കർ തൊളിക്കോട് said...

ഇവിടെ സ്ത്രീകള്‍ പര്‍ദ്ദ ധരിക്കുന്നതാണ് പ്രശ്നം എന്ന് തോന്നുന്നു. ഒന്നും ധരിക്കാതെ അഥവാ ധരിച്ചു എന്ന് വരുത്തി നടന്നാല്‍ ഈ അഭിമുഖിച്ച്ചവര്‍ക്കും സിന്ദാബാദ്‌ വിളിച്ച്ചവര്‍ക്കും .ഹാപ്പിയായി. സ്ത്രീ പര്‍ദ്ദ ധരിക്കണം എന്ന് നിര്‍ബന്ധമില്ല. പക്ഷെ മുഖവും മുന്കൈയും ഒഴികെയുള്ള ഭാഗങ്ങള്‍ മരയ്ക്കണം എന്ന് ഇസ്ലാം പഠിപ്പിക്കുന്നുണ്ട്.അതിനു അനുയോജ്യമായ വസ്ത്രം പര്‍ദ്ദ ആണ് അത് കൊണ്ടു പര്‍ദ്ദ മുസ്ലിം സ്ത്രീകള്‍ ഉപയോഗിക്കുകയും ഉപയോഗിക്കണം എന്ന് പറയുകയും ചെയ്യുന്നു. പക്ഷെ അതില്‍ ആലോസരപെടുന്നവര്‍ അവരുടെ തീരുമാനം നടപ്പിലാകാട്ടെ അഥവാ അവര്‍ക്ക്‌ തുനിയുടുക്കാതെ മൃഗങ്ങളെ പോലെയാണ് നടക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അങ്ങനെ നടക്കട്ടെ തെരുവില്‍ അലഞ്ഞു നടക്കുന്ന മൃഗം വസ്ത്രം ധരിച്ച്ചിട്ടുന്ടോ എന്ന് ആരും നോക്കാരില്ലല്ലോപക്ഷെ ഇവിടെ മനസ്സിലാത്ത്ത ഒരു കാര്യം ഉണ്ട് പര്‍ദ്ദയ്ക്കെതിരെ വാലോങ്ങുന്നവര്‍ തിരുവസ്ത്രങ്ങല്‍ക്കെതിരെ വാലോങ്ങുന്നില്ല. തങ്ങള്‍ രണ്ടുപേരും സാമ്യം ഉള്ള വസ്ത്രം ആണ് ധരിച്ച്ചിരിക്കുംപോലും ഒരാള്‍ മറ്റൊരാളിന്റെ കാരണത്തടിക്കുന്നു. കാരണം ഈ വസ്ത്രം പാടില്ല എന്ന് പറയുന്നു. അവര്‍ക്ക്‌ അതിലേയ്ക്ക് നയിച്ച ചേതോ വികാരം ആ വസ്ത്രം ആണോ അതോ അത് നിര്‍ദേശിച്ച വിശ്വാസത്തോടുള്ള എതിര്‍പ്പാണോ?

അഷ്ക്കർ തൊളിക്കോട് said...
This comment has been removed by the author.
Unknown said...

There is a misconception that Islam instructs Muslim women to cover their face mandatorily. In fact, this practice is not of Islam but some Muslim men applied this on their women misusing the Islamic tenets. Doing so, they forgot they are maligning the image of Islam and the importance of wearing loose dress like purdha.

Islam advises women shall wear loose cloth like robs which is only to avoid provocation from the fellow men folks, and also in Islam women are not barred from exposing their face and hands (from wrist).
.
However, this subject recalled me a session in Asianet TV channel recently with the participation of women teachers teaching students from high school level. 99% of women participated in the debate stressed that in the prevailing situation they prefer to wear dresses like Churidhar, not sari even in classrooms because of the grownup boy students. Do not forget when women folks started to wear churidhar there were critics saying that Kerala tradition or the identity of Malayali Manka will be vanished from the planet.

This reflects the tendency of an average man or the gene attached in his blood thus sari is not a befitting outfit but this attire is part of tradition and we are adamant to maintain our centuries old tradition as well, which nobody will consider as a practice to maintain the identity or part of orthodoxy.

Paradoxically, if Muslim women did not expose her flush which will be considered part of religious obligatory and part of keeping the identity and unprecedented controversy.

Considering the above, without considering the Islamic dress code, these instances are well enough to discard attire like tight fit pants and tops and even sari. It is needless to detail about the clothing nowadays which are well enough to expose even shaven part below the waist.

However, as Islam predicted this uproar will be continued until human forget the word ' God' to which we are all heading.

Regards,

abufuwas

sandhu said...

thanks mina

smitha adharsh said...

അഭിമുഖം വായിച്ചു.വളരെ നന്നായിരിക്കുന്നു.ഒരുപാട് ചിന്തിപ്പിച്ചു.

suhailkechery said...

"ea jabbar said.ഒരിക്കല്‍ പ്രവാചകന്റെ വീട്ടില്‍ ഒരു അന്ധന്‍ വന്നു. ആയിശ അയാളുടെ അടുത്തേക്കു വന്നപ്പോള്‍ നബി ആയിശയെ കുറ്റപ്പെടിത്തി സംസാരിച്ചു. “അയാള്‍ അന്ധനല്ലേ?” ആയിശ ചോദിച്ചു.
“നിനക്ക് അയാളെ കാണാമല്ലോ”
നബിയുടെ മറുപടി !
ഈ ഹദീസ് അനുസരിച്ച് പുരുഷന്മാരും പര്‍ദ്ദ ധരിക്കേണ്ടതല്ലേ? [ബുഖാരി ഉദ്ധരിച്ചതാണ് ഈ ഹദീസ്]

June 5, 2008 8:11"

bhudhiman!

Unknown said...

വിഷയം ആവര്‍ത്തനം മാത്രം.
പിന്നെ, ഇസ്ലാമിനെതിരില്‍ മുസ്ലിം നാമധാരികള്‍ പറയുന്നതും എഴുതുനന്നതും കാത്തുനില്‍ക്കന്നവര്‍ക്ക് മുമ്പില്ക് ഡോക്ടരുടെ ഒരു പുസ്തകം കിട്ടി. അവാര്‍ഡും കാതുനില്ല്ക്കുകയായിരുന്നു !!!
"ഇസ്ലാമിനുള്ളിലെ കടുംപിടുത്തങ്ങളെ സ്‌ത്രീയുടെ കണ്ണിലൂടെ കാണുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന നോവലാണ്‌ ഡോ. ഖദീജാ മുംതാസിന്റെ 'ബര്‍സ'" നിങ്ങളുട്യ്‌ ആമുഖം ഉഷാറായി. കടുപിടുത്തമായി ഡോക്ടര്‍ക്കും മൈനക്കും തോന്നിയെങ്കില്‍ അറിയുക മുസ്ലിമാവനമെങ്കില്‍ വിശ്വസത്തിലതിഷ്ടിതമായ കര്‍മങ്ങളും ജീവിത രീതിയും അനിവാര്യമാണ് എന്ന്. അതില്ലതാവുംപോള്‍ വസ്ത്രധാരണ രീതിയും ആലോസരമായി തോന്നിയേക്കാം. പര്‍ദ്ദ ധരിക്കണമെന്നല്ല ," പര പുരുഷന്റെ മുമ്പില്‍ നിങ്ങള്‍ നിങ്ങളുടെ ശരീരത്തെ മറക്കുക" എന്നാണ്. അതിനു യോജ്യമായ വസ്ത്രം ധരിക്കാം. പക്ഷെ, അതും ആലോസരമുണ്ടാകുമെങ്കില്‍ ...ഒന്നും പറയാനില്ല.

jasi said...

mmmmm

Sunil G Nampoothiri said...

നിര്‍ബന്ധമായി പര്‍ദ്ദ ധരിക്കണമെന്നോ വേണ്ടെന്നോ പറയുന്നത് തെറ്റ്.
പര്‍ദ്ദ ധരിക്കുന്നവര്‍ പുരോഗമനമില്ലാത്തവര്‍ എന്നും ബികനിയും ജീന്‍സും ധരിക്കുന്നവര്‍ പുരോഗമനവാദികള്‍ എന്നും പറയുന്നതും തെറ്റ് തന്നെ.

Reni Adoor said...
This comment has been removed by the author.
Reni Adoor said...

സത്യത്തില്‍ മൈനയോടും ഡോക്ടറോടും ലജ്ജ തോന്നുന്നു.
ഈ ചര്‍ച്ചയില്‍ നിന്നും, ആര്‍ക്കും വസ്ത്രതോടുള്ള എതിര്‍പ്പല്ല വെളിവാക്കുന്നത്.
ഇവിടെ പക്ഷെ ഒരു മത വിശ്വാസതോടുള്ള എതിര്‍പ്പാണ് പ്രകടമാകുന്നത്. ലേഖനം വായിച്ചാലേ ശേരിയാകൂ എന്നത് പോലെ
മതത്തെ മതമായി തന്നെ ഉള്‍ക്കൊണ്ട്‌ ജീവിക്കൊമ്ബോഴേ ഇതിന്റെ ഒക്കെ പ്രസക്തി മനസ്സിലാകൂ.
ഓരോ ദേശത്തും ഓരോ വേഷങ്ങള്‍. .. ഓരോ സംസ്കാരങ്ങള്‍ ..

ലേഖനം വായിക്കേണ്ടതില്ല എന്നതാണ് ഇപ്പോള്‍ അടിവരയിട്ടിരിക്കുന്നത്.
ഡോക്ടറും മൈനയും വസ്ത്രം ഇടെണ്ടാന്ന്നോന്നും അഭിപ്രായമില്ല. പക്ഷെ നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യം കൂടി മനസ്സിലാക്കണം.
ചര്‍ച്ചകള്‍ അല്ലെങ്കിലും പല ദിശയിലേക്കും പോകും..
പക്ഷെ മുസ്ലിം സ്ത്രീയും കന്യാസ്ത്രീയും ധരിക്കുന്ന വസ്ത്രങ്ങള്‍ തമ്മില്‍ എന്താണ് വ്യത്യാസം?
കന്യ സ്ത്രീക്ക് ദാമ്പത്യ ജീവിതം പോലും നിരാകരിചിരിക്കുന്നു.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആകയാല്‍, പരധ എന്നതല്ല ഇവിടുത്തെ പ്രശ്നം മറിച്ച് ഇസ്ലാമിന്റെ അതിര്‍ വരമ്പുകള്‍ ലംഘിച്ചു തന്നിഷ്ടം
കാണിച്ചു ജീവിക്കാനുള്ള വ്യഗ്രത മൂലമാണ് ഇത്തരം വളചോടിക്കലും ഒരു മധതെ മാത്രം ലക്ഷ്യമിട്ടുള്ള എഴുത്തും..

മുസ്ലിം നാമധാരികലാകുമ്പോള്‍ ചൊറിയുന്നത് കാണാനും മറ്റുള്ളവര്‍ക്ക് ഒരു രസമാണ്..

Unknown said...

You are highly mistaken, my friend.Islam is the religion that gives rights to women more than any other religion or way of life. Before you write about Parda in your blog ask someone who wears it regularly how they feel about it!
Barsa is only a novel that misguides and misjudges people and religions. Read more about it here

http://vesseltech.blogspot.com/2012/08/the-voice-of-silence.html#more

Unknown said...

You are highly mistaken, my friend.Islam is the religion that gives rights to women more than any other religion or way of life. Before you write about Parda in your blog ask someone who wears it regularly how they feel about it!
Barsa is only a novel that misguides and misjudges people and religions. Read more about it here

http://vesseltech.blogspot.com/2012/08/the-voice-of-silence.html#more

flame of truth said...

please read the book "Barzayile barza"written by Haneef bin abdurahman al rayyan . ISBN :978-603-01-2865-5


then you will understand what foolishness &vulgarities ,she wrot in barza, she is trying to perish islamic culture after entering in islam for a name.

Abu Furqaan said...

സഹോദരങ്ങളെ, അസ്സലാമു അലൈക്കും.
ഡോ. ഖദീജ മുംതാസിനു അല്ലാഹു പൊറുത്തു കൊടുക്കട്ടെ. "ബർസ" എന്നാൽ പ്രത്യക്ഷമാകലാണ്. അല്ലെങ്കില്‍ പ്രത്യക്ഷപ്പെട്ടുവരലാണ്. അവരുടെ മതപരമായ അറിവില്ലായ്മയും അബദ്ധങ്ങളും വെച്ച് ഇത്തരം ഒരു നോവല്‍ എഴുതിപ്പോയത് എങ്ങിനെ ജനമനസ്സുകളില്‍ നിന്ന് നീക്കം ചെയ്യും എന്ന ദുഃഖം മാത്രമാണ് എന്നെ ഇപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്നത്. അവര്‍ ബര്‍സ (പ്രത്യക്ഷ)മാക്കിയതിലെ അബദ്ധങ്ങളെ ബര്‍സയാക്കി (പ്രത്യക്ഷമാക്കി) സ്നേഹപൂര്‍വ്വം തിരുത്തിക്കുകയാണ് എന്റെ "ബര്‍സയിലെ ബര്‍സ".
കോഴിക്കോട് മാവൂര്‍ റോഡിലെ edumart എന്ന പുസ്തകശാലയിലും റിയാദിൽ ബത് ഹയിലെ perfume world എന്ന ഷോപ്പിലും ഈ പുസ്തകം ലഭ്യമാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ
ഹനീഫ് പുല്ലിപ്പറമ്പ്.

Jubi said...

പ൪ദ അണിയാ൯ ഇഷ്ടമാണെന്നു൦ ഊരിക്കളയാൻ മനസ്സില്ലെന്നു൦ പറയുന്ന എത്ര സ്ത്രീകളെ വേണ൦? എത്ര പേ൪ പറഞ്ഞാൽ അ൦ഗീകരിക്കു൦?
I am one of them and i asked my husband to buy me pardha. I'm not from a background where pardha always hang behind the door awaiting a visit to dr. or a funeral. None of my family members used to wear one, neither did my husband force me. Please note that there are educated, thinking women who can take a decision on how to dress herself.

@Aluva wala, whatever your explanation is, it isn't the culture of a malayalee to degrade our writers, Dr. Khadeeja is a respectable and modest person. If you disagree with her views, argue on that. She may have her own definition of modesty. It is a shame for us malayalees to watch our writers being disrespected.അനിൽ ശൊർണൂർ മുതൽ തിരുവനന്തപുരം വരെയാണല്ലേ ലോക മുസ്ലിം സ്ത്രീ ജനസംഖ്യ! പണ്ട് ഇങ്ങനെ ഒരു തവള ഉണ്ടായിരുന്നു!

ഇന്നിൻ്റെ ആയിശ said...

''ഇസ്ലാമിനുള്ളിലെ കടുംപിടുത്തങ്ങളെ സ്ത്രീയുടെ കണ്ണിലൂടെ കാണുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന നോവലാണ് ഖദീജ മുംതസിന്റെ ബർസ "
ഈ പ്രസ്താവന പുനർവിചിന്തനം നടത്തേണ്ടതുണ്ട്. വിശിഷ്യാ 'സ്ത്രീയുടെ ' എന്ന വാക്ക് .എല്ലാ സ്ത്രീകളുടെയുമല്ല, മറിച്ച്, ഖദീജ മുംതസിനെ പോലെ ഇസ്ലാമെന്ന മതത്തെ ആഴത്തിൽ മനസ്സിലാക്കാൻ പോലും ശ്രമിക്കാതെ നിശിതമായി വിമർശിക്കാൻ മുതിരുന്നവരുടേതാണെന്നാണ് വാസ്തവം.ആമിനാ വദൂദും ഫാത്തിമ മെർനീസിയുമെല്ലാം അവരിൽ ചിലർ മാത്രം.

"പിന്നെ ഫാത്തിമ മെൻനീസിയുടെ 'women in Islam' ,മതത്തെ വിമർശനാത്മകമായി വിശകലനം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന ആത്മവിശ്വാസം തന്നത് ആ പുസ്തകമാണെന്ന് പറയാം" എന്ന ഖദീജ മുംതസിന്റെ വാക്കുകളിൽ വിമർശനബുദ്ധിയാണ് അവരുടെ തൂലികാ ചലനത്തിന് ആക്കംക്കൂട്ടിയതെന്ന് പറയാതെ പറയുന്നുണ്ടല്ലോ?

ഇന്നിൻ്റെ ആയിശ said...

ബർസ വായിച്ചിട്ടുണ്ട്. ഒത്തിരി ആവേശത്തോടെത്തന്നെ. മുഖം മറച്ച പെണ്ണിനില്ലാത്ത ചൂടും വേദനയും അവളെക്കുറിച്ചോർത്ത് അനുഭവിക്കുന്ന സബിതയെ സങ്കൽപ്പത്തിൽ കണ്ടപ്പോഴൊക്കെ ഊറിച്ചിരിച്ചിട്ടുണ്ട്. സഹോദരീ, ഇസ്ലാമിലെ പുരുഷമേൽക്കോയ്മയുടെ വ്യസന കഥകൾ വിളമ്പും മുമ്പെ ഒരു കാര്യം തിരിച്ചറിയുക. സ്രഷ്ടാവ് സ്ത്രീയെയും പുരുഷനെയും സൃഷ്ടിച്ചിട്ടുള്ളത് രണ്ട് തരത്തിലാണ്.
(അത് അഭിമുഖത്തിൽ നിങ്ങളും ശരിവെക്കുന്നുണ്ടല്ലോ ) രണ്ട് പേരുടെയും ജൈവികഘടന വ്യത്യസ്തം. ഈ ലോകത്തുള്ള സകലമാന ജീവികളിലെയും ആണും പെണ്ണും വ്യത്യസ്ത രീതിയിൽ ജീവിക്കുന്നവരാണ്. തേനീച്ചകളെക്കുറിച്ച് കേട്ടിട്ടില്ലേ? സൗദി അറേബ്യയിൽ പോലും ആതുരസേവനമനുഷ്ഠിച്ച ഖദീജ മുംതസിനെപ്പോലൊരാൾക്ക് ഇവയെക്കുറിച്ച് ക്ലാസെടുത്ത് കൊടുക്കുന്നതിലർത്ഥമില്ലല്ലോ?
പ്രകൃതിയിലെ ഓരോന്നിനും ഓരോ കർത്തവ്യമുണ്ട്. അവനവന്റെ കർത്തവ്യം അവനവൻ നിർവ്വഹിക്കുന്നു. അപ്പോൾ അവയുടെ രീതികളും താളങ്ങളും ഒരു പോലെയാവില്ല. ഇസ്ലാമിലെ വസ്ത്രധാരണ രീതിയും അങ്ങനെത്തന്നെ.
പർദ്ദയും ഹിജാബുമെല്ലാം സ്ത്രീക്കൊരു രക്ഷാ കവചമണ് ,രക്ഷാ കവചം തന്നെയാണ്. അനുഭവങ്ങളെ സാക്ഷി നിർത്തി ഞാൻ പറയട്ടെ, പർദ്ദയും നിഖാബും ധരിക്കുന്ന ഒരാളാണ് ഞാൻ, അതിലുപരി അങ്ങനെ ധരിക്കുന്ന ഒരുപാട് പേരുമായി സംവദിച്ച ഒരാൾ. എനിക്ക് അല്ലെങ്കിൽ ഞങ്ങൾക്ക് അതൊരു സുരക്ഷാ കവചമാണ്.ഒരു ബൈക്ക് യാത്രക്കാരൻ ഹെൽമറ്റ് ധരിക്കും പോലെ. ബൈക്ക് യാത്രക്കാരന്റെ ഹെൽമറ്റ് അയാൾക്കൊരലോസരതയാണെന്ന് ഖദീജ മുംതസ് ചിന്തിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ ട്രാഫിക് നിയമങ്ങളെല്ലാം പൊളിച്ചെഴുതേണ്ടി വരും .ഹെൽമറ്റും സീറ്റ്ബെൽറ്റുമെല്ലാം ഒരലോസരതയാണെന്നതിന്റെ പേരിൽ ...
"കവചമിടുന്നത് ആരിൽ നിന്ന് രക്ഷനേടാൻ?" എന്ന ചോദ്യമുണ്ടല്ലോ അത് തീർത്തും അപ്രസക്തമാണ്. പുരുഷലൈംഗികഹോർമോണുകൾക്ക് സ്ത്രീ ഹോർമോണുകളേക്കാൾ അതിപ്രസരണതയുള്ള കാര്യം നിങ്ങൾ തന്നെ സമ്മതിച്ചതാണല്ലോ? ഒരു ഡോക്ടർ എന്ന നിലക്ക് അവയെക്കുറിച്ച് നിങ്ങളോടെന്ത് പറയാൻ? അതിനി നവീകരിക്കാനൊന്നും സാധിക്കില്ല മാഡം. ലൈംഗികത മനുഷ്യന്റെ സൃഷ്ടിപ്പിലേ സ്രഷ്ടാവ് നിശ്ചയിച്ചു വെച്ച ഒന്നാണ്. വൈറസുകളെ തടയാൻ നിങ്ങളിനി മാസ്ക് ധരിക്കേണ്ട. വൈറസുകളെ അപ്പാടെയങ്ങ് നശിപ്പിച്ചാൽ പോരെ എന്ന് ഞാൻ നിങ്ങളോട് ചോദിക്കും പോലെയാവും അത്.മാസ്ക് ഉപയോഗിച്ച് കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന നിങ്ങളെപ്പോലുള്ള ഡോക്ടർമാരുടെ കാര്യത്തിൽ 'സ്വതന്ത്ര 'മായി ചിന്തിക്കാനും ആവിഷ്കരിക്കാനും അവകാശമുള്ള എനിക്കും അലോസരത നടിക്കാമല്ലോ

ഇന്നിൻ്റെ ആയിശ said...
This comment has been removed by the author.
ഇന്നിൻ്റെ ആയിശ said...

നിങ്ങൾ സാരിയോ ചുരിദാറോ ജീൻസോ എന്ത് വേണമെങ്കിലും ധരിച്ചോളൂ.... അത് നിങ്ങളുടെ വ്യക്തിസ്വാതന്ത്ര്യം ,അതിൽ കൈകടത്താൻ ആരും വരുന്നില്ല. എന്നാൽ ഞങ്ങളുടെ വസ്ത്രത്തിനുള്ളിൽ ഞങ്ങൾക്കില്ലാത്ത അലോസരത നിങ്ങൾക്കെന്തിന് എന്ന ചോദ്യമാണ് എന്നെ ഇപ്പോഴും അലോസരപ്പെടുത്തുന്നത്
മറ്റൊരു വിഷയം ബഹുഭാര്യത്വമായിരുന്നു. ഒരു പുരുഷൻ നാലു സ്ത്രീകളെ വിവാഹം കഴിക്കണമെന്ന് ഇസ്ലാം നിബന്ധന വെച്ചിട്ടില്ല. എന്നാൽ ബാഹ്യമായ നിലക്ക് നീതി പുലർത്താനാവുമെങ്കിൽ നാലുവരെയാവാമെന്നാണ്. ചിലപ്പോൾ അതൊരാവശ്യമായി വരാം.രണ്ടാം ലോകമഹായുദ്ധത്തിൽ ജർമനിയിലെ അമ്പത് ലക്ഷത്തോളം പുരുഷന്മാരാണ് മരിച്ചു വീണത്. യുദ്ധത്തിന് മുമ്പ് അവിടത്തെ സ്ത്രീ- പുരുഷാനുപാതം ഏറെക്കുറെ സമമായിരുന്നെങ്കിൽ യുദ്ധ ശേഷം അമ്പത് ലക്ഷം സ്ത്രീകൾ അധികമായി ഭവിച്ചു. ഭർത്താക്കന്മാരെ നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് ജപ്പാനിലെയും ജർമനിയിലെയും സ്ത്രീകൾ പ്രകടനം നടത്തി. അവരുടെ വീടുകൾക്ക് മുമ്പിൽ wanted an evening guest എന്ന ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. ചരിത്രമാണ് കുറിക്കുന്നത്. ഒന്ന് മനസ്സിരുത്തി പഠിക്കണം ഖദീജ മുംതസ് ,എന്നിട്ട് പറയണം, അങ്ങനെയൊരു സാഹചര്യത്തിൽ അത്രയും സ്ത്രീകളെ വേശ്യാലയത്തിലേക്ക് തള്ളി വിടുകയാണോ അതോ ഒരു പുരുഷന് തന്നെ മൂന്നും നാലും പേരെ വിവാഹം കഴിക്കാമെന്ന ആശയം മുന്നോട്ട് വെക്കുകയാണോ വേണ്ടതെന്ന് .. അതിന് അറേബ്യയിൽ യുദ്ധാനന്തരമൊന്നുമല്ലല്ലോ ഇങ്ങനെയൊക്കെ എന്ന മൗഢ്യമായ സംശയം ഈ വക സംശയങ്ങളൊക്കെ ഉന്നയിച്ച നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കാതെ വയ്യ. മറുപടിയുണ്ട്. അമിതമായ ലൈംഗികാസക്തിയുള്ളവരിൽ ഒരു സ്ത്രീയിൽ മാത്രം തന്റെ വൈകാരിക തൃഷ്ണ ശമിപ്പിക്കാൻ സാധിച്ചെന്നു വരില്ല ( സ്ത്രീകളാവുമ്പോൾ എപ്പോഴും ഒരേ സാഹചര്യമാവില്ലല്ലോ). അത്തരക്കാർ അവിഹിത ബന്ധങ്ങളിലേക്ക് വഴുതിപ്പോകാനും വേശ്യാലയങ്ങളിൽ അഭയം കണ്ടെത്താനുമുള്ള സാധ്യതകളേറെ. അത്തരം സാധ്യതകളെ പാടെ പിഴുതെറിയുകയാണ് ഈ നിയമം അനുവദിക്കുന്നതിലൂടെ ഇസ്ലാം ചെയ്തിട്ടുള്ളത്. മറ്റൊന്നുകൂടി പറയട്ടെ, യുദ്ധാനന്തരമെന്നല്ല, എക്കാലത്തും ഏത് സമൂഹത്തിലും താരതമ്യേന സ്ത്രീയാണ് പുരുഷനേക്കാൾ എണ്ണത്തിൽ കൂടുതൽ എന്നു കൂടി ചേർത്തി വായിക്കേണ്ടതുണ്ട്.
ബഹുഭാര്യത്വം അനുവദനീയമെങ്കിൽ എന്തുകൊണ്ട് ബഹുഭർതൃത്വം ആയിക്കൂടാ എന്നതാണ് മറ്റൊരു ചോദ്യം .ഒരു സ്ത്രീയുടെ ഗർഭപാത്രത്തിന് ഒരേ സമയം പല ബീജങ്ങളെ സ്വീകരിക്കാനുള്ള Capacity ഇല്ലെന്നും അങ്ങനെ സ്വീകരിക്കേണ്ടി വന്നാൽ HIV പോലുള്ള മാരകരോഗങ്ങൾക്കത് ഹേതുവാകുമെന്നുമാണ് വസ്തുത .വേശ്യാലയങ്ങൾ എയ്ഡ്സിന്റെയും മറ്റു ലൈംഗികരോഗങ്ങളുടെയും ഉറവിടമായതും അതുകൊണ്ടാണല്ലോ? വിവാഹമോചനത്തിനും ഭർതൃമരണത്തിനും ശേഷം പുനർവിവാഹം കഴിക്കും മുമ്പേ അനുഷ്ഠിക്കാറുള്ള ഇദ്ദയിൽ പോലും സ്രഷ്ടാവ് നമുക്കൊരുക്കിയ, നാം സ്ത്രീകൾക്കൊരുക്കിയ protection കാണാം.

ഇന്നിൻ്റെ ആയിശ said...

അനീതികളെ മുഴുവൻ ചൂണ്ടിക്കാട്ടുമ്പോഴും സബിത ഇസ്ലാമിൽ തന്നെ ഉറച്ചു നിൽക്കാൻ ശ്രമിക്കുന്നതെന്തുകൊണ്ട്? എന്ന ചോദ്യത്തിന് ബർസയുടെ വായനക്കാരി എന്ന നിലക്ക് എനിക്ക് ലഭിച്ച യാഥാർത്ഥ്യമെന്ന് തോന്നുന്ന ഉത്തരം സബിതയെന്ന നായികയിലൂടെത്തന്നെ ഞാനവതരിപ്പിക്കട്ടെ:" ഇസ്ലാമിൽ നിന്ന് വെള്ളവും വളവും ശേഖരിച്ചിട്ടുണ്ട് എന്റെ വേരുകൾ ..... അതിലെ സാമൂഹിക സമത്വം പിന്നെ, സാഹോദര്യം അത് നമ്മിൽ നിന്നാവശ്യപ്പെടുന്ന സോഷ്യൽ ഒബ്ലിഗേഷൻ പിന്നെ, അതിന്റെ ചരിത്രത്തിലുറങ്ങുന്ന വിപ്ലവാംശം, എന്നെ സ്വാധീനിച്ചിട്ടുണ്ട് ഇവയൊക്കെ.പക്ഷേ......" സബിത റഷീദിന്റെ കണ്ണുകളുടെ ആഴത്തിലേക്ക് നോക്കി." പക്ഷേ റഷീദ് ! ഇസ്ലാം എനിക്ക് നിന്നോടുള്ള പ്രണയം കൂടിയാണ്. എന്റെ കൗമാര മനസ്സ് സ്വരുക്കൂട്ടിയ ആർദ്രമായ അനുഭവങ്ങളുമാണ്. അവയെ നഷ്ടപ്പെടുത്താൻ വയ്യെനിക്ക് " വാസ്തവത്തിൽ 'പക്ഷേ ' എന്നതിന് ശേഷം പറഞ്ഞതെന്തോ അത് മാത്രമാണ് സബിതയുടെ ഇസ്ലാം ആശ്ലേഷണത്തിന് കാരണം.റഷീദിനോടുള്ള പ്രണയം, അന്ധമായ പ്രണയം. അവിടെ മതം ഒരതിർവരമ്പിടാനനുവദിച്ചില്ല. അപ്പോൾ പിന്നെ അവന്റെ മതമേതോ അതിനെ പുൽകേണ്ടി വന്നു. അതിനെക്കുറിച്ച് ആഴത്തിൽ പഠിച്ചിട്ടല്ല. പഠിക്കാൻ ശ്രമിച്ചിട്ടുമില്ല. പഠിച്ചെന്നു വരുത്തുകയാണ് ചെയ്തത്,ഖദീജ മുംതസിനെ പോലെ അവർ ഭാവനയിൽ നെയ്തെടുത്ത സബിതയും.....
സഹോദരീ, സബിതക്ക് റഷീദിനോടുള്ള പ്രണയമുണ്ടല്ലോ അതിലുമാഴത്തിലുള്ള ഒരു പ്രണയമുണ്ട്. ഇലാഹീ പ്രണയം. തന്നെ സൃഷ്ടിച്ച സ്രഷ്ടാവിനോടുള്ള പ്രണയം. ആ പ്രണയത്തിന് മുമ്പിൽ ഹാജറിൻ താൻ നൊന്തുപ്രസവിച്ച പുത്രൻ പോലും ഒന്നുമായിരുന്നില്ല എന്നതാണ് സത്യം .അവിടെ ഹാജറിന്റെ മാനസികാവസ്ഥ അബലയായ ചിന്താശേഷിയില്ലാത്തവർ വരച്ചുകാട്ടുന്നതെത്ര അസംബന്ധം. കഅബാലയത്തെ ഒരു വിഗ്രഹമായി കണക്കാക്കുന്നതിലുള്ള ബുദ്ധിശൂന്യതയും ആശ്ചര്യം തന്നെ. കഅബയെ ആരാണ് ദൈവമായി കണ്ടത്. പൈശാചിക മന്ത്രങ്ങൾ പ്രവഹിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ മനോമുകുരത്തിൽ വിടർന്ന ഇത്തരം ചപല ചിന്തകൾക്ക് നിഷ്കളങ്കരായ മുസ്ലിമീങ്ങളെന്തു പിഴച്ചു???
" ഇന്ത്യയുടെ, കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിൽ കാലൂന്നി നിന്നിട്ടുള്ള ഒരു മുസ്ലിമാവാൻ മതം അനുവദിക്കുമെങ്കിൽ ഞാനൊരു മുസ്ലിമാണ് " എന്ന നിങ്ങളുടെ നിലപാട് വിചിത്രം തന്നെ, ഖദീജ മുംതസ്.അപ്പോൾ പിന്നെ നിങ്ങൾ നോവലെഴുതും മുമ്പ് ഇസ്ലാമിനെ പറ്റി പഠനം നടത്തി എന്ന് പറയുന്നതിൽ ആശ്ചര്യപ്പെടാതെ വയ്യ.ഫാത്തിമ മെർനീസ്സും ആമിന വദൂദും ചൂണ്ടിക്കാട്ടിയതെന്തോ അതാണിസ്ലാം എന്ന നിങ്ങളുടെ തെറ്റിദ്ധാരണയാണ് ഇങ്ങനെയൊരു പ്രസ്താവനയുടെ പിന്നിലെന്നു ഞാൻ കരുതട്ടെ. സഹോദരീ, ഞാനറിഞ്ഞ ഇസ്ലാം ഇന്ത്യനെന്നോ പാശ്ചാത്യനെന്നോ അറേബ്യനെന്നോ തരം തിരിക്കാവതല്ല. അതിലെ നിയമങ്ങളും വ്യവസ്ഥകളും സുനിശ്ചിതമാണ്. നാടുകൾക്കും കാലാവസ്ഥക്കുമനുസരിച്ച് മാറ്റം വരുത്താവുന്നതുമല്ല. അതിൽ കടുംപിടുത്തമോ കാർക്കശ്യമോ ഇല്ല. മതമറിഞ്ഞവൻ ,ഉൾക്കൊണ്ടവൻ സ്വാഭാവികമായി അവക്ക് കീഴ്പ്പെടുന്നു അത്ര മാത്രം. ചെരുപ്പിനൊത്ത് കാൽ മുറിക്കുന്നതല്ലല്ലോ കാലിനൊത്ത് ചെരുപ്പ് മുറിക്കുന്നതല്ലേ ഉചിതം....

ഇന്നിൻ്റെ ആയിശ said...
This comment has been removed by the author.
ഇന്നിൻ്റെ ആയിശ said...
This comment has been removed by the author.
ഇന്നിൻ്റെ ആയിശ said...

ജീവിക്കാൻ പോലുമവകാശമില്ലാതിരുന്നപ്പോൾ ജീവിക്കാനും ഒപ്പം അനന്തരവകാശം വരെ നൽകി ഭർതൃവസതിയുടെ രാജ്ഞീ പട്ടമണിയിച്ച് സ്വർഗം കാൽചുവട്ടിൽ വെച്ച് കൊടുത്ത ഇസ്ലാം മതത്തേക്കാൾ സ്ത്രീക്ക് അവകാശങ്ങളും ഒപ്പം സുരക്ഷിതത്വവുമേകുന്ന ഏതെങ്കിലും മതത്തേയോ പ്രത്യയശാസ്ത്രത്തേയോ ചൂണ്ടിക്കാണിക്കാനാകുമോ ആർക്കെങ്കിലും

FAIZAN MEDIA said...

well