Wednesday, April 16, 2008

എന്റെ സ്വപ്‌നങ്ങള്‍

എനിക്കൊരു സ്വപ്‌നമുണ്ട്‌. അല്‌പം കടന്ന കൈയ്യാണോ എന്ന്‌ സംശയവുമുണ്ട്‌.
എന്നാലും ഇവിടെ പങ്കുവെയ്‌ക്കാം എന്ന ധൈര്യത്തില്‍....
വയലും കരയുമായി ചേര്‍ന്ന ഒരുടത്ത്‌ കുറേ സ്ഥലം വേണം. അടുത്ത്‌ പുഴയുണ്ടാവാണം. (കൈത്തോടായാലും മതി.) ഒരുപാടാളുകള്‍ നടന്നു പോകുന്ന വഴിയരുകിലാവണം.

അശ്വത്ഥമേകം പിചുമന്ദമേകം
ന്യഗ്രോധമേകം ദശതിന്ത്രിണിശ്ച
കപിത്ഥവില്വാമലകത്രയശ്ച
പണ്‍ാമ്രനാളീ നരകം ന യാതി

ഒരു ആലും ഒരു വേപ്പും ഒരു പേരാലും പത്തുപുളിയും മൂന്നു വിളാര്‍മരവും മൂന്നു കൂവളവും മൂന്നു നെല്ലിയും അഞ്ചുമാവും, അഞ്ചുതെങ്ങും നട്ടുണ്ടാക്കിയാല്‍ അവനു നരകമില്ലെന്നറിക-നീതിസാരം

നരകത്തെ ഭയന്നിട്ടല്ല. സ്വര്‍ഗ്ഗവേണമെന്ന വാശിയിലുമല്ല. ചുമ്മതൊരു സ്വപ്‌നം.
ഇപ്പറഞ്ഞ മരങ്ങളൊക്കെ വേണം. മാവും പ്ലാവും ചാമ്പയും നെല്ലിയും മുല്ലയും പിച്ചിയും....എല്ലാമെല്ലാമുള്ളൊരു പറമ്പാക്കണം.
ആ പറമ്പില്‍ എനിക്കൊരു പേരുവേണ്ട.
ആര്‍ക്കും എപ്പോഴും കേറിവരാം. വേലിയുണ്ടാവരുത്‌. സ്‌കൂളിലേക്കു പോകുന്ന കുട്ടികള്‍ മാവില്‍ കല്ലെറിയണം. ചാമ്പങ്ങക്ക്‌ വഴക്കിടണം. നെല്ലിക്ക പെറുക്കണം.
ഇഷ്ടമുള്ളവര്‍ ചക്കയും തേങ്ങയും കൊണ്ടുപോകണം.
ഏതു യാത്രക്കാരനും അവളനും രോഗിക്കും വിശ്രമിക്കാന്‍ ഒരു കുടില്‍ വേണം. ആര്‍ക്ക്‌ും വെള്ളമെടുക്കാവുന്നൊരു കിണര്‍ വേണം.
പനിക്കൂര്‍ക്കയും തുളസിയും ആടലോടകവും ഗരുഡക്കൊടിയും വളരണം. കെട്ടഴിഞ്ഞു വരുന്ന ആടും പശുവും വയലിലെ വിളകളൊക്കെ തിന്നണം.

ഉടമസ്ഥാവാകാശം എല്ലാവര്‍ക്കും എല്ലാവര്‍ക്കുമാവണം. നിയന്ത്രണങ്ങളൊന്നുമുണ്ടാവരുത്‌. പേരുകളൊന്നുമുണ്ടാവരുത്‌. അവകാശികളാരും ചോദിച്ചു വരരുത്‌.

ആര്‍ക്കും ഈ സ്വപ്‌നത്തില്‍ പങ്കുചേരാം. എന്നാലും ചോദിക്കുന്നു നടക്കുമോ ഈ സ്വപ്‌നം

17 comments:

Myna said...

എനിക്കൊരു സ്വപ്‌നമുണ്ട്‌. അല്‌പം കടന്ന കൈയ്യാണോ എന്ന്‌ സംശയവുമുണ്ട്‌.
എന്നാലും ഇവിടെ പങ്കുവെയ്‌ക്കാം എന്ന ധൈര്യത്തില്‍....
വയലും കരയുമായി ചേര്‍ന്ന ഒരുടത്ത്‌ കുറേ സ്ഥലം വേണം. അടുത്ത്‌ പുഴയുണ്ടാവാണം. (കൈത്തോടായാലും മതി.) ഒരുപാടാളുകള്‍ നടന്നു പോകുന്ന വഴിയരുകിലാവണം

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഉടമസ്ഥാവാകാശം എല്ലാവര്‍ക്കും എല്ലാവര്‍ക്കുമാവണം. നിയന്ത്രണങ്ങളൊന്നുമുണ്ടാവരുത്‌. പേരുകളൊന്നുമുണ്ടാവരുത്‌. അവകാശികളാരും ചോദിച്ചു വരരുത്‌.

ആര്‍ക്കും ഈ സ്വപ്‌നത്തില്‍ പങ്കുചേരാം. എന്നാലും ചോദിക്കുന്നു നടക്കുമോ ഈ സ്വപ്‌നം
==================================
നടക്കുമോ എന്നതല്ല പ്രശനം..ഇത്തരം ഒരു സ്വപ്നം കാണാന്‍ നമുക്കെല്ലാം കഴിയുന്നോ എന്നതാണ് ചോദ്യം.മൈനയുടെ ഈ സ്വപ്നം ചെറുതു എന്ന് പ്രത്യക്ഷത്തില്‍ തോന്നും എങ്കിലും ഇതിന്റെ അര്‍ഥവ്യാപ്തി വളരെ കൂടുതലാണ്.മനുഷ്യരെല്ലാം മതിലുകള്‍ കെട്ടി തന്നീലേയ്ക്കു മാത്രം ഒതുങ്ങുന്ന് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളി ആണുഈ സ്വപ്നം.എല്ലാവര്‍ക്കും ഇങ്ങനെ ഒന്നു കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍!!!!!

Manoj | മനോജ്‌ said...

സ്വപ്നം യാഥര്‍ത്ഥ്യമാകട്ടേ!! :)

ബാജി ഓടംവേലി said...

നല്ല സ്വപ്‌നങ്ങളിലാണ്...
നാളെകള്‍ ഉറങ്ങുന്നത്...
ഉണരുന്നത് നന്മയിലേക്കാകട്ടെ....

പാമരന്‍ said...

ആ സ്ഥലം എന്‍റെ പേരില്‍ തീറാധാരം ആക്കിത്തരുവാണേല്‍ ഞാനും ഉണ്ട്‌.. :)

നമ്മളെന്തിനാ വെറുതേ കാശുമൊടക്കി കണ്ട അണ്ടനേം അടകോടനേം ഒക്കെ കേറിമേയാന്‍ വിടുന്നത്‌? നല്ല നായന്‍മാരോ, നംബൂരിമാരോ, ഷേക്കുമ്മരോ, തങ്ങമ്മാരോ ഒക്കെ മാത്രമേ കേറുവൊള്ളെങ്കില്‍ കൊള്ളാം(നമ്മളു വര്‍ഗ്ഗീയക്കാരാണെന്നു പറയരുതല്ലോ)..

പിന്നെ എല്ലാം സംരക്ഷിക്കാനായിട്ട്‌ കാശു ചെലവില്ലേ.. അതിനു വേണ്ടി മാത്രം ഒരു ഭണ്ടാരപ്പെട്ടി വെക്കണം.. ആള്‍ക്കാര്ക്ക്‌ ഇഷ്ടമുള്ളതിട്ടോട്ടെ. പിന്നെ നാലു മൂലക്കും ഒരോ ഫ്ളെക്സ്‌ സ്ഥാപിക്കണം.. അതില്‌ കൊക്കക്കോളയുടേം പാമോലിവിന്‍റേം പരസ്യമിടണം.. ഒരു വരുമാനമാവുമല്ലോ..

പിന്നെ വിശേഷദിവസങ്ങളില്‍ വേണേല്‍ പൊതുജനങ്ങള്‍ക്കു പ്രവേശനമനുവദിക്കാം. നല്ല ഫീസു വാങ്ങണം.. ലവന്‍മാരൊക്കെ കേറി നെരങ്ങിയാപ്പിന്നെ എല്ലാമൊന്നു കഴുകിത്തൊടച്ചെടുക്കാന്‍ എത്ര കാശെറക്കണം..!

ഒന്നു പുഷ്ടിപ്പെട്ടു കഴിഞ്ഞാല്‍ മ്മക്കു ലിസ്റ്റ് ചെയ്യാം.. എങ്ങനെ?

കണ്ണൂരാന്‍ - KANNURAN said...

ഇതിലെ 70% ശരിയാക്കാമെന്നു തോന്നുന്നു. 100% നടക്കുമെന്നു തോന്നുന്നില്ല. എന്തായാലും എത്ര സുന്ദരമായ നടക്കാത്ത സ്വപ്നമെന്നു പറയുന്നില്ല. സ്വപ്നങ്ങള്‍ സഫലമാകട്ടേന്നു മാത്രം ആശംസിക്കുന്നു.

ചിരാത്‌ said...

സ്വപ്നങ്ങള്‍ സഫലമാകട്ടേ!

Anil said...

ഒരുപാടുകാലമായ്‌ ഞാന്‍ കൊണ്ടുനടക്കുന്ന എന്‍റെ സ്വപ്നം

ബഷീർ said...

ഇത്തരം സ്വപ്നങ്ങള്‍ സ്ഥിരമായി കാണുന്നുവെങ്കില്‍ ഉടന്‍ തന്നെ ചികിത്സ നടത്തേണ്ടതാണു

നസീര്‍ കടിക്കാട്‌ said...

ഈ സ്വപ്നത്തില്‍ ചേരാന്‍ സ്വപ്നമുണ്ടെങ്കിലും
പറ്റില്ല...നിരോധിക്കപ്പെടും!

ഇതു ചേര്‍ത്തു വായിക്കുക:
http://samkramanam.blogspot.com/2008/04/blog-post_16.html

ഇട്ടിമാളു അഗ്നിമിത്ര said...

സ്വപ്നം യാഥാര്‍ത്ഥ്യമാക്കാമെങ്കില്‍ പങ്കുചേരാന്‍ ഞാനും വരട്ടെ...

(ആര്‍ക്കാണീ സ്വപ്നത്തിന്റെ ഉടമസ്ഥാവകാശം.. ?)

Unknown said...

ninte swapnathil njan pankucheram...aa ozhukkunna puzhayile allenkil kai thodile vellam azhukkullathakaruth enna oru nirbandhavum enikkund

ഏറനാടന്‍ said...

എത്ര നല്ല മധുരമനോക്ഞമായൊരു സ്വപ്നം! സ്വപ്നം കാണാന്‍ കാശ് കൊടുക്കേണ്ടല്ലോ. എല്ലാ സ്വപ്നങ്ങളും സാധിക്കുമെങ്കില്‍ സ്വര്‍ഗ്ഗം തേടി മരണാനന്തരം യാത്ര പോകേണ്ടതുണ്ടോ?

അനില്‍ ഐക്കര said...

അങനെയൊരു പറമ്പ് ഇപ്പോള്‍ എനിക്കുണ്ട്.
അരുവി അല്പം പോകണമെന്നു മാത്രം.

ഹും എല്ലാരും കൂടെ കേറി വരാന്‍ ഇങ്ങു പോരെ...!

(അതല്ലേ കമന്റിടുവാന്‍ വൈകിയത്..?)

jithinraj said...

ithu oru comunisathinethireyulla
vimarsanamanooooo?

K.G.RATHEESH said...

Swapnangale Ningal Swargakumarikalalle..........

Sunil G Nampoothiri said...

സ്വപ്നം സഫലമാവട്ടെ ......