മൂന്നില്‍ പഠിക്കുമ്പോഴാണ്. കളിക്കാന്‍ വിടുന്ന നേരത്ത്, ഉച്ചത്തെ ഒഴിവുനേരത്ത് കുറച്ചകലെയുള്ള ശ്മശാനത്തില്‍ പോകും. മുതിര്‍ന്നളവരൊക്കെ ശ്മശാനം എന്നു പറഞ്ഞാല്‍ പേടിപ്പിക്കുകയാണ് ചെയ്യാറ്. ഞങ്ങള്‍ അതൊന്നും കേള്‍ക്കാതെ ആരുമറിയാതെ കുറേപ്പേര് അങ്ങോട്ടു പോകും. ഇലമുളച്ചിച്ചെടി പൂത്ത് നില്ക്കും. ഇലമുളച്ചിച്ചെടിയുടെ പൂവിന് ചൊടക്കെന്നാണ് അവിടെ പറയുക. അത് ഊതി വീര്‍പ്പിച്ച് ടപ്പേന്ന് പൊട്ടിക്കും. കാര്യം അത്രേയുള്ളു. പക്ഷേ, ഞങ്ങളുടെ വിനോദമാണത്. ചൊടക്കാണെങ്കില്‍ ശ്മശാനത്തിലേയുള്ളു. കല്ലറകള്‍ക്കു മുകളില്‍ മുടി മുറിഞ്ഞു കിടക്കുന്നതു കാണാം. കൂട്ടുകാരില്‍ ചിലര്‍ പറയും പ്രേതം രാത്രി പുറത്തു കടന്നിട്ട് തിരിച്ചു കയറുമ്പോള്‍ മുറിഞ്ഞു പോകുന്നതാണെന്ന്..പക്ഷേ, പേടിയൊന്നും തോന്നിയേ ഇല്ല. ഒരുപക്ഷേ, ആ യാത്രയാവണം പ്രേതം, പിശാച് ഒന്നുമില്ലാ എന്നും അതൊക്കെ അന്ധവിശ്വാസമാണെന്നും പഠിപ്പിച്ചത്.. പ്രകൃതിയില്‍ നിന്നു കിട്ടിയ പാഠം. ആ യാത്രയാണ് യുക്തിബോധം നല്‍കിയത് എന്ന് ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ തിരിച്ചറിയുന്നു.
വായനയ്ക്ക് ഇവിടെ

വായനയ്ക്ക് ഇവിടെ