ഇന്ന് ലോക പരിസ്ഥിത ദിനം
ഞങ്ങളുടെ പറമ്പിന്റെ കിഴക്കേ അതിര് വയലായിരുന്നു. ഒരുപാട് കിളികള്‍ അവിടെ പറന്നിറങ്ങിയിരുന്നു. കൊയ്ത്തുകാരികള്‍ക്കൊപ്പം പോകുന്ന ഞങ്ങളുടെ മേലേക്ക് പച്ചക്കുതിരകള്‍ പറന്നുവന്നിരുന്നു. കണ്ടത്തിനോട് ചേര്‍ന്ന പറമ്പ് ഇരുള്‍മൂടിക്കിടന്നു. മാവും പ്ലാവും പുല്ലാഞ്ഞിയും വട്ടിരുമ്പും..കരിയിലകള്‍ വീണ് നിലം കാണാന്‍ കഴിയുമായിരുന്നില്ല. വേനലവധിക്കാലങ്ങളില്‍ ആ കരിയിലകളില്‍ ഞങ്ങള്‍ കുത്തിമറിഞ്ഞു. അന്നേരം കരിയില അല്പം നീക്കിയാല്‍ തണുത്ത മണ്ണ് കാണാമായിരുന്നു. വിരലില്‍ കുത്തിനോവിച്ചു കൊണ്ട് ഇരുവാലന്‍ ഉറുമ്പ്, ആദ്യമായി ആകാശം കണ്ടമട്ടില്‍ ഞങ്ങളെ നോക്കിച്ചിരിക്കുന്ന മണ്ണിര, ചേരട്ടയും ചെറുപ്രാണികളും..ചിതലുകള്‍...ഇരുട്ടില്‍ മൂളിപ്പേടിപ്പിച്ച നത്ത്...രാത്രികാലങ്ങളില്‍നിന്ന് കാട്ടില്‍ നിന്ന് കോഴിയെപിടിക്കാന്‍ വന്നിരുന്ന കുറുക്കന്‍..കോഴികളുടെ എണ്ണം ഓരോന്നായി കുറയുമ്പോള്‍ കാടിനു തീയിട്ട് കുറുക്കനെ ഓടിക്കാനല്ല ശ്രമിച്ചത്. ഇവിടെ കോഴി വാഴില്ലെന്ന് പറഞ്ഞ് കോഴിക്കൂട് കിഴക്കുവശത്തു നിന്ന് പടിഞ്ഞാട്ടേക്ക് മാറ്റി... കലപില ഒച്ചവെച്ചുകൊണ്ട് പൂത്താങ്കീരികള്‍ പറന്നിറങ്ങി, മുറ്റത്തും പറമ്പിലും മാടത്തകള്‍, ഓലേഞ്ഞാലി...
മരങ്ങളുടെ വേരുകള്‍ ഇറങ്ങുന്നുവെന്ന് പറഞ്ഞ് കണ്ടത്തില്‍ കപ്പനട്ടു. പിന്നെ വാഴയായി ..കുറച്ചുകാലം വെളിമ്പ്രദേശംപോലെയായി...കണ്ടത്തിന്റെ ഒരറ്റത്ത് ഓലികുത്തി. തെളിനീര്‍വെള്ളം. വെളളം മൂക്കാന്‍ ഉപ്പും കരിക്കട്ടയുമിട്ടു. മണ്ണിന്റെ അവകാശിയായ മുറുക്കുന്നത്തയോടോ ഓലി കുത്താന്‍ മുന്നില്‍ നിന്ന അമ്മച്ചിയോടോ അനുവാദം ചോദിക്കാതൊരു ദിവസം വെളളത്തിപ്രാണി വന്നു. ഇനിയങ്ങോട്ട് വെള്ളം തെളിയിക്കാന്‍ ഞങ്ങളുണ്ടെന്ന് അവ പ്രഖ്യാപിച്ചു. അതിനടുത്തൊരുനാള്‍ പലതരം മീനുകള്‍ വന്നു. പിന്നെ തവള , ഞണ്ട്, നീര്‍ക്കോലി...കവുങ്ങിന്‍ തലപ്പത്തൊരു പൊന്മാന്‍...
പക്ഷേ, ഭാഗം കിട്ടിയവര്‍ കണ്ടവും അതിനോട് ചേര്‍ന്ന ഇരുള്‍മൂടിയ പറമ്പും വിറ്റു. കരിയിലകള്‍ പുതഞ്ഞുകിടന്നിടം ഒരു വീട്ടിലേക്കു വണ്ടി കയറിപ്പോകുന്ന റോഡായി..കണ്ടത്തില്‍ നാലോ അഞ്ചോവീടുകള്‍...തീര്‍ച്ചയായും, മരങ്ങള്‍, അവിടെ വസിച്ചിരുന്ന ജീവികള്‍, ആ നിഴലില്‍ പറ്റിപ്പിടിച്ചു വളര്‍ന്നിരുന്ന സസ്യങ്ങള്‍ ഒന്നുമില്ലാതായി..ഒന്നിന്റെ നാശം സര്‍വ്വതിന്റെയും നാശമായി..മനുഷ്യന്റെ, ജീവിജാലങ്ങള്‍ക്കിടയിലെ പരസ്പരാശ്രിതത്വമാണ് അതോടെ ഇല്ലാതായത്. എവിടെ നിന്നെങ്കിലും ഒരു പാമ്പ് കയറി വന്നാല്‍ നമ്മള്‍ വിറയ്ക്കുന്നു. കൊല്ലാന്‍ വിറകുകോലെടുക്കുന്നു.
ഡി. വിനയചന്ദ്രന്‍ ആത്മകഥയില്‍ പറയുന്നു: 'വല്ലപ്പോഴും വീട്ടുമുറ്റത്ത് വിചിത്രശബളിമയുളള കുഞ്ഞു സര്‍പ്പങ്ങള്‍ വരും. അമ്മയ്ക്കു പേടിയില്ല, അടുത്തു ചെന്നു ശാസിക്കും. ഞങ്ങള്‍ വിളക്കുകൊളുത്തുന്നുണ്ടല്ലോ, ഇങ്ങനെയൊക്കെ വന്നാല്‍ ആളുകള്‍ പേടിക്കില്ലേ?.. പൂര്‍ണ്ണവിശ്വാസത്തിന്റെ ഈ അഭ്യര്‍ത്ഥനകേട്ട് സര്‍പ്പദൈവങ്ങള്‍ അപ്രത്യക്ഷമാകും.'
വിശ്വാസത്തേക്കാളേറെ സഹജീവനത്തിന്റെ സംസ്‌ക്കാരമായിരുന്നു മുമ്പുണ്ടായിരുന്നത്.
പുരാതന ജൈനര്‍ സന്ധ്യയ്ക്ക് വിളക്ക് കത്തിച്ചിരുന്നില്ല. വിളക്കിന്റെ പ്രകാശത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്ന ചെറുപ്രാണികള്‍ ചത്തുവീഴാതിരിക്കാനായിരുന്നത്. സഹജീവികളോട് അത്രയേറെ ബഹുമാനമുണ്ടായിരുന്നു ജൈനസംസ്‌ക്കാരത്തിന്. എന്നാല്‍ കേരളത്തില്‍ ജൈനരില്‍ അധികവും താമസിക്കുന്ന പ്രദേശമാണ് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിതപ്രദേശം. അവിടെ ചെറുജീവികളോ പറവകളോ, ജലജീവികളോ ഇല്ല. അവയ്‌ക്കൊന്നും നിലനില്ക്കാന്‍ ആവാത്തവിധം വിഷാംശം മണ്ണിലും വെള്ളത്തിലും ലയിച്ചു കഴിഞ്ഞു.
കുറച്ചുനാള്‍ മുമ്പ് ഒരു സുഹൃത്ത് വിളിച്ചു ചോദിച്ചു.
വീടിനടുത്ത് പാമ്പുവരാതിരിക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ?
വന്നോട്ടെ, അതിനെന്താണെന്ന പ്രതികരണത്തിന് വലിയ മൂര്‍ഖന്‍ പാമ്പുവന്ന് കോഴിയെ വിഴുങ്ങുന്നു. കണ്ടാല്‍തന്നെ പേടിയാവുന്നു എന്ന് അവന്‍.
മണ്ണെണ്ണ, വെളുത്തുള്ളി, കായം ഇതൊക്കെ എത്രനാള്‍ പറ്റും?
മൂര്‍ഖന്‍ തന്നെയാണ് വീട്ടുമുറ്റത്തേക്ക് ഭയപ്പെടുത്തിക്കൊണ്ട് വരുന്നതെന്നു പറഞ്ഞപ്പോള്‍ അടുത്ത് വയലുണ്ടോന്ന്് വെറുതെ ചോദിച്ചതാണ്. മുമ്പ് വയല്‍ മാത്രമായിരുന്നത്രേ അവിടം. പുല്ലും പുല്‍ച്ചാടിയുമില്ലാതാവുമ്പോള്‍
തവളയും എലിയുമില്ലാതാവുമ്പോള്‍ മാളം നഷ്ടപ്പെട്ട പാമ്പ് അതിജീവനത്തിന് അടുത്ത ഇരയെ തേടിയിറങ്ങും.
ഒ. എന്‍. വിയുടെ ഭൂമിക്കൊരു ചരമഗീതം വായിച്ചതോടെ നെഞ്ചിലൊരു വിള്ളലുണ്ടായി.
റേഡിയോ പാടുന്നു.
പാമ്പുകള്‍ക്കു മാളമുണ്ട്
പറവകള്‍ക്കാകാശമുണ്ട്
മനുഷ്യപുത്രന് ജീവിക്കാന്‍
മണ്ണിലിടമില്ല......
സത്യമാണോ?
പ്രകൃതിയിലെ സമ്പന്നമായ വൈവിധ്യങ്ങളുടെ ഒരു ഭാഗം മാത്രമാണ് മനുഷ്യന്‍. വന്‍ മരങ്ങള്‍ മുതല്‍ സൂക്ഷ്മജീവികള്‍ വരെ അടങ്ങുന്ന വൈവിധ്യത്തിലാണ് നമ്മുടെ നിലനില്പ്. മനുഷ്യനടക്കമുള്ള എല്ലാ ജീവജാലങ്ങളുടെയും ജീവന്റെ നിലനില്പ് ജൈവവൈവിധ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. എന്നാല്‍ പ്രകൃതിയെ സംരക്ഷിക്കാനും നശിപ്പിക്കാനുമാകുന്നത്് മനുഷ്യനുമാത്രമാണ.്
പ്രകൃതിയെ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം എന്ന് നമ്മള്‍ വിചാരിച്ചു. എടുക്കും തോറും വീണ്ടും വീണ്ടും ഉണ്ടാവുമെന്ന് കരുതി. പക്ഷേ, ഭൂമിയില്‍ ജീവനെ താങ്ങി നിര്‍ത്തുന്ന ജൈവ വൈവിധ്യങ്ങള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ നശിച്ചു പോകുമെന്നും, ശരിയായ അവബോധമില്ലായ്മയുടെയും അശ്രദ്ധമായ ചെയ്തികളുടെയും ദുരന്തഫലമാണ് ഇന്ന് ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും തിരിച്ചറിയാന്‍ വൈകിപ്പോയെന്നു മാത്രം.
ഒന്നു കണ്ണടച്ചു തുറന്നാല്‍ കാണുന്ന സസ്യങ്ങളില്‍ പലതിനെയും അറിയില്ല. പലപ്പോഴുമത്് മറ്റു ഭാഷകളിലെ ലിപികള്‍ കാണുമ്പോലെയാണ്. ഒരുതരം നിശ്ചയമില്ലായ്മ. ഒരക്ഷരമെങ്കിലും തിരിയുമോ എന്ന് ശ്രമിച്ചുനോക്കും. കടലാസില്‍ ഉറുമ്പരിക്കുന്നതുപോലുളള അക്ഷരങ്ങള്‍...അതുപോലെയാണ് പലപ്പോഴും ചുററുപാടും. അധികവും അറിയില്ല. ലക്കു കിട്ടാതങ്ങനെ നില്ക്കും. പ്രകൃതിയുടെ വൈവിധ്യങ്ങള്‍ കണ്ട് അമ്പരന്ന്...
1.75 ദശലക്ഷം ഇനം ജീവികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ തിരിച്ചറിയാത്ത പതിന്മടങ്ങ് ജീവികളുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത് എന്നു കേള്‍ക്കുമ്പോള്‍ പകച്ചിരിക്കുകയല്ലാതെന്തു ചെയ്യാന്‍...
നാം ഉള്‍പ്പെടുന്ന ഈ ജീവന്റെ ശൃംഖല, കോടാനുകോടി വര്‍ഷങ്ങളിലൂടെയുണ്ടായ മാറ്റങ്ങളുടെയും പ്രകൃതി പ്രതിഭാസങ്ങളുടെയും മനുഷ്യ സ്വാധീനത്തിന്റെയും ഫലമാണ്.
ഇന്നുതന്നെ ജനസംഖ്യയില്‍ പകുതിയോളവും നഗരങ്ങളിലാണ് താമസിക്കുന്നത്. പ്രകൃതിയുമായി നേരിട്ടു ബന്ധമില്ലാതായിരിക്കുന്നു. പ്രകൃതിയുമായി മനുഷ്യനുള്ള അടുപ്പത്തില്‍ ഒരുപാട് നാട്ടറിവുകളുണ്ടായിരുന്നു. സാധാരണ മനുഷ്യനുകൂടി അനേകം ഔഷധസസ്യങ്ങളെയും മറ്റും തിരിച്ചറിയാനായിരുന്നു. ഈ വൈവിധ്യവുമായുള്ള ഇടപെടാല്‍ ഇല്ലാതാവുന്നതോടെ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള നമ്മുടെ ഔഷധ വിജ്ഞാനം തീര്‍ത്തും ഇല്ലാതാകും.
ഇന്നത്തെ കൃഷിയും പാരമ്പര്യവൈദ്യവും തമ്മില്‍ ചേര്‍ച്ചയില്ലെന്ന് പലപ്പോഴുമെനിക്ക് തോന്നിയിട്ടുണ്ട്. കൃഷിക്കാര്‍ക്ക് വിത്തുകള്‍ പൊട്ടിമുളച്ചുണ്ടാകുന്നതാണ് നല്ല ചെടി. ബാക്കിയെല്ലാം പാഴ്‌ച്ചെടികള്‍. എന്നാല്‍ ഒരു വൈദ്യനെ സംബന്ധിച്ച് കാണുന്ന ഏതു ചെടിയിലും ഔഷധഗുണം കണ്ടെത്തും.
ഒരുകാലത്ത് ഏകവിളത്തോട്ടങ്ങള്‍ അപൂര്‍വ്വമായിരുന്നു ഞങ്ങളുടെ നാട്ടി്ല്‍. കാപ്പി, കുരുമുളക്, ഇഞ്ചി, മാവ്, പ്ലാവ്, തെങ്ങ്, കവുങ്ങ്, എല്ലാം നിറഞ്ഞതായിരുന്നു ഏതു പറമ്പും. പിന്നെയത്,. റബ്ബറിലേക്കുമാത്രമോ, കുരുമുളകിലേക്കു മാത്രമോ ആയി ചുരുങ്ങി. വൈവിധ്യം നിറഞ്ഞൊരു തോട്ടത്തിലെ ചെടികളുടെ ഉത്പാദനശേഷിയോ കരുത്തോ ഏകവിളത്തോട്ടങ്ങള്‍ക്കില്ലെന്നാണ് തോന്നുന്നത്. ഒരു കീടം ആക്രമിച്ചാല്‍ ആ തോട്ടത്തിലെ എല്ലാമരങ്ങളും നശിക്കുന്നു. തെങ്ങായാലും റബ്ബറായാലും, പ്ലാന്റേഷനിലെ തേക്കുകളായാലും. എന്നാല്‍ വൈവിധ്യത്തിനു നടുവില്‍ നില്ക്കുന്നവയ്ക്ക്്് കൂട്ടത്തോടെ ഇത്തരം പ്രശ്‌നങ്ങളുണ്ടാവുന്നില്ല. തെങ്ങിനെ ആക്രമിക്കുന്ന കീടത്തിന് അടുത്തു നില്ക്കുന്ന മാവിനെ ആക്രമിക്കാനാവുന്നില്ല. അല്ലെങ്കില്‍ കുറച്ചകലെ നില്ക്കുന്ന തെങ്ങിനെതന്നെ ആക്രമിക്കാനാവുന്നില്ല.
മൂന്നുനൂറ്റാണ്ടുമുമ്പുണ്ടായ വ്യാവസായിക വിപ്ലവത്തോടെ , പുതു സാങ്കേതിക വിദ്യ ഉപയോഗിച്ച് അമിതമായ വിളവെടുപ്പിന് കണക്കില്ലാതായി. ഇക്കാലയളവില്‍ പ്രകൃതിയുടെ കണക്കിനേക്കാള്‍ എത്രയോ ഇരട്ടി സസ്യജന്തുജാലങ്ങള്‍ ഭൂമിയില്‍ നിന്ന് ഇല്ലാതായിട്ടുണ്ട്. പലതും വംശനാശഭീഷണിയിലാണ്. ആഡംബരത്തിനും അന്ധവിശ്വാസത്തിനും വേണ്ടി എത്രയേറെ ജീവജാലങ്ങളാണ് വേട്ടയാടപ്പെടുന്നത്?
കൗമാരത്തില്‍, ഒരു ദിവസം ഉണര്‍ന്നത് അസാധാരണമായ ഒരു ശബ്ദം കേട്ടുകൊണ്ടാണ്. ഒറ്റച്ചിലപ്പുമാത്രം. പിന്നെ കുറേ നേരത്തേക്ക് അനക്കമില്ല. ഈ ശബ്ദത്തെ തിരഞ്ഞുകൊണ്ട് കുറേ നേരം നടന്നു. കനം തൂങ്ങിയ ചിറകടി ശബ്ദം. ഇത്തവണ കണ്ടുകിട്ടി. അതിരിലെ പ്ലാവില്‍ ഒരു വിരുന്നുകാരന്‍ പരന്ന നീളന്‍കൊക്കും അത്ര ആകര്‍ഷണമല്ലാത്ത തൂവലുകളുമായി. ശബ്ദവും ഒട്ടും ഇമ്പമുളളതായിരുന്നില്ല. മലമുഴക്കി വേഴാമ്പാലായിരുന്നുവത്.
പേരിലെ ഇമ്പംകൊണ്ട് പഞ്ചവര്‍ണ്ണക്കിളിയെപ്പോലൊന്നാണ് വേഴാമ്പല്‍ എന്നായിരുന്നു അതു വരെ ധാരണ.
'േവഴാമ്പല്‍ ഒരുതുള്ളി ജലത്തിനായ് കാത്തിരിക്കും പോലെ
പ്രിയേ നിന്‍ സാമീപ്യം ഞാന്‍ കൊതിപ്പൂ...'എന്ന സ്വന്തമായതോ കോപ്പിയടിച്ചതോ ആയ വരികളോടെ കിട്ടിയ പ്രണയലേഖനത്തെ ഓര്‍ത്തു ചിരിച്ചു അപ്പോള്‍.
വെള്ളിമൂങ്ങയെ കണ്ടാല്‍ കന്യസ്ത്രീയുടെ മുഖത്തെ ഓര്‍മവരും. ഇരുതലയനാണെങ്കിലും പാമ്പെന്നു പറയുമ്പോഴേ പേടിയാവും ചിലര്‍ക്ക്്്. മുമ്പൊക്കെ രാത്രിയായാല്‍ മൂങ്ങയുടെ മൂളല്‍ കേട്ടാല്‍ പേടിയാവും. യക്ഷി, പ്രേതം..ഇപ്പോള്‍ ഇവയെല്ലാം കടല്‍ കടക്കുന്നു. പല തുമ്പികളും , ശലഭങ്ങളും , കഴുകനുമൊക്കെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.
നമുക്കറിയാത്ത, ചിലപ്പോള്‍ പാഴ്‌ച്ചെടിയെന്നു വിചാരിക്കുന്ന സസ്യങ്ങളാവും മാരകരോഗങ്ങള്‍ക്കുള്ള ഔഷധം. ഏതാണ്ട് 34000 ത്തിലധികം സസ്യങ്ങളും 5200 ജീവികളും ലോകത്തുള്ള പക്ഷികളില്‍ എട്ടിലൊന്നും വംശനാശം നേരിട്ടുകഴിഞ്ഞു എന്നാണ് കണക്കുകള്‍. അതില്‍ കേരളത്തില്‍ മാത്രം കണ്ടുവരുന്നവയുമുണ്ട്. ജാവാദി വെരുക്, പറയോന്ത്, സിംഹവാലന്‍ കുരങ്ങ്,മരപ്പട്ടി, മണവാട്ടിത്തവള....
അടുത്തിടെ ലോകപൈതൃക പട്ടികയില്‍ സ്ഥാനം നേടി പശ്ചിമഘട്ടം. ലോകത്തെ 34 ഹോട്ട് സ്‌പോട്ടുകളില്‍ ഒന്നുമാണ് സഹ്യാദ്രി. ജൈവസമ്പന്നതകൊണ്ട് മുന്നില്‍ നില്ക്കുന്നതും എന്നാല്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുമായ പ്രദേശങ്ങളാണ് ഹോട്ട് സ്‌പോട്ടുകളായി അറിയപ്പെടുന്നത്. കാടുകളാണ് ജൈവവൈവിധ്യത്തിന്റെ അറിയപ്പെടുന്ന സങ്കേതം. പക്ഷേ, പകുതിയോളം കാടും ഇന്നില്ലാതായിരിക്കുന്നു.
ദേശീയതൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി നടന്നുകൊണ്ടിരിക്കുന്ന പല പണികളും കാണുമ്പോള്‍ വിചിത്രമായി തോന്നും. തോടുകളും നിരത്തും വൃത്തിയാക്കാനിറങ്ങുന്നവര്‍ തോട്ടരികിലെ കൈതകള്‍ വേരോടെ പിഴുതുകളയുന്നു. കൈതക്കാടുകള്‍ ഒരു ആവാസവ്യവസ്ഥയാണെന്നോ. ഉറവനല്കാന്‍ കൈതപ്പൊന്തകള്‍ക്കു കളിയുമെന്നോ ഒന്നും ആരും ചിന്തിക്കുന്നില്ല. തോട്ടിന്‍ വക്ക് പിറ്റേക്കൊല്ലം ഇടിഞ്ഞുവീഴുന്നു. പ്പോഴും തൊഴിലുറപ്പിലൂട തൊഴില്‍ ഉറപ്പാക്കാം. തോട്ടിന്‍കര ഇടിയാതിരിക്കാന്‍ മണല്‍ചാക്കുകള്‍ വെയ്ക്കാം.
കൈതയും ഈറ്റത്തുറുവുമൊക്കെ ഇപ്പോള്‍ വ്യാപകമായി ഇത്തരത്തില്‍ വ്യാപകമായി നശിപ്പിക്കപ്പെടുന്നുണ്ട്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്ന് ഇത്തരം തൊഴിലിന് നേതൃത്വം നല്‍കുന്നവര്‍ പരിസ്ഥിതി അവബോധം കൂടി ഉളളവരായിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു.
കൊതുകുമുട്ട ഭക്ഷണമാക്കിയിരുന്ന വാല്‍മാക്രികള്‍ ഇല്ലാതായിട്ടുണ്ട്. അലങ്കാര മത്സ്യകൃഷിക്കും കരിമീന്‍ വളര്‍ത്തലിനും മറ്റും പ്രോത്സാഹനം നല്കുന്ന സര്‍ക്കാരിനോട് വന്‍തോതില്‍ വാല്‍മാക്രികളെ ഉത്പാദിപ്പിച്ച് കുളങ്ങളിലും ജലാശയങ്ങളിലും എത്തിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിവേദനം കൊടുക്കാന്‍ ഒരുങ്ങുകയാണ് മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ എന്‍ എന്‍ എസ് യൂണിറ്റ്.
പഴയകാര്യങ്ങള്‍ പറയുമ്പോള്‍ മുടിഞ്ഞ നൊസ്റ്റാള്‍ജിയ എന്ന് ചിലര്‍ മുറുമുറുക്കും. നാളേക്കുവേണ്ടി എന്തെങ്കിലും ഇവിടെ ബാക്കി വെയ്ക്കാന്‍ നാം ബാധ്യസ്ഥരല്ലേ? തകര്‍ന്നു പോകേണ്ടതാണോ ഈ വൈവിധ്യവും ഭൂമിയും?
പലപ്പോഴും നഗരജീവിതത്തിനുള്ളില്‍ അസ്വസ്ഥതപ്പെട്ട് നടക്കുമ്പോള്‍ അറിയുന്ന ഒരു ചെടിയെ കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നാറുണ്ട-അടുത്ത ആരെയൊ കണ്ടതുപോലെ...
കുട്ടിക്കാലത്ത് ഞാനുമനിയത്തിയും ഏദന്‍തോട്ടമെന്ന് വിളിച്ചിരുന്ന തോട്ടത്തിലേക്ക് അടുത്തിടെ പോയി. ആ തോട്ടത്തില്‍ ഇല്ലാത്തതായി ഒന്നുമുണ്ടായിരുന്നില്ല. വിലക്കപ്പെട്ട കനിയൊഴിച്ച്. ആണ്ടില്‍ പ്ന്ത്രണ്ടു മാസവും ചക്ക തരുന്ന പ്ലാവ്. കായ്ച്ച് കുലകുത്തി നില്ക്കുന്ന അരിനെല്ലിമരം, നെല്ലി, മാതളനാരകം, ചെറുനാരകം, മുന്തിരിവളളി, ചന്ദനമരങ്ങള്‍....കൈത്തോട് അതിനപ്പുറം കരിമ്പിന്‍ വയല്‍...ഏതാണ്ടെല്ലാം ഇപ്പോഴും അങ്ങനെ തന്നെയുണ്ട്. ഉടമകളും. അവരെന്നും വീട്ടില്‍ തനിച്ചായിരുന്നു,. വയസ്സായിട്ടും അവരെങ്ങനെ ഏകാന്തതയെ അതിജീവിക്കുന്നു എന്ന് അത്ഭുതപ്പെട്ടു.. ഞങ്ങളെപ്പോലെ ആരെങ്കിലും അതിലെ വന്നാലായി..മനുഷ്യന്‍ തന്നെയായിരിക്കണം സഹവാസിക്കാനും ഇടപെടാനും സംസാരിക്കാനുമൊക്കെ വേണ്ടത് എന്നത് വെറും തെറ്റിദ്ധാരണ മാത്രമാണെന്ന് തോന്നിപ്പോയി. ചേച്ചി കോഴിയോടും പൂച്ചയോടും പശുവിനോടും സംസാരിച്ചുകൊണ്ടിരുന്നു. അവ തലകുലുക്കി കേട്ടുകൊണ്ടുമിരുന്നു. മുറ്റത്തെ റോസയോടും കനകാംബരത്തോടും ചേച്ചി ചോദിച്ചേക്കാം ഇവരെ അറിയില്ലേ എന്ന്്്. അവ മറുപടി പറയുന്നതും ചേച്ചിക്ക് മനസ്സിലാവും.
പലപ്പോഴും വേലികളെക്കുറിച്ച് ചിന്തിക്കാറുണ്ട്. പടുകൂറ്റന്‍ മതിലുകള്‍ കാണുമ്പോള്‍ പ്രത്യേകിച്ചും. വേലിതന്നെ ജൈവവൈവിധ്യത്തിന്റെ ചെറിയ സങ്കേതമായിരുന്നു. പലപ്പോഴും ചെമ്പരത്തിവേലികള്‍, അല്ലെങ്കില്‍ കമ്മട്ടിപത്തലോ, ചീമക്കൊന്നയോ നാട്ടിയ വേലികള്‍...ഈ വേലിയിലേക്ക് നിത്യ വഴുതിനയോ ചതുരപ്പയറോ, കുമ്പളമോ, മത്തയോ പടര്‍ന്നു കയറും. അതില്‍ പൂമ്പാറ്റകളും തുമ്പികളും പറന്നിരിക്കും. ഓന്തും അരണയും ഒളിച്ചിരിക്കും. പക്ഷികള്‍ കൂടുകൂട്ടും. പക്ഷേ, ഇന്ന് മതിലുകള്‍ക്കുള്ളില്‍ പുറം ലോകത്തെ അറിയാതെ അവനവനിലേക്കിറങ്ങുന്നു. ആ ലോകത്ത് നമ്മള്‍ മാത്രമേയുള്ളു. അതുപോലപ്പോഴും ഞാന്‍ മാത്രം എന്നാകുന്നു. ഭാവിതലമുറയെക്കുറിച്ച് ചിന്തിക്കുന്നേയില്ല. അവരും ഭൂമിയുടെ അവകാശികളാണെന്ന് ഓര്‍ക്കുന്നേയില്ല.നമ്മള്‍ കണ്ടനുഭവിച്ചതില്‍ കുറച്ചെങ്കിലും അവര്‍ക്കും വേണം എന്നു വിചാരിക്കുന്നേയില്ല.
കല്ലടാമുട്ടി, പരല്‍, വാലേപ്പുള്ളി, കുയില്‍, നെറ്റീപ്പൊട്ടന്‍, തലേക്കല്ലന്‍, വരാല്‍ ഇങ്ങനെ തിരച്ചറിഞ്ഞ മത്സ്യങ്ങള്‍ എത്രയായിരുന്നു. രാത്രികാലങ്ങളില്‍ ചൂട്ടും കത്തിച്ച് മീന്‍ പിടിക്കാന്‍ പോകുന്ന കുഞ്ഞാങ്ങളമാര്‍ക്കൊപ്പം കൂടിയിട്ടുണ്ട്. തോട്ടുവക്കത്തേക്ക് ചേര്‍ന്നിരിക്കും അവ.
നമ്മുടെ കുഞ്ഞുങ്ങള്‍
ചേറിന്‍ കുണ്ടിലെ ചെറുമീനേ
നീയോന്നോട് കളിക്കണ്ട
നീയെന്നോടു കളിച്ചെന്നാല്‍
ചൂണ്ടലിട്ടു പിടിക്കും ഞാന്‍...
എന്ന് അനിമേഷന്‍ കാര്‍ട്ടൂണ്‍ സിഡി കണ്ട് വളരും.
അവര്‍ ചേറും കുണ്ടോ ചൂണ്ടയോ കാണുന്നുണ്ടോ? കൃത്രിമായി കാണിച്ചുകൊടുത്ത് തൃപ്തിപ്പെടുക.
ആഗോളതാപനവും ഓസോണ്‍പാളിയുടെ വിളളലുമെല്ലാം ജൈവസമ്പത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുന്നുണ്ട്. ശരാശരി താപനില ഒരു ഡിഗ്രി ഉയര്‍ന്നാല്‍ തന്നെ പല സസ്യജീവജാലങ്ങളുടേയും നിലനില്പിനെ സാരമായി ബാധിക്കുമെന്ന് ശാസ്ത്രജഞര്‍ മുന്നറിയിപ്പു തരുന്നു.
ജൈവസമ്പത്തിനെ ചൂഷണം ചെയ്യാതെ നമുക്കു നിലനില്ക്കാനാവില്ല, എന്നാല്‍ സര്‍വ്വചരാചരാങ്ങളെയും മാനിച്ചുകൊണ്ട് ഒരു ക്രമത്തിലാവണമത്. ആഗോളീകരണത്തിന്റെയും പാരിസ്ഥിതിക തകര്‍ച്ചയുടേയും ഇക്കാലത്ത് ജൈവവൈവിധ്യശോഷണം മാനവരാശിനേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് ശാസ്ത്രലോകം തിരിച്ചറിഞ്ഞു കഴിഞ്ഞു.
ജൈവവൈവിധ്യത്തെ തകര്‍ക്കുന്ന മറ്റൊന്ന് അധിനിവേശ സസ്യജീവജാലങ്ങളാണ്. നമ്മുടെ വൈവിധ്യത്തിലേറെയും വിദേശീയരാണ്. പക്ഷേ, അവ ഇവിടുത്തെ പരിസ്ഥിതിയുമായി ഇണങ്ങി വസിക്കുന്നു. എന്നാല്‍ അന്യജീവജാതികള്‍ ഒരു പ്രേദശത്ത് കടന്നുകൂടി പ്രാദേശിക സസ്യജന്തുജാലങ്ങള്‍ക്കും പരിസ്ഥിതിക്കും ആവാസവ്യവസ്ഥയ്ക്കും ഭീഷണിയാകുന്നതിനെയാണ് ജൈവഅധിനിവേശം എന്നു പറയുന്നത്.
ധൃതരാഷ്ട്രപ്പച്ച, പാണ്ടിത്തൊട്ടാവാടി, പാര്‍ത്തനീയം, കൊങ്ങിണി, കമ്മ്യൂണിസ്റ്റ് പച്ച, അക്കേഷ്യ, തിലോപ്പിയ, ഗാംബൂസിയ തുടങ്ങിയവയാണ് പ്രധാന അധിനിവേശ സസ്യജീവജാതികള്‍..
രണ്ടുമൂന്നു വര്‍ഷമായി പാണ്ടിത്തൊട്ടാവാടി പടര്‍ന്നുപിടിച്ച് ഒരു തെങ്ങിന്‍തോട്ടത്തെ നിരീക്ഷിച്ചുവരുന്നു. വര്‍ഷംതോറും അധിനിവേശത്തിന്റെ വ്യാപ്തികൂടുകയും തദ്ദേശീയ സസ്യങ്ങളെ കീഴടിക്കിയും ഇല്ലാതാക്കിയുമാണതിന്റ വളര്‍ച്ച. എന്നാല്‍ ആ പറമ്പിന്റെ ഒരരുകില്‍ നില്ക്കുന്ന പ്ലാവിന്റെ നിഴല്‍ വീഴുന്നൊരിടത്തും ഈ സസ്യത്തെ കാണാനില്ല. തോട്ടത്തിലുണ്ടായിരുന്ന പഴയ സസ്യങ്ങളില്‍ ചിലതെങ്കിലും അതിജീവനം തേടി പ്ലാവിന്‍ ചുവട്ടിലേക്കു വന്നു...സര്‍വ്വവും പാണ്ടിത്തൊട്ടാവാടിയുടെ പ്രളയത്താല്‍ മുങ്ങിപ്പോയപ്പോള്‍ നോഹയുടെ പെട്ടകമാണ് പ്ലാവിന്‍ ചുവടെന്ന് തോന്നി.
അധിനിവേശസസ്യജാലങ്ങള്‍, പ്രകൃതി നമുക്ക് നല്‍കുന്ന പാഠമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി ധൃതരാഷ്ട്രപ്പച്ചയോ , പാണ്ടിത്തൊട്ടാവാടിയോ അല്ല നമ്മുടെ പരിസ്ഥിതിക്ക് നാശം വിതച്ചു കൊണ്ടിരിക്കുന്നത്. വേലിപ്പടല്‍ ആണ്. കേരളത്തില്‍ എന്നല്ല ഗോവ അടക്കമുള്ള പടിഞ്ഞാറന്‍ തീരം മുഴുവന്‍ ഇതു പടര്‍ന്നു കഴിഞ്ഞു. പയറുവളളിയോട് സാദൃശ്യം തോന്നാവുന്ന ഈ സസ്യം വിവിധ രൂപത്തില്‍ കാണപ്പെടുന്നുണ്ട്. മറ്റ് അധിനിവേശസസ്യങ്ങളേക്കാള്‍ വേഗത്തിലും വളരാന്‍ കഴിയുന്നതിനു പുറമേ വളരെ ഉയരത്തിലേക്ക് പടര്‍ന്നു കയറാനും കഴിയുന്നു. അതുകൊണ്ടുതന്നെ വന്‍മരങ്ങള്‍ക്കുവരെ ഭീഷണിയാണ്. ഇവ നമ്മുടെ ചുറ്റുപാടില്‍ കുറച്ച് മുമ്പ് തന്നെയുണ്ട്. പക്ഷേ, അന്നൊന്നും ഭീഷണിയായി മാറിയിരുന്നില്ല. അനുകൂല കാലവസ്ഥ കിട്ടും വരെ അത് പതുങ്ങി ന്ിന്നു. പിന്നെ വളരെ പെട്ടെന്ന് പടര്‍ന്നു പിടിക്കുകയായിരുന്നു.
നമ്മുടെ പരിസ്ഥിതിയുമായി ഇണങ്ങിനിന്ന പല സസ്യങ്ങളും ഇവയ്ക്കുമുന്നില്‍ ഞെരിഞ്ഞമര്‍ന്നു പോയി.
പ്രകൃതി വേലിപ്പടലിലൂടെ മനുഷ്യസമൂഹത്തിനു മുന്നില്‍ ചില ദൃഷ്ടാന്തങ്ങള്‍ കാണിച്ചു തരികയാണ്. നാം അവനവനിലേക്കൊതുങ്ങി ചുറ്റുപാടിനെ ശ്രദ്ധിക്കാതിരിക്കുമ്പോള്‍ ചിലത് പതുങ്ങി നമുക്കടുത്തു വരികയും സൗഹൃദം കാണിച്ചു നില്ക്കുകയും പെട്ടെന്നൊരു ദിവസം നമ്മുടെ പൈതൃകത്തെയും സംസ്‌ക്കാരത്തെയും നമ്മളെത്തന്നെയും ഞെരിച്ചമര്‍ത്തി ശ്വാസം മുട്ടിച്ച് കൊല്ലുന്നുവെന്ന യാഥാര്‍ത്ഥ്യത്തെ- ന്മമുടെ ചിന്തയെ, ജീവിതത്തെ, സാമൂഹ്യക്രമത്തെയെല്ലാം കീഴടക്കിക്കൊണ്ട് സാമ്രാജ്യത്വമെന്നോ, തീവ്രവാദമെന്നോ, മതാന്ധതയെന്നോ, ഏതെങ്കിലും തത്വശാസ്ത്രമെന്നോ എന്തുവേണമെങ്കലും പേരിട്ടുവിളിക്കാവുന്ന അധിനവേശത്തിന്റെ കീഴ്‌പ്പെടുത്തലവുകള്‍ക്ക് എന്നും പ്രകൃതി ചില പാഠങ്ങള്‍ കാണിച്ചു തന്നിരുന്നു. ജൈവവൈവിധ്യമെവിടെയുണ്ടോ അവിടം വിവിധ സംസ്‌ക്കാരങ്ങളുടെ വൈവിധ്യം നിലനില്ക്കാന്‍ പോന്ന ഇടമായിരിക്കും. ഏകശിലാത്മകസംസ്‌ക്കാരം നിലനില്ക്കുന്ന സംസ്‌ക്കാരങ്ങളില്‍ പ്രകൃതിയെ നിരീക്ഷിച്ചാല്‍ കാണാവുന്നത് വിരലിലെണ്ണാവുന്ന സസ്യജന്തുജാലങ്ങളെയാണ്.
ജൈവവൈവിധ്യമില്ലെങ്കില്‍ നമുക്ക് നിലനില്പില്ല.
വിഭൂതിഭൂഷണ്‍ ബന്ദോപാധ്യായയുടെ ആരണ്യക് നോവലില്‍ യുഗളപ്രസാദന്‍ എന്നൊരു കഥാപാത്രമുണ്ട്. യുഗളന്‍ ഓരോ കാട്ടിലും നടന്ന് അവിടെയില്ലാത്ത സസ്യങ്ങള്‍ മറ്റൊരിടത്ത് കൊണ്ടുവന്ന് പിടിപ്പിക്കും. കാട് നാടിന് വഴിമാറുമ്പോള്‍ യുഗളന്‍ വല്ലാതെ വേദനിക്കുന്നുണ്ട്. ജൈവവൈവിധ്യം സംരക്ഷിക്കുന്നതും വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി ജീവിതം മാറ്റിവെച്ച് യുഗളപ്രസാദനെപ്പോലൊരാളെ മറ്റൊരിടത്ത് വായിക്കുകയോ കണ്ടുമുട്ടുകയോ ചെയ്തിട്ടില്ല.
സ്വപ്നം കാണാന്‍ ചെലവൊന്നുമില്ലാത്തതുകൊണ്ട് യുഗളനെപ്പോലൊരാള്‍ എവിടെയോ ജീവിച്ചിരിക്കുന്നുവെന്നും നോഹയുടെ പെട്ടകം പോലൊന്ന് തീര്‍ത്തുകൊണ്ടിരിക്കുന്നുവെന്നും അങ്ങനൊരാളെ കണ്ടുമുട്ടാനാവുമെന്നും പ്രത്യാശിക്കാം.
Sunday, June 5, 2011
Thursday, April 7, 2011
മുസ്തഫയുടെ വീട്ടിലേക്ക് സ്വാഗതം
പ്രിയപ്പെട്ട കൂട്ടുകാരെ,
നമ്മള്‍ വാങ്ങിക്കൊടുത്ത സ്ഥലത്തേക്ക്, നമ്മുടെ സഹായത്താല്‍ പണിത വീട്ടിലേക്ക് മുസ്തഫ താമസം മാറുകയാണ് ഏപ്രില്‍ 17 ന്. ഇത് നമ്മുടെ സന്തോഷമാണ്. നമ്മള്‍ ബൂലോകവാസികളുടെ സന്തോഷം.
കൃത്യമായി പറഞ്ഞാല്‍ രണ്ടുവര്‍ഷം മുമ്പാണ് മുസ്തഫയുടെ വീടിനുവേണ്ടി തുടക്കം കുറിച്ചത്.
മരത്തില്‍ നിന്ന് വീണ് നട്ടെല്ലിന് ക്ഷതം പറ്റി, അരക്കു താഴെ ചലനമില്ലാതെ കിടപ്പിലായിപ്പോയ മുസ്തഫക്ക് വായന മാത്രമായിരുന്നു ആശ്വാസം. ഞാനെഴുതിയ ചന്ദനഗ്രാമം എന്ന പുസ്തകം വായിച്ചശേഷം, ഇപ്പോള്‍ പുസ്തകം വാങ്ങാന്‍ മാര്‍ഗ്ഗമില്ലാത്തതുകൊണ്ട്, വേറെ പുസ്തകം വല്ലതുമുണ്ടെങ്കില്‍ അയച്ചു കൊടുക്കാന്‍ മാത്രമേ മുസ്തഫ എഴുതിയുള്ളു. അരിവാങ്ങാന്‍ മുസ്തഫക്ക് പണമില്ല. മരുന്നു വാങ്ങാന്‍ മാര്‍ഗ്ഗമില്ല. ജീവിയ്ക്കാന്‍ ഒരു ഗതിയുമില്ല. അതൊന്നും മുസ്തഫ എഴുതിയില്ല. സത്യത്തില്‍ അതൊക്കെയാണ് മുസ്തഫയ്ക്കുള്ള യഥാര്‍ഥ ഇല്ലായ്മകള്‍. അരിയും മരുന്നും മാത്രമല്ല, തല ചായ്ക്കാന്‍ മണ്ണില്‍ സ്വന്തമായി ഒരിടവുമില്ലാത്തവനുമായിരുന്നു മുസ്തഫ.
മുസ്തഫയ്‌ക്കൊരു പുസ്തകമെന്നേ അന്നു കരുതിയിരുന്നുള്ളൂ.
പക്ഷേ, പുസത്കത്തില്‍ തുടങ്ങിയ കാര്യങ്ങള്‍ എത്ര പെട്ടെന്നാണ് വീട്ടിലേക്കെത്തിയത്. ആദ്യം നിരക്ഷരനും മുരളികയും മുസ്തഫയെ നേരിട്ട് കണ്ടു. പിന്നെ മൂന്നൂരാനും ഞാനും. പലരും മുസ്തഫയെ വിളിച്ച് സംസാരിച്ചു. പുസ്തകത്തിനൊപ്പം പലരും ധനസഹായവുമായി എത്തി. ബൂലോകകാരുണ്യം ആവശ്യപ്പെട്ടതനുസരിച്ചാണ് സുലൈഖയുടെയും എന്റെയും പേരില്‍ കാലിക്കറ്റ് കോ ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് എടുത്തത്.
ചെറിയ ചെറിയ സഹായങ്ങള്‍ വന്നു കൊണ്ടിരുന്നപ്പോള്‍, പിന്നെയത് വീടെന്ന സ്വപ്‌നത്തിലേക്കെത്തി.
ആരും ആവശ്യപ്പെട്ടിട്ടൊന്നുമായിരുന്നില്ല ബൂലോകവാസികള്‍ സാമ്പത്തികമായി സഹായിക്കാമെന്നേറ്റത്. വീടും സഥ്‌ലവും ഉണ്ടാവുമെന്നൊന്നും പ്രതീക്ഷിക്കാതെയാണ് ഞാനതുവരെ കാണുകയോ സംസാരിക്കുകയോ ചെയതിട്ടി്ല്ലാത്ത സുഹൃത്തുക്കളുടെ ഉത്സാഹത്തില്‍ മുസ്തഫയ്‌ക്കൊരു വീട് എന്ന സ്വപ്‌നത്തെക്കുറിച്ച് ചിന്തിക്കുന്നത്. എത്രപെട്ടെന്നായിരുന്നു പ്രതികരണങ്ങള്‍... പിറ്റേന്നുമുതല്‍ മുസ്തഫയുടെ വീടിനുവേണ്ടി തുടങ്ങിയ അക്കൗണ്ടിലേക്ക് ഡ്രാഫ്റ്റ് വരാന്‍ തുടങ്ങി. ഈ സ്വപ്‌നത്തിലേക്ക് എത്തിച്ചേരാനൊക്കുമോ എന്ന് പലപ്പോഴും പേടിച്ചു. മുസ്തഫക്ക് വെറുതേ വേണ്ടാത്ത സ്വപ്‌നം കൊടുക്കണോ എന്ന്. അതുകൊണ്ടു തന്നെ ഇടയ്ക്കിടക്ക് മുസ്തഫയെ വിളിച്ചു പറയും ഇത് വെറും ശ്രമമാണ്. പരമാവധി ശ്രമിച്ചു നോക്കാം എന്ന്.
മ അപ്പോഴൊക്കെ നിരക്ഷരനെന്ന മനോജ് രവീന്ദ്രനും മുന്നൂറാനെന്ന പി ടി മുഹമ്മദ് സാദിക്കും എനിക്കു ധൈര്യം തന്നു. അവര്‍ എനിക്കൊപ്പം എപ്പോഴും നിന്നു. നിര്‍ണ്ണായകമായ പല തീരുമാനമെടുക്കുന്നതിനും സഹായിക്കുന്നതിനും....

പുളിക്കലില്‍ ഇരിക്കുന്ന മുസ്തഫ പലപ്പോഴും കിടക്കപ്പുണ്ണുവന്ന് ആശുപത്രിയിലായിരുന്നു . ഞാന്‍ കോഴിക്കോട്ട്. ബൂലോകസുഹൃത്തുക്കള്‍ ലോകത്തിന്റെ പലകോണില്‍...
നമ്മുടെ ബ്ലോഗേഴ്‌സ് ഒററക്കും കൂട്ടായും സഹായിച്ചു. കൂടാതെ ഗള്‍ഫ്ില്‍ മാധ്യമത്തിലും മലയാളം ന്യൂസിലും കൊടുത്ത വാര്‍ത്ത കണ്ട് ഒരുപാടുപേര്‍ സഹായിച്ചു. വലുതും ചെറുതുമായ സഹായങ്ങള്‍. ഇങ്ങനെ കിട്ടിയതില്‍ നല്ലൊരു പങ്കും ഗള്‍ഫ് നാടുകളില്‍ നിന്നായിരുന്നു എന്ന് മാത്രമല്ല വളരെ കുറഞ്ഞ വേതനത്തിന് അവിടെ ജോലി ചെയ്യുന്ന നല്ലൊരു കൂട്ടം മലയാളികളാണ് വളരെ ചെറിയ ചെറിയ തുകകള്‍ സ്വരുക്കൂട്ടി അയച്ചുതരുന്നതില്‍ മുന്നില്‍ നിന്നത്.
മുസ്തഫക്കൊരു പുസ്തകം എന്ന പോസ്റ്റും മൂന്നൂരാന്‍ എഴുതിയ 'ബ്ലോഗെഴുത്ത് വെറുമെഴുത്തല്ല' എന്ന പോസ്റ്റും മാതൃഭൂമി ബ്ലോഗനയില്‍ വരുകയുണ്ടായി.
ബ്ലോഗനയില്‍ കണ്ടതുകൊണ്ടുമാത്രമാണ് ഹാരൂണ്‍ സാഹിബിനെ പരിചപ്പെടാനിടയായത്. മുസ്തഫ കിടപ്പിലായിരുന്നതുകൊണ്ട് കിടക്കപ്പുണ്ണുവന്ന് തിരിയാന്‍ പോലുമാകാത്ത അവസ്ഥയിലായിരുന്നു. കോഴിക്കോട് ഇഖ്‌റ ഹോസ്പിററലില്‍ ഓപ്പറേഷനും ചികിത്സക്കും വേണ്ടി ഒന്നരമാസത്തോളം മുസ്തഫ കിടന്നു. ഹാരൂണ്‍ സാഹിബിന്റെ സഹായത്തിലാണ് അതു സാധിച്ചത്.
മുസ്തഫയ്ക്ക് ഒരു സ്ഥലം കണ്ടുപിടിക്കുന്നതിനുവേണ്ടി പെയ്ന്‍ & പാലിയേറ്റീവിനെ ഇടപെടുവിച്ചുകൊണ്ട് ജനകീയ സമിതി രൂപീകരിച്ചു. പെയ്ന്‍ & പാലീയേറ്റീവിലെ അഷ്‌റഫ് സാറും അഫ്‌സലും ചേര്‍ന്ന് സ്ഥലം കണ്ടെത്തി. പുളിക്കലില്‍ തന്നെ...ദൂരത്തൊക്കെ വിലകുറച്ച് സ്ഥലം കിട്ടുമായിരുന്നു. പക്ഷേ, ദൂരത്തെവിടെയെങ്കിലും സ്ഥലം വാങ്ങിയിട്ട് വയ്യാത്ത മുസ്തഫയ്ക്ക് എന്തുചെയ്യാന്‍..പെയ്ന്‍ & പാലീയേറ്റീവ് ക്ലിനിക്കിനടത്തു തന്നെ വേണമായിരുന്നു. വാഹനം ചെന്നെത്തുന്ന, കറണ്ടും വെള്ളവുമൊക്കെയുള്ള അഞ്ചേമുക്കാല്‍ സെന്റ് സ്ഥലം. വീടില്ല. തറയുണ്ട്. നമ്മുടെ ടാര്‍ജറ്റിനേക്കാള്‍ അപ്പുറത്തെത്തുന്ന വില. നാലേകാല്‍ ലക്ഷം രൂപ. അപ്പോഴും ബൂലോകര്‍ സഹായിക്കാനെത്തി. ചിലരുടേതൊക്കെ രണ്ടാമത്തെയോ മൂന്നാമത്തെയോ സഹായമായിരുന്നു.
. പല ബ്ലോഗുകളിലും, അമൃത ടി വി, കള്‍ച്ചറല്‍ & ബാങ്കിംഗ് സോളിഡാരിറ്റി മാസിക, കോഴിക്കോട് ജില്ലാസഹകരണബാങ്കിന്റെ അകത്തളം മാസിക,കോഴിക്കോട് ബാങ്ക്‌മെന്‍സ് ക്ലബ്ബ് ബുളളറ്റിന്‍ ,, സഹയാത്ര , നാട്ടുപച്ച, മാസികകളില്‍ മുസ്തഫയെക്കുറിച്ചു വന്നു. ( ഏതെങ്കിലും വിട്ടുപോയോ എന്തോ? ക്ഷമിക്കുക, ഓര്‍മിപ്പിക്കുക)
അമേരിക്കയിലെ FOMAA എന്ന സംഘടന വീടിനു സഹായിക്കാന്‍ തയ്യാറായി...ഫോമയിലെ അനിയന്‍ ജോര്‍ജ്, ജോണ്‍ ടൈറ്റസ്, റീനി മമ്പലം എന്നിവരെ പ്രത്യേകമോര്‍ക്കുന്നു. പബ്ലിക് റിലേഷന്‍ വകുപ്പിലെ രാജ്‌മോഹന്റെ സഹായത്തില്‍, പുളിക്കല്‍ പഞ്ചായത്തിന്റെ സഹായത്തില്‍..അങ്ങനെ അങ്ങനെ ചെറുതും വലുതുമായ ഒരുപാടൊരുപാടു സഹായങ്ങളിലൂടെ മുസ്തഫയുടെ വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായിരിക്കുന്നു. പെയ്ന്‍ ക്ഷ പാലിയേററീവ് പ്രവര്‍ത്തകര്‍ തന്നെയായിരുന്നു വീടുപണിയുടെ മേല്‍നോട്ടം. പലപ്പോഴും മണല്‍ക്ഷാമവും പണിക്കാരുടെ ക്ഷാമവും കൊണ്ട് പണി നീണ്ടുപോയി...കാലതാമസം വന്നതൊന്നും ഒരു കാര്യമാണെന്നു തോന്നുന്നില്ല. അത് മനപ്പൂര്‍വ്വമായിരുന്നില്ല.
സാമ്പത്തികമായി സഹായിച്ചവര്‍, മാനസീകമായി പിന്തുണച്ചവര്‍ , പുസ്തകങ്ങള്‍ അയച്ചുകൊടുത്തവര്‍, ...അങ്ങനെ എത്രയെത്രപേരാണ്. പേരെടുത്തു പറയാത്തതില്‍ ക്ഷമിക്കുക. ചിലപ്പോള്‍ പേരുകള്‍ വിട്ടുപോയെന്നു വരും. (മുന്‍പോസ്റ്റ കമന്റുകളിലുണ്ട്) .
മിക്ക പത്രമാധ്യമങ്ങളിലും വന്നതുകൊണ്ട് അങ്ങനെയും സഹായമെത്തിയിട്ടുണ്ട്. പല സുഹൃത്തുക്കളും പരിചയക്കാരും സഹായിക്കാമെന്നു പറഞ്ഞിരുന്നു. നമ്മള്‍ ലക്ഷ്യത്തിലെത്തിയതുകൊണ്ട് അവരോടൊക്കെ പിന്നീടൊരവസരം തരാം എന്നു പറഞ്ഞിട്ടുണ്ട്.
വീടിനുവേണ്ടി തുടങ്ങിയ അക്കൗണ്ടിലേക്ക് ഇതുവരെ 543008 രുപ ലഭിച്ചിട്ടുണ്ട്. (FOMAA യുടെ ഒരുലക്ഷം ഉള്‍പ്പെടെ) ഇപ്പോഴും ചെറിയ തുകയുടെ ഡ്രാഫ്‌റ്റുകള്‍ കിട്ടാറുണ്ട്. ആരാണ് അയയ്‌ക്കുന്നതാ എന്നറിയില്ല. ഇങ്ങനെ നമുക്കോ മുസ്‌തഫയ്‌ക്കോ അറിയാത്ത ചിലര്‍ അരിയും സാധനങ്ങളുമായി ചെന്നിട്ടുണ്ട്. ആ അജ്ഞാത സുഹൃത്തുക്കള്‍ക്ക്‌് നന്ദി..
സ്ഥലത്തിന് വേണ്ടിവന്ന 425000യ- രൂപയില്‍ 375000 രുപയാണ് നമ്മള്‍ കൊടുത്തത്. 50000യ- സാദിക്കിന്റെ പരിചയത്തിലുള്ള ഒരാള്‍ പെയ്‌ന്‍ & പാലിയേറ്റീവ് ക്ലിനിക്കില്‍ നേരിട്ടേല്‌പിക്കുകയായിരുന്നു. പെയ്‌ന്‍ & പാലിയേറ്റീവ് യൂണിറ്റ് കുടനിര്‍മ്മാണത്തിലും സോപ്പു നിര്‍മ്മാണത്തിലും മുസ്‌തഫയ്‌ക്ക് പരിശീലനം നല്‌കിയിരുന്നു. സോപ്പു നിര്‍മ്മാണത്തിനാവ്‌ശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനു വേണ്ടി 15000 രൂപ നല്‌കിയിട്ടുണ്ട്. വീടു നിര്‍മ്മാണത്തിലേക്കായി FOMAA നല്‌കിയ പണമടക്കം 125000 രൂപ നല്‌കി. ( ഒരിക്കല്‍ ചെക്ക് കളക്ഷന# ചാര്‍ജ് 105 രൂപ) വീടുപണി കഴിഞ്ഞശേഷം അക്കൗണ്ടില്‍ ബാക്കിയുണ്ടായിരുന്ന 27903 /- രൂപയില്‍ 25000/- രൂപ സ്ഥിരനിക്ഷേപമിട്ടിട്ടുണ്ട്. FD Receipt 17 ന് മുസ്‌തഫയ്‌ക്ക് കൈമാറുന്നതാണ്.

എനിക്കറിഞ്ഞുകൂടാ...എങ്ങനെയാ, ആര്‍ക്കൊക്കെയാ നന്ദി പറയേണ്ടതെന്ന്..അതിന് ഏതു വാക്കാണ് വേണ്ടതെന്ന്...വാക്കിനുവേണ്ടി തപസ്സിരിക്കേണ്ടി വരുന്നു. ഭാഷയുടെ പരിമിതിയോര്‍ത്ത് ദുഖിക്കുന്നു.
ഇന്‍രര്‍നെറ്റുമായി ജീവിക്കുന്ന യുവത്വത്തിന് മനഷ്യത്വമോ കാരുണ്യമോ ഇല്ലെന്നാണ് പൊതുസമൂഹത്തിന്റെ കാഴ്ചപ്പാട്. അതുകേള്‍ക്കുമ്പോള്‍ വല്ലാതെ വിഷമം തോന്നാറുണ്ട്. അങ്ങനെ പറയുന്നവര്‍ക്കു മുന്നില്‍ ഇനിമുതല്‍ മുസ്തഫയുടെ വീടുണ്ട്. അതുപോലെ നമ്മുടെ കുഞ്ഞുകുഞ്ഞു സാഹായങ്ങളെത്തിയ പലതുമുണ്ട്.
മുസ്തഫയെപ്പോലെ അല്ലെങ്കില്‍ ഇതിലും വലിയ പ്രയാസത്തിലുള്ളവര്‍ വേറെയുമുണ്ടാവാം. പക്ഷേ നമ്മുടെ മുന്നില്‍ അപ്പോള്‍ മുസ്തഫയാണുണ്ടായിരുന്നത്. ...

ജാതിയോ മതമോ കൊടിയുടെ നിറമോ ഒന്നും നോക്കാതെ സഹജീവി എന്ന നിലയില്‍ മാത്രമായിരുന്നു നമ്മള്‍ മുസ്തഫയെ കണ്ടത്. ഈ രണ്ട് വര്‍ഷത്തെ ഇടപെടലുകളില്‍ നിന്ന് എനിക്കൊ രുപാട് പാഠങ്ങള്‍ കിട്ടിയിട്ട്. ഒരുപാട് നല്ല സുഹത്തുക്കളെ കിട്ടിയിട്ടുണ്ട്. ഇതൊക്കെ ഇതിനിയും നിലനില്ക്കണം എന്നാഗ്രഹമുണ്ട്. ഇനിയും നമുക്കിതുപോലെ കൊച്ചുകൊച്ചു കാര്യങ്ങള്‍ ഒരുമിച്ചു ചെയ്യാനുണ്ട്. അത് എന്തൊക്കെ, ഏതൊക്കെ പതുക്കെ എന്നാലോചിക്കാം.
ഈ 17 ന് പുളിക്കലില്‍ മുസ്തഫയുടെ വീട്ടിലേക്ക് എല്ലാവരെയും സന്തോഷത്തോടെ, അതിലേറെ അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നു.
നമ്മള്‍ വാങ്ങിക്കൊടുത്ത സ്ഥലത്തേക്ക്, നമ്മുടെ സഹായത്താല്‍ പണിത വീട്ടിലേക്ക് മുസ്തഫ താമസം മാറുകയാണ് ഏപ്രില്‍ 17 ന്. ഇത് നമ്മുടെ സന്തോഷമാണ്. നമ്മള്‍ ബൂലോകവാസികളുടെ സന്തോഷം.കൃത്യമായി പറഞ്ഞാല്‍ രണ്ടുവര്‍ഷം മുമ്പാണ് മുസ്തഫയുടെ വീടിനുവേണ്ടി തുടക്കം കുറിച്ചത്.

Wednesday, March 30, 2011
അമ്മച്ചിക്ക് ...
എന്തുകൊണ്ടാണ് ഞാനന്ന് കരഞ്ഞതെന്ന് ഇപ്പോഴും വ്യക്തമല്ല. അന്നത്തെ രണ്ടാംക്ലാസ്സുകാരിയെ സംബന്ധിച്ചിടത്തോളം അത്രയേറെ സങ്കടപ്പെടാന്‍ എന്താണുണ്ടായിരുന്നത്? ക്ലാസ്സിലിരിക്കുമ്പോഴും സ്‌കൂളുവിട്ട് വീട്ടിലേക്ക് ഒറ്റയ്‌ക്കു നടന്നു വരുമ്പോഴും കണ്ണിലൂടെ വെള്ളമൊഴുകിക്കൊണ്ടേയിരുന്നു. നെഞ്ചില്‍ വലിയൊരു കനംപോലെ...കുഞ്ഞുങ്ങളായിരുന്ന അനിയത്തിമാര്‍ ആ ദിവസം എങ്ങനെയായിരുന്നു കഴിച്ചുകൂട്ടിയതെന്ന് എനിക്കോര്‍മയില്ല. പിന്നീടൊരിക്കലും അവരതിനേപ്പറ്റി പറയുന്നതു കേട്ടുമില്ല. സങ്കടം മുഴുവന്‍ എനിക്കായിരുന്നു. അല്‌പമെങ്കിലും ഓര്‍മവെച്ചവള്‍ ഞാനായിരുന്നതുകൊണ്ടാവം.
ഞങ്ങളുടെ അമ്മച്ചിക്ക് ജോലികിട്ടിയിരിക്കുന്നുവെന്നോ അതുകുറേ ദൂരത്താണെന്നോ പെട്ടെന്നൊന്നും ഞങ്ങള്‍ക്കു കാണാനാവില്ലെന്നോ തിരിച്ചറിയാന്‍ അനിയത്തിമാര്‍ക്ക് വകതിരിവായിരുന്നില്ല. കടും നീലയില്‍ പിങ്ക് പൂക്കളുളള ഇളം നീല ബോര്‍ഡറുള്ള സാരി ( എനിക്കൊരുപാടിഷ്ടമുണ്ടായിരുന്ന ) യായിരുന്നു അമ്മച്ചി ഉടുത്തിരുന്നത്. അത്തയ്‌ക്കൊപ്പം ജീപ്പിലേക്കു കയറിയ അമ്മച്ചിയെ നോക്കി നിന്നു ഞങ്ങള്‍ മൂവരും ...അമ്മച്ചി ഞങ്ങള്‍ക്കു നേരെ കൈവീശിയില്ല..തിരിച്ചും..പക്ഷേ, അമ്മച്ചിയുടെ മുഖത്ത് ഒട്ടും സന്തോഷമില്ലായിരുന്നെന്നോര്‍ക്കുന്നു. ജീപ്പ് മാഞ്ഞുപോകുംവരെ ഞങ്ങള്‍ നോക്കി നിന്നു. പിന്നെ, ഒന്നും സംഭവിക്കാത്തപോലെ (അങ്ങനെതന്നെയായിരിക്കണം) റോഡില്‍ നിന്ന് താഴോട്ടിറങ്ങി ആറുകടന്ന് കളിയുടെ ലോകത്തേക്ക് പോയി.
ഒരുപക്ഷേ, ഞങ്ങള്‍ക്കു സന്തോഷമായിരിക്കണം. വഴക്കുപറയാന്‍, അടിക്കാന്‍ അമ്മച്ചി പെട്ടെന്നൊന്നും ഇല്ലെന്നുളളത്... അടിയ്‌ക്കും ശകാരത്തിനുമിടയില്‍ അമ്മച്ചി ഞങ്ങളെ അന്ന് സ്‌നേഹിച്ചിരുന്നോ എന്ന് തിരിച്ചറിയാനുമായില്ലെന്നു തോന്നുന്നു. അന്നേരമൊക്കെ മുറുക്കുന്നത്തയുടേയോ ഐഷാബീ അമ്മച്ചിയുടേയും അരികുപറ്റി നിന്നു ഞങ്ങള്‍..പേടിപ്പിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യാത്ത അവര്‍ മതിയായിരുന്നു ഞങ്ങള്‍ക്ക്. കൊച്ചനിയത്തിക്കന്ന് രണ്ടുവയസ്സായിരുന്നു പ്രായം. അമ്മച്ചിയോടൊപ്പമായിരുന്നില്ല ഞങ്ങള്‍ ഉറങ്ങിയിരുന്നത്. (കൊച്ചനിയത്തിക്ക് നിര്‍ബന്ധമുണ്ടായിരുന്നോ എന്ന് ഓര്‍മയുമില്ല) അമ്മച്ചി വേണ്ടായിരുന്നു ഞങ്ങള്‍ക്കു ഭക്ഷണം തരാന്‍..കുളിപ്പിക്കാന്‍..സ്‌കൂളിലേക്കൊരുക്കി വിടാന്‍...
എന്നിട്ടും മൂന്നാംനാള്‍ സങ്കടം സഹിക്കാന്‍ വയ്യാതെ കരഞ്ഞുകൊണ്ടിരുന്നു. പലപ്പോഴും സഹപാഠികള്‍ കാണുമല്ലോ എന്നോര്‍ത്ത് പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചിരുന്നു. അങ്ങനത്തെ സങ്കടം ഞാനന്നേവരെ അറിഞ്ഞിട്ടില്ലായിരുന്നു- അടികിട്ടുമ്പോള്‍ വേദനിച്ചിട്ട്, അല്ലെങ്കില്‍ വഴക്കുകേള്‍ക്കുമ്പോഴല്ലാതെ..വീണു കാലുമുട്ടുപൊട്ടുമ്പോഴല്ലാതെ...മനസ്സിനുള്ളില്‍ നിന്നൊരു വേദന...
സഹപാഠികള്‍ക്കെല്ലാവര്‍ക്കും സിന്ധുജാനകിയെ പേടിയായിരുന്നു.
അരുകിലിരിക്കുന്നവരെ അവള്‍ എപ്പോഴും നുള്ളിപ്പറിച്ചുക്കൊണ്ടിരുന്നു. അതുകൊണ്ട് സഹപാഠികള്‍ അവള്‍ക്കൊപ്പമിരിക്കാന്‍ പേടിച്ചു. തിരിച്ചൊന്നു കൊടുത്താല്‍ നുള്ളിയും കടിച്ചുമവള്‍ കൊന്നുകളഞ്ഞേക്കും...കരഞ്ഞുകൊണ്ടിരുന്ന എനിക്കരുകില്‍ അന്ന് അവളായിരുന്നു.
അവളെന്നോട് എന്തിനാണ് കരയുന്നതെന്നു ചോദിച്ചു.
എന്റെ അമ്മച്ചി ജോലികിട്ടിപ്പോയി എന്ന് പറഞ്ഞു. ഒത്തിരി ദൂരത്തേക്കാണെന്നും. ഞാന്‍ പറഞ്ഞത് അവള്‍ക്കു മനസ്സിലായിട്ടോ എന്തോ... മനസ്സിലായിക്കാണുമോ..അറിയില്ല. അവളെന്നെ നുള്ളിയില്ല. കടിച്ചില്ല..പിന്നീടൊരിക്കലും...
അമ്മച്ചിയ്‌ക്ക് ജോലികിട്ടിയ വകയില്‍ എനിക്കുകിട്ടിയ ആനുകൂല്യമായിരുന്നുവത്.
ദൂരെയായിരിക്കുമ്പോള്‍ അമ്മച്ചി കത്തെഴുതാന്‍ തുടങ്ങിയത് ഞാന്‍ ഒന്‍പതില്‍ പഠിക്കുമ്പോള്‍ മുതലാണ്. ഞങ്ങള്‍ മാസത്തിലൊരിക്കലേ കണ്ടിരുന്നുള്ളു. മലവെള്ളം വരുമ്പോള്‍ ആറ്റില്‍ പോയി കുളിക്കരുതെന്നും നന്നായി പഠിക്കണമെന്നും മാനുവിനേയും മഞ്ചുവിനേയും ശ്രദ്ധിക്കണമെന്നും നന്നായി നടക്കണമെന്നുമൊക്കെയാവും കത്തില്‍ (ആവര്‍ത്തനങ്ങള്‍ )
പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണ് ആകാശദൂത് സിനിമ വന്നത്. ഞങ്ങള്‍ കൂട്ടുകാര്‍ ചേര്‍ന്ന് സിനിമകാണാന്‍ പോയി...പലയിടവും അതിവൈകാരികമായി എനിക്കു തോന്നി. കരയിപ്പിക്കാനൊരു സിനിമ. പക്ഷേ, മൂത്തമകള്‍ക്ക് മാധവി എഴുതിയ കത്തവള്‍ വായിക്കുന്നിടത്തെത്തിയപ്പോള്‍ ഞാനെന്റെ അമ്മച്ചിയെയോര്‍ത്ത് ഉറക്കെയുറക്കെ കരഞ്ഞു.
പിന്നീട് ഞങ്ങള്‍ മക്കളും അമ്മച്ചിയും അത്തയും ഒരുമിച്ച് ജീവിക്കുന്നത് പന്ത്രണ്ടു വര്‍ഷത്തിനു ശേഷമായിരുന്നു. അപ്പോഴേക്കും ഞങ്ങളൊക്കെ പരസ്‌പരം മാനസികമായി അകന്നുപോയിരുന്നോ എന്നിപ്പോഴും ചിന്തിച്ചുപോകുന്നു.
കുറച്ചുനാള്‍ ഞാനും മാനുവും അമ്മച്ചിക്കൊപ്പം
അതേപോലെ അത്തയ്‌ക്കൊപ്പം.
മഞ്ചു കൂടുതലും മുറുക്കുന്നത്തയ്‌ക്കും ഐഷാബി അമ്മച്ചിക്കുമൊപ്പം..
ഞങ്ങള്‍ മൂവരും അവര്‍ക്കൊപ്പം...
എങ്ങനെയൊക്കെയാണ് ആ പന്ത്രണ്ടുകൊല്ലം കഴിഞ്ഞുപോയത്? പലപ്പോഴും അമ്മച്ചി എല്ലാവരും ഒരുമിച്ചു നില്‌ക്കുന്നകാലത്തെ സ്വപ്‌നം കണ്ടിരുന്നു. തീര്‍ച്ച. അതുപക്ഷേ, ദൂരേയക്കുള്ള ട്രാന്‍സ്‌ഫറുകളായി മാറിയെന്നു മാത്രം. എന്നിട്ടും ഞങ്ങള്‍ ഒരുമിച്ചു നില്‌ക്കാന്‍ തുടങ്ങിയപ്പോഴോ? അമ്മച്ചിയപ്പോഴും ദൂരത്തായിരുന്നു ജോലിചെയ്‌തിരുന്നത്. ഒരുമിച്ചു നില്‌ക്കുന്നതിനുവേണ്ടി പോയി വന്നു. എന്നിട്ടോ? അമ്മച്ചി സ്‌നേഹിക്കുന്നില്ല അംഗീകരിക്കുന്നില്ല എന്ന തോന്നലായിരുന്നു ഞങ്ങള്‍ക്ക്. അമ്മച്ചിക്കാണെങ്കില്‍ തിരിച്ചും. എന്നാല്‍ ഞങ്ങള്‍ മൂവരും ഒരു മനസ്സോടെ ഇരുന്നു. പരസ്‌പരം കേള്‍ക്കുകയും കാണുകയും ചെയ്‌തു. ഒരുമിച്ചു നിന്ന ഇക്കാലത്തേക്കാള്‍ എത്രയോ ഭേദമായിരുന്നു മുമ്പെന്നും കുഞ്ഞുന്നാളുമുതല്‍ മക്കളെ നോക്കിയാലെ പരസ്‌പരം സ്‌നേഹവും ബഹുമാനവും അംഗീകാരവുമുണ്ടാവുകയുള്ളുവെന്ന് ഞങ്ങള്‍ മൂവരും പൊട്ടത്തരം പറഞ്ഞു.(നേരോ? )
രണ്ടോ മുന്നോ കൊല്ലങ്ങളുടെ ഇടവേളകളില്‍ ഞങ്ങളോരോരുത്തരായി ആ വീട്ടില്‍ നിന്നു പോന്നു. ഒരുപക്ഷേ, ഇനിയൊരിക്കലും അതേപോലെ ഒരുമിച്ചു നില്‌ക്കാനാകാത്തവിധം. ...
ഞാനും ജോലിക്കാരിയായി. മകളായി...അവളെ നോക്കാന്‍ ആളില്ലാതായപ്പോള്‍ ജോലിക്കും അവള്‍ക്കും വീടിനുമിടയില്‍ ഞാന്‍ വിഷമിച്ചു. വേണമെങ്കില്‍ അവളെ പിരിഞ്ഞിരിക്കാമായിരുന്നു. പക്ഷേ, എനിക്കൊരിക്കലുമതിന് കഴിഞ്ഞില്ല. അവള്‍ ഞങ്ങളൊടൊപ്പം വളരണമെന്ന് ആശിച്ചു. ചിലപ്പോള്‍ വാശിതോന്നി. ശരിയാണ്, ചിലപ്പോള്‍ അവള്‍ എന്റെ തിരക്കില്‍ വിഷമിച്ചിട്ടുണ്ടാവും. എന്നാലുമെന്നാലും ...ഞങ്ങള്‍ക്കു കുട്ടിക്കാലത്ത് കിട്ടാതെ പോയ അമ്മച്ചിയെയോര്‍ത്ത്...അത്തയെയോര്‍ത്ത്...ദൂരേക്ക് കൂടുതല്‍ നല്ല ജോലികിട്ടിയപ്പോഴും ഏതിനേക്കാളും പ്രധാനം എനിക്കവളായിരുന്നു. അത്ര സംതൃപ്‌തമല്ലാത്ത ജോലിയില്‍, സാഹചര്യങ്ങളില്‍ ...നാളെ എന്തായിരിക്കാമെന്നൊന്നും സ്വപ്‌നം കാണാന്‍ വയ്യാതെ...
എന്നാല്‍ ഞങ്ങളെ ഇവിടെവരെ എത്തിച്ചത്, ഞങ്ങളുടെ ആവശ്യങ്ങളൊക്കെ സാധിച്ചത്, ചിന്തകളെ രൂപപ്പെടുത്തിയത്, ഏതുസാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള മനസ്സിനുടമകളാക്കിയത് (ആണോ എന്തോ..ആണെന്നാ വിചാരം) ഏതുലോകത്തേക്കും ഇറങ്ങിനടക്കാന്‍ ധൈര്യമുള്ളവരാക്കിയത്...എനിക്കറിഞ്ഞുകൂടാ..വാക്കുകള്‍ക്ക് എവിടെ പോകുമെന്ന്? അങ്ങനെ ഏതാണ്ടെല്ലാമോ...
തികച്ചും പ്രായോഗികമതിയായ അമ്മച്ചിയും തുടങ്ങുന്നതെല്ലാം പരാജയപ്പെട്ടുകൊണ്ടിരുന്ന അത്തയും...
എന്നെ ഡോക്ടറാക്കാന്‍ ആശിച്ചിരുന്നതായി തോന്നിയിട്ടുണ്ട്. മക്കളില്‍ ഞാനായിരുന്നു പഠിക്കാന്‍ മുന്നില്‍...എന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഒ പ്പുവെയ്‌ക്കുമ്പോള്‍ അങ്ങനൊരാഗ്രഹം എന്നോട് പറഞ്ഞിരുന്നു. പക്ഷേ, എന്റെ ഹൈസ്‌കൂള്‍ കാലത്ത്‌് അമ്മച്ചി അടുത്തുണ്ടായിരുന്നില്ല. ആഗ്രഹിച്ചിരുന്നതുപോലൊരു പള്ളിക്കൂടവുമായിരുന്നില്ല. ( ആ അലസത ഭാവിയില്‍ എന്റടുത്തു വന്നേക്കാവുന്ന രോഗികളെ രക്ഷപെടുത്തി...!!!)
എന്നാലും അമ്മച്ചിക്ക് ജോലിയില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ എന്തായി തീരുമാനമായിരുന്നു...വരും വരായ്‌മകകളെക്കുറിച്ച് ഒന്നും പറയാന്‍ വയ്യ. എന്നാലും അമ്മച്ചിക്കു കിട്ടിയ ശമ്പളത്തിന്റെ ഓരോ രൂപയിലും കണക്കുസൂക്ഷിച്ച്‌്‌്, കരുതലോടെ മാത്രം ചെലവഴിച്ചു. മൂന്നു പെണ്‍മക്കളായതുകൊണ്ട് സ്‌ത്രീധനം കൊടുത്തുകെട്ടിച്ചു വിടേണ്ടി വന്നാല്‍ എന്തു ചെയ്യുമായിരുന്നോ എന്തോ? അങ്ങനെ വേണ്ടി വന്നില്ലെങ്കിലും ബാധ്യതക്കാരിയായി...ഞങ്ങളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി...തൊഴില്‍ എന്ന ഒറ്റ ധൈര്യത്തില്‍...
ഞങ്ങള്‍ തിരിച്ചെന്തുനല്‍കിയെന്നു ചോദിച്ചാല്‍ ഒന്നുമുണ്ടാവില്ല. മൂന്നുപെണ്‍മക്കളെ പ്രസവിച്ചതിന് ഈ ജീവിതം മുഴുവന്‍ അവര്‍ ഭാരം ചുമന്നു. ( ആണായാല്‍ എന്തെങ്കിലും പ്രയോജനമുണ്ടാവുമായിരുന്നോ എന്നറിയില്ല) ഇരുപത്തിയാറു കൊല്ലം അധ്വാനിച്ചിട്ട് എന്തു മിച്ചമുണ്ടായി എന്നു ചോദിച്ചാലും ഒന്നുമുണ്ടാവില്ല.
ഒരു സാമ്പ്രദായിക അമ്മയായിരുന്നില്ല അവര്‍. വെളുപ്പിനെ എഴുന്നേറ്റ് ഞങ്ങള്‍ക്ക് ചോറും കറിയും പലഹാരങ്ങളും ഉണ്ടാക്കിതന്ന് സ്‌കൂളിലേക്കു വിടുന്ന, ഞങ്ങളെ സ്‌നേഹിച്ചും ലാളിച്ചും ഓമനിച്ചുമിരിക്കുന്ന ഒരാളായിരുന്നില്ല.
എന്നാല്‍, വിവാഹത്തിനു മുമ്പ് നല്ലൊരു രാഷ്ട്രീയക്കാരിയായിരുന്നു. സംഗീതവും നൃത്തവും ഒപ്പമുണ്ടായിരുന്നു. മുട്ടിനും താഴോട്ടു മുടിയുണ്ടായിരുന്നു....
എന്തിനു പറയുന്നു ഇനി...?
എടപ്പേതില്‍ പത്മനാഭന്‍ നായര്‍ മകള്‍ ആനന്ദവല്ലീശ്വരിയമ്മ ഇന്ന് മൂന്നാര്‍ സര്‍ക്കാര്‍ ആയൂര്‍വ്വേദ ആശുപത്രിയില്‍ നിന്ന് വിരമിക്കുന്നു.
. സിന്ധുജീനകിയോട് പറയണമെന്നുണ്ട്..എന്റെ അമ്മച്ചിയുടെ ജോലി കഴിഞ്ഞു...നീയെന്നെ നുള്ളുമോ?
കുട്ടിക്കാലം തിരിച്ചു കിട്ടിയിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു ഇപ്പോള്‍...

Subscribe to:
Posts (Atom)