ഹിരോഷിമ, നാഗസാക്കി ദിനങ്ങള്‍ നമ്മള് ആചരിക്കും..ഇനിയും ഒരു യുദ്ധം വേണ്ടേ വേണ്ടേ..എന്ന് പാടും. ഒപ്പം, നമ്മുടെ മുറ്റത്ത് നടന്ന മറ്റൊരു രാസയുദ്ധത്തിന്റെ കെടുതികള്‍ നമ്മള് കണ്ടില്ലെന്നാണോ? എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു എന്നതുകൊണ്ടു മാത്രം ഒരു ദേശം രക്ഷപെട്ടിട്ടില്ല എന്ന യാഥാര്‍ത്ഥ്യം നമ്മള് മറന്നോ? ഇനിയും 50 വര്‍ഷത്തേക്കെങ്കിലും അവിടുത്തെ ജനങ്ങള്‍ ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വരും. ഇതും ഒരു യുദ്ധമായിരുന്നു. ഒരു സര്‍ക്കാര്‍ പൗരന്മാര്ക്ക് മേല്‍ തളിച്ച രാസയുദ്ധം. ദുരിതബാധിതരായ അമ്മമാര്‍ കാസര്‍കോട് കളക്ടറേറ്റിനു മുന്നില്‍ നിരാഹാരസമരം നടത്തുന്നു. മൂന്നുവട്ടം സമരപ്പന്തലിനരുകിലൂടെ പോയ മുഖ്യമന്ത്രി ആ അമ്മമാരെ കണ്ടിട്ടില്ല. ആ അരജീവിതങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുക എന്നത് ഔദാര്യമോ അവകാശമോ അല്ല...ഭരണകൂടം സ്വന്തം ജനതയോട് ചെയ്യേണ്ട പ്രായാശ്ചിത്തമാണ്.
ദേശീയ മനുഷ്യാവകാശ കമ്മീഷന് തെളിവെടുപ്പു നടത്തുകയും ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയതിട്ടുണ്ട്. പക്ഷേ, സര്‍ക്കാരില്‍ നിന്ന് ഗുണപരമായ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. എവിടെയൊക്കെയോ എന്തെല്ലാമോ പറഞ്ഞു കൊണ്ടിരിക്കുന്നു. പക്ഷേ, കൃത്യമായ ഉറപ്പൊന്നും ദുരിതബാധിതതര്ക്ക് കിട്ടിയിട്ടില്ല.
തങ്ങളുടേതല്ലാത്ത കുററത്തിനാണ് കാലങ്ങളോളം ഇവിടെത്തെ അമ്മമാരും കുഞ്ഞുങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഇവിടത്തെ അമ്മമാര്‍ റിലേ നിരാഹാര സത്യാഗ്രഹമനുഷ്ഠിക്കുന്നു. സര്‍ക്കാരില്‍ നിന്ന് അനുകൂലമായ തീരുമാനമുണ്ടാവുമെന്ന പ്രതീക്ഷയോടെ...
പക്ഷേ കേന്ദ്ര സര്‍ക്കാരിന് ഇന്നും എന്‍ഡോസള്‍ഫാന്‍ വിഷമല്ല. വെറും മരുന്നു മാത്രം. അതുകൊണ്ടാണ് നിരോധനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. എന്‍ഡോ സള്ഫാന് നിര്‍മിക്കാനുളള വസ്തുക്കള്‍ കെട്ടിക്കിടക്കുന്നുപോലും!
ഈ യുദ്ധം വേണ്ടേ, വേണ്ടാ എന്ന് ആരു വിളിച്ചു പറയും?
.
ഇവള് കണ്ടിട്ടുണ്ട് അവിടുത്തെ കുഞ്ഞുങ്ങളെ..ചിത്രത്തിലൂടെ മാത്രമല്ല..നേരിട്ടും..അപ്പോഴൊക്കെ കൈപിടിച്ച് ഒപ്പമുള്ള മകളെയോര്‍ത്ത് സാമാധാനിച്ചു..അത് എന്തുകൊണ്ടെന്ന് യൂറീക്കയുടെ ആഗസ്റ്റ് ലക്കത്തില്‍ വീണ കെ എസ് എഴുതിയ കവിതയിലുണ്ട്...
കാഴ്ചക്കാരേ,
ക്യാമറക്കണ്ണു തുറന്ന്
കൗതുകത്തോടെ കാത്തിരിക്കുക
ഇനിയും ഞങ്ങള്‍ വരും.
കണ്ണില്ലാതെ,
വാ കീറാതെ,
എടുത്താല്‍ പൊങ്ങാത്ത തലയുമായി,
കൈകാല്‍ തളര്‍ന്ന്,
ബുദ്ധി മന്ദിച്ച്,
തൊലി വിണ്ടുകീറി,
ഉമിനീരൊലിപ്പിച്ച്,
കോക്രി കാട്ടി...
ഞങ്ങളെക്കണ്ട്
നിങ്ങളാസ്വദിക്കുക.
ലേഖന, ഫോട്ടോ, കവിതാ
മത്സരങ്ങളില്‍
ഞങ്ങളെ വിഷയമാക്കുക.
നിങ്ങള്‍ക്ക്
ഞങ്ങളെപ്പോലൊരു കുഞ്ഞ്
ജനിക്കും വരെ
* *