Sunday, April 6, 2008

വനവാസം

അവന്‍ വനവാസത്തിന്‌ ഒരുങ്ങിക്കഴിഞ്ഞു.
പക്ഷേ, എന്തുകൊണ്ടാണവന്‍ അവളോടത്‌ പറയാതിരുന്നത്‌?
കൂട്ടുകാര്‍ പറഞ്ഞു. ഇതു പതിവുള്ളതാണെന്ന്‌....
എന്നാലും...

മിനിഞ്ഞാന്ന്‌ വഴിയരുകിലെ കാപ്പിച്ചുവട്ടില്‍ കാത്തുനിന്നപ്പോള്‍...ഇന്നലെ ഉച്ചക്ക്‌ പുഴക്കരയിലൂടെ നടന്നക്കുമ്പോള്‍ എപ്പോഴെങ്കിലും പറയാമായിരുന്നു.
എന്നാല്‍ ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്യാതെ പതിവുപോലെ നടന്നു നീങ്ങിയപ്പോള്‍ അവര്‍ക്കിടയില്‍ അവന്റെ ബീഡിപ്പുകമണം മാത്രമായിരുന്നു.

അപ്പോള്‍ പുഴയില്‍ ഒരായിരം സ്വപ്‌നങ്ങള്‍ ഒഴുകിപ്പോകുന്നതവള്‍ കണ്ടു.
ബീഡപ്പുകയ്‌ക്കൊപ്പം അകന്നു പോയ അവനെനോക്കി അവള്‍ പിറുപിറുത്തു
'ഇനി കാണാതിരുന്നെങ്കില്‍....'

9 comments:

Myna said...

അപ്പോള്‍ പുഴയില്‍ ഒരായിരം സ്വപ്‌നങ്ങള്‍ ഒഴുകിപ്പോകുന്നതവള്‍ കണ്ടു.
ബീഡപ്പുകയ്‌ക്കൊപ്പം അകന്നു പോയ അവനെനോക്കി അവള്‍ പിറുപിറുത്തു
'ഇനി കാണാതിരുന്നെങ്കില്‍....'

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

നല്ല മിനിക്കഥ............
ബീഡിപ്പുക പോലെ അവനും അലിഞ്ഞലിഞ്ഞ് ഇല്ലാതായി അല്ലേ?

Unknown said...

‘എന്നെയോര്‍ക്കവെ നിന്റെ മനമൊന്ന് പിടഞ്ഞാല്‍
ഓര്‍ക്കുക ഞാനുണ്ടാവും നിന്നരികെ...’
എന്നു പറയാനവനും ആഗ്രഹിച്ചിരുന്നിരിക്കും
പറയാതെ അതറിയാന്‍ അവള്‍ക്കായില്ലെന്നു മാത്രം

Unknown said...

'ഇനി കാണാതിരുന്നെങ്കില്‍....'
അങ്ങനെ കാണാതെയിരിക്കാനാണെങ്കില്‍ പിന്നെ എന്തിനാണു പ്രണയിച്ചത്

നജൂസ്‌ said...

അപ്പോഴൊന്നും അവര്‍ കണ്ടിരിന്നില്ല.. അപ്പൊ പിന്നെ ഇനി കണ്ടാലും ഇല്ലങ്കിലും പ്രാര്‍ത്ഥനയുടെ ആവശ്യം ഇല്ല

Rafeeq said...

:) എന്നാലും പ്രാര്‍ത്ഥിച്ചോട്ടെ, വെറുതെ..

yousufpa said...

പ്രണയം അങ്ങിനെയല്ലേ.....ഒരു നഷ്ടപ്പെടലിന്‍റെ...അല്ലെങ്കില്‍ ,ഒരു വിങ്ങലിന്‍റെ.....അല്ലേ...?

ഏറനാടന്‍ said...

പ്രണയം പുഴവക്കിലെ വെറുമൊരു മണ്ണാങ്കട്ട മാത്രം.. :)

ഗിരീഷ്‌ എ എസ്‌ said...

മൈനേ...
ഇത്തിരിവാക്കുകളില്‍...
അര്‍ത്ഥങ്ങളുടെ പെരുമഴ നനയാനായി...

ആശംസകളോടെ...